ചോദിയ്ക്കുന്ന സാഹചര്യം
February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി’ എന്ന പോസ്റ്റില്‍ April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു.
“ഒരു മലയാാളി ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം
April 11, 2008 3:21 PM“.
കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു.
സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന്നത് എന്നെയാണ്‍്.
സന്ദേശത്തിന്റെ ആദ്യ-അവസാന വാചകങ്ങള്‍ മാത്രം ഇപ്പോള്‍ പ്രകാശിപ്പിയ്ക്കുന്നു.
‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.
https://www.blogger.com/comment.g?blogID=3727129769556518427&postID=2313911510183585314‘ (ആദ്യത്തെ വാചകം)
ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന് കരുതട്ടെ നന്ദി നമസ്ക്കാരം (അവസാനത്തെ വാചകം)
ഇതൊരു വ്യക്തിപര മെയില്‍ ആയി കാണാന്‍ പറ്റുമോ? ഞാന്‍ വളരെ ആലോചിച്ചു. ഇല്ല എന്നാണ് ഏത് കോണില്‍ കൂടിയൊക്കെ പരതിയിട്ടും എനിയ്ക്കു കീട്ടിയ ഉത്തരം.
കത്തിന്റെ ഉള്ളടക്കത്തെകുറിച്ചു പറഞ്ഞാല്‍, താങ്കളുടെ കമന്റ് ശരിയായ അറിവിനെ ആശ്രയിച്ചല്ല. അതിനാല്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കുള്ള വിവരങ്ങള്‍ ഞാനിതാ അയച്ചു തരുന്നു.
ഈ മെയില്‍ വ്യക്തിപരമായിക്കാണും എന്നുള്ള ആവശ്യം ന്യായമായതായി കാണാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍:
1.ഈ മെയിലയച്ച ബ്ലോഗറും ഞാനുമായി ഒരു മലയാളം ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായ യാതൊരു പരിചയവുമില്ല. ആ സാഹചര്യത്തില്‍ വ്യക്തിപരമായി കാണും എന്നുള്ള ജാമ്യമെടുക്കലില്‍ യാതൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.
2. കൂടാതെ ഇത്തരത്തിലുള്ള ഒരു മെയില്‍, ബ്ലോഗിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്യുന്നു. ബ്ലോഗില്‍ ഒരു പോസ്റ്റിനേക്കുറിച്ചു അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വരുന്നതു സ്വാഭാവികമാണല്ലോ. എന്റേത്‍ അതിലെ 47 മത്തെയും അവസാനത്തെയും കമന്റായിരുന്നു. എനിയ്ക്കു മുന്‍പു കമന്റെഴുതിയ 46 പേരുടെയൂം അഭിപ്രായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരില്‍ പലതും എന്റെ അഭിപ്രായത്തോടു സാമാനത പുലര്‍ത്തുന്നവ ആയിരുന്നു താനും.
അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ എന്റെ ധാരണയേ മാത്രം തിരുത്താന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം എനിയ്ക്കു മനസിലാകുന്നില്ല. അതോ മറ്റുള്ള ബ്ലോഗേഴ്സിന്റയും അവരുടെ കുടുബക്കാരുടെ മെയിയിലും അയാള്‍ അത്തരം തെറ്റിധാരണ നിമ്മാര്‍ജന പായ്ക്കേജുകള്‍ ഡെസ്പ്പാച്ചു ചെയ്തിട്ടുണ്ടോ?
3.ഒരു കമന്റിന് സാന്ദര്‍ഭികതയും അര്‍ത്ഥവുമുണ്ടാകുന്നത് അത് ബന്ധപ്പെട്ട പോസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‍്. കാലതാമസം അതിനൊരു തടസമായി, എന്ന് ഈ ബ്ലോഗര്‍ എഴുതിരിയ്ക്കുന്നത് വെറും ബാലിശമാണ്‍്.
4. ‘കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത്‘’. ഒരു ആവറേജ് മലയാളി ബ്ലോഗര്‍ക്ക്, വ്യക്തിയെ വസ്തുതയില്‍ നിന്നു വേര്‍തിരിയ്ക്കാന്‍ കഴിയാത്തതിന്റെ ഒരു റ്റീപ്പിയ്ക്കല്‍ ഉദാഹരണമാണിത്. ഇത്തരം പ്രാമാണിത്ത മനോഭാവമുള്ളവര്‍ ബ്ലോഗിന്റെ ഓബ്ജെക്റ്റിവിറ്റിയെക്കുറിച്ചറിഞ്ഞു കൂടാത്തവരാണ്‍്. ബ്ലൊഗേഴ്സിന്റെ അപര നാമധേയം തന്നെ ഈ ഒബ്ജെക്റ്റിവിറ്റിയെ പരോക്ഷമായി ലക് ഷ്യം വക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
5. ബ്ലോഗ്, വ്യക്തി സ്വകാര്യതയുടെ അതിര്‍വരമ്പുകളെ മാനിക്കയും വ്യക്തി സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലിബറല്‍ ആശയമാണ്‍്. എന്റെ സ്വാതന്ത്ര്യം അവസാനിയ്ക്കുന്നിടത്താണ്‍് അടുത്ത ആളിന്റെ സ്വാതന്ത്ര്യം ആരംഭിയ്ക്കുന്നത് എന്നതു ഇത്തരം പ്രമാണിത്ത ആശയക്കാര്‍ക്കു മനസിലാകാന്‍ വിഷമമാണെന്നു തോന്നുന്നു.
എന്റെ മലയാളം ബ്ലോഗില്‍ ഞാനെന്റെ ഈ-മെയില്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതീനൊരര്‍ത്ഥമുണ്ട്, എന്റെ മെയില്‍ അഡ്രസ് പബ്ലിക്ക് ഉപയോഗിയ്ക്കുന്നത് എനിയ്ക്കീഷ്ടമില്ല എന്നാണത്. ഈ മെയിലയച്ച ബ്ലോഗര്‍ക്ക്‍ അതിന്റെ അര്‍ത്ഥം ശരിയ്ക്കും അറിയാം. എന്നിട്ടും അയ്യാള്‍ എന്റെ ചോയിസിനെ മാനിയ്ക്കാതെ എന്റെ സ്വകാര്യതയീലേക്ക് ഇടിച്ചൂകയറാന്‍ തീരുമാനിച്ചു. അതിന് എന്റെ ഭര്‍ത്താവിന്റെ ഇ-മെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നു.
ഇതിന്റെ ഉദ്ദേശമെന്ത് എന്ന് ഞങ്ങള്‍ക്കു എത്ര ആലോചിച്ചിട്ടും പിടികീട്ടുന്നില്ല.
6. തന്റെ ഒരു കമനിന് മറ്റുള്ളവരുടെ അഭിപ്രായം മാറ്റാന്‍ കഴിയും എന്നൂള്ള അമിത വിശ്വാസമാണ്‍് ആ ബ്ലോഗറെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.
പക്ഷെ ആ ബ്ലോഗരുടെ കത്തു വായിച്ചതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. കാരാണം, പെരിങ്ങോടന്റെ ഭാഷാസംഭാവനയുടെ ഒരു രൂപം അതിനോടകം പല കമന്റുകളില്‍ കൂടിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അതെത്രെ ചെറുതായാല്‍ തന്നെയും അതിനെ മാനിയ്ക്കണം എന്നാണ്‍് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത്. അതു മാറ്റപ്പെടുത്തേണ്ട് ഒരഭിപ്രായമാണെന്ന് എനിയ്ക്കൂ തോന്നുന്നില്ല.
ചുരുക്കം
എനിയ്ക്കാ ബ്ലോഗറോട് പറയാനുള്ളതെല്ലാം ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റു ബ്ലോഗു സമക്ഷം ചൂണ്ടിക്കാണിക്കാന്‍ ശ്രമിയ്ക്കുന്നു എന്നേ ഉള്ളു.
22 comments:
"ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍."
ആരു ചെയ്താലും ഇത് ശരിയായില്ല എന്ന അഭിപ്രായം ഉണ്ട്. കാരണം എന്റെ കമന്റിനുള്ള മറുപടി ഞാന്‍ പറയാതെ എന്റെ മെയിലില്‍ അയക്കുന്നത് പോലും തെറ്റ്. ('ഞാന്‍ പറയാതെ' എന്ന് പറയാന്‍ കാരണം ചിലയിടങ്ങളില്‍ എങ്കിലും കണ്ടിട്ടുണ്ട്, "വിശദമായി ഒരു മെയില്‍ അയക്കൂ,മറുപടി തരാം" എന്നൊക്കെ. ) അപ്പോള്‍ പിന്നെ എനിക്കുള്ള മറുപടി എന്റെ ഭാര്യക്ക് അയച്ചാല്‍ എനിക്കുഷ്ടപ്പെടുമോ, ഞാന്‍ ആയിരുന്നു എങ്കില്‍ ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന ഉദ്ദേശത്തോടെ അയച്ച ആളിന്റെ പേരുള്‍പ്പെടെ ഇവിടെ എഴുതിയേനെ. ഇത്തരം പ്രവണത നല്ലതല്ല.
ഇനി ആരെയെങ്കിലും വ്യക്തിപരമായി അക്ഷേപിക്കുന്ന കമന്റ് ആണ് ഞാന്‍ ഇട്ടതെങ്കില്‍ മെയിലില്‍ മറുപടി വന്നാല്‍ തെറ്റ് പറയില്ല. ഇവിടെ അങ്ങനെ ഒന്നില്ലായിരുന്നു എന്ന് കണ്ടതിനാല്‍ ആണ് മുകളില്‍ പറഞ്ഞ അഭിപ്രായം.
എന്നാലും .... ഒരു ക്ലൂ....
മവേലി,
നിങ്ങള്‍ എഴുതിയത് മാത്രം വായിച്ചിട്ടുള്ള എന്റെ അഭിപ്രായമാണിത്.
ഇതിത്രേം കോലാഹലമുണ്ടാക്കേണ്ട കാര്യമുണ്ടോ?. ഇത്രയും എഴുതാനുള്ള ഗഡ്‌സ് ഉണ്ടായിരുന്നെങ്കില്‍, പിന്നെ മെയില്‍ മുഴുവന്‍ പോസ്റ്റാമായിരുന്നു.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നത്തെ, സ്വകാര്യമായി വിളിച്ച്, കുനുച്ച് നിര്‍ത്തി കുമ്പിനിട്ടിടിച്ച്, നാളെ കാണാം എന്ന് പറയേണ്ടതിന് പകരം, കവലയില്‍ വിളിച്ച് കൂട്ടി, മാപ്പ് പറയിപ്പിച്ചാല്‍ മതിയോ?.
ഒരു ബ്ലോഗറെന്ന നിലക്ക്, നിങ്ങള്‍ എഴുതിയത് മാത്രം വായിച്ചിട്ട്, സംഗതി തെറ്റാണെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. വ്യക്തി ഹത്യയും തേജോവധവും എല്ലാ കുന്ത്രാണ്ടവും ബ്ലോഗില്‍ ആയിക്കൂടെ. എന്തിന് അത് സ്വകാര്യലോകത്തേക്ക് എത്തിക്കുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും അപ്രിസിയേഷന്‍ വേണമെന്ന് പറയുന്ന മവേലി, എന്ത്‌കൊണ്ട് ചെറിയ ചെറിയ തെറ്റുകള്‍ക്ക് മാപ്പ് കൊടുത്ത്‌കൂടാ.
തെറ്റിനെ ന്യായികരിക്കാന്‍ എന്തായാലും ഞാനില്ല.
OT
അനില്‍, ഒരു നാലഞ്ച് ക്ലൂ എനിക്ക് കിട്ടി.
ലേബല്‍ എനിക്കിഷ്ടപ്പെട്ടു.
ഓഹോ... അതിത്രക്ക് വലിയ പ്രശ്നമായോ!
പഴകിയ ഒരു പോസ്റ്റില്‍ മറുകമന്‍റ്റ് ഇട്ടാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുമോ എന്ന് മാത്രമല്ല, നിങ്ങള്‍ക്ക് മാത്രമായുള്ള മറുപടിയാണതെന്ന് പൂര്‍ണ്ണ ബോധ്യവുമുള്ളതുകൊണ്ടാണ് അത്തരത്തിലൊരു മെയില്‍ അയച്ചത്.
അത് ശരിയായില്ലെന്ന് നിങ്ങള്‍ അക്കമിട്ട് നിരത്തിയതില്‍ നിന്നും മനസ്സിലാക്കുന്നു.
ഭര്‍ത്താവിന്‍റ്റെ അഡ്ഡ്രസ്സില്‍ മെയില്‍ അയച്ചത് മറ്റൊരു ശരികേട് (ഭര്‍ത്താവിന്‍റെ ഐഡിയില്‍ മെയില്‍ അയച്ച എന്‍റെ ഉദ്ദേശ ശുദ്ധിയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതിയത് എന്‍റെ മണ്ടത്തരവും).
എല്ലാവരില്‍ നിന്നും മാന്യത പ്രതീക്ഷിക്കരുതെന്ന് മനസ്സിലാക്കാതെ പോയത്, അതാണെന്‍റെ തെറ്റ്!
ഒന്നു ചോദിക്കട്ടെ,
എന്തായിരുന്നു ആ മെയിലിലെ ഉള്ളടക്കം?
എന്തെങ്കിലും മോശമായ ഉള്ളടക്കം ഉണ്ടായിരുന്നോ ആ മെയിലില്‍?
ഇനിയിപ്പോ ആ മെയില്‍ മൊത്തം ഇവിടെ കിടക്കട്ടെ (താഴെ ചേര്‍ത്തിട്ടുണ്ട്)... വെറുതെ ആളുകള്‍ അതെന്തായിരുന്നു എന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ടല്ലോ ;)
ഇനി എന്നെ മൊത്തത്തില്‍ ഒന്ന് നാറ്റിക്കാം എന്ന ഉദ്ദേശത്തിലാണ് ഈ പോസ്റ്റെങ്കില്‍... നടക്കട്ടെ - ആശംസകള്‍.
“ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.
ഇതു ബ്ലോഗോ പ്രമാണിക്കവലയോ?“
നിങ്ങളുടെ പോസ്റ്റിന്‍റെ ഈ ടൈറ്റിലും ആദ്യവരിയും കണ്ടാല്‍ ആളുകള്‍ വിചാരിക്കും ആരോ എന്തോ പോക്രിത്തരം എഴുതി അയച്ചെന്ന്!
ഞാനയച്ച മെയില്‍ ഇവിടെ ചേര്‍ക്കുന്നു.
* ********* * * * * *****
മാവേലി കേരളം , നമസ്കാരം,
പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.
https://www.blogger.com/comment.g?blogID=3727129769556518427&postID=2313911510183585314
എന്തൊരു നല്ല കാര്യം ചെയ്താലും
അംഗീകരിക്കുകയും അപ്രിഷ്യേറ്റ് ചെയ്യുകയും വേണം എന്നതില്‍ ഒട്ടും തര്‍ക്കമില്ല , മലയാളി യാണെങ്കില്‍ കുറച്ച് കൂടിയാലും കുഴപ്പമില്ല എന്നാല്‍ , എവിടെ മലയാളം എന്ന് കേട്ടാലും കീ മാന്‍ എന്നും പറഞ്ഞ് പര്‍വതീകരിച്ച് കാട്ടിയാല്‍ അതിന് റാന്‍ മൂളാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടുണ്ട്.
ബ്ലോഗില്‍ വന്ന അന്ന് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ താനിത് അതവിടേയും കണ്ടപ്പോള്‍ പറഞ്ഞെന്നേയുള്ളൂ.
യൂണിക്കോഡ് മലയാളികള്‍ ഉണ്ടാക്കിയതാനെന്ന വലിയ വിവരക്കെട് ഇപ്പോളും ഉള്ള എത്രയോ പേര്‍ ബൂലോകത്തുണ്ട് അതറിയുമോ?
മലയാളത്തില്‍ പണ്ടും എഴുതാന്‍ പറ്റുമായിരുന്നു കമ്പ്യൂട്ടറില്‍ , ഏതെങ്കിലും ഒരു മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത് , ഓരോ കീയും സെലെക്റ്റ് ചെയ്താല്‍ മോണിറ്ററില്‍ മലയാളം വരും. പക്ഷെ കീ കള്‍ ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ആയിരിക്കില്ല. ഓരോ കീയും ഞെക്കുമ്പൊള്‍ മോണിറ്ററില്‍ തെളിയുന്ന അക്ഷരങ്ങളെ കള്ളികളില്‍ വരച്ചാല്‍ ഇന്ന അക്ഷരത്തിന് ( ഇംഗ്ലീഷ് ) ഇന്ന അക്ഷരം ( മലയാളം) അടയാളപ്പെടുത്താമല്ലോ , അങ്ങിനെ മലയാളം കമ്പ്യൂട്ടറില്‍ എഴുതാം പണ്ട് തന്നെ! , ഇവിടെ സമയം കൂടും ചില ചില്ലുകളും ബുദ്ധിമുട്ടുണ്ടാക്കും. ഈ രീതിയെയാണ് കീമാപിങ്ങ് എന്ന് വിളിക്കുന്നത്
യൂണിക്കോഡ് വന്നതോടെ ടെലുസോഫ്റ്റ് കീ മാപ്പിങ്ങുണ്ടാക്കാനുള്ള സോഫ്റ്റ് വെയര്‍ തരുന്നുണ്ട് അതുപയോഗിച്ചാല്‍ നമ്മുടെ ആസ്കീ കീ ബോര്‍ഡുപയോഗിച്ച് യൂണിക്കോഡിലെ ഏതക്ഷരത്തേയും സൂചിപ്പിക്കാനുള്ള മാപ്പിങ്ങുണ്ടാകാം.
അത്തരത്തിലുള്ള ഒരു കീ മാപിങ്ങ് മാത്രമാണ് രാജുണ്ടാക്കിയത്.
ഈ കാര്യത്തിനെ അത്ര വില ഞാന്‍ കൊടുക്കുന്നുണ്ട് അത്ര മാത്ര വില അതില്‍ കൂടുതല്‍ കൊടുക്കുന്നവര്‍ കൊടുത്തുകൊള്ളട്ടെ ഒരു വിരോധവുമില്ല പക്ഷെ പര്‍വതീകരിച്ചുള്ള പറച്ചില്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടുണ്ട്. മുയലിന് മുയലിന്‍റ്റെ വിലകൊടുക്കാം ആനയുടെ കൊടുക്കാന്‍ പറ്റില്ല കാരണം അനയുടെ വലിപ്പവും മുയലിന്‍റ്റെ വലിപ്പവും നന്നായറിയാവുന്നതിനാല്‍.
ഇത്തരത്തില്‍ മെയില്‍ /ചാറ്റ് ബ്ലൊഗിലുള്ളവരോടില്ലാത്തതാണ് ,ഊരു തെറ്റായ ദ്ധാരണ ഉന്റെങ്കില്‍ മാറ്റുന്നതുത്തമം എന്നുകരുതിമാത്രം
ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന്
കരുതട്ടെ നന്ദി നമസ്ക്കാരം
* * * * * *
രാജിനെ പറ്റി ഞാന്‍ രഹസ്യമായി എന്താണ്ടൊക്കെ പറഞ്ഞല്ലോ എന്നാരും ചിന്തിക്കേണ്ട, ഇതൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്!
***************
ഈ വിഷയത്തെപ്പറ്റി എന്റെ ആദ്യത്തേയും അവസാനത്തേയും കമന്‍റ്റാണിത്,
ഇതിനെ പ്പറ്റി ആരെന്ത് കരുതിയാലും
I just don't care!
തറവാടി അയച്ച മെയിലില്‍ ഒരു പോസ്റ്റ് ആക്കാനുള്ള കാര്യങ്ങള്‍ ഒന്നും കാണുന്നില്ല. ആദ്യ കമന്റ് ഇടുമ്പോള്‍ ഞാന്‍ കരുതി എന്തോ ചീത്ത വിളിച്ച് മെയില്‍ അയച്ചു എന്ന്. ഇതില്‍ അങ്ങനെ ഒന്നും കാണുന്നില്ല. പിന്നെ താങ്കളുടെ കമന്റ് അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടി എന്ന് തോന്നിയതിനാല്‍ ആണ് മെയില്‍ അയച്ചത് എന്ന് എഴുതിയിട്ടുമുണ്ട്. മാത്രമല്ല നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എങ്കില്‍ ഒരു "സ്പാം" മെയില്‍ ഡിലിറ്റ് ചെയ്യുന്ന പോലെ ഡിലിറ്റ് ചെയ്യാമായിരുന്നു. ആകെ കണ്ട തെറ്റ് താങ്കളുടെ ഭര്‍ത്താവിന്റെ മെയിലില്‍ അയച്ചു എന്നത് മാത്രമാണ്. (ആദ്യ കമന്റിലും അത് തന്നെയാണ് ഞാന്‍ പറഞ്ഞത്) ഈ മെയില്‍ മുഴുവന്‍ ആ പോസ്റ്റിന്റെ കൂടെ ചേര്‍ക്കാതിരുന്നത് മനപ്പൂര്‍വ്വം ആണെന്ന് കരുതട്ടെ. ഒരു തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന ഉദ്ദേശം ഉണ്ടായിരുന്നോ? തറവാടിയുടെ കമന്റിന്റെ തൊട്ടു മുമ്പത്തെ കമന്റ് വരെ ഞാന്‍ പലരെ സംശയിച്ചിരുന്നു. (എന്റെ കഴിവു കേടാകാം).
പിന്നെ മലയാളം റ്റൈപ്പ് ചെയ്യുന്ന കാര്യം. ഞാന്‍ മലയാളത്തില്‍ ആദ്യം റ്റൈപ്പ് ചെയ്തു കൊണ്ടിരുന്നത് മാധുരിയില്‍ ആണ്. അതില്‍ റ്റൈപ്പ് ചെയ്ത് വേര്‍ഡില്‍ കോപ്പി ചെയ്തു 2001-02 മുതല്‍ ഞാന്‍ കത്തുകള്‍ അയച്ചിരുന്നു. അത് ആരുണ്ടാക്കിയതാണെന്നൊന്നും അന്ന് നോക്കിയിരുന്നില്ല.അന്നൊന്നും യൂണിക്കോഡിനെ പറ്റി അറിയില്ലായിരുന്നു. പിന്നെ യൂണിക്കോഡ് മലയാളത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ അത് യൂസ് ചെയ്യുന്നു.
നല്ലത് ആരു ചെയ്താലും നല്ലത് തന്നെ. എന്നു കരുതി, തറവാടി പറഞ്ഞപോലെ എപ്പോഴും അത് പറയേണ്ട കാര്യമൊന്നും ഇല്ല എന്ന് തോന്നുന്നു. ഞാന്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത് , ബില്‍ ഗേറ്റ്സേ നന്ദി... ബില്‍ ഗേറ്റ്സേ നന്ദി, എന്ന് പറയേണ്ട കാര്യമില്ല എന്നേ അദ്ദേഹം ഉദ്ദേശിച്ചു കാണുള്ളൂ. മലയാളത്തിന്റെ പിതാവ് എഴുത്തച്ഛന്‍ ആണെന്ന് പറയുമ്പോഴും എല്ലാ മലയാളം പരിപാടിക്കിടയിലും അദ്ദേഹത്തിന് ആരും നന്ദി പറയാറില്ലല്ലോ.
O.T
ഇത്ര ചെറിയ ഒരു കാര്യമാണ് (താങ്കള്‍ക്ക് വലിയ കാര്യമാണെങ്കിലും) എന്ന് മനസ്സിലായപ്പോള്‍ ഇപ്പോള്‍ തോന്നുന്നു കമന്റ് വേണ്ടായിരുന്നു എന്ന് . എങ്കിലും ഇട്ടത് തിരിച്ചെടുക്കുന്നില്ല.
നന്നായി തറവാടി നിങ്ങള്‍ തറവാടിത്തരം കാണിച്ചു,ന്നിങ്ങളയച്ച മെയില്‍ ഇവിടെ ഇട്ടത് വളരെ നന്നായി,ഇല്ലെങ്കില്‍ വേണ്ടാത്ത തെറ്റിദ്ധാരണ ഉണ്ടായെനേ!അനില്‍ശ്രീ പറഞ്ഞത് വാസ്തവം ഞാന്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത് , ബില്‍ ഗേറ്റ്സേ നന്ദി... ബില്‍ ഗേറ്റ്സേ നന്ദി, എന്ന് പറയേണ്ട കാര്യമില്ല.വിവാദങ്ങളില്‍ നമ്മളെ വലിച്ചിഴക്കുന്നവര്‍ക്ക് വ്യക്തമായിതന്നെ മറുപടി കൊടുത്ത ഈ രീതി ഇഷ്ടായി.
ഒ.ടോ. ഒരു “സെയിം പിച്ച്” നമ്മളേനേം ഒരുത്തന്‍ ഒന്നു പണിതു,ഇതുപോലെ അപ്പോ തന്നെ തിരിച്ചും കൊടുത്തു.
ഇത് അത് തന്നപ്പാ. നാറ്റിക്കല്‍സ്. അല്ലാണ്ടെ ഇതില് എന്തിരിക്കണ് ഒരു പോസ്റ്റ് ഇടാനായി കൊണ്ട്. ആര്‍ക്കാനം വേണ്ടി ഓക്കാനിച്ച പോലായല്ല് ഈ പോസ്റ്റ്.
മാവേലിയുടെ പോസ്റ്റുകളും കമന്‍റുകളും വായിച്ച് തോന്നിയ ബഹുമാനങ്ങള് ഒക്കെ വെള്ളത്തിലായല്ല്.
മാവേലികേരളം ചേച്ചീ, ആദ്യം പോസ്റ്റു വായിച്ചപ്പോള്‍ എനിക്കും തോന്നിയത് മെയിലില്‍ കൂടി ചേച്ചിയേ ആരോ ചീത്തപറഞ്ഞു എന്നാണ്. കമന്റുകളില്‍ തറവാടിയുടെ മറുപടീ എഴുതിയതു കാര്യങ്ങളുടെ കിടപ്പ് പൂര്‍ണ്ണമായും മനസ്സിലായത്. അനില്‍ശ്രീ എല്ലാം പറഞ്ഞുകഴിഞ്ഞല്ലോ. തന്റെ ഭാഗം വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാവാം വളരെ വൈകിയും തറവാടി ഒരു ഇമെയില്‍ വഴി മറുപടി അയയ്ക്കാനൊരുങ്ങിയത്. അതിന് ആവനാഴിച്ചേട്ടന്റെ അഡ്രസ് വേണ്ടായിരുന്നു എന്നു തോന്നുന്നു. ഒരു പോസ്റ്റായി മറുപടി അങ്ങിട്ടിരുന്നെങ്കില്‍ വീണ്ടും ഒരു വിവാദം അതേല്‍ പിടിച്ച് ഉണ്ടായേനേ :-) ??എന്നല്ലേയുള്ളൂ.
ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത ഉടനെ തന്നെ വായിച്ചിരുന്നു . ഒന്നും മനസ്സിലാകാത്തതിനാല്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല . ഇപ്പോള്‍ തറവാടിയും പിന്നെ അനില്‍ശ്രീയും കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച നിലയ്ക്ക് ഇനിയീ പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് മാവേലികേരളം തന്നെയാണ്. ഒരു തെറ്റിദ്ദാരണയുടെ പുറത്ത് എഴുതിയതാവാം ഈ പോസ്റ്റ് എന്ന് കരുതാനാണെനിക്കിഷ്ടം . ഏതായാലും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യൂ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞാന്‍ സ്വമേധയാ എടുക്കുന്നില്ല്ല . ഇനി മാവേലികേരളത്തിന്റെ ഇഷ്ടം ..
ഇതിത്ര വലിയ ഒരു ഇഷ്യു ആക്കേണ്ട സംഭവമായിരുന്നോ ? അല്ല.
തിരിച്ച് ഒരു മെയില്‍ അയച്ചാല്‍ തീരുന്നതല്ലായിരുന്നില്ലെ ? അതെ.
ഇപ്പോള്‍ തറവാടി എല്ലാം വിശദമാക്കിയപ്പോള്‍ മുകളില്‍ പറഞ്ഞതാണ് പറയാന്‍ തോന്നുന്നത്.
അനില്‍ ശ്രീ
താങ്കളുടെ രണ്ടു കമന്റിനും കൂടിയ മറുപടിയാണ്‍് ഇവിടെ എഴുതുന്നത്.
എന്റെ നിഗ്ഗമനത്തില്‍, ഞാനും നിങ്ങളും ഈ പ്രശ്നത്തെ രണ്ടു തരത്തിലാണ്‍് കാണുന്നത്.
ഞാന്‍ എങ്ങനെ ഈ പ്രശ്നത്തെ കാണുന്നു എന്നുള്ളത് എനിയ്ക്കു കഴിയുന്ന തരത്തില്‍ ഞാന്‍ വ്യക്തമാക്കിയീട്ടൂണ്ട്. ആ കത്തെഴുതിയ ആള്‍ എന്നെ ചീത്തവിളിച്ചു എന്നു ഞാന്‍ എഴുതിയില്ല.
“ആദ്യ കമന്റ് ഇടുമ്പോള്‍ ഞാന്‍ കരുതി എന്തോ ചീത്ത വിളിച്ച് മെയില്‍ അയച്ചു എന്ന്. ഇതില്‍ അങ്ങനെ ഒന്നും കാണുന്നില്ല“
ചീത്തവിളിച്ചില്ല എങ്കില്‍ പിന്നെന്താണ്‍് പ്രശ്നം എന്നാണ്‍് ചിന്തിക്കുന്നതെങ്കില്‍ അതില്‍ പ്രശ്നമൊന്നും കാണാന്‍ കഴിയില്ല.
ഞാനെഴുതിയത് ഒന്നു കൂടി എഴുതട്ടെ. ബ്ലോഗിലെഴുതൂന്ന പോസ്റ്റുകള്‍ക്ക് മറുപടി എഴുതാനുള്ള സൌകര്യം ബ്ലോഗിലുണ്ട്. ആ സൌകര്യം മറികടന്ന് എന്റെ പേരില്‍ മെയീലയച്ചത് ആവശ്യമില്ലാത്തകാര്യമാണ്‍്.
ഞാന്‍ എഴുതിയതുപോലെ ഞാന്‍ മാത്രമല്ല അങ്ങനെ ഒരു കമന്റിട്ടത്.
താഴെക്കാണുന്നത് കൊച്ചു ഗുപ്തന്‍ എഴുതീയ കമന്റാന്‍്.
..കേരളത്തിനകത്തേ മലയാളിയ്ക്കു മറ്റൊരു മലയാളിയെ അംഗീകരിയ്ക്കാന്‍ വിഷമമുള്ളൂ എന്നാണു ധരിച്ചുവെച്ചിരുന്നത്..ആ (തെറ്റി)ധാരണയെല്ലാം എന്നേ തിരുത്തി.....“
ബ്ലോഗിലെ കമന്റിന്റെ മറുപടി ബ്ലോഗിലിടുക എന്നുള്ളതില്‍ കവിഞ്ഞ് അതെഴുതിയ വ്യക്തിയ്ക്കു മെയിലയയ്ക്കുന്നത്, വളരെ ശരി, എന്നു അനില്‍ശ്രീ കാണുന്നു എങ്കില്‍ ക്കണ്ടു കൊള്ളു. പക്ഷെ ഞാനങ്ങനെ കാണുന്നില്ല എന്നേ പറഞ്ഞുള്ളു.
ഒരേ അഭിപ്രായത്തേക്കുറിച്ച് പല അഭിപ്രായം പലര്‍ക്കൂം ഉണ്ടാകാമല്ലോ.
ഇനി താങ്കള്‍ക്ക് അല്ലെങ്കില്‍ വേരൊരാള്‍ക്ക് വേറൊരഭിപ്രായം ആറുമാസം കഴിഞ്ഞൂണ്ടായി എങ്കിലും അതിവീടെ തന്നെ ഇടുക.
‘ഈ മെയില്‍ മുഴുവന്‍ ആ പോസ്റ്റിന്റെ കൂടെ ചേര്‍ക്കാതിരുന്നത് മനപ്പൂര്‍വ്വം ആണെന്ന് കരുതട്ടെ. ഒരു തെറ്റിദ്ധാരണ എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന ഉദ്ദേശം ഉണ്ടായിരുന്നോ? തറവാടിയുടെ കമന്റിന്റെ തൊട്ടു മുമ്പത്തെ കമന്റ് വരെ ഞാന്‍ പലരെ സംശയിച്ചിരുന്നു. (എന്റെ കഴിവു കേടാകാം)“
അങ്ങനെ ഒരു ഉദ്ദേശം എനിയ്ക്കില്ലയിരുന്നു എന്നുള്ളതാണ്‍് ആ ചോദ്യത്തിനുള്ള മറുപടി. എന്താണ് എന്റെ ഉദേശം എന്നു ഞാന്‍ വിശദമാക്കിയീരുന്നല്ലോ.
“മാത്രമല്ല നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എങ്കില്‍ ഒരു "സ്പാം" മെയില്‍ ഡിലിറ്റ് ചെയ്യുന്ന പോലെ ഡിലിറ്റ് ചെയ്യാമായിരുന്നു“
ചെയ്താല്‍ അതു തീര്‍ന്നു എന്നു തീര്‍പ്പായിരുന്നൊ? എങ്കില്‍ തറവാടി എന്തിനാണ്‍് ഇന്നലെ വീണ്ടും എനിയ്ക്കു മെയിലയച്ചത് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം അനില്‍ശ്രീ പറയേണ്ടി വരും.
വിശദമയ ഒരു മറുപടി പ്രദീക്ഷിക്കുന്നില്ലെങ്കിലും കത്ത് താങ്കള്‍ വായിച്ചെന്നെങ്കിലും പറഞ്ഞാല്‍ ഉപകാരമായിരുന്നു:)
തറവാടി
ഇതാണ്‍് തറവാടി ഇന്നലെ അയച്ച കത്ത്.
ഒറു പരിചയവുമില്ലാത്ത എന്റെ സ്വകാര്യതയില്‍ ഇടിച്ചുകയറീ കത്തിട്ടതും പോരാ, ഞാന്‍ അതിനു മറുപടി എഴുതണമെന്നും തറവാടീ താല്പര്യപ്പെടുന്നു, അതിനു പ്രേരിപ്പിയ്ക്കുന്നു.
അപ്പോള്‍ ഒരു പക്ഷെ അനില്‍ശ്രീ പറയുമായിരിയ്ക്കും എന്നാല്‍ പിന്നെ ഒരു കത്തയച്ചാല്‍ പോരാാരൂന്നോ എന്ന്.
ഒരു വ്യക്തിയ്ക്കു മറ്റൊരു വ്യക്തിയുടെ നേരേ എന്തും പറയാം എന്നു തൊന്നുന്ന സഭാവം എന്റെ അറിവില്‍ പ്രമാണിത്തമാണ്‍്. അല്ല എന്നു നിങ്ങള്‍ക്കു പറയാം. എനിയ്ക്കു കുഴപ്പമില്ല. പക്ഷെ എനിയ്ക്കതു പ്രമാണിത്തമാണ്‍്.
പിന്നെ രാജ് എഴുത്തശ്ശനാണോ എന്നൊന്നും അല്ല ഇവിടുത്തെ പ്രശ്നം. രാജിനേക്കുറിച്ചു പറയാനൂള്ളതു ഞാന്‍ ആ പോസ്റ്റില്‍ പറ്ഞ്ഞിട്ടുണ്ട്. തറവാടിയ്ക്കു പറയാനുണ്ടായിരുന്നത് തറവാടിയും പറഞ്ഞിരുന്നു. അതു വായിച്ചതിനു ശേഷമാണല്ലോ ഞാന്‍ എന്റെ കമന്റിട്ടത്.
പിന്നെ കൂടുതലായി ആയാള്‍ക്കെന്തോന്നാ എന്നെ മനസിലാക്കിയ്ക്കാനുണ്ടായിരുന്നത്. ഒന്നുമീല്ലായിരൂന്നു. അയാളുടെ കമന്റില്‍ എഴുതിയതില്‍ കൂടുതലായി ഒന്നും എനിയ്ക്കു മെയിലില്‍ എഴുതിയിട്ടില്ല. പീന്നെ അതു വായിച്ചു എന്നറിയിയ്ക്കണം പോലും.
ബീരാന്‍ കുട്ടി,
“ഇതിത്രേം കോലാഹലമുണ്ടാക്കേണ്ട കാര്യമുണ്ടോ?. ഇത്രയും എഴുതാനുള്ള ഗഡ്‌സ് ഉണ്ടായിരുന്നെങ്കില്‍, പിന്നെ മെയില്‍ മുഴുവന്‍ പോസ്റ്റാമായിരുന്നു.“
മെയില്‍ പോസ്റ്റിയില്ലെങ്കിലും അതിന്റെ ഉള്ളടക്കം ഞാന്‍ എഴുതിയിരുന്നു.
പിന്നെ ഇത്രേം കോലാഹലമുണ്ടാക്കണമായിരുന്നോ എന്ന്.
പിന്നെ എന്തായിരുന്നു ഞാന്‍ ചെയ്യേണ്ടീ യിരുന്നത്?
അനില്‍ ശ്രീ എഴുതിയതു പോലെ അതൂ ഡിലീറ്റു ചെയ്യുക,പക്ഷെ തറവാടി അവിടെക്കൊണ്ടു നില്‍ക്കില്ല എന്ന് തറവാടി എനിയ്ക്കു രണ്ടാമതയച്ച കത്തില്‍ നിന്നു മനസിലായല്ലോ? അതു ഞാന്‍ വീണ്ടു ഡിലീറ്റു ചെയ്യുക, അപ്പോള്‍ തറവാടി വീണ്ടും എനിയ്ക്കെഴുതുക.
ഇതിനെയാണ്‍് പെസ്റ്ററിംഗ്, ബോതറിംങ്ങ് എന്നൊക്കെ പ്പറയുന്നത്. (നിങ്ങക്കിതൊന്നുമല്ലായിരിയ്ക്കം സമ്മതിയ്ക്കുന്നു.)
അപ്പോള്‍ ഒരു ദിവസം സഹികെട്ട് ഞാനൊരു മറുപടി എഴുതുന്നു. അപ്പോള്‍ തറവാടി പ്രകോപിതന്നാകുന്നു, വീണ്ടും എനിയ്ക്കൂ മറുപടി എഴുതുന്നു.
അപ്പോഴും ബീരാന്‍ കുട്ടി ചോദിയ്ക്കുമായിരിയ്ക്ക്കും എന്തിനാ ഈ കോലാഹലമെന്ന്.
തറവാടിയുടെ മെയിലും വീണ്ടും വരും എന്നെനിയ്ക്കറിയാമായിരുന്നു. അതു കോണ്ടു തന്നെയാണ്‍് ഈ പോസ്റ്റിട്ടത്.എന്റെ നിഗമാനത്തില്‍ നിന്ന് തറവാടി ഒട്ടും മാറീയില്ല.
പാപ്പരാസി,
‘അനില്‍ശ്രീ പറഞ്ഞത് വാസ്തവം ഞാന്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത് , ബില്‍ ഗേറ്റ്സേ നന്ദി... ബില്‍ ഗേറ്റ്സേ നന്ദി, എന്ന് പറയേണ്ട കാര്യമില്ല.വിവാദങ്ങളില്‍ നമ്മളെ വലിച്ചിഴക്കുന്നവര്‍ക്ക് വ്യക്തമായിതന്നെ മറുപടി കൊടുത്ത ഈ രീതി ഇഷ്ടായി‘.
ബില്‍ഗേറ്റ്സിനു നന്ദി പറയണോ വേണ്ടയോ എന്നുള്ളതല്ല എന്റെ പ്രശ്നം. എന്റെ പോസ്റ്റൂ ഒന്നു കൂടി വായിയ്ക്കുക.
അനില്‍ശ്രീയ്ക്കും ബീരാങ്കിട്ടിയ്ക്കും എഴുതിയ കമന്റു വായിയ്ക്കുമെങ്കില്‍ അതു മനസിലാകും.
പ്രിയ അപ്പൂ
“മെയിലില്‍ കൂടി ചേച്ചിയേ ആരോ ചീത്തപറഞ്ഞു എന്നാണ്. കമന്റുകളില്‍ തറവാടിയുടെ മറുപടീ എഴുതിയതു കാര്യങ്ങളുടെ കിടപ്പ് പൂര്‍ണ്ണമായും മനസ്സിലായത്.“
ഇതെന്താ ചീത്ത വിളിയ്ക്കുന്നതു മാത്രമേ ഒരു പ്രശ്നമായിട്ടുള്ളു എന്ന് എല്ലാരും ഈ ചിന്തിയ്ക്കുന്നത്. എന്നെ ചീത്തവിളിച്ചു എന്ന് ഞാന്‍ എന്റെ പൊസ്റ്റില്‍ എവിടെയിങ്കിലും എഴിതിയിട്ടുണ്ടോ?.
“തന്റെ ഭാഗം വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാവാം വളരെ വൈകിയും തറവാടി ഒരു ഇമെയില്‍ വഴി മറുപടി അയയ്ക്കാനൊരുങ്ങിയത്“
അതായിരുന്നു തറവാടിയുടെ ഉദ്ദേശമെങ്കില്‍ ആദ്യത്തെ മെയിലോടെ അതു സാദ്ധിച്ചു കഴിഞ്ഞു എന്നൂ സമാധാനിയ്കാമായിരുന്നല്ലോ? കത്തു വായിച്ചു എന്നറിയിയ്ക്കണമെന്നു പറഞ്ഞു വീണ്ടും എഴിതിയതീന്റെ ഉദ്ദേശം?
തറവാടിയുടെ ഉദ്ദേശശുദ്ധിയേ ഞാന്‍ സംശയിച്ചു. എന്റെ സംശയം ശരൊയായിരുന്നു എന്ന് അയാളുടെ രണ്ടാം മെയില്‍ പൂറ്ണമായും തെളിയിച്ചിരിയ്ക്കുന്നു.
സുകുമാരന്‍ മാഷേ
“ഇപ്പോള്‍ തറവാടിയും പിന്നെ അനില്‍ശ്രീയും കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച നിലയ്ക്ക് ഇനിയീ പോസ്റ്റിന് പ്രസക്തിയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് മാവേലികേരളം തന്നെയാണ്. ഒരു തെറ്റിദ്ദാരണയുടെ പുറത്ത് എഴുതിയതാവാം ഈ പോസ്റ്റ് എന്ന് കരുതാനാണെനിക്കിഷ്ടം . ഏതായാലും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യൂ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞാന്‍ സ്വമേധയാ എടുക്കുന്നില്ല്ല . ഇനി മാവേലികേരളത്തിന്റെ“
ഞാന്‍ മുകളീലെഴുതിയ കമന്റില്‍ നിന്ന് ഒരു തെറ്റിദ്ധാരണയുടെ പുറത്തെഴുതിയതല്ല ഇ പോസ്റ്റ് എന്നു മനസിലായിക്കാണുമെന്നു കരുതുന്നു.
മാഷേ ഒരു വ്യക്തിയുടെ (അതാണായാലും പെണ്ണായാലും) പ്രവ്രത്തി മറ്റൊരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ അംഗീകരിയ്ക്കാന്‍ വിഷമമുണ്ടെങ്കില്‍, ആ വിവരം പുറത്തു പറയണമെന്നാണ്‍് ഞാന്‍ പഠിച്ചിരിയ്ക്കുന്നത്. പക്ഷെ പലരും അതു ചെയ്യാതെ, അതിനോടനുബന്ധിച്ചുണ്ടാകുന്നതെല്ലാം സ്വയം സഹിച്ചുകൊണ്ടിരിയ്ക്കും. ഇത്തരം പെരൂമാറ്റങ്ങളൊന്നും തെറ്റാണെന്നു പൊതുവെ പലര്‍ക്കും തോന്നാറില്ല.
അവരങ്ങനെ ചിന്തിച്ചോട്ടെ, അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.പക്ഷെ അത്തരം കാര്യങ്ങളുടെ പേരില്‍ വെറുതെ സ്വയം അകപ്പെട്ടു വിഷമിയ്ക്കാനുള്ള അവസരം ഞാനുണ്ടാക്ക്കില്ല.
എന്നെ സംബധിച്ചിടത്തോളം ഞാന്‍ ബ്ലോഗില്‍ കമന്റെഴുതുന്നുണ്ട. അതിനുള്ള അറുപടി അവിടെ ആര്‍ക്കും ഇടാം. അതിനു ഞാന്‍ മറുപടി കൊടുക്കും.അതവിടെ തീരുന്നു. അവിടുന്നതു പൊക്കിയെടുത്ത് എന്റെ സ്വകാര്യജീവിതത്തിലേക്ക് എന്നെ പെസ്റ്റ്രുചെയ്യാനും ബോതറു ചെയ്യാനും വരുന്ന ആരുടേയും പ്രമാണിത്താരം എനിയ്ക്കു നിസാരമല്ല.
മാഡം..
ഒന്നാമതായി ഒരു കാര്യം പറയുമ്പോള്‍, പ്രത്യേകിച്ച് ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, അത് വ്യക്തമായി പറയണം. ഇതിപ്പോള്‍ പകുതി മറച്ച് വച്ച് പറഞ്ഞാല്‍ ഞാന്‍ എങ്ങനെ അറിയും?രണ്ടാമത്തെ മെയിലിന്റെ കാര്യം ഇപ്പോള്‍ അല്ലേ നിങ്ങള്‍ പറയുന്നത്? ഇനി മൂന്നാമത്തെയും നാലാമത്തെയും ഉണ്ടോ? ആദ്യത്തെ മെയില്‍ വന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് "എനിക്ക് മെയില്‍ അയക്കണ്ട, എനിക്കത് ഇഷ്ടമില്ല" എന്ന ഒറ്റ ലൈന്‍ മറുപടി അയക്കാമായിരുന്നു. എന്നിട്ടും മെയിലുകള്‍ വന്നിരുന്നു എങ്കില്‍ മാത്രമേ എനിക്കിത് ഒരു കുറ്റമായി കാണാന്‍ കഴിയുകയുള്ളൂ. അതിനു പകരം എനിക്ക് മെയിലയച്ചേ, എന്റെ സ്വകാര്യതയില്‍ ഇടിച്ചു കയറിയേ എന്നൊക്കെ പറഞ്ഞാല്‍ അതൊരു രാജ്യാന്തര കുറ്റമാണെന്നൊക്കെ അംഗീകരിക്കാന്‍ ഇത്തിരി വിഷമം ഉണ്ടേ ... എന്റെ കാര്യമാണ് പറഞ്ഞത്.
ഇത്തരത്തില്‍ മെയില്‍ /ചാറ്റ് ബ്ലൊഗിലുള്ളവരോടില്ലാത്തതാണ് ,ഊരു തെറ്റായ ദ്ധാരണ ഉന്റെങ്കില്‍ മാറ്റുന്നതുത്തമം എന്നുകരുതിമാത്രം .
ഒരാളുടെ കമന്റിനുള്ള മറുപടി ആയി അയാളുടെ "സ്വകാര്യത"യിലേക്ക് മെയില്‍ അയക്കേണ്ട കാര്യം ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം.
"ബ്ലോഗിലെ കമന്റിന്റെ മറുപടി ബ്ലോഗിലിടുക എന്നുള്ളതില്‍ കവിഞ്ഞ് അതെഴുതിയ വ്യക്തിയ്ക്കു മെയിലയയ്ക്കുന്നത്, വളരെ ശരി, എന്നു അനില്‍ശ്രീ കാണുന്നു എങ്കില്‍ ക്കണ്ടു കൊള്ളു. പക്ഷെ ഞാനങ്ങനെ കാണുന്നില്ല എന്നേ പറഞ്ഞുള്ളു." . അത് ഞാനും അംഗീകരിക്കുന്നു. പക്ഷേ ഒരാള്‍ അങ്ങനെ ചെയ്തു എന്നു കരുതി അതൊരു വലിയ കുറ്റമായി കാണണം എന്ന് എനിക്ക് തോന്നിയില്ല എന്നേ പറഞ്ഞുള്ളൂ. (കമന്റിട്ട പോസ്റ്റുകള്‍ എല്ലാം എല്ലാവരും കുറെ നാള്‍ കഴിഞ്ഞു വീണ്ടും വായിക്കും എന്ന് എനിക്ക് തോന്നുന്നില്ല. കുറെ നാള്‍ കഴിഞ്ഞു എന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു പക്ഷേ അവിടെ ഈ കത്ത ഒരു കമന്റ് ആയി ഇട്ടിരുന്നു എങ്കില്‍ താങ്കള്‍ കാണുമായിരുന്നോ?)
അയാളുടെ തെറ്റ് ബ്ലോഗ് സമക്ഷം അല്ല, ആദ്യം അങ്ങേരെ ആയിരുന്നു ബോധ്യപ്പെടുത്തേണ്ടിയിരുന്നത്. ഒരു അദ്ധ്യാപിക എന്ന നിലയില്‍ (പ്രൊഫൈല്‍ കണ്ട് അദ്ധ്യാപിക എന്ന് ഊഹിച്ചതാണേ) അത് ഞാന്‍ പറഞ്ഞു തരേണ്ട കാര്യം ഇല്ല എന്നു തോന്നുന്നു. സാമ, ദാന, ഭേദ, ദണ്ഡം എന്നല്ലേ മാഡം? അതൊന്നും ഇന്നത്തെ കാലത്ത് പറ്റില്ല എന്നാണെങ്കില്‍ ഞാന്‍ ....തോറ്റു.
ഞാന്‍ ഇതിന് മറുപടി അയക്കുന്നത്, ഞാന്‍ എഴുതിയ കമന്റ് എല്ലാവരും ക്വോട്ട് ചെയ്തതിനാലും, താങ്കള്‍ തന്നെ എനിക്കായി മറുപടി എഴുതിയതിനാലും ആണ്. അല്ലാതെ തറവാടിയെ ന്യായീകരിക്കാന്‍ അല്ല. പലയിടത്തും ആശയപരമായി തറവാടിയെ എതിര്‍ക്കുന്നവനാണ് ഞാനും. ഇവിടെ എനിക്ക് തോന്നിയത് ഞാന്‍ എഴുതി. നിങ്ങള്‍ അംഗീകരിച്ചാലും, ഇല്ലെങ്കിലും.
കത്ത് അയച്ചതിനെ പറ്റി ആദ്യത്തെ കമന്റിലും, അതിലെ ഉള്ളടക്കത്തെ പറ്റി രണ്ടാമത്തെ കമന്റിലും എന്റെ അഭിപ്രായം പറഞ്ഞതിനാല്‍ ഇനി ഈ പോസ്റ്റില്‍ കമന്റില്ല.
ച്യാച്ചീ......ച്യാച്ചി എന്തെരിത്? എന്തിരിക്കണതിതില്‍? പോസ്റ്റും വായിച്ച് മെയിലും വായിച്ച്. ലവനാള് പണ്ടേ ഇങ്ങനാ വള വളാന്ന് പറഞ്ഞോടിരിക്കും പക്ഷെ ലവന്‍ പറേണതിലും കാര്യമുണ്ട് കെട്ട! ച്യാച്ചി പണ്ട് കെട്ട്യോന്‍ ആവനാഴിച്ചേട്ടന്‍ നമ്മടെ കൈപ്പള്ളി ചേട്ടന്‍റ്റെ ബ്ലോഗറല്ലാത്ത ഫാര്യക്കിട്ട് ഒരു കാച്ച് കാച്ചിയത് മറന്നിട്ടില്ല കെട്ട! ച്യാച്ചി മറന്നാലും. അതൊക്കെ ചിന്തിക്കാണ്ടായോ? എടേയ് തറവാടി എന്നെടേ ഇത് നന്ദി നമസ്കാരം നീയരടെ മന്ത്രിയാ? ചളുക്ക് പോസ്റ്റ്.
അര്ത്ഥശൂന്യമായ ഒരു postനെ കുറിച്ച് ആവശ്യമില്ലാത്ത് കുറേ commentനു ശേഷം ആവശ്യമില്ലാത്ത ഒരു e-mailനേ കുറിച്ച് വീണ്ടും ആവശ്യമില്ലാത്ത് ഒരു post. അതിനേ ഞ്യായികരിക്കാന്‍ കുറേ commentകള്‍. ഇനി ഇതിനെ പിന്‍പറ്റി കുറേ Postകളും, emailകളും പോരട്ടെ.
പിന്നെ ചില വേന്ദ്രന്മാര്‍ മറ്റുചിലരാണെന്ന് ധരിപ്പിക്കാന്‍ വേണ്ടി anony വേഷമണിഞ്ഞ് വരിക. ad nasuem.
ഇതാണു മലയാളം ബ്ലോഗിന്റെ ഇപ്പോഴത്തെ നിലവാരം.
നിങ്ങള്‍ക്കൊന്നും സത്യയത്തില്‍ വേറെ ഒരു പണിയും ഇല്ല അല്ലേ? ഭാവനാ ക്ഷമം ഇത്രയും രൂക്ഷമാണെന്ന് അറിഞ്ഞിരുന്നില്ല. എഴുതാന്‍ ഒരു കോപ്പുമില്ലെങ്കില്‍ എന്തെങ്കിലും hobby തിരഞ്ഞെടുക്കു. Please.
:D
nalla saambarum chorum undaakkEnda samayam veruthe kaLanju -
ithokke vaayichchittu :(
ii key mane kont valya salyamaayallO...
type cheytha nere chovvee varatthumillaa....thengaa...
അനില്‍ ശ്രീയുടെ അറിവിലേക്ക്
"ഒന്നാമതായി ഒരു കാര്യം പറയുമ്പോള്‍, പ്രത്യേകിച്ച് ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, അത് വ്യക്തമായി പറയണം. ഇതിപ്പോള്‍ പകുതി മറച്ച് വച്ച് പറഞ്ഞാല്‍ ഞാന്‍ എങ്ങനെ അറിയും?രണ്ടാമത്തെ മെയിലിന്റെ കാര്യം ഇപ്പോള്‍ അല്ലേ നിങ്ങള്‍ പറയുന്നത്? ഇനി മൂന്നാമത്തെയും നാലാമത്തെയും ഉണ്ടോ? ആദ്യത്തെ മെയില്‍ വന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് "എനിക്ക് മെയില്‍ അയക്കണ്ട, എനിക്കത് ഇഷ്ടമില്ല" എന്ന ഒറ്റ ലൈന്‍ മറുപടി അയക്കാമായിരുന്നു."
അതിനു മറുപടി, ഒരാരോപണത്തിനു മറുപടി എഴുതുമ്പോള്‍, വീവരങ്ങള്‍ ശരിച്ചു വായിച്ചിട്ടാകുക.
മെയ് 11 നാണ്‍് എന്റെ പൊസ്റ്റ് ഇട്ടത്. അപ്പോല്‍ അതിനു മുന്‍പാണ്‍് എനിയ്ക്കു തറവാടിയുടെ ഇമെയില്‍ കിട്ടിയത് എന്നു മനസിലാക്കാമല്ലോ.
തരവാടിയുടെ കമന്റ് ഇന്നലെ വന്നു എന്ന് ഇന്നലെ ഞാന്‍ എഴുതിയ കമന്റില്‍ ഇട്ടാല്‍ അതിന്റെ അര്‍ത്ഥം, പോസ്റ്റ് എഴുതുതിനു മുന്‍പ് രണ്ടാമത്തെ കത്തു വന്നു എന്നാണോ?
ആദ്യത്തെ കത്തു വന്നത് മെയ് 9ന്‍, ഞാന്‍ പോസ്റ്റിട്ടത് മെയ് 11ന്‍. രണ്ടാമത്തെ കത്തു വന്നത് മെയ് 12ന്‍.
അ നില്‍ ശ്രീ, തറവാടിയുടെ കത്തിന് എന്തു ചെയ്യണമായിരുന്നു എന്നൂ നിങ്ങളു പറയുന്നതൊന്നും എനിയ്ക്കു സ്വീകാര്യമല്ല.
തറവാടിയുടെ കത്തിന്റെ ഉദ്ദേശം രാജിനെ ആനയോ കുതിരയോ ആക്കിയതല്ല.ആ കത്തിന്റെ ആദ്യത്തെ വാചകം നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രദ്ധിയ്ക്കുക.
‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു‘
അയാളുടെ പെര്‍സെപ്ഷനില്‍ അങ്ങനെ തോന്നുകയാണ്‍് അയാള്‍ക്ക്, ആ പെസെപ്ഷന്റെ അടിസ്ഥാനത്തില്‍ his ego is wounded.
അതു ബ്ലോഗില്‍ കമന്റായി എഴുതുമ്പോള്‍ കത്തിലെഴുതുന്നതു പോലെ ക്രിത്യമായി ചോദിയ്ക്കാന്‍ കഴിയില്ല. അല്ലാതെ കാല താമസം കൊണ്ടല്ല അയാള്‍ മെയിലിലാക്കി വിട്ടത്.
ഞാനെന്തു മറുപടിയാണ്‍് അതിനു കൊടുക്കുന്നതെന്നയാള്‍ക്കറിയണം, പോസ്റ്റില്‍ കമന്റിട്ടാല്‍ അതു ഞാന്‍ കാണുകയില്ലേ എന്നയാള്‍ ചിന്തിച്ചത് അതുകൊണ്ടാണ്‍്.
ഇതിനേക്കുറിച്ചൊക്കെ ചിന്തിച്ചതിനു ശേഷം തന്നെയാണ്‍് ഈ പോസ്റ്റ് എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്.
അയാളോട് ഒരുതരത്തിലും പ്രതികരിയ്ക്കുന്നതു ശരിയായിരിയ്ക്കില്ല എന്നു തന്നെയാണ്‍് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം. കാരണം അയാളുടെ പെര്‍സെപ്ഷനെ തിരുത്താന്‍ എനിയ്ക്കു കഴിയില്ല, അതെന്റെ ചുമതലയുമല്ല.കാരണം ഞാന്‍ ഒന്നും വ്യക്തിയ്ക്കു നേരെ എഴുതാറീല്ല, ആശയങ്ങളെക്കോണ്ടാണ്‍് ബ്ലോഗില്‍ സംവാദം.
അങ്ങനെ ഒരു വ്യക്തിയ്ക്ക് അയ്യൊ എനിയ്ക്കിട്ടമായില്ലേ, ഇട്ടമായേ എന്നൊക്കെ എഴുതാന്‍ എനിയ്ക്കു വേറെ പണിയൊണ്ട്.
പിന്നെ മുകളിലത്തെ എല്ലാം എന്റെ ഊഹമായിരുന്നു ആദ്യം. രണ്ടാമത്തെ കത്ത് എന്റെ ഊഹം തെളിയിച്ചു.ഇനിയും അയാള്‍ കത്തെഴുതുമായിരൂന്നു.
(മൂന്നാമത്തേയും നാലാമത്തേയും ഒക്കെ. പക്ഷെ ഇനിയുമെഴുതില്ല.)
അതു തടയാന്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു ബ്ലോഗിലെഴുതുക, ഇപ്പോള്‍ ശല്യം തീര്‍ന്നു.
രാജിനെ ക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുക മാത്രമായിരുന്നു അ കത്തിന്റെ ഉദ്ദേശമെങ്കില്‍ എനിനാണ് ഞാനതു വായിച്ചു എന്നയാളെ അറിയീയ്ക്കണമെന്നറിയാന്‍ അയാള്‍ താല്‍പ്പര്യപ്പെടുന്നത്.
അതെ, ഞാന്‍ അദ്ധ്യാപികയാണ്‍്. പക്ഷെ, ഒരൂ വിദ്യാര്‍ദ്ധിയുടെ ജിഞ്ജാസയായിരുന്നില്ലല്ലോ തറവാടിയുടെ കത്തിലുണ്ടായിരൂന്നത്.
കൈപ്പള്ളി,
ഇങ്ങനെ ഒരു പോസ്റ്റ് മറ്റൊരാപത്തില്‍ നിന്നു രക്ഷെപ്പെടാനായി ഇട്ടതാണ്‍്. ഇതേ ഉള്ളായിരുന്നു പോംവഴി. മെയിലില്‍ കൂടിയൊരു ഡയലോഗ്, നിശബ്ദത, ഈ രണ്ടു വഴികളും കൂടുതല്‍ മന:സമാധാനക്കേടു വരുത്തും, അതിനേക്കാള്‍ നല്ലത് ഇതാണെന്നു തോന്നി.
No Comments...
മാവേലി കേരളം, ഒരു സംശയം ഉണ്ട്.
ഇനിയും കത്തെഴുതിയാലോ?
അടുത്ത പൊസ്റ്റിനുള്ള വകയാകും..
ഇതിപ്പളാണ് കണ്ടത്. സത്യം പറഞ്ഞാല്‍ മാവേലികേരളത്തിന്റെ പോസ്റ്റില്‍ നിന്ന് എന്താണ് പ്രശ്നമെന്ന് മനസ്സിലായില്ല. ഞാനെന്തെങ്കിലും പറയേണ്ടതുണ്ടൊ? ഞാന്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ മെയിലച്ചു എന്നാണോ? അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മെയിലുമയച്ചിട്ടില്ല. സംഗതി തീരെ ക്ലിയറല്ല.
നിഷാദേ, താങ്കളുടെ കമന്റും അസ്ഥാനത്തായിപ്പോയി. അര്‍ത്ഥശൂന്യമായിരുന്നെങ്കില്‍ അവിടെ വന്ന് പറയേണ്ടതല്ലെ? എങ്ങനെ അര്‍ത്ഥശൂന്യം എന്ന് നിങ്ങളുടെ യുക്തിഭദ്രമായ ആ ശൈലിയില്‍ വിശദീകരിച്ചാല്‍ തിരുത്തുകയോ പോസ്റ്റ് തന്നെ ഇല്ലാതാക്കുകയോ ചെയ്തേക്കാം.
നിങ്ങളുടെ ഓണ്‍ലൈന്‍ വേദപുസ്തകത്തോട് വലിയ കടപ്പാടുണ്ട്. അതും കൂടി കണക്കിലെടുത്താണ് ഇത് പറയുന്നത്.
ഒറ്റ കുരുവി :)തര്‍ജ്ജിമ ശരിയാണോ എന്നറിഞ്ഞുകൂടാ.
‘ഞാനെന്തെങ്കിലും പറയേണ്ടതുണ്ടൊ? ഞാന്‍ നിങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ മെയിലച്ചു എന്നാണോ? അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു മെയിലുമയച്ചിട്ടില്ല. സംഗതി തീരെ ക്ലിയറല്ല‘.
സംഗതി ക്ലിയറല്ല എന്ന് എഴുതിയതുകൊണ്ട് എഴുതുകയാണ്‍്. ഇതു തീര്‍ന്ന ഒരൂ പ്രശ്നമാണ്‍്. എന്നാലും താങ്കള്‍ വല്ലാതെ കണ്‍ഫൂസ്ഡ് ആയതുപോലെ തോന്നുന്നതു കൊണ്ടു മാത്രം എഴുതുകയാണ്‍്. പ്രശ്നം കുത്തിപ്പൊക്കാനല്ല.
താങ്കള്‍ കത്തെഴുതി എന്നല്ല പറഞ്ഞത്. താങ്കളുടെ ‘പെരിഞ്ഞോടനെന്തുപറ്റി’ എന്ന പോസ്റ്റില്‍ ഞാനൊരു വൈകിയ കമന്റിട്ടിരുന്നു. അതു മറ്റൊരു ബ്ലോഗര്‍ വായിച്ചപ്പോള്‍, ആ ബ്ലോഗറെ ഉദ്ദേശിച്ചാണ്‍് ഞാന്‍ ആ കമന്റിട്ടതെന്നുള്ള ധാരണ ഉണ്ടായി എന്നു തോന്നുന്നു. ആ ധാരണയുടെ പുറത്ത്, ആ ബ്ലോഗര്‍ എന്റെ ഭര്‍ത്താവിന്റെ ഇ-മയിലില്‍ എന്നെ അഡ്രസ് ചെയ്ത് എനിക്കു മെയില്‍ വിട്ടു.
അതിനെക്കുറിച്ചുള്ള എന്റെ പ്രതികരണമായിരുന്നു ഈ പോസ്റ്റ്.
അല്ലാതെ താങ്കള്‍ മെയില്‍ വിട്ടു എന്നെഴുതിയിട്ടില്ല. എന്റെ പോസ്റ്റ് ഒന്നു കൂടി വായിച്ചു ന്നോക്കൂ.
ആ ബ്ലോഗര്‍ എനിക്കെഴുതിയ മെയില്‍ ആ ബ്ലോഗര്‍ തന്നെ ഒരു കമന്റായി എന്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.
ഈ കമന്റ് തെറ്റിദ്ധാരണകള്‍ മാറ്റും എന്നു കരുതുന്നു.
ഒരിക്കല്‍ കൂടി എഴുതട്ടെ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കാനല്ല ഉദ്ദേശം.
Clear. Clean. Thanks.
Post a Comment