Sunday, August 09, 2009

‘ദേവദാസികള്‍‘ വേശ്യകളാണോ

ചാണക്യാ

വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ.

ഇന്ത്യയിലെ ദേവദസി സമ്പ്രദായം അതിപുരാതമായ ഒരു വ്യവസ്ഥയായതിനാലും അതിന്റെ പതനം വേശ്യാവസ്ഥയിലേക്കെത്തിയതിനാ‍ലും പൊതുവെ ആളുകള്‍ ദേവദാസികള്‍=വേശ്യ എന്നു മനസിലാക്കുന്നു.

എന്നാല്‍ ദേവദാസികളെക്കുറിച്ച് വളരെയധികം റെഫര്‍ ചെയ്തിട്ടും ചാണക്യനും ദേവദാസി=വേശ്യ എന്നു പറയുന്നതെന്താണ്‍് അന്നു സംശയിക്കുന്നു.

എന്റെ അറിവില്‍ ‘ദേവദാസികള്‍’ ബുദ്ധമതകാലത്തെ ദേവ ദാസികളായി ജീവിക്കാന്‍ സ്വയം തയ്യാറായവരാണ്‍്. ബുദ്ധമതത്തിന്റെ ദേവസങ്കല്പവും ബ്രാഹ്മണമത ദൈവ സങ്കല്പവും രണ്ടാണെന്ന് ഞാന്‍ പ്രത്യേകിച്ചു പറയേണ്ടല്ലോ. ബുദ്ധവിഹാരങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ വളരെ മാന്യമായി,ആദര്‍ശസ്ത്രീകളായി ജീവിച്ചിരുന്നവരായിരുന്നു അവര്‍. അറിവും കലയും ഒരു പോലെ വഴങ്ങിയിരുന്നവര്‍.

എന്നാല്‍ ബ്രാഹ്മണമതത്തിന്റെ ദൈവ ക്ഷേത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയാണ്‍് ഉണ്ടായത്.

തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല എന്നാണ്‍് എന്റെ അറിവ്. ബുദ്ധമതകാലം കഴിഞ്ഞ ബ്രാഹ്മണ/ഹിന്ദു മത കാലത്തിലൂടെ രാജാഫ്യൂഡല്‍ വാഴ്ചയിലൂടെ ജനാധിപത്യത്തിലെത്തിച്ചേര്‍ന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങള്‍ക്കു വീധേയമായ ഇന്ത്യയിലെ സ്തീ അവസ്ഥയാണ്‍് ദേവദാസി സമ്പ്രദായം. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വളര്‍ച്ചയുടെ സ്വത്ത്വവുമുള്‍ക്കൊള്ളുന്നു അത്. അതിനാല്‍ വളരെ സെന്‍സിറ്റീവ് ആയി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്‍് അതെന്നു പറയട്ടെ.

ഈ വളര്‍ച്ചയെക്കുറിച്ച് ഞാന്‍ എന്റെ ഒരു
പഴയ പോസ്റ്റില്‍ എഴുതിയിരുന്നു. ദേവദാസി സ്മ്പ്രദായത്തെക്കുറിച്ച് വളരെ റിസേര്‍ച്ചുകള്‍ നടത്തിയ ഡോക്ടര്‍ കെ.ജെ ജംനദാസിന്റെ പഠനങ്ങളെ ആശ്രയിച്ചായിരുന്നു ഞാന്‍ എന്റെ പോസ്റ്റു തയ്യാറാക്കിയത്.

തിരുവിതാംകൂറില്‍ ദേവദാസികള്‍ ഉണ്ടായിരുന്നില്ല എന്നു പറയാന്‍ കാരണം

1. ബ്രാഹ്മണമത പ്രകാരം ദേവദാസികളാക്കിയവര്‍ ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരാണ്‍്
2. അവരുടെ വിവാഹം ബാല്യകാലത്തു തന്നെ അമ്പല ദൈവങ്ങളുമായി നടക്കുന്നു. (ബ്രാഹ്മണ്ണാന്റെ കാമപൂരണത്തിന് ഇരയാകുന്നു)
3. ഇവര്‍ അമ്പലം ചുറ്റിപ്പറ്റിയാണ്‍് വളര്‍ന്നിരുന്നത്. (ദേവദാസി സമ്പ്രദായം നിയമപരമായി നിര്‍ത്തലാക്കുന്നതിനു മുന്‍പ് തെക്കെ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ എത്ര ദേവദാസികള്‍ ഉണ്ടായിരുന്നു എന്ന് അറിയാന്‍ എന്റെ പോസ്റ്റു വായിക്കു).

എന്നാല്‍ രാജഭരണകാലഘട്ടത്തില്‍ ‘ദേവദാസികള്‍‘ രാജകൊട്ടാരത്തില്‍ വരാന്‍ തുടങ്ങി. വേശ്യകളായിട്ടായിരുന്നു അത്. അവരെ വേശ്യാവൃത്തിക്കു മാത്രമല്ല എസ്പിയൊണേജിനും രാജാക്കന്മാര്‍ ഉപയോയിച്ചിരുന്നു. അതുപോലെ സ്വത്തുണ്ടാക്കുന്നതിനും ഡിപ്ലൊമാറ്റ്സുകളെ പ്രീതിപ്പെടുത്തുന്നതിനും ഒക്കെ എന്നു ചരിത്രം പറയുന്നു.


അതുപോലെ ദേവദാസികളുടെ കഥകള്‍ തിരുവിതാം കൂറിലെ കൊട്ടാരവേശ്യകളെ പോലെ ഹൈ പ്രൊഫൈല്‍ ജീവിതങ്ങളല്ലായിരുന്നു. അങ്ങനെയുള്ള ഒരു വേശ്യയില്‍ ഉണ്ടായ മക്കള്‍ക്ക് രാജഭരണം കൈവരാഞ്ഞതിന്റെ കാരണം എനിക്കും മനസിലാകുന്നില്ല. കാരണം അവര്‍ രാജാവിന്റെ മക്കളായിരുന്നുവല്ലൊ. ഉം ഏതായാലും അതു വേറെ കാര്യം.

എന്നാല്‍ ദേവദാസി വര്‍ഗത്തില്‍ പിറന്ന ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതം അങ്ങനെയൊന്നും ഗ്ലാമറിലല്ല. ദേവദാസി വ്യവസ്ഥ നിയമം മൂലം റദ്ദു ചെയ്തു എങ്കിലും ഗവണ്മെന്റ് അവരെ പുനരധിവസിപ്പിക്കാനുള്ള സ്റ്റ്രാറ്റജീസ് ഒന്നും കൈക്കൊണ്ടില്ല. അവരുടെ ഇന്നത്തെ നില വളരെ ശോചനീയമാണ്‍്. സ്വന്തം മക്കളെ ചെറുപ്പത്തിലേ മറ്റുള്ളവര്‍ക്കു വില്‍ക്കുക സാധാരണമാണ്‍്. അല്ലെങ്കില്‍ അവരെ ആരും വിവാഹം കഴിക്കുകയില്ല. പലരും വേശ്യാലയങ്ങളില്‍ എത്തിപ്പെടും. അങ്ങനെ പോകുന്നു.

ചുരുക്കത്തില്‍ വേശ്യസമ്പ്രദായം =ദേവദാസിസമ്പ്രദായം ‍ എന്നു പറഞ്ഞാല്‍ വേശ്യകള്‍ക്കു പ്രത്യേകമായി ഒരു നഷ്ടവുമില്ല. എന്നാല്‍ തിരിച്ചു പറയുന്നതു ശരിയല്ല. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്.







8 comments:

Anonymous said...
This comment has been removed by the author.
Anonymous said...

ശ്രീ മാവേലി കേരളം
" ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം"
ഇതില് ഒരു വിയോജിപ്പ്, പാരമ്പര്യമാണ് എന്നതിന് പകരം ആയിരുന്നു എന്ന് എഴുതുന്നതായിരിക്കും ഭംഗി.ബ്രാഹ്മണ മതത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോള്‍ അതിന്റെ രൂപവും ഭാവവും ഒക്കെ മാറി, എന്റെ അറിവിലും ദേവദാസി സംബ്രദായം തീവ്രഭാവത്തില്‍ നിലനിന്നിരുന്നത് ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും, ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും ആണെന്നുകാണാം അത് അത്രത്തോളം താത്പര്യത്തില്‍ പകര്‍ത്തിയത് ആന്ത്രാപ്രദേശാണ് അതിന്റെ ദുഷിപ്പുകള്‍ ഇന്നും ഉണ്ട്

മാവേലികേരളം(Maveli Keralam) said...

അനോണീ ജീവി
സമ്മതിച്ചിരിക്കുന്നു. തെറ്റു ചൂണ്ടിക്കാട്ടിയതില്‍ സന്തോഷമുണ്ട് :)

chithrakaran:ചിത്രകാരന്‍ said...

പ്രിയ മാവേലി,
ബുദ്ധ ധര്‍മ്മത്തെ ജീര്‍ണ്ണിപ്പിക്കാന്‍ വേണ്ടി വളരെ ആസൂത്രിതമായി ബുദ്ധ ക്ഷേത്രങ്ങളിലേക്ക് വിഗ്രഹാരാധനയും സ്ത്രീ പൂജയും ബ്രാഹ്മണര്‍ തന്നെയായിരിക്കണം കൊണ്ടുവന്നത്.
ആ പ്രവര്‍ത്തിക്ക് സാധൂകരണം നല്‍കുന്നതിനായി അവര്‍
നമ്മുടെ പുരാണേതിഹാസങ്ങളില്‍
പരപുരുഷ ബന്ധവും പ്രത്യേകിച്ച് ബ്രാഹ്മണ ബന്ധം
കുലീനതയായി എഴുതിവക്കുകകൂടി ചെയ്തിട്ടുണ്ട്.

സ്ത്രീയെ കുടുബത്തില്‍ നിന്നും ഈശ്വരാരാധനയുടെ പേരില്‍ പ്രതിരോധമില്ലാതെ പുറത്തിറക്കി,
സ്ഥാനമാനങ്ങളും അംഗീകാരവും നല്‍കി
പൊലിപ്പിച്ചെടുത്ത്, സാവകാശത്തില്‍ അവളില്‍ ആധിപത്യം സ്ഥാപിച്ച്, അതിലൂടെ സമൂഹത്തെതന്നെ പിടിച്ചടക്കുക എന്ന
കുടിലതയാര്‍ന്ന വൈദേശിക സാംസ്കാരിക ആക്രമണമാണ് അന്ന് ഭാരതത്തില്‍ നടന്നിരിക്കുന്നത്.

ദേവദാസികള്‍ അവരുടെ പ്രതാപകാലത്ത് നക്ഷത്ര വേശ്യാലയങ്ങാളിലെ കുലിന വേശ്യകള്‍ തന്നെ.
രാജാക്കന്മാരെ ഈ വേശ്യകളെ പ്രാപിക്കാന്‍ ബ്രാഹ്മണര്‍ പ്രേരിപ്പിക്കുകയും, ആ ജീര്‍ണ്ണതയിലൂടെ
രാജാവിനെ നശിപ്പിച്ച് സമൂഹത്തിന്റെ നിയന്ത്രണം വരുതിയിലാക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മഹത്തരമായ ദേവദാസി വൃത്തിയിലേക്കോ, അന്യപുരുഷ സംയോഗത്തിലേക്കോ
വഴുതി വീഴാതിരിക്കാനുള്ള കര്‍ക്കശമായ മുങ്കരുതലുകള്‍
ബ്രാഹ്മണ്യം വളരെ ആസൂത്രിതമായിത്തന്നെ നടപ്പില്‍ വരുത്തിയിരുന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്
ഭാരതത്തിലെ ദേവദാസി വ്യവസ്ഥയും, വേശ്യാവൃത്തിയിലേക്കുള്ള പ്രോത്സാഹനങ്ങളും,മരുമക്കത്തായവും
വളരെ ആസൂതിതമായി ബ്രാഹ്മണ്യം നടപ്പിലാക്കിയ ഗൂഢപദ്ധതിയായിരുന്നു എന്നാണ്.
അതിനായി അവര്‍ നളന്ദയിലേയും തക്ഷശിലയിലേയും
അന്നത്തെ ബുദ്ധധര്‍മ്മ സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറിയിരിക്കാനാണിട.

ആ വൃത്തികെട്ട കുടിലപദ്ധതിക്ക്
ആസൂത്രിതമായി പടച്ചുണ്ടാക്കിയ ഭാഷയായിരിക്കണം
സംസ്കൃതം.

منتدى said...

thanks

ഷൈജൻ കാക്കര said...

"ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്"

അങ്ങനെയല്ല എന്നാണ്‌ എന്റെ അറിവ്‌!

msntekurippukal said...

വായിക്കൂ ഒരു കമന്റെഴുതൂ
http://gananaadam.blogspot.com/

Philip Verghese 'Ariel' said...

ടീച്ചർ ഇവിടെ ഇതാദ്യം
ബ്ലോഗ്‌ നന്നായിരിക്കുന്നു
പക്ഷെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്
ഈ പോസ്റ്റിൽ പറഞ്ഞ ഇതിനോട്
വിയോജിപ്പുണ്ട് "ചുരുക്കത്തില്‍ വേശ്യസമ്പ്രദായം =ദേവദാസിസമ്പ്രദായം ‍ എന്നു പറഞ്ഞാല്‍ വേശ്യകള്‍ക്കു പ്രത്യേകമായി ഒരു നഷ്ടവുമില്ല. എന്നാല്‍ തിരിച്ചു പറയുന്നതു ശരിയല്ല. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്.
പ്രത്യേകിച്ചും ഈ വരികളോട് "ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ഒരു പാരമ്പര്യമാണ് ദേവദാസി സമ്പ്രദായം, എന്റെ അറിവനുസരിച്ച്."
എന്താണിതിൽ അഭിമാനിക്കാനുള്ള വക ? മറിച്ചു തികച്ചും ലജ്ജാവഹമായ ഒരു സമ്പ്രദായം അല്ലെ ഇത്?
ബ്ലോഗ്‌ promotion ഇവിടെ ആവശ്യം.
എഴുതുക അറിയിക്കുക,