ഈ ബ്ലോഗില്‍ ഞാനെഴുതുന്നത് എന്റെ വിശ്വാസങ്ങളും, അന്വേഷണങ്ങളും, ധാരണകളുമാണ്. പുതിയ സത്യങ്ങള്‍ക്ക് അവയെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
Sunday, June 15, 2008
ബ്ലൊഗെഴുത്തും മാറുന്ന നിയമ സാഹചര്യങ്ങളും
ഈ ചോദ്യത്തിന് ഇതിനോടകം പല സാഹചര്യങ്ങളീലായി കേരള ബ്ലോഗേഴ്സ് പല ഉത്തരങ്ങള്‍ കൊടുത്തിട്ടുണ്ട്. ബ്ലോഗ് എന്നു പാറഞ്ഞാല്‍ ഡയറിയാണ്‍്, ചിന്തയുടെ പ്രകാശനമാണ്‍്, പുതിയ അറിവാണ്‍്, ബൂലോകത്തെഴുതിക്കിട്ടിയ തീരാധാരമാണ്‍്, സിറ്റിസന്‍സ് ജേര്‍ണലിസമാണ്‍് ഇങ്ങനെ പലതും അതില്‍ പെടുന്നു.
ഈ സാഹചര്യത്തില്‍ ബ്ലോഗു സ്വാതന്ത്ര്യവും ചിലരുടെയെങ്കിലും ചിന്താവിഷയമായിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തെ നല്ല ഒരംശം ഉത്തരവാദിത്വത്തൊടെ ഉപയോഗിക്കുമ്പോള്‍ ചീലരെങ്കിലും അത് പരമാധികാര സ്വാതന്ത്ര്യമായി കരുതുന്നുണ്ട് എന്നാണ്‍് എന്റെ ധാരണ. അതായത് എന്തും ഏതും, തെറിവരെയും എഴുതാനുള്ള സ്വാതന്ത്ര്യം അഥവാ സൈബര്‍ അവകാശമാണ്‍് ഇവര്‍ക്കൂ ബ്ലോഗ്.
ഈയടുത്ത കാലത്തു നടന്ന കേരള്‍സ്.കൊമിന്റെ കണ്ടന്റു മോഷണം, കേരള ബ്ലോഗേഴ്സിന്റെ ആത്മാവിനെ എല്ലാ അര്‍ത്ഥത്തിലും വെളിച്ചത്തു കൊണ്ടുവന്നു എന്നാണ്‍് എന്റെ അഭിപ്രായം.
ഇനി ബ്ലോഗിനു മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്-ആഗോള പശ്ചാത്തലം. മുകളില്‍ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്ഥമയ രീതിയിലാണ് വിവികസിത രാജ്യങ്ങളില്‍ ബ്ലോഗുകളുടെ വളര്‍ച്ചയുണ്ടായത്. അവിടെ കോര്‍പ്പറേറ്റ്, വ്യവസായ, വാണീജ്യവകുപ്പുകളിലേക്ക് ബ്ലോഗിന്റെ നൂതന സദ്ധ്യതകള്‍ പെട്ടെന്നു ഉപായോഗിക്കപ്പെട്ടു.
അതോടെ ചില പ്രശ്നങ്ങളും തലപൊക്കുവാന്‍ തുടങ്ങി. അത്തരം ബ്ലോഗുകള്‍ കോര്‍പറേറ്റ്/വ്യാപാര/കമ്പനി സ്ഥാപങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍, അവരുടെ സ്വകാര്യ കസ്റ്റമേഴ്സിന്റെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എന്നിവ പുറത്തു കൊണ്ടുവരുവാന്‍ തുടങ്ങി. വ്യക്തിഹത്യ, ലീബല്‍, വര്‍ഗ്ഗീയ അവഹേളനം തുടങ്ങിയവയും ബ്ലോഗ്ഗെഴുത്തിന്റെ മറ്റു വശങ്ങളായിത്തീര്‍ന്നു. പുറം ലോകത്തു വ്യക്തമാക്കാന്‍ മടിക്കുന്ന പല വ്യക്തി സ്വഭാവങ്ങളും, താല്പര്യങ്ങളും ബ്ലൊഗിന്റെ സ്വകാര്യത്യയും അനോനിമതയും ഉപയോഗിച്ചു പ്രകാശനം ചെയ്തു തുടങ്ങിയപ്പോള്‍ അതു വ്യക്തിയുടെ മറച്ചു വച്ച സ്വഭാവത്തിലേക്കുള്ള ഒരു തിരനോട്ടമായും മാറി.
വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ ബ്ലോഗെന്ന ചിലവുകുറഞ്ഞ മാദ്ധ്യമത്തെ അവരുടെ കിടമത്സരത്തിനും, പരസ്യത്തിനൂം ഉപയോഗിക്കന്‍ തുടങ്ങിയതോടെ അതു ചില വന്‍സ്ഥാപനങ്ങളുടെ നഷ്ടത്തിലേക്കും പതനത്തിലേക്കും വഴിത്തെളിച്ചു.
അങ്ങനെ സ്വകാര്യസ്വാതന്ത്ര്യത്തിന്റെ നിഷ്കളങ്കമോ അല്ലാത്തതോ ആയ പ്രകാശനങ്ങള്‍ വ്യവസ്ഥാപിത താല്പര്യങ്ങളുമായി കൊമ്പുകോര്‍ക്കുന്ന അവസരം ബ്ലോഗിന്റെ ചരിത്രത്തില്‍ സംജാതമായി. അതോടെ ബ്ലോഗീന്റെ സ്വകാര്യ സ്വതന്ത്ര്യമെന്ത് അതിന്റെ പരിധിയെന്ത് എന്നൂ തുടങ്ങുന്നവ അധികാരസ്ഥാനങ്ങളില്‍ ചിന്തവിഷയമാകാന്‍ തുടങ്ങി. തല്ഫലമായി ബ്ലോഗെഴുത്തിനെ നിയന്ത്രീക്കുന്ന പൂതിയ നിയമാവലികള്‍ രംഗത്തു വരുവാനും ഇടയായി.
വികസിത രാജ്യങ്ങളാണ്‍് ഇവിടെയും തുടക്കം കുറിച്ചത്. അമേരിക്ക, കാനഡ, ആസ്ത്രേലിയ, ബ്രിട്ടന്‍ ഈ രജ്യങ്ങളൊക്കെ ബ്ലോഗെഴുത്തിന്റെ സ്വാതന്ത്ര്യത്തെ കൈകാര്യം ചെയ്യുന്നതിനു പല നിയമങ്ങളും നിലവില്‍ വരുത്തിയിരിക്കുന്നു.
ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ആ രാജ്യങ്ങളീല്‍ ഇന്നു ബ്ലോഗുകള്‍:
1. ലാഘവമായ ഒരു വ്യക്തി പ്രസിദ്ധീകരണമായിട്ടല്ല അധികാരികള്‍ കാണുന്നത്, മറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പത്രത്തിന്റെ നിലവാരത്തിലാണ്‍് അവയെ കാണുന്നത്. എന്നാല്‍ പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് മീഡിയ നിയമ വ്യവസ്ഥകളെ കൈകാര്യം ചെയ്യുന്നതിനു സ്വന്തമായ മാന്‍പവ്വറും റിസോഴ്സസും ഉണ്ട്. ബ്ലോഗ്ഗേഴ്സിന്‍് ആ സൌകര്യങ്ങ്ങള്‍ ഒന്നുമില്ലതാനും.
2ബ്ലോഗുകളിലെ പ്രസിദ്ധീകരണങ്ങള്‍ക്കു മാത്രമല്ല അവയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കമന്റുകള്‍ക്കും ബ്ലോഗര്‍ ഉത്തരവാദിയാണ്. ഒരു വ്യവസ്ഥാപിത പത്രത്തിലെ കത്തുക്കളുടെ സ്ഥാനമാണ്‍് ബ്ലോഗീലെ കമന്റുകള്‍ക്കുള്ളത്. അതായത് ബ്ലോഗു കമന്റില്‍ വ്യക്തിഹത്യയോ, ലിബലോ വന്നാലും അതിനുത്തരവാദി ബ്ലോഗറുതന്നെ.
അങ്ങനെ പലതും.
എന്നാല്‍ വികസിത രാജ്യങ്ങളിലേതുപോലെയുള്ള നിയമങ്ങള്‍ ഇന്‍ഡ്യയില്‍ ഇതുവരെ നിലവില്‍ വരുത്തിയിട്ടീല്ല, എങ്കിലും അധികം വൈകാതെ അവ ഇന്‍ഡ്യയിലും നടപ്പില്‍ വരാനാണ്‍് സാധ്യത എന്ന് Nita J. Kulkarni തന്റെ 'Blogging mistakes, copyright violations and nasty comments' see here എന്ന ലേഖനത്തില്‍ എഴുതുന്നു.
ഇന്ത്യയില്‍ ഈ നിയമങ്ങള്‍ ഇല്ല എങ്കിലും ഈയടുത്ത കാലത്തു നടന്ന ഒരു സംഭവത്തേക്കുറിച്ചു കുല്‍ക്കര്‍ണി എഴുതുന്നു see here
According to this news, a "22-year-old IT professional Rahul Krishnakumar Vaid from Gurgaon, Haryana was arrested by the Pune police for posting derogatory content about Congress chief Sonia Gandhi and Mahatma Gandhi on an orkut community named — “I hate Sonia Gandhi”".
ഈ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയുടെ ഉടമസ്ഥന്‍ കുറ്റവാളിയല്ല എന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു. കാരണം സോണിയ ഗാന്ധിയെ വെറുക്കുന്നു എന്നുള്ളത് ഒരാശയമാണ്‍്. എന്നാല്‍ വൈദിന്റെ കുറ്റം വൃത്തികെട്ട ഭാഷയില്‍ സോണിയ ഗാന്ധിയേക്കുറിച്ചുള്ള ഇ-മെയിലുകള്‍ മറ്റുള്ളവര്‍ക്കു കൈമാറി എന്നുള്ളതാണ്‍്.
അപ്പോള്‍ ഏത് ആശയത്തേയും കുറിച്ചെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ഒരു പ്രശ്നമാകുന്നു എന്നു ചുരുക്കം.
ഈ സാഹചര്യത്തില്‍ കെരള ബ്ലോഗേഴ്സും ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
ഈ മാറുന്ന പശ്ചാത്തലത്തില്‍ ബ്ലോഗേഴ്സു ചിന്തിക്കുക:
1 ബ്ലോഗെഴുത്തെന്നു പറയുന്നത് ഗൂഗിളിന്റെ ദാനമായികിട്ടിയ സൈബര്‍ കുടികിടപ്പില്‍ വെറുതെ തമാശയ്ക്കു കോറിയിടുന്ന വാക്കുകളാണോ അതോ അതൊരുത്തരവാദിത്തമോ? പ്രത്യേകിച്ച പരസ്പരം തെറിവിളിക്കാനും അധീക്ഷേപിക്കാനും അവഹേളിക്കാനും സ്വന്തവും അന്യന്റേതുമായ ബ്ലോഗുകള്‍ ഉപായോഗിക്കുന്നവര്‍.
2 ബ്ലോഗെഴുതി ആദായമൊന്നും കിട്ടിയില്ലെങ്കിലൂം സമ്പാദിച്ച സ്വത്തുക്കള്‍ ലക്ഷക്കണക്കിനു നഷ്ടപരിഹാരം കോടുക്കണമെന്നു ആരും തന്നെ ആഗ്രഹിക്കില്ലല്ലോ? എങ്കില്‍ അന്യനെ അധിക്ഷേപിക്കുന്നതിന്റെ രസം നുണയുമ്പോള്‍ അതൊനൊരു വലിയ വില കൊടുക്കേണ്ടീ വന്നേക്കാം എന്നാലോചിക്കുന്നത് നല്ലതല്ലേ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ പഴമൊഴീ.
ബാക്കി പിന്നീടെഴുതാം.
തല്‍ക്കാലം നിര്‍ത്തട്ടെ.
Sunday, May 11, 2008
ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.
ചോദിയ്ക്കുന്ന സാഹചര്യം
February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി’ എന്ന പോസ്റ്റില്‍ April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു.
“ഒരു മലയാാളി ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം
April 11, 2008 3:21 PM“.
കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു.
സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന്നത് എന്നെയാണ്‍്.
സന്ദേശത്തിന്റെ ആദ്യ-അവസാന വാചകങ്ങള്‍ മാത്രം ഇപ്പോള്‍ പ്രകാശിപ്പിയ്ക്കുന്നു.
‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.
https://www.blogger.com/comment.g?blogID=3727129769556518427&postID=2313911510183585314‘ (ആദ്യത്തെ വാചകം)
ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന് കരുതട്ടെ നന്ദി നമസ്ക്കാരം (അവസാനത്തെ വാചകം)
ഇതൊരു വ്യക്തിപര മെയില്‍ ആയി കാണാന്‍ പറ്റുമോ? ഞാന്‍ വളരെ ആലോചിച്ചു. ഇല്ല എന്നാണ് ഏത് കോണില്‍ കൂടിയൊക്കെ പരതിയിട്ടും എനിയ്ക്കു കീട്ടിയ ഉത്തരം.
കത്തിന്റെ ഉള്ളടക്കത്തെകുറിച്ചു പറഞ്ഞാല്‍, താങ്കളുടെ കമന്റ് ശരിയായ അറിവിനെ ആശ്രയിച്ചല്ല. അതിനാല്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കുള്ള വിവരങ്ങള്‍ ഞാനിതാ അയച്ചു തരുന്നു.
ഈ മെയില്‍ വ്യക്തിപരമായിക്കാണും എന്നുള്ള ആവശ്യം ന്യായമായതായി കാണാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍:
1.ഈ മെയിലയച്ച ബ്ലോഗറും ഞാനുമായി ഒരു മലയാളം ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായ യാതൊരു പരിചയവുമില്ല. ആ സാഹചര്യത്തില്‍ വ്യക്തിപരമായി കാണും എന്നുള്ള ജാമ്യമെടുക്കലില്‍ യാതൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.
2. കൂടാതെ ഇത്തരത്തിലുള്ള ഒരു മെയില്‍, ബ്ലോഗിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്യുന്നു. ബ്ലോഗില്‍ ഒരു പോസ്റ്റിനേക്കുറിച്ചു അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വരുന്നതു സ്വാഭാവികമാണല്ലോ. എന്റേത്‍ അതിലെ 47 മത്തെയും അവസാനത്തെയും കമന്റായിരുന്നു. എനിയ്ക്കു മുന്‍പു കമന്റെഴുതിയ 46 പേരുടെയൂം അഭിപ്രായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരില്‍ പലതും എന്റെ അഭിപ്രായത്തോടു സാമാനത പുലര്‍ത്തുന്നവ ആയിരുന്നു താനും.
അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ എന്റെ ധാരണയേ മാത്രം തിരുത്താന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം എനിയ്ക്കു മനസിലാകുന്നില്ല. അതോ മറ്റുള്ള ബ്ലോഗേഴ്സിന്റയും അവരുടെ കുടുബക്കാരുടെ മെയിയിലും അയാള്‍ അത്തരം തെറ്റിധാരണ നിമ്മാര്‍ജന പായ്ക്കേജുകള്‍ ഡെസ്പ്പാച്ചു ചെയ്തിട്ടുണ്ടോ?
3.ഒരു കമന്റിന് സാന്ദര്‍ഭികതയും അര്‍ത്ഥവുമുണ്ടാകുന്നത് അത് ബന്ധപ്പെട്ട പോസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‍്. കാലതാമസം അതിനൊരു തടസമായി, എന്ന് ഈ ബ്ലോഗര്‍ എഴുതിരിയ്ക്കുന്നത് വെറും ബാലിശമാണ്‍്.
4. ‘കമന്‍റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത്‘’. ഒരു ആവറേജ് മലയാളി ബ്ലോഗര്‍ക്ക്, വ്യക്തിയെ വസ്തുതയില്‍ നിന്നു വേര്‍തിരിയ്ക്കാന്‍ കഴിയാത്തതിന്റെ ഒരു റ്റീപ്പിയ്ക്കല്‍ ഉദാഹരണമാണിത്. ഇത്തരം പ്രാമാണിത്ത മനോഭാവമുള്ളവര്‍ ബ്ലോഗിന്റെ ഓബ്ജെക്റ്റിവിറ്റിയെക്കുറിച്ചറിഞ്ഞു കൂടാത്തവരാണ്‍്. ബ്ലൊഗേഴ്സിന്റെ അപര നാമധേയം തന്നെ ഈ ഒബ്ജെക്റ്റിവിറ്റിയെ പരോക്ഷമായി ലക് ഷ്യം വക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
5. ബ്ലോഗ്, വ്യക്തി സ്വകാര്യതയുടെ അതിര്‍വരമ്പുകളെ മാനിക്കയും വ്യക്തി സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലിബറല്‍ ആശയമാണ്‍്. എന്റെ സ്വാതന്ത്ര്യം അവസാനിയ്ക്കുന്നിടത്താണ്‍് അടുത്ത ആളിന്റെ സ്വാതന്ത്ര്യം ആരംഭിയ്ക്കുന്നത് എന്നതു ഇത്തരം പ്രമാണിത്ത ആശയക്കാര്‍ക്കു മനസിലാകാന്‍ വിഷമമാണെന്നു തോന്നുന്നു.
എന്റെ മലയാളം ബ്ലോഗില്‍ ഞാനെന്റെ ഈ-മെയില്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതീനൊരര്‍ത്ഥമുണ്ട്, എന്റെ മെയില്‍ അഡ്രസ് പബ്ലിക്ക് ഉപയോഗിയ്ക്കുന്നത് എനിയ്ക്കീഷ്ടമില്ല എന്നാണത്. ഈ മെയിലയച്ച ബ്ലോഗര്‍ക്ക്‍ അതിന്റെ അര്‍ത്ഥം ശരിയ്ക്കും അറിയാം. എന്നിട്ടും അയ്യാള്‍ എന്റെ ചോയിസിനെ മാനിയ്ക്കാതെ എന്റെ സ്വകാര്യതയീലേക്ക് ഇടിച്ചൂകയറാന്‍ തീരുമാനിച്ചു. അതിന് എന്റെ ഭര്‍ത്താവിന്റെ ഇ-മെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നു.
ഇതിന്റെ ഉദ്ദേശമെന്ത് എന്ന് ഞങ്ങള്‍ക്കു എത്ര ആലോചിച്ചിട്ടും പിടികീട്ടുന്നില്ല.
6. തന്റെ ഒരു കമനിന് മറ്റുള്ളവരുടെ അഭിപ്രായം മാറ്റാന്‍ കഴിയും എന്നൂള്ള അമിത വിശ്വാസമാണ്‍് ആ ബ്ലോഗറെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.
പക്ഷെ ആ ബ്ലോഗരുടെ കത്തു വായിച്ചതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. കാരാണം, പെരിങ്ങോടന്റെ ഭാഷാസംഭാവനയുടെ ഒരു രൂപം അതിനോടകം പല കമന്റുകളില്‍ കൂടിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അതെത്രെ ചെറുതായാല്‍ തന്നെയും അതിനെ മാനിയ്ക്കണം എന്നാണ്‍് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത്. അതു മാറ്റപ്പെടുത്തേണ്ട് ഒരഭിപ്രായമാണെന്ന് എനിയ്ക്കൂ തോന്നുന്നില്ല.
ചുരുക്കം
എനിയ്ക്കാ ബ്ലോഗറോട് പറയാനുള്ളതെല്ലാം ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റു ബ്ലോഗു സമക്ഷം ചൂണ്ടിക്കാണിക്കാന്‍ ശ്രമിയ്ക്കുന്നു എന്നേ ഉള്ളു.
Monday, April 28, 2008
മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും
ചോദ്യത്തിന്റെ പ്രേരകങ്ങള്‍:
1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം.
2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍
1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ
:മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍
മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ
തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്.
അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍.
അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്പര്യങ്ങളും, ആചാരങ്ങളും, കഥപറച്ചിലും, സംഗീതവും, ജാടയും തൊഴുത്തില്‍ കുത്തും, അസൂയയും ഫാക്‍ഷനിസവും (അതോ ഘെട്ടോയിസമോ), പാസിവിറ്റിയും, ഞാന്‍ മറ്റവനില്‍ നിന്നു വ്യത്യസ്ഥനായ ആഢ്യനാണ് എന്ന ഭാവവും എല്ലാം ഇന്നു പൊതു ജീവിതത്തിലേപ്പോലെ ബ്ലോഗിലും ഉണ്ട് . അളവുകള്‍ക്കു വ്യത്യാസം ഉണ്ടാകാം എന്നു മാത്രം.
അതുകൊണ്ടാണ് ഒരു ബ്ലോഗര്‍ എന്തെഴുതുന്നു എന്നതിലുപരി, ആ വ്യക്തിയുടെ പേരും ജെന്‍ഡറും പലര്‍ക്കും വിഷയമാകുന്നത്. അതായത് വ്യക്തിബദ്ധമാണ്‍് പൊതുവെ മലയാളം ബ്ലോഗുകള്‍ വിഷയബദ്ധമാകുന്നതിനു പകരം.
മുകളില്‍ പറഞ്ഞ പ്രാത്യേകതകള്‍ക്കെല്ലാം ഉതകുന്ന വിധത്തിലാണ്‍് പൊതുവെ നമ്മള്‍ ബ്ലോഗും കൈകാര്യം ചെയ്യുന്നത്. ബ്ലോഗിലൂടെ ആളുകളെ പരിചയപ്പെടുക, പിന്നീട് ചാറ്റിംഗിലേക്കും ടോക്കിലേക്കും ഇ- മെയിലിലേക്കും ആ പരിചയം വ്യാപിപ്പിക്കുക ഇതേതാണ്ടൊരു പാറ്റേണായി മാറിയിരിയ്ക്കുന്നു.
ഈ സൌഹൃദത്തിന്റെ ആഘോഷമായി, ചിലരൊക്കെ ബ്ലോഗു കൂടിക്കാഴ്ചകളും അതിനോടനുബന്ധിച്ച് ഈറ്റിഗും മറ്റും സംഘടിപ്പിക്കുന്നു. എല്ലാവരും പരസ്പരം കാണുന്നു. വീട്ടുകാര്‍ക്കും കുഞ്ഞുകുട്ടികള്‍ക്കും ആഘോഷത്തിനുള്ള അവസരം ഉണ്ടാകുന്നു; നല്ലതു തന്നെ.
എന്നാല്‍ ഈ കൂടിക്കാഴ്ചയും ആഘോഷവും ബ്ലോഗു വായനയേയും കമന്‍റ്റിനെയും ബാധിക്കാനിടയായാല്‍ (ഇന്നലേം കൂടി നമ്മളൊരുമിച്ചിരുന്നു ചായ കുടിച്ചതല്ലേ അദ്ദേഹത്തിന്റെ പോസ്റ്റിലൊരു നല്ല കമന്റിടാതെയിരിയ്ക്കുന്നതെങ്ങനെ എന്നു തോന്നുന്ന വിധേയത്വം, ഇന്നലേയും ചാറ്റു ചെയ്തപ്പോള്‍ എന്റെ പോസ്റ്റിനെക്കുറിച്ചു പറഞ്ഞതാണല്ലോ എന്നിട്ടും അതിനൊരു കമന്റിട്ടില്ലല്ലോ എന്നുള്ള പരിഭവങ്ങള്‍, അവന്‍ / അവള്‍ എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ എന്നു തുടങ്ങുന്ന സംഘം ചേരലിന്റെ ആഹ്വാനങ്ങള്‍) അതൊക്കെ ബ്ലോഗു സ്വാതന്ത്യത്തെ ബാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ബ്ലോഗു മീറ്റില്‍ ആളുകളെ ബിംബവല്‍ക്കരിയ്ക്കുന്ന വിധത്തിലുള്ള എഴുത്തും, കമന്റും പുതിയ ബ്ലോഗേഴ്സിനെയെങ്കിലും ഒരു പരിധിവരെ തെറ്റിദ്ധരിപ്പിക്കാനിടയാക്കില്ലേ എന്നും സംശയിക്കുന്നു.
അതുപോലെ മുഖ്യധാര ആശയങ്ങളെ ലാക്കാക്കാത്ത, മത, ജാതി, ഫണ്ടമെന്റലിസ്റ്റു ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗുകള്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.
മതപരമായ ആശയങ്ങള്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. കേരളത്തിന്റേതുപോലെയുള്ള ഒരു സാമൂഹ്യതയില്‍ ജാതി-മതപരമായ സത്യങ്ങളേക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ലാത്തതിനാല്‍ അവ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണ്. എന്നാല്‍ അവ മുഖ്യധാരയെ ലക്‍ഷ്യം വച്ചുള്ളതാകുമ്പോള്‍ അത്തരം ചര്‍ച്ചകളില്‍ വ്യക്തി സ്വാതന്ത്ര്യമുണ്ടാകുന്നു. അതായത്, ക്രിസ്ത്യാനിയുടേയും, ഹിന്ദുവിന്റെയും, മുസല്‍മാന്റയും സ്ഥാപന സ്വഭാവങ്ങളും വളര്‍ച്ചയും കേരളത്തിന്റെ മുഖ്യധാരാനിലനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. മറിച്ച് ഇവയുടെ ആഢ്യതയെ പുകഴ്ത്തി പറയാനുദ്ദേശിയ്ക്കുന്ന ബ്ലോഗുകള്‍ സ്വാതന്ത്യത്തെ ഹനിക്കുന്നു.
അതുപോലെ പൊതുവെ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടുന്ന ആശയങ്ങളും കമന്റു പാറ്റേണുകളും അതുവഴി ഉടലെടുക്കുന്ന കമന്റു ധ്രുവീകരണങ്ങളും ശ്രദ്ധിച്ചു പഠിച്ചാല്‍ അവയുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിയ്ക്കും. ഇതു കൂടാതെ ചില വ്യക്തികളുടെ കമന്റു വായിക്കുമ്പോഴും അവരുടെ സംഘടനാസ്വഭാവം മനസിലാക്കാന്‍ സാധിക്കും.
ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍, പ്രത്യക്ഷത്തില്‍ സംഘടനയോ ഗ്രൂപ്പോ ഒന്നുമില്ലാതെ നിലനില്‍ക്കുന്ന ഇന്നത്തെ മലയാളം ബ്ലോഗവസ്ഥയില്‍ ബ്ലോഗു സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ട്, അതുപോലെ സംഘടനാസ്വഭാവമുള്ള ബ്ലോഗുകളുമുണ്ട്.
ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
ഇനിയും ബ്ലോഗു സ്വാതന്ത്ര്യം എന്നാല്‍ എന്ത്, എന്നാരെങ്കിലും ചോദിച്ചാല്‍, എന്റെ അഭിപ്രായത്തില്‍, സ്വന്തമായ ഇഷ്ടവും രുചിയുമനുസരിച്ച് ബ്ലോഗുവായിക്കുക, അഭിപ്രായങ്ങള്‍ രൂപീകരിക്കുക, നിരൂപണം നടത്തുക. പരപ്രേരണയോ, ആശ്രിതത്വമോ, ബിംബവല്‍ക്കരണമോ, വ്യക്തി/സംഘടന ആഢ്യത്വമോ ബ്ലോഗാന്ന്തരീക്ഷത്തില്‍ ഉണ്ടാകാതിരിക്കുക. അതുപോലെ സ്വന്തം സമൂഹത്തിന്റേയും നാടിന്റേയും തന്റേയും ആത്മാവിനെ തൊട്ടറിഞ്ഞ് മറ്റുള്ളവര്‍ എന്തു പറയും എന്നു ചിന്തിക്കാതെ കമന്റിന്റെ എണ്ണം എത്രയാകുമെന്നു വ്യാകുലപ്പെടാതെ പോസ്റ്റുകള്‍ എഴുതാനുള്ള സ്വതന്ത്ര ചിന്ത.
എന്നു പറയുമ്പോള്‍ ബ്ലോഗ് അഗ്രിഗേറ്ററുകളും, വായനാ ലിസ്റ്റുകളും ബ്ലോഗു സ്വാതന്ത്യത്തെ അതിന്റെ പരമകാഷ്ഠയില്‍ ബാധീക്കുന്നു എന്നു വരുന്നു. ഇതിനോടു ധാരാളം പേര്‍ എത്രിക്കുമെങ്കിലും.
2. ബ്ലോഗ് അക്കാഡമിയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്തു നടന്ന ചര്‍ച്ചകള്‍.
ബെര്‍ളി തോമസ് എന്ന ബ്ലോഗറുടെ ഒരു പോസ്റ്റിലാണു ആദ്യമായി ബ്ലോഗു അക്കാദമിയെക്കുറിച്ചുള്ള ആശങ്കകള്‍ വായിക്കാനിടയായത്. ‘ബ്ലൊഗ് അക്കാദമികൊണ്ട് എന്തു പ്രയോജനം’ ‘http://berlythomas.blogspot.com/2008/04/blog-post_20.html
ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവം ആരോപിച്ചുകൊണ്ട് അദ്ദേഹം വ്യസനിക്കുന്നത് അതിന്റെ പ്രവര്‍ത്തനസ്വഭാവം ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാദ്ധിയ്ക്കുമെന്നാണ്‍് എന്നു കരുതുന്നു.
:ബ്ലോഗെന്നാല്‍ എന്ത്?
ബെര്‍ളിയുടെ പോസ്റ്റിലെ കമന്റുകളില്‍ ഉരുത്തിരിഞ്ഞു വന്ന ഒരു പ്രധാന ആശയമായിരുന്നു ബ്ലോഗ് ഒരു തുറന്ന ഡയറിക്കുറിപ്പാണ് എന്നത്. ഉദാ: ‘.... blog is more of an open diary concept, where an individual (or a countable group of people can jot down their thoughts on anything & everything) -പ്രമോദ്
ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങ്ങള്‍, യത്രാക്കുറിപ്പുകള്‍, സംബന്ധിച്ച പാര്‍ട്ടി, അടുക്കളയില്‍ നടത്തിയ പാചകം തുടങ്ങി എന്തിനേക്കുറിച്ചും എഴുതി പരസ്യപ്പെടുത്തുന്നതിനുള്ള ഒരുപാധിയാണ്‍് ബ്ലോഗെന്ന്.
മറ്റു ഭാഷയിലുള്ള ബ്ലോഗുകള്‍ പ്രത്യേകിച്ച് ഇംഗ്ലീഷ് ബ്ലോഗുകള്‍ പൊതുവെ ഇത്തരത്തിലുള്ളവയാണ്‍്. എന്റെ പട്ടി, ഹോബി, എന്റെ പ്രശ്നപരിഹാരം തുടങ്ങി ലൈംഗിക അനുഭവങ്ങള്‍ വരെ അവയില്‍ എഴുതപ്പെടുന്നു.
ഇത്തരം ബ്ലോഗുകളില്‍ പൊതുവെ മത-സാമൂഹ്യ പ്രീണനങ്ങളുടേയും പ്രേരണകളുടെയും അഭാവം ഒരു പ്രത്യേകതയാണ്‍്. എന്നു പറഞ്ഞാല്‍ ഇത്തരം ബ്ലോഗെഴുത്തുകാരില്‍ സ്വതവേ സമൂഹപ്രീണനങ്ങള്‍ക്കാതീതമായ വ്യക്തി സ്വാതന്ത്ര്യബോധം രൂപം കൊണ്ടിട്ടുണ്ട് എന്നു കാണാം. വര്‍ണവിവേചനത്തേയും കുത്തക മുതലാളിത്തത്തേയും അമേരിക്കന്‍ സാമ്രാജ്യവാദത്തേയും മാര്‍ക്സിസത്തേയും സംവരണത്തേയും കുറിച്ച് അവര്‍ സ്വാതന്ത്യബുദ്ധിയോടെ എഴുതുന്നു.
ഇത്തരം ബ്ലോഗുകളില്‍ നല്ല ഒര്രു വിഭഗം പ്രശ്നപര്രിഹാരാധിഷ്ഠിധമായിരിക്ക്കും. ഉദാ: എന്റെ കുട്ടിയ്ക്ക് പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല, എന്റെ കുട്ടിക്കു ഭയങ്കര വാശിയും ദേഷ്യവുമാണ്‍്, അതിനെന്തു ചെയ്യണം, അല്ലെങ്കില്‍ അതു ഞാനെങ്ങനെ പരിഹരിച്ചു? അല്ലെങ്കില്‍ അതെങ്ങനെ നിങ്ങള്‍ക്കു പരിഹരിയ്ക്കാന്‍ സാധിയ്ക്കും എന്നതിനേക്കുറിച്ചൊരു ശാസ്ത്രീയ അവലോകനം.
ഇനി മലയാളം ബ്ലോഗിലേക്കു വന്നാല്‍, മുകളില്‍ പറഞ്ഞ വിഭാഗത്തിലുള്ള ബ്ലോഗുകള്‍ എത്ര എണ്ണം നമുക്കു കാണാന്‍ കഴിയും? വിഷയഗതമായ കാര്യങ്ങളെക്കുറിച്ചു പ്രശ്ന പരിഹാരാടിസ്ഥാനത്തില്‍ എഴുതിയാല്‍ തന്നെ വൈകാരികമായ പ്രതികരണത്തിനപ്പുറത്തുകടന്ന് പ്രായോഗികമായ ഒരു പ്രശ്നപരിഹാരവും ആരും പറയാറില്ല. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന ബ്ലാങ്ക് വോയ്സ് പോലെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കേരളമണ്ണില്‍ വളര്‍ന്നു വികസിയ്ക്കാത്തതിന്റെ കാരണവും ഒരു പക്ഷെ ഇതു തന്നെയായിരിയ്ക്കും. സാക്ഷര കേരളത്തിലെ സ്ത്രീസ്വതന്ത്ര്യം വെറുമൊരു മിത്ത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് വെബ് സൈറ്റില്‍ വായിച്ചതിനെ ഖണ്ഡിയ്ക്കുവാന്‍ കഴിഞ്ഞില്ല.
ജീവിതത്തില്‍ ഞാന്‍ എങ്ങനെ ഒരു പ്രശ്നം പരിഹരിച്ചു എന്നുള്ളത് ഒരു ടോപ്പ് സീക്രറ്റായേ മലയാളി വക്കാറുള്ളു. ഞാന്‍ ഇന്നാരുടെ ഇന്നാരായതു കൊണ്ട് എന്റെ ഇന്നാരു അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അതു പരിഹരിച്ചു എന്നേ പറയാറുള്ളു. ഇത് അത്തരം ഇന്നാരുകള്‍ ഇല്ലാത്തവരെ കൊച്ചാക്കുന്നതിനുപകരിക്കുന്ന ഒരു ജാടയാണെന്ന് ആര്‍ക്കാണു അറിഞ്ഞുകൂടാത്തത്? ഇത്തരം മനോഭാവങ്ങളാണ്‍് ബ്ലോഗിലും വച്ചു പുലര്‍ത്തുന്നത്.അനേക ജാട മൂടുപടങ്ങള്‍ക്കുള്ളില്‍ ഒരേസമയം ഒളിച്ചിരിക്കുന്ന ഒരു മലയാളിക്കു വിഷയനിഷ്ഠമായി അഭിപ്രായങ്ങളും ആശയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിഷമമുണ്ടാകുന്നതു സ്വാഭാവികമാണ്. താന്‍ ഒരു വ്യക്തിയല്ല, സമൂഹആചാരങ്ങള്‍ കൊണ്ടു തീരുമാനിയ്ക്കപ്പെട്ട ഒരു ചട്ടക്കൂടാണ്‍് എന്നു വിശ്വാസിക്കുന്ന മലയാളിയുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. അങ്ങനെയല്ലാത്ത മലയാളിക്കു മാത്രമേ സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി ബ്ലോഗെഴുതാനും കഴിയൂ.
സമൂഹം വേണ്ട എന്നല്ല പറഞ്ഞത്. സമൂഹവും വ്യക്തിയും തമ്മില്‍ ക്രിയാത്മകമായി സംവേദിക്കണം. സാമൂഹ്യമായ കടപ്പാടും കടമയും നിറവേറ്റിക്കൊണ്ടു തന്നെ, സമൂഹത്തില്‍ നിന്നു മാറി നിന്നു വ്യക്തി സ്വതന്ത്രമായി ചിന്തിക്കണം
(ഇപ്പോഴത്തെ നിലയില്‍ ആരങ്കിലും ഒരു കാര്യം പറഞ്ഞു കൊടുത്ത് മറ്റൊരാളെ സഹായിച്ചു എന്നു വക്കുക. അതിന്റെ പേരില്‍ അയാള്‍എല്ലാ നാളും മറ്റെയാളിന്റെ മുന്‍പില്‍ സ്വാതന്ത്ര്യം അടിയറ വക്കേണ്ടതായി വരും. അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്തു ചവിട്ടി എന്നു പറയും. (വീണ്ടും പ്രമോദിനോടു കടപ്പാട്). ഇത്തരത്തില്‍ ചിന്തിക്കാത്ത മലയാളികളും ഉണ്ട്. പക്ഷെ അവരൊരു ന്യൂനപക്ഷമാണെന്നു മാത്രം. ബ്ലോഗിനൊരു മാലയാളം വേര്‍ഷന്‍ ഉണ്ടാക്കീത്തന്ന മലയാളികളെ ഇത്തരുണത്തില്‍ പ്രത്യേകം
സ്മരിയ്ക്കേണ്ടിയിരിയ്ക്കുന്നു).
മറ്റുള്ളവരുമായി തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കിടുക, അവയ്ക്കു പൊതുവായ പരിഹാരം കാണുക വഴി മനുഷ്യര്‍ തമ്മിലുള്ള സാമൂഹ്യ അകലം ഇല്ലാതാക്കുക തുടങ്ങിയ സ്വതന്ത്രവും മാനുഷീക മൂല്യാധിഷ്ഠീധവൂമായ പ്രശ്ന പരിഹാരരീതികള്‍ പൊതുവെ മലയാളി അനുവര്‍ത്തിയ്ക്കാറില്ല.
ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ സ്വതന്ത്ര ബ്ലോഗിംഗ് എന്ന ആശയം മലയാളബ്ലോഗില്‍ അത്ര പ്രചാരം സിദ്ധിയ്ക്ക്കാത്തതിന്റ് കാരണങ്ങള്‍ (1)മലയാളി ഇനിയും പൊതുവെ സമൂഹ്യചട്ടക്കൂട്ടുകളില്‍ ന്നിന്നു മോചിതനായിട്ടീല്ല (2) മാനുഷിക മൂല്യങ്ങളിലധിഷ്ഠിധമായ വ്യക്തിസ്വാതന്ത്ര്യം മലയാളി ജീവിതത്തിന്റെ ഭാഗാമായിട്ടില്ല.
അതായത് ബ്ലോഗേഴ്സ്, ബ്ലോഗ് അക്കാഡമി വഴി വന്നാലും അല്ലാതെ വന്നാലും ഈ പ്രശ്നം നിലനില്‍ക്കുന്നു. ഇത് ബ്ലോഗ് അക്കാദമിയുടെ പ്രശ്നമാണോ?
മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ ബ്ലോഗ് അക്കാദമി ചെയ്യുന്നത് വളരെ ശ്ലാഘനീയമായ ഒരു കാര്യം തന്നെയാണ്. ബ്ലോഗിന്റെ സാങ്കേതിക വശങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവരുടെ ഇടയിലേക്ക് ആ സഹായം എത്തിച്ചുകൊടുക്കുന്നു. മലയാളം ബ്ലോഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രായോഗിക പ്രശ്ന പരിഹാരത്തിനായി കുറച്ചു ബ്ലോഗേഴ്സ് തയ്യാറായിരിയ്ക്കുന്നു.
ബ്ലോഗ് അക്കാദമിയിലൂടെ ബ്ലോഗില്‍ കൊണ്ടുവരുന്ന ആളുകളെ തങ്ങളുടെ ഉപഗ്രഹങ്ങളായി നിര്‍ത്താനുള്ള മൊഹം അതിന്റെ പ്രവര്‍ത്തകര്‍ക്കുണ്ട് എന്നു തോന്നുന്നില്ല. തോന്നിയാലും സ്വതന്ത്രബുദ്ധീയുള്ളവര്‍ അതിനു പൂറത്തു ചാടും.
കമ്പ്യൂട്ടറെന്നു പറഞ്ഞാല്‍ ബ്ലോഗെഴുത്തല്ല എന്നാരും ആരോടും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതങ്ങനെയാണെന്നാരെങ്കിലും ധരിച്ചു വശായി എങ്കില്‍ അതിനു ബ്ലോഗ് അക്കാദമിക്ക് ഉത്തരവാദിത്വവുമില്ല. അതുപോലെ വേലേം കൂലീമില്ലാത്തവന്‍ ബ്ലോഗെഴുതി സമയം കളയുന്നതിന്റെയും ഉത്തരവാദികള്‍ ബ്ലോഗക്കാദമി ആയിരിക്കില്ല. സ്വന്തം സമയത്തിന്റേയും പണത്തിന്റേയും ഉപയോഗം എങ്ങനെ പ്രയോറിറ്റൈസ് ചെയ്യണമെന്നറിയാത്തവര്‍ക്കു ബ്ലോഗിലായാലും പുറത്തായാലും പ്രശ്നങ്ങളുണ്ടാകും.
എന്റെ മറ്റൊരു ഭയം, പുതിയതായി എന്തെങ്കിലും പഠിക്കണം മനസിലാക്കണം എന്നുള്ള ഒരു താല്പര്യം ഉള്ളവരാണ് ബ്ലോഗെഴുതാന്‍ തയ്യാറായി വരുന്നവര്‍. കുറച്ചെങ്കിലും സ്വതന്ത്രചിന്തയുള്ളവര്‍ എന്നു വിവക്ഷ. അവര്‍ക്ക് ഇന്നത്തെ മലയാളി ബ്ലോഗാന്തരീക്ഷം എന്തു മോഡലാണു നല്‍കുന്നത്?
വിശാലമനസ്കനും കൊച്ചു ത്രേസ്യായുമാണോ അവര്‍ക്കു മോഡലാകുന്നത്, ബെര്‍ലിയുടെ കാഴ്ചപ്പാടനുസരിച്ച്? (എനിക്കു വളരെ ഇഷ്ടപ്പെട്ട രണ്ടു ബ്ലോഗേഴ്സ് ആണ് അവര്‍ ; സംശയമില്ല ) . വ്യക്തിയല്ല ബ്ലോഗിന്റെ മോഡല്‍, ബ്ലോഗെഴുത്തിന്റെ പ്രിന്‍സിപ്പിള്‍സ്(തത്വങ്ങള്‍) ആണ്.
അതു പോലെ സാഹിത്യം ബ്ലോഗിന്റെ ഒരു ശാഖമാത്രമാണ്‍്. എന്റെര്‍റ്റെയ്ന്‍-മെന്റ്സും, സ്പോര്‍ട്സും, സിനിമയും സാംഗീതവും പോലെ.
ചെറിയ കുട്ടികള്‍ തൊട്ടു പ്രായമായവര്‍ വരെ കൊഴിക്കോടു ശില്‍പ്പശാലയില്‍ പങ്കെടുത്തു. ഓട്ടോ റിക്ഷക്കാരും അദ്ധ്യാപകരും ഡോക്ടര്‍മാരുമടങ്ങൂന്ന ഒരു ജനകീയക്കൂട്ടം. അവര്‍ക്കു സ്വതന്ത്രമായി ചിന്തിയ്ക്കാനും സ്വതന്ത്രബുദ്ധിയോടെ ബ്ലോഗെഴുതാനും കഴിയട്ടെ എന്നാശംസിയ്ക്കുന്നു.
ഇനി ബ്ലോഗ് അക്കാദമിക്കു സംഘടനാസ്വഭാവമുണ്ടോ എന്ന ഭയം.
കേരളത്തിലെ എല്ലാപ്രസ്ഥാനങ്ങളും സംഘടനയുടെ പേരിലാണ് നശിച്ചതെന്നു ബെര്‍ലി തോമസ് പറയുന്നു. ഏതാണീ സംഘടനകളെന്നദ്ദേഹം പറഞ്ഞില്ല.സൌത്താഫ്രിക്കയില്‍ ഇപ്പോള്‍ മലയാളി സംഘടനകളില്ല, ആരെങ്കിലും മരിക്കുക തുടങ്ങിയ അത്യാഹിതങ്ങള്‍ക്കു പിരിവെടുക്കുന്നതല്ലാതെ. പണ്ടു പലയിടത്തും അതുണ്ടായിരുന്നൂ. അന്നത്തെ സംഘടനാവീരന്‍മാരായ തച്ചോളി ഒതേനന്‍മാരുടെ അങ്കപ്പയറ്റുകളെക്കുറിച്ച് എഴുതിയാല്‍ തീരില്ല.
എന്നാല്‍ ഇവിടെ ഘാന, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കെല്ലാം തന്നെ നല്ല നിലയിലുള്ള സംഘടനകളുണ്ട്. സംഘടന വഴി അവരുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നുമുണ്ട്. തുടര്‍ച്ചയായ കൂട്ടായ്മയില്‍ പങ്കെടുക്കുന്നത് അവര്‍ക്കു സന്തോഷവും ഉന്മേഷവും പകരുന്നു.
അപ്പോള്‍ സംഘടന എന്ന ആശയത്തിനല്ല തെറ്റ്, അതെങ്ങനെ ആരു ഉപയോഗിയ്ക്കുന്നു എന്നതിലാണ്‍്. ഇതു പറഞ്ഞതുകൊണ്ട് ബ്ലോഗ് അക്കാദമി ഒരു സംഘടനയാണെന്നു ഞാന്‍ വിവക്ഷിക്കയല്ല. സംഘടന എന്ന ആശയം ആരോപിച്ച്, ഒരുകൂട്ടരെ മോശക്കാരാക്കരുത് എന്നേ പറയുന്നുള്ളു.
സംഘടന അണികളെ നിരത്താന്‍ ഉണ്ടാക്കുന്നതു കൊണ്ടുമാത്രമല്ല പരാജയപ്പെടുന്നത് അണികളായി നില്‍ക്കാന്‍ ഒരൂകൂട്ടര്‍ തയ്യാറായി നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. ഞാനും മറ്റുള്ളവരും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംഘടന വിജയിക്കുന്നത്.
പിന്നെ എന്തു പ്രസ്ഥാനത്തേക്കുറിച്ചു ചിന്തിക്കുമ്പോഴും നാം നമുക്കു ചുറ്റും നിലനില്‍ക്കുന്ന ദേശീയ-ആഗോള രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥയെക്കുറിച്ചു ബോധവാന്മാരാകണമെന്നുള്ളത് സ്വതന്ത്രചിന്തയുള്ളവര്‍ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്‍്.
ഇന്നു കച്ചവട മുതലാളിത്വം ഏറ്റവും ഭയക്കുന്ന ഒന്നാണ് സംഘടന. സംഘടനയുടെ നേതാക്കളെ പ്രീണനങ്ങളുപയോഗിച്ചൂ മരവിപ്പിക്കുക മൂതലാളിത്വത്തിന്റെ ഒരു തന്ത്രമാണ്‍്. അവിടെയും സ്വതന്ത്രബുദ്ധിയുള്ള സംഘടനാനേതാക്കള്‍ക്കു പലതും ചെയ്യാന്‍ സാദ്ധിയ്ക്കും
ബ്ലോഗിലൂടെ സ്വതന്ത്രബുദ്ധി എന്താണെന്നൂ മലയാളിക്കു മനസ്സിലാക്കാന്‍ കഴീഞ്ഞാല്‍ അതുവഴി നല്ല സംഘടനകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, ഇന്നത്തെ ദുഷിച്ചു നാറിയ സ്ഥാപനവല്‍കൃത സംഘടനകള്‍ക്ക് ഒരു ആള്‍ട്ടര്‍നേറ്റീവ് അതു വഴി ഉണ്ടാകാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ ബെര്‍ലീ? . അങ്ങനെ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്, ശരിയാണ്. എന്നാലും നല്ലതിനു വേണ്ടി ആശിയ്ക്കാം.
ചുരുക്കം
1.ബ്ലോഗെന്നാല്‍ വ്യക്തിനിഷ്ടമായ ആശയങ്ങളെ സ്വതന്ത്രബുദ്ധിയോടെ അവതരിപ്പിക്കാനുള്ളതാകുന്നു.
2.എന്റെ അഭിപ്രായത്തില്‍, ഇന്നത്തെ മലയാളം ബ്ലോഗാന്തരീക്ഷത്തില്‍ സ്വതന്ത്രബ്ലോഗിന്റെ ഈ ആശയം പൊതുവെ പ്രാവര്‍ത്തികമായിട്ടില്ല. കാരണം മലയാളി പൊതുവെ അവന്റെ സാമൂഹ്യ ദേശീയ ചട്ടക്കൂട്ടിന്റെ പ്യൂപ്പപൊട്ടിച്ച് ഒരു സ്വതന്ത്രചീത്രശലഭമായി പുറത്തു വന്നിട്ടില്ല.
3.ബ്ലൊഗു കൂട്ടായ്മയിലും അതുമൂലമുണ്ടാകുന്ന സുഹ്രുദ് ബന്ധങ്ങളിലും യാതൊരു തെറ്റും എനിയ്ക്കു കാണാന്‍ കഴിയുന്നില്ല.
4ബ്ലോഗക്കാഡമിയുടെ ഇടപെടല്‍ ബ്ലോഗു സ്വാതന്ത്ര്യത്തെ ദോഷമായി ബാധിക്കും എന്നുള്ള ആശങ്കയില്‍ വലിയ കാര്യമില്ല.
5ബ്ലോഗക്കാദമിയുടെ ഉദ്യമത്തിലൂടെ സ്വതന്ത്രബുദ്ധിയുള്ള ബ്ലോഗേഴ്സ് കൂടാനുള്ള സാദ്ധ്യതയുണ്ട്. എങ്കില്‍ അതൊരു നല്ല നാളേയേക്കുറീച്ച് ആശിയ്ക്കാനുള്ള വക തരുന്നു.