മലയാളി പൈതൃകത്തില്‍, പൂര്‍വ്വിക സ്മൃതിപ്രധാനമാണല്ലോ ബലി. ജലാശയത്തിന്റെ തീരത്ത് നടത്തുന്ന ഈ ലഘുവായ ചടങ്ങ്, ജനന മരണങ്ങളുടെ ചാക്രിക സ്വഭാവത്തെക്കൂടാതെ, മുന്‍ ഗാമിയും പിന് ഗാമിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സ്വഭാവങ്ങളും വിളിച്ചറിയിയ്ക്കുന്നു. ഒന്നാമതായി അതിന്റെ തുടര്‍ച്ച അഥവാ പരമ്പര. ജീവന്റെ പരമ്പര വെള്ളത്തില്‍ തുടങ്ങിയതുകൊണ്ടാവാം ബലിയുടെ കര്‍മ്മപിണ്ഡം ജലത്തിലേക്കാഴ്ത്തുന്നത്. അതുവഴി പിന് ഗാമി മുന്‍ ഗാമിയുടെ ആദിപരമ്പര തൊട്ട് സ്മരിയ്ക്കുകയായിരിയ്ക്കാം.
അതു പരമമായ ഒരാത്മീയ സത്യവുമാണ്. ആ സത്യത്തിന്റെ വ്യതിരക്തമായ (discrete)ഭൗതിക തുടര്‍ച്ചയായി ചരിത്രത്തെ കാണാവുന്നതാണ്.എന്നു പറഞ്ഞാല്‍ ബലി എന്ന ആത്മീയ കര്‍മ്മം വ്യക്തി-സാമൂഹ്യ വളര്‍ച്ചയുടെ ചരിത്രം ഉള്‍ക്കൊള്ളുന്നു എന്നു കരുതാം.
മഹാബലിയുടെ ചരിത്രസാംഗത്യം അതിശക്തമായ നിഷേധ നിരൂപണങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തില്‍,മഹാബലി ജീവിച്ചിരുന്നിട്ടേയില്ല എന്ന് ചിലര്‍ ശക്തമായി വാദിയ്ക്കുന്നു.ജീവിച്ചിരുന്നെങ്കില്‍തന്നെ, നിലനില്‍പ്പിനു വേണ്ടി എതിര്‍ക്യാമ്പിലെ ഓണത്തപ്പന്റെ ഇമേജു കടമെടുക്കണം എന്നു വന്നിരിയ്ക്കുന്നു.
ബലിയുടെ മറ്റൊരര്‍ത്ഥമാണ് അന്ത്യകര്‍മം അഥവാ ഒരു ജീവിതത്തിന്റെ അടക്കം (closure). ആ അര്‍ത്ഥത്തില്‍,മഹാബലി, കേരള ജനതയുടെ ഒരു മഹത്തായ പാരമ്പര്യത്തിന്റെ മരണത്തേയും അതിന്റെ അടക്കത്തേയുമാണ് അര്‍ത്ഥമാക്കുന്നത്. എല്ലവര്ഷവും കേരളീയര്‍ ആഘോഷിയ്ക്കുന്ന ഓണം ആ അര്‍ത്ഥത്തില്‍ ആ ബലിയുടെ ആണ്ടു പുതുക്കലല്ലേ?.
മഹാബലി ഒരു രാജവോ അതൊ ഒരു ചരിത്ര സത്യമോ, ഇതു വായിയ്ക്കുന്നവര്‍ എന്തു കരുതുന്നു?
">Link
11 comments:
മഹാബലിയും ഓണവും എല്ലാം ഒരു "മിത്ത്"ആയി കാണുകയായിരിയ്ക്കും ഭേദം എന്നു തോന്നുന്നു....ഈയടുത്ത് എവിടെയോ വായിച്ചതോര്‍ക്കുന്നു..മദ്ധ്യപ്രദേശിലെ "മുണ്ട" വര്‍ഗ്ഗങ്ങള്‍ക്കിടയിലും മഹാബലിയെപ്പറ്റിയും ഓണത്തെപ്പറ്റിയുമുള്ള ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ടത്രെ !!
വേരുകളന്വേഷിച്ചുള്ള യാത്രയില്‍ ചിലപ്പോള്‍ അസ്തിത്വം തന്നെ നഷ്ടപ്പെട്ടെന്നുമിരിയ്ക്കാം....
...കൊച്ചുഗുപ്തന്‍
അറിയാന്‍ വയ്യാത്ത ഒരു കാര്യം അറിയണമെങ്കില്‍ അതിന്റെ പുറകെ അലയണം.നിരീക്ഷണ പരീക്ഷണ റിസേര്‍ച്ചുകള്‍ എന്നൊക്കെ പറയുന്നതത്തരം അലച്ചിലുകളാണ്. പക്ഷെ അതിനോടൊന്നും പൊതുവെ ആഭിമുഖ്യമില്ലാത്ത കെരളീയ ചരിത്രകരാന്മാരും പിന്നെ മതക്കാരും സൌകര്യപൂര്‍വം ഒരു പദം പ്രയോഗിയ്ക്കും, ‘മിത്ത്`. പിന്നെ മലയാളിയുടെ ആസ്തിത്വത്തേക്കുറിച്ചു പറഞ്ഞാല്‍, മലയാളി ആരാണ് എന്നുള്ള ചോദ്യത്തിന്, എന്തുത്തരമാണുള്ളത്. ജാതിയുടെ പേര്, മതത്തിന്റെ പെര്. അല്ലാതെ മലയാളിയ്ക്കൊരു കൂട്ടായ ആസ്തിത്വമില്ലാത്ത് നിലയ്ക്ക്,പിന്നെന്താണു നഷ്ടമാകാനുള്ളത്?
ആര്‍ക്കാണുള്ളതു മാവേലീ അങ്ങനെയൊരു കൂട്ടായ അസ്തിത്വം..? (അറിയാന്‍ വേണ്ടിയാ... ഞാന്‍ എത്ര നോക്കിയിട്ടും, ഏതൊരു മനുഷ്യ സമൂഹത്തിലും ഇപ്രകാരം ചിന്തിച്ചാല്‍ ഒരു കൂട്ടായ അസ്തിത്വം കാണാന്‍ കഴിയുന്നില്ല)
മറിച്ച്, ജാതിയ്ക്കും മതത്തിനും മറ്റതിര്വരമ്പുകള്ക്കും മേലേയല്ലേ, ആ അസ്തിത്വം..? ഒരുദാഹരണമായി, ഈ ബ്ലോഗിനെ തന്നെ പിടിച്ചുനിര്ത്തുന്നതെന്താണ്..? ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഇതിലെ അന്തേവാസികളെ തങ്ങളുടെ പരിമിതിളില് പോലും പ്രചോദിതരാക്കി ഇവിടെ വായിയ്ക്കുവാനും എഴുതുവാനും കൊണ്ടെത്തിയ്ക്കുന്നത് എന്താണ്..? അത് ഇപ്പോഴും ജീവസ്സുറ്റു നില്ക്കുന്ന ഒരു അസ്തിത്വത്തിന്റെ തെളിവല്ലേ..?
തര്‍ക്കമല്ല... കണ്‍ഫ്യൂഷനായി, അതു കൊണ്ടാ :-)
റ്റെഡിയുടെ ചോദയത്തില് തന്നെ ഉത്തരവുമുണ്ടെന്നാണെന്റെ അഭിപ്രായം. ‘ജാതിയ്ക്കും മതത്തിനും മറ്റതിര് വരമ്പുകള്‍ക്കും അതീതമല്ലേ ആസ്തിത്വം?’. മറിച്ചൊന്നല്ല ഞാനും പറഞ്ഞത്`. അതിനതീതമായ ഒരാസ്തിത്വം കെരളീയനില്ല എന്നെ ഞാന്‍ പറഞ്ഞുള്ളു.
ശരിയാണ് ബ്ലോഗില്‍ നമ്മള് മലയാളികള്‍ പരസ്പരം സന്ദര്‍ശിയ്ക്കുന്നുണ്ട്. പക്ഷെ അവിടെ ആസ്തിത്വത്തിന്റെ പ്രശ്നങ്ങള്‍ വളരെക്കുറച്ചേ എത്താറുള്ളു. ഉദ: കേരളീയന്റെ ചരിത്രാമെന്താണ്? അതെവിടെത്തുടങ്ങുന്നു? അത്തരം ചോദ്യങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല. കെരളിയന്റെ ചരിതമെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുത്തുരം പറയും.
ശ്രമിയ്ക്കൂ.
എന്നിട്ടാവം ബാക്കി.
അറിയാന്‍ വേണ്ടി ചോദ്യം ചോദിയ്ക്കുന്നതില് സന്തോഷമേയുള്ളു. അറിയാവുന്നതെഴുതുന്നതിനും.
അങ്ങിനെ അന്വേഷിച്ചാല്‍ നാം എത്തുന്നത് എവിടെയാണ് ?.. വസുദൈവകുടുംബകം എന്നല്ലെ..വീണ്ടും പോയാല്‍ ആദം ഹവ്വ യിലേയ്ക്കും എത്തിയെന്നിരിയ്ക്കും....
ഗവേഷണവും തിസീസും വേണ്ടെന്നോ അന്വേഷണം പാടില്ലെന്നോ അര്‍ത്ഥമാക്കുന്നില്ല..ഒരു നോഡല്‍ പോയന്റില്‍ എത്തിയാല്‍ അവിടെ അവസാനിപ്പിയ്ക്കുന്നതാവും ഉചിതമെന്നു തൊന്നുന്നു..
പിന്നെ അസ്തിത്വം ... നൂറ്റാണ്ടുകളായി നാം സ്വരൂപിച്ചു വെച്ചതാണല്ലൊ..മലയാളിയ്ക്ക് അസ്തിത്വമില്ല എന്നു അംഗീകരിയ്ക്കാന്‍ കുറച്ചു പ്രയാസമുണ്ട്...
ചര്‍ച്ചയില്‍ വന്നപ്പോള്‍ എഴുതിയെന്നു മാത്രം... മാവേലി വീണ്ടും എഴുതുമല്ലോ..
...കൊച്ചുഗുപ്തന്‍
കൊച്ചുഗുപ്താ,
മലയാളിയ്ക്കാസ്ഥിത്വമില്ല എന്നല്ല ഞാന്‍ പറഞ്ഞത്, പക്ഷെ അത് അവിടെയുമിവിടെയും ജാതിയിലും മതത്തിലും കുരുങ്ങി മറിഞ്ഞു കിടക്കുകയാണ്. ഉദ; ഒരാളു ചിന്തിയ്ക്കുന്നു,ഞാന്‍ ഇന്ന സ്ഥലത്തെ, ഇന്ന വീട്ടിലെ ആളാണ്. അതായാള്ക്കൊരാസ്ഥിത്വ ബോധം കൊടുക്കും. അങ്ങനെയൊരാസ്ഥിത്വബോധം കെരളീയനുണ്ട്. ഈ ആസ്തിത്വത്തിനു വേറൊരു ഡൈമെന്‍ഷന്‍ കൂടിയുണ്ട്, ഞാന്‍ കേരള സംസ്ഥാനത്തുള്ളവനാണ് ഇന്‍ഡ്യക്കാരനാണ് എന്നൊക്കെ
പറയുമ്പോള്‍. എന്നാല്‍ കേരളത്തിനുള്ളിലോ പുറത്തോ വെളിയിലോ കേരളക്കാരനാണ്, അല്ലെങ്കില്‍ ഇന്ഡാക്കാരനാണ് എന്നുള്ളതിന്റെ പേരില്‍ മറ്റൊരാളില്‍ നിന്നും എത്ര സ്നേഹവും സാഹോദര്യവും പ്രതീക്ഷിയ്ക്കാനാവും? ഈ ചോദ്യത്തിന്റെ ഉത്തരമെന്തായിരിയ്ക്കുമെന്നെല്ലാവര്ക്കുമറിയാം. നമ്മുടെ മന്സിന്റെ ആഴപ്പരപ്പില്‍ അത്തരം മനോഭവങ്ങളെ ന്യായീകരിയ്ക്കുന്ന ധാരാളം കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ എന്റെ അഭിപ്രായത്തില്‍ നമ്മുടെ ആസ്ഥിത്വത്തിന്റെ പ്രശ്നങ്ങളാണ്.
പിന്നെ വസുദൈവ കുടുംബകം, ആാദം അവ്വ ഇതൊക്കെ ആസ്തിത്വത്തിനു മതത്തിന്റെ ഒരു ഡൈമെന്‍ഷന്‍ കൊടുക്കുന്നുണ്ട്. അതും പക്ഷെ ഒരു ജനത്യ്ക്കു കൂട്ടായ്മ് ബോധം കൊടുക്കുന്നുണ്ടോ?
എന്റെ ചിന്തകള്‍ എഴുതുകയാണ്. അത്രമാത്രം.
..ബ്ലോഗ് വായന സ്ഥിരമായി നടക്കാത്തതുകൊണ്ട് (സാധിയ്ക്കാത്തതുകൊണ്ടും...)പിന്നെയും വൈകി...
എന്തോ മാവേലിയുടെ ഈ ചിന്താഗതിയോട് വിയോജിയ്ക്കാനേ സാധിയ്ക്കുന്നുള്ളൂ...
കേരളത്തിനുള്ളില്‍ മലയാളിയ്ക്ക് മലയാളി എന്ന പേരിലുള്ള കൂട്ടായ്മയ്ക്ക് പ്രസക്തി കുറവായിരിയ്ക്കും...അവിടെ തെക്കനും വടക്കനും,ജാതിയും മതവും, ഗ്രാമീണരും നാഗരികരും, കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒക്കെയാകും കൂട്ടായ്മയുടെ മേഖലകള്‍..അത് സ്വാഭാവികം....കേരളത്തിനു പുറത്ത് മലയാളി എന്ന സംജ്ഞയ്ക്ക് വലിയ വിലയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്..മറ്റേതൊരു ജനതയേക്കാളും...എന്തിനേറെ..നമ്മുടെ ദേശീയോല്‍സവമായ ഓണത്തിന്റെ കാര്യം തന്നെ..എല്ലാ മലയാളികളും (ജാതി മത ഉച്ച നീച വകഭേദങ്ങളില്ലാതെ ) ഒരുപോലെ ആഘോഷിയ്ക്കുന്ന ഇതുപോലൊരു ഉത്സവം ഇന്ത്യയിലെ മറ്റേതു ജനതയ്ക്കുണ്ട്?..ഈയിടെയായി ഓണമെല്ലാം കൂടുതല്‍ ആഘോഷിയ്ക്കുന്നത് വിദേശങ്ങളിലാണ് എന്നാണ് അമേരിക്കയിലേയും യൂറോപ്പിലേയും ഇനിയും നിലയ്ക്കാത്ത ആഘോഷങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നത്...
പിന്നെ... കുറച്ചെങ്കിലും സ്വാര്ത്ഥതയില്ലാത്തവരാരുണ്ട്? അമേരിക്കയിലിരിയ്ക്കുമ്പോള് ഏഷ്യക്കാരനും യൂറോപ്യനും,ഏഷ്യയിലാവുമ്പോള് ഇന്ത്യക്കാരനും ചൈനക്കാരനും, ഇന്ത്യയ്ക്കുള്ളിലാവുമ്പോഴോ മലയാളിയും പഞ്ചാബിയും തമിഴനും ബംഗാളിയും എല്ലാം..കേരളത്തില്‍ മലബാറുകാരും തിരുവിതാംകൂറുകാരും, എന്നുവേണ്ട സ്വന്തം വീട്ടിലാവുമ്പോഴും ഏട്ടനും അനിയനും ..അങ്ങനെ...ഇത് നാട്ടുനടപ്പും സ്വാഭാവികവും ആയ സംഗതികളാണ്..അതുകൊണ്ട് ഒട്ടും വേവലാതിപ്പെടേണ്ടതില്ല....
ഒന്നു കൂടെപ്പറയട്ടെ...മലയാളികളുടെതെന്നു അഭിമാനിയ്ക്കാന്‍ വകയുള്ള മഹത്തായ പൈതൃകം നീക്കിവെച്ചാണ് നമ്മുടെ പൂര്‍വ്വികര്‍ പോയിരിയ്ക്കുന്നത്.(ജാതി മത ഭേദമന്യേ ഏവര്‍ക്കും അവകാശപ്പെടാവുന്നത്.."ഫൊക്കാന"യെപ്പോലുള്ള സംഘടനകള്‍ അതു മനസ്സിലാക്കി പ്രവര്ത്തിയ്ക്കുന്നുണ്ടുതാനും. മറ്റേതു ജനതതിയ്ക്ക് ഈ കൂട്ടായ്മ അവകാശപ്പെടാനാകും?).നമ്മുടെ കടമ അതു നിലനിര്‍ത്തി അടുത്ത തലമുറയ്ക്ക് വലിയ കോട്ടം തട്ടിയ്ക്കാതെ കൈമാറുക എന്നതാണ്.....ചെറിയ ചെറിയ അപാകതകള്‍ ഉണ്ടായിരിയ്ക്കാം..എങ്കിലും മറ്റുള്ളവരേക്കാളും എത്രയോ ഭേദം എന്നു നിസ്സംശയം പറയാം..അതു തിരിച്ചറിയുന്നതുകൊണ്ടുതന്നെയാവാം നിരവധി വിദേശിയര്‍ കേരളത്തില്‍ പേരുമാറ്റി സ്ഥിരതാമസമാക്കിയിരിയ്ക്കുന്നത്.....എന്തിനു പറയുന്നു..കാലക്രമേണ എല്ലാ ജാതിമതസ്ഥര്‍ക്കും ഒരുമിച്ചു പ്രാര്‍ത്ഥിയ്ക്കാനുള്ള ദേവാലയം കേരളത്തിലുണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല...പ്രത്യേകിച്ചും ശബരിമലയെപ്പോലുള്ള ദേവാലയങ്ങള്‍ പൂര്‍വ്വാധികം പ്രശസ്തിയാകുമ്പോള്..
..വീട്ടില്നിന്നുകിട്ടുന്ന അംഗീകാരം ...അതു കൊടുക്കാന്‍ നാം വളരെ പിശുക്കു കാണിയ്ക്കുന്നു...അതാണ് നമ്മുടെ വലിയ പ്രശ്നം, ഒരു തരത്തില്‍ ചിന്തിച്ചാല്‍.... അതുകൊണ്ട് കഴിവുള്ളവര്‍ പുറത്തുപോയി ശോഭിയ്ക്കുന്നു....
ഞാനും അത്ര റഗുലര്‍ ആയി ബ്ലോഗു വായിയ്ക്കറില്ല, അതുകൊണ്ട് കമന്റു കണ്ടില്ല. കൊച്ചു ഗുപതന്റെ അഭിപ്രായങ്ങളോടു ഞാന്‍ പൂര്‍ണ്ണമായും യോജിയ്ക്കുന്നു.
ചിലപ്പോള്‍ കമന്റുകള്‍ എഴുതുമ്പോള്‍ എഴുതാനുള്ളതു പൂര്‍ണ്ണമായും എഴുതാന്‍ പറ്റില്ല. ‘ഹിന്ദുമതം ഒരു യൂറോപ്യന്‍ ബ്രാഹ്മണ സൃഷ്ടി’ എന്ന തലക്കെട്ടില്‍ ഞാന്‍ പിന്നീടെഴുതിയ ഒരു പോസ്റ്റ് കണ്ടിരുന്നുവോ? അതു കൂടി ദയവായി വായിയ്ക്കുക. നമ്മുടെ ആസ്തിത്വത്തിനു രണ്ടു തളങ്ങളുണ്ട്,എന്നുള്ളതിനേക്കുറിച്ചു ഞാന്‍ എഴുതിയിട്ടുണ്ട്. ആന്തരിക തലത്തില്‍ നമ്മള് അതിപുരാതനമായ ജാതിവ്യത്യാസമില്ലാത്ത ഒരു ജനതയാണ്. പക്ഷെ ബാഹ്യതലത്തില്‍ ഹിന്ദുമതമെന്ന വര്‍ഗ്ഗീയ സൃഷ്ടിയുടെ ആവിഷ്കരണങ്ങളുള്ളത് ഒരു പക്ഷെ നമുക്കു മനസിലാക്കാന്‍ കഴിയാതെ പോകുന്നു.അതാണ് ആ പൊസിന്റെ ഉള്ളടക്കം. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അതിനേക്കുറിച്ച് കുറച്ചൊക്കെ ഇനിയുമെഴുതുന്നുണ്ട്.
മുകളില്‍ പരഞ്ഞ എന്റെ പോസ്റ്റിങു വായിച്ചിട്ടഭിപ്രായം എഴുതുമെന്നു പ്രതീക്ഷിയ്ക്കുന്നു.
പ്രിയ മവേലി കേരളം,
ചിത്രകാരന് കുരെക്കാലമായി ഇത്തരം ചിന്തകളുമായി മല്‍പ്പിടുത്തം നടത്തുന്നു. ഇപ്പോഴാണ് തങ്കളുടെ ചിന്തകള്‍ വായിക്കാനായത്... വളരെ സന്തോഷം. അഞ്ചെട്ടുവര്‍ഷം മുന്‍പെഴുതിയ ചില കുറിപ്പുകള്‍ ചിത്രകാരനും പോസ്റ്റ് ചെയ്യാം.... തെളിവുകളും പുസ്തക സൂചികകളും തരാനായില്ലെങ്കിലും സ്വാര്‍ഥമായ താല്‍പ്പര്യങ്ങളുടെ നിയന്ത്രണമില്ലാത്ത മനസ് ടൊര്ച്ചുപോലെ പ്രകാശിപ്പിച്ചെങ്കിലും കുറെ സത്യങ്ങളെ പുറത്തുകൊണ്ടുവരാനാകും എന്നാശിക്കുന്നു.
ഷിലപ്പതികാരത്തെ ചിലപ്പതികാരം എന്നും കാണാം. ചേരന് ചെങ്കോട്ടുവന്റെ സഹോദരന് എഴുതിയ ചിലപ്പതികാരം (ഏതു ഭാഴയിലാണു?), 5th CE യില്‍ എഴുതിയതാണെന്നാണു കരുതുന്നതു. ഇലന്ഗ്ഗോ അഡികളെക്കുറിച്ചു വളരെയധികം അറിയില്ലെങ്കിലും, അദ്ദെഹത്തിന്റെ സഹോദരനായ ചേരന് ചെങ്കോട്ടുവനെന്ന ചേര രാജാവിന്റെ നാടു, ഇന്നത്തെ കേരളത്തിലാണു.
തിരിച്ചു ചോദ്യം വരും എന്നറിയാം, ബാക്കി അപ്പോള്‍:)
മലയാളിയുടെ അടിവേര് ആര്‍ക്കാണ് അറിയാന്‍ താല്‍പ്പര്യം ? മഹാബലി പാതാളത്തില്‍നിന്നും തിരിച്ചുവന്ന് ആത്മകഥ എഴുതിയാലോ, ദൈവം തന്നെ മക്കളെ ഇതാണു സത്യം എന്ന് ചങ്കു പൊട്ടി വിലപിച്ചാലും നമ്മള് ആരായിരുന്നു എന്ന സത്യം മലയാളി കണ്ണുതുറന്ന് കാണാന്‍ ഇഷ്ടപ്പെടുന്നില്ല. നമുക്ക് ഇഷ്ടപ്പെട്ട പൈത്രികം നാം ബ്രാഹ്മണനില്നിന്നും വാങ്ങി അണിഞ്ഞിട്ടുണ്ട്. നമ്മളെല്ലാം അസ്സല് ജര്‍മന്‍(ചെറുമന്,ചേരന്-മലയാളം)രക്തമുള്ള ഒന്നാംതരം ആര്യന്മാരായ ഉണ്ണിനംബൂതിരിമാരല്ലേ !!!!
മാവേലി കേരളം എന്തേ പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ച് വായിച്ചിട്ടില്ലെ ?
കൊച്ചുഗുപ്തന്‍ അത് അറിയുന്നതുകൊണ്ടായിരിക്കണം ഒരു നോഡിലെത്തിയാല് ചരിത്രത്തിന്റെ വേരന്വേഷണം നിര്‍ത്തണമെന്ന് പറയാന്‍ തോന്നിയത്.
Post a Comment