ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ.
1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".
രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു.
2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“.
ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല്ലാം തന്നെ കോളോണിയല്‍ ഭരണക്കാരുമായി നല്ല വ്യക്തിബന്ധമുള്ള citizens/ Natives ഉണ്ടായിരുന്നു. ഉദാ. നെല്‍സന്‍ മന്‍ഡേലയും വെള്ളക്കാരുമായി നല്ല വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഒളിവില്‍ താമസിച്ചതു വെള്ളക്കാരുടെ വീടുകളിലായിരുന്നു.
3.“ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്‍ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു”.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കോണ്ടത് 1912 ലാണ്. മണ്ഡേലയുടെ Long Walk to Freedom എന്ന ആത്മകഥയിലും ഇവരെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.
4.“Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം“
തിര്‍ച്ചയായും ഇത്തരം വാചകങ്ങല്‍ (അദ്ദേഹം പറഞ്ഞതെങ്കില്‍) ഗാന്ധിയിലെ വര്‍ഗ/ജാതി വിദ്വേഷം പുറത്തു കൊണ്ടു വരുന്നു.
5 “Sept. 26, 1896
“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410“
Certainly Gandhi was very judgemental in this statement. മുകളില്‍ പറഞ്ഞ കൊട്ടേഷന്‍ ഏതു പുസ്ത്കത്തില്‍ നിന്നാണെന്നു കൂടി വെളിപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.
6 "ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല" ഇതിന്റെ സാഹചര്യം മനസിലാക്കേണ്ടിയിരിക്കുന്നു.
ഗന്ധിജി സൌത്താഫ്രിക്കയില്‍ വന്നത് ഇവിടുത്തെ ഒരു ഇന്ത്യാക്കാരന്റെ കേസു വാദിക്കാനാണ്. ഇവിടുത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍, പിന്നീടു ഇന്ത്യക്കാരുടെ കോസിനു വേണ്ടി അദ്ദേഹം കരുക്കള്‍ നീക്കി. അതേസമയം കറുത്ത വര്‍ഗക്കാര്‍ ഇന്ത്യാക്കാരെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടയിരുന്നു. But Gandhi exercised his freedom to define his cause as of the South African Indians only. കറുത്ത വര്‍ഗക്കാരുടെ കോസിനു വേണ്ടി അദ്ദേഹം രംഗത്തു വന്നു എന്നൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.
ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാരണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല.
ഗാന്ധിയുടെ നോണ്‍-വയലന്‍സ് പ്രതിഷേധരീതികള്‍ ഇന്ത്യയുടെ സംസ്കാരിക മത രീതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഗീതയെയാണ് അദ്ദേഹം തന്റെ നോണ്‍-കോഓപ്പറേഷന്റെ അടിസ്ഥാനതത്വങ്ങള്‍ രൂപീകരിയ്ക്കുന്നതിനുപയോഗിച്ചത്. എന്നീട്ടും ഇന്ത്യയിലും സൌത്താഫ്രിയ്കയിലും ഇന്ത്യന്‍ ജനങ്ങള്‍ അതു പ്രാവര്‍ത്തികമാക്കുന്നതിനു മാനസികമായി തയ്യാറായിരുന്നോ എന്നു അദ്ദേഹം പലതവണ സംശയിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) 1912ല്‍ രൂപീകരിച്ചെങ്കിലും, ആദ്യമായി അതു ഗാന്ധി നടപ്പാക്കിയ രീതിയിലുള്ള ഒരു മാസ് ആക്ഷന്‍, അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെതിര്രെ കോണ്ടുവരാന്‍ തയാറായത് 1952ലാണ്. കൊണ്ടുവന്നപ്പോഴും അവര്‍ക്കു ഗാന്ധിയുടെ നോണ്‍-വയലന്‍സ് ആദര്‍ശത്തെ ഒരു പ്രതിരോധ തന്ത്രമായല്ലാതെ ഒരു ധാര്‍മ്മിക ആദര്‍ശമായി ഉപയോഗിയ്കാന്‍ കഴിഞ്ഞില്ല. (കൂടുതലായി എഴുതുന്നില്ല). ചുരുക്കത്തില്‍ ഗാന്ധി ആഫ്രിക്കന്‍ കോസിനെ ഇന്ത്യന്‍ കോസില്‍ ഉള്‍ക്കൊള്ളിച്ചില്ല എന്നു കുറ്റപ്പെടുത്തുന്നവര്‍, അതിന്റെ ആന്തരിക യാഥാര്‍ദ്ധ്യത്തെ അന്വേഷിക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ പറയുന്നത്.
ഒരു പക്ഷെ ANC നേതാക്കള്‍ക്ക് ഈ ആന്തരിക യാഥാര്‍ദ്ധ്യത്തെക്കുറിച്ച് നല്ലവണ്ണം ബോധമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍ നെല്‍സണ്‍ മണ്ടേല തന്റെ ആത്മകഥയില്‍ ഗാന്ധിയെ കുറ്റപ്പെടുത്തുമായിരുന്നു. പകരം 1940 ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു, “The government crippled the rebellion with harsh laws and intimidation, but we in the Youth League and the ANC had witnessed the Indian people register an extraordinary protest against colour oppression in a way that africans and ANC had not"
പിന്നെ ഗാന്ധി ഒരു ഫിലോസഫറോ രാഷ്ട്രീയകാരാനോ ആയിരുന്നില്ല; ഒരു പ്രാഗ്‌മാറ്റിസ്റ്റു മാത്രമായിരുന്നു. അതും ഒരു വീക്ഷണത്തില്‍ നിന്നും മറ്റൊന്നിലേക്കു മനസിന്റെ വ്യാപാരത്തെ പുരോഗമിപ്പിച്ചുകൊണ്ടിരുന്ന ഒരു shrewd intellectual.ഇന്ത്യയെന്ന രാജ്യത്തിനു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വെള്ളക്കാരനു പോലും കൊടുക്കാതെ സംരക്ഷിച്ച, the great ideologist. വെള്ളാക്കാരനോടുള്ള തന്റെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പരിധി രാജ്യസ്നേഹത്തിന്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ആരും അദ്ദേഹത്തോടു പറയേണ്ടി വന്നില്ല.
സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്റെ കോസിനോടു വളരെയധികം അനുകൂലിച്ചു കൂടെ നടന്ന ഒരു പാതിരിയുണ്ടായിരുന്നു. ചാര്‍ലി മുഴുവന്‍ പേര് ഓര്‍ക്കുന്നില്ല. ഈ ചാര്‍ലി ഗാന്ധിയോടുള്ള സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ദശകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൌറി ചൌര ലഹളത്തിനു ശേഷം ജയിലിലായ ഗാന്ധിയെ അദ്ദേഹം പ്രത്യേകം ചെന്നു കാണുന്നുണ്ട്, സഹകരണം വാഗ്ദാനം ചെയ്ത ചാര്‍ലിയൊട്, ഗാന്ധി പറയുന്നുണ്ട് as a shrewed nationalist, “Charley you can go back, I do not need any help from you".
അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ സ്വതന്ത്രഭാരതത്തിലെ പല വീര മക്കളും ഇന്നു പറഞ്ഞേനെ, ‘ചാര്‍ലി കൂട്ടിനില്ലായിരുന്നെങ്കില്‍ ഗാന്ധി എങ്ങനെ സ്വാതന്ത്ര്യം നെടുമെന്നൊന്നു കാണാമയിരുന്നു‘ എന്ന്.(ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്)
എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.
ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.
ഗാന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.
വര്‍ഗ്ഗിയതയും ഇതിനു കാരണമായി ആരോപിക്കപ്പെടുന്നുണ്ട്.
ഗാന്ധിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ആദ്യമായി ഞാന്‍ വായിച്ചത് This Day എന്ന ഒരു സൌത്താഫ്രിയന്‍ നാഷണന്‍ daily യിലാണ്. ഒരു ജി.ബി സിംഗിന്റെ ‘Behind the Mask of Divinity' യെ കുറിച്ച് ഒരു Nhlanhla Hlongwane എഴുതിയിരുന്ന ലേഖനം(2003). കൈപ്പള്ളിയുടെ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയായിരുന്നു അതിലെയും വിഷയം.
എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സൌത്താഫ്രിക്കയില്‍ ഒരു വര്‍ഗീയ കാമ്പെയ്ന്‍ ഗാന്ധിക്കെതിരായും ഹിന്ദുക്കള്‍ക്കെതിരായും നടന്നു വരുന്നതായി ഇവിടുത്തെ ഒരു നാഷണല്‍ പത്രമായ Sunday Times ല്‍ ഒരു ബി. സിംഗ് കഴിഞ്ഞമാര്‍ച്ചില്‍ എഴുതിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച്: ഇതിന്റെ പിന്നില്‍ ഇവിടെയുള്ള ഒരച്ഛനും മകനുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു Yousuf Deedat യും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവും. 1995ല്‍ അവരൊരുമിച്ചു 'Oh You Hindu Awake" എന്ന വിവാദപരമായ ഒരു പുസ്തകം ലോഞ്ചു ചെയ്തു. അതില്‍ അവര്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ആ ആരോപണങ്ങള്‍ക്കടിസ്ഥാനങ്ങള്‍ കണ്ടെത്തിയത് ഒരു "Velu Annamalai, supposedly an academic "who holds a doctorate in philosophy" യുടെ ഒരു പുസ്തക്മായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. എങ്കിലും അതിനേക്കുറിച്ചു കൂടൂതല്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ അണ്ണാമല നിലവിലില്ല എന്നു തെളിയിക്കപ്പെട്ടു.
എന്നാല്‍ അടുത്തകാലത്ത് മകന്‍(അച്ഛന്‍ മരിച്ചുപോയി) ആ book മായി രംഗത്തു വന്നു: “Gandhi a Sooge of the White South African Government'. എന്നാല്‍ ഇപ്പോള്‍ ഇതെഴുതിയത് ഒരു Dr. Chatterjee,MA,PhD(USA) ആണെന്നു പറയുന്നു. എന്നാല്‍ ഒരു അക്കാഡമിക്ക് എഴുത്തിന്റെ യാതൊരു ഗുണവും ഈ ബുക്കിനില്ലെന്നും ഈ ചാറ്റര്‍ജിക്കും അണ്ണാമലയുടെ നിലല്‍നില്‍പ്പേ ഉണ്ടാകൂ എന്നും സിംഗു പറയുന്നു.
സിംഗിന്റെ ഈ കാഴ്ചപ്പാടിനെ പലരും ശരി വച്ചിട്ടുണ്ട്.
പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇന്‍ഡ്യയുടെ ഒരു സിവില്‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?
ഗാന്ധിജിയുടെ മഹത്തായ ലീഗസി ആ ഗാന്ധിപ്പെണ്ണും ക്ടാങ്ങളും മുന്നിലിട്ട് പീഡീപ്പിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെ നോക്കി നില്‍ക്കുകയല്ലേ നമ്മള്‍! പാവം നമ്മള്‍!