Monday, April 02, 2007

ഇന്‍ഡ്യ ഗവണ്മെന്റിന്റെ ജാതി സംവരണ ക്വോട്ടയ്ക്കു സുപ്രിം കോടതി നിയന്ത്രണം വയ്ക്കുന്നു.


ഇന്‍ഡ്യയിലെ താണ, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന സീറ്റുകള്‍ 22.5% ല്‍ നിന്നും 49.5% ത്തിലേക്കുയര്‍ത്തണമെന്നുള്ള ഗവണ്മെന്റിന്റെ തീരുമാനം, സുപ്രിം കോടതി സസ്പെന്റ് ചെയ്തിരിയ്ക്കുന്നതായി സൌത്താഫ്രിയ്കന്‍ നാഷനല്‍ പത്രമായ Sunday Times റിപ്പോര്‍ട്ടു ചെയ്യുന്നു.

റിപ്പോര്‍ട്ടു ഇങ്ങനെ തുടരുന്നു;

ഗവണ്മെന്റിന്റെ ഈ നീക്കത്തെ നെരത്തേ തന്നെ ഉന്നതജാതിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായി എതിര്‍ത്തിരുന്നു.

രണ്ടംഗ കോര്‍ട്ടു ബഞ്ച് ഗവണ്മെന്റിനോടു ‘പിന്നോക്ക ജാതിക്കാരെന്ന’ വകുപ്പില്‍ പെടുത്തിയവരുടെ കൃത്യമായ എണ്ണമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥിതിവിവരണം ആശ്യപ്പെട്ടിരിയ്ക്കുകയാണ്.

“The state is empowered to eneact affirmitive action to help backward classes, but it should not be unduly adverse to those who are left out of such action", said the judges, quotes the paper.

"Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to became backward".

1990ല്‍ ഇതു പോലെ താഴ്ന്ന ജാതിക്കാരെ അനുകുലിയ്കൂന്ന ഗവണ്മെന്റിന്റെ ക്വോട്ട ശ്രമത്തിനെതിരായി നാടെങ്ങും പ്രതിഷേധം പൊങ്ങുകയും കൂടിയ ജാതിയിലെ വിദ്യാര്‍ത്ഥികള്‍ സ്വയം ആത്മഹൂതി ചെയ്യുകയും വരെ ചെയ്തീരുന്നു.

ഈ ആഴ്ച്ചത്തെ കോടതി തീരുമാനം, കോടതി വരാന്തയില്‍ അകാംക്ഷയോടെ കാത്തു നിന്നിരുന്ന ഉന്നത ജാതി വിദ്യാര്‍ത്ഥികള്‍ക്ക് അത്യധികം സന്തോഷകരമായി

ഇപ്പോള്‍ ഇന്‍ഡ്യില്‍ നിലവിലിരിയ്ക്കുന്ന affirmative action നിയമങ്ങളനുസരിച്ച് ഉന്നത ഗവണ്മെന്റു കോളേജുകളില്‍ ‍ താഴ്ന്നജാതിക്കാര്‍ക്ക് 22,5% സംവരണമാണ് നിലവിലുള്ളത്.

ഉന്നത ജാതി വിദ്യാത്ഥികള്‍ ഗണ്മെന്റിന്റെ നീക്കത്തെ എതിര്‍ക്കുന്നത് അത് ഇപ്പോഴത്തെ
ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണവിലവാരം കുറയ്ക്കുമെന്നാരോപിച്ചുകൊണ്ടാണ്.

ഗണ്മെന്റിന്റെ നിലപാട്, കീഴ്ജാതികള്‍ അനുഭവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിച്ചമര്‍ത്തലുകളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് ‍അവരെ ഇനിയെങ്കിലും മോചിപ്പിയ്ക്കണമെന്നുള്ളതാണ്. ഈ അടിച്ചമര്‍ത്തലിന്റെ ഫലമായി അവര്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടതുമൂലം ഇന്ന് ഉന്നത ജാതിക്കാരോടു ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ മത്സരിച്ചു സ്ഥാനം പിടിയ്ക്കാന്‍ തനിയെ കഴിയാതെ വരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴജാതി, മറ്റുപിന്നോക്ക ജാതിക്കാ‍ര്‍ക്ക് നൂനപക്ഷമായ മേല്‍ജാതിയ്ക്കുള്ള അത്രയും വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടോ?

സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും സ്വതാന്ത്രഭാരതത്തില്‍ ജനിച്ച പ്രജകള്‍ എല്ലാം തുല്യരാണോ അവര്‍ക്കു കിട്ടുന്ന അവസരങ്ങളനുസരിച്ച്?

പ്രത്യേകിച്ച് ആനുകാലിക മാര്‍ക്കറ്റ് എകോണമിയുടെ ഭാഗമായി ഉന്നത മേഘലകളീല്‍ ജോലി സ്വീകരിയ്ക്കാന്‍ പ്രാപ്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്‍ഡ്യയുടെ ഭൂരി പക്ഷ പിന്നോക്കവിഭാഗത്തില്‍ പെട്ട എത്ര ശതമാനമുണ്ട്?

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിയ്ക്കുന്നതും ‘അഹം ബ്രഹ്മാസ്മി‘ എന്ന ആത്മീയ സിദ്ധാന്തവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

എന്താണു വായനക്കാരുടെ അഭിപ്രായങ്ങള്‍?



12 comments:

മാവേലികേരളം(Maveli Keralam) said...

സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും സ്വതാന്ത്രഭാരതത്തില്‍ ജനിച്ച പ്രജകള്‍ എല്ലാം തുല്യരാണോ അവര്‍ക്കു കിട്ടുന്ന അവസരങ്ങളനുസരിച്ച്?

പ്രത്യേകിച്ച് ആനുകാലിക മാര്‍ക്കറ്റ് എകോണമിയുടെ ഭാഗമായി ഉന്നത മേഘലകളീല്‍ ജോലി സ്വീകരിയ്ക്കാന്‍ പ്രാപ്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്‍ഡ്യയുടെ ഭൂരി പക്ഷ പിന്നോക്കവിഭാഗത്തില്‍ പെട്ട എത്ര ശതമാനമുണ്ട്?

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിയ്ക്കുന്നതും ‘അഹം ബ്രഹ്മാസ്മി‘ എന്ന ആത്മീയ സിദ്ധാന്തവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

എന്താണു വായനക്കാരുടെ അഭിപ്രായങ്ങള്‍?

കേരളീയന്‍ said...

ഈ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയില്‍ എത്ര പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. മീഡിയ, ജുഡിഷ്യറി എന്നിവക്കു കൂടി സംവരണം ബാധകമാക്കിയില്ലെങ്കില്‍ ഇത്തരം ഭരണഘടനാ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

vimathan said...

കേരളീയന്റേത് പ്രസക്തമായ നിരീക്ഷണം തന്നെ. അതോടൊപ്പം തന്നെ, ജനങള്‍ തെരഞ്ഞടുത്ത നിയമസഭകള്‍ നിര്‍മ്മിക്കുന്ന നിയമങള്‍ അസാധുവാക്കുന്ന കോടതികളെ നിയന്ത്രിക്കാനുള്ള സമയമായി എന്നും തോന്നുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

സംവരണക്കാര്യത്തില്‍ എന്തു സംഭവിച്ചാലും അത്‌ വിവാദമാകും. എന്നാല്‍ ഒരു കാലഘട്ടത്തില്‍ പീഡനം സഹിച്ചു എന്നതുകൊണ്ട്‌ മാത്രം സംവരണം വേണം എന്ന് ശഠിക്കുന്നത്‌ ശരിയോ. സംവരണം ആര്‍ക്കാണ്‌ വേണ്ടത്‌ എന്നത്‌ ഇന്ന് വലിയ തര്‍ക്ക വിഷയമാണ്‌. എന്നാല്‍ ക്രീമിലെയര്‍ നടപ്പിലാക്കിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ നിലവിലൂള്ളൂ. IAS കാരന്റെയും ഡോക്ടര്‍മാരുടേയും സമ്പന്ന ബിസിനസ്സ്‌കാരുടേയും മക്കള്‍ സംവരണം തുടര്‍ന്നനുഭവിക്കുന്നതിലൂടെ സംവരണത്തിനെ ആത്മാവിനെത്താന്നേയാണ്‌ ഇല്ലാതാക്കുന്നത്‌. സംവര്‍ണത്തിന്റെ ഗുണഭോകതാക്കള്‍ക്ക്‌ അത്‌ വീണ്ടും ലഭിക്കുന്നതിലേ അനീതി കോടതി നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. എന്നാല്‍ ക്രീമിലെയറിനെ അനുകൂലിക്കാന്‍ ഒരു സമുദായ സംഘടനയും അനുവദിക്കില്ല. അതിനെതിരെ അവര്‍ പാവപ്പെട്ടവരെ ഉപയോഗിച്ച്‌ സമരം ചെയ്യും.

സര്‍ക്കാര്‍ ചെയ്യേണ്ടത്‌ പരമാവ്ധി ക്രീമിലെയര്‍ നടപ്പിലാക്കി അര്‍ഹിക്കുന്നവര്‍ക്ക്‌ മാത്രം സംവരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്‌. അല്ലാതെ എല്ലാ സമൂഹങ്ങള്‍ക്ക്‌ തുല്യ പ്രാധാന്യം എന്ന തത്വത്തിലേക്കാണേങ്കില്‍ കോടതി വിധി പ്രതികൂലമാകുക തന്നെ ചെയ്യും. വേറും തിരെഞ്ഞെടുപ്പ്‌ രാഷ്ട്രീയം കളികളാണ്‌ ഉത്തരവാധിത്തമില്ലാത്ത ഇത്തരം ബില്ലുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.

സജിത്ത്|Sajith VK said...

കൃത്യമായ കണക്കില്ല എന്നു പറഞ്ഞാണ് കോടതി ഇത് സ്റ്റേ ചെയ്യുന്നത്.. കണക്കില്ലാത്തത് പിന്നോക്കക്കാരുടെ കുഴപ്പമാണോ? അല്ലേലും, 52% വരുന്ന മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27%മാണ് ക്വാട്ട, മൊത്തം സംവരണം 50%. കവിയരുത് എന്നതിനാല്‍. എത്രകണക്കെടുത്താലും ഇവരുടെ എണ്ണം 27% ലും താഴുമോ?. ഇപ്പോഴിത് തുടരാനും, കൃത്യമായ കണക്കെടുത്ത് പിന്നീട് പുനര്‍ നിശ്ചയിക്കാനും പറഞ്ഞാല്‍ കുഴപ്പമില്ലായിരുന്നു..
കേരളീയന്‍ പറഞ്ഞപോലെ, കോടതികളിലും മാധ്യമങ്ങളുലുമുള്ള പിന്നോക്ക പ്രാധനിത്യം പ്രധാനമാണ്. ഇതിനെക്കുറിച്ച് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനം ആവശ്യമാണ്..

സജിത്ത്|Sajith VK said...

കിരണ്‍,
ഈ കാര്യത്തില്‍ സിപിഎം ന്റെ നിലപാടാണ് എനിക്ക് ഏറ്റവും ശരിയായി തോന്നിയിട്ടുള്ളത്. ക്രീമിലെയറിനെ ഒഴിവാക്കുക, എന്നിട്ട്, ഏതെങ്കിലും സംവരണ സീറ്റിലേക്ക് ക്രീമിലെയറിലില്ലാത്തവരില്ലെങ്കില്‍, ഇല്ലെങ്കില്‍ മാത്രം, അതേ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗത്തിന് നല്‍കുക എന്നതാണത്. (ഒബിസി യുടെ കാര്യത്തിലാണ്..)

deepdowne said...

സംവരണം ഒരു അനാവശ്യമാണെന്നാണ്‌ തോന്നുന്നത്‌. പിന്നോക്കം നില്‍ക്കുന്നവരെ മറ്റുള്ളവരോടൊപ്പം കൊണ്ടുവന്ന് സമൂഹത്തില്‍ തുല്യത നിലനിര്‍ത്താന്‍ വേണ്ടിയാണ്‌ സംവരണം ഏര്‍പ്പെടുത്തിയത്‌. അതായത്‌ ആ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാല്‍പ്പിന്നെ സംവരണത്തിന്‌ പ്രസക്തിയില്ല. പക്ഷേ 'ഞാന്‍ പിന്നോക്കക്കാരനാണ്‌' എന്ന് അഭിമാനത്തോടെ പറയുന്ന ആള്‍ക്കാരുടെ സമൂഹത്തില്‍ എന്നാണ്‌ ആ ലക്ഷ്യം കൈവരാന്‍ പോകുന്നത്‌? പിന്നോക്കം നില്‍ക്കുന്നവരെ ഒരു ലേബല്‍ കൊടുത്ത്‌ എന്നും പിന്നോക്കമായിത്തന്നെ നിര്‍ത്തുകയാണ്‌ സംവരണം ചെയ്യുന്നത്‌. സംവരണം കൊടുക്കുന്നെങ്കില്‍ത്തന്നെ അത്‌ ഇന്നുള്ള രീതിയില്‍നിന്ന് മാറി അല്‍പം കൂടി പ്രായോഗികമായി വേണം ചെയ്യാന്‍. വിഷയത്തില്‍ തീരെ താല്‍പര്യമില്ലാത്ത വിദ്യാര്‍ത്ഥിയെ വെറുതെ മാര്‍ക്ക്‌ കൊടുത്ത്‌ പ്രവേശനപരീക്ഷ പാസ്സാക്കുകയും ഒരു പ്രത്യേകമേഖലയിലെ തൊഴിലില്‍ വാസനയില്ലാത്തയാള്‍ക്ക്‌ മുന്‍ഗണന കൊടുത്ത്‌ ആ തൊഴിലില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയല്ല വേണ്ടത്‌. പകരം സാമ്പത്തികബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ സാമ്പത്തികസഹായവും മറ്റ്‌ പോരായ്മകളുള്ളവര്‍ക്ക്‌ അതിനനുസരിച്ച സഹായങ്ങളും നല്‍കുകയാണ്‌ വേണ്ടത്‌, അവര്‍ ഏത്‌ ജാതിയില്‍പ്പെട്ടവരായാലും ശരി. മാര്‍ക്ക്‌ മേടിക്കുന്നതും കഴിവ്‌ തെളിയിക്കുന്നതും ഒക്കെ വിദ്യാര്‍ത്ഥിയുടെ തന്നെ ചുമതലയായിരിക്കണം. അല്ലെങ്കില്‍ സമൂഹത്തിന്‌ ദൂഷ്യം വരുത്തുന്ന കുറെ പൗരന്മാരെ സൃഷ്ടിക്കാന്‍ മാത്രമെ കഴിയൂ. ഇന്ന് കാണുന്ന സംവരണം ഫലത്തില്‍ ചെയ്യുന്നത്‌ ചിലര്‍ക്ക്‌ ചില ലേബലുകള്‍ കൊടുത്ത്‌ അവരെ എന്നന്നേക്കും മറ്റുള്ളവരുടെ കണ്ണിലും അവരവരുടെ കണ്ണിലും പിന്നോക്കമാക്കിത്തന്നെ നിലനിര്‍ത്തുകയാണ്‌. ഗാന്ധിജി 'താഴ്‌ന്ന ജാതിക്കാരെ' ഹരിജന്‍ എന്നു വിളിച്ചു. അതായത്‌ ദൈവത്തിന്റെ ജനങ്ങള്‍. അതായത്‌ മുന്നോക്കക്കാരെക്കളും മുന്തിയ തലം. എന്നിട്ട്‌ അതിന്റെ ഫലമെന്താണ്‌. ഹരിജന്‍ എന്നും ആ ലേബലില്‍ താഴ്‌ന്നവനായിത്തന്നെ തുടരുന്നു. 'പിന്നോക്കം' എന്നുള്ളതിന്‌ ഒരു പര്യായപദം കൂടി കിട്ടി. അത്ര തന്നെ. "ഓ അവനോ, അവന്‍ വെറും ഹരിജന്‍ അല്ലേ?" എന്ന രീതിയിലാണ്‌ ജനങ്ങള്‍ ഇന്ന് സംസാരിക്കുന്നത്‌. ദൈവത്തിന്റെ എന്ന പദത്തിന്റെകൂടെ 'വെറും' എന്ന പദപ്രയോഗത്തിന്റെ വിരോധാഭാസം നോക്കൂ. സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യതയും മേന്മയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയും ആണ്‌ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ജാതിസംവരണം എടുത്തുകളയണം.
(p.s. സര്‍ക്കാരിന്റെ കടലാസില്‍ ഞാന്‍ ഒരു 'പിന്നോക്കക്കാരന്‍' ആണ്‌. പക്ഷേ ഞാന്‍ പിന്നോക്കമാണെന്ന് എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല.)

മാവേലികേരളം(Maveli Keralam) said...

കേരളീയന്‍,വിമതന്‍, കിരണ്‍ തോമസ്, സജിത്ത് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി.

മീഡിയ ശക്തമായ ഒരു പ്രവണതയും, പ്രസ്ഥാനവുമായിരിയ്ക്കുന്ന ഈ കാലത്ത് പ്രത്യേകിച്ച് മീഡിയകള്‍ മാര്‍ക്കറ്റ് താല്പര്യങ്ങളുടെ മുഖങ്ങളാകാന്‍ സാധ്യത്യയുള്ളപ്പോള്‍ അവരും demographic representation അനുസരിച്ചു വരണം എന്നുള്ള കേരളീയന്റെ അഭിപ്രായത്തോടു യോജിയ്ക്കുന്നു.

“എന്നാല്‍ ഒരു കാലഘട്ടത്തില്‍ പീഡനം സഹിച്ചു എന്നതുകൊണ്ട്‌ മാത്രം സംവരണം വേണം എന്ന് ശഠിക്കുന്നത്‌ ശരിയോ“ എന്നു കിരണ്‍ തോമസ് ചോദിച്ചിരിയ്ക്കുന്നു. പിന്നെയെന്താണ് പീഡനം സഹിച്ചവര്‍ക്കുള്ള പ്രതിവിധി.

ക്രീമിലെയര്‍ ഭരണ ഘടനാപരമല്ല എന്നു തന്നെയുമല്ല ആ സംവിധാനം ഉണ്ടാക്കി കൊണ്ടുവന്നതിന്റെ പിന്നില്‍ levelling out the social inequality അല്ല ഉദ്ദേശം.

52% ശതമാനമുള്ള ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തില്‍ നിന്ന് 27% ഉദ്യോഗ പ്രാതിനിദ്ധ്യമാണ് മണ്ഡല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. പക്ഷെങ്കില്‍ ഈ 27ല്‍ 7% പോലും ഇന്ത്യയിലെ പിന്നോക്ക ത്തില്‍ നിന്നു വരാനില്ല. അപ്പോള്‍,ക്രീമി ലെയര്‍ ഏര്‍പ്പെടുത്തിയത് ബാക്കി 20% ക്രീമി ലെയറിലേക്കു പോകാനാണ്.
എന്നു പറഞ്ഞാല്‍ അതുകൊണ്ടു പിന്നോക്കക്കാര്‍ക്കു ഗുണമില്ല.

അതുകൊണ്ടാണ് ഗവണ്മെന്റ് ഇത്തവണ അവര്‍ക്കു വിദ്യാഭ്യാസ്ഥാപനങ്ങളില്‍ സീറ്റു പ്രാതിനിധ്യത്തിനു പോയത്. പിന്നോക്ക ജാതിക്കാരുടെ വിദ്യഭാസ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിയ്ക്കാതെ വെറുതെ ഉദ്യോഗ ക്വോട്ട ഉണ്ടാക്കിയതു കൊണ്ടൂ മാത്രം പ്രയോജനമില്ല.
അതാണിപ്പോള്‍ കോടതി ഇടപെട്ടു തടഞ്ഞിരിയ്ക്കുന്നത്.

സവര്‍ണ്ണ മേധവിത്വം വര്‍ഗ സമരത്തിന്റെ പിന്‍ വാതിലിലൂടെ അകത്തുകടത്തി അതിനെ പൂജിയ്ക്കുന്ന ഒരു വിഭാഗം കേരള മാര്‍ക്സിസ്റ്റുപാര്‍ട്ടിയ്ക്ക് ക്രീമി ലെയറിനോടുള്ള ആഭിമുഖ്യം ആ പാ‍ാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു തന്നെ എതിരു നില്‍ക്കുന്നവയല്ലേ സജിത്തേ

പിന്നെ ഇതു ഇന്‍ഡയുടെ വര്‍ഗ അല്ലെങ്കില്‍ class സമരത്തിന്റെ ഭാഗമാണ് എന്നു വിചാരിയ്ക്കുന്നവര്‍ കുറ്ച്ചു കൂടി ആഴത്തില്‍ ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണകള്‍ക്കു തുരങ്കം വായ്ക്കുന്ന നിയമവ്യവസ്ഥകളെ എങ്ങനെ മൂലധന ലിബറലിസത്തിനനുകൂലമായി മറികടക്കണമെന്നുള്ള judicial acitivism നടപ്പാക്കുന്നതിലേക്കുള്ള സ്റ്റഡിക്ലാസുകള്‍ ഇന്‍ഡ്യന്‍ ജഡ്ജിമാര്‍ക്കു ദെല്‍ഹിയിലും ഫിലിപൈന്‍സിലെ മാനിലായിലുമെല്ലാം നടക്കുന്നതായിട്ട് കെ.ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയിലെ ഒരു ലേഖനത്തില്‍ (6/3/07)ല്‍ പറഞ്ഞിരുന്നു.

ഈ ക്വോട്ടയ്ക്കെതിരെ ഇന്ത്യയിലെ ഉന്നത ജാതി വിദ്യാര്ത്ഥികള്‍ നടത്തിയ ഒച്ചപ്പാടൂകള്‍ എത്രമാത്രം വിദേശ ശ്രദ്ധയെ ഉയര്‍ത്തിയെന്നുള്ളത് പരക്കെ അറിയപ്പെടുന്നതാണ്.
ചുരുക്കത്തില്‍ ഇതൊരു തുടക്കമാണ്.
അവിടെ കേരളത്തിലെ enlightened ആയ ഒരു സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നുള്ളത് ഒരു പ്രോജെക്ട് ആയി മുന്നോട്ടു വയ്ക്കാ‍ന്‍ ഞാന്‍ താല്പര്യപ്പെടുന്നു.

എന്നുവച്ചാല്‍ വിദ്യാഭ്യാസത്തില്‍ വളരെ മുന്നോട്ടു നില്‍ക്കുന്ന കേരളത്തില്‍ തന്നെ എത്ര ശതമാനം പിന്നോക്ക ജാതിക്കാര്‍ ഇന്ന് ഉന്നത ഉദ്യോഗങ്ങള്‍ വഹിയ്ക്കുന്നുണ്ട്. അവയെ കുറിച്ചെത്ര കണക്കുകള്‍ നിലവിലുണ്ട്, എന്നൊക്കെ അറിയാനൊരു ശ്രമം
അതിലേക്കു വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ടു വരുക, ഇല്ലെങ്കില്‍ എങ്ങനെയതു ശേഖരിയ്ക്കാന്‍ കഴിയും എന്നുള്ളതിനു പദ്ധതികള്‍ തയ്യാറാക്കുക. അതിലേക്കു പരസ്പരം സഹായിയ്ക്കുക.

സസ്നേഹം മാവേലികേരളം

മാവേലികേരളം(Maveli Keralam) said...

deepdowne
‘സമൂഹത്തില്‍ തുല്യത നിലനിര്‍ത്താന്‍ വേണ്ടിയാണ്‌ സംവരണം ഏര്‍പ്പെടുത്തിയത്‌. അതായത്‌ ആ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞാല്‍പ്പിന്നെ സംവരണത്തിന്‌ പ്രസക്തിയില്ല‘

അപ്പോള്‍ താങ്കള്‍ പറയുന്നത് തുല്യത കൈവരിച്ചു എന്നാണോ?

അതു കോടതിയ്ക്കു പോലും പുതിയ അറിവാണല്ലോ? കോടതി ആവശ്യപ്പെടുന്നത് ആവശ്യമായ പിന്നോക്ക ജാതിക്കാര്‍ക്കു സംവരണം ആവശ്യമാണെന്നതിനുപോല്‍ബലകമായ സ്ഥിതിവിവരണക്കണക്കുകളാണ്.

സവരണം എന്നു പറഞ്ഞാല്‍ തോറ്റ വിദ്യാര്‍ദ്ധികളെ ജയിപ്പിയ്ക്കലല്ല.

സാമൂഹ്യസാമ്പതിക കാരണങ്ങളാല്‍ പിന്നോക്കമാക്കപ്പെട്ടവരെ, മുന്‍ നിരയിലെത്തിയ്ക്കുന്നതിനാവശ്യമായ പരിശീലനങ്ങളും,അവരുടെ നഷ്ടമായ ആത്മാഭിമാ‍നം നേടിയെടുക്കുന്നതിനാവശ്യമായ skill development അതിലേക്കാവശ്യമായ മാനവിക വികസന പരിപാടീകള്‍ ഇവയൊക്കെ ചേരുന്നതാണ് സംവരണം.
സംവരണം അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശമാണ്. അതു ദാനമല്ല.അതു മാനവിക മൂല്യങ്ങളുടെ ഒരു വകുപ്പുകൂടിയാണ്.

സ്വാതന്ത്യം നേടി 60 കൊല്ലമായിട്ടും സംവരണം വേണ്ടപോലെ അതിനര്‍ഹരായവര്‍ക്കു കിട്ടാഞ്ഞതും ഇന്നും അതിന്റെ പേരില്‍ നിയമമുണ്ടാക്കേണ്ടി വരുന്നതും ഇന്‍ഡ്യ ഭരിച്ചവരുടെ മാനവികമൂല്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടേണ്ടത് അല്ലാതെ പിന്നോക്കരുടെ നേര്‍ക്കല്ല.

‘പക്ഷേ ഞാന്‍ പിന്നോക്കമാണെന്ന് എനിക്ക്‌ ഒരിക്കലും തോന്നിയിട്ടില്ല‘
വളരെ നല്ലത്.

എന്നതുകൊണ്ട് ആ നിലയില്‍ ചിന്തിയ്ക്കാന്‍ ജാതീയ പിന്നോക്കവസ്ഥ കാരണത്താല്‍ കഴിയാതെ വന്ന ഹതഭാഗ്യര്‍ക്കു വേണ്ടി അനുകൂലമായ ഒരഭിപ്രായം പരയാന്‍ കഴിയുന്നതു മോശമാണോ

ഇന്ന് 52% വരുന്ന പിന്നോക്ക വിഭാഗത്തിന്‍` 27% സംവരണം കൊടുത്തിട്ടും അവരില്‍ നിന്ന് ആ ആനുക്കൂല്യം വാങ്ങിയ്ക്കാന്‍ 5%ത്തിനു പോലും യോഗ്യരായവരില്ല എന്ന സ്തിതിവിവരണക്കണക്കുകള്‍ നിലവിലുള്ളപ്പോള്‍ പിന്നോക്കക്കാരനാകാന്‍ ആളുകള്‍ മത്സരിയ്ക്കുന്നു എന്നുള്ളത് an insult to injury അല്ലേ?

ഇന്നത്തെ ആക്ടിവിസത്തിന്റെ കാലത്ത് കുറച്ചു പേര്‍ ഒരു justifiable social cause നു വേണ്ടി ശബ്ദമുണ്ടാക്കിയാല്‍ അതിനു പ്രയോജനമുണ്ടാകും.

മുന്നോക്ക നിലയില്‍ എത്തി എന്നു ചിന്തിയ്ക്കുന്നവര്‍ക്കല്ലേ അതിനു കുറച്ചുകൂടി സാധിയ്ക്കുക.

deepdowne said...

'തുല്യത കൈവരിച്ചുകഴിഞ്ഞാല്‍ പിന്നെ സംവരണത്തിന്‌ പ്രസക്തിയില്ല' എന്നത്‌ കൊണ്ടുദ്ദേശിച്ചത്‌ തുല്യത കൈവരിച്ചു എന്നല്ല, മറിച്ച്‌ സംവരണത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌(അതായത്‌ മുന്നോക്കക്കാരും പിന്നോക്കക്കാരും ഒരേ തലത്തില്‍ എത്തുന്ന അവസ്ഥയിലേക്ക്‌) എത്രയും എളുപ്പം എത്താന്‍ സംവരണം നല്‍കുന്നവരും അത്‌ സ്വീകരിക്കുന്നവരും വേണ്ട കാര്യങ്ങള്‍ ഇനിയെങ്കിലും നേരാംവണ്ണം ചെയ്യണം എന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ്‌. തൊട്ടടുത്ത വരി കൂടി വായിച്ചാല്‍ ഞാനുദ്ദേശിച്ചത്‌ മനസ്സിലാകും. കാരണം ഇന്ന് പിന്നോക്കക്കാര്‍ സംവരണത്തിന്റെ വലയില്‍ത്തന്നെ എന്നെന്നും കുടുങ്ങിക്കിടക്കാനാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന് തോന്നിപ്പോകാറുണ്ട്‌.

സംവരണം എന്നാല്‍ തോറ്റ വിദ്യാര്‍ത്ഥികളെ ജയിപ്പിക്കലല്ല, പകരം അവരെ സമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍നിന്ന് മുന്നോട്ട്‌ കൊണ്ടുവരാനുള്ള എല്ലാ സഹായങ്ങളും പിന്തുണയും പ്രോത്സാഹനവും നല്‍കലാണ്‌ എന്ന അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. ഇത്‌ തന്നെയാണ്‌ എന്റെ കമന്റില്‍ ഞാനും പറഞ്ഞത്‌. പക്ഷെ, ഇതാണോ ഇന്ന് സംവരണത്തിന്റെ പേരില്‍ പ്രാവര്‍ത്തികമായി നമ്മള്‍ കാണുന്നത്‌ എന്നേ ചോദിച്ചുള്ളൂ:
ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അധികം എന്‍ജിനിയറിംഗ്‌ വാസനയുള്ള ആളല്ല. ഒട്ടും തന്നെ തയ്യാറെടുപ്പുകളൊന്നുമില്ലാതെ പ്രവേശനപരീക്ഷയെഴുതാന്‍ പോയി. എല്ലാം കറക്കിക്കുത്തി. റിസല്‍ട്ട്‌ വന്നപ്പോള്‍ വളരെ മോശം റാങ്ക്‌. മെറിറ്റ്‌ അനുസരിച്ച്‌ പ്രവേശനം കിട്ടാന്‍ യാതൊരു വഴിയുമില്ല. എങ്കിലും പിന്നോക്കക്കാരനായതുകൊണ്ട്‌ പ്രവേശനം കിട്ടി. നാലുവര്‍ഷത്തെ കോഴ്സ്‌ പാസ്സായി. കഴിഞ്ഞ പത്ത്‌ വര്‍ഷമായി എന്‍ജിനിയറായി ജോലി നോക്കുന്നു. ഇപ്പോഴും വലിയ എന്‍ജിനിയറിംഗ്‌ സെന്‍സ്‌ ഒന്നും ഇല്ലെങ്കിലും ഉത്തരവാദിത്തബോധം ഉള്ളതുകൊണ്ടും ജോലിചെയ്യാതെ കൂലി വാങ്ങുന്നത്‌ ശരിയല്ല എന്നതുകൊണ്ടും അല്‍പം കഷ്ടപ്പെട്ടാണെങ്കിലും സ്ഥാപനത്തിലെ തന്റെ കര്‍ത്തവ്യങ്ങളെല്ലാം നല്ല രീതിയില്‍ത്തന്നെ നിര്‍വഹിക്കുന്നു. പക്ഷേ എന്‍ജിനിയറിംഗ്‌ ലോകത്തിന്റെ ഭാഗത്തുനിന്ന് സമൂഹത്തിനുവേണ്ടി എന്തെങ്കിലും സര്‍ഗ്ഗാത്മകമായ സംഭാവന നല്‍കാനോ എന്‍ജിനിയറിംഗ്‌ ലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാനോ ഇദ്ദേഹത്തിനു കഴിയില്ല. അതിന്‌ മിടുക്കന്മാരായ വേറെ എന്‍ജിനിയര്‍മാര്‍ വേണം. തന്റെ ജോലി ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രമേ ഇദ്ദേഹത്തിന്‌ കാണാന്‍ കഴിയൂ. ഇദ്ദേഹം വേറെ ആരും അല്ല. ഈ ഞാന്‍ തന്നെ. പിന്നെ ഇദ്ദേഹം പഠിക്കുന്ന സമയത്ത്‌ ടെക്സ്റ്റ്ബുക്ക്‌ പോലും വാങ്ങാന്‍ കാശില്ലാതെ സര്‍ക്കാരിന്റെയും അല്ലാത്തതുമായ പല വാതിലുകളും മുട്ടിനോക്കി. വലിയ ഫലമൊന്നും കണ്ടില്ല. അതു കൊണ്ടാണ്‌ ഞാന്‍ പറഞ്ഞത്‌ ഇന്നത്തെ സംവരണം മാര്‍ക്ക്‌ കൊടുക്കയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്ന്.

പിന്നോക്കക്കാര്‍ക്ക്‌ വേണ്ടി സ്ഥലം ഒഴിച്ചിട്ടിട്ടും അതില്‍ 5% പോലും സ്വീകരിക്കാന്‍ ആളില്ലാത്തത്‌ എന്തുകൊണ്ടാണ്‌? വിദ്യാഭ്യാസപരമായ കാരണങ്ങള്‍ കൊണ്ടാണോ? സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഒക്കെ കാര്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ കാര്യത്തിലെങ്കിലും അത്‌ സത്യമാകാന്‍ വഴിയില്ല. സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണോ? അങ്ങനെയെങ്കില്‍ അത്‌ ഭാഗികമായ ഒരു കാരണം മാത്രമായിരിക്കും. കാരണം, സമ്പന്നരും ദരിദ്രരും ഇന്ന് എല്ലാ ജാതികളിലുമുണ്ട്‌. പിന്നെ ജാതികളുടെ ജനസംഖ്യാനുപാതമാണോ? ഒരിക്കലും അല്ല. മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ചെറിയ പ്രഭാവമേ ഉണ്ടാക്കാന്‍ കഴിയൂ. അതിലും വലിയ കാരണങ്ങള്‍ വേറെ പലതുമാണ്‌:
ഒന്ന്: കഴിവുള്ളവരും എന്നാല്‍ ആ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സാഹചര്യമില്ലാത്തവരുമായവരെ സഹായിക്കാന്‍ ഇന്നത്തെ സംവരണം ഒന്നും തന്നെ ചെയ്യുന്നില്ല.
രണ്ട്‌: ഇതാണ്‌ അല്‍പം കൂടി കഷ്ടം. 'ഞാന്‍ പിന്നോക്കമാണ്‌' എന്ന് സ്വയം വിശ്വസിച്ചുകൊണ്ട്‌ എന്നും പിന്നോക്കം തന്നെ ഇരിക്കുന്നു പിന്നോക്കക്കാര്‍. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. പ്രകൃതിയില്‍ മനുഷ്യന്‍ ജനിച്ചുവീഴുന്നതും തുല്യരായിട്ടുതന്നെ. പിന്നെ കഴിവുള്ളവര്‍ക്ക്‌ എവിടെയും എത്താന്‍ എന്താണ്‌ തടസ്സം? കഴിവുണ്ടായിട്ടും ജാതിയുടെ പേരുകാരണം അര്‍ഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ട കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് ഇന്ത്യ പോലത്തെ ഒരു ജനാധിപത്യരാജ്യത്ത്‌ ജാതിയുടെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നിഷേധിക്കപ്പെടുന്നുണ്ടോ? അഥവാ അങ്ങനെ വന്നാല്‍ത്തന്നെ അതു പരിഹരിക്കാന്‍ നിയമങ്ങളും വകുപ്പുകളുമുണ്ട്‌. 'എനിക്ക്‌ സംവരണം ഉള്ളതുകൊണ്ട്‌ വണ്ടിപ്പാസായാലും കടന്നുകൂടാന്‍പറ്റും' എന്ന് വിചാരിച്ചുകൊണ്ട്‌ തന്റെ കഴിവുകള്‍ വളര്‍ത്തുന്നതില്‍ ആലസ്യം കാട്ടുന്ന വിദ്യാര്‍ഥികളാണ്‌ പിന്നോക്കക്കാരില്‍ കൂടുതല്‍പേരും. ഇങ്ങനെയുള്ളവര്‍ക്ക്‌ ശരിക്കും കഴിവ്‌ തെളിയിക്കേണ്ടയിടങ്ങളില്‍ എത്തിപ്പെടാന്‍ കഴിയില്ല.

ഞാന്‍ പിന്നോക്കക്കാരനാണെന്ന് എനിക്ക്‌ തോന്നുന്നില്ല എന്ന് പറഞ്ഞത്‌കൊണ്ട്‌ സാമ്പത്തികമായോ മറ്റേതെങ്കിലും രീതിയിലോ എല്ലാം തികഞ്ഞവനാണ്‌ ഞാന്‍ എന്നര്‍ത്ഥമില്ല. മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ഞാന്‍ ആ ജാതിയിലെ അംഗമാണെന്നും ജന്മം കൊണ്ട്‌ ആര്‍ക്കും ആരെക്കാളും പ്രത്യേകിച്ച്‌ മേന്മയൊന്നും അവകാശപ്പെടാനില്ലെന്നും ഉറച്ചു വിശ്വസിക്കുന്നു എന്നാണ്‌ ഉദ്ദേശിച്ചത്‌. എല്ലാവരും തുല്യരാണെന്നിരിക്കെ ഞാന്‍ പിന്നോക്കമാണെന്ന് ഞാന്‍ തന്നെ സ്വയം ആരോടെങ്കിലും എന്തിന്‌ അംഗീകരിച്ചുകൊടുക്കണം?

പിന്നോക്കക്കാരുടെ അബദ്ധധാരണകളും അപകര്‍ഷതാബോധവും നീക്കം ചെയ്യാനുള്ള ബോധവല്‍കരണമാണ്‌ ആദ്യം വേണ്ടത്‌. അതിനുശേഷം അസൗകര്യങ്ങളുള്ളവര്‍ക്ക്‌ അത്‌ ഇല്ലാതാക്കാനുള്ള നടപടികളെടുക്കണം. ഇത്രയേ വേണ്ടൂ. ഇത്രയും വര്‍ഷങ്ങള്‍ സംവരണം ഉണ്ടായിട്ടും 5% ശതമാനം ആളുകള്‍ക്കുപോലും തലകാണിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍നിന്നുതന്നെ ഇതുവരെ തുടര്‍ന്നുപോന്ന സംവരണരീതിക്ക്‌ എന്തോ കുഴപ്പമുണ്ടെന്നോ അതോ സംവരണമേയല്ല ഇന്നത്തെ പ്രശ്നമെന്നോ അല്ലേ മനസ്സിലാക്കേണ്ടത്‌. ജാതി, മതം, ലിംഗം, വര്‍ണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ഒന്നും നിഷേധിക്കപ്പെടരുത്‌ എന്നു തന്നെയാണ്‌ ഞാനും ആഗ്രഹിക്കുന്നത്‌. എത്ര ചെലവുള്ള കാര്യമാണെങ്കിലും പിന്നോക്കക്കാരുടെ ഉന്നമനം കൂടിയേ തീരൂ. അതിനുവേണ്ടി സര്‍ക്കാര്‍ മാത്രമല്ല ഓരോ വ്യക്തിയും തന്നാലാവുന്നതു ചെയ്യുകയും വേണം.

chithrakaran ചിത്രകാരന്‍ said...

ഇന്ത്യയില്‍ സംവരണവും ഭൂപരിഷ്കരണവും വേണ്ടവിധം നടപ്പായിരുന്നെങ്കില്‍ ഇരുപത്തഞ്ചുകൊല്ലം മുന്‍പുതന്നെ ഇന്ത്യ ലൊകത്തിലെ ഏറ്റവും വികസിതവും, സംബന്നവുമായ രാജ്യമാകുമായിരുന്നു.
സംവരണവും,ഭൂപരിഷ്കരണവും ശരിക്ക്‌ നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ഉറങ്ങിക്കിടക്കുന്ന മുക്കാല്‍ ഭാഗത്തിലേറെ വരുന്ന പിന്നോക്ക വിഭാഗം ഉയിര്‍ത്തെണീക്കുകയും രാജ്യത്തിന്റെ വളര്‍ച്ചയായി അതു മാറുകയും ചെയ്തേനെ.
പക്ഷെ അതിനൊരു അവസരം നല്‍കാതിരിക്കാന്‍ ഇന്ത്യയിലെ പാരംബര്യ സംബന്ന വിഭാഗമായ സവര്‍ണര്‍ സാംസ്കാരികമായും, രാഷ്ട്രീയമായും ധാരാളം തടസ്സങ്ങള്‍ നിര്‍മിച്ചുവച്ചിട്ടുണ്ട്‌. സുപ്രീം കോടതി വിധി അതിലൊന്നുമാത്രം.
മാവേലി പറഞ്ഞതുപോലെ, ഇടതുപക്ഷ പാര്‍ട്ടികളില്‍ വര്‍ഗബന്ധം നോക്കാതെ കയറിക്കൂടിയ സവര്‍ണ നേതാക്കളുടെ ആധിക്യം ആ പ്രസ്ഥ്നത്തെ തന്നെ അധസ്ഥിത വിരുദ്ധമാക്കിയപ്പോള്‍ സാമൂഹ്യ സമത്വത്തിനായുള്ള വിപ്ലവം വെറും അധരവ്യായാമമായി ചുരുങ്ങിപ്പോയി.

മാവേലികേരളം(Maveli Keralam) said...

deepdowne

ആശയങ്ങള്‍ വ്യക്തമാക്കിയതിനു വളരെ നന്ദി.

ശരിയാണ് പറഞ്ഞത് മാര്‍ക്കു കൂട്ടുന്നതിനു വേണ്ടിയാണ് സംവരണം എങ്കില്‍ അതു പിന്നീട് പ്രൊഫെഷനല്‍ ജീവിതത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അനുഭവസ്ഥനെക്കാള്‍ കൂടുതലായി ഒന്നും പറയാന്‍ ഞാന്‍ ആളല്ല.

കൂടുതലായി വായിയ്ക്കാന്‍ ശ്രമിയ്ക്കുക വഴി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിയും.

പിന്നെ ശരിയാണ് അവസരം തരുന്നവര്‍ ഓര്‍ത്തില്ലെങ്കിലും അതെടുക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്, എന്തിനു വേണ്ടിയാണ് ഈ സഹായം എന്ന്. സ്വയം അടിമയായി എന്നെന്നും കഴിയാണാണോ അതോ നഷ്ടപ്പെട്ട ഒരവകാശമാണോ ഇത് എന്ന്.

പിന്നോ‍ക്ക സമുദായങ്ങള്‍ ഒത്തൊരുമിച്ചു നിന്ന് ഈ ആവശ്യം പൊതു വേദിയില്‍ ഉന്നയിയ്കണം. അതൊരു പ്രസ്ഥന്മായി വളര്‍ത്താന്‍ ശ്രമിയ്ക്കണം.ചെയ്യാവുന്നതൊക്കെ ഞാനും ചെയ്യാം

മിണ്ടാതിരുന്നതു കോണ്ട് ഒരു പ്രയോജനവുമില്ല.

പിന്നെ കേരളീയന്റെ ആണെന്നു തോന്നുന്നു, ഒരു ബ്ലോഗില്‍ ഞാന്‍ ഈയിടെ വായിച്ചു, കേരളത്തില്‍ നടന്ന ഒരു റിസേര്‍ച്ചിനേക്കുറിച്ച്. അതില്‍ കാണിയ്ക്കുന്നുണ്ട്. വികസനത്തില്‍ പിന്നോക്കാരുടെ പിന്നോക്കാവസ്ത.

ചിത്രകാരാ

കമന്റു വായിച്ചു. ശക്തമായ ആശയങ്ങള്‍. ചിത്രകാരാന്റെ ആശയങ്ങള്‍ എപ്പോഴും ശക്തമാണല്ലോ.

ഗവണ്‍മെന്റെ ഇതില്‍ കൂടുതലായി എന്നെങ്കിലും ചെയ്യുമെന്നു വിചാരിയ്ക്കേണ്ട. കാരണം അവര്‍ക്കുഎപ്പോഴും ദീനിതരും ദുഖിതരും ഉള്ളതല്ലേ ഒരാഹ്ലാദം.

എപ്പോഴും അപേക്ഷകര്‍ മുന്‍പില്‍ കൈകൂപ്പി നില്‍ക്കുമ്പോളെങ്കിലും സ്വയം വലുതാണ് എന്നൊന്നു തോന്നുമല്ലോ

സ്വയം പ്രാപ്തരായ ഒരു ജനതയാണ് ഇന്നത്തെ പിന്നോക്കം. അവരുടെ ചരിത്രം, അത്മാഭിമാനം അതൊക്കെ കാത്തു സൂക്ഷിച്ചു വളര്‍ത്താന്‍ അവരവര്‍ തന്നെ ശ്രയ്ക്കണം.
അതിനുള്ള പ്രസ്ഥാനങ്ങള്‍ മുന്നോട്ടു കൊണ്ടു വരണം.
അതൊരാവശ്യമാണ്.