Wednesday, June 06, 2007

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.)


അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു.
ഇവിടെ ആധാരം

ഒടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്‌ ഇവയുടെ എണ്ണം 27 ആയി ഉയര്‍ന്നിരിയ്ക്കുന്നു. ഇനിയും അതുയരാണു സാദ്ധ്യത.

കേരളത്തിലെ പത്രങ്ങള്‍ മനപൂര്‍വം ജനശ്രദ്ധയില്‍ നിന്നകത്തി നിര്‍ത്തിയ ഈ വിധി വിവാദപരവും, യുക്തി ചിന്തയ്ക്കു നിരക്കാത്തതും ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പാഴ്‌വേലയുമായാണ്‌ അനുഭവപ്പെടുന്നത്‌.

ന്യൂനപക്ഷത്തിന്റെ വികസനം ഭൂരിപക്ഷത്തിന്റേതില്‍ നിന്നു പിന്നോക്കമാകാതിരിയ്ക്കുന്നതിനു അവര്‍ക്കു സ്വന്തമായി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്നതിനു സംരക്ഷണം നല്‍കുന്ന ഭരണഘടനാവ്യവസ്ഥ (എണ്ണം 30) ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂന പക്ഷത്തിന്റെ അധികാര വിപുലീകരണത്തിനു നിദാനമാകുന്നു എന്നുള്ളതാണ്‌ 'മൈനോരിറ്റി സ്റ്റാറ്റസ്‌' വിധിയിലെ വിവാദം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഈ വിധി ഒരു അരാജകത്വത്തിലേക്കു തള്ളിയിടുന്നതു കൂടാതെ ഇന്ത്യയിലെ ജാതി-വര്‍ണ്ണ വിവേചനത്തിന്റ കെടുതിയില്‍ നിന്നിപ്പോഴും കരകയറാത്ത ഹിന്ദു ഭൂരിപക്ഷത്തിന്റയും പാവപ്പെട്ടവരുടെയും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇതു തകിടം മറിയ്ക്കുകയും ചെയ്യുന്നു.

കൂടാതെ കേരളം ദശവര്‍ഷങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വികസന മോഡലിന്റെ നെഞ്ചത്ത്‌ ഇതു കത്തി വയ്ക്കുകയും ചെയ്യുന്നു.

യധാര്‍ഥത്തില്‍ ഇന്നു മൈനോരിറ്റി സ്റ്റാറ്റസിനു കൊടി പിടിയ്ക്കുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ഈ സാമൂഹ്യ മോഡലിന്റെ ആനുകൂല്യം ധാരാളം അനുഭവിച്ചവരാണ്‌. (എതിര്‍പ്പുണ്ടോ)

കേരളത്തിലെ രണ്ടു പ്രധാന ന്യൂന പക്ഷങ്ങളാണ്‌ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.

ഈ ന്യൂനപക്ഷത്തിന്റെ‍ ഭുരിപക്ഷവും കേരളത്തിന്റെ മുന്‍ ജാതി-വര്‍ണ്ണ വിവേചന അവസരങ്ങളെ തങ്ങള്‍ക്കനുഗുണമായി മാറ്റിയവരാണു താനും.

അലസരായ, സ്വത്തു വളര്‍ച്ചയേക്കുറിച്ചോ അതിന്റെ കാര്യക്ഷമമായ മേല്‍നോട്ടത്തേക്കുറിച്ചോ യാതൊന്നും അറിഞ്ഞു കൂടാതിരുന്ന, സ്വന്തമായ യാതോരു തൊഴില്‍ വൈദഗ്ധ്യവുമില്ലാതിരുന്ന വരേണ്യവര്‍ഗത്തിന്റെയും അതു പോലെ കര്യപ്രാപ്തിയില്ലാതിരുന്ന രാജഭരണ മേധാവിത്വത്തിലുമായിരുന്നു ഒരു കാലത്തു കേരളത്തിന്റെ ഭൂരി ഭാഗം ഭൂസ്വത്തുക്കളും.

സ്വയം പാപ്പരായപ്പോള്‍ ആ സ്വത്തുക്കള്‍ മുഴുവനും അവര്‍ പണയം വച്ചത് ഈ ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.‍

മിഷനറി-കൊളോണിയല്‍ കൂട്ടുകെട്ടും അറബി നാട്ടിലെ എണ്ണയും ഈ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ വികസന അവസരങ്ങള്‍ നേടിക്കൊടുത്തു.

വിദേശ പണത്തിന്റ ഒഴുക്കില്‍ വീണ്ടും ന്യൂനപക്ഷം കേരളത്തിന്റ ഭൂസ്വത്തുക്കള്‍ വാരിക്കൂട്ടി.

അങ്ങനെയൊക്കെ ആയിട്ടും അവിടുത്തെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ നേരെ പരാതി ചൊരിഞ്ഞില്ല.

പകരം സ്വന്തം വിധിയെ പഴിച്ചു കൊണ്ട്‌, ന്യൂനപക്ഷത്തിന്റെ വളര്‍ച്ചയില്‍ അവരെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടും സ്വന്തം ഇടങ്ങളിലേക്കു പിന്മാറുകയാണുണ്ടായത്‌. അല്ലാതെ അവരുടെ വികസനത്തിനു തടസം നില്‍ക്കാനോ, അവരോടു വിവേചനം കാട്ടാനോ ചെന്നില്ല.

പക്ഷെ ഈ സത്യങ്ങളെ കാറ്റില്‍ പറപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങള്‍ ഒരു ന്യൂനപക്ഷ സഹതാപ ലേബലുമൊട്ടിച്ച്‌ ഭരണഘടനയുടെ 30ആം വകുപ്പിന്റെ സംരക്ഷണം തേടുന്നതെന്തിന്‌? അവര്‍ക്കു ഭൂരിപക്ഷത്തോടൊപ്പം വികസനമില്ലാഞ്ഞിട്ടോ, അതോ അവരുടെ വിദ്യഭ്യാസക്കച്ചവടത്തിന്റ മുഴുവന്‍ ലാഭവും സമൂഹത്തില്‍ അശരണരായവര്‍ക്കു പുറം തിരിഞ്ഞു നിന്ന് സ്വന്തമായി വീതിച്ചെടുക്കാനോ?

ആരാണു കേരളത്തിലെ ന്യൂനപക്ഷം?

ഇത്തരുണത്തില്‍ ഉയരുന്ന രസകരമായ രണ്ടു ചോദ്യങ്ങളാണ്‌,

(1)ആരാണു കേരളത്തിലെ ന്യുനപക്ഷം?

(2)ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പനുസരിച്ചുള്ള ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപന അവകാശങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും' ഒന്നു തന്നെയാണോ?

ലോകത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടേയും പ്രശ്നം പരിഹരിയ്ക്കാനായി നിലകൊള്ളുന്ന യുണൈറ്റഡ്‌ നേഷന്‍സു പോലും ന്യൂനപക്ഷമെന്തെന്നുള്ളതോ ആരെന്നുള്ളതോ ഇന്നു വരെ നിര്‍വച്ചിട്ടില്ല.

സാന്ദര്‍ഭികമായി,ഒരു ഭരണക്രമവും വ്യവസ്ഥയുമില്ലാത്തിടത്ത്‌,് ഭൂരിപക്ഷത്തിന്റയും ശക്തി കൂടിയവരുടേയും നിരന്തരമായ വിവേചനങ്ങള്‍ക്കും ക്രൂരതയ്ക്കും വിധേയമാകുന്നവരെയാണ്‌ ന്യൂനപക്ഷമെന്നു നിര്‍വചിയ്ക്കപ്പെടുന്നത്‌. ഒരു ജനാധിപത്യരാജ്യമായ ഇന്‍ഡ്യില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.

യുണൈറ്റഡ്‌ നേഷന്‍സിനേപ്പോലെ തന്നെ, ഇന്ത്യന്‍ ഭരണഘടനയും ദേശത്തിന്റയോ സ്റ്റേറ്റിന്റയോ അടിസ്ഥാനത്തില്‍ ഒരു ന്യൂനപക്ഷത്തെ നിര്‍വചിച്ചിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 30-ആം വകുപ്പില്‍ പോലും ഇന്ത്യയിലെ ന്യൂനപക്ഷം ആരെന്നു വ്യക്തമാക്കുന്നില്ല.
ഇവിടെ ആധാരം

അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഭാഗമായ അഖിലേന്ത്യ കത്തോലിക്ക കൗണ്‍സിലിന്റെ പ്രസിഡണ്ടായ ജോണ്‍ ദയാല്‍ തന്റെ ‘The Indian Goverement, the Supreme Court and the Relisious Minorities in India' എന്ന ലേഖനത്തില്‍ പറയുന്നത്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 30-ആം വകുപ്പ്‌ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌, ഇന്ത്യയുടെ ബഹുസംസ്കാരത്തിന്റെ തൊങ്ങലാടകളില്‍ തങ്ങളെ തങ്ങളാക്കുന്ന ആ വ്യതിരക്ത സംസ്കാരം, സരക്ഷിയ്ക്കുന്നതിനും, പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉപാധിയാകത്തക്കവണ്ണം അവരുടെ സ്ഥാപനങ്ങളുടെ സ്വയംഭരണം നടത്തിക്കൊണ്ടു പോകുന്നതിലേക്കുള്ള മതപരവും ഭാഷാപരവുമായ അവകാശങ്ങളാണ്‌ എന്നാണ്‌. (എന്റ പരിഭാഷയാണ്‌, തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക)
ഇവിടെ ആധാരം

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ? ഉണ്ടെങ്കില്‍ അതു യൂറോപ്യന്റേതോ, റോമിന്റേതോ, അമേരിയ്ക്കയുടേതോ? അതുപോലെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കും വ്യത്യസ്ഥമായ ഒരു സംസ്കാരമുണ്ടോ? (അറിയാന്‍ ചോദിയ്ക്കുകാണേ)

2004ലെ ഒരു കണക്കനുസരിച്ച്‌, കേരളത്തില്‍ 98 ഹിന്ദു ഉടമസ്ഥതയ്ക്കെതിരേ, 258 ന്യൂനപക്ഷ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരുന്നു. അവയൊക്കെ ന്യൂനപക്ഷത്തിന്റെ വ്യതിരക്തമായ സംസ്കാരത്തെ സംരക്ഷിയ്ക്കുന്നതിനും പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉണ്ടാക്കിയവയായിരുന്നോ?

അതേ ലേഖനത്തില്‍ തന്നെ ദയാല്‍, ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറാലായ സോളി സൊനാബ്ജി, അടുത്തയിട സുപ്രിം കോടതിയ്ക്കു മുന്‍പാകെ, ന്യൂനപക്ഷങ്ങളുടെ സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും അവയുടെ സയംഭരണം നടത്തുന്നതിനുമുള്ള അവകാശം പരമമായതു കൊണ്ട്‌ അതില്‍ 'ഒട്ടിപ്പു പണി' നടത്തതുത്‌ എന്നു പറഞ്ഞതായി പറയുന്നു.

എന്നാല്‍ ഏപ്രില്‍ 11, 2007ല്‍ അതേ ബഹുമാനപ്പെട്ട മുന്‍ അറ്റോര്‍ണി ജനറല്‍ ‘ന്യൂനപക്ഷമെന്ത്‌?’ എന്ന തലക്കെട്ടില്‍ എഴുതിയതായി കാണിച്ചിരിയ്ക്കുന്ന ലേഖനത്തില്‍ പറയുന്നതെന്താണെന്നു നോക്കുക

കേരളത്തിന്റെ സന്ദര്‍ഭത്തില്‍ 1958ലെ കേരളവിദ്യാഭ്യാസ ബില്ലിനോടനുബന്ധിച്ചുള്ള കോടതി അഭിപ്രായത്തില്‍ ഒരു സ്റ്റേറ്റിന്റെ ന്യുനപക്ഷത്തെ എങ്ങനെ തീരുമാനിയ്കണമെന്നു പറഞ്ഞിരിയ്ക്കുന്നതനുസരിച്ച്‌, അവിടുത്തെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ആഗ്ലോ-ഇന്ത്യാക്കാരും നൂനപക്ഷമാണെന്നു പറയുന്നു. (എന്റെ പരിഭാഷ)(ഇത്‌ അംഗസംഖ്യയെ ആശ്രയിച്ചുള്ള ഒരു നിഗമനമായിരുന്നു)


അടുത്ത പേജില്‍, അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമനുസരിച്ച്‌, കേവലം അംഗസംഖ്യയുടെ പേരില്‍ മാത്രം ഒരു ന്യൂനപക്ഷത്തെ തീരുമാനിയ്ക്കുന്നതു അവിതര്‍ക്കമായ തീരുമാനമല്ല എന്നു പറയുന്നു. പകരം ഒരു രാജ്യത്തിന്റയോ സ്റ്റേറ്റിന്റയോ ന്യൂനപക്ഷ-ഭൂരി‍പക്ഷത്തെ തീരുമാനിയ്ക്കുന്നതിന്റെ മാനദണ്ഡം അവരുടെ അധികാരത്തിന്റെ അടയാളങ്ങളാണ്‌ എന്നും പറയുന്നു. ഇതറിയാന്‍ ചോദിയ്കേണ്ട സംഗത്യമായ ചോദ്യങ്ങള്‍, (രാഷ്ട്രീയ സമൂഹ്യ) തീരുമാനങ്ങളെടുക്കാനും, നയരൂപീകരണത്തിനും അവ നടപ്പിലാക്കുന്നതിനും ആര്‍ക്കാണൂ കൂടുതല്‍ ശക്തിയുള്ളത്‌ എന്നാണെന്നും‌ എന്നും അദ്ദേഹം പറയുന്നു.
ഇവിടെ ആധാരം

അദ്ദേഹത്തിന്റെ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കേരളത്തിലെ യധാര്‍ഥ ന്യൂനപക്ഷം ആര്‌?

ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ നോക്കുക
ഇവിടെ ആധാരം

കുറച്ചു ചരിത്രം

കേരളത്തിലെ 'മൈനോരിറ്റി സ്റ്റാറ്റസ്‌'ന്റെ ചരിത്രം ഇവിടെ 2000ല്‍ യു.ഡി.എഫ്‌ ഭരണകലത്ത്‌ ആരഭിച്ച സ്വയം സ്ഥാപിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ആരഭിയ്ക്കുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി.എ.കെ.ആന്റണിയുടെ ഈ സംരംഭം, ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങങ്ങളിലേക്ക്‌ ഭീമമായ കാപ്പിറ്റേഷന്‍ തുകകള്‍ മുടക്കി പോയിരുന്ന പണച്ചാക്കുകളെ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയതായിരുന്നെങ്കിലും അതു ക്രമേണ സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ട ഒരു സംരംഭമായി രൂപാന്തരം പ്രാപിച്ചു. ഒരു സ്വകാര്യ കോളേജ്‌ സമം രണ്ടു ഗവണ്മെന്റു കോളേജ്‌ എന്ന ആശയം രൂപീകരിച്ച്‌ അതു കേരളത്തിലെ പിന്നോക്ക-ദാരിദ്ര്യ വിഭാഗങ്ങള്‍ക്ക്‌ സവരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഗവണ്മെന്റിന്റെ ഈ സ്വകാര്യ പങ്കു സംരംഭത്തില്‍ പങ്കാളികളാന്‍ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അവരുടെ പിന്നോക്കവസ്ഥ കാരണം കഴിയാതെ വന്നു എന്നത്‌ ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

പകരം സമ്പത്തികമായും മറ്റ്‌ എല്ലാവിധത്തിലും മുന്നോട്ടു നിന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ ആ സംരംഭത്തെ പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. അതോടെ കേരളത്തിലെ സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ദ്ധികളുടെ എണ്ണവും പൂര്‍വാധികം വര്‍ദ്ധിയ്ക്കാന്‍ ഇടയായി.

2005ലെ വിദ്യാഭ്യാസമന്ത്രി, ശ്രീ.ഇ.റ്റി മുഹമ്മദിന്റെ വാകുകള്‍ അനുസരിച്ച്‌ 2005-06 അദ്ധ്യയനവര്‍ഷത്തില്‍ എന്‍-ജിനീയറിംഗ്‌, മെഡിക്കല്‍, ബിഫാം കോഴ്സുകളിലേക്കുള്ള പ്രവേശനം 2000-01 കാലഘട്ടത്തിലെ 9,369 ല്‍ നിന്ന് 29,511 ആയി വര്‍ദ്ധിച്ചു. അതേ കാലഘട്ടത്തിലെ റിസര്‍വേഷന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം 2666 ല്‍ നിന്ന് 7004 ആയും ഉയര്‍ന്നു. (ഈ പ്രവേശനങ്ങള്‍ എല്ലാം മെറിറ്റ്‌ അടിസ്ഥനത്തില്‍ ആണെന്നാണ്‌ എന്റെ അറിവ്‌).

പക്ഷെ സ്വാര്‍ദ്ധമായ ലാഭേശ്ച കാരണം, സ്വകാര്യസ്ഥാപനങ്ങള്‍ ക്രമേണ റിസര്‍വേഷന്‍ സീറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഇന്ത്യയുടെ പരമോന്നത ന്യായപീഠമായ സുപ്രിം കോടതി ഈ മൂലധന നിയന്തിത കാലഘട്ടത്തില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാവകാശങ്ങളൂടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചില വിധിപ്രസ്ഥാവനകളേക്കുറിച്ചു കൂടി പറയാതെ ഈ ചരിത്രം പൂര്‍ത്തിയാവില്ല.

ആദ്യത്തേത്‌ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ്‌. അതിന്റെ വിധിയില്‍ ന്യയാധിപനായിരുന്ന ജീവന്‍ റെഡി, സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ ഒരു പരിപാടിക്രമമാണ്‌ ഉന്നയിച്ചത്‌. എ.കെ ആന്റണിയുടെ സംരംഭം ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നു തോന്നുന്നു.

രണ്ടാമത്തെ ടി.എം.ഏ പൈ കേസിലുണ്ടായ, ന്യാധിപന്‍ ബി.എന്‍. ക്രിപാലിന്റെ പതിനൊന്നംഗ ബഞ്ചിലെ വിധി, ഉണ്ണികൃഷ്ണന്‍ വിധിയുടെ ന്യൂനതകളെ പരിഹരിച്ച്‌, സ്വകാര്യ മനേജുമെന്റുകളെ അനുകൂലിയ്ക്കുന്നതായിരുന്നു. സ്വകാര്യ കോളേജുകളുടെ സ്വയം ഭരണത്തെ കൂടുതല്‍ അനുകൂലിയ്കയും എന്നാല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ സാംഗത്യം കാണുകയും ചെയ്ത ഒരു വിധിയായിരുന്നു അതെങ്കിലും അതിനും പ്രശ്നങ്ങള്‍ക്കു കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നു തന്നെയല്ല, സ്വകാര്യ മാനേജുമെന്റുകള്‍ സ്വയം ഭരണത്തിന്റ പേരില്‍ തങ്ങള്‍ക്കു തോന്നിയ ഫീസ്‌ നിരക്കും കാപ്പിറ്റേഷന്‍ ഫീസും ഈടാക്കാന്‍ തുടങ്ങി.

മാനേജുമെന്റിനെ അനുകൂലിച്ചു റിസര്‍വേഷന്‍ വേണ്ട എന്നു പൊതുവായി വിധിയില്‍ പറഞ്ഞു എങ്കിലും റിസര്‍വേഷന്റെ ആവശ്യത്തെ പ്രാദേശികമായി അതു പരിഗണിയ്ക്കുകയും ചെയ്തു.

ടി.എം.എ പൈ കേസിന്റ വിധിയുടെ മറ്റൊരു പ്രത്യാഘാതം അതിനെ തുടര്‍ന്ന് ഗവണ്മെന്റു-സ്വകാര്യ തലങ്ങളില്‍ ഒരു പോലെ ഉണ്ടായ ഭീമമായ ഫീസു വര്‍ദ്ധനയാണ്‌. ഈ അവസ്ഥ കേരളത്തിലെ സാധാരണക്കാരന്റെ ഉന്നത വിദ്യാഭ്യാസസ്വപ്നത്തെ തകിടം മറിച്ചു എന്ന വസ്തുതയ്ക്കു മുന്‍പില്‍ സുപ്രിം കോടതിയ്ക്കു നിസംഗമായി നോക്കി നില്‍ക്കുവനേ കഴിഞ്ഞുള്ളു.
ആധാരം ഇവിടെ

പിന്നീട്‌ 2005ല്‍ കേരളത്തിലെ സ്വകാര്യ സ്ഥപനങ്ങളില്‍ അനുവര്‍ത്തിച്ചു വന്ന 50% റിസര്‍വേഷന്‍ സമ്പ്രദായം സുപ്രിം കോടതി ഇല്ലാതാക്കി.

ഇതേതുടര്‍ന്നാണ്‌ സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച്‌ കേരളത്തിലെ യു.ഡി.എഫ്‌ ഗവണ്‍മന്റ്‌ 2006ല്‍ കെരളാ പ്രൊഫഷനല്‍ കോളേജു ബില്‍ പാസാക്കിയത്‌. ഇതും സുപ്രിം കോടതി അസാധുവാക്കി.

യു.ഡി.എഫ്‌. ഗവണ്മെനിന്റ വിദ്യഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയുടെ അഭിപ്രായത്തില്‍ 2006ലെ കേരളാ സ്വകാര്യ കോളേജു ബില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശത്തെ കുറിച്ചുള്ളതായിരുന്നു. എങ്കിലും, ന്യൂനപക്ഷത്തിന്റെ മൈനോറിറ്റി സ്റ്റാറ്റസ്‌ അതിന്റെ ചിന്തയായിരുന്നില്ല. കാരണം കേരളത്തിലെ ഒരൊറ്റ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥപനം പോലും'മൈനോരിറ്റി സ്റ്റാറ്റസ്‌'നു വേണ്ടി ശ്രമിച്ചിരുന്നില്ല, കാരണം അവര്‍ അതിനു യോഗ്യരാവുകയില്ല എന്നവര്‍ക്കു തന്നെ അറിയാമായിരുന്നു.
ആധാരം ഇവിടെ

ചുരുക്കത്തില്‍, (1) അംഗ സംഖ്യയുടെ പേരില്‍ മാത്രം, കേരളത്തിലെ (ഈ ലേഖനത്തില്‍ പ്രതിപാദിയ്ക്കുന്ന) ന്യൂനപക്ഷങ്ങള്‍, ഭരണഘടനയുടെ 30ആം വകുപ്പില്‍ പ്രതിപാദിയ്ക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കു യോഗ്യരല്ല. (2) ഭരണഘടനാപരമായ ന്യൂന പക്ഷത്തിന്‍് ഒരു സ്റ്റേറ്റില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള സംരക്ഷണങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും‘ രണ്ടും രണ്ടാണ്‌‌. (ഞാനെത്ര ആലോചിച്ചിട്ടും എനിയ്ക്കിങ്ങനെയേ മനസിലക്കാന്‍ ക്ഴിയുന്നുള്ളു)

ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പ് ന്യൂനപക്ഷ സ്റ്റാറ്റസിനേക്കുറിച്ച്‌ യാതൊന്നും പറയുന്നില്ല.
ഇവിടെ ആധാരം

സംഗതികള്‍ ഇങ്ങനെ ഭരണഘടനാപരമായും നിയമനിര്‍മ്മാണപരമായും കുഴഞ്ഞുമറിഞ്ഞ്‌ ഒരെത്തും പിടിയുമില്ലാതെ കിടക്കുമ്പോഴാണ്‌, ഇപ്പോള്‍ മൈനോരിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ എന്നു പറയുന്ന ഒന്നു തല്ലിക്കൂട്ടുന്നതും, അതിനു പ്രത്യേക നിയമനിര്‍മ്മാണ അവകാശം കല്‍പ്പിച്ചു കൊടുക്കുന്നതും, ന്യൂനപക്ഷത്തില്‍ നിന്നു തന്നെ മൂന്നു പേരെ അതിന്റെ കമ്മീഷണര്‍ മാരായി നിയമിയ്ക്കപ്പെടുന്നതും, അവര്‍ കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു മൈനോരിറ്റി സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നതും.

അതോടെ ന്യൂനപക്ഷ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിയമസാധുതയോടെ സംവരണത്തിന്റെ ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാമെന്നുള്ള അവസ്ഥ വന്നു.

ഈ കാരണങ്ങളാലാണ്‌ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ 'മൈനോരിറ്റി സ്റ്റാറ്റസ്‌' യുക്തിയ്ക്കു നിരക്കാത്തതായും, ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ ഒരു പാഴ്‌പണിയായും തോന്നുന്നത്‌.

പരിഹാരമായി എനിയ്ക്കു തോന്നുന്നത്‌;

(1) തങ്ങളിലുള്ള വിശ്വാസം ഒരിയ്ക്കല്‍ സ്വയം നഷ്ടപ്പെടുത്തിയ സ്വകര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ഗവണ്മെന്റു ഇനിയും ചര്‍ച്ചയ്ക്കൊരുങ്ങാതെ, കേരളത്തിലെ പിന്നോക്കരും ദരിദ്രരുമായ ഭൂരിപക്ഷത്തിന്റ ഉന്നത വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വെണ്ടി ആവശ്യമായ നിയമ നിര്‍മ്മാണം നടത്തേണ്ടതാകുന്നു.

(2) അതുണ്ടാകാത്ത പക്ഷം, കേരളത്തിലെ ഗവണ്‍മന്റ്‌ സഹായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ സ്ഥപനങ്ങള്‍ക്കു കൊടുക്കുന്ന സഹായം ഉടനടി പിന്‍-വലിച്ച്‌ ആ സഹായം ഉപയോഗിച്ച്‌ ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വന്തം ഉന്നത വിദ്യഭാസ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്ക്‌ ചിലവഴിയ്കേണ്ടതാകുന്നു.

(3)അങ്ങനെ സ്വകാര്യസ്ഥാപനങ്ങളും അവരുടെ അനുകൂലികളും‍ ഒരു വശത്തും, ഗവണെന്റും, പിന്നോക്കരും, പാവങ്ങളും, അവരുടെ അനുഭാവികളും മറു വശത്തുമായി നില്‍ക്കുന്ന ഈ പ്രശ്നത്തില്‍‍, കേരളത്തിന്റെ മത-സാമൂഹ്യ-വ്യക്തി വിഭാഗീയത അതിന്റെ ഒരു പ്രത്യാഘാതമായി പലരും കാണുന്നു. കാലിക പ്രാധാന്യമുള്ള ഈ പ്രശ്നത്തെ എങ്ങനെ നമുക്കു നേരിടാന്‍ സാദ്ധിയ്ക്കുമെന്നുള്ളതു പ്രധാനമായ ഒരു ചോദ്യമാണ്.



------------


Kerala Minorities and their ‘Minority Status’

(Religion as an opinion or an intellectual vision as we knew it is changing, taking new forms of power, politics and material. We are upset about changes. But do we fear that breaking our silence on changes will dent on our decency and good nature. For those who think that a discussion on change is eminent to forge a healthy religious unity among the Kerala people, here is an opportunity)




The National Commission for Minority Educational Institutions (NCMEI) on Wednesday granted minority status to five educational institutions under the Pushpagiri Medical Society; ending an eight-year-old wait that began in February 1999. With this, the number of professional colleges having minority status in Kerala has gone up to 11

To read more click here


http://blogsearch.google.com/blogsearch?hl=en&num=10&c2coff=1&lr=lang_ml&safe=off&ie=UTF-8&scoring=d&q=blogurl:.+%22വിഭാഗം:+ലേഖനം%22





34 comments:

മാവേലികേരളം(Maveli Keralam) said...

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.)

N.J Joju said...

എന്തിനെക്കുറിച്ചും എന്തഭിപ്രായവും പറയുന്നവരുടെ ഇടയില്‍ വിശദമായ വായനയക്കു ശേഷം ഇങ്ങനെ ഒരു പോസ്റ്റിട്ട മാവേലി കേരളം അഭിനന്ദനം അര്‍ഹിക്കുന്നു വിഷയത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും.

N.J Joju said...

1."കേരളത്തിലെ പത്രങ്ങള്‍ മനപൂര്‍വം ജനശ്രദ്ധയില്‍"
കേരളത്തിലെ മിക്ക പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു. (കിരണിന്റെ ബ്ലോഗില്‍ ഇതൊരു വിഷയമാവുകയും ചെയ്തു.)
2. മൈനോറിറ്റി സ്റ്റാറ്റസിന്റെ അര്‍ഥം.
ഇത് കേവലം ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തേക്കാള്‍ പിക്കോക്കമാകാതിരിക്കാന്‍ മാത്രമുള്ളതല്ല.
ഉദാ: ആറ് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ കൂടെ രണ്ട് മലയാളിയും രണ്ട് തമിഴനും സഹവസിക്കുന്നുവെന്നു കരുതുക. തീര്‍ച്ചയായും ഇംഗ്ലീഷ് ഭാഷ മലയാളിയെയും തമിഴനെയും സ്വാധീനിക്കും. അതേ സമയം ഇംഗ്ലീഷുകാരനെ സാധാരണഗതിയില്‍ ഇത് ബാധിക്കുകയുമില്ല. തങ്ങളെ ഇംഗ്ലീഷ് ഭാഷ സ്വാധീനിക്കാതിരിക്കാന്‍ വേണ്ടി ഇംഗ്ലീഷുകാരനോടു മിണ്ടുകയോ ഇംഗ്ലീഷുകാരന്റെ അടുത്തിരിക പോലുമോ ചെയ്യുകയില്ലെന്ന് പറയുന്നതു ശരിയല്ലല്ലോ. അപ്പോള്‍ വേണ്ടത് മലയാളിയ്ക്ക് മലയാളിയായും തമിഴന് തമിഴനായും ജീവിയ്ക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. ഇതൊരിക്കലും ഇംഗ്ലീഷുകാരനോടുള്ള വിരോധം കൊണ്ടല്ല. മലയാളത്തോടും തമിഴിനോടുമുള്ള താത്പര്യം കൊണ്ടാണ്.
എന്റെ അഭിപ്രായത്തില്‍ ഇതാണ് മൈനോറിറ്റി സ്റ്റാറ്റസിന്റെ അര്‍ത്ഥം. അതായത് മൈനോറിറ്റികളുറ്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനാപരമായ സംവിധാനമാണ് മൈനോറിറ്റി സ്റ്റാറ്റസ്. (ഈ ഉദ്ദേശത്തോടെയാണോ ചിലസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നു ചോദിച്ചാല്‍ അല്ലാ എന്നു പറയേണ്ടി വരും.)
3. “ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.”
“സത്യങ്ങളെ കാറ്റില്‍ പറപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങള്‍ ഒരു ന്യൂനപക്ഷ സഹതാപ ലേബലുമൊട്ടിച്ച്‌ ഭരണഘടനയുടെ 30ആം വകുപ്പിന്റെ സംരക്ഷണം തേടുന്നതെന്തിന്‌? ”
ഒന്നാമതെ വ്യക്തമായ കണക്കുകളില്ലാതെ ഒരു സാമാന്യവല്‍കരണമാണ് മാവേലികേരളം നടത്തിയിരിക്കുന്നത്. ഹിന്ദു വരേണ്ട്യവര്‍ഗ്ഗത്തിന്റെ കഴിവുകേടുകളും മറ്റു വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്കുണ്ടായ സാമൂഹികമായ പ്രതിബന്ധങ്ങളും ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. അതില്‍ ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. മുസ്ലിംങ്ങളുടെ ഗള്‍ഫ് ബന്ധങ്ങള്‍ ക്രിസ്ത്യന്‍സിനും ഹിന്ദുക്കള്‍ക്കും പ്രയോജനപ്പെട്ടിട്ടീല്ല എന്നും കരുതാനാവില്ല. മാവേലി കേരളം പറയുന്നതുപോലെ ഒരു “വികസന മോഡല്‍” ഒന്നും കേരളത്തിന് ഒരിക്കലും ഉണ്ടായിട്ടീല്ല. MGS പറയുന്നതുപോലെ കേരളത്തില്‍ സംഭവിച്ച ഒരു നിശബ്ദ വിപ്ലവമായിരുന്നു വിദേശത്തു ജോലിചെയ്യാനുള്ള ശ്രമങ്ങള്‍. കേരളത്തിന്റെ വികസനം ഏറക്കുറെ സംഭവിച്ചതും ഇതിലൂടെയാണ്.

N.J Joju said...

ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നത് സംസ്ഥാനത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. അതു പ്രകാരം കേരളത്തില്‍ ഹിന്ദുക്കളല്ലാത്തവര്‍ ന്യൂനപക്ഷമാണ്.(Kerala's principal religions are Hinduism (56.1%), Islam (24.7%), and Christianity (19%).)

“ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ?”
ക്രിസ്ത്യാനികളുടെ ആഘോഷങ്ങള്‍ ഹിന്ദുക്കളുടേതുപോലെയാണ്. ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു വിവാഹങ്ങളെ താരതമ്യപ്പെടുത്തി നോക്കൂ. ക്രിസ്ത്യാനികള്‍ പൊതുവെ ഞായറാഴ്ച പള്ളിയില്‍ പോകും . മുസ്ലിംങള്‍ വെള്ളിയാഴ്ച പള്ളിയില്‍ പോകും. ഹിന്ദുക്കള്‍ സന്ധ്യാ ദീപം കൊളുത്തും. നാമം ജപിക്കും. ക്രിസ്ത്യാനികള്‍ക്ക് വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനയുണ്ട്. മുസ്ലിംങ്ങള്‍ ദിവസം അഞ്ചു തവണ നിസ്കരിക്കും. പന്നി മാംസം ജൂതന്മാര്‍ക്കും മുസ്ലിങ്ങള്‍ക്കും നിഷിധമാണ്. ആട് കോഴി എന്നിവയോട് താത്പര്യവുമാണ്. ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയല്ല. ഹിന്ദുക്കള്‍ക്ക് ജാതി അനുസരിച്ച് ഭക്ഷണക്രമങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. എങ്ങനെ എത്രയെത്ര വ്യത്യാസങ്ങള്‍.

Anonymous said...

Priya maveli keralam, Ithu vayichu. Thankal ezhuthiyathil chila chila "Sentencukal" thettanenno controversial aanenno paranju kondu thankal address cheythirikkunna general issue thettanennu theliyikkan shramam undayekkam. Athinulla loop holes thankal orupadu ee lekhanathil vithariyittumundu. Ithu vayikkunnavar ithile genaral issuvinu preference kodukkuvan abhyarthikkunnu. Comments vazhi oru discussionulla chance ullathu kondu paranju enne ullu.
(sorry, enikku blog illathathu kondu anonymous aayi comment idunnu)

N.J Joju said...

സ്വകാര്യസ്ഥാപനങ്ങളിലെ 50-50യോ ഗവര്‍മന്റ് കോളേജുകളോ സാമൂഹ്യ പ്രതിബദ്ധത ഉറപ്പുവരുത്തുന്നന് കഴിഞ്ഞിട്ടില്ല. ഇവയില്‍ ഏതെങ്കിലും വിധത്തിലുള്ള “പിന്നോക്ക-ദാരിദ്ര്യ വിഭാഗങ്ങള്‍ക്ക്‌ സവരണം ഏര്‍പ്പെടുത്തി”യിട്ടില്ല. മറിച്ചുള്ള ധാരണകള്‍ ശരിയല്ല. എന്‍‌ടന്‍സ് പരീക്ഷയിലെ മികവുപോലും ഒരു പരിധിവരെ കോച്ചിംഗിനെ ആശ്രയിച്ചാണീരുന്നത്. കേരളത്തിലെ കൊള്ളാവുന്ന പ്രോഫക്ഷണല്‍ സ്ഥാപനങ്ങള്‍ എടുത്തുനോക്കൂ 95% പേരും ഉന്നതമായ സാമ്പത്തിക നിലവാരമുള്ളവരായിരിക്കും.

സ്വാശ്രയസ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ന്യായമായ ഫീസ് എന്നതായിരുന്നു. K.T Thomas കമ്മീഷന്‍ ഫീസ്(2003) നിലവില്‍ വന്നത് കേസിന്റെ വിധി വരുന്നതുവരെയുള്ള ഒരു ഇടക്കാല്‍ ഫീസ് എന്ന നിലയ്ക്കായിരുന്നു.

എന്തിനധികം പറയുന്നു(ഞാന്‍ പലതവണ ഇതു തെന്നെ പറഞ്ഞിട്ടൂണ്ട്), ഇവിടെ വന്ന എത്രയും സ്വാശ്രയ കോളേജുകള്ളുണ്ടോ അത്രയും വന്നത് ഇവിടെഉണ്ടായിരുന്ന ഒരൊറ്റ ഫ്രീ സീറ്റുപോലും കുറയ്ക്കാതെയാണ്.

മാവേലികേരളം(Maveli Keralam) said...

പ്രിയ ജോജോ

രണ്ടാമത്തെ കമന്റിനു മറുപടി:

ഞാന്‍ വായിച്ച പത്രങ്ങളില്‍ ‘മാധ്യമം’ ഒഴിച്ച് ഒരു പത്രവും അതിനെക്കുറിച്ചു വാര്‍ത്ത കാലികമായി പ്രസിദ്ധീകരിച്ചിരുന്നില്ല എന്നാണ് എന്റെ അറിവ്. നാട്ടില്‍ പലരോടും അന്വേഷിയ്ക്കയും ചെയ്തിരുന്നു.അവരും വാര്‍ത്ത കണ്ടില്ല എന്നാണു പറഞ്ഞത്. കുറച്ചുനാളുകള്‍ കഴിഞ്ഞ് secondady വാര്‍ത്തകളായി വന്നിരുന്നു.

പിന്നെ മൈനോരൊറ്റി സ്റ്റാറ്റസിന്റെ അര്‍ഥം.‘ഇത് കേവലം ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തേക്കാള്‍ പിക്കോക്കമാകാതിരിക്കാന്‍ മാത്രമുള്ളതല്ല‘എന്നു ജോജോ എഴുതിയിരിയ്ക്കുന്നു.

ഇന്‍ഡ്യന്‍ ഭരണഘടനയിലല്ല, യു.എന്‍ ഭരണഘടനയിലും ന്യൂനപക്ഷമെന്തെന്നു നിര്‍വചിയ്ക്കുന്നില്ല എന്നു ഞാന്‍ എന്റെ പോസ്റ്റില്‍ വയക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അര്‍ക്കും ന്യൂനപക്ഷമെന്തെന്നു ഭാവനയ്ക്കും താല്‍-പര്യങ്ങള്‍ക്കും അനുസരിച്ചു പറയാമെന്നും ഞാന്‍ ചൂണ്ടി കാട്ടി.ഇനി ജോജോയുടെ ഭാവന കൂടി അതില്‍ ചേര്‍ത്തു. അത്ര തന്നെ.

‘ആറ് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ കൂടെ രണ്ട് മലയാളിയും രണ്ട് തമിഴനും സഹവസിക്കുന്നുവെന്നു കരുതുക. തീര്‍ച്ചയായും ഇംഗ്ലീഷ് ഭാഷ മലയാളിയെയും തമിഴനെയും സ്വാധീനിക്കും‘. ജോജോയുടെ ഈ ഉപമ മനസിലാകുന്നില്ല.

ഇനി കേരളത്തില്‍ വൈവിധുഭാഷ ഉണ്ടെന്നാണു വിവക്ഷ എങ്കില്‍....എന്തു അറുപടി പറയാനാ.

‘മൈനോരിറ്റി സ്റ്റാറ്റസ്’ എന്നത് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷവിഭാഗങളുടെ അവകാശങ്ങളേക്കുറിച്ചു പറയുന്ന 30-അം വകുപ്പില്‍ പറയുകയോ പരാമര്‍ശിയ്ക്കയോ ചെയ്തിട്ടില്ലാത്ത ഒരു ആശയമാണ് എന്നും ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

അതുകോണ്ട് അതിനേക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ ഇല്ലാത്ത ഒന്നിനേ നിര്‍വചിയ്ക്കുന്നതിനു തുല്യമാണ്. അതു ഈ പോസ്റ്റിന്റ് വായക്കാര്‍ക്കു ആശയക്കുഴപ്പമുണ്ടാക്കും.

“ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.”

കേരളത്തിലെ യഥാര്‍ഥ ന്യൂനപക്ഷം അരെന്നറിയാന്‍ ഈ ലിങ്കു വായിയ്ക്കുക എന്നു പറ്ഞ്ഞൊരു ലിങ്കു ഞാന്‍ കൊടുത്തിരുന്നു. sorry അതു തെറ്റായ ലിങ്ക് ആയിരുന്നു. അതു ഞാന്‍ പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.ഇവിടെ ഞാനാ ലിങ്കു വീണ്ടും കൊടുക്കുന്നു.

ഇവിടെ

മൂന്നാം കാമന്റിനു മറുപടി

സംസ്ഥനത്തിലെ ന്യൂനപക്ഷം അംഗസംഖ്യയുടെ പേരില്‍ നിര്‍ണയിച്ച/യ്ക്കുന്നതിലെ ന്യായമില്ലായ്മ (അന്യായം)ഇന്ത്യന്‍ മുന്‍ അറ്റോര്‍-ണി ജനറലിന്റെ വാക്കുകള്‍ ഉപയോഗിച്ചു ഞാന്‍ സമര്‍ദ്ധിച്ചിട്ടുണ്ട്.

ജോജൊ എന്റെ പോസ്റ്റും അതിന്റെ ആധാര ലിങ്കുകളും ശരിയ്ക്കു പഠിയ്കാന്‍ അപേക്ഷിയ്ക്കുന്നു.

“ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ?”

ഇവിടെ പറഞ്ഞിരിയ്ക്കുന്ന വ്യത്യാസങ്ങള്‍ മതത്തിന്റെ ആചാരക്രമങ്ങളാണ്. അതു സംസ്കാരത്തിന്റെ വ്യത്യാസങ്ങളല്ല. ഉദാ;കേരളത്തിനു പുറത്തു കടക്കുമ്പോള്‍,നാലു നേരം നിസ്കരിയ്ക്കുന്നവരും, ഞായറാഴ്ച്ച പള്ളിയില്‍ പോലുന്നവരും, എന്നും രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകുന്നവരും ഒരു പോലെ പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ കേരളീയനാണ്. അതിനേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.ആ കേരളീയനാണ് എന്നു പറയുമ്പോല്‍ ഉദ്ദേശിയ്ക്കുന്ന ആ പൊതുവായ ഒന്ന്. മനസിലായോ?:)

N.J Joju said...

മാവേലി,

ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഒത്തിരി ലിങ്കുകളും ലേഖനങ്ങളും കിട്ടും. അത് എല്ലാം ശരിയായി കൊള്ളണമെന്നില്ല. താങ്കളുടെ ലിങ്ക് “Hindu Vivek Kendra -A RESOURCE CENTER FOR THE PROMOTION OF HINDUTVA” യുടേതാണ്. അത് അവരുടെ അഭിപ്രായം മാത്രമാണ്. താങ്കള്‍ക്ക് അതു വിശ്വസിക്കാം, അത് താങ്കളുടെ സ്വാതന്ത്രയം.

മാവേലികേരളം(Maveli Keralam) said...

ജോജോയുടെ 6:33 AM ലെ കമനറ്റിന്റെ മറുപടി;

ജോയുടെ ഈ കമന്റ് ഞാന്‍ മനസിലാക്കിയതനുസരിച്ച്,

ഒന്നാമതായി, “സ്വകാര്യസ്ഥാപനങ്ങളിലെ 50-50യോ ഗവര്‍മന്റ് കോളേജുകളോ സാമൂഹ്യ പ്രതിബദ്ധത ഉറപ്പുവരുത്തുന്നന് കഴിഞ്ഞിട്ടില്ല“ എന്നു താങ്കള്‍ പറയുന്നു. അതിനു താങ്കളുടെ കാരണം ഇവിടുത്തെ ഫ്രീ സീറ്റുകള്‍ എപ്പോഴും മെറിറ്റ് സീറ്റുകള്‍ ആണ് എന്നുള്ളതാണ്. അതിനാല്‍ ഇവിടുത്തെ ‍പിന്നോ‍ക്കക്കാരനും പാവപ്പെട്ടവനും അതുകൊണ്ടു പ്രയോജനമുണ്ടായില്ല എന്ന്.

(കുറച്ചു ചരിത്രം എന്ന എന്റെ പോസ്റ്റിന്ന്റ ഹെഡിങ്ങില്‍ ഞാന്‍ പ്രരാമര്‍ശിച്ച ഉണ്ണീ കൃഷ്ണന്‍ കേസിലെ പോരായ്കകളായിരുന്നു ഇത്. ഇതും ഞാന്‍ അധാരം കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും മനസിലാക്കം.)

സ്വകാര്യ കോളജു മാനേജുമെന്റും അതിന്റെ അനുഭാവികളും,ഇന്‍ഡ്യയുടെ പര‍മോന്നത നീതിന്യായ പീഠവും, ഒരു പോലെ മനസിലാക്കിയിരുന്നു സ്വകാര്യ കോളേജിന്റെ 50-50% പങ്കു വയ്ക്കല്‍ പരിപാടീയിലുള്‍ക്കൊള്ളിച്ച സാമൂഹ്യ പ്രതിബദ്ധത (പാവപ്പെട്ടവനേം പിന്നോക്കനേം സഹായിയ്ക്കുക) നടപ്പില്‍ വന്നിട്ടില്ല എന്ന്.

ഇതിനു ശേഷം കൊറെ പര‍മോന്നത വിധികളും വന്നു.ഒന്നിന്റെ പോരായ്മ പരിഹരിയ്ക്കുന്നതിനാണ് അതിന്മേലുള്ള അപ്പീലും അടുത്ത വിധിയും വരുന്നതെന്നു സാധാരണക്കാരന്‍ ചിന്തിച്ചു കൈ കൊട്ടും.‘നീതിയായകോടതിയല്ലേ?‘ അവര്‍ ആശ്വസിയ്ക്കും.

ഇങ്ങനെ പുറത്തുവന്ന വിധികളേതങ്കിലും സാമൂഹ്യ പ്രതിബദ്ധതയെ ലാക്കാക്കി ആയിരുന്നൊ?

അപ്പോള്‍ 50-50%ത്തില്‍ വന്ന സ്വാകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത, ഫ്രീ സീറ്റ് ഇല്ലാതാ‍ാക്കിയെങ്കിലെന്താ ഇപ്പോളോരു
തട്ടുമുട്ടു ‘മൈനോരിട്ടി സ്റ്റാറ്റസ്‘ പതക്കം വന്നതോടെ പാവപ്പെട്ടവനോ, പിന്നോക്കാനോ വേണ്ടി അവയുടെ ഗയിറ്റു പോലും തുറ്ക്കേണ്ടാ എന്നു വന്നില്ലേ?

‘ഹാ എന്തൊരു നീതിന്യായം‘ ഇല്ലാത്തവന്‍ പിന്നേം അതു പറഞ്ഞു കൈയ്യടിയ്ക്കയാ കാരണം അവരിതൊന്നും അറിഞ്ഞിട്ടില്ല കാര്യമായിട്ട്.


മാവേലികേരളം(Maveli Keralam) said...

അപ്പോല്‍ ഏതു നേരം തൊട്ടാ ജോജോ ഈ ഇന്റ്റര്‍ നെറ്റിലെ ‘ഒത്തിരി‘ ലിങ്കുകല്‍ വിലക്കപ്പെട്ട കനിയായത്?

“ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഒത്തിരി ലിങ്കുകളും ലേഖനങ്ങളും കിട്ടും. അത് എല്ലാം ശരിയായി കൊള്ളണമെന്നില്ല. താങ്കളുടെ ലിങ്ക് “Hindu Vivek Kendra -A RESOURCE CENTER FOR THE PROMOTION OF HINDUTVA” യുടേതാണ്“

ഹിന്ദുത്വായുടെ ആശയങ്ങളെ അല്ല ഞാനിവിടെ ഉപയോഗ്ഗിച്ചത്.കോട്ടയം C,M.S കൊളേജിലെ ചരിത്ര പ്രൊഫസര്‍ C.I. Issac ന്റെ ലേഖനമാണത്.

അദ്ദേഹത്തിന്റെ എന്നല്ല ആരുടെ ആശയമായാലും സത്യത്തിനു നിരക്കുന്നതായി തോന്നിയാല്‍ അത് ഉപ്യോഗിയ്കാം എന്നുള്ളതാ‍ണ് എന്റെ ധരണ. അതില്‍ എഴിതിയിരിയ്ക്കുന്ന ആശയങ്ങള്‍ക്കാണു വില. അല്ലാതെ ആര് അതു ലോഞ്ചു ചെയ്തു എന്നുള്‍ള്ളതല്ല.
താങ്കളുടെ മുന്‍ വിധി എനിയ്ക്കു മനസിലാകുന്നില്ല.

കേരളീയന്‍ said...

ഈ ശല്യം ഒതുക്കാനുള്ള വടി ഗവണ്മെന്റിന്റെ കയ്യില്‍ത്തന്നെയുണ്ട്. അതൊന്നെടുത്ത് പ്രയോഗിക്കണമെന്നു മാത്രം. എയ്ഡഡ് വിദ്യാഭ്യാസമെന്ന പേരില്‍ 3 ലക്ഷം ജീവനക്കാര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം കൊടുത്ത് നിലനിര്‍ത്തുന്നത്. 90% വും ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഖജനാവ് കയ്യിട്ട് വാരുന്നവ. ഒരു ജീവനക്കാരന് 2ലക്ഷം ഒരു വര്‍ഷം ചിലവെന്ന് കണക്ക് കൂട്ടിയാല്‍ 6000 കോടി രൂപ. കേരള സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ ബഡ്ജറ്റിന്റെ നാലിലൊന്ന്. ഇത്രയും പണം ഈ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ഇനിയവര്‍ക്ക് വേണ്ടത് സ്വാശ്രയ സ്ഥാപനമാണെങ്കില്‍ അതായിക്കോട്ടെ എന്ന് വെക്കുക. എന്നിട്ട് എയ്ഡഡ് വിദ്യാഭ്യാസത്തിനു നല്‍കുന്ന പണമെടുത്ത് സര്‍ക്കാര്‍ ചിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക. ഇപ്പോഴുള്ളതിന്റെ ഇരട്ടി സീറ്റ് ഈ പണത്തിന്റെ ഒരംശം കൊണ്ട് വര്‍ദ്ധിപ്പിക്കാം. ഈ തന്ത്രം ഒന്ന് പയറ്റി നോക്കുക; അപ്പോള്‍ കാണാം ന്യൂനപക്ഷത്തിന്റെ കളി! സര്‍ക്കാര്‍ ചിലവില്‍ തീറ്റിപ്പോറ്റുകയും വേണം; സര്‍ക്കാരിന്റെ തലയിലിരുന്ന് ചെവി തിന്നുകയും വേണം. ഈ ലോബിയെ കേരളജനതയുടെ മുന്നില്‍ തുറന്നു കാട്ടാന്‍ സമയമായി.

Mr. K# said...

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണവും ദോഷവും അതൊരു ഭൂരിപക്ഷഭരണമാണെന്നതാണ്. ഭൂരിപക്ഷം എല്ലാ തീരുമാനങ്ങളും എടുക്കുന്ന അവസ്ഥ ഉണ്ടായാല്‍ സ്ഥിരമായി ഒരു കൂട്ടം ജനങ്ങളുടെ ആവശ്യങ്ങള്‍, അവ ന്യായമായാല്‍ കൂടി അവഗണിക്കപ്പെടും.അതൊഴിവാക്കാനായി അത്തരത്തിലുള്ള ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടി വരുന്നു. ഇങ്ങനെ പ്രത്യേക പരിഗണന ലഭിക്കേണ്ട ഗ്രൂപ്പുകളേയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കേണ്ടത്.

ന്യൂനപക്ഷത്തിന്റെ നിര്‍വചനം ഓരോ ഇഷ്യുവിലും വ്യത്യസ്തമായിരിക്കും. ഒരേ അഭിപ്രായമുള്ള ചെറിയ കൂട്ടങ്ങളാണല്ലോ ന്യൂനപക്ഷങ്ങള്‍. അപ്പോള്‍ ഇഷ്യു മാറുന്നതിനനുസരിച്ച് ഒരാള്‍ തന്നെ പലപ്പോഴും ന്യൂനപക്ഷവും ഭൂരിപക്ഷവും ആകും. മതകാര്യങ്ങളുടെ കാര്യം സംസാരിക്കുമ്പോള്‍ അതില്‍ ഐക്യരൂപ്യമുള്ള ചെറിയ കൂട്ടങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ പിന്നോക്കം നില്‍ക്കുന്ന കൂട്ടര്‍, എന്നിങ്ങനെ ന്യൂനപക്ഷങ്ങളുടെ നിര്‍വചനം മാറേണ്ടതാണ്.

പക്ഷേ വോട്ടുകളെ ലക്ഷ്യമാക്കി ഭരിക്കേണ്ടി വരുമ്പോള്‍ ന്യൂനപക്ഷം എന്ന വാക്കിനെ വാച്യാര്‍ത്ഥത്തിലെടുത്ത് എങ്ങെനെ വേണമെങ്കിലും ന്യൂനപക്ഷങ്ങളെ നിര്‍വചിക്കാം എന്ന അവസ്ഥയാണിപ്പോള്‍. ഉദാഹരണമായി ഇടത്തേക്കൈക്ക് സ്വാധീനമുള്ളവര്‍ കുറവാണ് അതുകൊണ്ട് അവരെ ന്യൂനപക്ഷമായി കണക്കാക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കുകയേ നിവൃത്തിയുള്ളു.

ഓടൊ:
മാവേലി, ലേഖനം വളരെ നന്നായിരിക്കുന്നു.

മാവേലികേരളം(Maveli Keralam) said...

കുതിരവട്ടാ,

ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ഭരണഘടനാപരമായും നിയമര‍മായും ഉള്ള ചില അടിസ്ഥാനതത്വങ്ങളേയും അതിനെ തെറ്റായി വ്യാഖ്യാനം ചെയ്യുന്നതും അതില്‍ വിധി പറയുന്നതും ഒക്കെ യാണ്.

അല്ലാതെ ‘ന്യൂനപക്ഷത്തിന്റെ നിര്‍വചനം ഓരോ ഇഷ്യുവിലും വ്യത്യസ്തമായിരിക്കും‘ എനു തുടങ്ങി യാതൊരടിസ്ഥവുമില്ലാതെ വെറുതെ ഓരോന്നു പറയുന്നതര‍ത്തിലുള്ള കമന്റ് ഇവിടെ ചേരുമോ എന്നൊരു സംശയം:)

Mr. K# said...

:-)

N.J Joju said...

അടുത്ത അധ്യയന വര്‍ഷം മുതല്‍ ദാരിദ്ര്യ രേഖയില്‍ താഴേയുള്ള 10 വിദ്യാര്‍ത്ഥികളേ കത്തോലിക്ക സഭയുടെ നേതൃത്തില്‍ നടത്തപ്പെടുന്ന എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 5% സീറ്റ്‌ ദളിത്‌ ക്രൈസ്തവര്‍ക്കും 10% സീറ്റ്‌ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും നല്‍കാനും തീരുമാനിച്ചിരിക്കുന്നു.(Kiran's Blog)

N.J Joju said...

ഏന്താണ് കേരളത്തിലെ മനോറിറ്റി സ്റ്റാറ്റസുള്ള പ്രൊഫഷണല്‍ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളും മൈനോറിറ്റി സ്റ്റാറ്റസ് ഇല്ലാത്ത പ്രൊഫഷണല്‍ സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകളും തമ്മിലുള്ള വ്യത്യാസം?

1. ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിലെ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നത് മാനേജുമെന്റാണ്. മൈനോറിറ്റി സ്റ്റാറ്റസ് അതില്‍ വ്യത്യാസമുണ്ടാക്കുന്നില്ല.

2. സുപ്രീം കോടതി വിധികളുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം 100% സീറ്റിലും നടത്താന്‍ ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളേജിന് അവകാശമുണ്ട്. മൈനോറിറ്റി സ്റ്റാറ്റസ് ഇവിടെയും വ്യത്യാസമുണ്ടാക്കുന്നില്ല.

3. The High Court verdict has taken away the authority of the state to provide for a centralised single window admission, determine fee structure, provide reservation to SC/ST/SEBC students and free ship to 50 per cent of the admitted students on merit cum means basis, and to determine the criteria for identifying minority institutions in respect of self financing professional colleges. (http://pd.cpim.org/2007/0218/02182007_aifucto.htm). ഫീസ് ഘടന നിശ്ചയിക്കാനും ഗവര്‍മെന്റിന് അവകാശമില്ല. മുഹമ്മദ് കമ്മറ്റിയുക്കുമില്ല. ഇവിടെയും മൈനോറിറ്റി സ്റ്റാറ്റസ് വ്യത്യാസമുണ്ടാക്കുന്നില്ല.

ചുരുക്കത്തില്‍ അദ്യാപക, അനധ്യാപക നിയമനങ്ങളിലോ ഫീസ് ഘടനയിലോ മൈനൊറിറ്റി സ്റ്റാറ്റസുകൊണ്ട് വ്യത്യാസം ഉണ്ടാവുന്നില്ല.

പിന്നെ എവിടെയാണ് മൈനോറിറ്റി സ്റ്റാറ്റസ് ബാധകമാവുന്നത്?
1. അതതു സമുദായങ്ങളിലെ അംഗംങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ പ്രത്യേക പരിഗണന നല്‍കാനാവും. ഈ പ്രവേശനം സുതാര്യമാക്കാനുള്ള എല്ലാ നടപടികളും മുഹമ്മദ് കമ്മറ്റിയ്ക്കും സര്‍ക്കാരിനും ചെയ്യാന്‍ കഴിയും.
2. കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച് സര്‍ക്കാരോ യൂണിവേര്‍സിറ്റിയോ നിശ്ചയിക്കുന്ന മിനിമം യോഗ്യതാ പരീക്ഷാ മാര്‍ക്ക് എന്ന കടമ്പയെ മറികടക്കാനാവും എന്നതാണ് ഇതിലെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷസമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന അവസരം സൃഷ്ടിക്കപ്പെടുമെന്നതല്ലാതെ മൈനോറിറ്റി അണ്‍ എയിഡഡ് പ്രൊഫഷണല്‍ കോളേജുകള്‍ കൊണ്ട് മറ്റു ദോഷങ്ങളില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ ന്യൂനപക്ഷ അവകാശം കൊണ്ട്‌ ലാഭം ഉണ്ടാക്കുന്നത്‌ ആ സമൂഹത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവരാണ്‌. ഉദാഹരണമായി കത്തോലിക്ക സഭ നടത്തുന്ന സ്വയാശ്ര സ്ഥാപനങ്ങളില്‍ ആനുകൂല്യം കിട്ടിയിരുന്നത്‌ പണമുള്ള ആള്‍ക്കാര്‍ക്ക്‌ മാത്രമായിരുന്നു ( തലവരി വാങ്ങരുതെന്ന് കര്‍ദിനാളും സംവരണം കൊടുക്കുമെന്ന് കത്തോലിക്ക മാനേജ്മെന്റുകളും ഈ വര്‍ഷം പറഞ്ഞിട്ടുണ്ട്‌ എന്നത്‌ ആശ്വാസകരം). മാത്രവുമല്ല ബേബിയുടെ സ്വയാശ്രയ ബില്ലില്‍ ന്യൂനപക്ഷ അവകാശം നിര്‍ണ്ണയിക്കാന്‍ ഉണ്ടാക്കിയ വ്യവസ്ഥകളില്‍ ഒന്ന് 50% ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു. എന്നാല്‍ കത്തോലിക്ക നേതൃത്വം അതിനേപ്പോലും എതിര്‍ത്തു. ഇപ്പോള്‍ ഒത്തു തീര്‍പ്പിന്റെ ഭാഗമായി 50% ന്യൂനപ്ക്ഷ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്ന് പറയുന്നുണ്ടെങ്കിലും 50% പോലു ന്യൂനപക്ഷ വിദ്യാര്‍ത്ഥികളേപ്പോലും പഠിപ്പിക്കാന്‍ സ്വമനസാല്‍ തയ്യാറല്ലാത്തവരാണ്‌ ഇവര്‍. ഇതില്‍ നിന്നൊക്കെ മനസിലാകുന്നത്‌ ഈ ന്യൂനപക്ഷ അവകാശമെന്നൊക്കെ പറയുന്നതിന്റെ ഗുണഭോക്താക്കള്‍ ആ സമുദായത്തില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ നടത്തുന്നവരാണ്‌. കത്തോലിക്കാ സഭയില്‍ സഭാ നേതൃത്വവും മുസ്ലിം സമുദായത്തില്‍ MES പോലുള്ള സംഘടനകളും. ഇതില്‍ കത്തൊലിക്ക സഭയുടെ പുഷ്പഗിരിക്കോളെജ്‌ 25 ലക്ഷം ഡോണേഷന്‍ വാങ്ങിയാണ്‌ സ്ഥാപനം നടത്തുന്നതെന്ന് കോടതിയില്‍പ്പറഞ്ഞിട്ടുണ്ട്‌. പിന്നെ MES നെതിരെ DYFI ഈയിടെ ഒരു 18 ലക്ഷത്തിന്റെ കൊഴക്കേസ്‌ പുറത്തു കൊണ്ടുവരികയും ചെയ്തതാണ്‌. അപ്പോള്‍ 25 ഉം 18 ഒക്കെ ലക്ഷങ്ങളുള്ളവരെ ഇതിന്റെ ഒക്കെ ഗുണഭോക്താവാകൂ. ഇതൊന്നും കൊടുക്കാനില്ലാത്തവന്‍ ആ സമുദായത്തിലിലെങ്കിലോ അല്ലെങ്കില്‍ അതിലും കൂടുതല്‍ തരാന്‍ മറ്റ്‌ സമുദായക്കാര്‍ തയ്യാറായല്‍ അവര്‍ക്ക്‌ കൊടുക്കകയും ചെയ്യാനുള്ള സ്വാതന്ത്രവും ഇവര്‍ക്ക്‌ ആവശ്യം.

ഇനി ന്യൂനപക്ഷ കോളെജായിക്കിട്ടിയാല്‍പ്പിന്നെ കേരളത്തിന്‌ പുറത്തുള്ള യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്ത്‌ 50% മാര്‍ക്ക്‌ പ്രവേശനപ്പരീക്ഷക്ക്‌ വേണം എന്ന നിബന്ധനയും ഒഴിവക്കാം. അങ്ങനേ സര്‍ക്കരിന്റെ കൈകടത്തലില്ലാതെ ഇഷ്ടമുള്ള ഫീസും വാങ്ങി ഇഷ്ടം പോലെ പ്രവേശനവും നടത്താന്‍ കഴിയുന്ന തലത്തില്‍ എത്താന്‍ പോലും കഴിയും.

ഇതൊക്കെ ന്യൂനപക്ഷമല്ല എന്ന ഒറ്റക്കാരണത്താലാണ്‌ ഹിന്ദു സമൂഹത്തിന്‌ ലഭിക്കാത്തത്‌. ഇതേ അവകാശം ഹിന്ദുക്കള്‍ക്ക്‌ കൂടി കിട്ടിയാല്‍ പ്രശ്നം തീരുമോ ? പിന്നെ ന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസ കച്ചവടം ചെയ്യുന്നവര്‍ മാത്രമേ ഇതില്‍ വേവലാതിപ്പെട്ടിട്ടുള്ളൂ. ഭൂരിപക്ഷം ക്രൈസ്തവരും മുസ്ലിമുകളും ഇതിനെതിരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.

N.J Joju said...

"ഞാന്‍ വായിച്ച പത്രങ്ങളില്‍ ‘മാധ്യമം’ ഒഴിച്ച് ഒരു പത്രവും അതിനെക്കുറിച്ചു വാര്‍ത്ത കാലികമായി പ്രസിദ്ധീകരിച്ചിരുന്നില്ല എന്നാണ് എന്റെ അറിവ്."

April 18 നാണ് പുഷ്പഗിരിയ്ക്ക് മൈനോറിറ്റി സ്റ്റാറ്റസ് അനുവദിച്ചത്. അന്നു തന്നെ മനോരമാ ഓണ്‍ ലൈനിലും ദീപികയുടെ ഓണ്‍ലൈനിലും വാര്‍ത്ത ഉണ്ടായിരുന്നതായാണ് ഓര്‍മ്മ. രണ്ടിന്റെയും ആര്‍കൈവ് ലഭ്യമല്ലാ‍ത്തതിനാല്‍ ലിങ്ക് നല്‍കുവാന്‍ കഴിയുകയില്ല. 19-ആം തിയതിയിലെ മാത്രുഭൂമി പത്രത്തില്‍ വാര്‍ത്തയുണ്ട്. ഹിന്ദുവിലും വാര്‍ത്തയുണ്ട്. മാതൃഭൂമി
ഹിന്ദു

N.J Joju said...

kiran,

പുഷ്പഗിരിയിലും MES തലവരി വാങ്ങിയിരിക്കാം. പുഷ്പഗിരിയും MES ഉം മാത്രമാണോ ന്യൂനപക്ഷ സ്ഥാപനങ്ങള്‍. പുഷപഗിരിയില്‍ 25 അല്ല 40 വരെ ചോദിച്ചതായാണ് എന്റെ അറിവ്.അതുകൊണ്ട് ഇതിനെ സാ‍മാന്യവത്കരിക്കാനാവുമോ എന്നതാണു പ്രശ്നം. അതോ ന്യൂനപക്ഷപദവി ലഭിച്ചതുകൊണ്ടാനോ അവര്‍ തലവരി വാങ്ങുന്നത്. ന്യൂനപക്ഷസ്ഥാപനമായ പുഷ്പഗിരിയും MES ഉം തലവരി വാങ്ങിയിട്ടൂണ്ടെങ്കില്‍ അവര്‍ക്ക് ന്യൂനപക്ഷപദവി കിട്ടിയില്ലായിരുന്നെനിലും തലവരി വാങ്ങിയേനെ.

തലവരിയും മൈനോറിറ്റി സ്റ്റാറ്റസും തമ്മില്‍ ഒരു ബന്ധവുമില്ല.

N.J Joju said...

kiran,

കോടതി വിധിപ്രകാരം മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ മാനേജുമെന്റിന് അവകാശമുണ്ടല്ലോ? മൈനോറിറ്റി സ്റ്റാറ്റസും കൂടി കിട്ടിയ സ്ഥിതിയ്ക്ക് കിരണ്‍ പറയുന്നതുപോലെ സര്‍ക്കരിന്റെ കൈകടത്തലില്ലാതെ ഇഷ്ടമുള്ള ഫീസും വാങ്ങി ഇഷ്ടം പോലെ പ്രവേശനവും നടത്താന്‍ കഴിയുമല്ലോ. (ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: മുഹമ്മദ് കമ്മറ്റി നിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി). എന്നിട്ടും സര്‍ക്കര്‍ വിളിയ്ക്കുന്ന ചര്‍ച്ചകള്‍ മാനേജുമെന്റുകളോ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലോ ബഹിഷ്കരിച്ചിട്ടില്ല. എന്നു തന്നെയുമല്ല ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറുമാണ്. എന്താണ് അതിന്റെ അര്‍ത്ഥം?
ധനസമ്പാദനമാണ് ഉദ്ദേശമെങ്കില്‍ എന്തിന് ചര്‍ച്ചകള്‍ക്ക് പോവുന്നു.

മാനേജുമെന്റുകളും ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലും മുന്‍പോട്ടു വച്ച ആശയങ്ങളില്‍ ഇവയാണ്.
1. സ്ഥാപനത്തിന്റെ നടത്തിപ്പിനുള്ള വരുമാനം ലഭിക്കത്തക്കവിധം ഫീസ് ക്രമീകരിയ്ക്കുക.
2. ഭരണഘടന അനുവദിയ്ക്കുന്ന സംരക്ഷണങ്ങളെ ഹനിക്കുന്ന ഒരു വിട്ടൂവീഴ്ചയ്ക്കും തയ്യാറല്ല.
3. ഫീസ് ഏകീകരിയ്ക്കുക(ക്രോസ് സബ്സിഡി ഒഴിവാക്കുക).

ഇതിന്റെ ഉള്ളില്‍ നിന്നാണ് ചര്‍ച്ചകള്‍ നടന്നിട്ടൂള്ളത്. ഇതിനെല്ലാം കോടതി വിധികളുടെ പിന്‍ബലവുമുണ്ട്. ഈ ആവശ്യങ്ങള്‍ ന്യായവുമാണ്. ഇതിനുള്ളില്‍ നിന്നുകൂണ്ടുള്ള എല്ലാ വിട്ടൂവീഴ്ചയ്ക്കും മാനേജുമെന്റ്റുകളും ചര്‍ച്ച് കൌണ്‍സിലും തയ്യാറുമാണ്.

N.J Joju said...

"ബേബിയുടെ സ്വയാശ്രയ ബില്ലില്‍ ന്യൂനപക്ഷ അവകാശം നിര്‍ണ്ണയിക്കാന്‍ ഉണ്ടാക്കിയ വ്യവസ്ഥകളില്‍ ഒന്ന് 50% ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം...എന്നാല്‍ കത്തോലിക്ക നേതൃത്വം അതിനേപ്പോലും എതിര്‍ത്തു. ".

ഇതിന്റെ അര്‍ത്ഥം 50% ന്യൂനപക്ഷവിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ താത്പര്യമില്ലെന്നോ 50% പോലു ന്യൂനപക്ഷ വിദ്യാര്‍ത്ഥികളേപ്പോലും പഠിപ്പിക്കാന്‍ സ്വമനസാല്‍ തയ്യാറല്ലാത്തവരാണെന്നോ അല്ല. ന്യൂനപക്ഷനിര്‍ണ്ണയത്തിന് പുതിയ മാനദണ്ഢങ്ങള്‍ (ഭരണഘടനാ വിരുദ്ധമായ) അനുവദിക്കാന്‍ കഴിയില്ല എന്നാണ്. (ഏതെങ്കിലും വര്‍ഷം പ്രവേശനത്തിന് 50% ന്യൂനപക്ഷവിദ്യാര്‍ത്ഥികളെ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷപദവി നഷ്ടപ്പെടാന്‍ പാടില്ല.)

പ്രവേശനപരീക്ഷ സുതാര്യമാക്കാനായാല്‍ പ്രവേശനത്തിലെ അഴിമതികള്‍ തടയാന്‍ കഴിയും. ഒരു കൃത്യമായ റാങ്കുലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനമെങ്കില്‍ പിന്നെ എങ്ങനെ തലവരി വാങ്ങാ‍ന്‍ കഴിയും?

കിരണ്‍ തോമസ് തോമ്പില്‍ said...

ജൊജൂ ഇതു വരെയുള്ള അവസ്ഥ പറഞ്ഞു എന്നേ ഉള്ളൂ. മാറ്റം ഉണ്ടാകുന്നു എന്ന സൂചന ഞാന്‍ നല്‍കിയിട്ടുമുണ്ട്‌. സുതാര്യമായ പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും സംവരണത്തേക്കുറിച്ചുമൊക്കെ സഭാ നേതൃത്വം പറഞ്ഞു തുടങ്ങിയത്‌ തന്നേ പല കോണുകളില്‍ നിന്നുണ്ടായ നിരന്തര വിമര്‍ശനത്തേത്തുടര്‍ന്നാണ്‌ എന്ന് നാം മറക്കരുത്‌. സ്വയാശ്രയ ബില്ലിനെതിരെ നടത്തിയ രണ്ടാം വിമോചന സമരാഹ്വാനങ്ങള്‍ക്ക്‌ വേണ്ടത്ര പിന്തുണ കിട്ടാത്തതും ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനവും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചു എന്ന സത്യം മറക്കരുത്‌. ഇന്ന് തന്നെ 40% സീറ്റില്‍ സര്‍ക്കര്‍ ലിസ്റ്റില്‍ നിന്ന് പ്രവേശിപ്പിക്കാന്‍ സഭ സന്നദ്ധമായി . സഭയേ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌ സത്യം

N.J Joju said...

കിരണ്‍,

താങ്കള്‍ പറയുന്നതുപോലെ വേണമെങ്കില്‍ ചിത്രീകരിക്കാം. എന്നാലും അതാണ് സത്യമെന്ന് ഞാന്‍ കരുതുന്നില്ല. സഭാനേതൃത്വം അന്നും ഇന്നും പറയുന്നത് ഒരേ കാര്യമാണ്. അന്നും ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറുമാണ്. സംശയമുണ്ടെങ്കില്‍ പഴയ പത്രത്താളുകള്‍ മറിച്ചു നോക്കൂ.

രണ്ടാം വിമോചനസമരത്തിന് ആഹ്വാനം ചെയതു എന്ന പരാമര്‍ശം തന്നെ തെറ്റാണ്. അതു പോകട്ടെ. എന്നാലും അതിന്റെ സാഹചര്യം എന്തായിരുന്നെന്ന് കിരണ്‍ മറന്നിട്ടില്ല എന്നു കരുതട്ടെ. ന്യൂനപക്ഷങ്ങളെ നിര്‍വ്വചിയ്ക്കുവാന്‍ വികലമായ നിയമങ്ങളുമായി വന്നപ്പോഴാണ് സഭാനേതൃത്വം എതിര്‍ത്തത്. അത് ഹൈക്കോടതി അസാധുവാക്കിയതോടെ എതിര്‍പ്പും അവസാനിച്ചു.

മാവേലികേരളം(Maveli Keralam) said...

'പിന്നെ എവിടെയാണ് മൈനോറിറ്റി സ്റ്റാറ്റസ് ബാധകമാവുന്നത്?' ജോജോ ചോദിയ്ക്കുന്നു.

അതായത് മൈനോരിറ്റി സ്റ്ററ്റസ് ഉള്ളതും ഇല്ലാത്തതുമയ സ്വകാര്യ സ്ഥപനങ്ങള്‍ കുട്ടികളുടെ പ്രവേശനം, ഫീസ് നിരക്ക്, അദ്ധ്യാപകരുടെ നിയമനം എന്നീ നിര്‍ണ്ണയക
ഘടകങ്ങളില്‍ സമാനങ്ങളാണ് എന്നദ്ദേഹം എന്നെടുത്തുകാട്ടുന്നു.

എന്നു പറഞ്ഞാല്‍ മൈനോരിറ്റി സ്റ്റാറ്റസ് പദവി കിട്ടിയില്ലായിരുന്നു എങ്കിലും ഈ പറഞ്ഞ സമാനതകള്‍ ഉണ്ടായിരുന്നു എന്നര്‍ദ്ധം.അപ്പോള്‍ പിന്നെ ഈ മൈനോരിട്ടി സ്റ്റാറ്റസില്‍ എന്തോന്നിത്ര വല്യകാര്യം എന്നു വിവക്ഷ.

എങ്കില്‍ പിന്നെ എന്തിനായിരുന്നു ജോജോ ഈ പുഷ്പഗിരിക്കാരും മറ്റും അതിനു വേണ്ടി പോയത്?ഒരു കമ്മീഷനെ തല്ലിക്കൂട്ടിയെടുത്ത് ഈ വിധിയുണ്ടാക്കിയത്?

വേറുമൊരു തമാശയ്ക്കാ? എന്നു തോ‍ന്നും അതു കേട്ടാല്‍.

ജൊജോ ഒരു ക്വൊട്ടേഷന്‍ ക്മന്റില്‍ ഇട്ടിരുന്നു. അതിനെ പ്രാപിയ്ക്കനൊരു ലിങ്കും. ആ ലിങ്കിലെ ലേഖനത്തിന്റ് ആദ്യത്തെ ഭാഗമാണ് ക്വൊട്ടേഷനില്‍ ഇട്ടത്.

പക്ഷെ അതു മുഴുവന്‍ വായിച്ചിരുനെങ്കില്‍ എന്തു കൊണ്ടു പുഷഗിരിപോലുള്ള മാനേജുമെന്റു, മൈനോരിറ്റി സ്റ്റാറ്റസിനു പോയി എന്നും അതിനു കാര്യമാത്രമായ ആവശ്യമുണ്ടായിരുന്നെന്നും മനസിലാക്കമായിരുന്നു.

എന്നാല്‍ ജോജോ വായിയ്ക്കതെ പോയ ഭാഗത്ത് താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതിയിരുന്നു.

1.'There is a world of difference between the law laid down by the Hon’ble Supreme Court and its interpretation by the Hon’ble High Court. The Supreme Court’s dicta have been distorted on the following counts'.

അതായത് കേരള ഹൈകോര്‍ട്ട്, മൈനോരിറ്റിയ്ക്കും അല്ലാത്തവയുമായ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ തുല്യ സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുത്ത ആ വിധി, സുപ്രിം കോടതി വിധി അനുകരിച്ചു എന്ന വ്യജേന ഉണ്ടാക്കിത്തീര്‍ത്ത ഒരു വളഞ്ഞവിധിയായിരുന്നു എന്ന്.

2.The Supreme Court "had empowered the government to fix the fee, to decide the parameters that went into its fixation and to ensure that free ship is extended to 50 per cent of the admitted students on merit-cum means basis. By striking down the provision, the Hon’ble judges have struck down the educational aspirations of the poor and their prospects for a better life.'

സുപ്രിം കോറ്റതിയുടെ വിധിയേ വളച്ചൊടിച്ച ഹൈകോര്‍ട്ട് കേരളത്തിലെ പാവങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ തച്ചുടച്ചു എന്ന്.

3. അങ്ങനെ തച്ചുടച്ചും നേടിയേടുത്ത ആനുകൂല്യങ്ങളില്‍ കേരളത്തിലെ സ്വകാര്യങ്ങള്‍ തൃപ്തരായില്ല.
എന്തുകൊണ്ടേ, എന്തുകൊണ്ടെ, എന്തുകൊണ്ട്?
കാരണം1.

“It is evident that the state has the right to substitute its own procedure for that of the consortium of managements, irrespective of the fact of proved maladministration and take over the right once granted'

അതായത് ഇങ്ങനെ വളച്ചൊടിച്ച ഹൈക്കോടതി വിധി കൊണ്ടു സാധിച്ചെടുത്ത അധികാരങ്ങളില്‍ ഇടപെടാന്‍ സ്റ്റേറ്റിനു കഴിയുമായിരുന്നു. ഇതു വരെയും കഴിഞ്ഞില്ല എന്നൂള്ളത് ഒരു സത്യം കള്ളമാക്കുന്നതിന്റെ താല്‍ക്കാലിക വിജയം മാത്രമാണ്

കാരണം 2
“.. the 93rd amendment to the constitution, which enables the state to provide for reservation in unaided institutions."

അതായത് 93അം amendment സ്വകാര്യസ്ഥാ‍പനങ്ങളില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാക്കി.

എന്നാല്‍ ന്യൂനപക്ഷങ്ങളെ ആ റിസ്വര്‍വേഷനില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു.
എന്തുകൊണ്ട് എന്നു താഴെ വായിയ്ക്കാം

" Minorities are exempted from the purview of the legislation, obviously because minorities, by definition, constitute a group which is itself in need of special protection and the imposition of any obligation on such a group to provide protection to another equally vulnerable group"

എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടന അതിന്റെ സാമൂഹ്യ പ്രതിബദ്ധതകൊണ്ട് മുകളീല്‍പറഞ്ഞ 'vulnerable group'ആയ ന്യൂന പക്ഷത്തിനു കൊടുത്ത ആനുകൂല്യ പദവി,അതിന്റെ അര്‍ഥത്തേയും ആദശ ശുദ്ധിയേയും ചോദ്യം ചെയ്തു വളച്ചൊടിച്ചു കേരളത്തിലെ ബ്യൂനപക്ഷം‘മനോരിറ്റി പദവി’ ഉണ്ടാക്കിയെടുത്തു.

കേരളത്തിലെ ന്യൂനപക്ഷത്തിന്റെ കാര്യം എന്തോരു കഷ്ടം.

ഇതും പോരാഞ്ഞ് എത്ര ഫീസ്?

സുപ്രീം കോടതി പറഞ്ഞതു reasonable fees
എന്നാണ്, “adequate fee എന്നല്ല.
“reasonable fee” was charged and not “adequate fee“.

“adequate fee“.എന്നു പറഞ്ഞല്‍ സ്വകാര്യങ്ങളുടെ ഭൂതവും, വര്‍ത്തമാനവും ഭാവിയും കണ്ടുകൊണ്ടുള്ള ഒരു ഫീസ്.

പിന്നെ കോടതിയുടെ വേറൊരു കണ്ടു പിടുത്തം,
"The State for variety of reasons and in particular paucity of resources and funds is unable to cater for the need of the society. It is unable to provide quality education to all commensurate the need of the ...

എന്നു പറഞ്ഞാല്‍ ദരിദ്രമായ സ്റ്റേറ്റിനു അതിന്റ് പണക്കാരായ പ്രജകള്‍ക്കനുസരണമായ ഉന്നത വിദ്യഭ്യാസം കൊടുക്കാന്‍ കഴിവില്ല. അതുകൊണ്ട് ധനികരായ പ്രജകള്‍ സ്വന്തമായി കോളേജുണ്ടാക്കി പഠിച്ചു മിടുക്കരാകട്ടെ. അതു തെണ്ടി പ്രജകള്‍ക്കും കൂടി വീത്രിച്ചു കൊടുത്താല്‍ ആര്‍ക്കും ഒന്നുമില്ലാതാകും. അതു കൊണ്ടു കടന്നു പോയിനെടാ‍ ഇല്ലാത്തോന്മാരേ..തെണ്ടികളേ.

കഥ തീര്‍ന്നില്ല...

അങ്ങനെ ഇല്ലാത്തോന്മാരു വാലും ചുരുട്ടി നാണം കെട്ടു പോകാന്‍ തുടങ്ങുമ്പോള്‍, പിന്നില്‍ നിന്നൊരു വിളീ,‘ഇന്നാടാ മക്കളെ ഇതെടുത്തോ‘,എന്നുപറഞ്ഞ്, നോക്കുമ്പോ ചാ‍ക്കു കെട്ടു നിറച്ച് നോട്ടുകെട്ടുകളുമായി വിളിയ്ക്യാ ഒരു കൂട്ടര്, ‘കൊണ്ടു കാപ്പിറ്റേഴനോ റ്റൂഴനോ കൊണ്ടുകൊടിനേടാ..

വാലു വളരുമ്പോള്‍ ലോകബാങ്കാകന്‍ യോഗ്യതയുള്ള ആ ബാങ്കു വാലുമാക്രികട കാലേ വീണു നമിച്ച് ഇല്ലാത്തോന്മാരു പോകുമ്പോ, വാലുമാക്രികട കൂട്ടച്ചിരി....പിറ്റേ ദിവസം അവന്മാര്‍ടയെല്ലാം കുടൂമ്പോം പ്രമാണോം ഇങ്ങുവരുമല്ലോ എന്നവ്ര്ക്കറിയാം.

“It is a neo liberal, capitalist view. It is opposed to the socialist ethos of our Constitution."

എന്റെ സുഹൃത്ത് ആ ലേഖനം മുഴുക്കെ വായിച്ചിരുന്നെങ്കില്‍.വീണ്ടും ഞാന്‍ അശിയ്ക്കുന്നു.

ജോജൊ വേറൊരു കമന്റില്‍ എഴുതി,
‘10 വിദ്യാര്‍ത്ഥികളേ കത്തോലിക്ക സഭയുടെ നേതൃത്തില്‍ നടത്തപ്പെടുന്ന എഞ്ചിനിയറിംഗ്‌ കോളേജുകളില്‍ സൌജന്യമായി പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 5% സീറ്റ്‌ ദളിത്‌ ക്രൈസ്തവര്‍ക്കും 10% സീറ്റ്‌ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും...’

അതിശയോക്തില്ല ജോജോ, ഞാന്‍ കരയുന്നുണ്ട് ഇതെഴുതുമ്പോള്‍,ഇത്രയുമെല്ലാം അന്യയങ്ങള്‍ പാവപ്പെട്ടവന്റെ നേരെ ചെയ്തുകൂട്ടിയ ഒരു സഭ,അതിനൊത്താശ ചെയ്യുന്ന നീതിപീഠങ്ങള്‍, ഇവരുടെ മുന്നില്‍ വീണ്ടും യാചിയ്ക്കാനും ഇടയാകുന്നവരുടെ അവസ്ഥ ഈശ്വരാ..

എന്റെ പൊസ്റ്റിന്റെ ഉദ്ദേശം, ഈ ഭിക്ഷ യാചിയ്ക്കലിനൊരു അവസാനം ഉണ്ടാകണമെന്നുള്ളതാണ്.

പാവപ്പെട്ടവനേയും പിന്നോക്കനേയും ഉദ്ദരിയ്ക്കുന്നതു സംവരണത്തില്‍ കൂടിയല്ല. അങ്ങനെയാണെന്നു പറഞ്ഞു അവരെ കളീപ്പിയ്കയയിരുന്നു ഇതു വരെ.
സവരണം എന്നു പറ്ഞ്ഞാല്‍ ownership, partnership with the governemnt.

ഇവിടുത്തെ പണക്കാരായ പ്രജകള്‍ക്ക് ഇനി government partnership ന്റ് ആവശ്യമില്ലല്ലോ. പക്ഷെ അതെ ആവശ്യമുള്ളവര്‍ക്കു ഇനി കൊടുക്കണം. കേരളത്തിലെ പിന്നോര്‍ക്കര്‍ക്കും പാവങ്ങള്‍ക്കും ഉച്ചിഷ്ടവും ദാനവും കൊടുക്കുന്ന പതിവ് അവസാനിപ്പിയ്ക്കണം. അതായിരുന്നു എന്റെ പോസ്റ്റിന്റെ സന്ദേശം.





'Courts have a duty to see that an evil sought to be remedied by legislation is not perpetuated by its invalidation. The High Court has not unfortunately displayed such social sensitivity while striking down section 7 of the Act'


which had empowered the government to fix the fee, to decide the parameters that went into its fixation and to ensure that free ship is extended to 50 per cent of the admitted students on merit-cum means basis. By striking down the provision, the Hon’ble judges have struck down the educational aspirations of the poor and their prospects for a better life.'

'It is evident that the state has the right to substitute its own procedure for that of the consortium of managements, irrespective of the fact of proved maladministration and take over the right once granted'

“reasonable fee” was charged and not “adequate fee

'The challenge against the provisions for determining minority status has been upheld. The results are bound to be disastrous. The private entrepreneurs who have rushed into the field in search of quick
profits are ready to grab any opportunity for deregulation that would free them from the fetters of regulatory control and social obligations'.

for the state, is the 93rd amendment to the constitution, which enables the state to provide for reservation in unaided institutions."

" Minorities are exempted from the purview of the legislation, obviously because minorities, by definition, constitute a group which is itself in need of special protection and the imposition of any obligation on such a group to provide protection to another equally vulnerable group"
'commitment to privatisation and liberalisation'

"“The State for variety of reasons and in particular paucity of resources and funds is unable to cater for the need of the society. It is unable to provide quality education to all commensurate the need of the "
'but a highly political view regarding the function of a government. It is a neo liberal, capitalist view. It is opposed to the socialist ethos of our Constitution."


കിരണ്‍, മാദ്ധ്യമങ്ങള്‍ക്കു മാറ്റങ്ങള്‍ വാരുത്താന്‍ കഴിയണം. അങ്ങനെ പ്ര്യത്യാശിയ്കാം.
പക്ഷെ സ്വാ‍കാ‍ാര്യ വിദ്യഭ്യാസ സ്ഥപനങ്ങളെ അനുകൂലിച്ചു കേരളത്തിലെ മാദ്ധ്യമങങള്‍ എന്നാണ് എന്റെ തോന്നല്‍. ഇ-മാദ്ധ്യമം അല്ല ഞാന്‍ ഉദ്ദേശിച്ചത്. കേരളത്തിലെ സാധാരണ്‍ക്കരന്‍ എത്ര മാദ്ധ്യമം വായിയ്ക്കും.

ജോജുവും കിരണും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ വലരെ അന്തോഷം

കിരണ്‍ തോമസ് തോമ്പില്‍ said...

മനോരമയും ദീപികയും, മംഗളവും മാനേജ്‌മെന്റുകളെ അനുകൂലിച്ചപ്പോള്‍ മാതൃഭൂമിയും മാധ്യമവും മനോരമ ന്യൂസും ജീവന്‍ ടി.വി യുമൊഴികെയുള്ള ദൃശ്യമാധ്യമങ്ങളും ഈ വിഷയങ്ങള്‍ ഗൌരവമായിത്തന്നെ എടുത്തു. ഇന്ത്യവിഷനും ഏഷ്യനെറ്റ്‌ ന്യൂസിലും പല തവണ ചര്‍ച്ചക്ക്‌ വന്നവര്‍ക്ക്‌ വിഷയത്തിന്റെ ആദ്യഘട്ടത്തില്‍ വന്‍ പ്രതിഛായ നഷ്ടമാണ്‌ ഉണ്ടായത്‌. പാവപ്പെട്ടവര്‍ക്ക്‌ എന്ത്‌ അനൂകൂല്യങ്ങളാണ്‌ നല്‍കുന്നത്‌ അതിന്‌ എന്ത്‌ മാനദണ്ഡമാണുള്ളത്‌ എന്ന ചോദ്യങ്ങള്‍ക്ക്‌ ഒരു മറുപടിയും ഇല്ലായിരുന്നു. കത്തോലിക്ക സഭയുടെ പ്രതിഛായ വന്‍ തോതില്‍ ഇടിഞ്ഞതും ഈ കാലഘട്ടത്തിലായിരുന്നു. ലാറ്റിന്‍ കത്തോലിക്ക അസോസിയേഷന്‍ പിളര്‍ന്നതും പിളര്‍ന്നവര്‍ സ്വയാശ്രയ നിയമത്തിനൊപ്പം നിന്നതൊക്കെ ചരിത്രം. പിന്നെ ചര്‍ച്ചക്ക്‌ വന്ന് ഇന്റര്‍ ചര്‍ച്ച്‌ അദ്ധ്യക്ഷന്‍ പൌവത്തിലിനോട്‌ ജസ്റ്റിസ്‌ K.T തോമസ്‌ ചോദിച്ചത്‌ സഭയുടെ ഒരു കോളെജുകളിലും തലവരി വാങ്ങിയിട്ടില്ല എന്ന് ബൈബളില്‍ തൊട്ട്‌ സത്യം ചെയ്യാമോ എന്നാണ്‌. പൌവത്തിലിന്‌ ചങ്ങനാശേരി രൂപതയില്‍ ആരും വാങ്ങിയിട്ടില്ലാ എന്നേ പറയാന്‍ കഴിഞ്ഞുള്ളൂ. പിന്നെ കോഴ വാങ്ങിയെന്ന് പറയുന്ന പുഷ്പഗിരിയേ തള്ളിപ്പറയാന്‍ ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും ഒരു സഭാ നേതൃത്വവും തയ്യാറല്ലായിരുന്നു എന്നതും മറക്കരുത്‌.

സ്വയാശ്ര നിയമത്തിനെതിരെ സഭ ഇറക്കിയ CD യില്‍ ഒരു ബിഷപ്പ്‌ പറഞ്ഞത്‌. കത്തോലിക്കരില്‍ നിന്ന് എഞ്ചിനിയറോ ഡോക്ടരോ അധ്യാപരോ ഉണ്ടാകരുതെന്ന് ഉള്ള രഹസ്യ അജണ്ടയുടെ ഭാഗമായാണ്‌ ഈ നിയമം എന്ന് ഒക്കെയാണ്‌. അന്നൊന്നും സഭ സംസാരിച്ചിരുന്നത്‌ സ്മവായത്തിന്റെ ഭാഷയിലായിരുന്നില്ല മറിച്ച്‌ ധാര്‍ഷ്യത്തോടെ ആയിരുന്നു. പക്ഷെ സഭ ഉദ്ദ്യേശിച്ചത്‌ പോലെ കാര്യങ്ങള്‍ നടക്കില്ലാ എന്ന് കണ്ടപ്പോളാണ്‌ ഈ നിലപാട്‌ മാറ്റമൊക്കെ ഉണ്ടായത്‌. പിന്നെ സര്‍ക്കരിന്‌ അനുകൂലമായ ഒരു ജനപിന്തുണയും DYFIയുടെും SFI യുടെയും നക്സല്‍ സംഘങ്ങളുടെയുമൊക്കെ ഭീക്ഷിണിയേ അതിജീവിച്ച്‌ ഇഷ്ടമുള്ളതു പോലെ സ്ഥാപങ്ങള്‍ നടത്തിക്കൊണ്ട്‌ പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവും സഭക്കുണ്ടായി. ഇപ്പോള്‍ എഞ്ചിനയറിഗ്‌ കോളേജുകളില്‍ 40% സീറ്റ്‌ വരെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് എടുക്കാന്‍ വരെ തയ്യാറയി.

ഇതൊക്കെ സംഭവിച്ചത്‌ ദൃശ്യമാധ്യംങ്ങളുടെ ഇടപെടലുകള്‍ ഉണ്ടാക്കിയതാണ്‌ എന്നാണ്‌ എന്റെ വിലയിരുത്തല്‍

N.J Joju said...

മാവേലീ കേരളം,

ഞാന്‍ മൈനോറിറ്റി സ്റ്റാറ്റസൂള്ള സ്വാശ്രയസ്ഥാപനങ്ങളും ഇല്ലാത്ത സ്വാശ്രയസ്ഥാപനങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന് ആധാരമായ കോടതിവിധിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആ ലിങ്കും കൊടുക്കേണ്ടി വന്നു. അതില്‍ നിന്നും എനിയ്ക്കു വേണ്ട കാര്യങ്ങള്‍ ഞാനെടുത്തു.

“ജോജോ വായിയ്ക്കതെ പോയ ഭാഗത്ത് താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതിയിരുന്നു.” എന്നു പറഞ്ഞ് മാവേലി ഒരു കമന്റീട്ടിരുന്നല്ലോ. (ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുക). വിധി എന്താണ് എന്നു പരാമര്‍ശിയ്ക്കുന്ന ഭാഗം ഞാനെടുത്തു. വിധിയെ വിമര്‍ശിയ്ക്കുന്ന ഭാഗമാണ് താങ്കളുടെ കമന്റിന് ആധാരം. ഇത് കേസില്‍ പരാജയപ്പെട്ട സര്‍ക്കാരിലെ ഒരു പ്രമുഖപാര്‍ട്ടി പ്രസിദ്ധപ്പെടൂത്തിയതാണ്. അതുകൊണ്ടു തന്നെ വിധി തെറ്റാണ് എന്നു സ്ഥാപിയ്ക്കാനുള്ള ശ്രമം അവരുനടത്തും എന്നുറപ്പാണ്. ആ ഭാഗം അപ്പാടെ വിഴുങ്ങുന്നത് അതിനാല്‍ അബദ്ധമാണ്.

ഇതി പ്രസിദ്ധപ്പെടുത്തിയത് ഫെബ്രുവരി പതിനെട്ടിനാണ്. ഹൈക്കോടതി വിധി സുപ്രീം കോടതി വിധിയെ വളച്ചൊടിച്ച് ഉണ്ടാക്കിയതാണ് എന്നാണ് അവരുടെ വാദം. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീലുപോയതായി താങ്കള്‍ക്ക് അറിയാമല്ലോ. ആ വിധി വരുന്നതിനുമുന്‍പാണ് പ്രസ്തുത ലേഖനം വന്നത്. അതിനു ശേഷം വന്ന സുപ്രീകോടതി വിധി (മ്മയ് 7 2007)ഹൈക്കോടതി വിധി ആവര്‍ത്തിയ്ക്കുകയാണുണ്ടായത്. അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധിയെ ഹൈക്കോടതി വളച്ചോടിച്ചു എന്ന CPI(M) ന്റെ വാദവും അസ്ഥാനത്തണ്. ആ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള താങ്കളുടെ വാദത്തിന്റെ അപാകത മനസിലായിക്കാണുമല്ലോ.

മാവേലികേരളം(Maveli Keralam) said...

ജോജോ
താങ്കള്‍ വീണ്ടും മുന്‍-വിധിയോടെ കാര്യങ്ങള്‍ കാണാന്‍ ശമിയ്ക്കയാണ്.

‘വിധിയെ വിമര്‍ശിയ്ക്കുന്ന ഭാഗമാണ് താങ്കളുടെ കമന്റിന് ആധാരം. ഇത് കേസില്‍ പരാജയപ്പെട്ട സര്‍ക്കാരിലെ ഒരു പ്രമുഖപാര്‍ട്ടി പ്രസിദ്ധപ്പെടൂത്തിയതാണ്‘.

കേരളത്തില്‍ ഏതു പത്രമാണ്, ഭരിയ്ക്കുന്ന പാ‍ര്‍ട്ടിയോടൊ അല്ലെങ്കില്‍ ഏതെങ്കിലുമൊരു താല്പര്യത്തോടോ ചായ്‌വ് കാണാത്തത്.

അങ്ങനെ നോക്കിയാല്‍ ചില സന്ദര്‍ഭത്തില്‍ ചില പത്രങ്ങള്‍ വായിയ്ക്കേണ്ടതേ ഇല്ല എന്നു വരും.

പിന്നെ ഇവിടെ കവലയ്ക്കു നിന്നു പ്രസംഗിച്ച ഒരു വാക്താവിന്റെ വാക്കുകള്‍ വേറൊരുത്തന്‍ വളച്ചൊടിച്ചു എന്നല്ല പറഞ്ഞത്. സുപ്രിം കോടതിയുടെ വിധിയെ കേരള ഹൈക്കോടതി സ്വകാര്യ് കോളേജുകള്‍ക്കു വേണ്ടി ഉള്ള കേസിന്റെ വിധിയില്‍ വളച്ചൊടിച്ചു എന്നാണു ആപ്രസിദ്ധീകരണത്തില്‍
എഴുതിയിര്യ്ക്കുന്നത്. ഇതിനെല്ലാം വേണ്ടപ്പെട്ട രേഖകള്‍ ഉണ്ട്.

വീണ്ടും ജോജൊ എഴിതിയിരിയ്ക്കുന്നു.

“അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധിയെ ഹൈക്കോടതി വളച്ചോടിച്ചു എന്ന CPI(M) ന്റെ വാദവും അസ്ഥാനത്തണ്. ആ ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള താങ്കളുടെ വാദത്തിന്റെ അപാകത മനസിലായിക്കാണുമല്ലോ“.

വീണ്ടും ഞാന്‍ പറയുന്നു ആ ലേഖനം ശരിയ്ക്കു വായിയ്ക്കണമായിരുന്നു എന്ന്.

'A crucial phrase prohibiting individual institutions from holding their own test and bestowing a discretionary optional right on the state to hold its own test for admission to unaided colleges has been omitted from the extract of two full paragraphs (136 and 137) of Inamdar judgment which has been quoted in paragraph 31 of the High Court judgment'.

മെയ് 7,2007 ല്‍ വന്ന സുപ്രിം കോര്‍-ട്ടു വിധിയെ വളച്ചൊടിച്ചു എന്നല്ല ആ ലേഖനത്തില്‍ പറയുന്നത്. ‘Inamdar judgment‘ ലെ വിധിയെ ആണ്.

താഴെ പറയുന്നു ഇനാംദാര്‍ ജഡ്ജുമെന്റിന്റെ വിധി യുടെ കാലവും വര്‍ഷവും.

'The Supreme Court delivered an unanimous judgement by 7 judges (full text available) on August 12, 2005 in the case of P.A. Inamdar & Ors. vs. State of Maharashtra & Ors.declaring that the State can’t impose its reservation policy on minority and non-minority unaided private colleges, including professional colleges'.

ഇതിന്റെ വിധിയെക്കുറിച്ചാണ് പരാമര്‍ശിച്ചിരിയ്ക്കുന്നത്.ഇപ്പോള്‍ മനസിലായിക്കാണുമല്ലോ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം.

മാവേലികേരളം(Maveli Keralam) said...

കിരണ്‍ തോമസ്,

താങ്കള്‍ അഭിപ്രായപ്പെടുന്നു, കേരളത്തിലെ പത്രങ്ങള്‍ സാശ്രയ കോളേജു പ്രശ്നത്തില്‍ സ്വകാര്യ കോളേജു മാനേജുമെന്റുകളുടെ മനസ്സിലെ വനം വെട്ടിത്തെളിച്ചു കാടാക്കാന്‍ സഹായിച്ചു എന്ന്. താങ്കളുടെ വിശ്വാസം രക്ഷിയ്ക്കപ്പെടട്ടെ.

ഞാന്‍ മൈരോരിറ്റി സ്റ്റാറ്റസിനെക്കുറിച്ചുള്ള വര്‍ത്ത, ഇ-മാദ്ധ്യമങ്ങളില്‍ കണ്ടതല്ലാതെ പ്രിന്റു പത്രങ്ങളില്‍ കണ്ടില്ല. ഇനി പ്രിന്റു മാദ്ധ്യമങ്ങളീല്‍ ഉണ്ടായിരുന്നു എങ്കില്‍ എന്റെ തെറ്റിനു മാപ്പു ചോദിയ്ക്കുന്നു.

N.J Joju said...

എന്റെ കമന്റു വായിച്ചിട്ടാണോ മാവേലി കമന്റ്റിയത്?

N.J Joju said...

August 12, 2005 ഇനാംദാര്‍ വിധിയെ ഹൈക്കോടതി വളച്ചൊടിച്ചു എന്നാണ് പ്രസ്തുതലേഖനത്തില്‍ അവകാശപ്പെടുന്നത്. ഈ വിധിയെക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരുന്നു. അവിടെയും സര്‍കാര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇതില്‍ നിന്നും ഇനാംദാര്‍ വിധിയെ ഹൈക്കോടതി വളച്ചൊടിച്ചു എന്ന പരാമര്‍ശം തെറ്റാണെന്നു മനസ്സിലാക്കാം

മാവേലികേരളം(Maveli Keralam) said...

ജോജോ എന്റെ ലേഖനത്തില്‍ സുപ്രിം കോടതി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളെ അനുകൂലിയ്ക്കുന്നതിലും മൈനോരിറ്റി സ്റ്റാറ്റസ് തട്ടിക്കൂട്ടുന്നതിലും എടുത്തിട്ടുള്ളത് എന്നുള്ളതു പല ആധാരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ സമര്‍ദ്ധിച്ചിട്ടുണ്ട് എന്നു താങ്കള്‍ക്കു കാണാവുന്നതാണ്.

ഇതില്‍ പല വിധികള്‍ തന്നെ പരസ്പര വിരുധങ്ങളും ആയിരുന്നു. ഇവയില്‍ ചിലതിലെന്‍ങ്കിലും സ്വകാര്യകോളേജുകള്‍ക്ക് അനുകൂലമല്ലാത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നു.അത്തരമൊന്നായിരുന്നു ഇനാംദാര്‍ വിധി. അതിനെ വളച്ചൊടിച്ചവര്‍ കെരളത്തിലെ നീതിന്യായം വളച്ചൊടിയ്ക്കാന്‍ തയ്യാറായവരാണ്. അതിനവര്‍ക്കു മാര്‍ക്കറ്റിന്റെ പിന്തുണയുമുണ്ട്.

അങ്ങനെ ഒരു സാഹചര്യത്തില്‍ ഹൈക്കോടതി വിധിയും കോണ്ടു സുപ്രിം കൊടതിയില്‍ പോയി തോറ്റു എന്നുള്ളതു സത്യത്തിന്റെ തോല്‍-വിയല്ല എന്നുള്ളതു മനസിലാക്കാന്‍ എന്റെ കോമണ്‍ സെന്‍സ് ധാരാളം മതി എനിയ്ക്കു.

പിന്നെ ആ ലേഖനം അതിന് ഉപോല്‍ബലകമായി ഉപയോഗിച്ചു അത്രേ ഉള്ളു. അവിടെയും എനിയ്ക്കു ആ ലേഖനം പര‍സ്യപ്പെടുത്തിയവരെ അവിശ്വസിയ്കേണ്ട് കാര്യമുണ്ട് എന്നു തോന്നുന്നില്ല. ജോജോ അവിശ്വസിയ്ക്കുന്നെങ്കില്‍ അവിശ്വസിച്ചോളൂ.

മാവേലികേരളം(Maveli Keralam) said...

അനോനി

ക്ഷമിയ്കണം , കമന്റു വൈകി പോയി. അനോനി ഭയന്നതു പോലൊക്കെ സംഭവിച്ചോ? പക്ഷെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കു പൊതുവേ ബ്ലോഗില്‍ തണുത്ത പ്രതികരണങ്ങളേ കിട്ടാറുള്ളു.

ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കാരണമാണ് എന്റെ ഉദ്ദേശം. അതില്‍ താല്പര്യമുള്ളവര്‍ വായിയ്ക്കട്ടെ. അത്ര തന്നെ.

അനോനിയ്ക്കെന്തുകൊണ്ടൊരു ബ്ലോഗ് ഉണ്ടാക്കിക്കൂടാ?
കഴിയുമെങ്കില്‍ ശ്രമിയ്ക്കുക.

chithrakaran ചിത്രകാരന്‍ said...

മാവേലി ,
ഇത്തരം ഒരു വിഷയം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പഠിച്ച്‌ ആത്മാര്‍ഥതയോടെ ബ്ലൊഗില്‍ പ്രസിദ്ധീകരിച്ച താങ്കളുടെ നല്ല മനസ്സിനു നന്ദി പറയട്ടെ.
ന്യൂനപക്ഷത്തിന്റെ ളോഹയും, പര്‍ദ്ദയും ധരിച്ചുകോണ്ട്‌ കേരളത്തിന്റെ വിദ്യാഭ്യാസ കച്ചവടത്തിന്റെ കുത്തകക്കുവേണ്ടി മല്‍സരിക്കുന്ന അധമ ശക്തികളെ നിലക്കുനിര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ താങ്കളുടെ ലേഖനം അവര്‍ക്കു വഴി കാട്ടട്ടെ.

ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ജന്മികളാകുന്നതും, ഹിന്ദുമതത്തില്‍ കടിച്ചുതൂങ്ങിനിന്ന ജനം ജീര്‍ണിച്ച്‌ ന്യൂനപക്ഷത്തിന്റെ വേലക്കാരുടെ വാടകവീട്ടിലെ കുടിയാനായി മാറുന്നതും ഞാന്‍ ഒരു പ്രതികാരത്തിന്റെ സുഖത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കുകയാണ്‌.
കേരളത്തിലെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും വിദേശത്തുനിന്നും വന്നവരല്ലെന്ന് താങ്കള്‍ തന്നെ പറഞ്ഞുവല്ലോ ... അതിനാല്‍ അവര്‍ ഹിന്ദു മതം ഉപേക്ഷിച്ച നമ്മുടെ പ്രിയ സഹോദരങ്ങള്‍ തന്നെയാണ്‌. കേരളത്തിലെ ഭൂരിപക്ഷമായിരുന്നവരും,എന്നാല്‍ ഇന്ന് കേരളത്തില്‍നിന്നും അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നവരുമായ ചെറുമനും,പാണനും,പറയനും ആയ നമ്മുടെ സഹോദരങ്ങളാണ്‌ കേരളത്തിലെ ഇന്നത്തെ ന്യൂനപക്ഷങ്ങള്‍. ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്കാരിക അടിമത്വത്തിനു വിധേയരായ അവര്‍ക്ക്‌ മറ്റു മതങ്ങളിലൂടെയെങ്കിലും തങ്ങളുടെ നാടും സ്വത്തുക്കളും തിരിച്ചു പിടിക്കാനായതില്‍ ചിത്രകാരന്‍ സന്തോഷിക്കുന്നു.
(ഇതിന്‌ ന്യൂനപക്ഷകോളേജുകളെ അനുകൂലിക്കുന്നു എന്ന് അര്‍ത്ഥമില്ല)
ഇതൊക്കെ കാലത്തിന്റെ ഒഴുക്കുകളല്ലേ...
(ആശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ വഴികളുണ്ട്‌.... ഹ ഹ ഹ.....!!!!)

chithrakaran ചിത്രകാരന്‍ said...

കേരളത്തിലെ ന്യൂനപക്ഷം മുഴുവന്‍ പട്ടിക ജാതിയാണെന്ന് മുകളിലെ എന്റെ കമന്റു വായിച്ചാല്‍ തോന്നുമായിരിക്കും. അതു ശരിയല്ല. ഭൂരിപക്ഷവും ഹരിജനങ്ങളായിരുന്നു എന്നേ ഞാന്‍ വിസ്വസിക്കുന്നുള്ളു. വിസ്വകര്‍മജര്‍ നല്ലൊരളവില്‍ ന്യൂനപക്ഷങ്ങളില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌. മറ്റുവിഭാഗങ്ങളും ചെറിയ തോതിലെങ്കിലും ന്യൂനപക്ഷങ്ങളിലുണ്ട്‌.