tag:blogger.com,1999:blog-36964091.post5363543941736195663..comments2023-10-17T10:17:31.783+02:00Comments on മാവേലികേരളം (MaveliKeralam): ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2മാവേലികേരളം(Maveli Keralam)http://www.blogger.com/profile/17549901232514910757noreply@blogger.comBlogger73125tag:blogger.com,1999:blog-36964091.post-48778609607949747732008-04-04T20:09:00.000+02:002008-04-04T20:09:00.000+02:00difficult to read. some probs with the formatting ...difficult to read. some probs with the formatting or font.

:-(Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-36964091.post-49954533798166629162007-09-26T05:00:00.000+02:002007-09-26T05:00:00.000+02:00മാവേലി കേരളം:“സമ്മര്‍ ഇന്‍ അമേരിക്ക” എന്ന സീരിയല്‍...മാവേലി കേരളം:
“സമ്മര്‍ ഇന്‍ അമേരിക്ക” എന്ന സീരിയല്‍ കൈരളിയില്‍ കഴിഞ്ഞകൊല്ലം വന്നിരുന്നു. അംബിക, രവി വള്ളത്തോള്‍, സുമ ജയറാം, വത്സലാ മേനോന് ഇവര്ക്കൊക്കെയൊപ്പം മോളും (എട്ടാം ക്ലാസില്‍ പഠിയ്ക്കുന്നു അന്ന്)ന്യൂ ജേഴ്സിയില്‍ നിന്നും വേറൊരു പെണ്‍കുട്ടിയും. വാഷിങ്ടണ്‍ ഡി. സിയിലും തിരുവനന്തപുരത്തും ഷൂടിങ്. വീട്ടില്‍ നിന്നും ആദ്യം മാറിത്താമസിച്ചതും തിരക്കിട്ട അഭിനയവും ഇതിനിടയ്ക്ക് ഒരു ticketed program-ല്‍ കഥകളി (പൂതനാമോക്ഷം, 40 മിനുട് ഒറ്റയ്ക്ക് പ്രേക്ഷകരെ കയ്യിലെടുക്കണം) അവതരിപ്പിക്ക്ണ്ടി വന്നതും കഠിനമായ stress ഉണ്ടാക്കി ഒരു ബ്ലീഡിങ് പ്രശ്നം വഷളായി. നാട്ടില്‍ ചെന്ന പടി എറ്ണാകുളത്തടുത്തുള്ള ഒരു വലിയ ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റിനെ കണ്ടു. stress കാരണമായിരിക്കുമല്ലൊ ഇത് എന്നു ഞാന്‍. എന്താണതിനു കാരണം, ഡോക്ടര്‍. സീരിയല്‍ അഭിനയമാണെന്നു പറഞ്ഞതോടെ മറ്റു ചെറു ഡോക്ടര്‍മാര്‍, ആശ്രമ അന്തേവാസിനികള്‍ എന്നിങ്ങനെ മുറിയിലുണ്ടായിറ്രുന്നവര് ഞെട്ടി, വിളറി. “പ്രശ്ന“മുള്ള ടീനേജ് സീരിയല്‍ നടിയേം കൊണ്ട് അച്ഛന് എത്തിയിരിക്കുന്നു! ടെസ്റ്റിനു ഓര്‍ഡര്‍ ചെയ്തു. പ്രെഗ്നന്റ് അല്ല! ഡൊക്ടര്‍ക്കും മറ്റുളവര്‍ക്കും വളരെ സന്തോഷം, ആശ്വാസം! “ഇവിടെ ഇതു മാത്രമേ ഡോക്ടര്‍മാര്‍ വരെ ചിന്തിക്കുന്നുള്ളോ” എന്ന് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മകള്‍. “എന്നോടിത് നേരെ എന്തുകൊണ്ടു ചോദിച്ചില്ല” എന്നും അവള്‍ക്ക് സംശയം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-36964091.post-9271450852020698932007-09-25T16:09:00.000+02:002007-09-25T16:09:00.000+02:00പ്രിയ എതിരന്കണ്ഗ്രാജുലേഷന്സ്, മോളു സീരിയലില്‍ അ...പ്രിയ എതിരന്‍

കണ്‍ഗ്രാജുലേഷന്‍സ്, മോളു സീരിയലില്‍ അഭിനയിച്ചതില്‍. ആ സീരിയലിന്റെ പേരെന്താണ്.

പക്ഷെ പ്രെഗ്നന്‍സി റ്റെസ്റ്റിന്റെ റാഷണല്‍ എന്തായിരുന്നു? അതനേഷിച്ചിരുന്നോ? അറിയാന്‍ താല്പര്യമുണ്ട്.

ചിതകാരാ

ഒരു സമൂഹത്തെ ബുദ്ധിപരമായി എങ്ങനെ തന്പാട്ടിലാക്കാം എന്നുള്ളതിനു കാണിച്ച ഉദ്ദഹരണം ഉദാത്തം തന്നെ.

രണ്ടാമത്തെ ഭാഗത്തിനെ ഒരു ചുരുക്കം തയ്യാറാക്കുകയാണ് ഞാന്‍.

പ്രിയ ഇഞ്ചീ,

ഇഞ്ചി പറഞ്ഞത് മനസിലാകുന്നുണ്ട്. നിയമത്തിനു സോഷ്യല്‍ ഈവിളിനെ കൈകാര്യം ചെയ്യാന്‍ കഴിയും.

പക്ഷെ നിയമത്തിന്റെ ആഗോള ഫലത്തേക്കുറിച്ച് ഒന്നു പഠിച്ചാല്‍ മതിയാകും അതിനു ഒരു പേര്സെന്റേജില് കൂടുതല്‍ വിജയമില്ല എന്ന്. (ഇതിനേക്കുറിച്ചു കൂടുതല്‍ പിന്നീടെഴുതാം.)

ഞാനൊരു കമന്റില്‍ എഴുതിയിരുന്നു, we are mainly defining the problem എന്ന്. പക്ഷെ ഇഞ്ചി സൊലൂഷനിലാണ്.

“വിധേയത്വം/ ഇര/ സ്ത്രൈണഭാവം മുതലായവ കൊണ്ട് വരുന്നത് തന്നെ പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്“. ഇതു സങ്കീര്ണ്മാകുന്നത് സൊലൂഷനില്‍ ഉപയോഗിയ്ക്കുമ്പോഴാണ്.

പ്രിയ വാക്കാരി

എല്ലാം പടിപടിയായി വ്യക്തമാക്കുന്നു വാക്കാരിയുടെ കമന്റുകള്‍. ഒരു സൊലൂഷന് പലതിനും പരിഹാരമാകും. വളരെ ശരിയാണ്.

ഇനി എല്ലാ ആശയ്ങ്ങളും കൂടി ഒരു ചുരുക്കം തയ്യാറാക്കുകയാണ്. അത് അടുത്ത പോസ്റ്റായി ഇടാം.

പ്രിയ രഞിത്ത്,

ഈ പ്രശ്നത്തിന്റെ കോസിനോടു താദാമ്യം പുലര്‍ത്തുന്നതു പ്രോത്സാഹനം തരുന്നു.

സുഹൃത്തിന്റെ അനുഭവം, ഒറ്റപ്പെട്ടതല്ല. എനിയ്ക്കും അത്തരം അനേകം പേരെ അറിയാം.

നളന്

നിയ്മത്തിന്റെ കുറവുകള്‍ തീര്‍ശ്ചയായും ഒരു യാദ്ധാര്ത്യമാണ്. ഇതു നിയമം. വേണ്ടാ എന്നു പറയുകയല്ല.അതു മനസിലാക്കിയ്ക്കാന് കൂടുതല്‍ ശ്രമം വേണമെന്നു തോന്നുന്നു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36964091.post-83892925364291225512007-09-25T10:49:00.000+02:002007-09-25T10:49:00.000+02:00എന്തൊക്കെയാണു മാറ്റേണ്ടെതെന്ന കാര്യത്തില്‍ വലിയ അഭ...എന്തൊക്കെയാണു മാറ്റേണ്ടെതെന്ന കാര്യത്തില്‍ വലിയ അഭിപ്രായ വ്യത്യാസം കാണുന്നില്ല.
മാറ്റത്തെ എതിര്ക്കുന്നതാരാണു ? എന്തിനുവേണ്ടി?
ആര്‍ക്കാണു മാറ്റം ആവശ്യമാകുന്നത്?
നിയമം കൊണ്ടു ഫലം ലഭിക്കുന്ന ഉപരിവര്‍ഗ്ഗം, അതുമൂലം ലഭ്യമാകുന്ന കംഫര്‍ട്ട് സോണില്‍ തൃപ്തിപ്പെടുകയും, മറ്റുള്ളവര്‍ക്കുകൂടി ലഭ്യമാകേണ്ട അടിസ്ഥാനപരമായ മാറ്റത്തില്‍ താല്പര്യം (വെറും അഭികാമ്യം എന്ന
അര്‍ഥത്തിലല്ല) കാണിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം.
നിലവിലുള്ള ആചാരക്രമങ്ങളും, വ്യവസ്ഥയും , ബോധവും അടങ്ങുന്ന പൊതു സ്വഭാവത്തെ മാറ്റാതെ, ഉപരിതലത്തില്‍ മാത്രം വരുത്തുന്ന മാറ്റങ്ങള്‍ ഫലത്തില്‍ അതു നിലനിര്‍ത്തുവാന്‍ താല്പര്യപ്പെടുന്ന ശക്തികളുടെ കച്ചവട തന്ത്രം തന്നെയാണു. മാധ്യമങ്ങളിലൂടെ അരക്കിട്ടുറപ്പിക്കുന്ന മൂല്യങ്ങള്‍ - കുലമഹിമ, പൈതൃകം, വിശ്വാസങ്ങള്‍, ഭക്തി,സവര്‍ണ്ണത പ്രത്യേകിച്ചും സ്ത്രീകളക്കഭികാമ്യമായ അടക്കവും ഒതുക്കവും, ശലീനത എന്നിവ അധികാരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ അധികാരത്തിന്റെ രാഷ്ട്രീയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. മൂല്യങ്ങളുടെ സംരക്ഷകര്‍ ഈ അധികാരത്തിന്റെ പങ്കു പറ്റുന്നവരാണു.
പണമുള്ളിടത്ത് അധികാരം വരുന്നത് സ്വാഭാവികം.
കുടുംബങ്ങളില്‍ ധനസമ്പാദനത്തിന്റെ റോള്‍ നഷ്ടമാകുന്നതോടെ വൃദ്ധരായ മാതാപിതാക്കള്‍ക്കു അധികാരത്തിന്മേലുള്ള അവകാശം പ്രാപ്യമാകുന്നത് മൂല്യങ്ങളുടെ സംരക്ഷകരാകുന്നതിലൂടെയാണു.
ഈ വക മൂല്യങ്ങളുടെയും അതുവഴി അധികാരങ്ങളുടേയും പൊതു പ്ലാറ്റ്ഫോമാണു മതം. ഈ ഒരു ഘടനയെ വെല്ലുവിളിക്കാത്ത ശ്രമങ്ങളുടെ ഫലങ്ങത്തിന്റെ ആയുസ്സ് വളരെ ചെറുതായിരിക്കും.

അധികാരത്തെ നേരിടാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്ന അവസ്ഥയില്‍ അതിന്റെ തന്നെ വക്താക്കളായി സ്വയം മാറുന്നതും സ്വാഭാവികം. പര്‍ദ്ദയും, മുഖം മറയ്ക്കലും, ശാലീനതയും, ഭക്തിയുമൊക്കെ സ്ത്രീകളുടെ തന്നെ അവകാശങ്ങളാവുന്നതീ വഴിക്കാണു. (പട്ടേലരുടെ സെന്റിന്റെ മണം).

മാറ്റം തുടങ്ങേണ്ടത് സ്വയവും സ്വന്തം വീട്ടില്‍ നിന്നാണെന്നുള്ളത് ശരിയാണു. ഇതിനു സാമൂഹികമായ വെല്ലുവിളികളെ നേരിടേണ്ടി വരും, അതിനെ നേരിടാന്‍ കൂട്ടായ്മയും സംഘടിത ശക്തിയും ഉപയോഗെക്കേണ്ടി വരും.
ബോധവല്‍ക്കരണത്തിലൂടെയും, സ്വയം മാതൃകയാകുന്നതിലൂടെയും കുട്ടികളെ നല്ല നടപ്പിനു സജ്ജരാക്കുന്നതോടൊപ്പം, മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകതയും ബോധവും വളര്‍ത്തേണ്ടതുണ്ട്. സ്വയം നന്നായാല്‍ മാത്രം പരിസരം നന്നാവുകയില്ല. നമ്മുടെ എല്ലാ പ്രവര്‍ത്തനവും സമൂഹത്തിന്റേതുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്ന ബോധം. ആ ഒരു ബോധത്തില്‍ നിന്നു മാത്രമേ ശരി-തെറ്റുകളെ തിരിച്ചറിയാനുള്ള ആര്‍ജ്ജവം
കൈവരികയുള്ളൂ. നേരിട്ടുള്ള സാമൂഹ്യ ഇടപെടലുകളിലൂടെ മാത്രം ഉണ്ടാവുന്ന ഒന്ന് (പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലഭിക്കുന്നതല്ലെന്നു സാരം). റ്റി.വി. യുടേയും കമ്പ്യൂട്ടറിന്റേയും ലോകത്തില്‍നിന്നും പുറത്തേക്കു വരുന്ന അവസ്ഥ സംജാതമാകേണ്ടതുണ്ട്. നമ്മുടെ സംസ്കാരവും, ചരിത്രവും, പഴമയും മറ്റും കുറ്റമറ്റതല്ലെന്നും , ആ കുറ്റങ്ങളും കുറവുകളോടും കൂടിത്തന്നെ അഭിമാനിക്കപ്പെടണമെന്നുമുള്ള ബോധം. (ഉപാധികളോടെയല്ലല്ലോ അമ്മയെ സ്നേഹിക്കുന്നത്). കുറ്റങ്ങളും കുറവുകളും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ അവ തിരുത്തി മുന്നേറാനൊക്കുകയൊള്ളൂ. അപകര്‍ഷതാബോധവും, ദുരഭിമാനവും വരുന്നത് കുറ്റങ്ങള്‍ മൂടി വയ്ക്കുമ്പോഴാണു.

conformity-
നിഷ്ക്രീയത്വം ആവശ്യപ്പെടുന്ന അന്ധവിശ്വാസങ്ങളും (ജ്യോതിഷം, വിധി), ദുരാചാരങ്ങളും (സ്ത്രീധനം) മറ്റും എതിര്ക്കപ്പെടേണ്ടവയെന്നു ബോദ്ധ്യമുള്ളപ്പോഴും സ്വന്തം കാര്യം വരുമ്പോള്‍ നിലവിലുള്ള സാമൂഹ്യ
വ്യവസ്ഥയുമായി സമരസപ്പെടുന്ന അവസ്ഥ. ഈ സമരസപ്പെടല്‍ എങ്ങിനെ നിലവിലുള്ള വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നുവെന്നും, പുതിയ തലമുറയ്ക്കും ഇതേ അവസ്ഥ തന്നെയാണു കൈമാറുന്നതെന്നും മനസ്സിലാകുമ്പോള്‍ മാത്രമാണു ഇതിന്റെ ഭീകരത കാണാനാവുന്നത്. അതുകൊണ്ടാണു ഇത് പുതിയ തലമുറയോടു ചെയ്യുന്ന ക്രൂരമായ കുറ്റമായിപ്പറഞ്ഞത്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36964091.post-87320149696307620202007-09-25T01:15:00.000+02:002007-09-25T01:15:00.000+02:00Nice to read all comments pertaining to this topic...Nice to read all comments pertaining to this topic. Completely agree with author that problems of feminine are problem of family and in turn problem of society and vice versa.

When females are aware of their rights and if males are equally ignorant then it may end up in disaster. If these kinds of discussions reach only to females and not to males, it might have paradoxical effect may be in the form of increased divorce rate. That is one problem that India is facing today, an increased divorced rate all over country in the last 15 years and alarmingly higher in Kerala.

(It is a personal tragedy for me when one of my best friends had to sign a divorce paper. Both were educated but the expectations were not equal. Thought I supported girls’ views despite the fact that he is my friend, I couldn’t justify her views on divorce.

His expectations were formed the way he lived and he looked for the same from his wife. His father never used to give any power/respect to his mother and treated something like, “it is your luck that you are living with me”. My friend thought it was the way the world live. He wasn’t aware of the changed world. Later, after 2 years of divorce, he repented for his views but that just could not unite them again. I would say in this case both are losers and more importantly their family members, which is why it becomes a society issue.)

My view is on giving awareness to BOTH SEX how important to get equally treated. Let it be in the syllabus, at least starting from plus two levels. (I am not sure it is already there). Another powerful option is media. May be it is already there. I don’t have much access to read weeklies. Long back ago, I read an article on something like this “Whose husband is the society?” by S.SaradaKKutty in Mathrubhumi weekly. She was criticizing society in view of PE Usha(Calicut university issue).Anonymousnoreply@blogger.comtag:blogger.com,1999:blog-36964091.post-1337529128284120792007-09-24T23:24:00.000+02:002007-09-24T23:24:00.000+02:00സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉദാഹരണമാ...സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉദാഹരണമായി ഈവ് ടീസിംഗിനെ എടുത്താല്‍:

ചെയ്യുന്നത് - പുരുഷന്മാര്
ചെയ്യപ്പെടുന്നത് - സ്ത്രീകളോട്

ഈ ചെയ്യുന്ന പുരുഷന്മാരില് ഒരു നല്ല ശതമാനം മറ്റ് ക്രിമിനല്‍ ആക്റ്റിവിറ്റീസിലൊന്നും പെടാത്തവരായിരിക്കും. അവര്‍ കടയില്‍ പോയി സാധനം വാങ്ങിച്ചാല്‍ കൃത്യമായി പൈസാ കൊടുക്കും, മോഷണം, പിടിച്ചുപറി, കൊള്ള, കൊലപാതകം ഇവയൊന്നും ചെയ്യാത്തവര്‍. പക്ഷേ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍.

എന്തായിരിക്കാം അതിന് കാരണം?

അവരില്‍ തന്നെ ഒരു കൂട്ടം മറ്റേതൊരു മനുഷ്യാവകാശ ലംഘനം പോലെ തന്നെയാണ് ഈവ് ടീസിംഗും എന്നുള്ള ബോധത്തിലാവില്ല ചെയ്യുന്നത് - അതിന് ആ ഒരു ഗൌരവം അവര്‍ കൊടുക്കുന്നില്ല. ചെയ്യുന്നവരും സമൂഹമുള്‍പ്പടെ പലരും ഇത് വളരെ ലൈറ്റായിട്ടാണ് എടുക്കുന്നത് പലപ്പോഴും.

അതിന് കാരണം?

മോഷണം മുതലായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ അനന്തരഫലങ്ങളെപ്പറ്റി നല്ല ബോധമുണ്ടാവും. ഒരാള്‍ മോഷ്ടാവാണ് എന്നറിഞ്ഞാല്‍ കുടുംബത്തില്‍ നിന്ന് പോലും പിന്തുണ ചിലപ്പോള്‍ കിട്ടില്ല. അല്ലെങ്കില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചവനാണ് എന്നറിയുമ്പോള്‍ അയാളെ ന്യായീകരിക്കുന്നവര്‍ പോലും അയാള്‍ ഒരു മോഷ്ടാവാണ് എന്നറിഞ്ഞാല്‍ പിന്നെ ന്യായീകരിക്കില്ല. കാരണം മോഷണം ഒരു കുറ്റമാണ്, അതിന് കാലാകാലങ്ങളായി നാട്ടില്‍ ശിക്ഷയുണ്ട്. അത് അനുഭവിച്ചേ മതിയാവൂ. പക്ഷേ പെണ്‍കുട്ടികളെ തോണ്ടുന്നതും പിടിക്കുന്നതും ആ ഒരു ഗണത്തില്‍ പെടുന്നില്ല പലര്‍ക്കും.

അതിനെന്താവാം കാരണം?

ബസ്സില്‍ വെച്ച് നമ്മുടെ പോക്കറ്റടിച്ചു എന്ന് ബോധ്യമായാല്‍ നമ്മള് ഉടനെ പറയുന്നത് വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നാണ്. യാത്രക്കാരെല്ലാവരും തന്നെ സഹകരിക്കും. വണ്ടി സ്റ്റേഷനിലേക്ക് പോകും. എല്ലാവരെയും പരിശോധിക്കും. പക്ഷേ ഒരു സ്ത്രീയെ ബസ്സില്‍ വെച്ച് ഒരാള്‍ ഉപദ്രവിച്ചാല്‍ സ്ത്രീ പറഞ്ഞാല്‍ പോലും മിക്കവാറും അങ്ങിനെയൊരു സ്ഥിതിവിശേഷം ഉണ്ടാവില്ല. യാത്രക്കാരുടെ സഹകരണം പോലുമുണ്ടാവില്ല.

ആ വ്യത്യാസത്തിന്റെ കാരണമാണ് നോക്കേണ്ടത്. സ്ത്രീ പ്രതികരിക്കണം എന്ന് പറയാം. പക്ഷേ സ്ത്രീ പ്രതികരിച്ചാല്‍ പോലും കൂടെനിന്ന് സഹായിക്കാന്‍ എത്രപേര്‍ തയ്യാറാവും എന്നതനുസരിച്ചിരിക്കും ആ പ്രതികരണത്തിന്റെ വിജയം. നമ്മുടെ പോക്കറ്റടിച്ചാല്‍ നമ്മള് ഒച്ചവെച്ചില്ലെങ്കിലും കണ്ടക്ടറോട് പറഞ്ഞാലും മതി, വണ്ടി സ്റ്റേഷനിലേക്ക് പോകണോ എന്ന് ചോദിക്കും, നമ്മള് വേണം എന്ന് പറഞ്ഞാല്‍ വണ്ടി പോയിരിക്കും. ഉപദ്രവിക്കപ്പെട്ടാല്‍ അങ്ങിനെ പറയാന്‍ ഒരു സ്ത്രീക്ക് തോന്നണമെങ്കില്‍ അതിനുള്ള സാഹചര്യം സമൂഹം ഉണ്ടാക്കിക്കൊടുക്കണം. അതിനുള്ള ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാവര്‍ക്കുമുണ്ട്.

ഇനി പറയുന്നത് ഒരു പാവപ്പെട്ട പെണ്‍കുട്ടിയോ മറ്റോ ആണെങ്കിലോ? അവിടെയും തെറ്റ് ചെയ്യപ്പെട്ട ആളുടെ “സ്റ്റാറ്റസ്” നോക്കി പ്രതികരണത്തിന് വ്യത്യാസമുണ്ടാവാം. പിന്നെയും നമ്മളൊക്കെത്തന്നെ ഉത്തരവാദികള്‍. ഒരു മുറുക്കാന്‍ കടയില്‍ മോഷണം നടന്നാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടന്നാലും പ്രതികരണം ഒരേപോലെയായിരിക്കും. പക്ഷേ സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ അതിനുപോലും ചിലപ്പോള്‍ വ്യത്യാസമുണ്ടാവും.

മോഷണം ഒരു ഉദാഹരണമാക്കിയാല്‍ മോഷ്ടിക്കപ്പെട്ടയാള് ആ കേസിന് പുറകെ നടക്കും. പക്ഷേ ഒരു സ്ത്രീ അങ്ങിനെ നടന്നാലോ (കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉഷയുടെ അനുഭവം). അവിടെയും തന്നോട് ഒരു അന്യായം ചെയ്യപ്പെട്ടിരിക്കുന്നു എന്നൊരു ബോധം സ്ത്രീകളില്‍ ഉണ്ടാവണം. അത് ഏത് തരത്തിലുള്ള (പണക്കാരോ പാവപ്പെട്ടവരോ സ്ത്രൈണതയുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവരിലും) സ്ത്രീയായാലും. ആ ഒരു ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. അതിനുള്ള പ്രതികരണങ്ങള്‍ പല രീതിയിലാവാം. ഓരോരുത്തരുടെയും സ്വഭാവമനുസരിച്ച് വേണമെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ച് ചോദിക്കാം, പ്രതികരിക്കാം. അല്ലെങ്കില്‍ അടുത്തിരിക്കുന്ന ആളോട് പറയാം. ആ ഒരു ലെവല്‍ കഴിഞ്ഞാല്‍ അത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമായി മാറണം. സ്ത്രീകള്‍ തന്നെ ഇതെല്ലാം കൈകാര്യം ചെയ്യണം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഫലം കിട്ടണമെന്നില്ല.

സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെങ്കില്‍ നമുക്ക് പ്രിയപ്പെട്ടവര്ക്കാര്ക്കെങ്കിലുമാണ് ഇത് വന്നതെങ്കില്‍, അല്ലെങ്കില്‍ നമുക്കാണ് ഇങ്ങിനെയൊരു അനുഭവം എങ്കില്‍ എന്ന് ശാന്തമായി ചിന്തിക്കാനുള്ള ഒരു മനസ്ഥിതി ഉണ്ടാവണം എല്ലാവര്ക്കും. നാളെ നമുക്കും ഇതേ അനുഭവം വന്നേക്കാം എന്നൊരു തോന്നല്‍ ഉണ്ടായാല്‍ ആ സ്വാര്‍ത്ഥത കാരണമെങ്കിലും നമ്മള് ഇന്നത്തെ ഇരയെ സഹായിച്ചേക്കാം.

കുറ്റം ചെയ്യുന്നവര്‍ക്കുള്ള പ്രേരണയുടെ ഒരു കാരണം കുറ്റത്തിന്റെ ഗൌരവം മനസ്സിലാക്കിക്കൊടുക്കാത്തതാണ്. അവിടെയാണ് ശക്തമായ നിയമപരിപാലനത്തിന്റെ പ്രസക്തി. അഴിമതിക്കാരെയും കൊലപാതകികളെയും വരെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആള്ക്കാര് ഉണ്ടാവും. എങ്കിലും ശക്തമായ നിയമപരിപാലനവും അതിന്റെ സന്ദേശവും കൊടുപ്പിക്കാന്‍ ശ്രമിച്ചാല്‍ പേടികൊണ്ടെങ്കിലും മാറ്റമുണ്ടാവാം. ചെയ്താലും കുഴപ്പമില്ല, ആരും പിടിക്കുകയില്ല എന്നൊരു ധൈര്യം നിയമപരിപാലനം മൂലം കുറെയൊക്കെ ഇല്ലാതാക്കാം. നാലുപേരറിഞ്ഞാലോ എന്നുള്ള മനോഭാവം ചെയ്യപ്പെടുന്നവര്‍ക്ക് മാത്രമല്ല,ചെയ്യുന്നവര്‍ക്കുമുണ്ട്. ഇനി എന്ത് ചെയ്താലും ഊരിപ്പോരാം എന്നുള്ള മനോഭാവമാണെങ്കില്‍ അത് വേറൊരു തലമാണ്. അത് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല. ആ ഒരു സാഹചര്യം വേണമെങ്കില്‍ കര്‍ശനമായ നിയമപരിപാലനം എല്ലാ മേഖലയിലും വേണം. എത്രത്തോളം പറ്റും എന്നതാണ് ചോദ്യം.

ശ്വാശ്വതമായ ഒരു മാറ്റം എത്രമാത്രം സാധ്യമാവും എന്നറിയില്ല. അതിന് ചെറുപ്പത്തിലെ തന്നെ ശ്രമിക്കണം, വീട്ടുകാരും അദ്ധ്യാപകരും അങ്ങിനെയുള്ളവരും എന്നാണ് തോന്നുന്നത്-മാവേലി കേരളം പറഞ്ഞ എജ്യൂക്കേഷണല്‍ ഇന്റര്‍വെന്‍ഷന്‍ വഴിയൊക്കെ. ഒരു കുട്ടി വളര്‍ന്ന് വരുന്ന സ്റ്റേജുകള്‍ ശ്രദ്ധിച്ച് നോക്കി എവിടെവെച്ചാണ് ഇത്തരം ക്രിമിനല്‍ ചിന്തകള്‍ അവനില്‍ വളരുന്നതെന്നും സാഹചര്യങ്ങളനുസരിച്ച് എങ്ങിനെയാണ് ഇത് ആള്‍ക്കാരില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നുമൊക്കെ നോക്കേണ്ടി വരും. ഒരു സമൂഹത്തിന്റെ മൊത്തം സ്വഭാവം മാറിയാലേ ചിലപ്പോള്‍ ഇതില്‍നിന്നും പൂര്‍ണ്ണമായ ഒരു മോചനമുണ്ടാവൂ. അവിടെ ചരിത്രപരമായ കാര്യങ്ങളും എല്ലാം കണക്കിലെടുക്കേണ്ടി വരും. അതുപോലെ സ്ത്രീകളും പുരുഷന്മാരുമുള്പ്പടെ സമൂഹത്തിന്റെ മൊത്തം പശ്ചാത്തലവും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36964091.post-55607781061984152472007-09-24T19:37:00.000+02:002007-09-24T19:37:00.000+02:00അചിന്ത്യ പറയുന്നതൊക്കെ എനിക്ക് നല്ലവണ്ണം മനസ്സിലായ...അചിന്ത്യ പറയുന്നതൊക്കെ എനിക്ക് നല്ലവണ്ണം മനസ്സിലായി. പക്ഷെ ഞാന്‍ പറഞ്ഞത് മനസ്സിലായോ എന്നൊരു ശങ്ക. അതുകൊണ്ട് ഒന്നു കൂടെ പറയാം. ഞാനും വനജയും അചിന്ത്യയും മാവേലി കേരളവും ഒക്കെ പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ പല പെര്സ്പേക്റ്റീവ് എന്നേയുള്ളൂ.

പക്ഷെ സൊല്യൂഷന് എനിക്കിതിന്റെ കൂടുതല്‍ പ്രാക്റ്റിക്കാലിറ്റിയാണ്. നോക്കൂ, മിനുട്ടിനു മിനുട്ടിനു പോലീസിനെ വിളിക്കണം എന്നൊക്കെ കരുതാന്‍ ഞാന്‍ മണ്ടിയല്ല. അങ്ങിനെ എല്ലാ സെക്കന്റും പോലീസിനെ വിളിക്കണെമെന്ന് കരുതാന്‍ വീ ആര് നോട്ട് ലിവിങ്ങ് ഇന്‍ എ പൊലീസ് സ്റ്റേറ്റ്. പക്ഷെ അത് തരുന്ന കോണ്‍ഫിഡന്‍സ് എന്നാണ് ഉദ്ദേശിച്ചത്
....അത് ഒന്ന് ആലോചിക്കൂ..

ഇതിന്റെ മറ്റൊരുദാഹരണം എനിക്ക് റാഗിംഗ് ആണ്. പ്രൊഫഷണല്‍ കോളേജുകളില്‍ സ്പ്രെഡ് ചെയ്തിരുന്ന തികച്ചും വൃത്തികെട്ട ഒരാനാചാരം. മുന്‍പൊരിക്കല്‍ 'ഞാന്‍' എന്ന ബ്ലോഗറുടെ പോസ്റ്റില്‍ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. അതുപോലെയൊരു സോഷ്യല്‍ ഈവിളാണിതും. കാലാകാലങ്ങളായി ഇന്ത്യയില്‍ മാത്രം കൊണ്ട് നടന്ന ഒരു സോഷ്യല്‍ ഈവിള്‍ എങ്ങിനെ ഇപ്പോള്‍ 90% കാലായലങ്ങളില് നിന്ന് തുടച്ച് മാറ്റപ്പെട്ടു? പുതിയതായി പ്രൊഫഷണല്‍ കോളേജിലും മറ്റും ചേരുന്ന കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു ഇതിപ്പോള്‍ അധികം ഇല്ല എന്ന്. എങ്ങിനെ അത് നമ്മള്‍ക്ക് സാധിച്ചു എന്ന് ആലോചിച്ചിട്ട് കര്‍ശനമായ നിയമവും ജാഗരൂകരായ അദ്ധ്യാപകരും കുട്ടികളും കാരണമാണ്. 90% റാഗിംഗ് കുറഞ്ഞുവെന്നു തന്നെ കാണിക്കുന്നു ഈ നയം കൊണ്ട്. അതേ നയമാണ് ഇവിടെ സ്വീകരീകേണ്ടതെന്നാണ് എന്റെ വാദം. അല്ലാതെ ഓരോ തവണയും റാഗ് ചെയ്യപ്പെടുമ്പോള്‍ ജൂനിയേര്‍സ് തിരിച്ച് തല്ലിയോ പോലീസിനെ മുട്ടിനു വിളിച്ചോ അല്ല. പക്ഷെ പിടിക്കപ്പെട്ടാല്‍ ശിക്ഷ അതിഗംഭീരമായിരിക്കുമെന്നും റിയാക്ഷന് സ്വിഫ്റ്റ് ആയിരിക്കുമെന്നുമുള്ള ഭയം. അല്ലാതെ റാഗിംഗ് എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് തിയറി കൊണ്ടോ, ഇനി റാഗ് ചെയ്യപ്പെടാതെയിരിക്കാന്‍ തിരിച്ച് ജൂനിയേര്‍സ് അടിക്കണമെന്നോ മറ്റോ ഉള്ളതുകൊണ്ടല്ല. എങ്ങിനെ ഇത്ര വര്‍ഷങ്ങളായി കൊണ്ടു നടന്ന ഇത്ര ഡീപ് റൂട്ടഡ് പ്രൊഫഷണല്‍ കോളേജ് കള്‍ച്ചര്‍ വെറും അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് മാറി എന്നുള്ളത് ശ്രദ്ധിച്ചു പഠിക്കേണ്ട വിഷയമാണ്.

ഇന്ത്യയില്‍ ആണുങ്ങള് ചെയ്യുന്നത് സ്റ്റ്രീറ്റ് റാഗിങ്ങ് ആണ് സ്ത്രീകളെ. അല്ലാതെ ഈ ഇഷ്യുവില്‍ എനിക്ക് മറ്റൊരു കോമ്പ്ലക്സിറ്റിയും ഇല്ല.
ഇതിനു ഫെമിനിസ്റ്റ് ആംഗിളുകളായ വിധേയത്വം/ ഇര/ സ്ത്രൈണഭാവം മുതലായവ കൊണ്ട് വരുന്നത് തന്നെ പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. ഇത് പെണ്ണുങ്ങളെ സബ്ഡ്യൂ ചെയ്യാന്‍ ആണെന്നൊക്കെയുള്ള ഫെമിനിസ്റ്റ് തിയറികള്‍ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ല. അതുകൊണ്ടാണ് ഞാന്‍ സ്ത്രൈണഭാവങ്ങള്‍ ലിസ്റ്റ് ഇട്ടത് ...ജീന്‍സും സാരിയുമൊന്നുമല്ല എന്ന് എനിക്കും അറിയാം, പക്ഷെ അതും ഇങ്ക്ലൂഡ് ചെയ്ത് മോഡസ്റ്റ് ആയിട്ട് ഡ്രെസ്സ് ചെയ്യണം ഈവ് ടീസിങ്ങ് നിറുത്താന്‍ എന്ന് യൂണിവേര്സ്റ്റികള് സര്‍ക്കുലര്‍ ഇറക്കിയ നാടാണ് നമ്മുടേത്. അതുകൊണ്ടാണ് ഞാനതിവിടെ പറഞ്ഞത്... അതൊന്നും കൊണ്ടല്ല ഈവ് ടീസിങ്ങ് എന്ന് കാണിക്കാന്‍.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഉപദ്രവിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇതിന് എനിക്ക് വേറെ ആംഗിളില്ല്ല. അത് ഒരു സിമ്പിള്‍ കാര്യമാണെന്ന് കരുതി ഒ, ഇത്ര ഒച്ച വെക്കാനുണ്ടോ ഇതിനൊക്കെ നിയമം എന്തിനു തിരിച്ച് കൈകാര്യം ചെയ്തൂടെ എന്നുള്ള ലെവലിലേക്ക് പോവരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്, ജസ്റ്റ് ലൈക്ക് റാഗിങ്ങ്...

നോക്കൂ വഴി നടക്കുമ്പോള്‍ ദേഹത്ത് തട്ടാനും തൊടാനും ശ്രമിക്കുന്ന ഓരോ #$%$# നേയും കൈ വെക്കണം എന്നുമാത്രമല്ല, കൊന്നു കളയണം എന്നു പോലും എനിക്ക് തോന്നാറുണ്ട്.
ഇത് ഓരോ പെണ്‍കുട്ടിക്കും തോന്നുണ്ടാവും, അവരവര്‍ക്ക് പറ്റാവുന്ന പോലെ അതിനെ പ്രതിരോധിക്കുന്നുമുണ്ടാവും. അല്ലാതെ വാടിത്തളര്‍ന്ന പെണ്കുട്ടികളൊക്കെ തീര്‍ത്തും പൈങ്കിളി ക്ലിഷേയാണ് അറ്റ്ലീസ്റ്റ് കേരളത്തിലെ പെണ്‍കുട്ടികളുടെ ഇടയില്‍. എനിക്കിതില്‍ doesnt matter how a victim behaves after being attacked. it only matters how she was attacked and who attacked.

അചിന്ത്യ പറയുന്നത് സൊല്യൂഷനല്ല, വെറുതേ ഒരു റിഫ്ല്സ്ക് ആക്ഷനാണ്...മനുഷ്യരുടെ... അതിന്റെ പ്രാക്റ്റിക്കാലിറ്റി വളരെ മിനിമലാണ് എന്ന് ഞാന്‍ കരുതുന്നു, ഇതുപോലെയുള്ള ഒരു സീരിയസ് ക്രൈമിനു. എല്ലാവര്ക്കും സാധിക്കുന്ന എല്ലാ സമയത്തും സാധിക്കുന്ന ഒന്നല്ല അത്. അചിന്ത്യക്കുള്ള അനുഭങ്ങള്‍ പോലെ തന്നെ, തിരിച്ച് പ്രതികരിച്ച് അതിലും കൂടുതല്‍ പറ്റിയിട്ടുള്ള,
പിന്നീട് കൂട്ടുകാരുമായി വന്ന് അതിലും വൃത്തികേട് കാണിച്ചിട്ടുള്ളതൊക്കെ പത്രത്തില്‍ തന്നെ വായിക്കാമല്ലോ. അതുകൊണ്ട് അതൊരു ഫുള്‍ സൊല്യൂഷനല്ല. എനിക്ക് പറയുന്നത് മനസ്സിലാവുന്നു, പെണ്‍കുട്ടികള്‍ പ്രോ-ആക്റ്റീവ് ആവണെമെന്നുള്ളത്. തീര്‍ച്ചയായും, പക്ഷെ അതിനു എന്ഫോര്സ്മെന്റ് കൂടി ശക്തിപ്രാപിക്കണം. എന്നാലേ ഈ പ്രശ്നത്തിന്‍െ റൂട്ട് കോസ് തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നു.

വൈ ദേ ആര് അറ്റാക്ഡ് എന്നാണീ പോസ്റ്റിന്റെ കാതല്‍ എന്ന് ഞാന്‍ കരുതുന്നു. ലേഖിക അത് സാമൂഹ്യ സംസ്കാരിക ചുറ്റുപാടുകള്‍ വാദത്തിനായി നിരത്തുമ്പോള്‍ ഞാന്‍ ഇതിന്റെ ലീഗാലിറ്റിയും നിയമവും, ഈ ക്രൈമിനു വേണ്ടത്ര ഗൌരവം കൊടുക്കാത്തതിന്റേയും വാദമുഖങ്ങള്‍ നിരത്തുന്നു. ഇത് വെറുതെ ഒരു കുട കൊണ്ടോ ഒരു കോമ്പസ് കൊണ്ടോ അല്ലെങ്കില്‍ ഒന്ന് ചെപ്പടിക്കിച്ച് തീര്‍ക്കാവുന്ന പ്രശ്നമല്ല. അതിന്റെ ഗൌരവം മനസ്സിലാക്കണം. വെറുതേ മെലിഞ്ഞു ഉണങ്ങി നില്ക്കുന്ന ഒന്ന് വിരട്ടിയാല്‍ ഓടുന്ന അയ്യോ പാവം കോളേജ് പയ്യന്മാരല്ല മിക്ക ഈവ് ടീസേര്സും. അങ്ങിനെ ഒരു ആംഗിള്‍ ഇതിനു കൊണ്ട് വരരുത്.

എനിക്കോര്‍മ്മ വരുന്നത് മുന്‍പൊരിക്കല്‍ ഒത്തിരി ഡൊമസ്റ്റിക്ക് വയലന്‍സ് കൊണ്ട് ഹരാസ്സ് ചെയ്യപ്പെട്ട് എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ എഴുതി, തിരിച്ചടിക്കൂ എന്ന്. അന്ന് എന്റെ കയ്യില്‍ അതായിരുന്നു സൊല്യൂഷന്. നല്ല ഇരുമ്പിന്റെ സോസ്പാനില്ലേ, ഇനി തല്ലാന്‍ വരുമ്പോള്‍ തിരിച്ചടിക്കണം എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അന്ന് അതിന്റെ ഗൌരവം അത്രേയുണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അവള് ആശുപത്രിയിലായി. തല്ലാന്‍ വന്നപ്പോള്‍ അവള് ഒന്ന് ആഞ്ഞ് വീശിയതേയുള്ളൂ, അത് കയ്യില്‍ തടഞ്ഞുപിടിച്ച് ആ ദ്രോഹി അവളുടെ തലക്കിട്ട് വീശി.$%^%$!!!...സൊ യൂ സീ പ്രാക്റ്റിക്കാലിറ്റി ഓഫ് സച്ച് തിങ്ങ്സ് ആര് വെരി മിനിമല്‍. ദാറ്റ്സ് നോട്ട് ആന്റ് നെവര്‍ വില്‍ ബീ ദ സൊല്യൂഷന് റ്റു എ ക്രൈം..

തീര്‍ച്ചയായും സംസ്കാരം വളര്‍ത്തു ദോഷം ഒക്കെ ഒരു പങ്കു വഹിക്കുന്നുണ്ട്. എല്ലാ ക്രൈമിനും അങ്ങിനെ ഒരു വശമുണ്ട് വനജേ. തീര്‍ച്ചയായും!
പണ്ട് ബില്‍ ക്ലിന്റണ് വരെ പറഞ്ഞിട്ടുണ്ട്, അമ്മ ഡിവോര്‍സി ആയതുകൊണ്ടാണ് അയാള്‍ക്ക് ഇങ്ങിനെ ഒക്കെ ചെയ്യെണ്ടി വന്നതെന്ന്...yeah yeah!! But it doesnt matter ennaanu njaan paranjathinte artham. of course എല്ലാരും നല്ലവണ്ണം കുട്ടികളെ വളര്‍ത്തണം...but
when you are an adult they themselves make the choices and they should be responsible. അത്രേയുള്ളൂ.

എന്തായാലും ഈ ഡിസ്കഷന് എന്റെ തീര്‍ന്നു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36964091.post-34056444690266072022007-09-24T13:45:00.000+02:002007-09-24T13:45:00.000+02:00""തെറ്റ് തെറ്റ് ചെയ്യുന്നവരുടെ മാത്രം കുറ്റമാണ് . ...""തെറ്റ് തെറ്റ് ചെയ്യുന്നവരുടെ മാത്രം കുറ്റമാണ് . അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്.""

ഒരു നാലഞ്ചു കൊല്ലം മുന്‍പു വരെ ഞാനും ഇങനൊക്കെതന്നെയാണ് പരഞിരുന്നത്. അന്ന് അതാണ്` ശരിയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നെ കാരണങള്‍ തിരയാന്‍ ഠുടങിയപ്പോളാണ് കുറച്ചു സത്യങള്‍ മനസ്സിലായത്.
കുറ്റക്കാര്‍ ആര് ഉന്നുള്ളതല്ല ഇവിടെ പ്രശ്നം . ഈ പ്രവണതകള്‍ എങനെയുണ്ടാവുന്നു എന്നതിനുള്ള കാരണമാണ്. രോഗ കാരണം അറിഞിട്ടു വ്വേണമല്ലോ ചികിത്സ തീരുമാനിക്കന്‍.

ഒരു കുട്ടിയും തെറ്റുകാരായി ജനിക്കുന്നില്ല. എന്നു വച്ചാല്‍ ബൊര്ന് ക്രിമിനത്സ് കോട്യിലൊന്നൊ വല്ലൊം കാണുമായിരിക്കും. ഒരു പക്ഷേ എന്റെ അച്ഛനും, ഭര്‍ത്താവുമുള്‍പ്പെടെ ഭൂരിപക്ഷം വരുന്ന പുരുഷന്നാരും പിന്നെ ഇങനൊക്കെയായത് എന്തു കൊണ്ട്? തെറ്റുകാരനായി ജനിക്കാത്ത ഒരു കുട്ടി തെറ്റു ചുയ്യുന്നതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാവുമല്ലോ? ആ കാരണം തേടി പോയാല്‍ നാം എവിടെ ചെന്നെത്തും?

മാതാപിതാക്കളല്ല തെറ്റുകാരെങ്കില്‍ പിന്നാര്? സഹൂഹം. പക്ഷേ സമൂഹത്തില്‍ ഈ കാര്യങള് വന്നതെങനെ? സമൂഹം എന്നു പറഞാല്‍ എന്താണ്? പല കുടുമ്പങള് ചേരുന്നത്. ഒരുവന്റെ അടിസ്ഥാന സ്വഭാവം രൂപപ്പെടുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. പിന്നീട് എന്തെങ്കിലും കണ്ടും കേട്ടും ഒക്കെ അത് മാറി പോകുന്നുവെങ്കില്‍ താഴേ എന്തെങ്കിലുന്മൊക്കെ പിശക് പറ്റിയിട്ടുണ്ടെന്നര്ഥം.

നാം ഒരു വീടുണ്ടാക്കുന്നുവെന്നിരിക്കട്ടെ. അത് (അടിത്തറയാണേറ്റവും പ്രധാനം)ഏതു മഴയും കാറ്റുന്ം വന്നാലും അതിനെ പ്രധിരോധിക്കാണം എന്ന നിലയില്‍ നല്ല സിമന്റും, കമ്പിയും നല്ല ആശാരിയേയുമൊക്കെ വച്ചാണ് നാം ചെയ്യുന്നത്. ഇവിടെ ഈ കാര്യങളൊക്കെ തിരഞെടുക്കുന്നത് നാം തന്നെ യാണ്. അങനെ പണിത ഒരു വീട് ഏതു കാറ്റു വന്നാലും കുഴപ്പമില്ലാതെനില്ക്കും. നേരെ മറിച്ചാണെങ്കിലോ? ഇവിടെ നമ്മുടെ കുട്ടികളുടെ സ്വഭാവമെന്ന വീട് രൂപപ്പെടുത്തുന്ന ആശാരിമാര് (ഇവിടെയാണ് പാരമ്പര്യമെന്ന മൂത്താശാരിയുടെ റോള്‍.) നമ്മള് തന്നെയാണ്`. പിന്നീടാണ് അവന് സമൂഹമെന്ന കാറ്റിലേക്കും മഴയിലേക്കുമൊക്കെ പോകുന്നത്. അത് ഞാന്‍ എന്റെ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നാം അറിഞുകൊണ്ടു ചെയ്യുന്നതായിരിക്കില്ല..കുട്ടികള്‍ ചെറുതായിരിക്കുമ്പോല് നാം മുതിര്‍ന്നവര്‍ തമ്മില്‍ പറയുന്ന ചെറിയ തമാശകള്‍ പോലും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവും. കള്ളടിക്കാനും കമണ്ടടിക്കനുമൊന്നും നാം പറഞു കൊടുക്കില്ല. സത്യം. പക്ഷേ അതറിഞു കഴിഞാന് ഓ അവനാണല്ലേ അങനൊക്കെ കാണും എന്ന ഒരു നിസംഗതതന്നെയാണ് ഇപ്പോഴും ഭൂരിപക്സ്കത്തിനും. അത് തെറ്റാവര്ത്തിക്കപ്പെടാന് കാരണമാകുകയും, പിന്നീട് തിരുത്താന്‍ വയ്യാത്ത വിധം ഒരു ശീലമായി തീരുകയും ചെയ്യും.

ഇവിടെയാണ് അപമാനിക്കപ്പെടുന്നത സ്ത്രീയല്ല, മറിച്ച് തെറ്റുചെയ്തവനും അവന്റെ മാതാപിതാക്കളുമാണെന്നതിന്റെ പറഞതിന്റെ പ്രസക്തി. തന്റെ മകന്/മകള്‍ IAS (ഉദാ. മാത്രം) നേടിയാല്‍ അത് അഭിമാനമായി കാണുന്ന മാതാപിതാക്കളും ബന്ധുക്കളും , ഒരുവന് (എത്ര വല്യവനായാലും) ഇങനെയുള്ള സ്വഭാവ വൈകല്യം കാണിച്ചാന് അത് അവര്‍ക്ക് അപമാനമായി കാണാനും തയാറാവണം.IAS കിട്ടുമ്പോല്‍ നീയെന്റെ അഭിമാനമാടാ എന്നു പറയുന്ന ആര്‍ജവം വൃത്തികേടുകള്‍ കാണിക്കുമ്പോള്‍ നീയെനിക്ക് അപമാനമാണ്, അല്ലെങ്കില്‍ നീ ഞങളെയാണ് അപമാനിച്ചത് എന്നു പറയാനും കാണിക്കണം.സ്വന്തം അച്ചനേയും അമ്മയേയും പറഞാല്‍ ആര്‍ക്കും കൊള്ളും.അത്ര്യെങ്കിലും മൂല്യബൊധം നമ്മില്‍ ബാക്കിയുണ്ട്.

അനുകൂല സാഹചര്യം വരുമ്പോല്‍ തെറ്റുചെയ്യും എന്ന ഒരു ഫാക്റ്റര്‍ ഇപ്പോഴത്തെ തലമുറയിലുല്ല്ലതു കൊണ്ട് അചിന്ത്യചേചി പറഞ പോലെ പെണ്‍കുട്ടികളുടെ ആറ്റിടുഡും വളരെ പ്രധാനമാണ്. ഇഞ്ചി പറഞ പോലെ കോമ്പസ്സും ഡിവൈഡറും ആവശ്യമുണ്ടായിരിക്കാം. നാളത്തെ പെണ്‍കുട്ടിക്ക് ഇതൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ പറ്റും. നാം മമ്മുടെ ആണ്‍കുട്ടികളെ അനുകൂല സാഹചര്യത്തില്‍ തെറ്റു ചെയ്യുന്നവരായി വളരാതിരിക്കാന്‍ വേണ്ടതു ചെയ്യുക.

പിന്നെ, അമ്മപെങള് ഫാക്ടര്‍, ഇക്കാര്യം ഒരുവണ്ടെ അമ്മയും പെങളും തന്നെ അവനെ പറഞു മനസ്സിലാക്കട്ടെ. വേറാരെങ്കിലും പറയുന്നതിനേക്കാളും ഇഫെക്റ്റ് ഉണ്ടാവും.

പിന്നേം ഓടൊ.#3

പിന്നേം വെത്തിപരം

ഞാന്‍ ബിയെഡ്ഡിന് പഠിക്കുന്ന സമയത്താണ് സൂര്യനെല്ലി വിവാദം. അന്ന് MALE CLASSMATES ആ കുട്ടിയേയും കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. അവരോട് മണിക്കൂറുകളോളം ഒറ്റയ്ക്ക് ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷേ 15 വയസ്സു കാലത്തെ എന്റെ മനോനിലയുമായി തട്ടിച്ചുനോക്കിയപ്പോള്‍ ഈ കുട്ടി ഇങനെയൊരു കുടുക്കില്‍ എങനെ അകപ്പെട്ടു എന്നത് എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു, അവരോട് ഞാന്‍ അത് പറഞിരുന്നില്ലെങ്കിലും. ആ ഒരു പ്രായത്തില്‍ ഒരിക്കലും എന്തൊക്കെ സാഹചര്യമുണ്ടായാലും ഞാന്‍ അങനെയൊരു പ്രശ്നത്തില്‍ ചെന്നു ചാടില്ലെന്ന് എനിക്ക് ഊറപ്പാണ്.
ഇതുകൊണ്ടാണ് സാഹചര്യം കൊണ്ടാണ് തെറ്റുകള്‍ ചെയ്യുന്നത് (തെറ്റുകള്‍ക്ക് വിധേയ്യ/വിധേയന് ആവുകയെന്നല്ല ഉദ്ദേസിച്ചത്) എന്നുള്ളത് എനിക്ക് മനസ്സിലാവാത്തത്. എന്തൊക്കെ സാഹചര്യം ഉണ്ടായാലും ഇങനെയുള്ള കാര്യങള് ഞാന്‍ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. (Thanks to my parents)

ഓടൊ.#4
മുകളില്‍ പറഞിരിക്കുന്ന കാര്യങള്ക്ക് എന്റെ പരിമിതമായ അറിവിന്റേയും അനുഭവത്തിന്റെയും ,ചിന്താശക്തിയുടെയും പിന്‍ബലം മാത്രമാണുള്ളത്. ഇതാണ് അള്മ്മേറ്റായി ശരി എന്ന് ഒരു ധാരണയുമില്ല.( ഞാന്‍ IAS നു പഠിക്കുന്നില്ല. അതുകൊണ്ട് ഇങനൊക്കെ പറയാമല്ലോ,അല്ലേ)

എനിക്കു വട്ടായി, നിങള്‍ക്കോ.
ഞാന്‍ ഊളന്പാറയിലേക്കാ..വട്ടു മാറിയാല്‍ തിരിച്ചു വരാം. അയ്യോ ക്രിക്കറ്റ് മാച്ചു തുടങാറായി, അല്ലെങ്കില്‍ അതു കണ്ടിട്ടു പോകാം.. ഈശ്വരാ വട്ടു കൂടുമോ ???Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-36964091.post-24379003762999462892007-09-24T12:21:00.000+02:002007-09-24T12:21:00.000+02:00ദില്‍ബസുരന്‍ തമ്പീ സ്വാഗതംആശങ്ക മനസിലാക്കുന്നു. എന...ദില്‍ബസുരന്‍ തമ്പീ സ്വാഗതം

ആശങ്ക മനസിലാക്കുന്നു. എന്നുവിചാരിച്ച്,“ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം“, ഇത്രമാത്രം നെഗറ്റീവ് ആകാതിരിയ്ക്കൂ.

ഇങ്ങനെ അങ്ങു നുള്ളി എടുത്തുകളയാന്‍ പറ്റുമെങ്കില്‍ അതെന്നേ ആരെങ്കിലും ചെയ്തേനേ.

we need positive energy especially from youngsters like you.

പ്രിയ ഇഞ്ചീ വീണ്ടും വന്നതില്‍ സന്തോഷം.

ഇഞ്ചിയുടെ പ്രധാനപ്പെട്ട രെണ്ട് ചിന്തകള്‍:

1'അമ്മമ്മാര് ആണ്മക്കളെ നേരെ ചൊവ്വേ വളര്ത്താഞ്ഞിട്ടാണ് - സ്ഥിരം കേള്‍ക്കുന്നതാണ് ഇത്'

2 ‘അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്‘

അമ്മമാരെ കുറ്റം പറയുകയോ അതുവഴി, കുറ്റവാളിയ്ക്കു കടന്നുകളയാന്‍ പഴുതുണ്ടാക്കുകയോ അല്ല.

എന്റെ പോസ്റ്റിലും, അചിന്ത്യ, വനജ, ചിത്രകാരന്, നളന്,എതിരന്‍, വാക്കാരി, ദേവന്,പരാജിതന്, (ബക്കി ആരയെങ്കിലും വീട്ടുപോയിട്ടുണ്ടെങ്കില് കൂട്ടിച്ചേര്‍ക്കാം)തുടങ്ങിയവര്‍ സംസ്കാരത്തിന്റെ തെറ്റായ പ്രേരണകളേക്കുറിച്ചു പല അളവില്‍ പറയുന്നുണ്ട്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, സംസ്കാരത്തിന്റെ സന്ദേശവാഹകരാണ് മാതാപിതാക്കളും സമൂഹവും. സംസ്കാരത്തെ നിരൂപണാത്മകമായി നോക്കിക്കാണുന്നില്ലെന്നോ, അതിനെ പലേ മിധ്യാകാരണങ്ങളാല് ഭയക്കുന്നതോ ആണ് മാതാപിതാക്കള്‍ ചെയ്യുന്നത്. അല്ലാതെ ഇവര്‍ മനപൂര്‍വം തെറ്റുചെയ്യുന്നു എന്നല്ല വിവക്ഷ.

ഇ സംസ്കാരം തന്നെയല്ലേ, ഇഞ്ചി ഈ താഴെപ്പറയുന്ന വാചക്ത്തില് പറയുന്നത.

‘നമ്മുടെയൊക്കെ ഉള്ളില്‍ രൂഡമൂലമായിരിക്കുന്ന എത്ര തേച്ചാലും മാറാത്ത കാട്ട് നീതി ടയ്പ്പ് ചിന്താഗതികളുണ്ട്. അതുകൊണ്ട് നിയമം നമ്മള്ക്കിഷ്ടമല്ല‘.

ഇതു പ്രിമിറ്റീവ ആയ കാട്ടു നീതിയല്ല നമ്മുടെ സംസ്കാരത്തിന്റ് പ്രേരണകളാണ്.

സ്തീയെ നിസ്സാരവല്ക്കരിയ്ക്കുക എന്ന സംസ്കാരത്തിന്റെ പ്രേരണ അതാണു കാരണം, പെണ്ണു പരാതിക്കാരിയാകുമ്പോള്, അവളെ ഒന്നു നോക്കി രസിയ്ക്കാന് അവള് പുരുഷനുവേണ്ടി സൃഷ്ടിയ്ക്കപ്പെട്ടവളാണ് എന്ന പോലീസുകാരന്റെ ഉപബോധം.

“ഞാന്‍ സ്ത്രൈണഭാവങ്ങളായ സാരിയുടുക്കല്, മുല്ലപ്പൂ ചൂടല്‍, പൊട്ട് തൊടല്, അണിഞ്ഞൊരുങ്ങല്, ഭക്തി, മക്കളെ പ്രസവിക്കല്‍, കരുണ, ക്ഷമ ഇവയെല്ലാം കാണിക്കും. അത്കൊണ്ട് ഞാന്‍ ഡിവൈഡറും കൊണ്ട് നടക്കണോ ഇന്ത്യയില്‍ മുഴുവന്‍? എനിക്ക് എന്റെ മകളെങ്കിലും ഒരു ഡിവൈഡറും കൊണ്ട് വഴിയിറങ്ങി നടന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല“

സ്വന്തം വസ്ത്രധാരണയിലൂടെ, ഒരുക്കത്തിലൂടെ സ്വന്തം വ്യക്തിത്വം കാണിയ്ക്കുക, അതാണിവിടെ സ്ത്രീ ചെയ്യുന്നത്.

എന്നാല്‍ മുകളില്‍ പറഞ്ഞആണ്കൂട്ടര് അവള് വേഷന്ം കെട്ടുന്നത് എനിയ്ക്കു വേണ്ടിയാണ് എന്നു വിശ്വസിയ്ക്കും.

പരാജിതന്റെ കമന്റില്‍ ഞാന്‍ ‘പുരുഷസൃഷ്ടിയാണ്‘ എന്നു വിശ്വസിയ്ക്കുന്ന സ്തീയുടെ ഭാവത്തെക്കുറിച്ചു പറയുന്നൂണ്ട്. അങ്ങനെ വിശ്വസിയ്കുന്നവര്‍ ഞാന്‍ വേഷം കെട്ടുന്നത് പുരുഷനു വേണ്ടിയാണ് എന്നു ചിന്തിയ്ക്കു.

സ്തീത്വത്തിന് ഈ രണ്ട് വശങ്ങളുണ്ട് എന്നുള്ളതു സത്യമല്ലേ? ഈ രണ്ടു ഭാവങ്ങളേക്കുറിച്ചും അചിന്ത്യ തന്റെ അനുഭവത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതൊക്കെ ഈ പ്രശ്നത്തിന്റെ വൈവിധുമാര്ന്ന മുഖങ്ങളാണ്.

‘തെറ്റുകാരെ ഫോക്കസ് ചെയ്യാതെ അവരെ സൈക്കോ അനാലിസിസ് ചെയ്യാതെ ഇതൊക്കെ ഉപദ്രവിക്കപ്പെട്ടവരുടെ കുറ്റമാണെന്ന് പറയുന്നത് ഞാന്‍ നോക്കിയിട്ട് ഇന്ത്യയില്‍ മിക്കതും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ‘

ഈ സൈക്കോ അനാലിസിസ് ഈ പ്രശ്നത്തിന്റെ യധാര്ഥകാരണങ്ങള് തേടുന്നവര്‍ക്ക് ഒഴിച്ചു കൂടാന്‍ പാടില്ലാത്തവയാണ്.

അതായത് നമുക്കറിയാം നമ്മുടെ സമൂഹത്തിലെ ഒരു പ്രശ്നം ഉണ്ടെന്ന്. പക്ഷെ വക്കാരി പറയുന്നതുപോലെ അതിനെ ഒരു സൈന്റിഫിക്-റിസേര്‍ച്ചു തലത്തിലേക്കു കൊണ്ടു വന്നു സ്ഥാപിയ്കാണമെങ്കില് ചില പ്രൊസസുകള്‍ ഉണ്ട്.

ആദ്യമായി we have to define the problem. അതിനു മുന്‍പായി അതിന്റെ പശ്ചാത്തലത്തിലേക്കിറങ്ങി അനേഷിയ്ക്കണം (development of the theme). ആ സ്റ്റേജിലാണ് നമ്മള് ഇപ്പോള്‍.

‘ആണ്‍കുട്ടികള്‍ സ്വന്തം പെങ്ങളെ നോവിക്കുമ്പോള്‍ മാത്രമല്ല, മറ്റ് സ്ത്രീകളും വല്ലവരുടേയും പെങ്ങളാണെന്ന് കരുതി തീരുമാനിക്കുക, അറ്റ് ലീസ്റ്റ് കൂട്ടുകാര്‍ വിലസുമ്പോള്‍ ഞാനിതില്‍ ഇല്ല, ഇത് ശരിയല്ല എന്ന് പറയാനുള്ള തന്റേടം എങ്കിലും കാണിക്കുക‘

ഇന്നത്തെ സാഹചര്യത്തില്‍ ഇതു സാദ്ധ്യമാകുന്നില്ല. ഇതാണ് നമ്മുടെ ലക്ഷ്യം.

ചിതകാരന്റെ ഒടുവിലത്തെ കമന്റു നോക്കുക. ഒരു ചെറിയ പുസ്തകം അതിലെ ആശയം ബ്രാഹണസ്തീകളില് വരുത്തി വച്ച മിദ്ധ്യാധാരണകളും, അത് അവരില്‍ medidate ചെയ്ത സ്വാഭാവങ്ങളും. ക്രമേണ അതു ബ്രാഹ്മണസ്തീകളില് മാത്രമല്ല, കേരളത്തിലെ സകല സ്ത്രീകളിലും ഒരു mediating tool ആയി പ്രവര്‍ത്തിച്ചു. ഇന്നും കാര്യമായ മാറ്റമില്ല.

ആനി ബെസന്റിന്റെ theosophical society യുടെ നവോധാനപ്രസ്ഥാനമാണ് ബ്രഹമണസ്തികളെയും പുരുഷന്മാരെയും ഈ നിലയിലാക്കിയത്.(അവിടെയും നവോധാനം ബ്രാഹമണനു മാത്രം മതി എന്ന വിവേചനം അവര്‍ കാട്ടി)

പക്ഷെ ഒരു സാാമൂഹ്യ നവോധാനം കേരളത്തിനുണ്ടാവണം. അതാണിവിടുത്തെ ലക്ഷ്യം.

എനിയ്ക്കറിയാവുന്നതൊക്കെ ഞാന്‍ പറഞ്ഞു ഇഞ്ചി. കൂടുതല്‍ അറിയാവുന്നവര്‍ ഇനിയും എഴുതുക.

ഒരു quickfix solution ഉണ്ടാവില്ല ഇഞ്ചീ. അതല്ല എന്റെ പൊസ്റ്റിന്റെ ലക്ഷ്യവും.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-23919607909373266782007-09-24T10:56:00.000+02:002007-09-24T10:56:00.000+02:00പ്രിയ വനജയ്ക്ക് സ്വാഗതം'പോസ്റ്റുമായി ഇതിന് ബന്ധമൊന...പ്രിയ വനജയ്ക്ക് സ്വാഗതം

'പോസ്റ്റുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കില്‍ ക്ഷമിക്കുക' വനജയുടെ ഈ വിഷമം തികച്ചും അസ്ഥാനത്താണ്.കാരണം വനജയുടെ കമന്റ് ഈ പോസ്റ്റുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. വളരെ വിലപ്പെട്ട കമന്റ്.

ഉദാഹരണങ്ങള്‍:

“ ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ അവരെ (പുരുഷനെ)കുറ്റം പറഞിട്ട് കാര്യമില്ല, അറിവു വച്ചു തുടങ്ങുന്ന കാലം മുതല്ക്കേ വീട്ടില്‍ നിന്നും, സമൂഹത്തില്‍ നിന്നും പുരുഷനായാല്‍ ഇങനെയൊക്കെയാണ്, അല്ലെങ്കില്‍ ഇങനൊക്കെ വേണം എന്ന തരത്തിലുള്ള് ഒരു വിഷം കുത്തിവച്ചു വിടുന്നുണ്ട്. പെണ്‍കുട്ടികളോടാണെങ്കില്‍ ഓ, ആണ്കുട്ടികളങനൊക്കെ ചെയ്യും നീയങു സഹിച്ചോണം എന്ന വിഷവും. ഇത് എത്ര വളര്‍ന്നാലും വിദ്യാഭ്യാസം നേടിയാലും അവന്റെ/അവളുടെ മനസ്സില്‍ അതേപോലെ കിടക്കുകയും ചെയ്യും“

ഇത് ഈ പോസ്റ്റു കൈകാര്യം ചെയ്യുന്ന പ്രശ്നത്തില്‍ സംസ്കാരത്തിന്റെ റോളിനെ ശരി വയ്ക്കുന്നു.

'സാഹചര്യവും ചുറ്റുപാടുമാണ് പലരേയും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു പറയാറുണ്ട്‘.

അതായത് ശരിയായ സംസ്ക്കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരില്‍ വീണ്ടും സാഹചര്യത്തിന്റെ തെറ്റായ പ്രേരണകള്‍.

'അപ്പോള്‍ നാം കുട്ടികള്‍ക്ക് ശരിതെറ്റുകള്‍ എങനെ , ഏതു രീതിയില്‍ പറഞ് കൊടുക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.തെറ്റുചെയ്യാതിരിക്കുന്നത് അവനവനു വേണ്ടിയാണെന്നും മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടീയായിരിക്കരുതെന്നും കുട്ടികളെ പറഞു മനസ്സിലാക്കണം'

അതായത്, തെറ്റായ സാംസ്കാരിക-സാമൂഹ്യ ചുറ്റുപാടുകള്‍, കുട്ടികളില്‍ തെറ്റായ സ്വഭാവ രൂപീകരണം ഉണ്ടാക്കുന്നു.

'പണം, പദവി,അംഗീകാരം എന്നിങനെയെന്തും അര്‍ഹരല്ലാത്തവരുടെ കൈയ്യില്‍ കിട്ടിയാല്‍ ദോഷമെ സംഭവിക്കൂ'.

അതെ, ഇതു സ്തീയുടെയോ പുരുഷന്റെയോ പ്രശ്നമായി വേര്‍തിരിയ്ക്കാന്‍ പറ്റില്ല. തെറ്റ് എവിടെയുണ്ടോ അവിടെയാണ് പരിഹാരം കാണാന്‍ നോാക്കേണ്ടത്.

'ഇതു വായിക്കുന്ന ഓരോ അച്ഛനോടും അമ്മയോടും...’

മക്കളുള്ളതോ/ഇല്ലാത്തതോ/ഭാവിയില്‍ മാതാ പിതാക്കാളാകുന്നവുടെയോ അതു വഴി സമൂഹത്തിന്റെ മൊത്തം വ്യാകുലതയാണ് വനജ ഇവിടെ വെളിവാക്കുന്നത്.അത്, ഈ പ്രശ്നത്തിന്റെ മുഖത്ത് നിസഹായരായി നോക്കി നില്‍ക്കാതെ ശാശ്വതമായ ഒരു പരിഹാരത്തിന് നമ്മള് ഒന്നടങ്കം ശ്രമിയ്ക്കേണ്ടതിന്റെ ആവശ്യത്തെ അതി ശക്തമായി വെളിപ്പെടുത്തുന്നു.

ഓ ടോ ആയി എഴുതിയത് ഈ കോസിനോടുള്ള വ്യക്തിപ്രരമായ commitment നേ കാണിയ്ക്കുന്നു. ഈ വ്യക്തിപരമായ commitment സാമൂഹ്യതലത്തില്‍ വ്യാപിപ്പിയ്ക്കുക എന്നുള്ളതാണ് നമ്മുടെ ആവശ്യം. അതെങ്ങനെ വേണമെന്ന് നമുക്ക് ഒരുമിച്ചു നിന്ന് തീരുമാനിയ്ക്കണം.

ഇത്തരം ആശയങ്ങള്‍ അടച്ചു മൂടിക്കെട്ടി വയ്ക്കാതെ പൂറത്തുകോണ്ടു വരൂ ഇനിയും ഇനിയും.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-44971438691049734902007-09-24T10:44:00.000+02:002007-09-24T10:44:00.000+02:00പ്രിയ അചിന്ത്യ ടീച്ചറെ,ടീച്ചറുടെ സംസാരം ചിത്രകാരന്...പ്രിയ അചിന്ത്യ ടീച്ചറെ,
ടീച്ചറുടെ സംസാരം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.
കുട്ടിക്കാലം ഓര്‍ത്തുപോയി. ചിത്രകാരന്റെ അമ്മ ഒരു കളഭക്കുറി ചാര്‍ത്തിയാണ് ചിത്രകാരനേ സ്കൂളില്‍ വീടുക. കുറച്ചകലെയുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയാല്‍ അവിടത്തെ അമ്മ ചിത്രകാരന്റ് നെറുകയില്‍ രക്ത ചന്ദനംകൊണ്ട് ഒരു പൊട്ടുകൂടി തൊട്ടുതരും. നല്ല തണുപ്പാണ് .
മതൃത്വത്തിന്റെ സ്നേഹത്തിന്റെ ഒരിക്കലും മറക്കാത്ത ആ തണുപ്പ് അചിന്ത്യ ടീച്ചറുടെ വാക്കുകളില്‍ ചിത്രകാരന് അനുഭവപ്പെട്ടു.വളരെ നന്ദി.അമ്മയെ ഓര്‍മ്മിപ്പിച്ചതിന്.

അചിന്ത്യ ടീച്ചര്‍ പറയുന്ന അനുഭവ സാക്ഷ്യമാണ് സ്ത്രീ കരുത്താക്കേണ്ടത്.
കേരളത്തിലെ ആണിനായാലും പെണ്ണിനായാലും ആയിരത്തിലൊരളില് മാത്രം കണ്ടുവരുന്ന ഗുണ വിശേഷമാണ് ആത്മാഭിമാനം എന്നുള്ളത്.
ആ സാധനത്തിന്റെ അഭാവമാണ് നമ്മുടെ നാണം കുണുങ്ങലിന്റെ രഹസ്യം.

ഈ ആത്മാഭിമാനമുള്ളവര്‍ക്ക് ആണായാലും,പെണ്ണായാലും തന്റേടമുണ്ടാകും.കാര്യപ്രാപ്തിയും.
ബസ്സില്‍ വച്ച് ദ്രോഹിക്കപ്പെടുന്ന സ്ത്രീക്ക് കുറ്റവാളിയെ പെട്ടെന്ന് പിന്തിരിപ്പിക്കാനാകും.
ഒരു നോട്ടം തന്നെ സാധാരണ മതിയാകും... അതും ഏല്ക്കുന്നില്ലെങ്കില് “മാറിനിക്കെടോ” എന്ന് ആജ്ഞാപിക്കാം. രോഗം മൂര്‍ച്ചിച്ച കേസാണെങ്കില്‍ ഒച്ചവെക്കുന്നതും, ശാരീരികമായി തിരിച്ചു ദ്രോഹിക്കുന്നതും,പോലീസ് സഹായം ആവശ്യപ്പെടുന്നതും വരെ പരിഗണിക്കാന്‍ ... അവരുടെ ബുദ്ധി ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കു സ്വമേഥയാ സാധിക്കുന്നതാണ്.

ഈ വിശേഷ ബുദ്ധിയില്ലാത്തവര്ക്കാണ് മുകളില്‍ പറഞ്ഞ പുറത്തുനിന്നുള്ള സഹായം ആവശ്യമായി വരുന്നത്.നമ്മുടെ സമൂഹത്തില്‍ അത്തരം ലജ്ജാശീലകളുടെ അംഗസംഖ്യ ഭൂരിപക്ഷമായതിനാല്‍ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രസക്തിയുണ്ട്.

നമ്മളില്‍ അനാവാശ്യ ലജ്ജാശീലം നിറക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയാണ്. വിശ്വാസങ്ങളാണ്.
നമ്മുടെ ബോധത്തെ തടവിലിടാന്‍ പ്രപ്തമായ ആ വിശ്വാസ പ്രമാണങ്ങളെ കണ്ടെത്തി നശിപ്പിക്കുക മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം.

കേരളത്തില്‍ ഒരു കാലത്ത് സ്ത്രീയെ അടിമയായി മാത്രം പോറ്റിയിരുന്ന നംബൂതിരി സമുദായത്തെക്കുറിച്ച് ചിത്രകാരന് നേരത്തെ സൂചിപ്പിച്ചിരുന്നു.

ഒരു സിനിമാ പാട്ടു പുസ്തകം പോലുള്ള കവിതാ പുസ്തകത്തിന്റെ മാസ്മരിക ശക്തികൊണ്ടാണ് ആ ഭാഗ്യഹീനകളായിരുന്ന സ്ത്രീകളെ ബ്രഹ്മണ്യം തളച്ചിട്ടിരുന്നതെന്ന സത്യം ആരും കാണാതെ പോകുന്നത് എന്തുകോണ്ടാണെന്ന് ചിത്രകാരനെ അതിശയ്യിപ്പിക്കുന്നു.

ആ കവിതാ പുസ്തകത്തിന്റെ പേര് “ശീലാവതി”.

ബ്രാഹ്മണര്‍ തങ്ങളുടെ നിരവധി ഭാര്യമാരെ (പലപ്പോഴും ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്നിട്ടും,ഇഷ്ടമ്പോലെ പരസ്ത്രീഗമനം നടത്തുന്നത് പതിവാക്കിയിട്ടും)എങ്ങിനെ ചെമ്മിരിയാട്ടിന്‍ കൂട്ടം പോലെ നിയന്ത്രിച്ചു എന്ന് നമ്മുടെ ചരിത്ര കുതുകികള്‍ക്കും,സാമൂഹ്യ ശാസ്ത്രജ്ഞന്മാര്ക്കും വിഷയമാകാത്തതില് ചിത്രകാരന് ലജ്ജിക്കുന്നു.

ശീലവതി എന്ന പുസ്തകം രചിക്കപ്പെട്ടതുതന്നെ നമ്മുടെ സ്ത്രീകളെ അന്ത്ര്ജ്ജനങ്ങളാക്കുന്നതിനു വേണ്ടിയായിരുന്നു. സ്ത്രീബുദ്ധിയെ മയക്കിക്കിടത്താനുള്ള സോഫ്റ്റ് വെയര്‍ എന്നാണ് ആ പുസ്തകത്തെ ചിത്രകാരന് വിളിക്കുക.

സ്ത്രീയുടെ പാതിവൃത്യത്തെ മഹത്വവല്ക്കരിക്കുന്നതിനും, പുരുഷന്റെ പരസ്ത്രീ ഗമനത്തെ പതിവു ദിനചര്യയായി സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടി രചിക്കപ്പെട്ട ഈ മനോഹര വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണ പുതുതായി വാങ്ങുക എന്നത് പോലും നമ്മുടെ നംബൂതിരി സ്ത്രീകളുടെ അഭിലാഷമായിരുന്നു. രാമായണവും ശീലവതിയുമല്ലാതെ മറ്റൊരു പുസ്തകവും വായിക്കാന്‍ അനുവാദമില്ലാതിരുന്ന സ്ത്രീകള്‍ ലോകത്തെ കണ്ടിരുന്നത് ശീലാവതിയിലെ പാതിവൃത്യത്തിന്റെ മകുടോദാഹരണമായ നായിക ശീലാവതിയുടെ കണ്ണൂകളിലൂടെ മാത്രമായിരുന്നു.

(ആ പുസ്തകം കയ്യിലുള്ളവര്‍ ദയവായി ഈ ബ്ലൊഗില്‍ പകര്‍ത്തിയിട്ട് ചര്‍ച്ചചെയ്യണമെന്ന് മഹനീയമായ ഈ പൊസ്റ്റിന്റെ ലക്ഷ്യത്തെ ഓര്‍ത്തുകോണ്ട് ചിത്രകാരന് അഭ്യര്‍ത്ഥിക്കുന്നു.)

ശീലാവതിയുടെ ഭര്‍ത്താവ് ,തോന്നിവാസിയായ ഒരു ബ്രഹ്മണ മുനിയായിരുന്നു. അക്കാലത്ത് ഏറ്റവും വെറുക്കപ്പെട്ട കുഷ്ടരോഗ ബാധിതനായിരുന്ന ഭര്‍ത്താവിന് സ്വന്തം ദിനചര്യകള്‍ അനുഷ്ടിക്കാനുള്ള അനങ്ങാനുള്ള കഴിവുപോലും ഇല്ലാതിരുന്നിട്ടും ... കക്ഷിയുടെ ആഗ്രഹങ്ങളും ,ഭര്‍ത്സനങ്ങളും ആ സ്ത്രീ ഒരു അടിമകണക്കെ സസന്തോഷം അനുഭവിച്ചു. ഇയ്യാളുടെ ശാപമേല്ക്കാതെ ജന്മം ജീവിച്ചു തീര്‍ത്താല്‍ മാത്രമേ മോക്ഷം ലഭിക്കു. കുഷ്ടരോഗിയായ ഭര്‍ത്താവിന്റെ ഉച്ചിഷ്ടൈലയില് മാത്രം ഭക്ഷണം കാഴിക്കാന്‍ അനുവധിക്കപ്പെട്ട ശീലാവതിക്ക് ഒരു ദിവസം ചോറുണ്ണുംബോള് ഭര്‍ത്താവിന്റെ മുറിഞ്ഞുവീണ ഒരു വിരല്‍ കയ്യില്‍ തടഞ്ഞു . ഭക്തിപൂര്‍വ്വം ആ വിരള് മാറ്റിവച്ച് ശീലാവതി ഭക്ഷണം പൂര്‍ത്തിയാക്കി.

സ്വയം നടക്കാനോ ഇരിക്കാനോ വയ്യാത്ത ഈ ബ്രഹ്മണ ഭര്‍ത്താവിനെ തലയില്‍ ചുമന്ന് സ്ഥലത്തെ വേശ്യഗൃഹത്തിലേക്കു കൊണ്ടുപോകുന്ന പതിവൃതരോഗം ബാധിച്ച ശീലാവതിയെയും, നമുക്കു കാണാം.
“ഉഗ്രതപസ്സ്”എന്ന ഈ ഭര്‍ത്താവിനെയും കൊണ്ട് വേശ്യ ഗൃഹത്തിലേക്കുള്ള വഴിയില്‍ ഒരു മഹര്‍ഷിയുടെ കാലില്‍ അറിയാതെ ചവിട്ടി നാളെ സൂര്യനുദിക്കും മുന്‍പ് നീ വിധവയാകുമെന്ന ശാപമേല്ക്കേണ്ടി വന്ന ശീലാവതി ... തന്റെ ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായി അപ്പോള്‍ തന്നെ ഘോര തപസ്സ് ആരംഭിക്കുകയും, സൂര്യോദയം സ്തഭിച്ചുപോയതിനാല് ദേവന്മാര് ഓടിയെത്തി വൃദ്ധനും, രോഗിയും,ആയ ഭര്‍ത്താവിന് യൌവ്വനവും ആരോഗ്യവും വരമായി നല്കി പ്രശ്നം പരിഹരിച്ചു എന്നാണ് ശീലാവതിയുടെ കഥ.

ഈ കഥയൂണ്ടാക്കിയ സാംസ്കാരിക വിഷത്തിന്റെ അനന്തര ഫലങ്ങളിലാണ് മലയാളിയുടെ സ്ത്രീ ചിന്തകള്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1500 വര്‍ഷക്കാലം ബ്രഹ്മണ സ്ത്രീകളെ അടിമയാക്കി നിര്‍ത്തിയ ഈ കവിതാപുസ്തകത്തില്‍ നിന്നും സ്ത്രീ മോചനം നേടിയിട്ടു കേവലം60 കൊല്ലമായിട്ടേയുള്ളു.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-36964091.post-69652713433495108012007-09-24T05:28:00.000+02:002007-09-24T05:28:00.000+02:00ഇഞ്ചിയ്ക്ക് ഞാന്‍ പറഞ്ഞേന്റെ അര്‍ത്ഥം ഒട്ടും മനസ്സ...ഇഞ്ചിയ്ക്ക് ഞാന്‍ പറഞ്ഞേന്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല്യ.
പണ്ടൊരു കഥ കേട്ട്ണ്ട്. ബസ്സില്‍ വെച്ച് ഒരു സ്ത്രീടെ വസ്ത്രത്തിനകത്ത് തേള് കയറീ ത്രെ.അത് കടിക്കാനും തുടങ്ങി.എഴുനേറ്റു നിന്ന് അയ്യോ തേള് കയറീന്നും പറഞ്ഞ് വസ്ത്രം അഴിച്ചു മാറ്റാനൊ, ബസ്സില്‍ നിന്നും ഇറങ്ങാനോ മടിച്ച് (സ്ത്രീയല്ലേ) വേദന സഹിച്ചിരുന്ന സ്ത്രീ അവസാനം ബസ് നിര്‍ത്യേപ്പോ കൊഴഞ്ഞു വീണു മരിച്ചു .മരിച്ചാലും വേണ്ടില്ല്യാ, ഇതെങ്ങനെ പുറത്തു പറയും ന്ന് ആ ചേച്ചി വിചാരിച്ചില്ല്യേ. അതാണ് ഞാനുദ്ദേശിച്ച കപടസ്ത്രൈണത.നമ്മട്യൊക്കെ ഉള്ളില്‍ അടിച്ച് കയറ്റീരിക്കണ, പലപ്പഴും നമ്മക്കൊരു ഗുണോം ചെയ്യാത്ത ഒരു "ഗുണം"
സ്ത്രൈണത ന്നു വെച്ചാല്‍ സാരീം ഹാഫ് സാരീം ഉടുക്കലല്ല.കഷ്ടമേ.
സ്ത്രൈണത ഒരു ദോഷം ന്നും പറഞ്ഞിട്ടില്ല്യ.സ്വയം അലങ്കരിക്ക്യേം മക്കളെ പ്രസവിക്ക്യേം (ഇതിവടെ എപ്പോ പറഞ്ഞു?)ചെയ്യണതാണിവടത്തെ പ്രശ്നം ന്നും പറഞ്ഞിട്ടില്ല്യ.കേരളത്തില്‍ ഞാനടക്കം ഒട്ടുമിക്ക സ്ത്രീകളും സാരി തന്ന്യാ ഉടുക്കണെ; ഞാനൊഴിച്ച് ഒട്ടു മിക്ക സ്ത്രീകളും പ്രസവിച്ചിട്ടുമുണ്ട്. പക്ഷെ ആറ്റിറ്റ്യൂഡ് ന്ന് പറഞ്ഞിട്ടൊരു വസ്തുണ്ട്. സദിരന്‍ പറഞ്ഞപോലെ അതുള്ളവരടെ അടുത്ത് കളിച്ച് നോക്കാന്‍ ഒരിത്തിരി ശങ്ക ണ്ടാവും. സത്യം. അതിനു ജീന്‍സിടണ്ട. പലപ്പഴും ഒരു നോട്ടം മത്യാവും.

പിന്നെ എല്ലാത്തിനും അടീം തല്ലും . എന്നെ ആരും അനാവശ്യായി തൊടരുത്. ഈ പാഠം അവരൊക്കെ പഠിച്ചിട്ടെ , എല്ലാ പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കണ ആദര്‍ശരാഷ്ട്റം വന്നിട്ടേ ഞാന്‍ പുറത്തിറങ്ങൂ , അല്ലെങ്കി എനിക്ക് പ്രൊറ്റെക്ഷന് പൊലിസ് വേണം ?എനിക്ക് വയ്യ.
എന്റെ പൊന്നുമോളെ, നമ്മടെ നാട്ടിലു പെങ്കുട്ട്യോള്‍ടെ മേല്‍ ഓരോരുത്തന്മാര് കൈ വെയ്ക്കുമ്പോഴും പൊലിസ് വന്നിട്ട് സമാധാനം ണ്ടാക്കാം ന്ന് വെക്ക്യെ? എനിക്കിഷ്ടായി. എന്റെ മേലൊരുത്തന്‍ തൊട്ടാ, എന്റെ കൈ പൊങ്ങും. അത് നിയമം കയ്യിലെടുക്കലല്ല. റിഫ്ലക്സ് ആക്ഷനാ.അല്ലാണ്ടെ തിങ്ങി നിറഞ്ഞ് ബസ്സില്‍ പോലീസ് ചേച്ചീ ഓടിവരൂന്ന് കാത്ത് നിക്കേ? ഇതൊക്കെ പ്രായോഗികാണോ? അതിനു പകരം ബസ്സില്‍ത്തന്നെ എന്റെ ചിന്നു ഒന്ന് ബഹളം വെച്ചാ ബാക്കി കാര്യം അതിലുളവര്‍ നോക്കിക്കോളും. അങ്ങനെ രണ്ട് ബസ്സില്‍ ണ്ടായാ മൂന്നാമത്തെ ബസ്സില്‍ അവന് ഡീസന്റാവും. ഉറപ്പ്. അനുഭവാ.

ആണ്‍കുട്ടികള്‍ തനിക്കും അമ്മേം പെങ്ങലും ണ്ടേന്ന് ഒറ്ത്താല്‍ ഒക്കേം ശര്യാവും, അതാണ് ഏറ്റവും നല്ലത്? വളരെ ശര്യാണ്. പക്ഷെ ഇതൊരു പുത്യേ കണ്ടുപിടിത്തല്ലല്ലോ കുഞ്ഞി? "തനിക്കുമിലേടോ അമ്മേം പെങ്ങളും" എന്നുള്ള വാചകം ഒരു ക്ലീഷെ ആയിപ്പോയതറിഞ്ഞില്യേ ഇവടെ? ഈ വൃത്തികെട്ടവന്മാര്ക്ക് അമ്മേം പെങ്ങളും ണ്ടെന്ന് ഇനി ഒരു ബോധവല്‍ക്കരന പരിപാട്യോ?

മുതിരാ, മോള്‍ക്ക് പ്രെഗ്നന്‍സി റ്റെസ്റ്റ് നടത്ത്യേപ്പൊ മുതിരന് ചിരിച്ചു. പക്ഷെ ഇവടെള്‍ല ചില അച്ഛനമ്മമാര്‍ റിസള്‍ട്ട് വരണേന്റെ മുന്‍പെ തുടങ്ങും, "ആരാടീ...അവന് "ന്ന്.അതാണ് വ്യത്യാസം.

അയ്യോ നേരം വൈകി.
പോട്ടേട്ടോ
സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-36964091.post-33281070466677414002007-09-24T05:08:00.000+02:002007-09-24T05:08:00.000+02:00എന്റെ മുകളിലെ കമന്റില്‍ ‘’തകഴി’ എന്നത് ‘തോപ്പില്‍ ...എന്റെ മുകളിലെ കമന്റില്‍ ‘’തകഴി’ എന്നത് ‘തോപ്പില്‍ ഭാസി’ എന്നു വായിക്കണം.
ക്ഷമിക്കണം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-36964091.post-26948151183656889212007-09-24T03:47:00.000+02:002007-09-24T03:47:00.000+02:00ക്രിസ്ത്യാനികള്‍ക്കിടയില്‍ കുടുംബസ്വത്തിന്റെ ഒരു ഭ...ക്രിസ്ത്യാനികള്‍ക്കിടയില്‍ കുടുംബസ്വത്തിന്റെ ഒരു ഭാഗം എന്ന നിലയിലാണ് കെട്ടിച്ചുവിടുന്ന പെണ്ണിന് ധനം കൊടുത്തിരുന്നത്. അതു മാറി വന്നപ്പോള്‍ (സ്വാര്‍ത്ഥത കാരണം?) പിടിച്ചുവാങ്ങലായി. അത് പഴേ മട്ടീലേക്കു പോക്കാന്‍ വേണ്ടിയല്ലെ മേരി റോയ്ക്ക് കേസ് കൊടുക്കേണ്ടി വന്നത്?

മരുമക്കാത്തായത്തില്‍ സംബന്ധക്കാരന് ഒന്നും കൊടുക്കേണ്ട. കല്യാണം ഒരു ബാധ്യത അല്ലായിരുന്നു. ബഹുഭര്‍തൃത്വവും നിലവിലുണ്ടായിരുന്നു (എന്റെ “ശ്ലീലമെന്ത് അശ്ലീലമെന്ത്” പോസ്റ്റില്‍ തകഴി എഴുതിയ ഭാഗം ശ്രദ്ധിക്കുക). പെണ്ണുണ്ടാകുമ്പോള്‍ മുതല്‍ സ്വര്‍ണ്ണമോ ധനമോ കൂട്ടി വയ്ക്കേണ്ടിയും വന്നിരുന്നില്ല. എന്റെ അമ്മാവന്മാരാരും സ്ത്രീധനം വാങ്ങിയിട്ടീല്ല. (തെളിവിനു വേണ്ടീ പറഞ്ഞതാണേ)

അചിന്ത്യ:
ശരിയാണ്.
പെണ്ണിന്റെ ധൈര്യവും നിലപാടും പ്രതിരോധം സൃഷ്ടിയ്ക്കും. അവര്‍ക്കു നേരെ ടീസിങ്ങുമായി വരാന്‍ ഇച്ചിരെ പുളിക്കും.
എന്റെ അനുഭവം:
രണ്ടു കൊല്ലം മുന്‍പ് എന്റെ ടീനേജ് മകള്‍ ഒരു മലയാളം സീരിയലില്‍ പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കിളിരൂര്‍/അനഘ സംഭവത്തിനുശേഷം തന്നെ. ഒരു “ഡെയിഞ്ചറസ് സോണ്‍’ഇലേക്ക് സധൈര്യം ചെന്നു.ആരും ശല്യം ചെയ്യാന്‍ വന്നില്ല. കാരണം അമേരിക്കയില്‍ നിന്നു വന്നവരാണെന്നും തൊട്ടാല്‍ വെവരം അറിയുമെന്നും ഉള്ള അറിവല്ലെ? എന്നാല്‍ ദയനീയമായ ചില ചൂഷണങ്ങള്‍ കാണേണ്ടി വന്നു.ചാന്‍സു ചോദിച്ചു വരുന്ന പെണ്‍കുട്ടികളുടേയും മാതാപിതാക്കളുടേയും വിവരക്കേടും നിസ്സഹായതയാണുമാണ് ചൂഷണം ചെയ്യപ്പെടുന്നത്. ധൈര്യമുള്ള വേറൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂട്ടത്തില്‍.

മകള്‍ക്ക് ഒരു ലേഡീ ഡോക്ടറെ കാണേണ്ടിവന്നു. സീരിയലില്‍ അഭിനയിക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ ഉടനെ ഗര്‍ഭ പരിശോധന നടത്തി. ഞങ്ങള്‍ ചിരിച്ചു മടുത്തു. പക്ഷെ ഇതാണല്ലൊ പതിവ് എന്ന സത്യം ബാക്കി കിടന്നു! എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-36964091.post-57634255831441253472007-09-23T21:29:00.000+02:002007-09-23T21:29:00.000+02:00ഒരു ചെറിയ കാര്യം കൂടി പറഞ്ഞോട്ടേ. ഓഫ് ടോപ്പിക്കിവാ...ഒരു ചെറിയ കാര്യം കൂടി പറഞ്ഞോട്ടേ. ഓഫ് ടോപ്പിക്കിവാന്നുണ്ടെങ്കില് ദയവായി ഡിലിറ്റിയേക്കണേ.

എപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു സംഗതിയാണ് എല്ലാം അവസാനം സ്ത്രീകള്‍ പോലും ഇത് സ്ത്രീകളുടെ ‘കുറ്റമായി’ കറങ്ങിത്തിരിഞ്ഞ് വരുത്തുന്നത്.

1. അമ്മമ്മാര് ആണ്മക്കളെ നേരെ ചൊവ്വേ വളര്ത്താഞ്ഞിട്ടാണ് - സ്ഥിരം കേള്‍ക്കുന്നതാണ് ഇത്.

അമ്മമാരാണോ കള്ള് കുടിക്കാനും സിഗററ്റ് വലിക്കാനും കച്ചട സിനിമകള്‍ കാണാനും ആണ്മക്കള്ക്ക് പറഞ്ഞ് കൊടുത്തിട്ടുള്ളത്? അത് അമ്മമാരല്ലെങ്കില് ഈവ് ടീസിങ്ങ് അല്ലെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാതിരിക്കാന്‍ അമ്മമാര്‍ പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല, ബോധ/ഉപബോധമായിട്ട് പോലും. ഇത് അമ്മമാര്‍ നേരെ വളര്ത്താഞ്ഞിട്ടുള്ളത് എന്ന് പറയുന്നത് പഴ്യ അമ്മൂമ്മ്മ ചൊല്ലുകളായ ഇല വന്നേല് മുള്ളേല് വീണാല്‍ ചൊല്ലുകള്‍ പോലെ തന്നെ അധികം വാലിഡിറ്റിയില്ലാത്തവയാണ്. പെണ്‍കുട്ടികളെ ആണ്‍കുട്ടികളേക്കാളും കുറച്ച് കൂടി കെയര്‍ ചെയ്തിട്ടാണ് ഈ ലോകത്തില്‍ മൊത്തം വളര്‍ത്തുന്നത്. പക്ഷെ വേറെ എവിടെയുമില്ലാത്ത കാര്യങ്ങള്‍ എങ്ങിനെ ഇന്ത്യയില്‍ മാത്രം വന്നു? പെണ്മക്കളെ ഇന്ത്യയിലേക്കളും കൊന്നൊടുക്കുന്ന ചൈനയില്‍ ഇല്ലല്ലോ ഈവ് ടീസിങ്ങ്? അതുകൊണ്ട് അത് മനസ്സിലാക്കൂ ആദ്യം. ഇത് ആരുടേം ഇന്‍ഡയറക്റ്റ് തെറ്റല്ല. തെറ്റ് തെറ്റ് ചെയ്യുന്നവരുടെ മാത്രം കുറ്റമാണ് . അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്.

2. സ്ത്രൈണ ഭാവം
ഞാന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ട്, ജീന്‍സൊക്കെ ഇട്ട് മുടിയൊക്കെ ബോബി അടിച്ച് പൊളിച്ച് സ്മാര്‍ട്ടായിട്ട് പോണ പെണ്ണുങ്ങളെ ബസ്സിലെ കണ്ടക്ടറൊക്കെ ഒരകലം വെക്കും..പക്ഷെ അവള് പോക്ക് കേസാന്ന് അടക്കം പറയും..
നേരിട്ട് പറയാനൊക്കെ പേടിയാ...അടി കിട്ടുവോന്ന് പേടിയുണ്ട്. അതേ സമയം ഹാഫ് സാരി ചുറ്റി സ്വന്തം കാര്യം നോക്കി വരുന്ന പെണ്ണിന്റെ വയറ്റില്‍ ഒന്ന് തലോടണം. അത് കൊള്ളാം. പെണ്ണിനു സ്ത്രൈണ ഭാവം ഉള്ളതുകൊണ്ട് ഈ വൃത്തികെട്ടവന്മാര്ക്കൊക്കെ ഉപദ്രവിക്കാമോ? ഒരു പരിഷ്കൃത സമൂഹത്തില്‍ ധൈര്യമുള്ളവരും, ധൈര്യമില്ല്ലാത്തവരും, മുടന്തനും, ബുദ്ധിയില്ലാത്തവരും, നാണം കൂടുതുലുള്ളവരും ഒക്കെ ഒരുപോലെ നിയമസംരക്ഷണം കിട്ടണം. അല്ലാതെ സകലരും എല്ലാവരേയും കയറി അടിച്ചു കളയും എന്നൊക്കെ പറയുന്നത് ഏത് ന്യായമാണ്? കാലം മാറിയില്ലേ? നമ്മള് സിവിലൈസേഷനിലേക്കല്ലേ പോകേണ്ടത്? അതോ എല്ലാ പ്രശ്നവും അടിച്ച് തീര്‍ക്കുകയാണോ? എനിക്ക് ആരേം അടിക്കാന്‍ ഉദ്ദേശമില്ല. നിയമം അളുകള്‍ കയ്യിലെടുക്കാതിരിയിക്കാനാണ് നമ്മളൊക്കെ ടാക്സ് കൊടുക്കുന്നത്. കയ്യൂക്കള്ളവനല്ല കാര്യക്കാരനാവേണ്ടത്! അത് ഭോഷ്ക്കാണ്. പോലീസിനെ വിളിക്കുമ്പോള്‍ പോലീസ് വന്ന് അത് മര്യാദക്ക് അശ്ലീലചുവയില്ലാതെ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ അടിമുടി നോക്കാതെ അത് ഡീസന്റായിട്ട് കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ നീല ഉടുപ്പിട്ട് നില്ക്കുന്ന യൂണിയന് തൊഴിലാളികള്‍ ഉപദ്രവിക്കുമ്പോള്‍ അവനെ ഞാന്‍ അടിക്കാന്‍ ചെന്നാല്‍ ഞാന്‍ പെട്ടിയിലാവും!

നമ്മുടെയൊക്കെ ഉള്ളില്‍ രൂഡമൂലമായിരിക്കുന്ന എത്ര തേച്ചാലും മാറാത്ത കാട്ട് നീതി ടയ്പ്പ് ചിന്താഗതികളുണ്ട്. അതുകൊണ്ട് നിയമം നമ്മള്ക്കിഷ്ടമല്ല. എന്നാല്‍ പിന്നെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥനേയും പോലീസുകാരനേയും അഴിമതി കാണിക്കുന്ന വോട്ട് ചോദിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരനേയും ഒക്കെ നമ്മള് തല്ലാത്തത് എന്ത്? അതാണ് അപ്പോള്‍ ആദ്യത്തെ പ്രശ്നം. ഒരു പെണ്ണിനെ കമന്റടിക്കുന്നതൊക്കെ ആ കൈക്കൂലി ചോദിക്കുന്നതുപോലെയുള്ള അല്ലെങ്കില്‍ അഴിമതി കാണിക്കുന്നതുപോലെയുള്ള ഇമ്പോര്‍ട്ടന്‍സ് കൊടുക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ക്ക് തന്നെ തല്ലിതീര്ക്കാമെന്ന് തന്നെ നമ്മള് പറയുന്നത്.

ഒരു പെണ്ണിനു വഴിയിറങ്ങി നടക്കാന്‍ പറ്റില്ലെങ്കില്‍ അവിടെ ഒരു സമൂഹവും നന്നാവില്ല. എവിടെ പെണ്ണിനു വിദ്യാഭ്യാസവും ബഹുമാനവും തുല്ല്യതയുമുണ്ടോ അവിടെ ആ സമൂഹങ്ങള്‍ പുരോഗതി പ്രാപിക്കുന്ന പച്ചയായ കണക്കുകള്‍ കണ്ടില്ലാന്ന് നടിച്ച് സമൂഹം നന്നാവുമ്പോള്‍ സ്ത്രീകള്‍ക്കും കിട്ടും അതിന്റെ പങ്ക് എന്ന് എങ്ങിനെ പറയാന്‍ സാധിക്കുന്നു?

കേരളത്തില്‍ സ്കൂളിലും കോളേജിലും പോയപ്പോള്‍ എനിക്കൊക്കെ ദിവസവും ഡിവൈഡറും കോമ്പസ്സും സേഫ്റ്റിപിന്നും കൊണ്ട് പോവേണ്ടി വരുമായിരുന്നു. അടുത്ത് വന്ന് ഉപദ്രവിക്കുമ്പോള്‍ അത് ഇങ്ങിനെ കയ്യില്‍ മുഷ്ടിക്കുള്ളില്‍ പിടിക്കും. എന്റെ ദേഹത്തിന്റെ അടുത്ത് വരുമ്പോള്‍ അത് കൊള്ളുകയും ചെയ്യും. എത്ര അടുത്ത് വരുമ്പോഴാണ് അത് അവരുടെ ദേഹത്ത് കൊള്ളുകയെന്ന് ഡിവൈഡറുടെ നീളം വെച്ച് ഊഹിക്കാവുനതേയുള്ളൂ. അശ്ലീല കമന്റുകള്‍ പിന്നെ കേള്‍ക്കാതിരിക്കന്‍ നിവൃത്തിയിലല്ല്ലോ. അല്ലാതെ ഞാന്‍ കോളേജിലും ജോലിക്കും പോവുന്ന വഴി മുഴുവന്‍ ആളുകളെ തല്ലിക്കൊണ്ട് നടക്കാന്‍ പറ്റുമായിരുന്നില്ല. എനിക്ക് അതില്‍ നിന്ന് ഒരു സ്വാതന്ത്ര്യം വേണം. എനിക്ക് ദിവസവും കുടയും ഡിവൈഡറുമൊന്നും കൊണ്ട് പോവണ്ട. ഞാന്‍ സ്ത്രൈണഭാവങ്ങളായ സാരിയുടുക്കല്, മുല്ലപ്പൂ ചൂടല്‍, പൊട്ട് തൊടല്, അണിഞ്ഞൊരുങ്ങല്, ഭക്തി, മക്കളെ പ്രസവിക്കല്‍, കരുണ, ക്ഷമ ഇവയെല്ലാം കാണിക്കും. അത്കൊണ്ട് ഞാന്‍ ഡിവൈഡറും കൊണ്ട് നടക്കണോ ഇന്ത്യയില്‍ മുഴുവന്‍? എനിക്ക് എന്റെ മകളെങ്കിലും ഒരു ഡിവൈഡറും കൊണ്ട് വഴിയിറങ്ങി നടന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല.

തെറ്റുകാരെ ഫോക്കസ് ചെയ്യാതെ അവരെ സൈക്കോ അനാലിസിസ് ചെയ്യാതെ ഇതൊക്കെ ഉപദ്രവിക്കപ്പെട്ടവരുടെ കുറ്റമാണെന്ന് പറയുന്നത് ഞാന്‍ നോക്കിയിട്ട് ഇന്ത്യയില്‍ മിക്കതും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ.

ഒരു ചെറിയ സൊല്യൂഷന്: എത്രയോ പബ്ലിക്ക് ഇന്ററസ്റ്റ് ആഡ്സു വരുന്നു ടിവിയില്‍. എയ്ഡ്സിനെതിരേയും മറ്റും. ഇതുപോലെയുള്ള കാര്യങ്ങള്‍ എല്ലാ സ്കൂളിലും കോളേജിലും പരസ്യ ബോര്‍ഡുകളും മറ്റും കൊണ്ട് വന്ന് അവബോധമുള്ളവരാക്കുക. ആണ്‍കുട്ടികള്‍ സ്വന്തം പെങ്ങളെ നോവിക്കുമ്പോള്‍ മാത്രമല്ല, മറ്റ് സ്ത്രീകളും വല്ലവരുടേയും പെങ്ങളാണെന്ന് കരുതി തീരുമാനിക്കുക, അറ്റ് ലീസ്റ്റ് കൂട്ടുകാര്‍ വിലസുമ്പോള്‍ ഞാനിതില്‍ ഇല്ല, ഇത് ശരിയല്ല എന്ന് പറയാനുള്ള തന്റേടം എങ്കിലും കാണിക്കുക. അല്ലാതെ ഒ, അവളെയല്ലേ എന്ന് അത് ആസ്വദിക്കാതിരിക്കുക. കാരണം അവരൊക്കെ തന്നെ പിന്നെ സ്വന്തം പെങ്ങളേയും തരം കിട്ടിയാല്‍ ഉപദ്രവിക്കും എന്നുള്ള മിനിമം ബോധം വേണം. ഇനി നിയമം വേണ്ടെങ്കില്‍....കൊക്കോകോള നിറുത്തി ഇളനീര് കുടിക്കാന്‍ ചെറുപ്പക്കാര്‍ ഒരുമിച്ച് അധ്വാനിച്ചിട്ടല്ലേ കേരളത്തില്‍ കോക്കിനെതിരെ ഇത്രയും പ്രചരണം ഉണ്ടായത്? അതുപോലെ ഇത്രയും ക്രൂരമായ കാര്യം ഇനിയും തുടര്‍ന്ന് കൊണ്ട് പോവാതെയിരിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ മാത്രം മനസ്സ് വെച്ചാല്‍ എങ്കിലും സാധിക്കും എന്ന് എനിക്കുറപ്പുണ്ട്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36964091.post-54953566385029031772007-09-23T18:23:00.000+02:002007-09-23T18:23:00.000+02:00പെരിങ്ങോടരേ സ്വാഗതംപെരിങ്ങോടരുടെ കമന്റിനെ ഞാന്‍ ശര...പെരിങ്ങോടരേ സ്വാഗതം

പെരിങ്ങോടരുടെ കമന്റിനെ ഞാന്‍ ശരിയ്ക്കു മനസിലാക്കിയെങ്കില്‍,
സാമൂഹികസമത്വം = സ്ത്രീസ്വാത്രന്ത്ര്യം എന്നത് ഒരു കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ ആണെന്നാണൊ?

മാര്‍ക്കറ്റിന്റെ പ്രേരണകള്‍ രാഷ്ട്രീയത്തില്‍, 'political correction എന്ന മായം ചേര്‍ത്തു വിടുമ്പോള്‍, സാമൂഹിക സമത്വം, സ്തീസ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന വാക്കുകള്‍ക്ക് തെറ്റിദ്ധരിയ്ക്കപ്പെട്ട അര്‍ഥങ്ങളാണ് ഉണ്ടാകുന്നത്.

ഈ സാഹചര്യത്തില്‍ എന്റെ പോസ്റ്റ്, സ്ത്രീ/സമൂഹ നവോഥാനത്തേക്കുറിച്ചാണ്, സ്വാതന്ത്യത്തേക്കുറിച്ഛല്ല.

എതിരന്‍ കതിരവന്‍

‘മരുമക്കത്തായം മാറിയപ്പോള്‍ മലയാളി ഹിന്ദു പിടിച്ചു കൊണ്ടുവന്ന ആചാരമാണ് സ്ത്രീധനസമ്പ്രദായം. 50-60 കൊല്ലങ്ങള്‍ക്കകം സംഭവിച്ചത്‘ ഇതിനെന്തങ്കിലും തെളിവുണ്ടോ കതിരവാ? അതോ പൊതുവേ ഉള്ള അറിവാണോ?

പക്ഷെ അതെങ്ങനെയാണ് ക്രിസ്ത്യാനിയുടെ ഇടയില്‍ പ്രബലമായത്.

എതിരന്‍ പറഞ്ഞതുപോലെ, സ്തീധനത്തേക്കുറിച്ചു പറഞ്ഞാല്‍ തീരാത്ത കഥകളാണ്.

സ്തീധനം കൊടുക്കാന്‍ കഴിവുള്ളവര്‍ ശ്രീധനം വാങ്ങാതെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാകണം.ശ്രീധനത്തിനു പകരം, rationality യും reasoning ഉള്ള പെണ്‍കുട്ടികളേ കല്യാണം കഴിയ്ക്കാന്‍ തയ്യാറാകണം.

പ്രിയചിത്രകാരാ വീണ്ടും സ്വാഗതം

“സ്ത്രീയുടെ മാതാപിതാക്കള്‍ തങ്ങളുടെ പൊള്ളയായ സാംബത്തിക സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി സഹിക്കേണ്ടിവരുന്ന ധനസമാഹരമാണ് സ്ത്രീധനമായി കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ പെണ്ണിന്റെ അച്ഛന് കൂടുതല്‍ അദ്ധ്വാനിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്ന നല്ല വശവും സ്ത്രീ ധനത്തിനുണ്ടെന്നാണ് ചിത്രകാരന്റെ പക്ഷം“ എന്നു ചിത്രകാരന് എഴുതിയിരിയ്ക്കുന്നു.

ചിത്രകാരാ സ്തീയുടെ മാതാപിതാക്കള്‍ പൊള്ളയ്ക്കു വേണ്ടിയോ അല്ലാതെയോ ഉണ്ടാക്കുന്ന കാശ് മകളുടെ ഭര്ത്താവിനെന്തിനു കൊടുക്കണം, മകള്‍ക്കു കോടുത്തുകൂടേ, അതും ഈ പരാക്രമം പിടിച്ച ബാര്‍ഗൈനിംഗ് ഇല്ലാതെ.ആ സ്വത്തിനു മറ്റാര്‍ക്കും അവകാശമില്ല, ഭര്‍ത്താവിനും ഇല്ല, അതുപോലെ ഭര്‍ത്താവിന്റെ സ്വത്തിനു ഭര്‍ത്താവിനാണ് അവകാശം. അവരൊരുമിച്ച പരസ്പരം equal partners ആയി ആ പണം കൈകാര്യം ചെയ്യുന്നു. പക്ഷെ അതു കൈകാര്യം ചെയ്യാന്‍ മക്കളെ പഠിപ്പിയ്ക്കണം അല്ലെങ്കില്‍ മക്കള്‍ പഠിയ്ക്കണം.

ചിത്രകാരാ സ്വന്തം മക്കളെ ആണിനെ ആയാലും പെണ്ണിനെ ആയാലും സ്വതന്ത്രബോധത്തോടെ വളര്‍ത്താന്‍ താല്പര്യ്മില്ലാത്ത/ അല്ലെങ്കില്‍ അതിനെ ഭയക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കു വേണ്ടി ഉള്ളതാണ് ഈ ശ്രീധന സമ്പ്രദായം അല്ലാതെ ആണിനോ പെണിനോ വേണ്ടി ഉള്ളതല്ല. അതാണ് അതിന്റ് കുഴപ്പം.

കല്യാണം കഴിയ്ക്കുന്ന ആാണും പെണ്ണും സ്വയം ഒന്നും അഭിപ്രായം പറയാന്‍ കഴിവില്ലാത്തവരാക്കി ഈ മതാപിതാക്കള്‍ വളര്‍ത്തുന്നതിന്റെ രഹസ്യം ആണത്.

പിന്നെ പാവപ്പെട്ടവന് ഇതൊന്നും ഇല്ലാത്തതിനെ പെരില്‍ അനുഭവിയ്ക്കുന്നു.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-48232440867319079452007-09-23T18:13:00.000+02:002007-09-23T18:13:00.000+02:00ഇഞ്ചിയും മാവേലി കേരളവും മറ്റും പറഞ്ഞതുപോലെ നിയമവഴി...ഇഞ്ചിയും മാവേലി കേരളവും മറ്റും പറഞ്ഞതുപോലെ നിയമവഴിയും ഇന്റര്‍വെന്‍ഷനും ഒരേ രീതിയില്‍ വേണമെന്ന് തന്നെയാണ് തോന്നുന്നത്. നിയമങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. വേണ്ടത് ആ നിയമങ്ങളുടെ സന്ദേശം എല്ലാവര്ക്കും കിട്ടുക എന്നതാണ്-കുറ്റം ചെയ്യുന്നവരെയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും കൂടാതെ സമൂഹത്തില്‍ മൊത്തത്തില്‍. നിയമവഴിയുടെ ഒരു പ്രശ്നമായി പറഞ്ഞത് നിയമം മിക്കവാറും ഉപരിവര്‍ഗ്ഗത്തിനെ പ്രാപ്യമാകുന്നുള്ളൂ എന്നാണ്. അത് എങ്ങിനെ എല്ലാവര്ക്കും ഒരേ രീതിയില്‍ പ്രാപ്യമാക്കാം? ഇപ്പോഴത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തില്‍ അത് എങ്ങിനെ സാധ്യമാകും?

പ്രാപ്യമാവാത്തത് പണം കാരണമാണോ, അജ്ഞതയാണോ അതോ ഇവയെല്ലാം കൂടി ചേര്‍ന്നതാണോ? അങ്ങിനെ നോക്കുമ്പോഴാണ് എതിരന്‍ കതിരവന്‍ പറഞ്ഞതുപോലെ ഈ പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാവുന്നത്. പലതും അങ്ങോട്ടുമിങ്ങോട്ടും കെട്ടുപിണഞ്ഞ് കിടക്കുന്ന പ്രശ്നങ്ങളാണ്. പല രീതിയില്‍ കൈകാര്യം ചെയ്യേണ്ടവയാണെങ്കിലും പരിഹാരമുണ്ടാവുകയാണെങ്കില് പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവുകയും ചെയ്യും. ഇതിന്റെ ഒരു പോയിന്റ് എന്ന് പറഞ്ഞാല്‍ ഈയൊരു സാമൂഹ്യപ്രശ്നത്തില്‍ സമൂഹത്തിലെ എല്ലാവരും ഒരു രീതിയിലല്ലെങ്കില്‍ വേറൊരു രീതിയില്‍ ഉള്‍പ്പെടുന്നു എന്നതാണ്. സ്ത്രീധനമാണെങ്കില്‍ പെണ്‍വീട്ടുകാര്‍ വിക്റ്റിമാവുന്നു. അവിടെ പെണ്ണും പെണ്ണിന്റെ മാതാപിതാക്കളുമെല്ലാമുണ്ട്. ഇനി ചോദിച്ച് വാങ്ങുന്നവരോ? ചെറുക്കനും ചെറുക്കന്റെ മാതാപിതാക്കളും. രണ്ടിടത്തും സ്ത്രീയുമുണ്ട്, പുരുഷനുമുണ്ട്.

എതിരന്‍ കതിരവന്‍ പറഞ്ഞ സ്ത്രീധന സമ്പ്രദായം തന്നെ നോക്കിയാല്‍ അതിന് ചരിത്രത്തിന്റെ വലിയ പിന്‍ബലമൊന്നുമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അതിന്റെ കാരണമായി കാണുന്നത് അദ്ധ്വാനിക്കാതെ കുറച്ച് പൈസ കിട്ടുന്നു, അത് സ്വന്തമാക്കുന്നു എന്നൊരു നയമല്ലേ? ആ ഒരു രീതി മാറിയാല്‍, അതായത് അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസാ മതി എനിക്ക് എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ സ്ത്രീധനം മാത്രമല്ല അഴിമതിയും കൈക്കൂലിയും വരെ ചിലപ്പോള്‍ നില്ക്കും. ഒരു പ്രശ്നത്തിന്റെ പരിഹാരം മറ്റ് പല പ്രശ്നങ്ങളും തീര്‍ക്കും.

പക്ഷേ അഴിമതിയും കൈക്കൂലിയും (അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന പൈസ എന്ന രീതിയില്‍) കുറ്റകരമായി കാണുന്ന സമൂഹം എന്തുകൊണ്ട് സ്ത്രീധന സമ്പ്രദായം ഒരു കുറ്റമായി കാണുന്നില്ല? അതേ സമയം നിയമവും അവബോധവും കൊണ്ട് സതി എന്നൊരു ആചാരം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഒഴിവാക്കാനും പറ്റി. പക്ഷേ എന്തുകൊണ്ട് സ്ത്രീധനമെന്ന “ആചാരം“ അങ്ങിനെ ഒഴിവാക്കാന്‍ പറ്റുന്നില്ല? ശക്തമായ നിയമങ്ങളും അവയുടെ പരിപാലനവും ഒരളവുവരെയെങ്കിലും സാധിക്കില്ലേ. എതിരന്‍ പറഞ്ഞതുപോലെ ബോധവല്‍ക്കരണവും പരാജയപ്പെടുന്ന ഒരവസരത്തില്‍ പിന്നെ നിയമമല്ലേ ഒരു പോംവഴി?

അവിടെയും നമുക്ക് വേണ്ട ഒരു കാര്യമാണെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ നമുക്ക് മടിയുമില്ല. അപ്പോള്‍ നമ്മുടെ സ്വാര്‍ത്ഥതയാണ് ഇവിടുത്തെ ഒരു കാരണം.

എനിക്ക് തോന്നുന്നത് മറ്റുള്ളവരുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ എന്ന് ശാന്തമായി ചിന്തിക്കാന്‍ ഒരവസരം കിട്ടിയാല്‍ ചിലപ്പോള്‍ ഇതിന് കുറച്ചെങ്കിലുമൊരു മാറ്റം വരുമായിരിക്കും. സ്ത്രീധനത്തിനു വേണ്ടി വാശി പിടിച്ച് ഒരു കുടുംബത്തെ കണ്ണീര് കുടിപ്പിക്കുന്നവര്‍ തന്റെ കുടുംബത്തിനാണ്, അല്ലെങ്കില്‍ തന്റെ മകള്‍ക്കാണ് ഈയൊരു അവസ്ഥ വന്നിരുന്നെങ്കില്‍ എന്നൊന്ന് ചിന്തിക്കാന്‍ പറ്റിയാല്‍ അത് എന്തെങ്കിലും ഒരു പോസ്റ്റിറ്റീവായ മാറ്റം ഉണ്ടാക്കില്ലേ?

അങ്ങിനെ നോക്കുമ്പോള്‍ മനുഷ്യന് കൂടുതല്‍ കൂടുതല്‍ മെറ്റീരിയലിസ്റ്റിക് ആകുന്നത് ഇതിനൊക്കെ ഒരു കാരണമാണോ? അങ്ങിനെയാണെങ്കില്‍ സ്പിരിച്വാലിറ്റി, ഈശ്വരവിശ്വാസം (ശരിയായ, പോസ്റ്റിറ്റീവായ) ഇവയൊക്കെ എന്തെങ്കിലും പരിഹാരമുണ്ടാക്കുമോ? അറിയില്ല-തോന്നലുകള്‍ മാത്രം.

സ്ത്രീകളുടെ പ്രശ്നങ്ങളുടെ വേറൊരു കാര്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയാണ്. ചെയ്തത് തെറ്റാണെങ്കില്‍ തെറ്റ് ചെയ്തവര്‍ക്ക് അന്യായമായ സപ്പോര്‍ട്ട് കൊടുക്കാതിരിക്കുന്നതും അതേ സമയം തെറ്റ് ചെയ്യപ്പെട്ടവര്‍ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയും ചെയ്യാന്‍ പറ്റുമ്പോള്‍ അടുത്ത പ്രാവശ്യവും തെറ്റ് ചെയ്യപ്പെടുമ്പോള്‍ അത് ഒന്നുകൂടി ധൈര്യമായി വിളിച്ച് പറയാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. തെറ്റ് ചെയ്യുന്നവര്‍ കൂടുതല്‍ കൂടുതല്‍ ആ തെറ്റ് കാരണം ഒറ്റപ്പെടുന്നു എന്നൊരു തോന്നലുണ്ടാവുമ്പോള്‍ അതും പിന്നെയും ആ തെറ്റ് ചെയ്യാതിരിക്കാന്‍ ഒരു പ്രേരണയാവാം. “ആരെങ്കിലും അറിയുമോ” എന്ന പേടി നാട്ടിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാണിക്കുന്ന പലര്‍ക്കുമുണ്ട്-കാരണം പലരും ആ നിലയിലൊക്കെ ജീവിക്കുന്നവരാണ്.

ഇവിടെയും പിന്തുണ കൊടുക്കണമെങ്കില്‍ തങ്ങള്‍ക്കാണ് ആ ഒരു സ്ഥിതിവിശേഷം വന്നതെങ്കില്‍ എന്നൊരു ചിന്ത എല്ലാവര്ക്കും ഉണ്ടാവണം.

വനജ പറഞ്ഞതിനോട് യോജിക്കുന്നു. പലതും വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്-അതുപോലെ സ്കൂളുകളില്‍ നിന്നും. ഓരോ കുട്ടിക്കും മാതാപിതാക്കളും സ്കൂള്‍ ടീച്ചര്‍മാരും റോള്‍ മോഡലുകളായാല്‍ അവര്‍ അതിനനുസരിച്ച് മിക്കവാറും വളരും. പെണ്‍കുട്ടിയെ ഒരുത്തന് തോണ്ടി എന്ന് പെണ്‍കുട്ടി വീട്ടില്‍ വന്നുപറയുമ്പോള്‍ അങ്ങിനെ തോണ്ടാന്‍ ഒരാണ്‍കുട്ടിയുണ്ടായി എന്നതും അതുപോലെ തന്നെ പ്രാധ്യാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. തോണ്ടിയാല്‍ തക്കതായ രീതിയില്‍ പ്രതികരിക്കാന്‍ ഒരു പെണ്‍കുട്ടിയെ പ്രാപ്തയാക്കുന്ന അതേ രീതിയില്‍ തന്നെ പെണ്‍കുട്ടികളെ തോണ്ടാതിരിക്കാന്‍ ആണ്‍കുട്ടികളെയും പ്രാപ്തരാക്കാം. ഇഞ്ചി പറഞ്ഞതുപോലെ എല്ലാ തലങ്ങളില്‍ നിന്നും എല്ലാ സൈഡുകളില്‍ നിന്നും ഇന്റര്‍വെന്‍ഷന്‍ വേണ്ട ഒരു കാര്യമാണിത്. എന്നാലും മനുഷ്യസ്വഭാവമനുസരിച്ച് വിവിധ തരക്കാരായ ആള്ക്കാര് സമൂഹത്തില്‍ കാണും. അതിന്റെ ഏറ്റക്കുറച്ചിലുകളാവാം മാനദണ്ഡം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36964091.post-28531039810046102712007-09-23T17:29:00.000+02:002007-09-23T17:29:00.000+02:00പ്രിയ അചിന്ത്യ സ്വാഗതം.(ഞാനും ഒരു അദ്ധ്യാപികയാണ്. ...പ്രിയ അചിന്ത്യ സ്വാഗതം.

(ഞാനും ഒരു അദ്ധ്യാപികയാണ്. അതേപ്രശ്നങ്ങള്‍ തന്നെയാണ്, ഇവിടെയും കൈകാര്യം ചെയ്യുന്നത്, പക്ഷെ തികച്ചും വ്യത്യസ്ഥ സാമുദായിക/സാംസ്കാരിക സാഹചര്യത്തില്‍)

അചിന്ത്യയുടെ കമന്റ് ഈ പോസ്റ്റിനൊരു നല്ല സംഭാവനയാണ്. കാരണം നാട്ടില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് പത്രത്തില്‍ വായിച്ചും പിന്നീട് കുറച്ചുനാളത്തെ ലീവിനു വരുമ്പോളുള്ള ഓട്ടപ്രദക്ഷിണത്തിനുമിടയില് അറിയുന്നതുമായ കാര്യങ്ങളില്‍ കൂടിയാണ് മനസിലാക്കുന്നത്. നാട്ടിലെ പത്രങ്ങളിലെ വാര്‍ത്തകള്‍ വിശ്വസിയ്ക്കാമോ എന്ന നിലയും ആയിട്ടൂണ്ട്. അപ്പോഴാണ് അചിന്ത്യയുടെ മായം ചേര്‍ക്കാത്ത സ്വന്തം അനുഭവങ്ങള്‍.
അതിലെ എല്ലാവരികളും വളരെ ശ്രദ്ധയോടെയാണ് വായിച്ചത്.
ചിലതൊക്കെ പ്രത്യേകം ശ്രദ്ധിച്ചു.

“നമ്മള് സ്വയം ചെയ്താല്‍ ശരിയാവണപല പ്രശ്നങ്ങള്‍ക്കും മറ്റുള്ളവര്‍ വന്ന് സമാധാനം ണ്ടാക്കട്ടെ ന്ന് ആലോചിക്കണതാണ് ആദ്യ പ്രശ്നം ന്ന് എനിക്ക് തോന്നീണ്ട്“

അതായത് പെണ്‍കുട്ടികള്‍ക്ക് കുറച്ചുകൂടി ധൈര്യം വേണം.അവരുടെ പ്രശ്നം കേള്‍ക്കാനും സഹായിയ്ക്കാനും ആളുണ്ടെങ്കില്‍ അവര്‍ക്ക് അ ധൈര്യം വരുമെന്നു ചുരുക്കം.(ഒരു സംശയം: കോളേജടിസ്ഥാനത്തില്‍ ഈ കുട്ടികളോട് ഇതിനേക്കുറിച്ചു പ്രിന്‍സിപ്പല്‍/തുല്യസ്ഥാനത്തുള്ളവര് സംസാരിയ്ക്കാറുണ്ടോ?)

“അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്ത്രൈണത, അടക്കം, ഒതുക്കം , ശാലീനത, മാങ്ങാത്തൊലി എന്നിവ ഈ വ്ക അപമാനങ്ങള്‍ മിണ്ടാണ്ടെ സഹിക്കണതിനെയെങ്ങനെ ന്യായീകരിക്കുണു??
അപ്പോ അവട്യാണ് പ്രശ്നം ന്ന് എനിക്ക് തോന്നും.ഇങ്ങനെള്ള ഓരോ സുന്ദരവാക്കുകള്ടെ ,സങ്കല്പ്പങ്ങള്ടെ ഉള്ളില്പ്പെട്ടു നിക്കണതാ പെങ്കുട്ട്യോള്ക്ക് അലങ്കാരം ന്ന് അവരടെ തലയില്‍ നമ്മള് കേറ്റി വെച്ചിട്ട്ണ്ട്“.

ഇതാണ് സംസ്കാരം/ആചാരം/സ്തീത്വം ഇവയേക്കുറിച്ചുള്ള മിഥ്യാധാരണയുടെ പ്രേരണകള്‍ കുടുംബത്തിനകത്തു നിന്നും വരുന്നതിനേക്കുറിച്ചു ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയത്. ഇതു സമൂഹത്തിന്റെ പൊതുവായ സൃഷ്ടിയാണ്.

(പെണ്‍കുട്ടികളുടെ അമ്മമാരോടു പറഞ്ഞപ്പോള്‍ വളഞ്ഞവഴിയേ ഉള്ള ബസില്‍ കയറാന്‍ പറഞ്ഞതല്ലാതെ അവര്‍ വേറെന്തങ്കിലും പറഞ്ഞോ? അതായത് ഇത്തരം മിധ്യാധാരണകള്‍ വരുത്തുന്ന പ്രശനങ്ങളേക്കുറിച്ച് അവര്‍ക്കറിവുണ്ട്? അതുപോലെ അവരുടെ അച്ചന്മാര്ക്കും)

“പക്ഷെ അതിന്റെയൊക്കെ ഉള്ളിലും പിടിച്ച് നിക്കാന്‍ പറ്റ്യോ,എന്നാപിന്നെ അവരു നമ്മളെ എഴുതിത്തള്ളും. പിന്നെ പരം സുഖ്!“ .

അതെ കേരളത്തിലെ സ്തീകള്‍ക്കു കഴിവുണ്ട്. അതു ന്യായ-യുക്തിയൊടെ ഉപയോഗ്ഗിച്ചാല് അവരെ തേടിച്ചെല്ലുന്നവര്‍ നിരാശരായിക്കോള്ളും എന്ന്.

പരാജിതന്റെ കമന്റില്‍ ‘പുരുഷസൃഷ്ടിയാണ്‘ താനെന്നു ചിന്തിയ്ക്കുന്ന സ്തീയുടെ പ്രശ്നത്തേക്കുറിച്ചു പറഞ്ഞിരുന്നു.
‘പക്ഷെ അവന്മാരെ ശ്രദ്ധിക്കാനാള്ക്കാരുണ്ടെന്ന് കാണുമ്പഴാ ഈ ഹരം“

അവന്മാര്ക്കുവേണ്ടിയാണ് ഞാന്‍ അണിഞ്ഞൊരുങ്ങുന്നത് എന്നു ഭാവിയ്ക്കുമ്പോള്‍, എന്നാല്‍ ഞങ്ങളുകാണാന് വരുന്നു എന്ന പ്രശ്നം.

‘അതിന്റപ്പറം പോവാന്‍ നമ്മടെ പെങ്കുട്ട്യോള്ക്കോ അതിന്റപ്രം പോയ പെങ്കുട്ട്യോളെ അംഗീകരിക്കാന്‍ പ്രബുദ്ധരായ നമ്മടെ ആങ്കുട്ട്യോള്ക്കോ മനസ്സില്ല്യ‘.

ഇവിടെ കുഴപ്പം ആണ്കുട്ടികളുടേതാണെന്നു തോന്നുമെങ്കിലും, ആണ്മക്കളെ സാരിച്ചുമ്പില് കെട്ടിയിട്ടുവളര്‍ത്തുന്ന ആചാരമുള്ള വീടുകളില്‍ നിന്നു വരുന്നവരാണ് ഇവര്‍ പൊതുവെ എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.

‘വര്‍ത്താനം പറയാനല്ലാണ്ടെ ശരിക്കും ഇതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള മനുഷ്യന്മാരിവടെ കൊറവാ. എന്തിനാ വെറുതീ ആണെന്നും പെണ്ണെന്നും ചേരിതിരിവു?‘

ആണും പെണ്ണുമായി ചേരി തിരിവല്ല, ഒരേപ്രശ്നത്തില് തന്നെ അവര്‍ വ്യത്യസ്ഥറോളുകളാണ് കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് പറയുന്നത്.

വര്‍ത്തമാനം പറയാനല്ലാതെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്നു തന്നെയാണ് തീരുമാനം.അതിനു നമ്മുടെയൊക്കെ സഹകരണമുണ്ടെങ്കിലേ നടക്കു. ഒരാളുതന്നെ വിചാരിച്ചാല്‍ നടക്കില്ല.

ഇത്തരം പ്രശ്നങ്ങളേക്കുറിച്ച് നാട്ടില്‍ കോളജുകളിലും സ്കൂളുകളിലും എന്തൊക്കെ ബോധവല്‍ക്കരണം നടക്കുന്നൂണ്ട്? എതെങ്കിലും NGO കള്‍ നമ്മുടെ സ്കൂള്‍/കോളേജുകളില്‍ ഇതിനുവേണ്ടി ഇടപെടുന്നുണ്ടോ?

അതുപോലെ ഇഞ്ചിയുടെ കമന്റു വായിച്ചുനോക്കുക.

“ഈവ് ടീസിങ്ങിനെതിരെ ഇന്ത്യയില്‍ നിയമങ്ങളുണ്ട്. സ്ത്രീകളെ ചൂളം വിളിക്കുന്നത് പോലും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. പക്ഷെ അങ്ങിനെയുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് പോലും അറിയില്ല. മാത്രമല്ല, ഈവ് ടീസിങ്ങ് എന്ന ക്രൈമിനു അതിന്റെ ഗൌരവം പലരും കൊടുക്കുന്നില്ല. അത് ഇന്ത്യയുടെ ഇന്ഫ്രാസ്റ്റ്രക്ചര് ഡെവല്പമെന്റിന്റെ പോലെ തന്നെ എനിക്ക് ഇമ്പോര്‍ട്ടന്‍സ് ഉണ്ട്“

ഇതിനേക്കുറിച്ച് എന്തു പറയുന്നു.

അചിന്ത്യ ഈ ചര്‍ച്ചയുടെ ഭാഗമായതില്‍ വളരെ സന്തോഷം. ഇനിയും ക്രിയാത്മകമായി ഈ ചര്‍ച്ചയില്‍ തുടരുമെന്നു പ്രതീക്ഷിയ്ക്കുന്നു.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-41903199172721873442007-09-23T15:56:00.000+02:002007-09-23T15:56:00.000+02:00പ്രിയ ഇഞ്ചിപ്പെണ്ണിന്നമ്മുടെ ചര്‍ച്ച ഒരു പോയിന്റു ...പ്രിയ ഇഞ്ചിപ്പെണ്ണിന്

നമ്മുടെ ചര്‍ച്ച ഒരു പോയിന്റു കടന്നിരിയ്ക്കുന്നു എന്നു കരുതാം.

അതായത് ലീഗല്‍ ഡിസ്കോഴ്സും/ഇന്റര്‍വെന്‍ഷനും പരസ്പര പൂരകമായ രണ്ടു പ്രതിവിധികളാണ് അല്ലാതെ mutually evasive അല്ല എന്ന ഒരു പൊതു തീര്രുമാനം ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിരിയ്ക്കുന്നു.

ഇഞ്ചി തന്ന ലിങ്കു നോക്കി. ലീഗല്‍ ഡിസ്കോഴ്സിന്റെ വിവിധ വിവരങ്ങള്‍ പല പോസ്റ്റുകളില്‍ നിന്നു വയിച്ചു. രണ്ടു വശങ്ങളും അതില്‍ കൊടുത്തിട്ടുണ്ട്.

പരാജിതന്,

അപ്പോള്‍ സ്ത്രീയുടെ പ്രശ്നത്തില്‍ ഒരോഹരിയെടുക്കാന് ഉദ്ദേശമില്ല. ഒകെ.

'പുരുഷസൃഷ്ടിയായ സ്ത്രീ' (manmade woman) എന്ന അവസ്ഥയില്‍ നിന്ന് പുറത്തു കടക്കണോ വേണ്ടയോ എന്നതാണ് അവള് നേരിടുന്ന കാതലായ പ്രശ്നം.

അങ്ങനെ സ്വയം പുരുഷന്റെ സൃഷ്ടിയായി കരുതുന്ന സ്ത്രീകളും ഉണ്ട. അതുല്യ പറഞ്ഞ സാമ്പിളിലും അത്തരം ചിലരെ കണ്ടതുപോലൊരു തോന്നല്‍.

അവര്‍ക്കും പറ്റുന്നതു അവബോധം തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.

‘പക്ഷേ ഇത്തിരി സെക്സ് സ്റ്റാര്വ്ഡ് ആണെന്ന ന്യായത്തിന്മേല് ഒരു പെണ്ണിനോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷന് അവകാശമുണ്ടോ? അത് വെറും മുഷ്ക് തന്നെയാണ്‘ ഒരു നല്ല പോയിന്റ്.

‘പുരുഷന്മാര് പൊതുവേ ചെറിയൊരു തല്ലിനും മറ്റും പരാതിയും കേസുമൊന്നുമായി മുന്നോട്ട് പോകാറില്ല. അതേ അവഗണനയോടെ സ്ത്രീകളും ഇത്തരം സംഗതികളെ കണ്ടുകൊള്ളണമെന്ന ബൗദ്ധികമുഷ്ക്.‘. ഇതിനോടു യോജിയ്ക്കുന്നില്ല. കരണം അയാട ഭാര്യയേയോ പെങ്ങളേയോ വല്ലോരും അപമാനിച്ചാല്‍ അയാള്‍ അങ്ങനെ തന്നെ പറയുമോ? ഇല്ല.

“സാമൂഹികസമത്വത്തിന്റെ ബൈപ്രോഡക്ട് ആണ് സ്ത്രീസ്വാതന്ത്ര്യം എന്നത് നവഫെമിനിസ്റ്റുകള്‍ അംഗീകരിക്കില്ലെന്നു തോന്നുന്നു“. ഇതു കുറച്ചുകൂടി വിശദമാക്കാമോ?

ചുറ്റുക്കിപ്പറഞ്ഞാല്, പരാജിതന് അനുകൂലങ്ങളും അല്ലാതത്തുമായ ക്രിയാത്മക ആശയങ്ങള്‍ കോണ്ടു വന്നു.

പിന്നെ മുകളില്‍ ഇഞ്ചിയോടു പറഞ്ഞിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.

അഭിപ്രായങ്ങള്‍ narrow down ചെയ്താല്‍, പൊതുവെ എല്ലാവരും നിയമവഴിയും ഇന്റര്‍വെന്‍ഷനും അനുകൂലിയ്ക്കുന്നു എന്നു കാണാം.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-36964091.post-21245679435378973752007-09-23T15:41:00.000+02:002007-09-23T15:41:00.000+02:00ദില്‍ബാസുരാ,സാമൂഹികസമത്വം, സ്ത്രീസ്വാതന്ത്ര്യം, കോ...ദില്‍ബാസുരാ,
സാമൂഹികസമത്വം, സ്ത്രീസ്വാതന്ത്ര്യം, കോഴിമുട്ട ലൈനില്‍ ചര്‍ച്ചിയത് ചുമ്മാ ഒരു ഇന്റലക്ച്വല്‍ മാസ്റ്റര്ബേഷനു വകുപ്പുണ്ടോ എന്ന പെര്‍വേര്‍ഷന്‍ ലൈനില്‍ തന്നെ! അല്ലാതെന്താ? ഒരാള്‍ ഒരു കാര്യം പറയുന്നു. മറ്റൊരാള്‍ അതിന്റെ സാധുതയെപ്പറ്റി സംശയമുന്നയിക്കുന്നു. അതൊക്കെ 'ഫയങ്കര' നിഷിദ്ധമാണല്ലോ. പിന്നെ ഈ പറയുന്നവരൊക്കെ പുസ്തകവും തിന്ന് മിനെറല്‍ വാട്ടറും കുടിച്ച് ചുരുണ്ടിരുന്ന് കമന്റുന്നവരാണല്ലോ. തന്നെ തന്നെ!

പിന്നെ, പെങ്ങളെ ഞോണ്ടിയവനെ അടിച്ച് അടപ്പിളക്കുക എന്നൊക്കെയുള്ളത് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫാന്റസിയാ. കുറെ കൊല്ലം മുമ്പ് കൊല്ലത്ത് നല്ല തണ്ടും തടിയും തല്ലുകൂടി പരിചയവുമുള്ള ഒരാള്‍ മരുമകളെ ശല്യപ്പെടുത്തിയ പൂവാലന്സിനോട് ചോദിക്കാന്‍ ചെന്നു. ആളിന്റെ കാറ്റ് പോയി, കുത്തുകൊണ്ടിട്ട്. അതുകൊണ്ട് കാര്യം അവിടെ 'തീര്‍ന്നില്ല'. കേരളാ പൊലീസ് തന്നെ വരേണ്ടി വന്നു, കുത്തിയവനെ പിടിക്കാനും ജീവപര്യന്തം വാങ്ങിക്കൊടുക്കാനും.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36964091.post-64190039001779318602007-09-23T15:30:00.000+02:002007-09-23T15:30:00.000+02:00രാവിലെ എഴുതി വച്ചിരുന്നെങ്കിലും ഇപ്പളാ പോസ്റ്റിയത്...രാവിലെ എഴുതി വച്ചിരുന്നെങ്കിലും ഇപ്പളാ പോസ്റ്റിയത്.അതിനിടക്കു വന്ന 6-7 കമന്റുകള്‍ ഇപ്പളാ കാണുന്നതും:)Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-36964091.post-10526373413959712452007-09-23T15:25:00.000+02:002007-09-23T15:25:00.000+02:00അടുത്തയിടെ റ്റിവീയില് ഏതോ വാര്‍ത്ത കണ്ടുകൊണ്ടിരുന...അടുത്തയിടെ റ്റിവീയില് ഏതോ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ ഭ്ര്ത്താവിനോടു ചോദിച്ചു“ എന്താ ഈ ആണുങള് സ്ത്രീകളോട് ഇങനെ പെരുമാറുന്നതെന്ന്.“ അതിന് അദ്ദേഹം പറഞ്ഞ മറുപടി “ ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ അവരെ (പുരുഷനെ)കുറ്റം പറഞിട്ട് കാര്യമില്ല, അറിവു വച്ചു തുടങ്ങുന്ന കാലം മുതല്ക്കേ വീട്ടില്‍ നിന്നും, സമൂഹത്തില്‍ നിന്നും പുരുഷനായാല്‍ ഇങനെയൊക്കെയാണ്, അല്ലെങ്കില്‍ ഇങനൊക്കെ വേണം എന്ന തരത്തിലുള്ള് ഒരു വിഷം കുത്തിവച്ചു വിടുന്നുണ്ട്. പെണ്‍കുട്ടികളോടാണെങ്കില്‍ ഓ, ആണ്കുട്ടികളങനൊക്കെ ചെയ്യും നീയങു സഹിച്ചോണം എന്ന വിഷവും. ഇത് എത്ര വളര്‍ന്നാലും വിദ്യാഭ്യാസം നേടിയാലും അവന്റെ/അവളുടെ മനസ്സില്‍ അതേപോലെ കിടക്കുകയും ചെയ്യും. ഇതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നമുക്ക് നമ്മുടെ കുട്ടികളില്‍ ഇത്തരം തെറ്റായ ചിന്തകള്‍ വളരാതിരിക്കാന്‍ ശ്രധിക്കുക എന്നുള്ളതാണ്.നാം എത്ര നല്ല കാര്യങള് പറഞു കൊടുത്താലും അവര്‍ വളരുമ്പോല്‍ മറ്റുള്ളവരില്‍ നിന്നും പലതും കണ്ടു പഠിക്കില്ലേ എന്നൊരു ചോദ്യവും കൂട്ടത്തില്‍ വന്നു.

അങ്ങനെയൊരു സാഹചര്യം എന്തുകൊണ്ടു വരുന്നു? ഇതും, വിമാനം കയറുമ്പോള്‍, അല്ലെങ്കില്‍ തമിഷ്നാട്ടില് പോകുമ്പോള്‍ നല്ലവനാകുകയും തിരിച്ചുവരുമ്പോല്‍ വീണ്ടും തഥൈവ എന്നുള്ളതും കൂട്ടി ചേര്‍ത്തു വായിക്കാമെന്നു തോന്നുന്നു. സാഹചര്യവും ചുറ്റുപാടുമാണ് പലരേയും തെറ്റു (തെറ്റും ശരിയും ആപേക്ഷികമാണെന്നു പറയാമെങ്കിലും നാം ജീവിക്കുന്ന സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ചില തെറ്റും ശരികളും ഉണ്ടെന്നുള്ളത് നിഷേധികാനാവില്ല.)ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു പറയാറുണ്ട്. എന്തുകൊണ്ട് അങനെ സംഭവിക്കുന്നു? എനിക്കു തോന്നുന്നത് അത് നാം കുട്ടികളില്‍ എങനെയാണ് ജീവിതമൂല്യങള് പറഞുകൊടുക്കുന്നത് എന്നുള്ളതിനെ ആശ്രയിച്ചിരിക്കുമെന്നാണ്.

ഉദാഹരണത്തിന്, പരീക്ഷയ്ക്ക് കോപ്പി അടിക്കരുതെന്ന് പല വിധത്തില്‍ നമുക്ക് പറഞു കൊടുക്കാം. കോപ്പിയടിക്കുന്നത് ആരെങ്കിലും കണ്ടാല്‍ മോശമാണെന്നൊ, അല്ലെങ്കില്‍ ഞാനറിഞാല് അടി തരുമെന്നോ പറയാം. വേറൊന്ന് കോപ്പിയടിക്കുന്നതു കൊണ്ടുള്ള ദോഷ വശങള് പറഞു കൊടുക്കാം. അതുകൊണ്ട് നാം ഒന്നും നേടില്ലെന്നും , അള്‍ട്ടിമേറ്റായി നമുക്കു തന്നെയാണതിണ്ടെ ദോഷന്മെന്നും പറഞു മനസ്സിലാക്കി കൊടുക്കാം. ഇവിടെ ഈ രണ്ടു വിഭാഗം കുട്ടികളും കോപ്പിയടിക്കാതെ നല്ല കുട്ടികളായി തന്നെയിരിക്കാമെങ്കിലും, ആദ്യത്തെ വിഭാഗം ആരും കാണില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കോപ്പിയടിക്കുക തന്നെ ചെയ്യാം. രണ്ടാമത്തെ കൂട്ടരാവട്ടെ എന്തൊക്കെ സാഹചര്യം കിട്ടിയാലും കോപ്പിയടിക്കുകയുമില്ല.

അപ്പോള്‍ നാം കുട്ടികള്‍ക്ക് ശരിതെറ്റുകള്‍ എങനെ , ഏതു രീതിയില്‍ പറഞ് കൊടുക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.തെറ്റുചെയ്യാതിരിക്കുന്നത് അവനവനു വേണ്ടിയാണെന്നും മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടീയായിരിക്കരുതെന്നും കുട്ടികളെ പറഞു മനസ്സിലാക്കണം.

ഇന്ന്, മറ്റുള്ളവര്‍ അറഞ്ഞാല്‍ മാത്രമാണ്` പല തെറ്റുകളും തെറ്റുകളാവുന്നത്. ആരും അറിഞില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല എന്ന മാനസീകാവസ്ഥ മുകളില്‍ പറഞ സ്ഥിതിവിശെഷത്തില് നിന്നുണ്ടാവുന്നതാണെന്നാണെന്റെ തോന്നല്‍.ഇങനെയൊരു മാനസീകാവസ്ഥ അടുത്ത തലമുറയില്‍ ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിച്ചാല്‍തന്നെ വലിയൊരു മാറ്റമാവും നമ്മെ കാത്തിരിക്കുന്നത്.

പിന്നെ, സ്ത്രീ പുരുഷനാല്‍ അപമാനിക്കപ്പെട്ടു എന്നു പറയാറുണ്ട്. ഇവിടെ എങനെയാണ്` സ്ത്രീ അപമാനിതയാവുന്നതെന്നു മനസ്സിലാവുന്നില്ല.നമ്മുടെ പെണ്‍കുട്ടികളിലും ഈ ഒരു തോന്നല്‍ നാം അടിച്ചേല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. മറിച്ച്, തെറ്റു ചെയ്തവനും, അവന്റെ മാതാപിതാക്കളുമല്ലേ അപമാനിതരാവേണ്ടത്? അങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിനക്കൊന്നും പറ്റിയിട്ടില്ല,നീ വിഷമിക്കണ്ട എന്നവരെ പറഞ് ബോധ്യപ്പെടുത്തുന്നതിനുപകരം, മറിച്ചുള്ള പറച്ചിലുകള്‍ അവരുടെ ആത്മധൈര്യം കെടുത്താനും, പ്രശ്നങളില്‍ നിന്നും ഒളിച്ചോടാനും മാത്രമേ സഹായിക്കൂ.

‘വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാക്കാന്‍ കഴിയാതെ പോയ അമ്മയെ’ ഒരിക്കലും ഒരമ്മ എന്നു വിളിക്കാന്‍ കഴിയില്ല. അതേസമയം ആ പെണ്‍കുട്ടിയെ പീഢിപ്പിച്ച (തല്ക്കാലം വേറെ വാക്കൊന്നുമറിയില്ല)നരാധമന്മാരുടെ സ്വഭാവം മനസ്സിലാക്കതെ പോകുകയോ, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുകയോ ചെയ്ത മാതാപിതാക്കളും അങനെ വിളിക്കപ്പെടാന്‍ അര്‍ഹരല്ല.

ഒരു കാര്യം കൂടി, സ്ത്രീസംവരണത്തെ (ഗര്ഭാവസ്ഥയിലൊഴിച്ച് സ്ത്രീക്ക് എന്തെങ്കിലും തരത്തിലുള്ള സംവരണം വേണമെന്ന അഭിപ്രായമൊന്നുമെനിക്കില്ല :))കുറിച്ച് പലയിടത്തും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ? യഥാര്‍ഥത്തില്‍ ‘പുരുഷന്‘ എന്ന ലേബലില്‍ പുരഷന്മാരാണ് (എല്ലവരുടെയും കാര്യമല്ല)അനര്‍ഹമായ പലതും അനുഭവിച്ചു പോരുന്നത്. ഒരു വ്യക്തി ബഹുമാനിക്കപ്പെടെണ്ടത്,ആണോ, പെണ്ണൊ എന്നു നോക്കിയല്ല, മറിച്ച് ആളുടെ സ്വഭാവം, വ്യക്തിത്വം മുതലായ കാര്യങളെ അനുസരിച്ചാവണം. പുരുഷനായതുകൊണ്ടു മാത്രം വിവരവും വിവേകവുമില്ലാത്ത പുരുഷന്മാര്ക്കും വീട്ടിലും സമൂഹത്തിലും മാന്യതയും മറിച്ച് ,സ്ത്രീകള്‍ക്ക്, സ്ത്രീയായതുകൊണ്ടു മാത്രം അവര്‍ എത്ര നല്ലവരായിരുന്നാലും അവരുടെ വാക്കിന് അര്‍ഹമായ അംഗ്ഗീകാരം കിട്ടാതെയും പോകുന്നുണ്ട്. പണം, പദവി,അംഗീകാരം എന്നിങനെയെന്തും അര്‍ഹരല്ലാത്തവരുടെ കൈയ്യില്‍ കിട്ടിയാല്‍ ദോഷമെ സംഭവിക്കൂ. അര്‍ഹരായവര്‍ക്ക് അതിനനുസരിച്ചുള്ള അംഗീകാരം കിട്ടാതിരിക്കുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് അനര്‍ഹര്‍ക്ക് അത് ലഭിക്കുകയെന്നത്.

പ്രിയ മാവേലികേരളം, ഈ പോസ്റ്റും കമന്റുകളും വായിച്ചു കഴിഞപ്പോള്‍ ഇതൊക്കെയാണ്` മനസ്സില്‍ തോന്നിയത്. പോസ്റ്റുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കില്‍ ക്ഷമിക്കുക. കമന്റിന് നീളം കൂടി പോയതിലും.:)

ഓ.ടോ നം.1
ഇത്തിരി വെത്തിപരം....

മുകളില്‍ പറഞ പോലൊക്കെ നല്ല രീതിയില്‍ കാര്യങളൊക്കെ പറഞുകൊടുത്ത് കുട്ടികളെ വളര്‍ത്തണമെന്നുണ്ട്. നല്ലൊരു ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. അങനെയല്ലാതെ വന്നാല്‍ ഭാവിയില്‍ സംഭവിക്കാനിടയുള്ള രണ്ടു കാര്യങള്.

1. ഇതൊക്കെ പറഞു കൊടുത്തിട്ടും,നാളെ എന്റെ മകള്‍ ഒന്നും ചെയ്യാതെ,“എന്നെ കമന്റടിച്ചേ എന്നെ അപമാനിച്ചേ..ങീ.ങീ..“എന്നും പറഞ് എന്റടുത്തു വന്നല് ആദ്യം അവള്ക്കിട്ടൊരെണ്ണം കൊടുക്കും.:-യുക്തിപൂര്‍വം ആലോചിച്ച് അവിടെവച്ച് പ്രതികരിക്കാതിരുന്നതിന്.

2. എന്റെ മകന്, ഏതെങ്കിലും പെണ്‍കുട്ടികളെ, അവരെ ശല്യപ്പെടുത്തുന്ന വിധത്തില്‍ കമന്റടിക്കുകയോ,പെരുമാറുകയോ ചെയ്തെന്നു ഞാനറിഞാല് അവന്റെ പല്ലടിച്ചു ഞാന്‍ താഴെയിടും.
അത്തറേയുള്ളൂ.

ഓ.ടോ നം.2
ഇതു വായിക്കുന്ന ഓരോ അച്ഛനോടും അമ്മയോടും :-

നിങള്‍ നിങളുടെ കുട്ടികളെ ആണും പെണ്ണും,അവര്‍ണനും, സവര്ണാനും, മറ്റേതും മറിചേതും ഒക്കെയായി വളര്‍ത്തു ന്നതിനു പകരം, നല്ല മനുഷ്യരായി ,മനുഷ്യരായി മാത്രം വളര്‍ത്താന്‍ ശ്രദ്ധിക്കൂ..
ഇതൊരുപദേശമല്ല, അപേക്ഷ മാത്രം..Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-36964091.post-5622803863746419682007-09-23T14:38:00.000+02:002007-09-23T14:38:00.000+02:00ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒന്ന...ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം. കോഴിയോ മുട്ടയോ എന്ന പോലെ സാമൂഹിക സമത്വമോ സ്ത്രീ സ്വാതന്ത്ര്യമോ ആദ്യം എന്ന് നെടുനീളെ ചര്‍ച്ച ഇനിയും നടക്കും. നാളെ എന്റെ പെങ്ങളെ ഇനിയും വേറെ ഒരുത്തന് ഞോണ്ടും. ഞാന്‍ അവനെ അടിച്ച് അടപ്പിളക്കും. പെങ്ങളോട് ഈ കേസില്‍ ആരെ വിളിച്ചാലും കേരളാ പോലീസിനെ മാത്രം സഹായത്തിന് വിളിക്കരുത് എന്ന് പറയും. എന്റെ സുഹൃത്താണ് ഞോണ്ട് കേസില്‍ പ്രതി എങ്കില്‍ ഒരു പൊടിയ്ക്ക് ഡീസെന്റായിക്കൂടേടാ എന്ന് ചോദിക്കും. തീര്‍ന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36964091.post-2840763224098312222007-09-23T13:49:00.000+02:002007-09-23T13:49:00.000+02:00അചിന്ത്യ : അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്...അചിന്ത്യ : അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്ത്രൈണത, അടക്കം, ഒതുക്കം , ശാലീനത, മാങ്ങാത്തൊലി ....

ഈശ്വര വിശ്വാസം, ഭക്തി. ഇതു കൂടി ചേര്‍ത്താലും സ്ത്രീക്ക് അഭികാമ്യമെന്നു അടിച്ചേല്പിക്കപ്പെട്ട ലിസ്റ്റ് പൂര്‍ണ്ണമാകില്ല.
വ്യക്തിപരമായ വിശ്വാസങ്ങളാണെന്ന ഞ്യായീകരണങ്ങള് അടിമത്തത്തേയും ഞ്യായീകരിക്കുമല്ലോ. അതാണല്ലോ ഇന്നത്തെ സ്ത്രീ പക്ഷംnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36964091.post-85608085488058924952007-09-23T10:48:00.000+02:002007-09-23T10:48:00.000+02:00എന്റെ പൊന്നുചിത്രകാരാ, അടിടെ കൂടെ ഒരിടീം കൂടി തരാന...എന്റെ പൊന്നുചിത്രകാരാ, അടിടെ കൂടെ ഒരിടീം കൂടി തരാന്‍ തോന്നുണു.മണ്ണാങ്കട്ട.

ചിത്രകാരന് ആ പറഞ്ഞ അവസ്ഥയാണ് പ്രശ്നം. ഇതൊക്ക്യാണ് സായൂജ്യം ന്ന് ആ പാവങ്ങള്‍ തെറ്റിദ്ധരിയ്ക്കണ അല്ലെങ്കി മനപ്പൂര്‍വ്വം അവരടെ മനസ്സില്‍ ഒരു സിംബോളിക് സതി അനുഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിക്കണ ആ വ്യവസ്ഥിതി. അതാണ് മാവേലിക്കുട്ടി/ട്ടന് പറഞ്ഞ ആ കന്‍ഡീഷനിംഗ്. സതി അനുഷ്ഠിക്കണത് അന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്നായിത്തോന്നീര്‍ന്നില്ല്യാ അതോണ്ട് അത് ഒരു ദുരാചാരല്ലാന്നും അവര്‍ക്കതിലെതിര്‍പ്പിണ്ടായിരുന്നില്ല്യാന്നും പറയാന്‍ പാട്വോ കുട്ടീ? സതി അനുഷ്ഠിക്കലാണ് ഏറ്റോം വല്ല്യേ ശരീന്ന് തന്ന്യാവണം തീയില്‍ക്ക് ചാടണത് വരെ ഓരോ പതിവ്രതാരത്നോം വിചാരിച്ചിരുന്നെ. അഥവാ , അങ്ങന്യല്ലാന്ന് തോന്ന്യേ ആരെങ്കിലൂണ്ടായിരുന്നെങ്കിത്തന്നെ പുറത്ത് പറയുമായിരുന്ന്വോ? കാരണം അങ്ങനെ വന്നാല്‍ അവടെ ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയുടെ ഏറ്റോം വല്ല്യെ ഗുണായിക്കാണണ പാതിവ്രത്യം തന്നെയല്ലെ. രാജാവെങ്ങനെ നഗ്നനാവും?

(പാവല്ലെ ചിത്രകാരന്, എന്റെ കയ്യിന്ന് ഒരിടി വാങ്ങാന്ള്ള ആരോഗ്യൊന്നും അങ്ങേര്‍ക്ക്ണ്ടായീന്ന് വരില്ല്യ. അടിയ്ക്ക് പകരം തുളസീദാസിന്റേം രാജസേനന്റേം ഒക്ക് സിനിമ കാട്ടിക്കൊടുക്കാം ല്ലെ.അങ്ങനെത്തന്നെ വേണം.)Anonymousnoreply@blogger.com