Sunday, May 11, 2008

‍ഒരു ബ്ലോഗരുടെ കമന്റിനുള്ള പ്രതികരണം ഭര്‍ത്താവിന്റെ ഇ-മെയിലില്‍.

ഇതു ബ്ലോഗോ പ്രമാണിക്കവലയോ?



ചോദിയ്ക്കുന്ന സാഹചര്യം



February 23, 2008 ല്‍ one swallow യുടെ ‘പെരിങ്ങോടനെന്തു പറ്റി‍’ എന്ന പോസ്റ്റില്‍ ‍April 11 2008 ന്‍ ഞാന്‍ ഒരു കമന്റിട്ടു. ആ കമന്റിന്റെ പകര്‍ത്തി താഴെ ഒട്ടിച്ചിരിക്കുന്നു.



“ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം
April 11, 2008 3:21 PM“.




കഴീഞ്ഞ ദിവസം എന്റെ ഭര്‍ത്താവിന്റെ (ആവനാഴി) ഇ-മെയിലില്‍ ഒരു സന്ദേശം എത്തിയിരിയ്ക്കുന്നു.



സന്ദേശം പക്ഷെ അഡ്രസു ചെയ്തിരിക്കുന്നത് എന്നെയാണ്‍്.




സന്ദേശത്തിന്റെ ആദ്യ-അവസാന വാചകങ്ങള്‍ മാത്രം ഇപ്പോള്‍ പ്രകാശിപ്പിയ്ക്കുന്നു.





‘പെരിങ്ങോടനെന്ത് പറ്റി എന്ന പോസ്റ്റില്‍ അവസാനം താങ്കളിട്ട കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത് , വൈകിയതിനാല്‍ അവിടെ ഇടാതെ നേരിട്ടയക്കുന്നു.
https://www.blogger.com/comment.g?blogID=3727129769556518427&postID=2313911510183585314‘ (ആദ്യത്തെ വാചകം)




ഇതൊരു വ്യക്തിപരമെയില്‍ ആയിക്കാണും എന്ന് കരുതട്ടെ നന്ദി നമസ്ക്കാരം (അവസാനത്തെ വാചകം)



ഇതൊരു വ്യക്തിപര മെയില്‍ ആയി കാണാന്‍ പറ്റുമോ? ഞാന്‍ വളരെ ആലോചിച്ചു. ഇല്ല എന്നാണ് ഏത് കോണില്‍ കൂടിയൊക്കെ പരതിയിട്ടും എനിയ്ക്കു കീട്ടിയ ഉത്തരം.



കത്തിന്റെ ഉള്ളടക്കത്തെകുറിച്ചു പറഞ്ഞാല്‍, താങ്കളുടെ കമന്റ് ശരിയായ അറിവിനെ ആശ്രയിച്ചല്ല. അതിനാല്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതിലേക്കുള്ള വിവരങ്ങള്‍ ഞാനിതാ അയച്ചു തരുന്നു. ‍



ഈ മെയില്‍ വ്യക്തിപരമായിക്കാണും എന്നുള്ള ആവശ്യം ന്യായമായതായി കാണാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍:



1.ഈ മെയിലയച്ച ബ്ലോഗറും ‍ ഞാനുമായി ഒരു മലയാളം ബ്ലോഗര്‍ എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായ യാതൊരു പരിചയവുമില്ല. ആ സാഹചര്യത്തില്‍ വ്യക്തിപരമായി കാണും എന്നുള്ള ജാമ്യമെടുക്കലില്‍ യാ‍തൊരു യുക്തിയും കാണാന്‍ കഴിയുന്നില്ല.



2. കൂടാതെ ഇത്തരത്തിലുള്ള ഒരു മെയില്‍, ബ്ലോഗിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളേയും ചോദ്യം ചെയ്യുന്നു. ബ്ലോഗില്‍ ഒരു പോസ്റ്റിനേക്കുറിച്ചു അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വരുന്നതു സ്വാഭാവികമാ‍ണല്ലോ. എന്റേത്‍ അതിലെ 47 മത്തെയും അവസാനത്തെയും കമന്റായിരുന്നു. എനിയ്ക്കു മുന്‍പു കമന്റെഴുതിയ 46 പേരുടെയൂം അഭിപ്രായങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരില്‍ പലതും എന്റെ അഭിപ്രായത്തോടു സാമാ‍നത പുലര്‍ത്തുന്നവ ആയിരുന്നു താനും.



അപ്പോള്‍ പിന്നെ ഈ ബ്ലോഗര്‍ എന്റെ ധാരണയേ മാത്രം തിരുത്താന്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥം എനിയ്ക്കു മനസിലാകുന്നില്ല. അതോ മറ്റുള്ള ബ്ലോഗേഴ്സിന്റയും അവരുടെ കുടുബക്കാരുടെ മെയിയിലും അയാള്‍ അത്തരം തെറ്റിധാരണ നിമ്മാര്‍ജന പായ്ക്കേജുകള്‍ ഡെസ്പ്പാച്ചു ചെയ്തിട്ടു‍ണ്ടോ?




3.ഒരു കമന്റിന് സാന്ദര്‍ഭികതയും അര്‍ത്ഥവുമുണ്ടാകുന്നത് അത് ബന്ധപ്പെട്ട പോസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്‍്. കാലതാമസം അതിനൊരു തടസമായി, എന്ന് ഈ ബ്ലോഗര്‍ എഴുതിരിയ്ക്കുന്നത് വെറും ബാലിശമാണ്‍്.




4. ‘കമന്‍‌റ്റ് എന്നിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടോ എന്ന് തോന്നുന്നതിനാലാണീ കത്ത്‘’. ഒരു ആവറേജ് മലയാളി ബ്ലോഗര്‍ക്ക്, വ്യക്തിയെ വസ്തുതയില്‍ നിന്നു വേര്‍തിരിയ്ക്കാന്‍ കഴിയാത്തതിന്റെ ഒരു റ്റീപ്പിയ്ക്കല്‍ ഉദാഹരണമാണിത്. ഇത്തരം പ്രാമാണിത്ത മനോഭാവമുള്ളവര്‍ ബ്ലോഗിന്റെ ഓബ്ജെക്റ്റിവിറ്റിയെക്കുറിച്ചറിഞ്ഞു കൂടാത്തവരാണ്‍്. ബ്ലൊഗേഴ്സിന്റെ അപര നാമധേയം തന്നെ ഈ ഒബ്ജെക്റ്റിവിറ്റിയെ പരോക്ഷമായി ലക് ഷ്യം വക്കുന്നുണ്ട് എന്നാണ് എന്റെ‍ വിശ്വാസം.



5. ബ്ലോഗ്, വ്യക്തി സ്വകാര്യതയുടെ അതിര്‍വരമ്പുകളെ മാനിക്കയും വ്യക്തി സ്വാതന്ത്ര്യത്തെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു ലിബറല്‍ ആശയമാണ്‍്. എന്റെ സ്വാതന്ത്ര്യം അവസാനിയ്ക്കുന്നിടത്താണ്‍് അടുത്ത ആളിന്റെ സ്വാതന്ത്ര്യം ആരംഭിയ്ക്കുന്നത് എന്നതു ഇത്തരം പ്രമാണിത്ത ആശയക്കാര്‍ക്കു മനസിലാകാന്‍ വിഷമമാണെന്നു തോന്നുന്നു.



എന്റെ മലയാളം ബ്ലോഗില്‍ ഞാനെന്റെ ഈ-മെയില്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതീനൊരര്‍ത്ഥമുണ്ട്, എന്റെ മെയില്‍ അഡ്രസ് പബ്ലിക്ക് ഉപയോഗിയ്ക്കുന്നത് എനിയ്ക്കീഷ്ടമില്ല എന്നാണത്. ഈ മെയിലയച്ച ബ്ലോഗര്‍ക്ക്‍ അതിന്റെ അര്‍ത്ഥം ശരിയ്ക്കും അറിയാം. എന്നിട്ടും അയ്യാള്‍ എന്റെ ചോയിസിനെ മാനിയ്ക്കാതെ എന്റെ സ്വകാര്യതയീലേക്ക് ഇടിച്ചൂകയറാന്‍ തീരുമാനിച്ചു. അതിന് എന്റെ ഭര്‍ത്താവിന്റെ ഇ-മെയില്‍ ഉപയോഗിച്ചിരിയ്ക്കുന്നു.



ഇതിന്റെ ഉദ്ദേശമെന്ത് എന്ന് ഞങ്ങള്‍ക്കു എത്ര ആലോചിച്ചിട്ടും പിടികീട്ടുന്നില്ല.





6. തന്റെ ഒരു കമനിന് മറ്റുള്ളവരുടെ അഭിപ്രായം മാറ്റാന്‍ കഴിയും എന്നൂള്ള അമിത വിശ്വാസമാണ്‍് ആ ബ്ലോഗറെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.



പക്ഷെ ആ ബ്ലോഗരുടെ കത്തു വായിച്ചതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. കാ‍രാണം, പെരിങ്ങോടന്റെ ഭാഷാസംഭാവനയുടെ ഒരു രൂ‍പം അതിനോടകം പല കമന്റുകളില്‍ കൂടിയും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ അതെത്രെ ചെറുതായാല്‍ തന്നെയും അതിനെ മാനിയ്ക്കണം എന്നാണ്‍് ഞാന്‍ എന്റെ കമന്റില്‍ എഴുതിയത്. അതു മാറ്റപ്പെടുത്തേണ്ട് ഒരഭിപ്രായമാണെന്ന് എനിയ്ക്കൂ തോന്നുന്നില്ല.


ചുരുക്കം

എനിയ്ക്കാ ബ്ലോഗറോട് പറയാനുള്ളതെല്ലാം ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അയാളുടെ തെറ്റു ബ്ലോഗു സമക്ഷം ചൂണ്ടിക്കാണിക്കാന്‍ ശ്രമിയ്ക്കുന്നു എന്നേ ഉള്ളു.