ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുക, എന്നു കുതിരവട്ടന്‍ എഴുതി. പ്ക്ഷെ അതെന്തിന്റെ മറുപടിയാണെന്നു മനസിലാകുന്നില്ലല്ലോ. അതിന്റെ ചുരുക്കം ഞാന്‍ മനസിലാക്കുന്നതിങ്ങനെയാണ്-തമിഴ് നാട്ടില്‍ ന്യായീകരിയ്ക്കാനവത്ത ഒബിസി റിസര്‍വേഷന്‍, സവര്‍ണ്ണര്‍ക്കു നിസ്സാരമായ റിസര്‍വേഷന്‍.
അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല.
കാരണം ഞാന്‍ വ്യക്തമാക്കിയിരുന്നു എന്റെ പോസ്റ്റിലും കമന്റിലും, ഒബിസി റിസര്‍വേഷന്റെ കാരണങ്ങള്‍.
ഒരു കൂട്ടം ആളുകളുടെ വികസനം ഒരു ന്യുനപക്ഷം സ്വാര്‍ദ്ധ താല്പര്യങ്ങളും അതിലേക്കുള്ള ഉപാധികളും ഉപ്യോഗിച്ച് നാളുകളോളം തടഞ്ഞു വച്ചാല്‍, പിന്നീടു വരുന്ന ജനകീയ ഭരണകൂടം അവരുടെ നഷ്ടപ്പെട്ട വികസനം തിരിച്ചു കൊടുക്കാന്‍ കഴിയില്ലെങ്കിലും അതിനൊരു പ്രതിവിധിയായി അവര്‍ക്കാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ഇതാണ് റിസര്‍വേഷന്‍. ലോകത്തവിടെയും റിസെര്‍വേഷന്റെ ആധാരം ഇതു തന്നെയാണ്.
ചിത്രകാരന്‍ വളരെ ലളിതമായ ഒരു കണക്കുലൂടെ ഇതു വിശദീകരിയ്ക്കുന്നുണ്ടല്ലോ?
അതുകൊണ്ടു തന്നെ സവര്‍ണ്ണര്‍ ഈ ആനുകൂല്യങ്ങള്‍ക്കര്‍ഹരാകുന്നില്ല. കാരനം മുയലിന്റെ കൂടെയും വേട്ടപ്പട്ടിയുടെ കൂടെയും ഓടുന്നതു പോലെയുള്ള അനുഭവം. (© ദില്‍ബാസുരന്‍)
സവര്‍ണ്ണനു ആനുകൂല്യം കിട്ടാനുള്ള ഒരേ ഒരു ഉപാധി മാനുഷികമൂല്യങ്ങളുടെ വള്ളിയില്‍ പിടിയ്ക്കുകയാണ്.
അതിന്റെ പേരില്‍ കിട്ടുന്ന ആനുകൂല്യത്തെ ഒബിസി ആനുക്കുല്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയേ ചര്‍ച്ച ചേയ്യാവൂ. കാരണം ഇതു രണ്ടും രണ്ടു തട്ടുകളിലാണ് ഉറപ്പിച്ചിരിയ്ക്കുന്നത്.
പിന്നെ വിവേചനം അനുഭവിച്ചവരെ എന്നും അതിന്റെ പേരില്‍ പിന്നോക്കരായി നിര്‍ത്തുന്നതും ശരിയല്ല, അതിനൊക്കെ ഒരവസാനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞത്.
കുതിരവട്ടന്‍ വാദിയ്ക്കുന്നതു സവര്‍ണ്ണര്‍ക്കു സാമ്പത്തിക സംവരണം വേണെമെന്നാണ്
എന്നാല്‍ സാമ്പത്തിക റിസര്‍വേഷന്‍ സവര്‍ണ്ണനെന്നല്ല അവര്‍ണ്ണനും കൊടുക്കുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു വഴി തെളിയ്ക്കാം.
കാരണം:
ഒരു ഒബിസി ആനുകൂല്യങ്ങളുടെ ഫലമായി ഒരു നല്ല നിലയില്‍ എത്തുന്നു എന്നു കരുതുക. extreme case ല് അവര്‍ക്കു വ്യാപാര വ്യ്‌വസായങ്ങളായി, ഉന്നത ഉദ്യോഗസ്ഥരുണ്ടായി. പക്ഷെ ആ തലമുറയ്ക്ക് ആ നേട്ടത്തിനു കാരണമായ skill കള്‍ അടുത്ത തലമുറകളിലേക്കു വിദഗ്ദ്ധമായി കൈ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികം വൈകാതെ അവരു പാപ്പരാകും.
അപ്പോള്‍ സാമ്പത്തിക ആനുകൂല്യം ഉണ്ട് എന്നിരിയ്ക്കുക, ആ ഒബിസി അപ്പോള്‍ സാമ്പത്തിക ആനുകൂല്യത്തിന്റെ ക്യുവില്‍ വരും.
അപ്പോള്‍ കുതിരവ്ട്ടനെന്തു ചെയ്യും സമ്പത്തിക ആനുകൂല്യം സവര്‍ണ്ണനേ ഉള്ളു എന്നു പറയുമോ? ആഗ്രഹമുണ്ടെങ്കിലും പറയാന്‍ കഴിയില്ല.
ഓബിസി ആനുകൂല്യം ജാതി/വര്‍ഗ മേല്‍ക്കോയ്മയുടെ വകുപ്പിലായതു കൊണ്ടു മാത്രമാണ് അതു കാലാകാലങ്ങള്‍ അനുസരിച്ചു revise ചെയ്യണം എന്നു പറയാനും അതിനൊരവസാനമുണ്ടാകണമെന്നു പറയാനും കഴിയുന്നത്.
സാമ്പത്തിക ആനുകൂല്യം എന്തിന്റെ പേരിലാ revise ചെയ്യുന്നത്. ഉള്ളവന്റയും ഇല്ലാത്തവന്റയും അകലം കൂടിക്കൊണ്ടിരിയ്ക്കുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ച്. കുറെപ്പേരു മെച്ചപ്പെട്ടാല്‍ കുറേപ്പേരു വന്നു കോണ്ടിരിയ്ക്കും
പിന്നെ വേറെ പലതും അതുകൊണ്ടു സംഭവിയ്ക്കാം
മാര്‍ക്കറ്റ് എക്കോണമിയുടെ തനിഗുണം അങ്ങോട്ടനുഭവിയ്ക്കുമ്പോള്‍, ഗവന്ണ്മെന്റിനിവിടെ ഒരു ചുക്കു വിലയുയില്ലാതാകും. കാപ്പിറ്റല്‍ ഉടമകള്‍ പറയും ഞങ്ങള്‍ പരയുന്നതു പോലെ ഒപ്പുമിട്ടു സ്റ്റാമ്പുമടിച്ചോണ്ടിരുന്നോ സാരന്മ്മാരെ എന്ന്.
അവരിഷ്ടപ്പെടുന്നതു സാമ്പത്തിക ആനുകൂല്യമാണ്. ആനുകൂല്യം കൊടുത്തു ഇല്ലാത്തവനെ പറ്റിപ്പിയ്കാനും വികസിപ്പിയ്ക്കാനും ഒന്നുമല്ല, അവര്‍ക്കു താല്പര്യം. പകരം ലാഭത്തിന്റെ ഒരു വീതം പിന്നോക്ക ഗ്രാന്റായി അങ്ങോട്ടു തരാം. അതിന്റെ ഒരു വിഹിതം പറ്റി കമാന്നൊരക്ഷരം മിണ്ടാതെ ഒരു ഭാഗത്തിരുന്നോ എന്നു പറയും.
ഇതാണ് equality eqaulity എന്നു പറയുന്നതിന്റെ ഉള്ളുകള്ളീ. അതായത് എല്ലാവരും ജനിയ്ക്കുമ്പോള്‍ തുല്യരാണ്. പക്ഷെ തുല്യാവസരം കൊടുത്തു കഴിഞ്ഞാലും എല്ലാവരും തുല്യരാകില്ല. അതുകൊണ്ടു തുല്യരല്ലാത്തവരെ തുല്യരാക്കുന്ന വിദ്യാഭ്യാസ രിസര്‍വേഷന്‍ ഒന്നും വേണ്ട്, കാരണം അവനു തുല്യനാകാന്‍ കഴിയില്ല.
ഉന്നത വിദ്യാഭ്യാസം കൊണ്ടു വേറെയും കുഴപ്പങ്ങളുണ്ട്. പിന്നോക്കകാരനറിവു ലഭിയ്ക്കും. അതു കുഴപ്പാ.
ചുരുക്കി പരഞ്ഞാല്‍ റിസര്‍വേഷന്റെ philosophy പണ്ടത്തെ ജാതി വര്‍ണ്ണ മേല്‍ക്കോയ്മയല്ല എന്നു തീരുമാനിച്ചാല്‍ ആ നിമിഷം റിസര്‍വേഷന്റെ എല്ലാ അര്‍ഥവും നഷ്ടമാകും. സാമ്പത്തിക ആനുകൂല്യത്തില്‍ ഭൂതമില്ല, വര്‍ത്തമാനം മാത്രമേ ഉള്ളു. പിന്നെ കൊറെ സ്ഥിരം മുന്നോക്കനും അവരട ഓദാര്യത്തില്‍ ജീവിതം സ്ഥീരം തീറെഴുതിയ കുറെ പിന്നോക്കരും.
അപ്പോപ്പിന്നെ സവര്‍ണനും അവര്‍ണനും ഒന്നും ഇല്ലാതാകും. ഇപ്പൊപ്പിന്നെ സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്നൊക്കെ പരഞ്ഞു തല്ലുകൂടാം, ആ വാക്കുകള്‍ക്ക് എന്തൊക്കെയോ അര്‍ഥങ്ങളും ആസ്തിത്വങ്ങളുമുണ്ട് ഇപ്പോഴും.
മരിച്ചു പോകാതെ ഇരിയ്ക്കുന്ന സുഹ്രുത്തുക്കള്‍ക്കൊക്കെ അന്നു പട്ടിണിയുണ്ടാവില്ലായിരിയ്ക്കാം. സോഷ്യല്‍ ഗ്രാന്റൊക്കെ കിട്ടുമായിരിയ്ക്കും.
ആസ്തിത്വമില്ലാതെ അമേരിയ്ക്കയിലെ പാവപ്പെട്ട നീഗ്രൊകളെ പോലെ കഴിവുള്ളവന്റെ വിഹിതം വാങ്ങി മാത്രമേ ജീവിയക്കാന്‍ കഴിയൂ എന്ന ആ അവസ്ഥ, കേരളത്തിലെ പിന്നോക്കര്‍ക്കു വേണ്ടി ഞാന്‍ ആ അവസ്ഥ ആഗ്രഹിയ്ക്കില്ല.
തമിഴ് നാട്ടിലെ കാര്യം
ഒബിസി വിധിയിലും മറ്റു ചര്‍ച്ചകളിലും പറഞ്ഞിരുന്നത് ഓബിസി യുടെ പിന്നോക്ക നില ഇന്ത്യയിലെ ഓരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണെന്നാണ്. ഒരു സ്റ്റേറ്റില്‍ ഒരു വിഭാഗം പിന്നോക്കമാണെങ്കില്‍ മറു സ്റ്റേറ്റില്‍ അവരു മുന്നോക്കമയിരിയ്ക്കും.
എന്നു പറഞ്ഞാല്‍ തമിഴ് നാട്ടിലെ പിന്നൊക്കന്റെ അവസ്തയല്ല കേരളത്തിലെ പിന്നോക്കന്. തമിഴ് നാട്ടില്‍ പിന്നോക്ക വിഭഗം വലരെ മുന്നേറിയവാരാണെന്നു പലരും പരയുന്നുണ്ട്. മുന്നോക്കമായ ഒബിസിയെ വീണ്ടും ആനുകൂല്യത്തിനു വേണ്ടി പിന്നോക്കമാക്കുന്നത് എന്റെ ആശയങ്ങള്‍ക്ക് ഒരുതരത്തിലും മറുപടിയല്ല.
അല്ലെങ്കില്‍ അവിടുത്തെ രാഷ്റ്റ്ര്രിയത്തീന്റ് കുഴപ്പമായിരിയ്ക്കാം. എന്തു കൊണ്ടായാലും അതൊരു ഒബിസി രിസര്‍വേഷന്റ് മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുവോ?
ഇന്നില്‍ തന്നെയാണ് ജീവിയ്ക്കേണ്ടത്. പക്ഷെ ഈ ഇന്ന് എന്നാണു തൂടങ്ങുന്നത്? ഈ നിമിഷത്തിലോ, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമോ, ഒരു നൂറ്റാണ്ടിനോ ഒരു സഹസ്രാബ്ദത്തിനു മുന്‍പോ?
സ്വന്തം സൌകര്യത്തിനു വേണ്ടി തുടങ്ങുന്ന ഒന്നല്ലോ കുതിരവട്ടാ കാലം. ഇന്നലെയില്ലാതെ ഇന്നില്ല.
പിന്നെ കഴിഞ്ഞ ഒരു ദിവസം ഒരു വെബ് ആര്‍ട്ടിക്കിളീല്‍ ഒരു കമന്റു വായിച്ചു. വിഷയം ജാതി സംവരണം തന്നെ. ഓര്‍മ്മയില്‍ നിന്നും എഴുതുകയാണ്. ഒരാള്‍ പറയുന്നു അയാളുടെ പക്കല്‍ 25 ബ്രാഹ്മണയുവാക്കളുണ്ട്. വര്‍ഗ്ഗിയതയേക്കുറിച്ചു പരയുന്ന മന്ത്രിമാരുടെ പെണ്മക്കളെ കൊണ്ടു വന്നാല്‍ അയാള്‍ ബ്രാഹ്മണയുവാക്കളുമായുള്ള അവരുടെ വിവാഹം നടത്തിക്കൊടുക്കാം എന്ന്. അങ്ങനെ ആ ബ്രാഹ്മണര്‍ ജാതി മത ചിന്തകള്‍ക്കധീനരാണ് എന്നു കാണിച്ചു കൊടുക്കാം എന്നുള്ള താണ് വെല്ലു വിളിയുടെ അര്‍ഥമെന്നു തോന്നുന്നു.
അതിലെ തമാശ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍, തൊഴിലില്ലാത്ത ഒരു ബ്രാഹ്മണയുവാവിനെ ഏതു പെണ്ണു കല്യാണം കഴിയ്ക്കും? പത്യേകിച്ചു കേരളത്തിലെ പെണ്‍കുട്ടികള്‍. മറ്റൊന്നുമല്ല, ഒരു മൂടു കപ്പ നടാന്‍ കഴിയുമോ അവര്‍ക്ക്? അതു പോലെ വേരെന്തെങ്കിലും ചെയ്യാന്‍?
കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഒക്കെ ജീവിതം എത്ര കഷ്ടപ്പെട്ടാണ് അവര്‍ മുന്നോട്ടു കൊണ്ടു പോകുന്നത്, അവര്‍ ഏറെക്കുറെയെങ്കിലും വിജയിയ്ക്കുന്നതു അവര്‍ക്കു ഏതെങ്കിലും തൊഴിലറിയാവുന്നതു കൊണ്ടാണ്. അദ്ദ്വാനിയ്ക്കുക അവരുടെ രക്തത്തിലുള്ളതാണ് അതുകോണ്ടാണ് അവരു മരിയ്ക്കാത്തത്.
സങ്കുചിത മനസ്കന്റെ മെയ് ദിന പോസ്റ്റിങ്ങിലെ ഒരു ഷണ്മുഖന്റെ അനുഭവം കണ്ടിരുന്നോ/ ഇല്ലെങ്കില്‍ ഇതാ ലിങ്ക്. http://preranabahrain.blogspot.com/2007/05/blog-post.html.
സ്വതന്ത്ര ഭാരതത്തില്‍ വളരെ പിന്നോക്കമായി പണമില്ലാത്ത സവര്‍ണ്ണന്‍. പക്ഷെ അവര്‍ക്കു വേണ്ടത് എന്തായിരുന്നു എന്ന് ആരെങ്കിലും അനേഷിച്ചിരുന്നെങ്കില്‍, അവരു തൊഴിലുകള്‍ പഠിച്ചിരുന്നെവെങ്കില്‍. ഞാന്‍ വെറുതെ ചിന്തിയ്യ്ക്കുകയാണ് അതേയുള്ളു.
സൌത്താഫ്രിയ്ക്കയില്‍ അടുത്തയിട ഒരു വലിയ കോളേജു തുടങ്ങി skill പഠിപ്പിയ്ക്കാനായിട്ട്. അവിടെ പഠിപ്പിയ്ക്കുന്നതെന്താണെന്നോ? സിമന്റു കട്ടയുണ്ടാക്കുക, ഭിത്തികെട്ടുക, ആണിയടിയ്ക്കുക, പലക ഒട്ടിച്ചു ചെര്‍ക്കുക തുടങ്ങിയ. ഈ ഇരുപത്തൊന്നം നൂറ്റാണ്ടിലും ഇതൊന്നുമറിയാത്തവരോ?
ഇതൊക്കെക്കാണുമ്പോള്‍ എന്റെ നാട്ടിലെ തൊഴിലറിയാവുന്നവരെക്കുറിച്ചെനിയ്ക്കഭിമാനമുണ്ടാകുന്നു. രാവും പകലുമില്ലാതെ അദ്ദ്വാനിയ്ക്കുന്ന അവരോടെനിയ്ക്കു ബഹുമാനമുണ്ടാകുന്നു. നാടു കടന്ന് കടലു കടന്ന് അവര്‍ പോകുന്നു, ഷണ്മുഖനെപ്പോലെ. അങ്ങനെ എത്രയെത്ര ഷണ്മുഖന്മാര്‍.
കേരളത്തില്‍ സവര്‍ണര്‍ മാതമേ ഉണ്ടായിരുന്നുള്ളു എന്നു വിചാരിയ്ക്കുക, എങ്കില്‍ ആ നാടിപ്പോല്‍ എങ്ങനെ നിലനിന്നേനെ?
അദ്ധ്വാനിയ്ക്കുന്ന, തൊഴില്‍ ചെയ്യാന്‍ മടിയില്ലാത്ത കേരലത്തിലെ പിന്നോക്ക വിഭാഗത്തിനു വെണ്ടിയാണ് ഞാന്‍ വാദിയ്ക്കുന്നത്. അവരു പിന്നോക്കരല്ല, കഴിവും സാമര്‍ദ്ദ്യവുമുള്ളവരാണ്. അവരെ പിന്നോക്കമാക്കിയതിന്റെ കുഴപ്പമേ ഉള്ളു. അവരുടെ മക്കള്‍ക്കു പഠിയ്കാന്‍ ആനുകൂല്യങ്ങള്‍ വേണം.
പിന്നെ സ്വന്തമായ തൊഴിലോ അദ്ധ്വാനമോ അറിഞ്ഞു കൂടാത്ത ജനതയിലുള്ളവര്‍ക്കു സഹായം ആവശ്യമാണെങ്കില്‍ അതിനും ആനുക്കുല്യമുണ്ടാകണം.
അതിനു വേണ്ടി ശ്രമിയ്ക്കുന്നതിനുള്ള ശ്രമം പിന്നോക്കര്‍ക്കു വേണ്ടിയുള്ള ശ്രമത്തിനു സാധാരണ ഗതിയില്‍ വിരുദ്ധമല്ല.
നിര്‍ത്തുന്നു.
">Link