പുതിയതായ എല്ലാ കാല്‍ വെപ്പുകളിലുമെന്നപോലെ ബ്ലാഗുലോകത്തേക്കുള്ള കാല്‍ വെപ്പിനും അതിന്റേതായ സാഹസികതയും ത്രില്ലും അനുഭവപ്പെട്ടു. നാട്ടില്‍ നിന്നു സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്നിരുന്ന പത്രം വായിച്ച്, നാട്ടുവാര്‍ത്തകളറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശനത്തില്‍ ലോകം മുഴുവന്‍ അക്ഷരങ്ങളുടെ പദവിന്യാസങ്ങളോടെ മുമ്പിലേക്കാനയിയ്ക്കപെട്ട ഇ-മാധ്യമത്തിന്റെ അവതാരമുണ്ടായി. അതിന്റെ സൃഷ്ടിശ്രേണിയിലെ മറ്റൊരൊന്നാമനായി ഇപ്പോളിതാ ബൂലോകവും. ആ ബൂലോക പ്രപഞ്ചത്തിന്റെ ഒരു താളില്‍ മലയാളഭാഷയുടെ കൈയ്യൊപ്പും വീഴ്ത്താനിടയാക്കിയ എല്ലാ കര്‍മ്മനിരതരുടെയും മുന്‍പില്‍ ആദ്യമായി നമോവാകങ്ങളര്‍പ്പിയ്ക്കുന്നു. തങ്ങളേക്കാള്‍ വളരെ പ്രായം കുറഞ്ഞവരുടെ ശിഷ്യരാകുന്നത് കാല്‍ വിദ്യ കാലേ പഠിയ്ക്കുന്നു എന്ന ഭാരതീയ വീക്ഷണത്തിനൊരു തെളിവുമാകുന്നു (ഗുരുകുലം)
സി.ജെ സിജു മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ നിന്നുമാണെ ബ്ലോഗുലോകത്തേക്കുറിച്ചാധികാരികമായി അറിയുവാനിടയായത്.
ചുറ്റുപാടുകളുമായി പ്രതിപ്രവര്‍ത്തനാത്മകമായ അല്ലെങ്കില്‍ സംവേദനാത്മകമായ ഒരു ബന്ധം ഉണ്ടാകുമ്പോഴാണല്ലോ അവയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മനസില്‍ നിരക്കുന്നത്. പലരും പലതരത്തില്‍ ആ പ്രതികരണങ്ങള്‍ പ്രകടമാക്കുമ്പോള്‍, ചിലരൊക്കെ അതിനായി അക്ഷരങ്ങലുടെ ലോകം തേടുന്നു. ആ പ്രതികരണങ്ങളില്‍ പലതും സ്വാഭാവികമായും സാമൂഹ്യ പ്രതിബദ്ധതയുടെ സ്വഭാവമുല്‍ക്കൊള്ളുന്നു. അതിനാലാണല്ലോ അതെഴുതുന്നവര്‍ അവയുടെ സാമൂഹ്യ പ്രകാശനം ആഗ്രഹിയ്ക്കുന്നത്.
ഇന്നു മാധ്യമലോകത്തിനു പൊതുവെ വ്യവസ്താപിത മാര്‍ക്കറ്റ് കുത്തകകളുടെയോ രാഷ്ട്രീയ പാര്‍ടികളുടെയൊ ആഞ്ജാനുവര്‍ത്തികളായി പ്രവൃത്തിയ്ക്കുന്നതിനൊരു മറ ആവശ്യമില്ലാതെ വന്നിരിയ്ക്കുമ്പോള്‍ ആ സാമൂഹ്യ പ്രതിബധതയുടെ ഔചിത്ത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. മാധ്യമങ്ങളുടെ നിലനില്‍പ്പിന്റ നങ്കൂരം ഇന്നു സാമൂഹ്യപ്രതിബധതയുടെ ചേറുകുളങ്ങളില്‍ നിന്നു പിഴുതെടുത്ത് പ്രഗല്‍ഭരായ വണിക്കുകളുടെ പിന്നാമ്പുറത്തു ഉറപ്പിച്ചു നാട്ടിയിരിയ്ക്കുന്നു.
സംവേദനാത്മകമായ വരമൊഴികളുടെ പ്രകാശനത്തിനായി ഇത്തരം മാധ്യമങ്ങള്‍ വിട്ടൊരന്യ സരണി തുറന്നു വരുന്നത് ധന്യമാണ്‍്. സാമൂഹ്യപ്രതിബദ്ധത ഒരുദാഹരണം മാത്രം. സംവേദനാത്മകമായ സൃഷ്ടിയുടെ വരമൊഴികള്‍ വേറേതെല്ലാം രംഗങ്ങളിലാണ്‍് ആ പ്രകാശനത്തിന്റെ ധന്യത കാത്തുകിടക്കുന്നത്. അത്തരം എല്ലാ ധന്യതകളുടെയും ചെറുതിരികള്‍ ഒന്നിച്ചുചേര്‍ന്ന് ഈ ബൂലോകത്തെ മലയാളിക്കൂട്ടായ്മയുടെ ഒരു തേര്‍ വിളക്കാകട്ടെ എന്ന പ്രാര്‍ഥനയോടെ...
20 comments:
ബൂലോഗത്തേക്ക് സ്വാഗതം.
സ്വാഗതം...
സ്വാഗതം.......
മാവേലിക്ക് സ്വാഗതം:)
സ്വാഗതം സുഹൃത്തേ
സ്വാഗതം സുഹൃത്തേ.
ബൂലോഗത്തേക്ക് സ്വാഗതം.
നല്ല നിരീക്ഷണങ്ങള്‍.
കടന്നു വന്നാലും സുഹ്രുത്തെ,
ബൂലോഗത്തേക്ക് സ്വാഗതം
വരിക മാവേലി. സ്വാഗതം.
ബൂലോഗത്തേക്ക് സ്വാഗതം പ്രിയ സുഹൃത്തേ..
സ്വാഗതം മാവേലി.
സ്വാഗതം അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കുന്നില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. വരൂ.. ബൂലോഗത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്രത്തില്‍ ആര്‍മാദിക്കൂ.. നല്ല ഭാഷ, അതിന്റെ മൂര്‍ച്ച കുറയാതെ സുക്ഷിക്കാന്‍ കഴിയട്ടെടെന്നാസംസിക്കുന്നു.
സ്വാഗതം അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കുന്നില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. വരൂ.. ബൂലോഗത്തിന്റെ അതിരുകളില്ലാത്ത സ്വാതന്ത്രത്തില്‍ ആര്‍മാദിക്കൂ.. നല്ല ഭാഷ, അതിന്റെ മൂര്‍ച്ച കുറയാതെ സുക്ഷിക്കാന്‍ കഴിയട്ടെടെന്നാസംസിക്കുന്നു.
സ്വാഗതം
സ്വാഗതം സുഹൃത്തേ...
ഇതുപോലെ നല്ല പോസ്റ്റുകളുമായി വീണ്ടും വരൂ....
സ്വാഗതം സുഹൃത്തേ...
ഇതുപോലെ നല്ല പോസ്റ്റുകളുമായി വീണ്ടും വരൂ....
സുഹൃത്തേ, ആശംസകള്‍...
ബൂലോകത്തേക്ക് സ്വാഗതം,ആശംസകളും
മാവേലി കേരളം
സ്നേഹപൂര്‍വം എത്തിച്ചു തന്ന എല്ലാ കമന്റുകള്‍ക്കും അതിലുള്‍ക്കൊള്ളിച്ചിരുന്ന സ്വാഗതങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ വളരെ നന്ദി.
ബൂലോകം ഒരു വലിയ ലോകം തന്നെയാണെന്നു മനസിലാകുന്നു.അതിന്റെ ഒരു ഭാഗമായിത്തുടങ്ങുന്നതേയുള്ളു.എല്ലാവര്‍ക്കും സുഖവും ക്ഷേമവും ആശംസിച്ചുകൊണ്ട്
സ്നേഹപൂര്‍വം
(മാവേലി)
To,
കുട്ടേട്ടന്‍,അരവിശിവ,ഇത്തിരിവെട്ടം,വേണു, മിന്നാമിനുങ്, ദേവരാഗം, വിശാലമനസ്കന്‍,മഴത്തുള്ളി, കിച്ചു, വല്ല്യമ്മായി,മുരളി വാഴൂര്‍, നവന്‍,അലീഫ്,reshma
സ്വാഗതങ്ങളും അഭിപ്രായങ്ങളും എത്തിച്ചു നന്ന എല്ലാവര്‍ക്കും നന്ദി
പ്രത്യാശയോടെ
മാവേലി
Post a Comment