Sunday, May 30, 2010

നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?

മലയാള ബ്ലോഗു രംഗം വീണ്ടുമൊരു 'സൈബര്‍ ക്രൈമിന്റെ' പൂമുഖത്തു നിരന്നിരിക്കുകയാണല്ലോ.

വളരെക്കാലമായി ബ്ലോഗ് എഴുതിയിട്ട് അഥവാ ഒരു പോസ്റ്റു പൂര്‍ത്തിയാക്കിയിട്ട്, സമയക്കുറവു തന്നെ കാരണം. എന്നാലും ഇത്തിരിസമയം ഉണ്ടാക്കിയെടുത്തേ പറ്റു എന്ന ഒരു തോന്നല്‍. അതിലെന്റെ താല്പര്യം മാനവികത മാത്രമാണ് എന്നു പറയട്ടെ.

ആദ്യമായി എന്റെ പോസ്റ്റിന്റെ ആമുഖമായി വിചിത്രകേരളത്തെ കുറിച്ച് ചിലതെഴുതട്ടെ.


കൊണ്ട്രവേഴ്സിയുണ്ടാക്കിയ വിചിത്രകേരള ബ്ബോഗ്ഗു വായിച്ചിരുന്നു. പത്രങ്ങളും ചില ബ്ലോഗുകളും വിചിത്രകേരളത്തിന്റെ ഉടമ 'ഷൈന്‍' ആണെന്നു പറയുന്നു. അയാളുടെ ഫോട്ടോയും പരസ്യപ്പെടുത്തി. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇനി കോടതി തെളിയിക്കേണ്ട കാര്യമായതിനാല്‍ വിചിത്രകേരളത്തിന്റെ ഉടമയായി ആരോപിക്കപ്പെട്ട 'ഷൈന്‍' എന്നേ പറയാന്‍ കഴിയൂ. ഈ പോസ്റ്റില്‍ ‘ഷൈന്‍‘ എന്ന പേരു ഉപയോഗിക്കുന്നത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് എന്നു പ്രത്യേകം പറയട്ടെ.

വിചിത്രകേരളത്തിന്റെ ഭാഷയെകുറിച്ച് അത്ര മതിപ്പു തോന്നിയില്ല എങ്കിലും ബ്ലോഗില്‍ ചിലരൊക്കെ ചിലപ്പോഴൊക്കെ എഴുതുന്നത്ര വൃത്തികെട്ട ഭാഷ അതിന്റെ ഉടമ ഉപയോഗിച്ചിരുന്നുവോ എന്നു സംശയിക്കുന്നു. ഒരു പൈങ്കിളി എഴുത്ത് എന്നേ എനിക്ക് അതിനെ വിശേഷിപ്പിക്കനാവൂ.


മുകളില്‍ പറഞ്ഞ എല്ലാ ആരോപണങ്ങളിലും തീര്‍പ്പുകല്‍പ്പിക്കാനുള്ള ബഗുമാനപ്പെട്ട കോടതിയുടെ കഴിവിനെ മാനിച്ചു കോണ്ടു തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതട്ടെ.

കോടതി വിധി എന്തുതന്നെയായാലും ഈ കേസിന്റെ സാഹചര്യം ബ്ലോഗേഴ്സിനെയും ബ്ലോഗെഴുത്തിനെയും അതിന്റെ പരിധിക്കപ്പുറം കടന്ന് ഇന്ത്യന്‍-കേരള യാദ്ധാര്‍ഥങ്ങളേയും കുറിച്ചു ചിലതൊക്കെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ബ്ലോഗെഴുതുന്നവര്‍ക്കു പലപ്പോഴും തങ്ങളുടെ എഴുത്തുകളുടെ ന്യായാന്യായ വശങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള അറിവ് ലഭിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. ബ്ലോഗിന്റെ സ്വഭാവം അനുസരിച്ചു അതില്‍ ഒരെഡിറ്റോറിയല്‍ നിയന്ത്രണമില്ല. അതു കൊണ്ടു തന്നെ അതില്‍ എഴുത്തുകാരന്‍/ കാരി പച്ചയായി കാര്യങ്ങള്‍ എഴുതുന്നു. പക്ഷെ ആത്മപ്രകാശനത്തിനും അതിക്ഷേപത്തിനുമിടയിലുള്ള നേരിയ നൂലില്‍ ഈ പച്ച എഴുത്തിനെ നിയന്ത്രിക്കേണ്ടത് സ്വയം ഒരാവശ്യമായി ബ്ലൊഗേഴ്സ് കാണുന്നതു നന്നായിരിക്കും.

അതുപോലെ ബ്ലോഗെന്ന മാദ്ധ്യമത്തെ കേരളത്തിലെ കണ്‍സര്‍വേറ്റീവ് മനസുകള്‍ക്കു അത്ര പെട്ടെന്നംഗീകരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടെങ്കില്‍ അതും സ്വാഭാവികമാണ്. ആശയങ്ങളും ചിന്തകളും സ്വതന്ത്രമായി അവതരിപ്പിക്കാനുള്ള ബ്ലോഗിലെ വ്യക്തി സ്വാതന്ത്യം സമൂഹ്യ നിയന്ത്രണങ്ങളിലൂടെ വ്യക്തികളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാന്‍ ഇന്നും താല്പര്യപ്പെടുന്ന പാരമ്പര്യമനസുകളില്‍ ഭീതിയുളവാക്കാന്‍ ഇടയായേക്കാം.

എന്നാല്‍ ഇന്ത്യയില്‍ നിലവിലിരുന്നതും ഇന്നു നിലവിലിരിക്കുന്നതുമായ സാഹചര്യത്തില്‍ ബ്ലോഗൊരു ആവശ്യമാണോ അല്ലയോ എന്ന ചോദ്യം അപ്രസക്തമാണ്.


ഈ സാഹചര്യങ്ങല്‍ എന്തൊക്കെയാണ് എന്നുള്ളത് എന്റെ കാഴ്ച്ചപ്പാടില്‍:

ഇന്ത്യയിലെ വ്യക്തികള്‍ അധികം പ്രയോഗത്തില്‍ വരുത്തുന്നില്ലെങ്കിലും ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായം വ്യക്തിക്കു സ്വാതന്ത്ര്യം, പൌരാവകാശമായും ചുമതലയായും കൊടുക്കുന്നുണ്ട്.

Fundamental duties..51A.h. It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.

ഈ സ്വാതന്ത്ര്യം ഉപോഗിച്ച് ഒരോ വ്യക്തിക്കും തന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഏതു വിഷയത്തേക്കുറിച്ചും അന്വേഷിച്ചു മനസിലാക്കുന്നതിനും സാഹചര്യങ്ങളോട് ശാസ്ത്രീയ ആഭിമുഖ്യം പുലര്‍ത്തി പ്രതികരിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഈ അന്വേഷണത്തില്‍ പെട്ട ഒന്നാണ് ഒരു വ്യക്തിയുടെ സ്വത്വാന്വേഷണവും അതിന്റെ ഭാഗമായ രാജ്യത്തിന്റെ /ദേശത്തിന്റെ ചരിത്രാന്വേഷണവും. നിര്‍ഭാഗ്യവശാല്‍ രാജ്യ ചരിത്രം കാലാകാലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നവരുടെ കഥകളായി മാറുന്ന പ്രവണതയില്‍ നിന്ന് ഇന്ത്യ ഇന്നും മോചിമായിട്ടില്ല. ഈ അവസ്ഥ മുകളില്‍ പറഞ്ഞ വ്യക്തിസ്വതന്ത്ര്യത്തെ തടവിലിടുന്ന ദോഷമായ പ്രവണതയാണ് ഇന്നും പൊതുവെ കാണുന്നത്.

ജയിക്കുന്നവന്റെ ചരിത്രമാണ ചരിത്രം എന്ന പ്രവണത ഒരു കാലത്ത് ലോകചരിത്ര വേദിയിലും നില കൊണ്ടിരുന്നു. പക്ഷെ പതിനെട്ടാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ആ പ്രവണതയെ (യൂറോ സെന്റ്രിക്ക് ലോക സംസ്കാര കാഴ്ച്ചപ്പാട്) അതെഴുതിയവരുടെ തന്നെ പിന്‍ തലമുറ ചോദ്യം ചെയ്തു പരാജയപ്പെടുത്തിയത് 20-21അം നൂറ്റാണ്ടിന്റെ മാനവികഅനുഭവമാണ്. വ്യക്തി സ്വാതന്ത്യത്തിന്റെ അമൂര്‍ത്ത അനുഭവങ്ങള്‍ കൂടിയാണ് അത്തരം സത്യമുഹൂര്‍ത്തങ്ങള്‍ എന്നു കുടി പറയട്ടെ. ആര്യ സംസ്കാര മേല്‍ക്കോയ്മയെന്ന വംശീയ ഭാവനകളീല്‍ കെട്ടിപ്പടുത്ത യൂറോ സെന്റ്ടിക്ക് ലോക സംസ്കാര കാഴചപ്പാടീനെ കഴപുഴക്കിയതിന്റെ നിമിത്തക്കാരില്‍ ഒരാളായ മാര്‍ട്ടിന്‍ ബെര്‍നല്‍ തന്റെ ബ്ലാക്ക് അതീന (Black Athena) എന്ന പുസ്തകത്തിന്റെ ആമുഖം തുടങ്ങുന്നത് തോമസ് കുനിന്റെ താഴെപ്പറയുന്ന ന്‍കൊട്ടേഷനോടെയാണ്.

"Almost always the men who achieve these fundamental inventions of a new paradigm have either been very young or very new to the paradigm they change". (Thomas Kuhn ,The Structure of Scientific Revolutions, p.90).

മിക്കപ്പോഴും നവ കാഴ്ച്ചപ്പാടുകളുടെ വിശിഷ്ട മാത്രുകകള്‍ നേടിയെടുക്കുന്നത് യുവാക്കളോ നവാഗതരോ ആയിരിക്കും.

ഈ നവ കാശ്ചപ്പാടുകളുടെ അംഗീകാരം ഒരുകാലത്തു ചരിത്രത്തില്‍ അസത്യമായി രേഖപ്പെടുത്തിയിരുന്നവയെ തിരുത്തിയെഴുതുന്നതിനും പരാജയപ്പെട്ടവരുടെ കാഴപ്പാടുകള്‍ക്കു പുനരാവിഷ്ക്കരണം സാദ്ധ്യമാക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ വളര്‍ച്ചയില്‍ ചരിത്ര-സാമൂഹ്യതയുടെ സൃഷ്ടി പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. ലോകത്തിന്റെ ഈ മാനവിക കാഴ്ചപ്പാടിനു കടക വിരുദ്ധമായാണ് ഇന്ത്യയില്‍ പല സംഗതികളും നടക്കുന്നത്.

ഏതാണ്ട് 2000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മേല്‍ രൂപപ്പെടുത്തിയതെന്നു ന്യായമായി കരുതാവുന്ന ഇന്ത്യയുടെ കോളനി-വര്‍ണ വിവേചന വാഴ്ച്ച, അതിലൂടെ മേല്‍ക്കോയ്മ സാദ്ധിച്ചെടുത്തവരുടെ സാമ്പത്തിക സാമൂഹിക രാഷ്ട്ര്രിയ ഉന്നമനത്തിനു കാരണമായി. എന്നാല്‍ ആ വിവേചന സമ്പ്രദായത്തെ -ഇന്ത്യന്‍ മനവികയുടെ നേര്‍ക്കു കത്തി വച്ചവരെ- സത്യ സന്ധമായി തിരിച്ചറിയാന്‍ പോലും സ്വതന്ത്ര ഇന്ത്യയിലെ ഒരൊറ്റ നേതാക്കള്‍ പോലും തയ്യാറായില്ല എന്നുള്ളത് ഇന്ത്യന്‍ ഭൂരിപക്ഷത്തിനു പെറേണ്ട ഒരു ഭാരമായി ഇന്നും നിലനില്‍ക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യാതിരുന്ന ആ ജോലി, ദൈനം ദിന ജീവിതവുമായി മല്ലടിക്കുന്ന സാധാരണക്കാരനു ചെയ്യാന്‍ കഴിയാത്തത് അവരുടെ കഴിവുകേടായി വര്‍ണ്ണ സന്തതികള്‍ ആഘോഷിക്കുന്ന കാഴ്ച്ച ദയനീയം തന്നെ എന്നു പറയാതിരിക്കാന്‍ തരമില്ല.

പക്ഷെ അടുത്ത കാലത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായിരീക്കാം മറ്റുള്ളവര്‍ ഒഴിഞ്ഞുമാറിയിടത്ത് ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രിക്ക് ആ ചരിത്ര വിവേചനത്തെ അംഗീകരിക്കേണ്ടിവന്നു.

Dalits have faced a unique discrimination in our society that is fundamentally different from the problems of minority groups in general. The only parallel to the practice of ‘untouchability’ was Apartheid in South Africa. Untouchability is not just social discrimination. It is a blot on humanity”. Manmohan Singh Indian, Prime Minister of India.

പക്ഷെ അണ്‍ ടച്ചബിലിറ്റി-തൊട്ടുകൂടാഴിക, തീണ്ടിക്കൂടാഴിക, കണ്ടുകൂടാഴിക- ഇതൊന്നും പ്രത്യേകിച്ച് കേരളത്തില്‍ അനുഭവിച്ചത് ദളിതര്‍ മാത്രമല്ല പിന്നോക്ക ജാതികളും ആ പട്ടികയില്‍ തന്നെ ആയിരുന്നു. പക്ഷെ പിന്നോക്ക- ദളിത ജനവിഭാഗത്തിനോടു കാണിച്ചിരുന്ന വിവേചനത്തിന് ന്യായമായ പരിഹാരം കാണുന്നതിനു പകരം അവരുടെ പ്രശ്നങ്ങളെ കാര്‍പറ്റിന്റെ അടിയില്‍ തൂത്തുകയറ്റി മറയ്ക്കുന്ന സാമര്‍ദ്ധ്യമാണ് വര്‍ണവിവ്വേചനം കൊണ്ടു പുരോഗതി നേടിയവര്‍ ഇന്നും കാണിക്കുന്നത്.

ഒരു ദളിതനായ അംബേദ്ക്കര്‍ എഴുതി എന്നു പറയപ്പെടുന്ന ഇന്ത്യന്‍ ഭരണഘടന ഈ വിവേചനത്തെ കുറിച്ചു നിശബ്ദത പൂകേണ്ടതല്ലായിരുന്നു. പക്ഷെ എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്നുള്ളത് ഒരു മില്ല്യന്‍ ഡോളര്‍ ചോദ്യമായി അവശേഷിക്കുന്നു. ദളിതരെ കൂടാതെ വിവേചനമനുഭവിച്ച മറ്റു ദേശത്തിന്റെ മക്കളെ യാദ്ധാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ‘പിന്നോക്ക ക്ലാസ്’ എന്ന പെട്ടിയിലുള്‍ക്കൊല്ലിക്കുന്ന തമാശയാണ് ബഹുമാനപ്പെട്ട ഇന്ത്യന്‍ ഭരണഘടന ചെയ്തത. അതിന്റെ കാരണവും ഒരു കടങ്കഥയായി ഇന്നും അവശേഷിക്കുന്നു.


സാക്ഷരകേരളത്തിലെപിന്നോക്ക- അധ:കൃതന്റെ അവസ്ഥയെന്താണ്?

കിട്ടുന്നതെന്തും മുന്നോക്കരെ പോലെ കാണാപാഠം പഠിച്ച് സാക്ഷരതയുടെ ശതമാനം കൂട്ടീയതൊഴിച്ചാല്‍, കേരളത്തിലെ പിന്നോക്കര്‍ക്കും അധ;കൃതര്‍ക്കും രാജ്യം ജനിച്ചപ്പോള്‍ ഭരണഘടന എഴുതിവച്ച തങ്ങളുടെ ജാതകക്കുറിപ്പിനേക്കുറിച്ചൊന്നും വലിയ വിവരമില്ല. സംവരണം, തങ്ങള്‍ക്കു സഹസ്രാബ്ദങ്ങളായി നഷ്ടപ്പെട്ട അവസരങ്ങളുടെ നഷ്ടപരിഹാരം എന്നതിലുമുപരി ജനാധിപത്യ കാലുവാരി നേതാക്കന്മാരുടെ ഔദാര്യമാണെന്നു പറഞ്ഞുകൊടുത്തതവര്‍ അതുപോലെ കാ‍ണാപാഠം പഠിച്ചു. സ്വന്തമായ ആശയാവിഷ്ക്കാരങ്ങളോ, അഭിപ്രായ പ്രകടനങ്ങളോ, ചരിത്രാനേഷണങ്ങളോ മേലാളന്മാരോടുള്ള നിഷേധമാണെന്ന് അവരു തന്നെ പഴയ തലമുറ പുതിയ തലമുറയെ പറഞ്ഞു മനസിലാക്കി. പോരെങ്കില്‍ അതിജീവനം തന്നെയായിരുന്നു അവരില്‍ ഭൂരിപക്ഷത്തിനും അഭിപ്രായപ്രകടനവും അന്വേഷണവും. അല്ലാത്ത ഒരു ചെറു ന്യൂനപക്ഷം ഒന്നുകില്‍ നിഷ്ക്ക്രിയരായി നിന്നു അല്ലെങ്കില്‍ സവര്‍ണനു സ്തുതി പാടി.
അങ്ങനെ നിശബ്ദമായി സഹിക്കുന്ന ഒരു ഭൂരിപക്ഷം സവര്‍ണ മേലാളന്മാര്‍ക്കു വീണ്ടും വീണ്ടും സൌഭാഗ്യമരുളി. വര്‍ണ രാഷ്ട്രീയങ്ങള്‍ അവന്റെ പേരില്‍ കൊഴുത്തു.

ഇന്നു സംവരണം എന്ന ‘പിച്ചക്കാശു‘ വാങ്ങി കുറെ പേരൊക്കെ പുരോഗമിക്കുന്നത് ഈ സവര്‍ണ സൌഭാഗ്യത്തിനു നേരെ കത്തി വയ്ക്കുന്നതയാണ് പലരും ഭയക്കുന്നത്. പുരോഗമിച്ചാലും സ്വന്തം സാ‍മൂഹ്യ ഐഡെന്റിറ്റി പിന്നോക്കനും അധ:കൃതനും വര്‍ണന്റെ മുന്‍പില്‍ തെളിയിക്കേണ്ടതൊരു ഭാരമായി മാറുന്നു. ഇത്തരുണത്തില്‍ ഒരു ദളിതയുവാവിന്റെ അനുഭവം വായിക്കു ഇവിടെ. സവര്‍ണന്റെ വംശീയ ഭാ‍വനകളുടെ മേല്‍ക്കുര ഭേദിച്ചു സ്വന്തം സ്വത്വത്തെ തിരിച്ചറിയുന്ന അവര്‍ണന്‍ ഇന്നു സവര്‍ണന്റെ ഉറക്കം വല്ലാതെ കെടുത്തുന്നുണ്ട്.

പിന്നോക്കന്റെയും അധ:കൃതന്റയും ചരിത്രത്തിനോ കഥയിലോ ന്യൂസ് വാല്യൂ കേരളത്തിലെ ‘മുന്നോക്ക‘ മാദ്ധ്യമ ഉടമകള്‍ കണ്ടെത്താഞ്ഞതും ആകസ്മീകമല്ല എന്നു വേണം കരുതുവാന്‍. മാമൂലു ചിന്തകള്‍ക്കു വ്യത്യസ്ഥമായി ചിന്തിച്ചു, എഴുതി എന്നുള്ളതിന്റെ പേരില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുയുടെ നേര്‍ക്ക് കാണിച്ച നിഷേധം പുതിയതിനു സ്ഥലം കൊടുക്കുന്നതിന്റെ കേരളീയന്റെ എതിര്‍പ്പാണ് തെളിയിക്കുന്നത്. അതായത്, സ്വാതന്ത്ര്യബോധത്തെയും, മാമൂലുകളില്‍ നിന്നു വേറിട്ട കാഴ്ചപ്പാടുകളേയും, അധ:കൃതനെയും പിന്നോക്കനെയും നിഷേധിച്ച ഒരു മുഖ്യധാ‍രയായിരുന്നു സംസ്ഥാനം പൊതുവെ നിയന്ത്രിച്ചിരുന്നത് .

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ ചരിത്രത്തിന്റെ എനിക്കു ലോജിക്കല്‍ എന്നു തോന്നിയ ഒരു വേര്‍ഷന്‍ ഒരിക്കല്‍ ഞാന്‍ ഒരു വെബു പ്രസിദ്ധീകരണത്തിനയച്ചു കൊടുത്തു. പക്ഷെ അതിന്റെ എതൊക്കെ ഭാഗങ്ങള്‍ എഡിറ്റു ചെയ്യണമെന്നു അറിയിച്ചപ്പോള്‍ എനിക്കു മനസിലായി അതിന്റെ സവര്‍ണത. എഡിറ്റ് ചെയ്ത് എന്റെ ലേഖനം പബ്ലീഷ് ചെയ്യണമെന്നു താല്പര്യപ്പെടുന്നില്ല എന്നു പറഞ്ഞ് എനിക്കതു തിരിച്ചു വാങ്ങേണ്ടിവന്നു. ചുരുക്കം പറഞ്ഞാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ സവര്‍ണതയെ, തെറ്റായ മാമൂലുകളെ, പാരമ്പര്യത്തെ ഒക്കെ അനുകൂലിക്കാത്ത ഒരു ചിന്താഗതിയും പ്രസിദ്ധീകരണയോഗ്യമായിരുന്നില്ല.

മലയാള ബ്ലോഗിന്റെ ആഗമനം.

ഏതാണ്ട് അതേ സമയത്താണ് മലയാളം ബ്ലോഗിന്റെ ആഗമനത്തെക്കുറിച്ച് എനീക്ക് അറിവുണ്ടായത്. ആശയങ്ങള്‍ സ്വന്തമായി ഒരെഡിറ്ററുടെ കടിഞ്ഞാണ്‍ കൂടാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം വലിയ പ്രതീക്ഷകള്‍ക്കു വക തന്നു. സ്വത്വ പ്രശ്നങ്ങളേ അനാവരണം ചെയ്യുന്നതിന് അങ്ങനെ മുഖ്യ ധാരയില്‍ നിന്ന് സഹസ്രാബ്ദങ്ങളായി മാറ്റിനിര്‍ത്തിയിരുന്ന മലയാളി വിഭാഗങ്ങള്‍ക്ക് ആദ്യമായി ഒരവസരം ഉണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നു.

പക്ഷെ പൊതു മാദ്ധ്യമങ്ങളിലെ പോലെ തന്നെ ഒരു കടിഞ്ഞാണ്‍വ്യൂഹത്തിന്റെ പിടി മലയാളം ബ്ലോഗിലും നിലവിലുണ്ട് എന്നു മനസിലാക്കാല്‍ അധികം വൈകാതെ കഴിഞ്ഞു. പ്രത്യേകിച്ച് ജാതി-വര്‍ണ വിവേചന വിഷയങ്ങളേക്കുറിച്ചെഴുതുന്നത് അന്നു (2006) ബ്ലോഗില്‍ ടാബൂ ആയിരുന്നു. അത്തരം വിഷയങ്ങള്‍ക്ക്, ഒരു പക്ഷെ ബ്ലോഗിലെ അപ്പര്‍ സ്ട്രാറ്റയിലുള്ളവരുടെ മാനസികോല്ലാസം ഉണര്‍ത്താന്‍ കഴിയാഞ്ഞതോ അല്ലെങ്കില്‍ അത്തരം വിഷയങ്ങള്‍ അവരില്‍ ഉയര്‍ത്തിയ ഭയമോ ആയിരുന്നിരിക്കാം അതിന്റെ കാരണങ്ങള്‍ എന്നു കരുതുന്നു.. അത്തരം വിലക്കുകള്‍ കൂടാതെ അഥവ വ്യവസ്ഥാപിത ജാതി-മത-ദൈവ വിഷയങ്ങള്‍ക്ക് വേറിട്ട ചിന്തകള്‍ കൊണ്ടു വരുന്ന ബ്ലോഗുകളില്‍ തങ്ങളുടെ കാസ്റ്റ്-ക്ലാസ് കോണ്‍ഷ്യന്‍സിനെ തൃപ്തിപ്പെടുത്താനുതകുന്ന തീര്‍പ്പുകളുമായി അവര്‍ ഒറ്റക്കും കൂട്ടമായും എത്തിയിരുന്നു. ജാതിയേക്കുറിച്ച് പ്രത്യേകിച്ച് അവര്‍ണ കാഴ്ചപ്പാടില്‍ എഴുതുന്നവര്‍ വെറും അണ്ടന്മാരും അഴകോടന്മാരുമാണെന്നു പരത്തുന്ന ഒരു സവര്‍ണ ജാതി സ്വത്വത്തില്‍ അവര്‍ അഭിമാനം കൊണ്ടിരുന്നു. അതു പോലെ ജാതിയേക്കുറിച്ചെഴുതുന്നവര്‍ ഒക്കെ ജാതിഭ്രാന്തന്മാരാണ് എന്ന ധാരണയും നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ഇന്ന് ജാതിയേക്കുറിച്ചും മതത്തേക്കുറിച്ചും എഴുതുന്നതും അറിയുന്നതും ഒരാവശ്യമാണെന്ന് ഭൂരിപക്ഷവും അംഗീകരിക്കുന്നു എന്നാണ് തോന്നുന്നത്. അതോടെ ജാതി-മത-വര്‍ണങ്ങളുടെ ദേവ പരിവേഷത്തിന്റെ പേരില്‍ വളരെ ഭദ്രമായി ഒതുക്കി വച്ചിരുന്ന പല കാര്യങ്ങളും ബ്ലോഗുകളീല്‍ ചര്‍ച്ചക്കു വന്നു. തീര്‍ച്ചയായും ആ ചര്‍ച്ചകള്‍ ചിലര്‍ക്കു തലമുറകളായി ഭീതിയുടെയും അവസരമില്ലായ്മയുടെയും പേരില്‍ പുറത്തു പറയാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ പുറത്തു പറയാനും മറ്റുള്ളവര്‍ക്കതു മനസിലാകാനും അവസരമുണ്ടായി. എന്നാല്‍ മറുപക്ഷത്തിലുള്ളവര്‍ക്ക് തങ്ങളുടെ നിയന്ത്രണം വിട്ടു പോകുന്നതിലുള്ള വ്യസനവും അതുണ്ടാക്കിയിരിക്കാം

കൂട്ടത്തില്‍ പരയട്ടെ, ഈ സ്വതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നവരും ധാരാളമാണ്. ചിലതൊക്കെ സ്വന്തം ജാതി/മത ജാഡകള്‍ക്കു പരസ്യം പതിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അതിനെ എതിര്‍ക്കുന്നു. രണ്ടു വകകളിലും ഭാഷ മാന്യതയുടെ അതിര്‍ത്തികള്‍ കടന്നു പോക്കുക വിരളമല്ല.

എന്നാല്‍ എല്ലാ വ്യവസ്ഥാപിത മതങ്ങളും മനുഷ്യനെ ഒരു പോലെ അടിമത്വത്തിലേക്കു നയിക്കുന്നു എന്ന മതത്തില്‍ വിശ്വസിക്കുന്നവരും ബ്ലോഗിലുണ്ട്, അതു പോലെ മത-ജാതി വിഭാഗീയത ഒരു രാജ്യത്തെയോ ദേശത്തെയോ ഒരിക്കലും പുരോഗതിയിലേക്കു നയിക്കുകയില്ല എന്നു വിശ്വസിക്കുന്നവരും. അവരുടെ മതം പൊതുവെ മാനവികതയാണ്. സ്വന്തം വംശജാട പറഞ്ഞ് ആനപ്പുറത്തിരിക്കുന്നവര്‍ അവര്‍ക്കു തമാശയാകാനേ വഴിയുള്ളു. സത്യമാണവരുടെ അന്വേഷണം. ആ കൂട്ടത്തില്‍ പക്ഷെ പിന്നോക്കനും അധ:കൃതനും, നായരും മുസ്ലീമുമുണ്ട് എന്നുള്ളത് ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-ജാതിരാഷ്ട്രീയ പശ്ചാത്തലത്തില്‍ ആശക്കു വക തരുന്നവയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ചരിത്ര അന്വേഷണങ്ങളുടെ ആവശ്യങ്ങള്‍

വര്‍ണവിവേചനം നിലവില്‍ വരുത്തിയവരുടെ കണക്കില്‍ തന്നെ, കേരളത്തില്‍ ശൂദ്രവിഭാഗമായ ഒരു ജാതിയിലെ സ്ത്രീകള്‍ക്കും (പുരുഷമ്മാര്‍ക്കല്ല) മറ്റു വര്‍ണക്കാര്‍ക്കും നാടിന്റ് ഭൂസ്വത്തിന്റയും, സമ്പത്തിന്റയും സിംഹഭാഗം എങ്ങനെ കൈവന്നു, അതിലേക്കുള്ള മീന്‍സ് എന്തായിരുന്നു, ഭൂരിപക്ഷത്തിനു എങ്ങനെ ഒരു കൂരവച്ചു കയറിക്കിടക്കാനുള്ള ഭൂമിയില്‍ പോലും അവകാശമില്ലാതെയായി, അത്തരമൊരു അസന്തുലിത എക്കോണമി ദേശത്തിന്റെ സമ്പത്ത് വികസന പുരോഗതികളെ എങ്ങനെ ബാധിച്ചു? അത്തരമൊരു പശ്ചാത്തലം ആനുകാലിക തലമുറകളുടെ സാമൂഹ്യ, സാമ്പത്തിക, വൈകാരിക, മനോവ്യാപാരങ്ങളെ എങ്ങനെ ബാധിക്കുന്നു, അതിലെ ന്യായാന്യായങ്ങളെന്ത്? ഇതൊക്കെ റിസേര്‍ച്ചിനും അന്വേഷണങ്ങള്‍ക്കും വിഷയങ്ങളാണ്. അതു നായരുടെയോ ബ്രാഹ്മണന്റയോ ചരിത്രമല്ല, ദേശത്തിന്റെ ചരിത്രമാണ്. ഒരു ഭാഗത്ത് സ്വത്തുക്കളും റിസോഴ്സുകളും കുന്നു കൂടിയപ്പോള്‍ മറുഭാഗത്തതു അതു കുറയുകയാണുണ്ടായത്. അതില്‍ നിന്നുണ്ടായ അരാജകത്വം അഥവാ പോരായ്മകള്‍ എങ്ങനെ അവരുടെ ചരിത്രമാകാതിരിക്കും?


ഇതും ഇതുപോലെയുള്ള അനേക അന്വേഷണങ്ങളും നേരത്തേ ഇന്ത്യന്‍/കേരള വിദ്യാഭ്യാസത്തിന്റെ അന്വേഷണങ്ങളാകേണ്ടതായിരുന്നു.

ബ്രിട്ടീഷ് രാജിന്റെ കാലത്തെ എഴുത്തുകാരായിരുന്ന ഇ.എം.ഹോസ്റ്ററുടെയും, റുഡ്യാര്‍ഡ് കിപ്ലിംഗിന്റയും നോവലുകളില്‍ ഇന്ത്യന്‍ ജനതക്കു നേര്‍ക്കു സൃഷ്ടിച്ച വംശീയ വിവേചനം അനാ‍വരണം ചെയ്യുന്നത് ബ്രിട്ടന്റെ ഇന്നത്തെ തലമുറയിലുള്ള വിദ്യാര്‍ദ്ധികളാണ്. വംശീയ വിവേചനത്തിന്റെ സൂചനകള്‍ പോലും വെച്ചു പൊറുപ്പിക്കാന്‍ ലോകമിന്നു തയ്യാറാകുന്നില്ല എന്നതിന്റെ സൂചനയാണിത്.

ഇത്രയും എഴുതിയതിന്റെ ഉദ്ദേശം വിചിത്രകേരള ഉടമയുടെ ലക്ഷ്യം ശുദ്ധമായ ചരിത്രാന്വേഷണം ആയിരുന്നെന്നോ അല്ലെന്നോ പരാമര്‍ശിക്കുകയല്ല എന്നു പ്രത്യേകം പറയട്ടെ.

മറിച്ച്‍, കേരളത്തിലെ വ്യവസ്ഥാപിത മത -ജാതി -വംശീയ വാദികള്‍ക്കു പൊതുവെ മാറ്റത്തെയും വ്യക്തി സ്വാതന്ത്ര്യത്തേയും പോസിറ്റീവ് ആയിക്കാണാനുള്ള ഒരു പാരമ്പര്യമില്ല എന്നാണ്. അതു കൊണ്ടു തന്നെ ഒരു സ്വതന്ത്ര പ്രസിദ്ധീകരണമായ ബ്ലോഗ് അവരുടെ വരുതി മാറി പോകുന്ന സാഹചര്യത്തില്‍ അവരില്‍ ഭയമുളവാക്കാന്‍ കാരണമാകുന്നു. എന്നാല്‍ അതേ കേരളത്തില്‍ നിന്നു തന്നെ ക്രിയാത്മകമായും പുരോഗമനപരമായും ചിന്തിക്കുന്ന കുറെ ആളുകള്‍ ബ്ലോഗിനെ തങ്ങളുടെ അറിവിന്റയും അന്വേഷണത്തിന്റെയും പ്രകാശന ഉപാധിയായും കാണുന്നുണ്ട്. ചരിത്രത്തിന്റെയും ഭരണത്തിന്റയും വഴികള്‍ അപഥങ്ങളായിട്ടൂണ്ടെങ്കില്‍ അതിലേക്ക് അന്വേഷണങ്ങള്‍ തിരിയേണ്ടതായിട്ടുണ്ട്. അത്തര അന്വേഷണങ്ങള്‍ക്ക് നായര്‍ സംഘടന വേഴ്സസ് വിചിത്രകേരള ഉടമ കേസിന്റെ വിവക്ഷകള്‍ എന്തൊക്കെയാണ്? ചിലര്‍ക്കു ബ്ലോഗെഴുത്ത് ഉന്നതങ്ങളിലെ ഗോസിപ്പുകളും, വര്‍ണജാഡകളും ആഘോഷിക്കാനുള്ള ഉപാധികളായേക്കാം. പക്ഷെ ചരിത്ര പാര്‍ശ്വങ്ങളില്‍, ജനനത്തിന്റ‍, മാതാപിതാക്കളുടെ പേരില്‍, അധിക്ഷേപിക്കപ്പെട്ട്, വിവേചിക്കപ്പെട്ട്, ആത്മബലം കെടുത്തി, മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് സഹസ്രാബ്ബ്ദങ്ങളായി നഷ്ടപ്പെട്ടിരുന്ന ശബ്ദമാണ് ബ്ലോഗ്. ബ്ലോഗെഴുത്തു ദുരുപയോഗം ചെയ്യുന്നവരുണ്ടെങ്കില്‍ അവരും ബ്ലോഗിനെ ഭയക്കുന്നവരുണ്ടെങ്കില്‍ അവരും ഈ സത്യം ഇനിയെങ്കിലും അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

വാല്‍കഷണം -അല്പം വിദ്യാഭ്യാസം


മാതൃഭൂമി പത്രവാര്‍ത്തയനുസരിച്ച് ‘ഷൈനിന്റെ’ അറസ്റ്റ് IPC 153A വകുപ്പനുസരിച്ചാണ്.
എന്താണ് ഐ.പി.സി 153 എ അനുശാസിക്കുന്നത്

Section 153-A IPc states:
whoever
(a) by words, either spoken or written or by signs or by visible representations or otherwise promotes or attempts to promote on ground of religion, race, place of birth, residence, language, caste or community or any other ground whatsoever disharmony or feelings of enmity, hatred or illwill between different religious, racial, language or regional groups or castes or communities shall be punished with imprisonment……
1.

Sunday, August 09, 2009

‘ദേവദാസികള്‍‘ വേശ്യകളാണോ

ചാണക്യാ

വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ.

ഇന്ത്യയിലെ ദേവദസി സമ്പ്രദായം അതിപുരാതമായ ഒരു വ്യവസ്ഥയായതിനാലും അതിന്റെ പതനം വേശ്യാവസ്ഥയിലേക്കെത്തിയതിനാ‍ലും പൊതുവെ ആളുകള്‍ ദേവദാസികള്‍=വേശ്യ എന്നു മനസിലാക്കുന്നു.

എന്നാല്‍ ദേവദാസികളെക്കുറിച്ച് വളരെയധികം റെഫര്‍ ചെയ്തിട്ടും ചാണക്യനും ദേവദാസി=വേശ്യ എന്നു പറയുന്നതെന്താണ്‍് അന്നു സംശയിക്കുന്നു.

എന്റെ അറിവില്‍ ‘ദേവദാസികള്‍’ ബുദ്ധമതകാലത്തെ ദേവ ദാസികളായി ജീവിക്കാന്‍ സ്വയം തയ്യാറായവരാണ്‍്. ബുദ്ധമതത്തിന്റെ ദേവസങ്കല്പവും ബ്രാഹ്മണമത ദൈവ സങ്കല്പവും രണ്ടാണെന്ന് ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ. ബുദ്ധവിഹാരങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ വളരെ മാന്യമായി,ആദര്‍ശസ്ത്രീകളായി ജീവിച്ചിരുന്നവരായിരുന്നു അവര്‍. അറിവും കലയും ഒരു പോലെ വഴങ്ങിയിരുന്നവര്‍.

എന്നാല്‍ ബ്രാഹ്മണമതത്തിന്റെ ദൈവ ക്ഷേത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയാണ്‍് ഉണ്ടായത്.

തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല എന്നാണ്‍് എന്റെ അറിവ്. ബുദ്ധമതകാലം കഴിഞ്ഞ ബ്രാഹ്മണ/ഹിന്ദു മത കാലത്തിലൂടെ രാജാഫ്യൂഡല്‍ വാഴ്ചയിലൂടെ ജനാധിപത്യത്തിലെത്തിച്ചേര്‍ന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങള്‍ക്കു വീധേയമായ ഇന്ത്യയിലെ സ്തീ അവസ്ഥയാണ്‍് ദേവദാസി സമ്പ്രദായം. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വളര്‍ച്ചയുടെ സ്വത്ത്വവുമുള്‍ക്കൊള്ളുന്നു അത്. അതിനാല്‍ വളരെ സെന്‍സിറ്റീവ് ആയി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്‍് അതെന്നു പറയട്ടെ.

ഈ വളര്‍ച്ചയെക്കുറിച്ച് ഞാന്‍ എന്റെ ഒരു
പഴയ പോസ്റ്റില്‍ എഴുതിയിരുന്നു. ദേവദാസി സ്മ്പ്രദായത്തെക്കുറിച്ച് വളരെ റിസേര്‍ച്ചുകള്‍ നടത്തിയ ഡോക്ടര്‍ കെ.ജെ ജംനദാസിന്റെ പഠനങ്ങളെ ആശ്രയിച്ചായിരുന്നു ഞാന്‍ എന്റെ പോസ്റ്റു തയ്യാറാക്കിയത്.

തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല എന്നു പറയാന്‍ കാരണം

1. ബ്രാഹ്മണമത പ്രകാരം ദേവദാസികളാക്കിയവര്‍ ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരാണ്‍്
2. അവരുടെ വിവാഹം ബാല്യകാലത്തു തന്നെ അമ്പല ദൈവങ്ങളുമായി നടക്കുന്നു. (ബ്രാഹ്മണ്ണാന്റെ കാമപൂരണത്തിന് ഇരയാകുന്നു)
3. ഇവര്‍ അമ്പലം ചുറ്റിപ്പറ്റിയാണ്‍് വളര്‍ന്നിരുന്നത്. (ദേവദാസി സമ്പ്രദായം നിയമപരമായി നിര്‍ത്തലാക്കുന്നതിനു മുന്‍പ് തെക്കെ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ എത്ര ദേവദാസികള്‍ ഉണ്ടായിരുന്നു എന്ന് അറിയാന്‍ എന്റെ പോസ്റ്റു വായിക്കു).

എന്നാല്‍ രാജഭരണകാലഘട്ടത്തില്‍ ‘ദേവദാസികള്‍‘ രാജകൊട്ടാരത്തില്‍ വരാന്‍ തുടങ്ങി. വേശ്യകളായിട്ടായിരുന്നു അത്. അവരെ വേശ്യാവൃത്തിക്കു മാത്രമല്ല എസ്പിയൊണേജിനും രാജാക്കന്മാര്‍ ഉപയോയിച്ചിരുന്നു. അതുപോലെ സ്വത്തുണ്ടാക്കുന്നതിനും ഡിപ്ലൊമാറ്റ്സുകളെ പ്രീതിപ്പെടുത്തുന്നതിനും ഒക്കെ എന്നു ചരിത്രം പറയുന്നു.


അതുപോലെ ദേവദാസികളുടെ കഥകള്‍ തിരുവിതാം കൂറിലെ കൊട്ടാരവേശ്യകളെ പോലെ ഹൈ പ്രൊഫൈല്‍ ജീവിതങ്ങളല്ലായിരുന്നു. അങ്ങനെയുള്ള ഒരു വേശ്യയില്‍ ഉണ്ടായ മക്കള്‍ക്ക് രാജഭരണം കൈവരാഞ്ഞതിന്റെ കാരണം എനിക്കും മനസിലാകുന്നില്ല. കാരണം അവര്‍ രാജാവിന്റെ മക്കളായിരുന്നുവല്ലൊ. ഉം ഏതായാലും അതു വേറെ കാര്യം.

എന്നാല്‍ ദേവദാസി വര്‍ഗത്തില്‍ പിറന്ന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം അങ്ങനെയൊന്നും ഗ്ലാമറിലല്ല. ദേവദാസി വ്യവസ്ഥ നിയമം മൂലം റദ്ദു ചെയ്തു എങ്കിലും ഗവണ്മെന്റ് അവരെ പുനരധിവസിപ്പിക്കാനുള്ള സ്റ്റ്രാറ്റജീസ് ഒന്നും കൈക്കൊണ്ടില്ല. അവരുടെ ഇന്നത്തെ നില വളരെ ശോചനീയമാണ്‍്. സ്വന്തം മക്കളെ ചെറുപ്പത്തിലേ മറ്റുള്ളവര്‍ക്കു വില്‍ക്കുക സാധാരണമാണ്‍്. അല്ലെങ്കില്‍ അവരെ ആരും വിവാഹം കഴിക്കുകയില്ല. പലരും വേശ്യാലയങ്ങളില്‍ എത്തിപ്പെടും. അങ്ങനെ പോകുന്നു.

ചുരുക്കത്തില്‍ വേശ്യസമ്പ്രദായം =ദേവദാസിസമ്പ്രദായം ‍ എന്നു പറഞ്ഞാല്‍ വേശ്യകള്‍ക്കു പ്രത്യേകമായി ഒരു നഷ്ടവുമില്ല. എന്നാല്‍ തിരിച്ചു പറയുന്നതു ശരിയല്ല. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്.Sunday, June 15, 2008

ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും

ബ്ലോഗെന്നാല്‍ എന്ത്?


ഈ ചോദ്യത്തിന് ഇതിനോടകം പല സാഹചര്യങ്ങളീലായി കേരള ബ്ലോഗേഴ്സ് പല ഉത്തരങ്ങള്‍ കൊടുത്തിട്ടുണ്ട്. ബ്ലോഗ് എന്നു പാറഞ്ഞാല്‍ ഡയറിയാണ്‍്, ചിന്തയുടെ പ്രകാശനമാണ്‍്, പുതിയ അറിവാണ്‍്, ബൂ‍ലോകത്തെഴുതിക്കിട്ടിയ തീരാധാരമാണ്‍്, സിറ്റിസന്‍സ് ജേര്‍ണലിസമാണ്‍് ഇങ്ങനെ പലതും അതില്‍ പെടുന്നു.


ഈ സാഹചര്യത്തില്‍ ബ്ലോഗു സ്വാതന്ത്ര്യവും ചിലരുടെയെങ്കിലും ചിന്താവിഷയമായിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തെ നല്ല ഒരംശം‍ ഉത്തരവാദിത്വത്തൊടെ ഉപയോഗിക്കുമ്പോള്‍ ചീലരെങ്കിലും അത് പരമാധികാര സ്വാതന്ത്ര്യമായി കരുതുന്നുണ്ട് എന്നാണ്‍് എന്റെ ധാരണ. അതായത് എന്തും ഏതും, തെറിവരെയും എഴുതാനുള്ള സ്വാതന്ത്ര്യം അഥവാ സൈബര്‍ അവകാശമാണ്‍് ഇവര്‍ക്കൂ ബ്ലോഗ്.


ഈയടുത്ത കാലത്തു നടന്ന കേരള്‍സ്.കൊമിന്റെ കണ്ടന്റു മോഷണം, കേരള ബ്ലോഗേഴ്സിന്റെ ആത്മാവിനെ എല്ലാ‍ അര്‍ത്ഥത്തിലും വെളിച്ചത്തു കൊണ്ടുവന്നു എന്നാണ്‍് എന്റെ അഭിപ്രായം.


ഇനി ബ്ലോഗിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്-ആഗോള പശ്ചാത്തലം. മുകളില്‍ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്ഥമയ രീതിയിലാണ് വിവികസിത രാജ്യങ്ങളില്‍ ബ്ലോഗുകളുടെ വളര്‍ച്ചയുണ്ടായത്. അവിടെ കോര്‍പ്പറേറ്റ്, വ്യവസായ, വാണീജ്യവകുപ്പുകളിലേക്ക് ബ്ലോഗിന്റെ നൂതന സദ്ധ്യതകള്‍‍ പെട്ടെന്നു ഉപായോഗിക്കപ്പെട്ടു.


അതോടെ ചില പ്രശ്നങ്ങളും തലപൊക്കുവാന്‍ തുടങ്ങി. അത്തരം ബ്ലോഗുകള്‍ കോര്‍പറേറ്റ്/വ്യാപാര/കമ്പനി സ്ഥാപങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍, അവരുടെ സ്വകാര്യ കസ്റ്റമേഴ്സിന്റെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ പുറത്തു കൊണ്ടുവരുവാന്‍ തുടങ്ങി. വ്യക്തിഹത്യ, ലീബല്‍, വര്‍ഗ്ഗീയ അവഹേളനം തുടങ്ങിയവയും ബ്ലോഗ്ഗെഴുത്തിന്റെ മറ്റു വശങ്ങളായിത്തീര്‍ന്നു. പുറം ലോകത്തു വ്യക്തമാക്കാ‍ന്‍ മടിക്കുന്ന പല വ്യക്തി സ്വഭാവങ്ങളും, താല്പര്യങ്ങളും ബ്ലൊഗിന്റെ സ്വകാര്യത്യയും അനോനിമതയും ഉപയോഗിച്ചു പ്രകാശനം ചെയ്തു തുടങ്ങിയപ്പോള്‍‍ അതു വ്യക്തിയുടെ മറച്ചു വച്ച സ്വഭാവത്തിലേക്കുള്ള ഒരു തിരനോട്ടമായും മാറി.


വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ ബ്ലോഗെന്ന ചിലവുകുറഞ്ഞ മാദ്ധ്യമത്തെ അവരുടെ കിടമത്സര‍ത്തിനും, പരസ്യത്തിനൂം ഉപയോഗിക്കന്‍ തുടങ്ങിയതോടെ അതു ചില വന്‍സ്ഥാപനങ്ങളുടെ നഷ്ടത്തിലേക്കും പതനത്തിലേക്കും വഴിത്തെളിച്ചു.


അങ്ങനെ സ്വകാര്യസ്വാതന്ത്ര്യത്തിന്റെ നിഷ്കളങ്കമോ അല്ലാത്തതോ ആയ പ്രകാശനങ്ങള്‍ വ്യവസ്ഥാപിത താല്പര്യങ്ങളുമായി കൊമ്പുകോര്‍ക്കുന്ന അവസരം ബ്ലോഗിന്റെ ചരിത്രത്തില്‍ സംജാതമായി. അതോടെ ബ്ലോഗീന്റെ സ്വകാര്യ സ്വതന്ത്ര്യമെന്ത് അതിന്റെ പരിധിയെന്ത് എന്നൂ തുടങ്ങുന്നവ‍ അധികാരസ്ഥാനങ്ങളില്‍ ചിന്തവിഷയമാകാന്‍‍ തുടങ്ങി. തല്ഫലമായി ബ്ലോഗെഴുത്തിനെ നിയന്ത്രീക്കുന്ന പൂതിയ നിയമാ‍വലികള്‍ രംഗത്തു വരുവാനും ഇടയായി.


വികസിത രാജ്യങ്ങളാണ്‍് ഇവിടെയും തുടക്കം കുറിച്ചത്. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടന്‍ ഈ രജ്യങ്ങളൊക്കെ ബ്ലോഗെഴുത്തിന്റെ സ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്യുന്നതിനു പല നിയമങ്ങളും നിലവില്‍ വരുത്തിയിരിക്കുന്നു.

ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ആ രാജ്യങ്ങളീല്‍ ഇന്നു ബ്ലോഗുകള്‍:

1. ലാഘവമായ ഒരു വ്യക്തി പ്രസിദ്ധീകരണമായിട്ടല്ല അധികാരികള്‍ കാണുന്നത്, മറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രത്തിന്റെ നിലവാരത്തിലാണ്‍് അവയെ കാണുന്നത്. എന്നാല്‍ പത്ര പ്രസിദ്ധീ‍കരണങ്ങള്‍ക്ക് മീഡിയ നിയമ വ്യവസ്ഥകളെ കൈകാര്യം ചെയ്യുന്നതിനു സ്വന്തമായ മാന്‍പവ്വറും റിസോഴ്സസും ഉണ്ട്. ബ്ലോഗ്ഗേഴ്സിന്‍് ആ സൌകര്യങ്ങ്ങള്‍ ഒന്നുമില്ലതാനും.

2ബ്ലോഗുകളിലെ പ്രസിദ്ധീകരണങ്ങള്‍ക്കു മാത്രമല്ല അവയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കമന്റുകള്‍ക്കും ബ്ലോഗര്‍ ഉത്തരവാദിയാണ്. ഒരു വ്യവസ്ഥാപിത പത്രത്തിലെ കത്തുക്കളുടെ സ്ഥാനമാണ്‍് ബ്ലോഗീലെ കമന്റുകള്‍ക്കുള്ളത്. അതായത് ബ്ലോഗു കമന്റില്‍ വ്യക്തിഹത്യയോ, ലിബലോ വന്നാലും അതിനുത്തര‍വാദി ബ്ലോഗറുതന്നെ.

അങ്ങനെ പലതും.


എന്നാല്‍ വികസിത രാജ്യങ്ങളിലേതുപോലെയുള്ള നിയമങ്ങള്‍ ഇന്‍ഡ്യയില്‍ ഇതുവരെ നിലവില്‍ വരുത്തിയിട്ടീല്ല, എങ്കിലും അധികം വൈകാതെ അവ ഇന്‍ഡ്യയിലും നടപ്പില്‍ വരാനാണ്‍് സാധ്യത എന്ന് Nita J. Kulkarni തന്റെ 'Blogging mistakes, copyright violations and nasty comments'
see here എന്ന ലേഖനത്തില്‍ എഴുതുന്നു.

ഇന്ത്യയില്‍ ഈ നിയമങ്ങള്‍ ഇല്ല എങ്കിലും ഈയടുത്ത കാലത്തു നടന്ന ഒരു സംഭവത്തേക്കുറിച്ചു കുല്‍ക്കര്‍ണി എഴുതുന്നു see hereAccording to this news, a "22-year-old IT professional Rahul Krishnakumar Vaid from Gurgaon, Haryana was arrested by the Pune police for posting derogatory content about Congress chief Sonia Gandhi and Mahatma Gandhi on an orkut community named — “I hate Sonia Gandhi”".ഈ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയുടെ ഉടമസ്ഥന്‍ കുറ്റവാളിയല്ല എന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു. കാരണം സോണിയ ഗാന്ധിയെ വെറുക്കുന്നു എന്നുള്ളത് ഒരാശയമാണ്‍്. എന്നാല്‍ വൈദിന്റെ കുറ്റം വൃത്തികെട്ട ഭാഷയില്‍ സോണിയ ഗാന്ധിയേക്കുറിച്ചുള്ള ഇ-മെയിലുകള്‍ മറ്റുള്ളവര്‍ക്കു കൈമാറി എന്നുള്ളതാണ്‍്.

അപ്പോള്‍ ഏത് ആശയത്തേയും കുറിച്ചെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ഭാ‍ഷ ഒരു പ്രശ്നമാകുന്നു എന്നു ചുരുക്കം.

ഈ സാഹചര്യത്തില്‍ കെരള ബ്ലോഗേഴ്സും ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.

ഈ മാറുന്ന പശ്ചാത്തലത്തില്‍ ബ്ലോഗേഴ്സു ചിന്തിക്കുക:

1 ബ്ലോഗെഴുത്തെന്നു പറയുന്നത് ഗൂഗിളിന്റെ ദാനമായികിട്ടിയ സൈബര്‍ കുടികിടപ്പില്‍ വെറുതെ തമാശയ്ക്കു കോറിയിടുന്ന വാക്കുകളാണോ അതോ അതൊരുത്തരവാദിത്തമോ? പ്രത്യേകിച്ച പരസ്പരം തെറിവിളിക്കാനും അധീക്ഷേപിക്കാനും അവഹേളിക്കാനും സ്വന്തവും അന്യന്റേതുമായ ബ്ലോഗുകള്‍ ഉപായോഗിക്കുന്നവര്‍.

2 ബ്ലോഗെഴുതി ആദായമൊന്നും കിട്ടിയില്ലെങ്കിലൂം സമ്പാദിച്ച സ്വത്തുക്കള്‍ ലക്ഷക്കണക്കിനു നഷ്ടപരിഹാരം കോടുക്കണമെന്നു ആരും തന്നെ ആഗ്രഹിക്കില്ലല്ലോ? എങ്കില്‍ അന്യനെ അധിക്ഷേപിക്കുന്നതിന്റെ രസം നുണയുമ്പോള്‍ അതൊനൊരു വലിയ വില കൊടുക്കേണ്ടീ വന്നേക്കാം എന്നാ‍ലോചിക്കുന്നത് നല്ലതല്ലേ? സൂ‍ക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ പഴമൊഴീ.

ബാക്കി പിന്നീടെഴുതാം.

തല്‍ക്കാലം നിര്‍ത്തട്ടെ.

Sunday, May 11, 2008

‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.

ഇതു ബ്ലോഗോ പ്രമാണിക്കവലയോ?ചോദിയ്ക്കുന്ന സാഹചര്യംFebruary 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി‍’ എന്ന പോസ്റ്റില്‍ ‍April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു.“ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം
April 11, 2008 3:21 PM“.
കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു.സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന്നത് എന്നെയാണ്‍്.
സന്ദേശത്തിന്റെ ആദ്യ-അവസാന വാചകങ്ങള്‍ മാത്രം ഇപ്പോള്‍ പ്രകാശിപ്പിയ്ക്കുന്നു.

‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.
https://www.blogger.com/comment.g?blogID=3727129769556518427&postID=2313911510183585314‘ (ആദ്യത്തെ വാചകം)
ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന് കരുതട്ടെ നന്ദി നമസ്ക്കാരം (അവസാനത്തെ വാചകം)ഇതൊരു വ്യക്തിപര മെയില്‍ ആയി കാണാന്‍ പറ്റുമോ? ഞാന്‍ വളരെ ആലോചിച്ചു. ഇല്ല എന്നാണ് ഏത് കോണില്‍ കൂടിയൊക്കെ പരതിയിട്ടും എനിയ്ക്കു കീട്ടിയ ഉത്തരം.കത്തിന്റെ ഉള്ളടക്കത്തെകുറിച്ചു പറഞ്ഞാല്‍, താങ്കളുടെ കമന്റ് ശരിയായ അറിവിനെ ആശ്രയിച്ചല്ല. അതിനാല്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കുള്ള വിവരങ്ങള്‍ ഞാനിതാ അയച്ചു തരുന്നു. ‍ഈ മെയില്‍ വ്യക്തിപരമായിക്കാണും എന്നുള്ള ആവശ്യം ന്യായമായതായി കാണാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍:1.ഈ മെയിലയച്ച ബ്ലോഗറും ‍ ഞാനുമായി ഒരു മലയാളം ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായ യാതൊരു പരിചയവുമില്ല. ആ സാഹചര്യത്തില്‍ വ്യക്തിപരമായി കാണും എന്നുള്ള ജാമ്യമെടുക്കലില്‍ യാ‍തൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.2. കൂടാതെ ഇത്തരത്തിലുള്ള ഒരു മെയില്‍, ബ്ലോഗിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്യുന്നു. ബ്ലോഗില്‍ ഒരു പോസ്റ്റിനേക്കുറിച്ചു അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വരുന്നതു സ്വാഭാവികമാ‍ണല്ലോ. എന്റേത്‍ അതിലെ 47 മത്തെയും അവസാനത്തെയും കമന്റായിരുന്നു. എനിയ്ക്കു മുന്‍പു കമന്റെഴുതിയ 46 പേരുടെയൂം അഭിപ്രായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരില്‍ പലതും എന്റെ അഭിപ്രായത്തോടു സാമാ‍നത പുലര്‍ത്തുന്നവ ആയിരുന്നു താനും.അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ എന്റെ ധാരണയേ മാത്രം തിരുത്താന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം എനിയ്ക്കു മനസിലാകുന്നില്ല. അതോ മറ്റുള്ള ബ്ലോഗേഴ്സിന്റയും അവരുടെ കുടുബക്കാരുടെ മെയിയിലും അയാള്‍ അത്തരം തെറ്റിധാരണ നിമ്മാര്‍ജന പായ്ക്കേജുകള്‍ ഡെസ്പ്പാച്ചു ചെയ്തിട്ടു‍ണ്ടോ?
3.ഒരു കമന്റിന് സാന്ദര്‍ഭികതയും അര്‍ത്ഥവുമുണ്ടാകുന്നത് അത് ബന്ധപ്പെട്ട പോസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‍്. കാലതാമസം അതിനൊരു തടസമായി, എന്ന് ഈ ബ്ലോഗര്‍ എഴുതിരിയ്ക്കുന്നത് വെറും ബാലിശമാണ്‍്.
4. ‘കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത്‘’. ഒരു ആവറേജ് മലയാളി ബ്ലോഗര്‍ക്ക്, വ്യക്തിയെ വസ്തുതയില്‍ നിന്നു വേര്‍തിരിയ്ക്കാന്‍ കഴിയാത്തതിന്റെ ഒരു റ്റീപ്പിയ്ക്കല്‍ ഉദാഹരണമാണിത്. ഇത്തരം പ്രാമാണിത്ത മനോഭാവമുള്ളവര്‍ ബ്ലോഗിന്റെ ഓബ്ജെക്റ്റിവിറ്റിയെക്കുറിച്ചറിഞ്ഞു കൂടാത്തവരാണ്‍്. ബ്ലൊഗേഴ്സിന്റെ അപര നാമധേയം തന്നെ ഈ ഒബ്ജെക്റ്റിവിറ്റിയെ പരോക്ഷമായി ലക് ഷ്യം വക്കുന്നുണ്ട് എന്നാണ് എന്റെ‍ വിശ്വാസം.5. ബ്ലോഗ്, വ്യക്തി സ്വകാര്യതയുടെ അതിര്‍വരമ്പുകളെ മാനിക്കയും വ്യക്തി സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലിബറല്‍ ആശയമാണ്‍്. എന്റെ സ്വാതന്ത്ര്യം അവസാനിയ്ക്കുന്നിടത്താണ്‍് അടുത്ത ആളിന്റെ സ്വാതന്ത്ര്യം ആരംഭിയ്ക്കുന്നത് എന്നതു ഇത്തരം പ്രമാണിത്ത ആശയക്കാര്‍ക്കു മനസിലാകാന്‍ വിഷമമാണെന്നു തോന്നുന്നു.എന്റെ മലയാളം ബ്ലോഗില്‍ ഞാനെന്റെ ഈ-മെയില്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതീനൊരര്‍ത്ഥമുണ്ട്, എന്റെ മെയില്‍ അഡ്രസ് പബ്ലിക്ക് ഉപയോഗിയ്ക്കുന്നത് എനിയ്ക്കീഷ്ടമില്ല എന്നാണത്. ഈ മെയിലയച്ച ബ്ലോഗര്‍ക്ക്‍ അതിന്റെ അര്‍ത്ഥം ശരിയ്ക്കും അറിയാം. എന്നിട്ടും അയ്യാള്‍ എന്റെ ചോയിസിനെ മാനിയ്ക്കാതെ എന്റെ സ്വകാര്യതയീലേക്ക് ഇടിച്ചൂകയറാന്‍ തീരുമാനിച്ചു. അതിന് എന്റെ ഭര്‍ത്താവിന്റെ ഇ-മെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നു.ഇതിന്റെ ഉദ്ദേശമെന്ത് എന്ന് ഞങ്ങള്‍ക്കു എത്ര ആലോചിച്ചിട്ടും പിടികീട്ടുന്നില്ല.

6. തന്റെ ഒരു കമനിന് മറ്റുള്ളവരുടെ അഭിപ്രായം മാറ്റാന്‍ കഴിയും എന്നൂള്ള അമിത വിശ്വാസമാണ്‍് ആ ബ്ലോഗറെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.പക്ഷെ ആ ബ്ലോഗരുടെ കത്തു വായിച്ചതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. കാ‍രാണം, പെരിങ്ങോടന്റെ ഭാഷാസംഭാവനയുടെ ഒരു രൂ‍പം അതിനോടകം പല കമന്റുകളില്‍ കൂടിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അതെത്രെ ചെറുതായാല്‍ തന്നെയും അതിനെ മാനിയ്ക്കണം എന്നാണ്‍് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത്. അതു മാറ്റപ്പെടുത്തേണ്ട് ഒരഭിപ്രായമാണെന്ന് എനിയ്ക്കൂ തോന്നുന്നില്ല.


ചുരുക്കം

എനിയ്ക്കാ ബ്ലോഗറോട് പറയാനുള്ളതെല്ലാം ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റു ബ്ലോഗു സമക്ഷം ചൂണ്ടിക്കാണിക്കാന്‍ ശ്രമിയ്ക്കുന്നു എന്നേ ഉള്ളു.
Monday, April 28, 2008

മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും

മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം?

ചോദ്യത്തിന്റെ പ്രേരകങ്ങള്‍:
1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം.
2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍

1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ

:മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍

മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ


തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്.


അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍.


അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്പര്യങ്ങളും, ആചാരങ്ങളും, കഥപറച്ചിലും, സംഗീതവും, ജാടയും തൊഴുത്തില്‍ കുത്തും, അസൂയയും ഫാക്‍ഷനിസവും (അതോ ഘെട്ടോയിസമോ), പാസിവിറ്റിയും, ഞാന്‍ മറ്റവനില്‍ നിന്നു വ്യത്യസ്ഥനായ ആഢ്യനാണ് എന്ന ഭാ‍വവും എല്ലാം ഇന്നു പൊതു ജീവിതത്തിലേപ്പോ‍ലെ ബ്ലോഗിലും ഉണ്ട് . അളവുകള്‍ക്കു വ്യത്യാസം ഉണ്ടാകാം എന്നു മാത്രം.


അതുകൊണ്ടാണ് ഒരു ബ്ലോഗര്‍ എന്തെഴുതുന്നു എന്നതിലുപരി, ആ വ്യക്തിയുടെ പേരും ജെന്‍ഡറും പലര്‍ക്കും വിഷയമാകുന്നത്. അതായത് വ്യക്തിബദ്ധമാണ്‍് പൊതുവെ മലയാളം ബ്ലോഗുകള്‍ വിഷയബദ്ധമാകുന്നതിനു പകരം.


മുകളില്‍ പറഞ്ഞ പ്രാത്യേകതകള്‍ക്കെല്ലാം ഉതകുന്ന വിധത്തിലാണ്‍് പൊതുവെ നമ്മള്‍ ബ്ലോഗും കൈകാര്യം ചെയ്യുന്നത്. ബ്ലോഗിലൂടെ ആളുകളെ പരിചയപ്പെടുക, പിന്നീ‍ട് ചാറ്റിംഗിലേക്കും ടോക്കിലേക്കും ഇ- മെയിലിലേക്കും ആ‍ പരിചയം വ്യാ‍പിപ്പിക്കുക ഇതേതാ‍ണ്ടൊരു പാറ്റേണായി മാറിയിരിയ്ക്കുന്നു.


ഈ സൌഹൃദത്തിന്റെ ആഘോഷമായി, ചിലരൊക്കെ ബ്ലോ‍ഗു കൂ‍ടിക്കാഴ്ചകളും അതിനോടനുബന്ധിച്ച് ഈറ്റിഗും മറ്റും സംഘടിപ്പിക്കുന്നു. എല്ലാവരും പരസ്പരം കാണുന്നു. വീട്ടുകാര്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും ആഘോഷത്തിനുള്ള അവസരം ഉണ്ടാകുന്നു; നല്ലതു തന്നെ.എന്നാല്‍ ഈ കൂടിക്കാഴ്ചയും ആഘോഷവും ബ്ലോഗു വായനയേയും കമന്‍റ്റിനെയും ബാധിക്കാനിടയായാല്‍ (ഇന്നലേം കൂടി നമ്മളൊരുമിച്ചിരുന്നു ചായ കുടിച്ചതല്ലേ അദ്ദേഹത്തിന്റെ പോസ്റ്റിലൊരു നല്ല കമന്റിടാതെയിരിയ്ക്കുന്നതെങ്ങനെ എന്നു തോന്നുന്ന വിധേയത്വം, ഇന്നലേയും ‍ ചാറ്റു ചെയ്തപ്പോള്‍ എന്റെ പോസ്റ്റിനെക്കുറിച്ചു പറഞ്ഞതാണല്ലോ എന്നിട്ടും അതിനൊരു കമന്റിട്ടില്ലല്ലോ‍ എന്നുള്ള പരിഭവങ്ങള്‍,‍ അവന്‍ / അവള്‍ എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ എന്നു തുടങ്ങുന്ന സംഘം ചേരലിന്റെ ആഹ്വാനങ്ങള്‍) അതൊക്കെ ബ്ലോഗു സ്വാതന്ത്യത്തെ ബാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ബ്ലോഗു മീറ്റില്‍ ആളുകളെ ബിംബവല്‍ക്കരിയ്ക്കുന്ന വിധത്തിലുള്ള എഴുത്തും, കമന്റും പുതിയ ബ്ലോഗേഴ്സിനെയെങ്കിലും ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാനിടയാക്കില്ലേ എന്നും സംശയിക്കുന്നു.


അതുപോലെ മുഖ്യധാര ആശയങ്ങളെ ലാക്കാക്കാത്ത, മത, ജാതി, ഫണ്ടമെന്റലിസ്റ്റു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗുകള്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.


മതപരമായ ആ‍ശയങ്ങള്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. കേരളത്തിന്റേതുപോലെയുള്ള ഒരു സാമൂഹ്യതയില്‍ ജാതി-മതപരമായ സത്യങ്ങളേക്കുറിച്ച് ഇനിയും തീ‍രുമാനമായിട്ടില്ലാത്തതിനാല്‍ അവ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണ്. എന്നാ‍ല്‍ അവ മുഖ്യധാരയെ ലക്‍ഷ്യം വച്ചുള്ളതാകുമ്പോള്‍ അത്തരം ചര്‍ച്ചകളില്‍ വ്യക്തി സ്വാതന്ത്ര്യമുണ്ടാകുന്നു. അതായത്, ക്രിസ്ത്യാനിയുടേയും, ഹിന്ദുവിന്റെയും, മുസല്‍മാന്റയും സ്ഥാപന സ്വഭാവങ്ങളും വളര്‍ച്ചയും കേരളത്തിന്റെ മുഖ്യധാരാനിലനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. മറിച്ച് ഇവയുടെ ആഢ്യതയെ പുകഴ്ത്തി പറയാ‍നുദ്ദേശിയ്ക്കുന്ന ബ്ലോഗുകള്‍ സ്വാതന്ത്യത്തെ ഹനിക്കുന്നു.


അതുപോലെ പൊതുവെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളും കമന്റു പാറ്റേണുകളും അതുവഴി ഉടലെടുക്കുന്ന കമന്റു ധ്രുവീകരണങ്ങളും ശ്രദ്ധിച്ചു പഠിച്ചാല്‍ അവയുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിയ്ക്കും. ഇതു കൂടാതെ ചില വ്യക്തികളുടെ കമന്റു വായിക്കുമ്പോഴും അവരുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിക്കും.

ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍, പ്രത്യക്ഷത്തില്‍ സംഘടനയോ ഗ്രൂപ്പോ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന ഇന്നത്തെ മലയാളം ബ്ലോ‍ഗവസ്ഥയില്‍ ബ്ലോഗു സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്, അതുപോലെ സംഘടനാസ്വഭാവമുള്ള ബ്ലോഗുകളുമുണ്ട്.


ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്?


ഇനിയും ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്, എന്നാരെങ്കിലും ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍, സ്വന്തമായ ഇഷ്ടവും രുചിയുമനുസരിച്ച് ബ്ലോഗുവാ‍യിക്കുക, അഭിപ്രായങ്ങള്‍ രൂപീകരിക്കുക, നിരൂപണം നടത്തുക. പരപ്രേരണയോ, ആശ്രിതത്വമോ, ബിംബവല്‍ക്കരണമോ, വ്യക്തി/സംഘടന ആഢ്യത്വമോ ബ്ലോഗാന്ന്തരീക്ഷത്തില്‍ ഉണ്ടാകാതിരിക്കുക. അതുപോലെ സ്വന്തം സമൂഹത്തിന്റേയും നാടിന്റേയും തന്റേയും ആത്മാവിനെ തൊട്ടറിഞ്ഞ് മറ്റുള്ളവര്‍ എന്തു പറയും എന്നു ചിന്തിക്കാ‍തെ കമന്റിന്റെ എണ്ണം എത്രയാകുമെന്നു വ്യാകുലപ്പെടാതെ പോസ്റ്റുകള്‍ എഴുതാ‍നുള്ള സ്വതന്ത്ര ചിന്ത.


എന്നു പറയുമ്പോള്‍ ബ്ലോഗ് അഗ്രിഗേറ്ററുകളും, വായനാ ലിസ്റ്റുകളും ബ്ലോഗു സ്വാതന്ത്യത്തെ അതിന്റെ പരമകാഷ്ഠയില്‍ ബാധീക്കുന്നു എന്നു വരുന്നു. ഇതിനോടു ധാരാളം പേര്‍ എത്രിക്കുമെങ്കിലും.


2. ബ്ലോഗ് അക്കാഡമിയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്തു നടന്ന ചര്‍ച്ചകള്‍.


ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ ഒരു പോസ്റ്റിലാണു ആദ്യമായി ബ്ലോഗു അക്കാദമിയെക്കുറിച്ചുള്ള ആശങ്കകള്‍ വായിക്കാനിടയായത്. ‘ബ്ലൊഗ് അക്കാദമികൊണ്ട് എന്തു പ്രയോജനം’ ‘
http://berlythomas.blogspot.com/2008/04/blog-post_20.html

ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവം ആരോപിച്ചുകൊണ്ട് അദ്ദേഹം വ്യസനിക്കുന്നത് അതിന്റെ പ്രവര്‍ത്തനസ്വഭാവം ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാദ്ധിയ്ക്കുമെന്നാ‍ണ്‍് എന്നു കരുതുന്നു.

:ബ്ലോഗെന്നാല്‍ എന്ത്?


ബെര്‍ളിയുടെ പോസ്റ്റിലെ കമന്റുകളില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന ആശയമായിരുന്നു ബ്ലോഗ് ഒരു തുറന്ന ഡയറിക്കുറിപ്പാണ് എന്നത്. ഉദാ: ‘.... blog is more of an open diary concept, where an individual (or a countable group of people can jot down their thoughts on anything & everything) -പ്രമോദ്


ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങ്ങള്‍, യത്രാക്കുറിപ്പുകള്‍, സംബന്ധിച്ച പാര്‍ട്ടി‍, അടുക്കളയില്‍ നടത്തിയ പാചകം തുടങ്ങി എന്തിനേക്കുറിച്ചും എഴുതി പരസ്യപ്പെടുത്തുന്നതിനുള്ള ഒരുപാധിയാണ്‍് ബ്ലോഗെന്ന്.


മറ്റു ഭാഷയിലുള്ള ബ്ലോഗുകള്‍ പ്രത്യേകിച്ച് ഇംഗ്ലീഷ് ബ്ലോഗുകള്‍ പൊതുവെ ഇത്തരത്തിലുള്ളവയാണ്‍്. എന്റെ പട്ടി, ഹോബി, എന്റെ പ്രശ്നപരിഹാരം തുടങ്ങി ലൈംഗിക അനുഭവങ്ങള്‍ വരെ അവയില്‍ എഴുതപ്പെടുന്നു.ഇത്തരം ബ്ലോഗുകളില്‍ പൊതുവെ മത-സാമൂഹ്യ പ്രീണനങ്ങളുടേയും പ്രേരണകളുടെയും അഭാവം ഒരു പ്രത്യേകതയാണ്‍്. എന്നു പറഞ്ഞാല്‍ ഇത്തരം ബ്ലോഗെഴുത്തുകാരില്‍ സ്വതവേ സമൂഹപ്രീണനങ്ങള്‍ക്കാതീതമായ വ്യക്തി സ്വാതന്ത്ര്യബോധം രൂപം കൊണ്ടിട്ടുണ്ട് എന്നു കാണാം. വര്‍ണവിവേചനത്തേയും കുത്തക മുതലാളിത്തത്തേയും അമേരിക്കന്‍ സാമ്രാജ്യവാദത്തേയും മാര്‍ക്സിസത്തേയും സംവരണത്തേയും കുറിച്ച് അവര്‍ സ്വാതന്ത്യബുദ്ധിയോടെ എഴുതുന്നു.


ഇത്തരം ബ്ലോഗുകളില്‍ നല്ല ഒര്രു വിഭഗം ‍ പ്രശ്നപര്രിഹാരാധിഷ്ഠിധമാ‍യിരിക്ക്കും. ഉദാ: എന്റെ കുട്ടിയ്ക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, എന്റെ കുട്ടിക്കു ഭയങ്കര വാശിയും ദേഷ്യവുമാണ്‍്, അതിനെന്തു ചെയ്യണം, അല്ലെങ്കില്‍ അതു ഞാനെങ്ങനെ പരിഹരിച്ചു? അല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ക്കു പരിഹരിയ്ക്കാന്‍ സാധിയ്ക്കും എന്നതിനേക്കുറിച്ചൊരു ശാസ്ത്രീയ അവലോകനം.

ഇനി മലയാളം ബ്ലോഗിലേക്കു വന്നാല്‍, മുകളില്‍ പറഞ്ഞ വിഭാഗത്തിലുള്ള ബ്ലോഗുകള്‍ എത്ര എണ്ണം നമുക്കു കാണാന്‍ കഴിയും? വിഷയഗതമായ കാര്യങ്ങളെക്കുറിച്ചു പ്രശ്ന പരിഹാരാടിസ്ഥാ‍നത്തില്‍‍ എഴുതിയാല്‍ തന്നെ വൈകാരികമായ പ്രതികരണത്തിനപ്പുറത്തുകടന്ന് പ്രായോഗികമായ ഒരു പ്രശ്നപരിഹാരവും ആരും പറയാറില്ല. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന ബ്ലാങ്ക് വോയ്സ് പോലെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കേരളമണ്ണില്‍ വളര്‍ന്നു വികസിയ്ക്കാത്തതിന്റെ കാരണവും ഒരു പക്ഷെ ഇതു തന്നെയായിരിയ്ക്കും. സാ‍ക്ഷര കേരളത്തിലെ സ്ത്രീസ്വതന്ത്ര്യം വെറുമൊരു മിത്ത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് വെബ് സൈറ്റില്‍ വായിച്ചതിനെ ഖണ്ഡിയ്ക്കുവാന്‍ കഴിഞ്ഞില്ല.

ജീവിതത്തില്‍ ഞാന്‍ എങ്ങനെ ഒരു പ്രശ്നം പരിഹരിച്ചു എന്നുള്ളത് ഒരു ടോപ്പ് സീക്രറ്റായേ മലയാളി വക്കാറുള്ളു. ഞാന്‍ ഇന്നാരുടെ ഇന്നാരായതു കൊണ്ട് എന്റെ ഇന്നാരു അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അതു പരിഹരിച്ചു എന്നേ പറയാറുള്ളു. ഇത് അത്തരം ഇന്നാരുകള്‍ ഇല്ലാത്തവരെ കൊച്ചാക്കുന്നതിനുപകരിക്കുന്ന ഒരു ജാടയാണെന്ന് ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്? ഇത്തരം മനോഭാവങ്ങളാണ്‍് ബ്ലോഗിലും വച്ചു പുലര്‍ത്തുന്നത്.


അനേക ജാട മൂടുപടങ്ങള്‍ക്കുള്ളില്‍ ഒരേസമയം ഒളിച്ചിരിക്കുന്ന ഒരു മലയാളിക്കു വിഷയനിഷ്ഠമാ‍യി അഭിപ്രായങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിഷമമുണ്ടാകുന്നതു സ്വാഭാവികമാണ്. താന്‍ ഒരു വ്യക്തിയല്ല, സമൂഹആചാരങ്ങള്‍ കൊണ്ടു തീരുമാനിയ്ക്കപ്പെട്ട ഒരു ചട്ടക്കൂടാണ്‍് എന്നു വിശ്വാസിക്കുന്ന മലയാളിയുടെ എണ്ണം കൂടുന്നതല്ലാ‍തെ കുറയുന്നില്ല. അങ്ങനെയല്ലാത്ത മലയാളിക്കു മാത്രമേ സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി ബ്ലോഗെഴുതാനും കഴിയൂ.


സമൂഹം വേണ്ട എന്നല്ല പറഞ്ഞത്. സമൂഹവും വ്യക്തിയും തമ്മില്‍ ക്രിയാത്മകമായി സംവേദിക്കണം. സാമൂഹ്യമായ കടപ്പാടും കടമയും നിറവേറ്റിക്കൊണ്ടു തന്നെ, സമൂഹത്തില്‍ നിന്നു മാ‍റി നിന്നു വ്യക്തി സ്വതന്ത്രമായി ചിന്തിക്കണം(ഇപ്പോഴത്തെ നിലയില്‍ ആരങ്കിലും ഒരു കാര്യം പറഞ്ഞു കൊടുത്ത് മറ്റൊരാളെ സഹായിച്ചു എന്നു വക്കുക. അതിന്റെ പേരില്‍ അയാള്‍എല്ലാ നാളും മറ്റെയാളിന്റെ മുന്‍പില്‍ സ്വാതന്ത്ര്യം അടിയറ വക്കേണ്ടതായി വരും. അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്തു ചവിട്ടി എന്നു പറയും. (വീണ്ടും പ്രമോദിനോടു കടപ്പാട്). ഇത്തരത്തില്‍ ചിന്തിക്കാത്ത മലയാളികളും ഉണ്ട്. പക്ഷെ അവരൊരു ന്യൂനപക്ഷമാണെന്നു മാത്രം. ബ്ലോഗിനൊരു മാലയാളം വേര്‍ഷന്‍ ഉണ്ടാക്കീത്തന്ന മലയാളികളെ ഇത്തരുണത്തില്‍ പ്രത്യേകം
സ്മരിയ്ക്കേണ്ടിയിരിയ്ക്കുന്നു).


മറ്റുള്ളവരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കിടുക, അവയ്ക്കു പൊതുവായ പരിഹാരം കാണുക വഴി മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഇല്ലാതാക്കുക തുടങ്ങിയ സ്വതന്ത്രവും മാനുഷീക മൂല്യാധിഷ്ഠീധവൂമാ‍യ പ്രശ്ന പരിഹാരരീതികള്‍ പൊതുവെ മലയാളി അനുവര്‍ത്തിയ്ക്കാറില്ല.‍


ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ സ്വതന്ത്ര ബ്ലോഗിംഗ് എന്ന ആശയം മലയാളബ്ലോഗില്‍ അത്ര പ്രചാരം സിദ്ധിയ്ക്ക്കാത്തതിന്റ് കാരണങ്ങള്‍ (1)മലയാളി ഇനിയും പൊതുവെ സമൂഹ്യചട്ടക്കൂട്ടുകളില്‍ ന്നിന്നു മോചിതനായിട്ടീല്ല (2) മാനുഷിക മൂല്യങ്ങളിലധിഷ്ഠിധമായ വ്യക്തിസ്വാതന്ത്ര്യം മലയാ‍ളി ജീവിതത്തിന്റെ ഭാഗാമായിട്ടില്ല.അതായത് ബ്ലോഗേഴ്സ്, ബ്ലോഗ് അക്കാഡമി വഴി വന്നാലും അല്ലാതെ വന്നാലും ഈ പ്രശ്നം നിലനില്‍ക്കുന്നു. ഇത് ബ്ലോഗ് അക്കാദമിയുടെ പ്രശ്നമാണോ?


മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ബ്ലോഗ് അക്കാദമി ചെയ്യുന്നത് വളരെ ശ്ലാ‍ഘനീയമായ ഒരു കാര്യം തന്നെയാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവരുടെ ഇടയിലേക്ക് ആ സഹായം എത്തിച്ചുകൊടുക്കുന്നു. മലയാളം ബ്ലോഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രായോഗിക പ്രശ്ന പരിഹാരത്തിനായി കുറച്ചു ബ്ലോഗേഴ്സ് തയ്യാറായിരിയ്ക്കുന്നു.


ബ്ലോഗ് അക്കാദമിയിലൂ‍ടെ ബ്ലോഗില്‍ കൊണ്ടുവരുന്ന ആളുകളെ തങ്ങളുടെ ഉപഗ്രഹങ്ങളായി നിര്‍ത്താനുള്ള മൊഹം അതിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നു തോന്നുന്നില്ല. തോന്നിയാലും സ്വതന്ത്രബുദ്ധീയുള്ളവര്‍ അതിനു പൂറത്തു ചാടും.


കമ്പ്യൂട്ടറെന്നു പറഞ്ഞാല്‍ ബ്ലോഗെഴുത്തല്ല എന്നാ‍രും ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതങ്ങനെയാണെന്നാ‍രെങ്കിലും ധരിച്ചു വശായി എങ്കില്‍ അതിനു ബ്ലോഗ് അക്കാദമിക്ക് ഉത്തരവാദിത്വവുമില്ല. അതുപോലെ വേലേം കൂ‍ലീമില്ലാത്തവന്‍ ബ്ലോഗെഴുതി സമയം കളയുന്നതിന്റെയും ഉത്തരവാദികള്‍ ബ്ലോഗക്കാദമി ആയിരിക്കില്ല. സ്വന്തം സമയത്തിന്റേയും പണത്തിന്റേയും ഉപയോഗം എങ്ങനെ പ്രയോറിറ്റൈസ് ചെയ്യണമെന്നറിയാത്തവര്‍ക്കു ബ്ലോഗിലായാലും പുറത്തായാലും പ്രശ്നങ്ങളുണ്ടാകും.


എന്റെ മറ്റൊരു ഭയം, പുതിയതായി എന്തെങ്കിലും പഠിക്കണം മനസിലാക്കണം എന്നുള്ള ഒരു താല്പര്യം ഉള്ളവരാണ് ബ്ലോഗെഴുതാ‍ന്‍ തയ്യാറായി വരുന്നവര്‍. കുറച്ചെങ്കിലും സ്വതന്ത്രചിന്തയുള്ളവര്‍ എന്നു വിവക്ഷ. അവര്‍ക്ക് ഇന്നത്തെ മലയാളി ബ്ലോഗാന്തരീക്ഷം എന്തു മോഡലാണു നല്‍കുന്നത്?

വിശാലമനസ്കനും കൊച്ചു ത്രേസ്യായുമാണോ അവര്‍ക്കു മോഡലാകുന്നത്, ബെര്‍ലിയുടെ കാഴ്ചപ്പാടനുസരിച്ച്? (എനിക്കു വളരെ ഇഷ്ടപ്പെട്ട രണ്ടു ബ്ലോഗേഴ്സ് ആണ് അവര്‍ ; സംശയമില്ല ) . വ്യക്തിയല്ല ബ്ലോഗിന്റെ മോഡല്‍, ബ്ലോഗെഴുത്തിന്റെ പ്രിന്‍സിപ്പിള്‍സ്(തത്വങ്ങള്‍‍) ആണ്.

അതു പോലെ സാഹിത്യം ബ്ലോഗിന്റെ ഒരു ശാഖമാത്രമാണ്‍്. എന്റെര്‍റ്റെയ്ന്‍-മെന്റ്സും, സ്പോര്‍ട്സും, സിനിമയും സാംഗീതവും പോലെ.

ചെറിയ കുട്ടികള്‍ തൊട്ടു പ്രായമായവര്‍ വരെ കൊഴിക്കോടു ശില്‍പ്പശാ‍ലയില്‍ പങ്കെടുത്തു. ഓട്ടോ റിക്ഷക്കാരും അദ്ധ്യാപകരും ഡോക്ടര്‍മാരുമടങ്ങൂന്ന ഒരു ജനകീയക്കൂ‍ട്ടം. അവര്‍ക്കു സ്വതന്ത്രമായി ചിന്തിയ്ക്കാനും സ്വതന്ത്രബുദ്ധിയോടെ ബ്ലോഗെഴുതാനും കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

ഇനി ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവമുണ്ടോ എന്ന ഭയം.

കേരളത്തിലെ എല്ലാപ്രസ്ഥാനങ്ങളും സംഘടനയുടെ പേരിലാണ് നശിച്ചതെന്നു ബെര്‍ലി തോമസ് പറയുന്നു. ഏതാണീ സംഘടനകളെന്നദ്ദേഹം പറഞ്ഞില്ല.


സൌത്താഫ്രിക്കയില്‍‍ ഇപ്പോള്‍ മലയാളി സംഘടനകളില്ല, ആരെങ്കിലും മരിക്കുക തുടങ്ങിയ അത്യാഹിതങ്ങള്‍ക്കു പിരിവെടുക്കുന്നതല്ലാതെ. പണ്ടു പലയിടത്തും അതുണ്ടായിരുന്നൂ. അന്നത്തെ സംഘടനാവീരന്‍‌മാരായ തച്ചോളി ഒതേനന്‍‌മാരുടെ അങ്കപ്പയറ്റുകളെക്കുറിച്ച് എഴുതിയാല്‍ തീരില്ല.


എന്നാല്‍ ഇവിടെ ഘാന, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കെല്ലാം തന്നെ നല്ല നിലയിലുള്ള സംഘടനകളുണ്ട്. സംഘടന വഴി അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നുമുണ്ട്. തുടര്‍ച്ചയായ കൂ‍ട്ടായ്മയില്‍ പങ്കെടുക്കുന്നത് അവര്‍ക്കു സന്തോ‍ഷവും ഉന്മേഷവും പകരുന്നു.


അപ്പോള്‍ സംഘടന എന്ന ആശയത്തിനല്ല തെറ്റ്, അതെങ്ങനെ ആരു ഉപയോഗിയ്ക്കുന്നു എന്നതിലാണ്‍്. ഇതു പറഞ്ഞതുകൊണ്ട് ബ്ലോഗ് അക്കാദമി ഒരു സംഘടനയാണെന്നു ഞാന്‍ വിവക്ഷിക്കയല്ല. സംഘടന എന്ന ആശയം ആരോപിച്ച്, ഒരുകൂട്ടരെ മോശക്കാരാക്കരുത് എന്നേ പറയുന്നുള്ളു.


സംഘടന അണികളെ നിരത്താന്‍ ഉണ്ടാക്കുന്നതു കൊണ്ടുമാത്രമല്ല പരാജയപ്പെടുന്നത് അണികളായി നില്‍ക്കാന്‍ ഒരൂകൂ‍ട്ടര്‍ തയ്യാറായി നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. ഞാനും മറ്റുള്ളവരും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘടന വിജയിക്കുന്നത്.

പിന്നെ എന്തു പ്രസ്ഥാനത്തേക്കുറിച്ചു ചിന്തിക്കുമ്പോ‍ഴും നാം നമുക്കു ചുറ്റും നിലനില്‍ക്കുന്ന ദേശീയ-ആഗോള രാ‍ഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയെക്കുറിച്ചു ബോധവാന്മാരാകണമെന്നുള്ളത് സ്വതന്ത്രചിന്തയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്‍്.


ഇന്നു ‍കച്ചവട മുതലാളിത്വം ഏറ്റവും ഭയക്കുന്ന ഒന്നാണ് സംഘടന. സംഘടനയുടെ നേതാക്കളെ പ്രീ‍ണനങ്ങളുപയോഗിച്ചൂ മരവിപ്പിക്കുക മൂതലാളിത്വത്തിന്റെ ഒരു തന്ത്രമാണ്‍്. അവിടെയും സ്വതന്ത്രബുദ്ധിയുള്ള സംഘടനാനേതാക്കള്‍ക്കു പലതും ചെയ്യാന്‍ സാദ്ധിയ്ക്കും

ബ്ലോഗിലൂടെ സ്വതന്ത്രബുദ്ധി എന്താണെന്നൂ മലയാളിക്കു മനസ്സിലാക്കാന്‍ കഴീ‍ഞ്ഞാല്‍ അതുവഴി നല്ല സംഘടനകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, ഇന്നത്തെ ദുഷിച്ചു നാറിയ സ്ഥാ‍പനവല്‍കൃത സംഘടനകള്‍ക്ക് ഒരു ആള്‍ട്ടര്‍‍നേറ്റീവ് അതു വഴി ഉണ്ടാകാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ ബെര്‍ലീ? . അങ്ങനെ ആകാ‍നും ആകാതിരിക്കാനും സാധ്യതയുണ്ട്, ശരിയാണ്. എന്നാലും നല്ലതിനു വേണ്ടി ആശിയ്ക്കാം.


ചുരുക്കം


1.ബ്ലോഗെന്നാല്‍ വ്യക്തിനിഷ്ടമായ ആശയങ്ങളെ സ്വതന്ത്രബുദ്ധിയോടെ അവതരിപ്പിക്കാനുള്ളതാകുന്നു.


2.എന്റെ അഭിപ്രായത്തില്‍, ഇന്നത്തെ മലയാളം ബ്ലോഗാന്തരീക്ഷത്തില്‍ സ്വതന്ത്രബ്ലോഗിന്റെ ഈ ആശയം പൊതുവെ പ്രാവര്‍ത്തികമായിട്ടില്ല. കാരണം മലയാളി പൊതുവെ അവന്റെ സാമൂഹ്യ ദേശീയ ചട്ടക്കൂട്ടിന്റെ പ്യൂപ്പപൊട്ടിച്ച് ഒരു സ്വതന്ത്രചീത്രശലഭമായി പുറത്തു വന്നിട്ടില്ല.


3.ബ്ലൊഗു കൂട്ടായ്മയിലും അതുമൂലമുണ്ടാകുന്ന സുഹ്രുദ് ബന്ധങ്ങളിലും യാതൊരു തെറ്റും എനിയ്ക്കു കാണാന്‍ കഴിയുന്നില്ല.4ബ്ലോഗക്കാഡമിയുടെ ഇടപെടല്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാധിക്കും എന്നുള്ള ആശങ്കയില്‍ വലിയ കാര്യമില്ല.


5ബ്ലോഗക്കാദമിയുടെ ഉദ്യമത്തിലൂടെ സ്വതന്ത്രബുദ്ധിയുള്ള ബ്ലോഗേഴ്സ് കൂടാനുള്ള സാദ്ധ്യതയുണ്ട്. എങ്കില്‍ അതൊരു നല്ല നാളേയേക്കുറീച്ച് ആശിയ്ക്കാനുള്ള
വക തരുന്നു.

Saturday, November 24, 2007

കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍

ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച.

മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി.

ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു.

യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്തരം എതിപ്പുകളില്‍‍ പൊതുവെ താഴെപ്പറയുന്നവ ‍ ശ്രദ്ധേയമാണ്.


(1)ഇതിഹാസ-കാല്പനിക-മിസ്റ്റിക് വാക്ധാടിയാണ് ഇവരുടെ പടയണിയിലെ ആയുദ്ധങ്ങള്‍. ഹിന്ദു മതത്തിന്റെ സങ്കല്പ തലങ്ങളില്‍ നിലനില്‍ക്കുന്ന ദൈവങ്ങളേയും, ബിംബങ്ങളേയും, അടയാളങ്ങളേയും, ഭാവനകളേയും, ഇതിഹാസങ്ങളേയും കൂടാതെ ഇടയ്ക്കിടയ്ക്ക് വാസ്തവികമായ ഇന്ത്യന്‍ സംസ്കാരങ്ങളേയും അവയുടെ ബിംബങ്ങളേയും കൂട്ടുപിടിച്ചുകൊണ്ടാണ് ഇവര്‍ ഈ വാക്ധാടി നടത്തുന്നത്. ഇതില്‍ കൂടീയാണ് ഇവര്‍ ഹിന്ദുമതത്തിന്റെ മൊത്തം ഒടേരായും വിശ്വാസികളുടെ പ്രമാണിമാരായും ചമയുന്നത്.

(2)സങ്കല്പ-ഇതിഹാസ-ഭക്തി തലങ്ങളില്‍ യുക്തിയില്ല എന്നവര്‍ അരുളിച്ചെയ്യൂന്നു, പകരം അവിടെ വിശ്വാസമേ ഉള്ളു, കണ്ണടച്ച വിശ്വാസം. അതുകൊണ്ട് അവിടെ ചിന്തയോ, യുക്തിയോ, സജീവമായ മനസിന്റെ സൃഷ്ടിപരതയോ പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല.

അതിനാലാണ് യുക്തി ഉപയോഗിച്ചു കേവല ആചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടെ പുറത്ത് ഇവര്‍ ’അഹിന്ദു’,‘അവിശ്വാസി‘, ‘യുക്തിവാദി‘, ‘കമ്യൂണിസ്റ്റ്’, ‘നിരീശ്വരവാദി’ എന്നിങ്ങനെയുള്ള കുറെ ക്ലീഷേ ലേബലുകള്‍ കുത്തി വയ്ക്കുന്നത്. ഈ ലേബലുകള്‍ ഉപയോഗിച്ച്, അവരുടെ ഹിന്ദുത്വത്തിന് അയോഗ്യത കല്‍പ്പിയ്ക്കുക ഇവരുടെ ഒരാഗോള തന്ത്രമാണ്. ‘ഹിന്ദു‘ മതത്തിന്റെ വകുപ്പില്‍ ഏതു പ്രശ്നത്തെ എവിടെ നേരിടേണ്ടി വന്നാലും ഇവര്‍ ഏതാണ്ടിതേ അടവുകളാണ് പ്രയോഗിയ്ക്കുന്നത്.

(3)ഗുരുവയൂര്‍ ക്ഷേത്രം ഇവരുടെ മുകളില്‍ പറഞ്ഞ ഹിന്ദു കാല്പനിക സങ്കല്പങ്ങളുടെ ഒരു ഫോസിലാണ്. ഗുരുവായൂരില്‍ മാത്രമല്ല, കേരളത്തിലെ വലുതും ചെറുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഈ കാല്പനിക സങ്കല്‍പ്പങ്ങളുടെ നിര്‍ണ്ണായകത കാണാം. അവിടെയൊക്കെ ഭഗവല്‍ ഭക്തിയ്ക്കു മാറ്റു കൂട്ടുന്ന പറഞ്ഞു പരന്ന ധാരാളം കെട്ടുകഥകളുമുണ്ട്. അവയില്‍ കണ്ണടച്ചു വിശ്വസിയ്ക്കുന്ന ഭക്തജനങ്ങളുമുണ്ട്.

ഗുരുവായൂരിനെ ഇത്തരം ഭക്ത കാല്പനികതയിലൂടെ, പതിനാറാം നൂറ്റാണ്ടിനു ശേഷം പ്രസിദ്ധമാക്കിയ കവി പ്രതിഭകളാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, പൂന്താനം, വില്വമംഗലം തുടങ്ങിയവര്‍. ഗുരുവായൂരിലെ ഇവരുടെ ഈശ്വര സങ്കല്‍പ്പങ്ങള്‍ വഴിഞ്ഞൊഴുകുന്ന ഇതിഹാസങ്ങ (legends) ളെക്കുറിച്ച് ക്ഷേത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന്‌ ആര്‍ക്കും മനസിലാക്കവുന്നതാണ്.

നാരായണീയത്തേക്കുറിച്ചുള്ള ഈ വെബ്സൈറ്റിലെ ചില വരികള്‍ ശ്രദ്ധിയ്ക്കുക. “As the poet himself has pointed, it is a poetic work of hymn dealing with the story of Narayana, written by Narayana (Melpathur Narayana Bhatathiri). The poet depicts the image of Lord Guruvayurappan, in exemplary terms - "Sammohanam Mohanal Kantham Kanthinidhanathopi, Madhuram Madhurya Dhuryadapi, Soundaryotharathopi Sundaratharam”,

ഗുരുവയൂര്‍ പ്രതിഷ്ടയുടെ കമനീയത ഉള്‍ക്കൊണ്ട ഈ കവിഭാവന, ഭാഗവതമെന്ന മറ്റൊരു കെട്ടുകഥയില്‍ നിന്നു പ്രേരണ കൊണ്ടതാണ്. കൃഷ്ണഭഗവാനെ ഭക്തി-ഭാവനയിലൂടെ യാദ്ധാര്‍ധ്യമാക്കി എന്നവകാശപ്പെടുന്നതാണ് മേല്‍പ്പത്തൂരിന്റെ പ്രത്യേകത. അതദ്ദേഹത്തിന്റെ സ്വാകീയ അനുഭവവുമാണ്. നാരായണീയം ചൊല്ലുകയോ ചൊല്ലുന്നതു കേള്‍ക്കയോ ചെയ്യുന്നവര്‍ക്കു അതേ അനുഭവം കൈവരുമെന്നു ഭക്ത ജനങ്ങള്‍ വിശ്വസിയ്ക്കുന്നു/ അവരെ വിശ്വസിപ്പിയ്ക്കുന്നു. അതുപോലെ ദൈവത്തിനു രൂപം കൊടുത്ത് അതിലേക്കൂതുകയും ഓതുകയും ചെയ്താല്‍ അതിനു ശക്തിയുണ്ടാകുമെന്നും. ഇതാണ് യുരുവായൂരിലെ വിശ്വസ പ്രമാണങ്ങള്‍.

സ്വതന്ത്ര ഇന്ത്യരൂപപ്പെടുത്തിയ മതേതരപ്രമാണങ്ങള്‍ അനുസരിച്ച് അവിടെ‍ ഏതു തര വിശ്വാസങ്ങള്‍ക്കും സ്ഥാനമുണ്ട്. നിര്‍ദ്ദോഷമായ രീതിയില്‍ നിലകൊള്ളുന്ന എല്ലാ ദൈവ സങ്കല്‍പ്പങ്ങളും ആ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ നിലകൊള്ളുന്നുമുണ്ട്.

എന്നാല്‍ ഒരേ ഒരു മാര്‍ഗം മത്രമാണ് ദൈവത്തെ അറിയാനുള്ളത്, അതു മാത്രമാണ് ദൈവസങ്കല്പം, അതാണു ദൈവ ക്ഷേത്രത്തിലേക്കു കടക്കാനുള്ള നിയമങ്ങള്‍, എന്നൊക്കെയുള്ള‍ മേല്‍കോയ്മ കാണിച്ച്, ദൈവത്തിനു വേലികെട്ടി മൊത്ത വിലയ്ക്കെടുത്തു സ്ഥാപനവല്‍ക്കരിയ്ക്കുമ്പോള്‍ അതു ഭക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്നു; അതൊരു സമൂഹ്യ-രാഷ്ട്രീയ ‍പ്രശ്നമാകുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ ഹിന്ദുവിന്റെ ഈശ്വര സങ്കല്‍ലം ഒരു പഠനത്തിനു വിധേയമാകേണ്ടി വരുന്നു.

കേരള ഹിന്ദുവിന്റെ ദൈവ/ ഈശ്വര സങ്കല്പം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഹിന്ദുവിന്റെ ദൈവസങ്കല്പം‍ എന്താണ് എന്നു ചൊദിച്ചാല്‍ ‍ അതിനു പെട്ടെന്നൊരുത്തരം ലഭിയ്ക്കാന്‍ വിഷമമാണ്. എങ്കിലും പൊതുവെ പറഞ്ഞാല്‍ ഗുരുവായൂര്‍ കേന്ദ്രമാക്കിയ ഭക്തികാല്പനിക-ക്ഷേത്ര ദൈവ സങ്കല്പം അതിലൊന്നാണ്.

ഈ ദൈവ സങ്കല്‍പ്പത്തില്‍ വിശ്വസിയ്ക്കുന്ന എത്ര ഹിന്ദുക്കളുണ്ട് കേരളത്തില്‍ എന്നു ചോദിച്ചാലും ഉത്തരം കിട്ടുക പ്രയാസമാണ്. എന്നാലും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഈ ദൈവ സങ്കല്‍പ്പത്തില്‍ വ്യാമോഹിതരായി ക്ഷേത്രസന്ദര്‍ശനം നടത്തുന്നവരാണ് എന്നു കരുതാം. പക്ഷെ മേല്‍പ്പത്തൂരിന്റെയോ, പൂന്താനത്തിന്റയോ ഭാവനാ ദൃഷ്ടാന്തത്തിലൂടെ ദൈവത്തെ കാണുന്ന അനുഭവങ്ങള്‍ ഒന്നും അവര്‍ക്കില്ല. പിന്നെ എന്തിനാണവര്‍ ക്ഷേത്രങ്ങളിലേക്കു പോകുന്നത്?

കേവലം ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി.

എന്നും കാലത്തും വൈകിട്ടും കുളിച്ചു അമ്പലത്തില്‍ പോയാല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും, ഭഗവാന്റെ അനുഗ്രഹം കിട്ടിയാല്‍ എല്ലാം നല്ല പട പടേന്നു നടന്നോളും: നല്ല കൊച്ചുങ്ങളൊണ്ടാകും, അവരുടെ പഠിത്തം, ഉദ്യോഗം, വിദേശജോലി, കല്യാണം, പിന്നെ നാട്ടിലാണെകില്‍ കച്ചവടം, വീടു വയ്പ്, വസ്തുവാങ്ങീര്, ഇതൊക്കെ ആശിയ്ക്കുന്നതു പോലെ നടന്നോളും. എത്രയും കൂടുതല്‍ വഴിപാടുകള്‍ നടത്തുന്നുവോ അത്രയും കൂടുതല്‍ ഭഗവാന്‍ അനുഗ്രഹിയ്ക്കും. അപ്പോള്‍ വഴിപാടുകള്‍ ഒന്നും നടത്തിയില്ലെങ്കിലോ ഗതിയുണ്ടാകില്ല.

മനുഷ്യന്റെ കേവല ദുരകളും ആര്‍ത്തിയും ക്രയം ചെയ്യുകയും അതുവഴി ദൈവങ്ങളുറ്റെ ആസ്തി വര്‍ദ്ധിപ്പിയ്ക്കുകയും മാത്രമാണ് ഈ ദൈവസങ്കല്‍പ്പത്തിന്റെ ഉദ്ദേശം.

അതുകൊണ്ടു കൊല ചെയ്തവന്‍, ശിക്ഷകിട്ടാതിരിയ്ക്കാനും കൊലചെയ്യപ്പെട്ടവന്റെ ‍മക്കള്‍ കൊലയാളിയ്ക്കു പരമാവധി ശിക്ഷകിട്ടാനും ഒരേ ദൈവത്തിന്റെ ഭണ്ടാരപ്പെട്ടിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന വിരോധാഭാസം സംജാതമാകുന്നു.

അധികാരമുണ്ട് എന്നു പറയുന്നവന്റെയൊക്കെ മുന്നില്‍‍ മുട്ടുമടക്കുന്ന കേരളീയന്റെ മാന‍സിക അടിമത്തമാണ് ഇത്തരം ഭക്തി സത്യമാണ് എന്നു കരുതാന്‍ വിശ്വാസികളെ പ്രാരിപ്പിയ്ക്കുന്നത്.

ഈ ക്ഷേത്ര ഹിന്ദുക്കളുടേതില്‍ നിന്നു വ്യത്യസ്ഥമായി ഇനി വേറൊരു ദൈവ സങ്കല്‍പ്പമുണ്ട് കേരളത്തില്‍. ശരി, തെറ്റ് ഇവയുടെ അടിസ്ഥാനത്തിലുള്ള ദൈവ സങ്കല്‍പ്പം. വ്യക്തിഗതമായ സ്വഭാവത്തിലും ആത്മീയതയിലും അനുഭവത്തിലും നില‍കൊള്ളുന്ന ഈ ഈശ്വര സങ്കല്പവും മുകളില്‍ പറഞ്ഞ ക്ഷേത്ര-ദൈവ സങ്കല്പവും അവയുടെ ഉല്ഭവത്തിലോ, സാംസ്കാരത്തിലോ, വളര്‍ച്ചയിലോ യാതൊരു സമാനതകളും യോജിപ്പുകളും‍ ഇല്ലാത്തവയാണ്.

ഈ ദൈവ സങ്ക‍ല്പത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ ആത്മിയ-സ്വഭാവ-മന‍സാക്ഷി തലങ്ങളിലാണ്. തനിയ്ക്കു കഴിയാവുന്ന ചെറിയ ഒരു നന്മ അയിലവക്കത്തുകാരനു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, ഉള്ളില്‍ ആനന്ദത്തിന്റെ പ്രകാശം പരത്തി, അതു നാളേക്കും ചെയ്യാനുള്ള പ്രചോദനമായി, സ്വഭാവമായി, ആത്മാവിനു സംതൃപ്തിയരുളുന്ന ദൈവീകത. അതുപോലെ, ആത്മ നിഷ്ടയോടെ പഠിച്ചു പരീക്ഷ എഴുതിയാല്‍ ജയിയ്ക്കും എന്നു മക്കളോടു പറഞ്ഞു വിശ്വസിപ്പിയ്ക്കുമ്പോള്‍‍, സ്വന്തം കഴിവും നിഷ്ടയും ഉപയോഗിച്ച് അവര്‍ പഠിയ്ക്കുന്നു ജയിയ്ക്കുന്നു. അതിലൂടെ നാളെയും അങ്ങനെ ചെയ്യാനുള്ള സ്വഭാവം അവരില്‍ ഉണ്ടാകുന്നു. അങ്ങനെ ക്രിയാത്മകത അവരുടെ സ്വഭാവത്തിന്റെ ഭാഗമായി വളരുകയും മറ്റുള്ളവരുടെ ക്രിയാത്മകതയെ അവര്‍ മാനിയ്ക്കാനും ചെയ്യുന്നു. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുമ്പോള്‍ സമൂഹം മെച്ചപ്പെടുന്നു,രാഷ്ട്രം നന്നാകുന്നു.

ഇങ്ങനെ അനേക സാദ്ധ്യതകളുള്ള ഈ ദൈവ സങ്കല്പത്തിന്റെ ചരിത്ര-സംസ്കൃതിയെക്കുറിച്ചു പറഞ്ഞാല്‍, അത് ഇന്ത്യയുടെ പുരാതന സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുകാണാം. സംസ്കാരങ്ങള്‍ ഓരോകാലഘട്ടത്തിലും ജീവിച്ചിരുന്നവരുടെ സ്വഭാവ അടയാളങ്ങളാണ്. ഇതുകൊണ്ടാണ് സംസ്കാരങ്ങള്‍ മനുഷ്യന്റെ മനസുമായി വൈകാരികമായി ബന്ധപ്പെട്ടു കിടക്കുന്നത്.

സിന്ധു നദീതട സംസ്കാരങ്ങളില്‍ ഇന്ത്യയിലെ ദൈവസങ്കല്‍പ്പത്തിന്റെ ഉറവും വളര്‍ച്ചയും രേഖപ്പെട്ടു കിടക്കുന്നു. ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ തന്റെ philosophy of India എന്ന ബുക്കിലാണെന്നു തോ‍ന്നുന്നു, എഴുതിയിട്ടുണ്ട്. തെക്കെ ഇന്‍ഡ്യയില്‍ ഇന്നു കാണുന്ന കാവും ഗുരുശാലയും, പൂജാമുറിയും ഒക്കെ സിന്ധൂ നദീതട സംസ്കരത്തിന്റെ ഭാഗങ്ങളാണ് എന്ന്. അതുപോലെ പുരാതന ഇന്ത്യന്‍ ധാര‍ണയനുസരിച്ച് ദൈവവും മനുഷ്യനുമായുള്ള ബന്ധം ഒരു one-to one communication ആയിരുന്നെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ പുരാതന ദൈവസങ്കല്പങ്ങള്‍ ഏതാണ്ട് ആറാം നൂറ്റാണ്ടിനു ശേഷം പുരാണങ്ങളിലൂടെ ജന്മമെടുത്ത്, പതിനാറാം നൂറ്റാണ്ടില്‍ മേല്‍പ്പത്തൂരിലൂടെ ഭാവം കൊണ്ട ഗുരുവായൂര്‍‍ ക്ഷേത്രത്തിലില്ല എന്നുള്ളത് ഒരു യാദൃശ്ചികം മാത്രമല്ല. മനുഷ്യന്‍ തമ്മിലുള്ള വിവേചനവും മേല്‍കോയ്മയും മത്സരവും യുക്തിരാഹിത്യവും ആഘോഷിയ്ക്കുന്ന അവിടെ, ദൈവത്തെ മനുഷ്യനില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുമ്പോഴാണ് ദൈവചൈതന്യം കൂടുന്നതെന്നു വിശ്വസിയ്ക്കുന്ന, ഭക്തി ഭ്രാന്തന്മാരുടെ കോലാഹലങ്ങളാണ്.

ആ കോലാഹലങ്ങളില്‍‍ നിന്ന് വളരെ കാതം ദൂരെ നില്‍ക്കുന്നു എല്ലാത്തിലും ദൈവമുണ്ട് എന്ന തത്വമസിയിലെ പുരാതന ഇന്‍ഡ്യന്‍ ദൈവസങ്കല്പം. മറ്റൊരു മനുഷ്യസംസ്കാരത്തിലും ഇന്നു വരെ ജന്മം കൊണ്ടിട്ടില്ലാത്ത ആ ദൈവ സങ്കല്പം ഞാനും ദൈവവും ഒന്നാണ്, അഥവാ എന്നിലും എന്നേപ്പോലെയുള്ള എല്ലാ മനുഷ്യനിലും അടങ്ങിയിരിയ്ക്കുന്ന ദൈവചൈതന്യം ഒന്നു തന്നെയാ‍ണ് എന്നു വിശ്വസിയ്ക്കുന്നു.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ സാങ്കേതിക മനുഷ്യന്‍ എത്ര കീണഞ്ഞു ശ്രമിച്ചിട്ടും ഗ്രഹിയ്ക്കാനാവാത്ത ആ പുരാതന മാനവികത, ആ ദൈവ ബോധം, അതു സ്വഭാവത്തിന്റെ ഒരിഴയായി, ആത്മവിന്റെ ഒരു പ്രകാശമായി, ഓരോ വ്യക്തിയ്ക്കും പ്രാപ്യമായ അനുഭവമായിരുന്നു. മേല്‍പ്പത്തൂരിന്റെയോ പൂന്താനത്തിന്റെയോ മദ്ധ്യവര്‍ത്തിത്വം കൂടാതെ സ്വയം നേരീട്ടെത്തിച്ചാരാന്‍ കഴിഞ്ഞിരുന്ന ആ ഈശ്വര ക്ഷേത്രത്തില്‍ ബ്രാഹ്മണ‍-ക്ഷത്രിയ-നായര്‍ മേല്‍കോയ്മയില്ലായിരുന്നു. ചൂരീദാറിന്റ്യോ, കൈലിയുടെയോ പാവാടയുടെയോ പേരില്‍ ആര്‍ക്കും ആ ദൈവ സന്നിധ്യം വിലക്കിയിരുന്നുമില്ല.

പക്ഷെ ആ ദൈവബോധം ഇന്നു മലയാളിയ്ക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കയാണ്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആ ബോധത്തിന്റെ സാമീപ്യം കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുവിനും തൊട്ടറിയാന്‍ കഴിയുന്നുണ്ട്. അതു കോണ്ടു തന്നെയാണ് കപട ദൈവഭക്തിയുടെ പേരില്‍ ഇന്നു കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തിരിച്ചറിയാന്‍‍ അവര്‍ക്കു കഴിയുന്നതും അതിനോടു യോജിയ്ക്കാന്‍ കഴിയാതെ കുതറി മാറി നില്‍ക്കുന്നതും. ആ അകല്‍ച്ച സ്വാഭാവികമാണ് ക്രിത്രിമമല്ല.

അമ്പല ദൈവങ്ങളുടെ കച്ചവട സാദ്ധ്യതകള്‍ ഈ മുതലാളിത്തകാലത്ത്, വളരെ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. മനുഷ്യന്റെ ക്ഷേമവും ഐശ്യര്യവും ലാക്കാക്കി നിലകൊള്ളുന്നു എന്ന വിശ്വാസികളുടെ ധാരണയ്ക്കു കടകരിരുദ്ധമായാണ് ഈ ദൈവമുതലാളിമാരുടെ നിലനില്‍പ്പ്. നനാവിധ പീഠനങ്ങളും ദുരിതങ്ങളും നാശങ്ങളും അനുഭവിച്ചു നട്ടം തിരിയുന്ന ഹിന്ദുവിനെ ചൂഷണം ചെയ്യൂകയാണ് അവരുടെ ഉദ്ദേശം. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയ്ക്കു മുന്നില്‍ തുണിയുരിഞ്ഞുപോയ പോലെ നില്‍ക്കുന്ന ഇന്ത്യന്‍/കേരള രാഷ്ടീയ ചേരികളും ഈ ചൂഷണത്തിന്റെ ഉച്ചിഷ്ടം കൈയ്യിട്ടു വാരുന്നവരാണ്. അതിനാണ് ദേവസ്വം ബോര്‍ഡെന്ന ഒരു കോപ്പ് അവര്‍ തല്ലിക്കൂട്ടിയിരിയ്ക്കുന്നത്.

യഥാര്‍ധ ഹിന്ദുവിന്റെ ഉയര്‍ന്നെഴുനേല്പ്

അമ്പല ദൈവങ്ങളുടെ മറവില്‍ ഭക്തിക്കച്ചവടം നടത്തുന്ന മത-ജാതിക്കോമരങ്ങള്‍ക്കും അവര്‍‍ക്കൊത്താശ ചെയ്യുന്ന രാഷ്ടീയ നപുംസകങ്ങള്‍ക്കും എതിരെയുള്ള ശബ്ദമാണ് ബ്ലോഗിലെ പ്രതിഷേധശബ്ദം. അതിനെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ കച്ചവടക്കാര്‍ അവരെ ‘അഹിന്ദുക്കള്‍’ ‘കമ്യൂണിസ്റ്റ്കാര്‍’ എന്നൊക്കെ ആക്ഷേപിച്ചു തേജോവധം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.
ഭരണഘടനാപരമായും രാഷ്ട്രീയപരമായും സ്ഥാപനവല്‍ക്കരിച്ച ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ പ്രമാണിമാരാണ് ഈ കച്ചവടാക്കാര്‍. ഭക്തിയുടെ പേരില്‍ കബളിയ്ക്കപ്പെടുന്ന ഓരോ ഹിന്ദുവും ഈ പ്രമാണിത്വത്തെ അംഗീകരിയ്ക്കയാണ്. ഇവരുടെ നീച സ്താപനങ്ങളില്‍ ദൈവമില്ല, ദൈവ ചൈതന്യവുമില്ല.

ഈ സത്യം മനസിലാക്കുകയാണ് ഇവരുടെ പ്രമാണിത്വത്തെ നേരിടുന്നതിനുള്ള യഥാര്‍ഥ മാര്‍ഗം. നിരന്തരം ഈ ക്ഷേത്ര സമുച്ചയങ്ങളിലേക്കു ജോത്സ്യന്റെ ഉപദേശവും പേറി ഓടുന്ന കേരളത്തിലെ ‘ഭക്തര്‍‘ പ്രത്യേകിച്ചു സ്ത്രികള്‍ ശരിയ്ക്കും ആലോചിയ്ക്കുക. നിങ്ങളുടെ ഈ ഭക്തിഭ്രാന്ത് നിങ്ങളുടെയോ നിങ്ങളുടെ കുടുംബങ്ങളുടെയോ പ്രശ്നപരിഹാരങ്ങള്‍ക്കു യഥാര്‍ധത്തില്‍ എത്രമാത്രം സഹായിയ്ക്കുന്നുണ്ട് എന്ന്. കൂടാതെ നിങ്ങട തെക്കേലെ മറിയച്ചേടത്തിയും വടക്കേലേ പാത്തുമ്മബീവിയും അവരുടെ പള്ളികളിലെ ഭാരണ്ടാരത്തില്‍ ഇടുന്ന കാശിനും നിങ്ങള്‍ നിങ്ങട ക്ഷേത്രഭണ്ടാരത്തില്‍ ഇടുന്ന കാശിനും എന്തു സഭവിയ്ക്കുന്നു എന്നും. ഈ മൂന്നു ഭണ്ടാരങ്ങളില്‍ ഇടുന്ന കാണിയ്ക്കകളുടെ ഗതി ഒരേ ഭരണഘടനയുടെ കീഴില്‍ മൂന്നു തരത്തിലാകുന്നതിന്റെ കാരണങ്ങളും മനസിലാക്കാന്‍ ശ്രമിയ്ക്കുക.

വാല്‍ക്കഷണം

എന്റെ സമൂഹത്തില്‍ ചൂഷണത്തിനു വിധേയമാകുന്നവരെ അതിനെതിരായി ബോധവല്‍ക്കരിയ്ക്കാന്‍ ശ്രമിയ്ക്കുക എന്റെ ദൈവബോധത്തിന്റെ ബാദ്ധ്യതയാണ്. അല്ലാതെ ഇതാരുടെയും വിശ്വാസത്തിന്റെ നേര്‍ക്കുള്ള കൈ കടത്തലല്ല. ശക്തി ഉപയോഗിച്ചല്ല ബോധം ഉപയോഗിച്ചാണ് വിശ്വാസം നിലനിര്‍ത്തേണ്ടത്.