ഈ ബ്ലോഗില്‍ ഞാനെഴുതുന്നത് എന്റെ വിശ്വാസങ്ങളും, അന്വേഷണങ്ങളും, ധാരണകളുമാണ്. പുതിയ സത്യങ്ങള്‍ക്ക് അവയെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
Sunday, December 31, 2006
പുതുവത്സരാശംകള്‍
മാവേലി കേരളം
">Link
Tuesday, December 26, 2006
ഡാഡിയുടെ അലമാരയിലിരിയ്ക്കുന്ന ചൂണ്ടയെക്കുറിച്ചാണ് കെവിന്‍, സീനയെ കണ്ടപ്പോള്‍ ഓര്‍ത്തത്.
പെണ്ണിനെ വളച്ചൊടിയ്ക്കാനും ഒരു ചൂണ്ടയുണ്ടായിരുന്നെങ്കില്‍, അവനോര്‍ത്തു. കേരളത്തിന്റെ ടെക്നോളജി ബ്രയിനില്‍ അങ്ങനെ ഒന്നു ഭാവിയില്‍ രൂപപ്പെട്ടേക്കാം എന്നു സമാധാനിച്ചെങ്കിലും ഇപ്പോളതില്ലല്ലോ എന്നോര്‍ത്തവന്‍ ദുഖത്തിലാണ്ടു.
എന്നാലിനി സീനയുടെ മുന്‍പില്‍ സ്വയമൊരു ചൂണ്ട ആയാലോ? അതിനെക്കുറിച്ചായി പിന്നീടവന്റെ ചിന്ത. ചൂണ്ടയുടെ പായ്ക്കറ്റിലുണ്ടായിരുന്ന പ്രത്യേക ഫ്ലൈയറിലേക്കവന്‍ നോക്കി. ചിത്രവര്‍ണ്ണാങ്കിതമായ തൂവലുകള്‍ ചേര്‍ത്തു കെട്ടി, ഒരു പൂച്ചിയുടെ രൂപത്തിലുണ്ടാക്കിയ അതിലേക്കവന്‍ താദാമ്യം പ്രാപിച്ചു.
അതു ട്രൗട്ടുകള്‍ പോലെയുള്ള അസാധാരണ മീനുകളെ പിടിയ്ക്കുന്നതിനുപയോഗിയ്ക്കുന്നതാണ്, ഡാഡിയ്ക്കതു സമ്മാനമായി കൊടുത്ത രോഷിയാന്റി പറഞ്ഞതവനോര്‍ത്തു.
നീലയും ചുവപ്പും ഇടകളര്‍ന്ന പൂച്ചിയെ അനുകരിയ്ക്കുന്ന ഒരു ഷര്‍ട്ടും, നിറമുള്ള ഒരു പാന്റ്സും ധരിച്ച്, അവന്‍ അടുത്ത ദിവസം സീനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ തിരക്കുപിടിച്ചു കമ്പ്യൂട്ടര്‍ ലാബിലേക്കു നടക്കുകയായിരുന്നു. ലാബിന്റെ മൂലയ്കല്‍ ഒരു ഫ്രാങ്കിപ്പാനി മരമുണ്ട്. അതിന്റെ തണലില്‍ അല്‍പ്പം പ്രൈവസിയും.
അവള്‍ അടുത്തെത്തിയപ്പോള്‍ അവന്‍ ട്രൗട്ടിന്റെ മുന്നിലെ പൂച്ചിയേപ്പോലെ ഒന്നോളം വെട്ടി.
അവന്റെ ആഫ്റ്റര്‍ഷേവിന്റെ രൂക്ഷ ഗന്ധം അവളുടെ തലച്ചോറിലെ രാസപദാര്‍ഥങ്ങള്‍ക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്നും അതിനനുസരിച്ചവളുടെ നെഞ്ചിടിപ്പും നാടിമിടിപ്പും ദ്രുതഗതിയിലാകുമെന്നും ലക്മെ കൂട്ടക്സിട്ട തള്ളവിരല്‍ നിലത്തു കോറി നാണത്തൊടെ കുനിഞ്ഞു നില്‍ക്കുമെന്നും ഒക്കെ പ്രതീക്ഷിച്ചവങ്ങനെ നില്‍ക്കവെ...,
'താനെന്തിനാ വിറയ്ക്കുന്നത്. ഫീവറുണ്ടെങ്കില്‍ രണ്ടനാസിന്‍ വാങ്ങിക്കഴിയ്ക്കൂ..'അവള്‍ നടന്നകന്നു കഴിഞ്ഞു.
ശെ താന്‍ വിറച്ചിരുന്നുവോ, അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ ആത്മാന്വേഷണം നടത്തി.പൂച്ചിയുടെ വര്‍ണപ്പകിട്ടുള്ള ഉടുപ്പിലേക്കവന്‍ നോക്കി, ദേഹത്തൊട്ടിപ്പിടിയ്ക്കുന്നു, പനികഴിഞ്ഞു വിയര്‍ത്തപോലെ.
അടുത്ത തവണ അവളെക്കണ്ടപ്പോള്‍ വലിയ തിരക്കില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലേക്കോടുകയായിരുന്നു. തിരക്കുകൂട്ടി ഓടുമ്പോള്‍ അവളുടെ മുഖത്തു കൂടി അമ്മിക്കല്ലോടുന്ന മട്ടാണ്. കവിളും മൂക്കുമൊക്കെ ചുവന്നു തുടുത്ത്, അപ്പോഴവളെ കാണാന്‍ നല്ല ചേലുമാണ്.
അടുത്ത തവണ കാണുമ്പോള്‍ അവള്‍ കമ്പ്യൂലാബ്ബിന്റെ പുറത്തെ പുല്‍ത്തകിടിയില്‍ ഒരു സ്ലൊ മൂഡില്‍ ഇരിയ്ക്കുകയായിൂരുന്നു.
'കമ്പ്യൂട്ടര്‍ എന്‍-ജിനീയറിങ്ങിനാണോ' അവന്‍ അടുത്തുചെന്നിട്ടാരാഞ്ഞു.
'ഹെ ഇന്നു മൂന്നാമത്തെ ആളാ എന്നോടു ചോദിയ്ക്കുന്നതു കമ്പൂട്ടര്‍ എന്‍-ജിനീയറിങ്ങിനാന്നോ എന്ന്. അതല്ലാതെ ഇവിടെ വേറൊരു കോഴ്സുമില്ലേ?'
‘കഴിഞ്ഞ തവണ കമ്പ്യൂട്ടര്‍ ലാബിലേക്കു പോകുന്നതു കണ്ട്..' അവനൊരു വിശദീകരണമായി അറിയിച്ചു.
‘ഞാന്‍ ഇന്‍-ഗ്ലീഷ് ലിറ്ററേച്ചര്‍ ബിയേയ്ക്കാ'
'അതെന്താ മറ്റൊന്നിനും കിട്ടിയില്ലേ?'
അവളുടെ മുഖത്തു കൂടി ഇത്തവണ ഓടിപ്പോയതൊരു റോക്കറ്റാണെന്നവനു തോന്നി.
'ശ്ശൊ' എന്നവന്‍ ഊള്ളില്‍പറഞ്ഞപ്പോഴേക്കും.
'കിട്ടിയില്ലേ എന്നല്ല ഞാനൊന്നിനും അപേക്ഷിച്ചില്ല, മൈ കോള്‍ ഇസ് ഫോര്‍ ഐ.എ എസ്'
അത്രയും പറഞ്ഞവള്‍ നീരസത്തോടെ എഴുനേറ്റപ്പോള്‍ അവന്‍ ക്ഷമാപണത്തോടെ പറഞ്ഞു,'ഞാന്‍ വെറുതെ ചോദിച്ചതാണ് മറ്റൂള്ളവരേപ്പോലെ.‘
അവള്‍ നടന്നു കഴിഞ്ഞു
'എന്റെ പേരു കെവിന്‍‘ പുറകെ ചെന്നവന്‍ പറഞ്ഞു.
''ഞാന്‍ സീന..'
'എനിയ്ക്കറിയാം. ഇംഗ്ലിഷ് പോയട്രി ക്ലാസില്‍ സ്ഥിരം മുന്‍ നിരയില്‍ മൂന്നാമത്തെ സീറ്റിലല്ലേ ഇരിയ്ക്കാറ്.'
‘ഗുഡ് ഒബ്സെര്‍വേഷന്‍'
'താങ്ക്സ്..'
‘.....'
‘പിന്നെ ഈ ഐ.എ എസ് ഒരു വിളിയാണെന്നൊക്കെ പറഞ്ഞല്ലോ, ഐ എ എസ് ഫാമിലിയിലേതാണോ, ഈ അപ്പനപ്പൂപ്പന്മ്മാരൊക്കെ ഐ എ സു കരാകുന്ന ഫാമിലി..?`
'എന്റഛന്‍ ഏജീസ് ഓഫീസിലെ ഒരു ക്ലാര്‍ക്കാണ്'
'ഓ സൊറി'
'നോട്ടറ്റോള്‍'
അടുത്ത ദിവസം അവള്‍ കമ്പ്യൂട്ടര്‍ ലാബിലായിരുന്നപ്പോള്‍ അടുത്തുചെന്നിരുന്നൊരു സംസാരം വെറുതെയങ്ങു തുടങ്ങാന്‍ അവനു യാതൊരു ഔപചാരികതയും ആവശ്യമായിരുന്നില്ല. സംസാരം തുടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു
'ഈ പുരാവസ്തുക്കളെക്കുറിച്ചെന്തെങ്കിലും അറിയാമോ'
'പുരാവസ്തുക്കള്‍?'
'ഞാനതിനേക്കുറിച്ചൊരു ഗവേഷണം നടത്തുന്നു. ടൂറിസത്തിലൊരു പ്രോജെക്ട്. എന്തെങ്കിലും വിവരമറിയാമെങ്കില്‍, വല്ല നാണയമോ, ചെമ്പു തകിടോ..'
പിറ്റേദിവസം വീക്കെന്റു തുടങ്ങുകയായിരുന്നു. കെവിന്റെ മനസ്സു മുഴുവന്‍ പുരാവസ്തുക്കളെകുറിച്ചുള്ള ചിന്തകളായിരുന്നു. പണ്ടുവല്യപ്പന്‍ പറഞ്ഞു കേട്ടിട്ടുള്ള കഥയവനോര്‍ത്തു. ‘അറയ്ക്കല്‍ ശേഖരത്തിനു രാജാ ചെങ്കുട്ടവന്റെ കൈയ്യില്‍ നിന്നൊരു ചെമ്പുതകിടു കിട്ടിയിട്ടുണ്ട്. നമ്മളും ആ തറവാട്ടുകാരാ'
പിറ്റേന്നു രാവിലെ അവന്‍ വാഴാനപ്പള്ളിയിലേക്കു ബസു കയറി. തറവാട്ടില്‍ ഇനിയും ബാക്കിയുള്ള മുത്തമ്മ അവിടെയാണു താമസിയ്ക്കുന്നത്.
മുത്തമ്മയ്ക്കു കെവിനെ കണ്ടപ്പോഴേ വളരെ സന്തോഷമായി.
പക്ഷെ പുരാവസ്തുവിന്റെ കാര്യം ചോദിച്ചപ്പോള്‍ അവര്‍ക്കൊരു പിടിയുമില്ലാതായി.
'വല്ല നാണയം അതുപോലൊക്കെ'
‘നിന്റെ മൂത്തപ്പന്റെ കൈയ്യിലൊണ്ടാര്‍ന്ന നാണയൊക്കെ എന്റേല്‍ തന്നു. അതീപ്പോ മക്കളൊക്കെ മേടിച്ചെടുത്തു'.
'അതല്ല പുരാതനമായിട്ടൊള്ളതു വല്ലതും'
'പുരാതനമെന്നു വച്ചാല്‍, കര്‍ത്താവീശോമിശിഹായേ ഒറ്റിക്കൊടുത്തേച്ചു യൂദാസു മുപ്പതു വെള്ളി നാണയം..അതിപ്പോ എവിടാന്നര്‍ക്കറിയാം'
പിന്നീടു മൂന്നാഴ്ത്തേക്ക് സീനയെക്കാണാതെ ഒളിച്ചു നടക്കുകയായിരുന്നു കെവിന്‍. ഒടുവില്‍ ലൈബ്രറിയില്‍ വച്ച് അവളുടെ മുന്‍പില്‍ പെട്ടുപോയപ്പോള്‍ രക്ഷപെടാന്‍ കഴിഞ്ഞില്ല.
'സോറി, ഞാനിപ്പോഴും അന്വേഷിയ്ക്കയാ..'അവന്‍ ക്ഷമാപണത്തോടെ പറഞ്ഞു.
'എന്ത്?'
'പുരാവസ്തുക്കള്‍'
'ഓ സാരമില്ല.. ഇന്നാ ഇതൊന്നു വായിച്ചു നോക്ക്' അവള്‍ സഞ്ചിയില്‍ നിന്നും ഒരു ചെറിയ ഫയലെടുത്ത് അവന്റെ നേര്‍ക്കു നീട്ടിക്കൊണ്ടു പറഞ്ഞു 'എന്റെ പ്രോജക്റ്റ് റൈറ്റപ്പാ. ഒന്നു നോക്കി കറക്ഷനുണ്ടെങ്കില്‍ പറയുമല്ലോ?'
'ഷുവര്‍..'
അതും വാങ്ങി ഒന്നും പറയാന്‍ നില്‍ക്കാതെ അവന്‍ സ്ഥലം വിട്ടു.
'നിന്റെ പ്രോജക്റ്റ് നീ സബ്-മിറ്റു ചെയ്തില്ലേ'സീനയുടെ കൂട്ടുകാരി ചിന്നു അവളെ ശ്രദ്ധിച്ചിട്ടു ചോദിച്ചു'
‘ചെയ്തു'
'പിന്നിപ്പം നടന്ന ആ നാടകം?'
'അതോ. ചിലരെയൊക്കെ ഒഴിവാക്കാന്‍ ചിലപ്പോള്‍ അങ്ങനത്ത ചില നാടകങ്ങളൊക്കെ കളിയ്ക്കേണ്ടി വരും...കുറെ നാളായി എന്റെ പിറകെ നടക്കുന്നു..എന്നോടു മിണ്ടരുത് എനിയ്ക്കു വേറെ പണിയുണ്ട് എന്നൊക്കെപ്പറഞ്ഞല്‍ പിന്നെ വിലാപമായി. ശോകമായി, കുറ്റപ്പെടുത്തലായി ഒരു പക്ഷെ പ്രതികാരവുമാകും.ആദ്യമൊരു ടെസ്റ്റു കൊടുത്തു. അതു സക്സസ്. മൂന്നാഴ്ച്ചത്തേക്കു പിന്നെ കണ്ടില്ല. അല്ലെങ്കില്‍ ദിവസേന നോക്കി നിന്നു പുറകേ കൂടുന്ന പാര്‍ട്ടിയാ. ഇനിയിപ്പോ അതിന്റെ കമന്റ്, നൊ ഈ ജന്മത്തേക്കിനി ശല്യം ഉണ്ടാവില്ല.
'അതെന്തോ സൈക്കോളജിയാ മോളേ?' ചിന്നു ചോദിച്ചു.
'സൈക്കോളജിയോ, സുവോളജിയോ, അതൊന്നും എനിയ്ക്കറിഞ്ഞുകൂടാ,പക്ഷെ ഞാന്‍ ബെറ്റു വയ്ക്കുന്നു നോക്കിയ്ക്കോ ഇനിയവന്‍ എന്റടുത്തു കൊച്ചുവര്‍ത്താനത്തിനു വരൂല്ല..'
">Link
Monday, December 25, 2006
Appology For Hindu Untouchability
The following is an apology forwarded by ‘Navya Shastra Organisation’ to the untouchables (avarnas) of India, as I found in the Hindu Press International (HPI), December 21, 2006. Navya Shastra Organization Apologizes for Untouchability - www.shastras.org www.shastras.org
*TROY, MICHIGAN, December 20, 2006: (HPI note: The following appeared as a press release written by Navya Shastra and sent out through Religion News Service.)Navya Shastra, the international Hindu reform organization, has issued an apology to the Dalit communities of India. The organization issued the apology after consulting with Hindu activists and its own Dalit members. It reads:We, at Navya Shastra, deeply regret and apologize for the atrocities committed on the sons and daughters of the depressed communities of India, including the tribals, the "untouchables" and all of the castes deemed as low. We shamefully acknowledge that the ideals of varna and its practical manifestation in castes (jatis), promoted and encouraged the notions of inequality, lesser and greater, high and low, superior and inferior among human beings. An ideal that does not aspire for equality of human beings is not worthy of being an ideal. Caste and varna have relegated many to a degradingly low status. This was a divisive, inhumane and a ruinous social construct. Navya Shastra fully recognizes this and rejects unequivocally as heinous and despicable varna and caste together with all Shastras and theories that endorse them or support the unjust and demeaning social hierarchy that these imposed on the Indian society. Navya Shastra understands that all Hindus cannot be equals when such theories are still amidst us. We ask for forgiveness for what our forefathers did in the past to directly and indirectly contribute to any and all indignities heaped by one human being upon another in the name of Dharma and God, and which some among us continue to do even in this enlightened era. The depressed and lowest castes have been the keepers and protectors of our oldest and most ancient traditions and wisdom. They have kept in practice the traditions that have become foundational to what we call "mainstream" Hinduism today. Some of the tribal languages, spoken even today, have provided the substratum for many of the spoken and classical languages of India. Most of our mainstream indigenous medicinal, agricultural, craftsmanship and other knowledge systems owe their origins to the knowledge and practices that have been propagated and retained within these castes over millennia. The folk performing arts were and are the main sources of input into the classical and popular art forms. We want to celebrate and fete all these traditions on this day, and pay homage to them. These traditions form the very foundation on which the Indian civilization stands today.
Navya Shastra,(NSO) I hear for the first time, seemingly a neo-upper-caste Hindu organization took birth in the United States of America is apparently trying to come clear of their forefathers’ atrocious and baseless denigration of India’s majority as ‘untouchables’ in the name of the most unwilling for that, the God. As the first of this kind, the apology deserves attention and the offer should stand until the untouchables of India find this change of heart felt in their real life.
The following are some of the concerns in this regard
How can an academic reformation waged on the electronic and print media as of NSO bring change of mind in those who have no access to such gadgets and opportunities The following recent news-clips are proof that the organization that started functioning since 2003 still remain obscurant on the Indian scene and that the untouchables have to go a long way to find real solutions to their problems.
Educated Dalits Speaking Out ( www.rediff.com):
Dalits All Set To Enter Orissa Temple (www.ibnlive.com)
Orissa High Court Rules for Dalits www.newindpress.com
Dalit Statue Attack Sparks Hindu Riots in Mumbai (today.reuters.co.uk)
Dalits Threaten to Convert After Being Denied Temple Entry (www.dnaindia.com)
In a historic court battle, according to HPI (September 1,2006), Hindu American Foundation (HAF), et al., v. California State Board of Education, et al, Case No. 06 CS 00386, though Judge Patrick Marlette of the California Superior Court upheld HAF's claim that the textbook (sixth grade, social studies) adoption process was flawed and illegal, “he held the view that the textbooks were not necessarily illegal in terms of the standards set forth by the education code”. This was because as HAF claimed that the contents in those books, misrepresented caste as central to Hinduism, devalued the role of women and stated that the “debunked Aryan Migration Theory was a fact, ” were not "grossly inaccurate". Certainly the content is not going to help the young Hindu Californian learners to be proud Indians.
In conclusion:
If Navya Sastra Organisation’s reforms can eliminate the shame sustained on Hinduism in India and abroad then that should be welcomed.
But if its efforts are confined within the media and not reaching out to where the atrocities are fiercely felt covertly and overtly it is another wasted academic exercise.
WISH YOU ALL A MERRY XMAS AND A HAPPY NEW YEAR
">Link
Saturday, December 09, 2006
HINDUISM- A BRAHMIN EUROPEAN CREATION
HINDUISM A BRAHMIN-EUROPEAN DISCOVERY
In the following essay, I try to explain the meaning and purpose of this discovery and how it affects the existence of the Indian majority, based on an article written by Pankaj Mishra. It does not mean that I agree with everything Mr. Mishra mentions in this article.
Though I have heard about his fundamental problem in Hinduism, Mishra’s, ‘The Invention of the Hindu’ is the first article I read on it. When he writes, “Hinduism is largely a fiction”, an 18th and 19th century creation of the colonial Europeans and their Sanskrit learned Brahmin intermediaries in India, I believe, it is a revelation not only to the Hindus but also to the Indians in general who shares one common Indian culture. I quote, “Together, the British scholars and the Brahmin interpreters came up with a canon of sorts, mostly Brahmanical literature and ideology, which they began to identify with a single Hindu religion”. Before going further, I suggest to read this article from this link:(http://www.axess.se/english/2004/02/theme_inventionhindu.php)
If anybody feels the news shocking, that is natural. In the more than the five generations passed by since this creation, Hinduism has come to represent on the one hand a monolithic religious institution of India and on the other a cultural and national identity for the Indian majority. And to admit, all of a sudden that, that identity is a fiction jointly created by a people who pause the cultural leaders of India and of a foreign people is not easy.
And when one says, Hinduism is a creation of the Brahmin-European alliance, what does that mean?
Does it mean that traditional India’s knowledge and wisdom, its holistic philosophy, enterprises, industry, civilization, religions etc. that we find in the current Sanskrit Brahmanic Hindu texts are creations of a 19th century Brahmin-colonial union? No. They only ‘interpreted’ those knowledge and wisdom, preserved in Indians’ oral traditions and peppered them with a few stories of their own, to appear as theirs.
However, this kind of interpretation of Indian tradition by foreign migrants was not a phenomenon that started in the 18th century. It started much earlier than that; the Brahmanic puranas and even the Gita are such interpretation of earlier Indian traditions. How those migrants later became Brahmins has a twist. Original Brahmins of India were not foreigners. The Kuchela Brahmin narrated in the Brahmanic text Bhagavatha was a poor, learned, humble, person. He was the representation of the typical average traditional learned Indian. How the Kuchela Brahmin was coerced to join a tardy, greedy pack of foreign migrants who played second fiddle to a villainous migrant ruling class and how his final collapse was engineered by ‘bhagavan Krishnan’ is the story of the avil-puranam in the Bhagavatha. Once they had collapsed, the migrants cut and pasted their tradition and clan-name on them and they better be called the neoBrahmins (nB).
And why didn’t the Indian majority know anything about that Brahmin fiction and did nothing to protect themselves from its shame?
The reasons could be:
Once the neoBrahmins (nB) stepped into the scene, they displaced the majority from the mainstream using racial/caste apartheid. That led to the majority’s traditional enterprises, industry and quality of life deteriorating at rapid pace. The nB also prohibited the masses from educating and learning, which left them with little grasp of the devastation inflicted on their tradition. Neither it was easy for them to prioritize the issues of freedom and dignity, while worried about subsistence. As time went by their young generations slipped into poverty and ignorance and it became impossible for them to dwell into existential quests.
Why was it invented?
On the other hand, the nB with the wealth and property expropriated from the majority, embarked on a new existence in India (Kerala) and elsewhere. Long before the colonial period, the role changing between the nB and the people of India-nB taking the role of the enlightened Indians and the Indians taking that of the subverted migrants- was in full swing.
And once the colonials struck, an instant rapport was found between the two. Though the chemistry between the two activated unthinkable equations and formula in to the various aspects of Indian life the deadliest of them was found in the religio-cultural field.
Invention of Hinduism was one such. Mishra argues that in the British rational this invention was to impose a ‘uniformity’ or to ‘fix a single identity for such diverse communities as (they) found in India ..’. However, in my understanding, beyond this superficial rational, both the nBs and the British had hidden agendas. The invention authorised the sole custody of Indian religions and civilization to the nB and in turn it assisted the British to lay claim on a civilized ancestry. Fabrication of Aryan as a people of Brahmin-European ancestry who came to India and established the Indian civilization and Hinduism was an excellent spin off of the invention.
Serious contradictions
And how much of the above mentioned ‘uniformity’ and ‘single identity’ have the Indian majority achieved by way of inventing Hinduism? It only trapped them into an outside abstract religious identity/label with which their inner Being, deeply entrenched in traditional religions, was in sharp contrast. And this is the kind of contrast that surprised Mishra in his aunty (please read Mishra’s article).
But contrary to Mishra’s aunt, most traditional people of India particularly of Kerala are more conscious of their inner Being, the preserves of their traditional religions. Using the inner, they even rationalize the outer and let go the prejudices it invites. That is why the passive chanting of a nB or the political ranting of a Hindu fundamentalist makes little impact on their day-to-day life. Ideals of secularism, universalism and human values being their religious ways of life come easily in their practicing. But they are not expressive about them like the westerners.
This inexpressiveness has been greatly exploited by the inventors of Hinduism. Mishra points out ‘most Indians then knew nothing or very little about the hymns …or the philosophical idealism of the Upanishads that the British and other European scholars took to be the very essence of Indian civilization’. That is, by western definition, only those who could make the outward academic expressions of Hinduism, the right chanting of Vedic hymns in Sanskrit, are true Hindus. Very few among the Kerala majority can read the Gita or the Upanishads in Sanskrit, but they do practice the exact ideals those books purport. But for those go pedantic about Hindu definitions they are heathens. But, how much of the nB who chant Sanskrit hymns in right ways follow their ideals in real life?
Hinduism, as an invented Brahmanic label and as the traditional religious ways of life are two mutually evasive theologies. The latter can never meet with the former.
Hindu temples?
Converting India’s traditional centers of religion into Hindu temples was an organized part of Brahmanic institutionalization that might have started much earlier than the colonial arrival. Traditionally India’s sciences, art and architecture were developed around those temples, which were then secular than religious. Once they became Hindu temples the Brahmins denied the majority access to them and became the sole owners of its property and possessions. Evidence of their tampering with the old structures and deities are evident in all present Hindu temples.
Conclusion
In conclusion:
· Contents of this article are not aimed at upsetting anybody. Misconceptions in the west that Indian majority are not proper Hindus for they lack its formal knowledge is taking a toll on their dignity and existence. To Deal with every unfair decision taken in the parlour of human history is the responsibility of the generations that follows.
· Present generation of India (Kerala) may be innocent of the doings of their forefathers. However their dignity is very much in question when they still continue in the path of their for-fathers.
· Indians (Keralites) who tend to ignore this issue out of shear modesty or arrogance are making huge mistakes. A culturally conscious Kerala Hindu youths, at home and abroad are growing disgruntled about complacency with the deliberate damages on their cultures. They need education to purge out the dirt inflicted on their religion and to embrace the truth hidden beneath it.
In this regard, the invention of Hinduism as a religious label is not simply a religious issue. It is, I believe, an issue of Indian culture and civilization. So it is the business of every Indian who is genuinely concerned with these matters whether they live in India or elsewhere.
ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്പ്യന്‍ സൃഷ്ടി
പങ്കജ് മിശ്ര തന്റെ ലേഖനത്തില്‍.(http://www.axess.se/english/2004/02/theme_inventionhindu.php), ഹിന്ദുമതം ഇന്ത്യയിലെ സംസ്കൃതം അഭ്യസിച്ച ബ്രാഹ്മണരും കൊളോണിയല്‍ യൂറോപ്പും കൂട്ടായി ചമച്ച ഒരു മതമാണെന്നു വെളിപ്പെടുത്തുന്നു.
ഇതു കേള്‍ക്കുന്ന ആര്‍ക്കെങ്കിലും കാല്‍ക്കീഴിലെ മണ്ണ് ഊര്‍ന്നുപോകുന്ന അനുഭവമുണ്ടാകൂന്നെങ്കില്‍ അതു സ്വഭാവികം. കാരണം ഹിന്ദുമതം ഇന്ത്യയുടെ അതിപുരാതന മതമാണ് എന്നുള്ളതാണല്ലോ പൊതുവെ നമ്മുടെയൊക്കെ വിശ്വാസം, കൂടാതെ അതു നമ്മുടെ ദേശീയ-സംസ്കൃതിയാണെന്നും.
അത്തരമൊരു സമ്പ്രദായം, ഇന്ത്യയുടെ 'സാംസ്കാരിക നായകന്മാ' എന്നവകാശപ്പെടുന്നവര്‍ ഒരു വൈദേശീയ മേല്‍ക്കോയ്മയോടു കൂട്ടുച്ചേര്‍ന്ന്, സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി മെനഞെടുത്തതാണ് എന്നു പറയുമ്പോള്‍ അതു പെട്ടെന്നങ്ങോട്ടുള്‍ക്കൊള്ളുവാന്‍ പൊതുവെ വിഷമമുണ്ടാകും.
ഇനി ഈ സൃഷ്ടിയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാം.
ഹിന്ദുമതം ഒരു ബ്രാഹ്മണ വിദേശീയ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണെന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്?
ഇപ്പോള്‍ നിലവിലുള്ള ബ്രാഹ്മണ-ഹിന്ദു ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നവയിലെല്ലാം കാലാകാലങ്ങളില്‍ ഉള്‍പ്പെടുത്തിയ അറിവുകള്‍ ബ്രാഹമണനും യൂറോപ്പ്യനും കൂടി സൃഷ്ടിച്ചു എന്നാണോ? അതുപോലെ ഇന്ത്യയുടെ അതിപുരാതന സംസ്ക്കാരസമ്പത്തായ ചതുര്‍വേദങ്ങള്‍, വേദാംഗങ്ങള്‍,സൂതങ്ങള്‍, സിദ്ധാന്തങ്ങള്‍, ദര്‍ശനങ്ങള്‍, മറ്റു പുരാതന സംരംഭങ്ങള്‍, വ്യവസായങ്ങള്‍, സംസ്കാരങ്ങള്‍ ഇവയൊക്കെ ബ്രാഹ്മണന്റയും യൂറോപ്പിന്റയും കൂട്ടസൃഷ്ടികളാണെന്നാണോ? അല്ല ഒരിയ്ക്കലുമല്ല. ബ്രാഹ്മണ-കൊളോണിയല്‍ കൂട്ടുകെട്ട്, ആ പ്രാചീന അറിവുകള്‍ക്കും സംസ്കാരങ്ങള്‍ക്കും വ്യാഖ്യാനങ്ങളെഴുതി, കൂടെ സ്വന്തം വര്‍ഗകഥകളും എഴുതിച്ചേര്‍ത്ത് അവയില്‍ ബ്രാമണ്യത്തിന്റെ ഉടമസ്ഥാവകാശം അടിച്ചേല്‍പ്പിച്ചു എന്നു മാത്രം.
എന്നാല്‍ പുരാതന ഇന്ത്യയില്‍ ഉണ്ടായവയല്ല ബ്രാഹ്മണമതാചാരങ്ങള്‍. കരണം പുരാതന ഇന്‍ഡ്യയുടെ ദര്‍ശനങ്ങളില്‍ ബ്രാഹ്മണമതത്തിന്റെ പൌരോഹിത്യ ക്രിയയിലൂടെ ജന്മമെടുത്ത ഒരീശ്വരന്‍ നിലവിലില്ലായിരുന്നു. അന്നത്തെ ദര്‍ശനങ്ങള്‍-നാസ്തികവും ആസ്തികവും- പ്രകൃതിയ്ക്കും മനുഷ്യനും പ്രാധാന്യം കൊടുത്തവയായിരുന്നു. നാസ്തിക ദര്‍ശനങ്ങള്‍ ദൈവത്തെ തള്ളിപ്പറഞ്ഞപ്പോള്‍, ആസ്തികദര്‍ശനങ്ങള്‍ ദൈവത്തെ ഒരു മന:ശക്തിയായി ആത്മീയതലത്തില്‍ കൊണ്ടാടി.
പക്ഷെ സത്യമിങ്ങനെ ആയിരിയ്ക്കേ എന്തുകോണ്ടു മിശ്ര ഹിന്ദുമതത്തെ ഒരു ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടി എന്നു വിശേഷിപ്പിയ്ക്കുന്നു?
ഹിന്ദുമതത്തിനു നേരെ അദ്ദേഹം ഒരാരോപണം കെട്ടിച്ചമയ്ക്കുകയാണോ? അല്ല
സൌത്താഫ്രിയ്കയിലെ ഒന്‍പതാം ഗ്രേഡിലെ ‘റിലിജിയന്‍ എഡ്യൂക്കേഷന്റെ‘ ഒരു പുസ്തകത്തിലെഴുതിയിരിയ്ക്കുന്നത് ഹിന്ദുമതം ഒരു യൂറോപ്യന്‍ സൃഷ്ടിയാണെന്നാണ്.
ഇന്ത്യയുടെ പൌരാണികമതങ്ങളേയും അതിന്റെ ദര്‍ശനങ്ങളേയും ഒരു യൂറോപ്യന്‍/ബ്രഹ്മണ സൃഷ്ടിയായ ‘ഹിന്ദു’ മതത്തോടു ചേര്‍ത്തു കാണുന്നതിലെ ഭോഷ്ക് വിവേകാനന്ദന്‍ പണ്ടേ മനസിലാക്കിയിരുന്നു എന്നു തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ മതദര്‍ശനങ്ങളെ ‘സനാതനമതം‘ എന്നു വിളിയ്കാന്‍ തയ്യാറായത്. ‘ലോകമത‘ സ്റ്റേജില്‍ ഇന്‍ഡ്യന്‍ പുരാതന ദര്‍ശനങ്ങളേക്കുറിച്ചു ഘോരഘോരം പ്രസംഗിച്ച അദ്ദേഹം, പക്ഷെ ആ ഭോഷ്കിനെക്കുറിച്ച് ഇന്ത്യയിലെ സാധാരണജനങ്ങളെ ബോധവാന്മാരാക്കുന്നതിലേക്ക് ഒന്നും തന്നെ ചെയ്തില്ല. കേരളത്തെ ഒരു ഭ്രാന്താലയമെന്നു വിളിച്ചപ്പോഴും അതിലേക്കു ഈ ഹിന്ദുമതത്തിന്റെ അടിസ്ഥാനവൈകല്യത വഹിച്ച പങ്കിനു നേരെ സത്യത്തിന്റെ ആയുധമെടുക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നില്ല. പകരം ഇന്ത്യയുടെ പുരതന ദര്‍ശനങ്ങളെ ഈ ബ്രാഹ്മണ/യൂറോപ്യ സൃഷ്ടിയുടെ ചെപ്പിനുള്ളില്‍തന്നെയാണ് അദ്ദേഹം ഉള്‍ക്കൊള്ളിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച കൊളോണിയല്‍ അധിനിവേശം ബ്രാഹ്മണ അധിനിവേശത്തെ കൂടുതള്‍ ശക്തമാക്കി. ഇന്ത്യയുടെ പുരാതന ജനതയില്‍ നിന്ന് അപഹരിച്ചെടുത്ത സ്വത്തും അറിവും ധൂര്‍ത്തടിയ്കാന്‍ അതോടെ ബ്രാഹമണ അധിനിവേശ വര്‍ഗ്ഗത്തിനൊരു ശക്തമായ കൂട്ടാളിയേയും ലഭിച്ചു.
പക്ഷെ അതൊന്നും ഹിന്ദുമതം എന്ന ഒരു ലേബല്‍ സൃഷ്ടിയ്ക്കുന്നതിനു മതിയായ കാരണങ്ങളായിരുന്നില്ല. പിന്നെ എന്തുകൊണ്ടു അതു സൃഷ്ടിയ്ക്കപ്പെട്ടു. അതിന്റെ കാരണങ്ങള്‍ എന്തൊക്കെ?
എന്തുകൊണ്ടു ഹിന്ദുമതം നിര്‍മ്മിയ്ക്കപ്പെട്ടൂ.
ഇന്ത്യയിലെ ഹിന്ദുമത സൃഷ്ടിയുടെ കാരണമായി യൂറോപ്യന്‍ അവകാശപ്പെടുന്നത്, (മിശ്ര ചൂണ്ടിക്കാട്ടുന്നതുപോലെ) അതിന്ത്യന്‍ മതങ്ങളുടെ ഐക്യത്തിനും ഏകീകരണത്തിനും ആവശ്യമായിരുന്നു എന്നാണ്. പക്ഷെ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്നു താഴെപ്പറയുന്ന സംഗതികള്‍ വ്യക്തമാക്കുന്നു.
1.‘ആര്യ സാഹോദര്യം’
ഇന്ത്യന്‍ മതങ്ങളെ കൊളോണിയല്‍ ക്രിസ്ത്യാനികള്‍ വിലയിരുത്തിയത് ക്രിസ്തീയ മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സൃഷ്ടാവ്- സൃഷ്ടി- ആകാശത്തിലെ സ്വര്‍ഗ്ഗം, തുടങ്ങിയ സങ്കല്പത്തിലധിഷ്ഠിധമായ ക്രിസ്തീയ മതം ഇന്ത്യന്‍ ദാര്‍ശനികതയിലെ ദൈവ സങ്കല്പങ്ങളുമായി താദാമ്യം പ്രാപിയ്ക്കുന്നവയായിരുന്നില്ല. അതുകൊണ്ട് അവര്‍ ഇന്ത്യയുടെ പുരാതന ദൈവവിശ്വാസികളെ ‘പാഗന്‍സ്’ ‘ഹീതെന്‍സ്’ എന്നൊക്കെ വിളിച്ചു. ആ അര്‍ത്ഥത്തിലാണ് ദൈവമില്ലാത്ത ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരേകീകൃത മതമായി ഹിന്ദുമതം ഉണ്ടാക്കി എന്നവര്‍ പറയുന്നത്.
പക്ഷെ ഇതില്‍ യതൊരടിസ്ഥാനവുമില്ല. കാരണം, ഇന്ത്യന്‍ ദാര്‍ശനികതയെ ഹീതെനിസം എന്നു വിളിച്ച കൊളോണിയലിസ്റ്റുകള്‍, അതേ സമയം ചെയ്തത്, ആ ദാര്‍ശനിക ആശയങ്ങളെ യൂറോപ്പിലേക്കു കടത്തുകയായിരുന്നു. യൂറോപ്യന്‍ റൊമാന്റിസ്റ്റുകളുടെ (മിഷിനറികളുള്‍പ്പെടെ) ഇന്ത്യന്‍ ജ്ഞാനശേഖരങ്ങളിലുണ്ടായ കൈകടത്തലുകള്‍ ഇപ്പോള്‍ കുറെയൊക്കെ പുറത്തു വന്നിട്ടുണ്ടല്ലോ. അതിനവര്‍ക്കു ലൈസന്‍സു കൊടുത്ത് അവരെ കലവറയില്ലാതെ സഹായിയ്ക്കുക എന്ന രാജ്യദ്രോഹം ചെയ്തവരാണ് ഇന്ത്യയിലെയും കേരളത്തിലേയും ബ്രാഹ്മണ-ക്ഷത്രിയരും അവരുടെ സഹായികളും.
അതിന്റെ പ്രതിഫലമായിരുന്നു ഇന്ത്യന്‍ ബ്രാഹമണര്‍ക്കു കിട്ടിയ ‘ആര്യന്‍‘ എന്ന ലേബല്‍. അതായത് ഇന്ത്യയിലെ ബ്രാഹ്മണര്‍ക്കും ഗ്രീസില്‍ നിന്നുദയം ചെയ്ത യൂറോപ്യന്‍ ശേഖരങ്ങള്‍ക്കും പൊതുവായി ഒരാര്യ പിതൃത്വം സൃഷ്ടിയ്ക്കപ്പെട്ടപ്പോള്‍, യൂറോപ്യനും ഇന്ത്യയിലെ ഹിന്ദുവും ഇന്ത്യയുടെ പൂര്‍വിക ജ്ഞാനത്തിനു തുല്യ അവകാശികളായി. എപ്പടി.
കാലക്രമേണ ആ ക്രിതിമ ‘ആര്യന്‍’ ലീഗസി പൊളിഞ്ഞതും ഇന്ത്യയിലെ ‘അപ്പര്‍‘ ക്ലാസ് ഇപ്പോള്‍ പുതിയ ചരിത്ര കെട്ടുകഥകള്‍ക്കു കോപ്പു കൂട്ടുന്നതും ചരിത്രമായിരിയ്ക്കയാണല്ലോ
2 സംസ്കൃതം അറിയാത്തവര്‍ ഹിന്ദുവല്ല.
കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരായ ഹിന്ദുക്കള്‍ ഈ ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടിച്ച ‘ഹിന്ദു‘ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല/ ഇന്നും ഉള്‍പ്പെടുന്നില്ല.
യൂറോപ്യന്റെ ഈ തരംതിരിവിനേക്കുറിച്ചു മിശ്ര എഴുതുന്നതിങ്ങനെയാണ്:ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് വേദമന്ത്രങ്ങളോ ഉപനിഷത്തുക്കളോ വായിയ്കാനോ എഴുതാനോ ഉള്ള സംസ്കൃത ജ്ഞാനം ഇല്ലാത്തതിനാല്‍ അവര്‍ ഹിന്ദുക്കളല്ല. അതായത് സംസ്കൃത ജ്ഞാനമുള്ള ബ്രാഹ്മണന്‍ മാത്രമാണ് യദ്ധാര്‍ഥ ഹിന്ദു.
സൌത്താഫ്രിയ്ക്കയില്‍ അടുത്ത കാലത്ത് ഗാന്ധിയ്ക്കെതിരെ ഉയര്‍ന്ന ഒരാക്ഷേപം ഇതുമായി ചേര്‍ത്തു വായിയ്ക്കണം. സംസ്കൃതം അറിഞ്ഞുകൂടാതിരുന്ന ഗാന്ധി ഹിന്ദു അല്ലായിരുന്നു എന്നായിരുന്നു ആ ആക്ഷേപം.
3. ഹിന്ദുമതം ഇന്ത്യന്‍ ജനങ്ങളെ ഏകോപിപ്പിയ്ക്കുന്നതിനു സഹായിച്ചോ?
‘ഹിന്ദു’ എന്ന ലേബല്‍ ഇന്ത്യയിലെ/ കേരളത്തിലെ സാധാരണക്കാരെ എങ്ങനെ ഏകോപിപ്പിച്ചു, അഥവാ അവരുടെ മത/ദൈവ ബോധ തലങ്ങളില്‍ എത്രമാത്രം ഐക്യതയുമുണ്ടാക്കി എന്നു നോക്കാം. ഹിന്ദു മതം ഇന്ത്യയിലെ ജനങ്ങളില്‍ മതപരമായ യാതോരൈക്യവും ഉണ്ടാക്കിയില്ല എന്നു തന്നെയുമല്ല, അതവരില്‍ സങ്കീര്‍ണങ്ങളായ ആസ്തിത്വവൌരുദ്ധ്യങ്ങളെ സൃഷ്ടിയ്ക്കുകയും ചെയ്തു.
ഈ ആസ്തിത്വ വൈരുദ്ധ്യത്തേക്കുറിച്ച് മിശ്ര പറയുന്നത്, അദ്ദേഹത്തിന്റെ ആന്റിയെ ഉദാഹരണമാക്കിക്കൊണ്ടാണ്. (മിശ്രയുടെ ലേഖനം വായിയ്ക്കുക. മിശ്രയുടെ ആന്റി റിഷികേശില്‍ താമസിയ്ക്കുന്ന ഒരു മോഡേണ്‍ നാഷനലിസ്റ്റ് ഹിന്ദുവാണ്. ഏതൊരു ഹിന്ദു നാഷലിസ്റ്റിനേയും പോലെ അവരും മുസ്ലിം വിരോധിയാണ്. പക്ഷെ അവരുടെ പൂജാമുറിയില്‍ മാലയിട്ടു പൂജിയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഒരു മുസ്ലീം സൂഫി സന്യാസിയുമുണ്ട് എന്നുള്ളതു മിശ്രയെ അത്ഭുതപ്പെടുത്തുന്നു. ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിവില്ലാത്ത അവരുടെ ആന്തരിക ആസ്തിത്വത്തിന്, പക്ഷെ അയാളെ മാലയിട്ടു പൂജിയ്ക്കുന്നതില്‍ യാതൊരു കുഴപ്പവും കാണുന്നില്ല. എന്നാല്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ മത-ദൈവ-രാഷ്ട്രീയ ബോധത്തില്‍ രൂപപ്പെട്ട അവരുടെ ബാഹ്യ ആസ്തിത്വം മുസ്ലീമിനെ വെറുക്കുന്നു. അതായത് അവരുടെ ചരിത്ര സാംസ്കാരിക തലത്തില്‍ ര്രുപം കൊണ്ട ആസ്തിത്വം സ്വതന്ത്ര ഇന്‍ഡ്യയുടെ മത-നാഷനലിസ്റ്റു- രാഷ്ട്രിയ തലത്തില്‍ രൂപം കൊണ്ട ആസ്തിത്വവുമായി കടകവിരുദ്ധമായാണ് നിലകൊള്ളുന്നത്.)
ഈ ആസ്തിത്വവൈരുദ്ധ്യം ഇന്ത്യയിലെ എല്ലാ സാധാരണ ഹിന്ദുവിലും കാണാം. പക്ഷെ കേരളീയ ഭൂരിപക്ഷത്തില്‍ ഈ ആസ്തിത്വവൈരുദ്ധ്യം വേറൊരുതരത്തിലാണുണനുഭവപ്പെടുന്നത്. കേരളീയര്‍ക്കു കൂടുതല്‍ ബോധമുള്ളത് അവരുടെ ആന്തരിക ആസ്തിത്വത്തെക്കുറിച്ചാണ്. ഈ ആന്തരിക ആസ്തിത്വമുപയോഗിച്ച്` ബാഹ്യത്തിലെ‘ പക്ഷപാതങ്ങളെ നേരിടാനും അവര്‍ ശ്രമിയ്ക്കുന്നു. അതുകൊണ്ടാണ് നിഷ്ക്രിയനായ ബ്രാഹ്മണന്റെ ഓത്തും, ഹിന്ദുമതതീവ്രവാദികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ കോലാഹലങ്ങളും, അവരുടെ മതസൗഹൃദത്തിലും സാമൂഹ്യ-സാര്‍വത്രികത്വത്തിലും പൊതുവെ യാതൊരു പ്രതികരണങ്ങളും ഉണര്‍ത്താത്തത്.
4) ഹിന്ദുസ്ഥാനിലെ ഹിന്ദുവും കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുവും
യൂറോപ്യനാണ് ഹിന്ദുമതം ഉണ്ടാക്കിയത് എന്നു കേള്‍ക്കുമ്പോള്‍, ആദ്യം നമ്മുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യമാണ്, അപ്പോള്‍ അതിനു മുന്‍പ് ഇന്ത്യയിലെ ഹിന്ദു എന്തു പേരിലാണ് അറിയപ്പെട്ടിരുന്നത്, എന്ന്.
ഒരുകാലത്ത് ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതായത് ഹിന്ദുക്കളുടെ സ്ഥാനം/ഹിന്ദുക്കളുടെ രാജ്യം. ആഫ്ഗാനിസ്ഥാന്‍ വരെ നീണ്ടു കിടന്നിരുന്ന ഹിന്ദുസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ചും, ഹിന്ദുക്കുഷ് പര്‍വത നിരകളേക്കുറിച്ചും കൊളോണിയല്‍ ബ്രിട്ടനു നന്നായി അറിയാമായിരുന്നു. സിന്ധു നദീതടപ്രദേശത്തുള്ളവരെ, അറബികള്‍ വിളിച്ചിരുന്നത് ആപേരിലായിരുന്നു എന്നു പറയന്നുതില്‍ ന്യായീകരണവുമുണ്ട്. അപ്പോള്‍ പിന്നെ ഈ യൂറോപ്യന്മാര്‍ ഇന്‍ഡ്യാക്കാരെ വീണ്ടും ഹിന്ദുക്കള്‍ എന്നു വിളിച്ചു എന്നുപറയുന്നതിന്റെ അര്‍ത്ഥമെന്ത്, ഉദ്ദേശമെന്ത്?
ആഫ്രിയയിലുള്ള ആളുകളെ ആഫ്രിയ്ക്കക്കാര്‍ എന്നാണു വിളീയ്ക്കുന്നത്. അതൊരു ദേശീയ അടയാളം ആണ്, അതുപോലെ ഹിന്ദുക്കള്‍ എന്നുള്ളത് ഹിന്ദുസ്ഥാനിലുള്ള വരുടെ ദേശീയ വ്യക്തിത്വമായിരുന്നു.
ഇന്ത്യയില്‍ വിദേശ മതങ്ങള്‍ കുടിയേറിവരുന്നതിനു മുമ്പ് അവിടെയുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നു. ആ ഹിന്ദുക്കളീല്‍ കുറച്ചു പേരായിരിയ്ക്കണം മറ്റു മതങ്ങളിലേക്കു മാറിയത്. എന്നാലും ബാക്കിയുള്ളവര്‍ ഹിന്ദുക്കളായിരുന്നു. മുസ്ലീ, ക്രിസ്ത്യന്‍, യഹൂദ, പാസ്ഴി മതങ്ങള്‍ക്കുണ്ടായിരുന്നതു പോലെ ഹിന്ദുക്കള്‍ക്കുമുണ്ടായിരുന്നു അവരുടെ മതദൈവാചാരക്രമങ്ങള്‍. സിന്ധുന്ദീതട സംസ്കാരത്തിന്റെ വളര്‍ച്ച ആ ഹിന്ദു-ദൈവബോധങ്ങളുടെ വളര്‍ച്ചയും കൂടിയായിരുന്നു. (അതു തിര്‍ശ്ചയായും കാല്പനിക അവാതാരങ്ങളുടേതായിരുന്നില്ല) പിന്നീടു ബുദ്ധമതമുണ്ടായി, ജൈനമതനുണ്ടായി. ആ മത-ദൈവ ബോധങ്ങളെല്ലാം ദേശീയ ഹിന്ദുവിന്റെ ചരിത്ര സാംസ്കാരിക വളര്‍ച്ചയിലൂടെ അവരുടെ മനോവ്യാപാരങ്ങളുമായി പരസ്പരം ഐക്യപ്പെട്ടു കിടന്നിരുന്നു.
അതുമായി യാതൊരു സാദൃശമോ ഏകോപന സാദ്ധ്യതയോ ഇല്ലാത്തതാണ്, ബ്രാഹമണന്റെ സൃഷ്ടാ-സൃഷ്ടി-സ്വര്‍ഗത്തില്‍ അധിഷ്ഠിധമായ കാല്പനിക ദൈവത്ത്വം. എന്നിട്ടും ബ്രാഹ്മണ മതം ഇന്ത്യയീലെ ദേശീയ ഹിന്ദുവിന്റെ ഇടയിലേക്കു കടന്നുകയറി. ചാതുര്‍വണ്യത്തിന്റെ വിഷം തുപ്പി അതിനെ മലീമസമാക്കി, എങ്കിലും ദേശീയ ഹിന്ദുത്വം ശക്തമായിത്തന്നെ നില കൊണ്ടു.പക്ഷെ ചാതുര്‍വര്‍ണ്യത്തിനു ശാസ്ത്രീയമായോ നിയമപരമായോ ആയ നില്‍നില്‍പ്പ് ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു. കാരാണം അതിനു കാല്പനിക നിലനില്‍പ്പു മാത്രമേ ഊണ്ടായിരുന്നുള്ളു. പക്ഷെ അതിനു ഭരണഘടനാപരവും നിയമപരവുമായ നിലനില്‍പ്പുണ്ടാക്കുന്നതിനു വേണ്ടിയുണ്ടാക്കിയ ബ്രാഹ്മണ-യൂറോപ്യ സൃഷ്ടിയാണ് ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനല്‍ ‘ഹിന്ദു‘. ഇതാണ് ഹിന്ദു മതം ഒരു ബ്രാഹ്മണ യൂറോപ്യന്‍ സൃഷ്ടി എന്നുപറയ്ന്നതിന്റെ അര്‍ത്ഥം. അതു ദേശീയ ഹിന്ദു എന്ന ചരിത്ര സത്യത്തിന്റെ കടയ്ക്കല്‍ കരുതിക്കൂട്ടി താഴ്ത്തിയ കത്തിയുമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈ ഭരണഘടനാഹിന്ദു മുന്നോക്കരെന്നും പിന്നോക്കരെന്നും വിഭജിയ്ക്കപ്പെട്ടൂ. എന്നാല്‍ ഈ വിഭജനത്തിന്റെ ചരിത്ര-സാംസ്കാരിക-നരവംശ കാരണങ്ങളെന്താണെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമാക്കുന്നുണ്ടോ? ജാതിയാണ് ഒരു കാരണമായി അന്നു പറഞ്ഞിരുന്നത്. എന്നാല്‍ ജാതിയെ ശാസ്ത്രീയമായി ന്യായീകരിയ്ക്കാന്‍ ആവില്ല എന്നു യൂറോപ്യനു നല്ല വണ്ണം അറിയാമായിരുന്നു. സാമൂഹ്യ പിന്നോക്കര്‍ എന്ന പദമാണ് ഇന്നു പൊതുവെ കേള്‍ക്കുന്നത്. അതും ആരെങ്കിലും ശാസ്ത്രീയമായി നിര്‍വചിച്ചിട്ടുണ്ട്? സമൂഹം എപ്പോഴും മാറിക്കൊണ്ടേ ഇരിയ്ക്കുന്നു. 1947ലെ സമൂഹമാണോ, 2007ലെ ഇന്ത്യന്‍ സമൂഹം. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പിന്നോക്കക്കാര്‍ക്ക് ഇന്നു സാമ്പത്തിക സഹായം ആവശ്യമില്ല എന്നു വാദിയ്ക്കുന്നത്. എങ്കില്‍ പിന്നെ എന്തു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയിലെ അശാസ്തീയമായ ഈ ഹിന്ദു വിവേചനം കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നില്ല.
സ്വതന്ത്ര ഇന്ത്യയിലെ അനേക അപേക്ഷാഫാറങ്ങളില്‍ ഒപ്പിടാന്‍ തുടങ്ങിയതിനു ശേഷമാണ് നമ്മള്‍ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുക്കളായത്, മുന്നോക്കരും പിന്നോക്കരും ആയത്. അതിനു മുന്‍പ് ഹിന്ദുസ്ഥാനില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു. പലേ ജോലികളിലും തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്ന, ഏകീകൃതമായ മത-ദൈവബോധമുള്ള ഹിന്ദുക്കള്‍.
സതന്ത്ര ഇന്ത്യയിലെ വ്യക്തിയുടെ രാഷ്ട്രീയ-മത-വിവേചനത്തിലധിഷ്ടിധമായ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുത്വവും ചരിത്ര-സാംസാരിക അന്തക്കരണത്തിലെ ദേശീയ ഹിന്ദുവും പരസ്പരവിരുദ്ധങ്ങളായി നിലകൊള്ളുന്ന സത്യം, മിശ്രയുടെ ആന്റിയും ഇന്ത്യയിലെ/കേരളത്തിലെ പതിനായിരക്കണക്കിനു ദേശീയഹിന്ദുക്കളും അവരുടെ ആസ്തിത്വവൌരുദ്ധ്യങ്ങള്‍ കോണ്ടു സാക്ഷിപ്പെടുത്തുന്നു.
ചിന്തയുടെ കഷണം
സ്വാഭാവികമായ, ചരിത്ര സാംസ്കാരിക വികസനത്തിനനുസരിച്ച് രൂപപ്പെട്ട ഹിന്ദു ഇന്ത്യയുടെ ദൈവമത ബോധത്തെ മാറ്റിമറിച്ച് അവിടെ ക്രിത്രിമമായ ദേശീയ സാംസ്കാരികതയും അന്യമായ കാല്പനിക ദൈവത്വവും മെനഞ്ഞെടുത്ത സ്വതന്ത്ര ഇന്‍ഡ്യയുടെ ഭരണകൂടഹിന്ദുത്വം ഇന്‍ഡ്യയിലെ ഹിന്ദുവില്‍ എത്ര ഐക്യരൂപത ഉണ്ടാക്കി? ഈ ചൊദ്യം ചിന്താവിഷയമാക്കണമോ വെണ്ടയോ എന്നു വായനക്കാര്‍ തീരുമാനിയ്ക്കുക.
വാല്‍ക്കഷണം:എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനിയിലും മുസ്ലീമിലും ഭരണഘടനാപരമായി മുന്നോക്കരും പിന്നോക്കരും ഇല്ലാത്തത്?