Saturday, March 10, 2007

ബ്ലോഗിലെ ആള്‍മാറാട്ടം

രാജേഷിന്റെ ‘അപ്പോള്‍ നമ്മള്‍ ‘ജയിച്ചു’ അല്ലേ?’ എന്ന പോസ്റ്റില്‍ എന്റെ (mavelikeralam) പേരില്‍ വന്ന ഒരു വ്യാജ കമന്റാണ് എന്റെ ഈ പോസ്റ്റിന്റെ അടിസ്ഥാനം. പൊസ്റ്റിങ്ങ് ഇവിടെ

ഇതില്‍ രണ്ടാമത്തെ കമന്റാണ് എന്റെ പേരിലെ വ്യാജം. അതില്‍ നിന്നും എന്റെ ബ്ലോഗിലേക്കു വരാന്‍ ഒരു ലിങ്ക് ഇല്ല. എന്നാല്‍ പതിനൊന്നാമത്തെ കമന്റ് ഞാന്‍ അയച്ചതാണ്. അതില്‍ എന്റെ ബ്ലോഗിന്റെ ലിങ്കുമുണ്ട്.

യാഹുവിന്റെ copyright violation ല്‍ എനിയ്ക്കുള്ള പ്രതിഷേധം എന്റെ സ്വന്തം പോസ്റ്റില്‍ ഞാന്‍ അറിയിച്ചതാണ്. എന്നാല്‍ വ്യാജ mavelikerlam കമന്റില്‍ എന്റെ തനതായ ആശയത്തെ പ്രതിലോമകരമായി വളച്ചൊടിച്ചിരിയ്ക്കുന്നു.

ഇതു കൊണ്ടുള്ള ഈ വ്യാജന്റെ ഉദ്ദേശമെന്തായിരിയ്ക്കാം?

ബ്ലോഗില്‍ പരസ്പര സ്പര്‍ദ്ധ ഉണ്ടാക്കി ഒരു പക്ഷെ ഒരു കൂട്ടത്തല്ല് ഇനിയുമുണ്ടാക്കുക, അല്ലെങ്കില്‍ പ്രതിഷേധത്തില്‍ ഒരുമിച്ചു നിന്ന 150/600 ബ്ലൊഗേഴ്സില്‍ ഭിന്നതയുണ്ടാക്കുക, അങ്ങനെ പലതുമാകാം.

സ്വന്തമായ ഒരു identity ഇല്ലാത്തവനേ ഇത്തരം കാര്യത്തിനൊരുമ്പെടൂ എന്നതിനുദാഹരണം കൂടിയാണിത്.

ഗൂഗിള്‍ എന്ന കച്ചവട സാമ്രാട്ട് മൈനോറിറ്റി ഭാഷകളുടെ ഉന്നമനമെന്ന global social responsibility യുടെ പേരില്‍ അനുവദിച്ചു തന്നിട്ടൂള്ളതാണ് മലയാളം ബ്ലൊഗു സ്പേസ്. അതേ social responsibilty തന്നെയാണ് വര‍മൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)

എന്നാല്‍ ഈ social responsibilty എന്താണെന്നു തന്നെ മനസിലാക്കാന്‍ പാരമ്പര്യവും വളര്‍ത്തും അനുവദിയ്ക്കാത്ത ഒരു കൂട്ടം മലയാളികള്‍ക്ക് ഈ ബ്ലോഗ്, നിന്ദയും വ്യക്തിഹത്യയുടെ ചേറും പരസ്പരം വാരിയെറിഞ്ഞും അതിലേക്കു പ്രേരണ പകര്‍ന്നും രസിയ്ക്കാനുള്ള ഒരു പുറമ്പോക്കായി തോന്നാം.

വ്യാജന്മാരേ നിങ്ങളേപ്പൊലുള്ളവര്‍ക്കു യോജിയ്ക്കുന്നതല്ല ഈ ബ്ലോഗ്. നിങ്ങള്‍ സ്വന്തമായി വെബ് പേജുണ്ടാക്കി കാശു കൊടുത്തു ഹോസ്റ്റു ചെയ്ത് ബ്ലോഗു കാലിയാക്കൂ.

ഈ ബ്ലോഗു സ്പേസിനിവിടെ വേറെ ആവശ്യമുണ്ട്. നിര്‍വ്യാജമായ ആവശ്യങ്ങള്‍ക്കു വെണ്ടി ഒത്തു ചേരാനും ആശയങ്ങള്‍ കൈമാറാനും, ആത്മപ്രകാശനം നടത്താനും അതിനാവശ്യമുള്ളവര്‍ സമാധാധാനമയി ഇവിടെ നിലനില്‍ക്കട്ടെ.

പിന്നെ രാജേഷിന്റെ,‘‘എന്തേ ഈ മലയാളീസ് ഇങ്ങനെ?’ എന്നുള്ള ബ്ലോഗിലുടെ അദ്ദേഹം മലയാളിയുടെ ജുഗുപ്സാവഹവും പൊതു സാമൂഹ്യനീതിയ്ക്കു നിരക്കാത്തും, ഈഗോ സ്വന്തം തലയില്‍ കയറി പബ്ലിക് ശല്യങ്ങളായി മാറിയിരിയ്ക്കുന്നതുമായ പ്രബുദ്ധരെന്നൂറ്റം കൊള്ളുന്ന ഒരു കൂട്ടം മലയാളി വര്‍ഗ്ഗത്തോടുള്ള പ്രതിഷേധമാണ് വരച്ചു കാട്ടുന്നതു എന്നുള്ളതായിരുന്നു എന്റെ ധാരണ. പക്ഷെ എന്നിട്ടെന്തേ സ്വന്തം ബ്ലോഗില്‍ ഒരു വ്യാജന്‍ കയറി സ്വന്തം മൂല്യങ്ങള്‍ക്കെതിരായി പ്രതിലോമകരമായ അഭിപ്രായമെഴുതിയതില്‍ അദ്ദേഹം മൌനം അവലംബിയ്ക്കുന്നു എന്നൊരു ചൊദ്യവും എനിയ്ക്കുണ്ട്.

പിന്നെ ഈ ബ്ലോഗിന്റെ സുരക്ഷയും അന്തസും കാത്തു സൂക്ഷിയ്ക്കുന്ന ജോലി വഹിയ്ക്കുന്ന ആളുകളേ, ഇത്തരം ക്രമക്കേടുകള്‍ നിങ്ങളുടെ terms and conditions ലെ code of conduct കളെ‍ ഒന്നും ഭേദിയ്ക്കുന്നില്ലേ? അതോ നിങ്ങള്‍ക്കതിനൊന്നും വകുപ്പുകളില്ലേ? ഇല്ലങ്കില്‍ എഴുതിയ്ണ്ടാക്കൂ. എന്തും സൃഷ്ടിച്ചാല്‍ മാത്രം പോരല്ലോ അതിന്റെ സുഗമമായ നടത്തിപ്പും നോക്കേണ്ടേ?

ബ്ലോഗിലെ ആള്‍‍മാറാട്ടക്കേസിലെ അന്വേഷണച്ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിയ്കുന്നു. നിങ്ങളതേറ്റെടുത്തു പരിഹാരം കാണുമെന്നു വിശ്വസിയ്ക്കുന്നു.

">Link

63 comments:

Maveli Keralam said...

ബ്ലോഗിലെ ആള്‍മാറാട്ടം

“എന്നാല്‍ ഈ social responsibilty എന്താണെന്നു തന്നെ മനസിലാക്കാന്‍ പാരമ്പര്യവും വളര്‍ത്തും അനുവദിയ്ക്കാത്ത ഒരു കൂട്ടം മലയാളികള്‍ക്ക് ഈ ബ്ലോഗ്, നിന്ദയും വ്യക്തിഹത്യയുടെ ചേറും പരസ്പരം വാരിയെറിഞ്ഞും അതിലേക്കു പ്രേരണ പകര്‍ന്നും രസിയ്ക്കാനുള്ള ഒരു പുറമ്പോക്കായി തോന്നാം.”

ദില്‍ബാസുരന്‍ said...

ഹ ഹ ഹ കൊള്ളാം. അടുത്ത കേസായി. :-)

sandoz said...

ഹ..ഹ..ഹാ....ഇവിടെ എന്താ പ്രശ്നം....ആള്‍മാറാട്ടമോ.........

ഈ മാറാട്ടക്കാരനു വല്ല വര്‍മകളേം യൂസ്‌ ചെയ്തൂടെ.......വര്‍മകള്‍ക്കും ഡിമാന്റ്‌ ആയോ...

ദില്‍ബാ.....ഞാന്‍ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു...ഇതിലൊക്കെ ഒന്നു ഇടപെടണമെങ്കില്‍ പണി ഇല്ലാതെ ഇരിക്കണതാ സുഖം.........എന്തോരം കേസാ ഒരു ദിവസം.....

വേണു venu said...

ഇതു തീര്‍ച്ചയായും നിന്ദ്യമാണു്. അനോണിയാകാം, പക്ഷേ മറ്റൊരു ബ്ലോഗരുടെ പേരിലെ അനോണി കളി ദഹിക്കുന്നില്ല. സ്വപ്നത്തിനകത്തു മറ്റൊരു സ്വപ്നം കാണുന്നതു പോലെ.

ദില്‍ബാസുരന്‍ said...

ബ്ലോഗിലെ ആള്‍‍മാറാട്ടക്കേസിലെ അന്വേഷണച്ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിയ്കുന്നു. നിങ്ങളതേറ്റെടുത്തു പരിഹാരം കാണുമെന്നു വിശ്വസിയ്ക്കുന്നു.

For finding solutions to cases like those mentioned above, please contact:

Mr.Sandoz Varma
Boologa Junction
Boologam

Please mention your blogger group (eg: UAE group, US group, Cochin rebel blogger group etc) for quick responses.

sandoz said...

യെസ്‌........കോണ്‍സ്റ്റബിള്‍ ദില്‍ബാസുര വര്‍മ്മ........നമുക്ക്‌ അന്വേഷണം ആരംഭിക്കാം.

ആദ്യം ഡമ്മി ടെസ്റ്റ്‌ ആണു.

ഒരു കമന്റ്‌ ഡമ്മി ആദ്യം നമ്മള്‍ ബ്ലോഗിന്റെ മുകളില്‍ നിന്ന് ഇടുന്നു.അതിനു ശേഷം ഞാന്‍ പറയുന്നത്‌ കുറിച്ചെടുക്കണം.

1.ഡമ്മികമന്റ്‌ ടു ബ്ലോഗ്‌-എത്ര മീറ്റര്‍.

2.ഡമ്മികമന്റ്‌ ടു ഒറിജിനല്‍ കമന്റ്‌-എത്ര മീറ്റര്‍.

3.ഡമ്മികമന്റ്‌ ബ്ലോഗില്‍ നിന്ന് താഴെ എത്താന്‍ എടുത്ത സമയം.

ഈ 3 കാര്യങ്ങളും കുറിച്ചെടുത്ത്‌ കഴിഞ്ഞാല്‍ പിന്നെ ഒട്ടും സമയം കളയണ്ടാ.......
നമുക്ക്‌ 2 എണ്ണം വീശാം.....
അതു കഴിഞ്ഞ്‌ സിനിമക്ക്‌ പോകാം.

മഹാവിഷ്ണു:Mahavishnu said...

വളരെ മാന്യയായും വസ്തുനിഷ്ടമായും മാത്രം ബ്ലൊഗിനെ കാണുകയും തന്റെ വിലപ്പെട്ട ചിന്തകളാലും, നിലപാടുകളാലും മലയാള ബൂലൊകത്തെ ധന്യമാക്കുകയും ചെയ്തിട്ടുള്ള ആധരണീയയായ മവേലി കെരളത്തിന്റെ വ്യസനത്തില്‍ ഞാന്‍ നിര്‍വ്യാജം പങ്കുകൊള്ളുന്നു.
മവേലിയുടെ ആരോപണത്തിലെ തെറ്റുകാരെക്കുറിച്ചുള്ള വിവരം ആര്‍ക്കെങ്കിലും കണ്ടെത്താനാകുന്നെങ്കില്‍ അത്‌ ഉപകാരമായിരിക്കും. ദയവായി വിവരങ്ങള്‍ അറിയുന്നവര്‍ പ്രസിദ്ധീകരിക്കുക.
വളരെ ചിന്തോദ്ദീപകവും, വ്യത്യസ്തമായ കാഴ്ച്ചപ്പടും പുലര്‍ത്തുന്ന മവേലി കേരളത്തിന്റെ നിലപാടുകളിലെ ധൈര്യം ബ്ലൊഗിലെ പുരുഷന്മാരില്‍പോലും ഞാന്‍ കണ്ടിട്ടില്ല.(സ്റ്റ്രീപക്ഷ ചിന്തകര്‍ ക്ഷമിക്കുക) അതുകൊണ്ടുതന്നെ അവരുടെ പ്രൊഫെയില്‍ വായിക്കാത്തതിനാല്‍ ഒരു പുരുഷ ബ്ലൊഗ്ഗര്‍ക്ക്‌ സാധാരണ തൊന്നറുള്ള " എവനെടെ ഇവന്‍ " എന്ന കൊമ്പ്ലക്സായിരിക്കാനാണ്‌ ഈ പ്രെതാവേശം എന്നാണ്‌ എന്റെ ഊഹം. ഇയ്യിടെ ഇത്തരമൊരു അബദ്ധം ഒരു ബ്ലൊഗര്‍ക്ക്‌ മവേലി കെരളത്തോടുതന്നെ പറ്റിയതും,അയാള്‍ ക്ഷമ പറഞ്ഞതും ഓര്‍ക്കുന്നു.

മഹാവിഷ്ണു:Mahavishnu said...

നല്ലവരായ ദില്‍ബാസുരനും സന്‍ഡൊസും ഇവിടെ കോമളിക്കളി നടത്തുന്നത്‌ ഉചിതമല്ല.

ദില്‍ബാസുരന്‍ said...

അയ്യോ,
ഇത് സ്ത്രീ ബ്ലോഗായിരുന്നോ? മാവേലി സ്ത്രീയാണോ? നിര്‍ത്തി.. കമ്പ്ലീറ്റ് നിര്‍ത്തി. പരാക്രമം സ്ത്രീകളോടല്ല വേണ്ടു എന്നാണല്ലോ. മഹാവിഷ്ണു പറഞ്ഞതൊരു പോയിന്റാണ് സാന്റോസേ. നിര്‍ത്താം.

ഓടോ:എല്ലാം കഴിഞ്ഞാല്‍ വിട്ടു കള മാവേലി അളിയാ എന്തൊക്കെ പറഞ്ഞാലും അവന്‍ ചെയ്തത് മഹാ‍ അലമ്പായിപ്പോയി എന്ന് പറയാമെന്ന് കരുതിയിരുന്നതാ. അപ്പൊ ഞാന്‍ മാപ്പ് പറഞ്ഞിരിക്കുന്നു.

sandoz said...

വിഷ്ണൂ...നമ്മളെ പോലെ അവതാര വേഷത്തില്‍ ഒന്നുമല്ലല്ലോ
........ഈ ചിത്രം ഇവിടെ വരച്ചത്‌...........അതു കൊണ്ട്‌ ഒന്നു ക്ഷമിക്കന്നേ....ഇപ്രാവശ്യത്തേക്ക്‌...പ്ലീസ്‌ മാപ്പ്‌ തരില്ലേ.....

Inji Pennu said...

പ്രിയ മാവേലി കേരളം

ഇതിനെ ഒരു പരിധി വരെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗ്മാണ് താങ്കള്‍ ഫ്രൊഫൈലില്‍ ഒരു പടം അപ്പലോഡ് ചെയ്യുക. അതുണ്ടാവുമ്പോള്‍ എപ്പോള്‍ കമന്റിട്ടാലും ആ പടവും കൂടി ഉണ്ടാവും.

Inji Pennu said...

ഹാവൂ സമാധാനം! എന്തായാലും ഇവിടെ രണ്ട് പേരു (ഇതുപോലെയുള്ള ഒരു സീരിയസ് പ്രശ്നത്തില്‍) നല്ല തമാശ പറഞ്ഞതുകൊണ്ട്, എനിക്കീ പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ ആളുകൂടുമ്പൊ മാറി നിക്കാം അല്ലെങ്കില്‍ പ്രതിഷേധം എന്തുകൊണ്ട് പറ്റൂല്ലാന്ന് ഒരു പോസ്റ്റെങ്കിലും ഇടാം.. യേത്? :) ഹാവൂ‍! സമാധാനമായി...ഇനി ഇതിനും കൊടിപിടിക്കണ്ടല്ലൊ... :)

വക്കാരിമഷ്‌ടാ said...

പക്ഷേ കമന്റുകളില്‍ പ്രൊഫൈല്‍ പടം ഡിസ്‌പ്ലേ ചെയ്യിക്കണോ വേണ്ടയോ എന്ന് അതാത് ബ്ലോഗുടമകള്‍ക്ക് തീരുമാനിക്കാമെന്ന് തോന്നുന്നു. ഡിസ്‌പ്ലേ ഓപ്‌ഷന്‍ ഡിസേബിള്‍ ചെയ്‌തിരിക്കുകയാണെങ്കില്‍ പടം വരില്ല എന്ന് തോന്നുന്നു (ശരിയാണോ?)

Inji Pennu said...

അതെ ആണു വക്കാരിജി, പക്ഷെ പ്രശ്നം വന്നാല്‍, ആ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ പഴ്യ കമന്റാണെങ്കിലും പടം കാണാമെന്നു തോന്നുന്നു, ഇല്ലെ? അങ്ങിനെയുണ്ടെന്ന് തോന്നുന്നു. അപ്പോള്‍ അതല്ല ഞാന്‍ എന്ന് സ്ഥാപിക്കാന്‍ എളുപ്പമാവുമെന്ന് കരുതുന്നു.

sandoz said...

ഹ.ഹ.ഹാ....ഇഞ്ചീ....അത്‌ പോയിന്റ്‌......കൊട്‌ കൈ.........സമ്മതിക്കൂല്ലാ അല്ലേ...ഹ.ഹാ..ഹാ

വക്കാരിമഷ്‌ടാ said...

യെപ്പ്, ഇഞ്ചീ (അങ്ങിനെതന്നെയെന്ന് തോന്നുന്നു).

ആര്‍ക്കും ആരുടെ പേരിലും കമന്റാവുന്ന സംവിധാനം ഒന്ന് മാറ്റാന്‍ ബ്ലോഗര്‍/ഗൂഗിളിന് പറ്റില്ലേ? വളരെയധികം ആശയക്കുഴപ്പം ഇപ്പോഴത്തെ ഈ സംവിധാനം മൂലമുണ്ടാവുന്നുണ്ടല്ലോ. ഇപ്പോഴത്തെ ഈ രീതി വെച്ചിരിക്കുന്നത് വേറേ എന്തെങ്കിലും പ്രയോജനം ഉള്ളതുകൊണ്ടാണോ>

Inji Pennu said...

ഹഹഹ..ഇല്ല ഇല്ല സമ്മതിക്കൂല്ലാ..
സാന്റോസെ, പോയിന്റ്സൊക്കെ നോട്ട് ചെയ്തു വെച്ചിട്ടുണ്ടേ...കുറേ കടമുണ്ടേ അങ്ങട്ട് തരാന്‍ :) തുടങ്ങീട്ടേയുള്ളൂ, യേത്? :) :) സാന്റോസ് പുതിയ ആളല്ലെ, അതാണ്...ദില്ബൂ ഒക്കെ പഴ്യ ആളാ, അതോണ്ട് അറിയാമായിരിക്കും ;):)

Inji Pennu said...

വക്കാരിജി, പ്രശ്നം ഡിസ്പ്ലേ നെയിമിന്റെ ആണ്, യൂസര്‍ ഐഡി യുണീക്കാണെങ്കിലും ഡിസ്പ്ലേ നെയിം എന്തു വേണമെങ്കിലും ഇടാം. അതാണ് പ്രശ്നം. അത് മാറ്റണമെങ്കില്‍ ഈമെയില്‍ -ല്‍ ഒക്കെ അങ്ങിനയല്ലെ വരുന്നത്. അതായിരിക്കും പ്രശ്നം.

sandoz said...

ഹ..ഹ.ഹാ
അപ്പോള്‍ കടം വീട്ടും എന്നാണു പറയണത്‌.........

മാപ്പോ....ഖേദം പ്രകടിപ്പിക്കലാ നടത്തിയാല്‍ തീരുമാനത്തിനു വല്ല മാറ്റവും ഉണ്ടാവുമോ........നേരിട്ട്‌ ചോദിച്ചാല്‍ മാപ്പ്‌ കൊടുക്കണം...കൊടുക്കാം...... എന്നൊക്കെ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

ടെയ്‌....ദില്‍ബാ ...നീ രക്ഷപെട്ടു......പുതിയ ആള്‍ക്കാരുടെ കാര്യം കട്ടപ്പൊക........

ഇനീപ്പൊ പുതിയ വീഞ്ഞ്‌ പഴയ കുപ്പീലാക്കി കാണിച്ചാലോ.....എന്താ ഒരു മാര്‍ഗ്ഗം......

വക്കാരിമഷ്‌ടാ said...

“Other“ option കമന്റിടാന്‍ ഇല്ലെങ്കില്‍ എന്താണ് കുഴപ്പം. അത് വഴിയല്ലേ ഏത് പേര് കൊടുത്തും ആള്‍ക്കാര്‍ കമന്റിടുന്നത്. ഗൂഗിള്‍/ബ്ലോഗര്‍ ഐഡി അല്ലെങ്കില്‍ അനോണിമച്ചാന്‍, ഇത് രണ്ടും മാത്രമേ ഉള്ളൂവെങ്കില്‍ ഇതുപോലുള്ള കണ്‍‌ഫ്യൂഷന്‍ ഒഴിവാക്കാമല്ലോ.

“Other“ option വെച്ചിരിക്കുന്നതിന് എന്തെങ്കിലും പ്രത്യേക കാരണം/ഉപകാരം ഉണ്ടോ?

പച്ചാളം : pachalam said...

ഇഞ്ചിയേച്ചിയെ, പ്രൊഫൈലില്‍ പടം ഇട്ടതു കൊണ്ടെന്താ ഗുണം?
കരുതിക്കൂട്ടി അപമാനിക്കാന്‍ വരുന്നവന്‍ അതും എടുത്തിടാന്‍ വലിയ പണിയുണ്ടോ?

Inji Pennu said...

അതു ശരിയാണ്, വക്കാരിജി . ആ അദര്‍ ഓപ്ഷനിലാണ് പലരും കളിക്കുന്നെ. അല്ലെങ്കില്‍ അനോണിമസ് ആവുമല്ലൊ.

സാന്റോസെ, പഴ്യ ആള്‍ക്കാരൊന്നും രക്ഷപ്പെട്ടിട്ടില്ല.:) അവര്‍ക്ക് കൂടുകയേയുള്ളൂ :) സാന്റോസ് പുതിയ ആളായത് കൊണ്ട് നിഷ്ക്കളങ്കന്‍ എന്നെങ്കിലും ഒരു ലീനിയന്‍സി എനിക്കുണ്ടേ :)
മാ‍പ്പ് ഞാന്‍ എഴുതി തരാം. അതൊന്ന് ഒപ്പിട്ട് തന്നാല്‍ വേണമെങ്കില്‍ പരിഗണിക്കാം. യാഹൂന്റെ പോലെ അക്ഷരമോ അഭ്യാസമോ ഒക്കെ പ്രശ്ന്മാവണ്ടാ, യേത്? :):)

ദില്‍ബാസുരന്‍ said...

പിന്നല്ലാതെ ഇഞ്ചിയേച്ചിയെ. കണക്കെഴുതുന്ന പുസ്തകം 500 പേജിന്റേത് തന്നെയായിക്കോട്ടെ. തെകയാതെ വരരുതല്ലോ. നമ്മള്‍ എഴുതിവെക്കാറില്ല ഓണ്‍ ദി സ്പോട്ടാ അല്ലേഡാ മോനേ സാന്റോ? ബ്രേക്ക് പൊട്ടിയ പാണ്ടിലോറി പോലെയാ എങ്ങോട്ടാ കേറുന്നേന്നറിയില്ല, കേറിയേടം പൊളിയുമെന്ന് മാത്രം. :-)

ഓടോ: ഇതിലും വലിയ പെരുന്നാള് വന്നിട്ട് അപ്പന്‍ പള്ളീല്‍ പോയിട്ടില്ല. പിന്നെയാണ്... :-)

Inji Pennu said...

പച്ചാള്‍സ്, ശരിയാണ് കരുതിക്കൂട്ടി അപമാനിക്കാന്‍ വരുന്നവര്‍ക്ക് എന്തും ചെയ്യാം എന്ന് നമ്മള്‍ ഇവിടെ കണ്ടതാണല്ലൊ :)

അന്ന് വിശാലേട്ടന്റെ പ്രശ്നത്തില്‍ അങ്ങിനെയൊരാള്‍ ചെയ്താണല്ലൊ, പക്ഷെ ആയാളുടെ ബ്ലോഗര്‍ ഐഡി ക്ലിക്കിയാല്‍ അത് വിശാലേട്ടന്റെ അല്ല, പടം അടിച്ചുമാറ്റിയതാണെന്ന് നമ്മള്‍ക്ക് മനസ്സിലാവും.
പിന്നെ ബ്ലോഗര്‍ ഐഡിയായാലും അല്ലെങ്കിലും നമ്മള്‍ എങ്ങിനെ കമന്റിടുമെന്ന് കുറച്ചു നാള്‍ക്കുള്ളില്‍ ഒരു പൊതുവായ ധാരണയുണ്ടാവും. അത് വെച്ച് തന്നെ ആ കമന്റ് വിശാലേട്ടന്റെയാണോന്ന് സംശയും വരുകയും വേണ്ടത് ചെയ്യാന്‍ പറ്റുകയും ചെയ്തു.

എന്തായാലും ഇത്രയും ദിവസം കഴിഞ്ഞിട്ട്, പച്ചാളം കുട്ടി ഇഞ്ചിചേച്ചി എന്നു വിളിച്ചൂലൊ, അത് തന്നെ സമാധാനം ആയി. :)

വക്കാരിമഷ്‌ടാ said...

അദര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനുമുള്ള ഓപ്ഷന്‍ ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ ഉണ്ടായാല്‍ മതി- അനോണിമസ് കമന്റ്സ് വേണോ വേണ്ടയോ എന്ന് ബ്ലോഗര്‍ക്ക് തീരുമാനിക്കാവുന്നതുപോലെ.

kumar © said...

വക്കാരീ, "other" Option പലപ്പോഴും അനോണികള്‍ക്കുള്ള ആട്ടിന്‍ തോല്‍ ആണ്.
ഇഞ്ചി പറഞ്ഞതു പോലെ പടം അപ്‌ലോഡ് ചെയ്യുന്നതു ഒരു നല്ല മാര്‍ഗ്ഗം ആണ്. പക്ഷെ “കുമാര്‍ ©“ എന്നു ടൈപ്പ് ചെയ്തിട്ട് ലിങ്ക് ഫീല്‍ഡില്‍ എന്റെ തന്നെ പ്രൊഫൈല്‍ ലിങ്ക് കൊടുത്താല്‍ എന്റെ പടം തന്നെ കാണിക്കില്ലേ?

(പടം വയ്ക്കുന്ന ബാച്ചികള്‍ നല്ല ഗ്ലാമര്‍ പടം വയ്ക്കാന്‍ ഒരു ഓഫ് അപേക്ഷ. ബ്ലോഗുവായിക്കുന്ന ഒരുപാട് പുതുമുഖ അവിവാഹിതകള്‍ ഉണ്ട് എന്നാണ് പുതിയ കണക്ക്)

Inji Pennu said...

ആ, ഇതാരു ദില്‍ബൂട്ടിയൊ? എന്തൊക്കെയുണ്ട് വിശേഷം? കുറേ നാളായല്ലൊ? പാണ്ടി ലോറി ഉപമകള്‍ പലതും കണ്ടതാണെ,
അതോക്കെ ചീറ്റിയെയുള്ളൂട്ടൊ, യേത്?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇഞ്ചിചേച്ച്യേ പ്രൊഫൈല് പോട്ടത്തിനെ വിശ്വസിക്കാന്‍ പറ്റൂല.ഇത്രേം ഒക്കെ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ഒന്ന് പ്രിന്റ് സ്ക്രീന്‍ അടിച്ച് പ്രൊഫൈല്‍ പടം കോപ്പി അടിച്ച് മാറ്റി വേറെ പ്രൊഫൈല്‍ ഉണ്ടാക്കാനാണോ പ്രയാസം..ഈ പോയിന്റൂടെ പ്ലീസ് നോട്ട്..

ഒരു വഴി മാത്രം. വിശ്വസിക്കാവുന്ന സാക്ഷികള്‍.ബൂലോഗത്തില്‍ ഐഡന്റിറ്റി വെളിവാക്കാതെ തന്നെ ബൂലോഗരുമായി ചാറ്റ് വഴി സംവദിക്കാലോ.

ആള്‍മാറാട്ടം മോശായിപ്പോയി...

sandoz said...

ഇഞ്ചിയേ...

എനിക്ക്‌ പോകാന്‍ .....പണിയില്ല......ഒരു ഓഫീസ്‌ അഡ്രസ്സും ഇല്ലാ.....നിഷ്കളങ്കന്‍ ഒട്ടും അല്ല.....പിന്നെ എഴുത്തും വായനയും വലിയ നിശ്ചയവും ഇല്ലാ...യേത്‌....

mumsy-മുംസി said...

അറിയാന്‍ പാടില്ലാണ്ട് ചോദിക്കുവാ... ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും വേറൊരു അണിയും ഇല്ലേ? ഇങ്ങനെ തര്‍ക്കികുകയല്ലാതെ...
ആള്‍മാറാട്ടം എന്തായാലും മോശമായി

Inji Pennu said...

കുട്ടിച്ചാത്തന്‍സ്,
പടം അടിച്ചെടുക്കാം, പക്ഷെ അത് ക്ലിക്കുമ്പൊ അയാളുടെ ബ്ലോഗല്ലാന്ന് പെട്ടെന്ന് മനസ്സിലാവും കാരണം ബ്ലോഗിന്റെ പേരു സേം ആയാലും പോസ്റ്റുകള്‍ മൊത്തം കോപ്പി ചെയ്യാന്‍ പാടല്ലേ? പണ്ട് വിശാലേട്ടെനെതിരെ അങ്ങിനെ ഒരാള്‍ ചെയ്തപ്പോള്‍ അങ്ങിനെയാണ് നമ്മള്‍ക്ക് അത് ഒരു വ്യാജനാണെന്ന് മനസ്സിലായതും ചിത്രകാരന്‍ എന്ന ബ്ലോഗറെ പൂട്ടിച്ചതുപോലെ പൂട്ടിക്കാന്‍ പറ്റിയതും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:മുംസീയേ കമന്റില്‍ copy right violation....
ആള്‍മാറാട്ടം ‘എന്തായാലും‘ മോശമായി ...

എന്റെ കമന്റ് കോപ്പിയടിച്ചേ....

Inji Pennu said...

വക്കാരിജി പറഞ്ഞത് തന്നെ ഞാനും വിചാരിച്ചിട്ടുണ്ട്. ഈ അദര്‍ ഓപ്ഷനില്‍ എന്തെങ്കിലും പണിയാന്‍ പറ്റിയെങ്കില്‍ എന്ന്.
പക്ഷെ അനോണിയും അദറും തമ്മില്‍ സത്യം പറഞ്ഞാല്‍ യാതൊരു വ്യത്യാസവും ഇല്ല.

mumsy-മുംസി said...

കുട്ടിചാത്താ..ഇതാ പറഞ്ഞത് മഹാന്‍മാര്‍ ഒരേ പോലെ ചിന്തിക്കുമെന്ന്‌...
(സത്യമായിട്ടും ഞാനത് കണ്ടില്ല സാറെ..!)

ദില്‍ബാസുരന്‍ said...

ഇഞ്ചിയേച്ചീ,
തണുപ്പല്ലേ ജലദോഷം വന്ന് കാണും. ചീറ്റീല്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഇപ്പൊ ചൂടല്ലേ ചീറ്റില്ല. പിന്നെ ഒന്ന് ചീറ്റിയാല്‍ തെറിക്കണ മൂക്കാണെങ്കില്‍ അങ്ങ് തെറിക്കട്ടേന്നേ... :-)

വക്കാരിമഷ്‌ടാ said...

കമന്റുകള്‍ വേണോ, വേണ്ടയോ, വേണമെങ്കില്‍ ഏത് തരം? എന്നത് ഇഷ്ടമുള്ള രീതിയില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബ്ലോഗര്‍ക്ക് കിട്ടിയാല്‍ മതി-കമന്റ് മോഡറേഷന്‍ എനേബിള്‍ ചെയ്യാതെ തന്നെ. ഇപ്പോള്‍ തന്നെ കമന്റുകള്‍ വേണോ വേണ്ടയോ, അനോണിമസ് വേണോ വേണ്ടയോ എന്ന് ബ്ലോഗര്‍ക്ക് തീരുമാനിക്കാമല്ലോ. അത് ഒന്നുകൂടി extend ചെയ്യുക.

എന്തായാലും പരിപൂര്‍ണ്ണ വിഡ്ഢിത്തെളിവ് (വിഡ്ഢികവചം, ഫൂള്‍ പ്രൂഫ്, ഫൂള്‍സ് പ്രൂഫ്) പരിപാടി പാടായിരിക്കും. വേണമെന്ന് വെക്കുന്നവന് ചക്ക വേരേലും കായ്‌പിക്കാമല്ലോ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇഞ്ചിചേച്ച്യെ അത് ശരി പക്ഷേ. വിശാലേട്ടനെ ബൂലോഗം മൊത്തം അറിയും. ആ കമന്റ് വിശാലേട്ടന്‍ ഇടുവോ ഇടൂലേ എന്നും ബൂലോഗം അറിയും അതിനു ലിങ്കില്‍ ക്ലിക്കേണ്ടാ.
മാവേലികേരളം പോലെ താരതമ്യേന പുതിയ ഒരു ബ്ലോഗറു(ആളെ നിക്കറീല)ടെ കമന്റ് ആള് തന്നെ ഇട്ടതാണോ അല്ലയോ എന്ന് മറ്റൊരു പുതിയ ബ്ലോഗറായ ചാത്തനോ സാന്ഡോസോ പോയിനോക്കീന്ന് വരില്ല. അപ്പോള്‍ അത് ആരുടെ കമണ്ടായി..

Inji Pennu said...

ഒരു മൂക്കല്ലേയുള്ളൂ ദില്‍ബൂട്ടിയേ, അതും കൂടി ഇല്ലാണ്ടായാല്‍ വൃത്തികേടാവൂല്ലേന്ന് വെച്ചിട്ടല്ലേ? ;) വല്ലോ കൈയ്യോ, കാലോ ആയിരുന്നെങ്കില്‍ ഈരണ്ടെണ്ണം എങ്കിലും ഉണ്ടെന്ന് വെക്കായിരുന്നു :) :) അതോണ്ടല്ലെ? :) (ഞാന്‍ ഓഫ് നിറുത്തി, ഇത് വേറെ ആരുടേയൊ ബ്ലോഗാ, ഞാന്‍ ആദ്യായിട്ടാ ഇവിടെ, ഇനി ഇതിനും കൂടി മാപ്പ് പറയാന്‍, മാപ്പ് സ്റ്റോക്ക് തീര്‍ന്നിരിക്കുവാ)

aniyans said...

എന്റമ്മേ, ദില്‍ബുവേ, ഇത്രേം വിവരമൊള്ള ആള്‍ക്കരൊക്കെ കിടന്ന് കളിക്കുന്നിടത്ത് നിനക്കെന്താ കാര്യം? പോയി പെണ്ണ് കെട്ടീട്ട് വാ... അത്രേം നേരം ഇവരൊക്കെ കളിച്ചോട്ടെ, ട്ടോ.
എന്തേ ഞാന്‍ പറഞ്ഞത് ശരിയല്ലാന്നുണ്ടോ സാന്‍ഡോസേ?

പച്ചാളം : pachalam said...

അദര്‍ ഒപ്ഷന്‍സ് എടുത്ത് കളഞ്ഞാലും കാര്യമുണ്ടോ?
ഒരു ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കാ അത്ര വലിയ പാടൊന്നുമില്ല.
ഏറ്റവും നല്ല മാര്‍ഗ്ഗം നിയമ പരമായി തന്നെ ഇത്തരത്തിലുള്ളവരെ നേരിടുകാന്നുള്ളതാണ്.

Inji Pennu said...

അതാണ് പോയിന്റ് കുട്ടിച്ചാത്തന്‍സ്. കമന്റിടുമ്പോഴും ബ്ലോഗ് പോസ്റ്റിടുന്നപോലെ ഒരു വിശ്വാസ്യത ഉണ്ടായാല്‍ നന്നാണ്. പുതിയ ബ്ലോഗര്‍മാരുടെ കാര്യം വളരെ ശരിയാണ്. പക്ഷെ ഇങ്ങിനെ ഇവിടെ മാവേലി കേരളം ഒരു പോസ്റ്റിട്ടതുകൊണ്ട്, ഇനി നമ്മള്‍ ശ്രദ്ധിക്കും. അങ്ങിനെ ആള്‍മാറാട്ടം നടന്നാല്‍ ഇതുപോലെ തന്നെ ചെയ്യണം. മാവേലി കേരളം ചെയ്തത് നന്നായി.

ആള്‍മാറാട്ടം പലപ്പോഴും നടത്തി പിന്നെ അതൊക്കെ ചീറ്റുമ്പോഴാണ് സംശയം വരിക.

kumar © said...

other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്കുതോന്നിയത്. കാരണം അനോണിയും അതും തമ്മില്‍ ഫലത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. ഇങ്ങനെ യുള്ള കാര്യങ്ങളില്‍ ബ്ലോഗര്‍ ശരിക്കും ബീറ്റ തന്നെ ആണല്ലേ? വേര്‍ഡ് പ്രസ്സ് ഈ കാര്യത്തില്‍ ഇതിനെ കാളും മെച്ചം ആണോ?

(ദില്‍ബൂ : ഇവിടെ ഇരുന്നു തുമ്മരുതെ. എനിക്കും കൂടി കോള്‍ഡ് വരും. എനിക്കു വന്നാല്‍ ആകെ അല്‍മ്പാ.. ഞാന്‍ ഒരു ജലദോഷിയാ.. തുമ്മി തുമ്മി അടപ്പു തെറിക്കും)

ദില്‍ബാസുരന്‍ said...

സ്മൈലിയിടുമ്പോഴേ കണ്ണും മൂക്കിന്റെ ആംഗിളുമൊക്കെ കാണൂ. സ്മൈലിയില്ലെങ്കില്‍ കമന്റിന് കണ്ണും മൂക്കുമൊന്നും കാണില്ല. ശരിയല്ലേ? :-)

കുട്ടിച്ചാത്തന്‍ said...

ഓഫിന് മാപ്പ് --അവസാന ഓഫ് ഞാനിനി ഈ വഴി ഇല്ല..“ Working overseas since 1979,“

ഈ ബ്ലോഗിനു ഉടമ ചാത്തന്‍ ജനിക്കുമ്പോ കടല് കടന്നതാ..

പച്ചാള്‍സ് ബുദ്ധി കൊള്ളാ‍മല്ല്.. അങ്ങനേ കുറച്ച് കേസ് പിടിക്കാനാ അല്ലേ...

Inji Pennu said...

അതെ നിയമപരം നിയമപരം :) അതൊക്കെ തന്നെയാണ് എപ്പോളും ഇവിടെ പറഞ്ഞോണ്ടിരുന്നതും :)

നിയമപരമായി ചെയ്യാവുന്നത് ഇതാണ്: ഗൂഗിള്‍ സപ്പോര്‍ട്ടിനു എഴുതുക. സംവണ്‍ ഈസ് പോസിങ്ങ് ആസ് മീ - അങ്ങിനെ ഒരു ഓപ്ഷനുണ്ട്.
നമ്മുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നതും ഒക്കെ വെച്ച് അവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കാം.

പ്രൊഫൈല്‍ ആര്‍ക്കും ക്രിയേറ്റ് ചെയ്യാം. പക്ഷെ വിശാലേട്ടന്റെ പൊലെ അത്രയും പോസ്റ്റിങ്ങ്സുള്ള ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാന്‍ നല്ല പാടാണ്...പിന്നെ എന്ന് പ്രൊഫൈല്‍ ഉണ്ടാക്കി, അങ്ങിനെ ഒക്കെയുണ്ട് അത് ഐഡന്റിഫൈ ചെയ്യാന്‍.

sandoz said...

ദില്‍ബാ...സ്‌'മെയില്‍' ഇട്ടോ......സ്മൈയിലി ഇട്ടോന്നാ..... അത്‌ എപ്പഴും ഇടണം..ചിരിച്ചോണ്ടേ വര്‍ത്തമാനം പറയാവൂ.....

ദില്‍ബാസുരന്‍ said...

പിന്നല്ലാതെ സാന്റോ. ചിരി വിട്ട കേസുണ്ടോ? അപ്പോള്‍ എന്താ പറഞ്ഞ് വന്നത്? അപരന്‍.. ഓകെ. :-)

സപ്തവര്‍ണ്ണങ്ങള്‍-ഫ്ലിക്കര്‍ said...

other option എന്നത് ബ്ലോഗ് സ്പോട്ടിന്റെ ഒരു മണ്ടത്തരം ആയിട്ടാണ് എനിക്കുതോന്നിയത്.
കുമാര്‍,
other option എന്നത് വളരെ ഉപയോഗമുള്ള ഒരു ഓപ്ഷനാണ്. എന്റെ ഏതെങ്കിലും വെബ്സൈറ്റിലേക്ക്, അല്ലെങ്കില്‍ യാഹൂ,എം എസ് എന്‍ പോലുള്ള എന്റെ മറ്റ് ബ്ലോഗുകളിലേക്ക് എന്റെ വ്യക്തിത്വത്തിനൊപ്പം ഒരു ലിങ്ക് കൊടുക്കാനായുള്ള ഓപ്ഷനായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കുരുത്തംകെട്ടവന്മാര്‍ അത് ദുരുപയോഗം ചെയ്യുന്നു!

saptavarnangal said...

മാവേലി,
ഇഞ്ചി പറഞ്ഞതുപോലെ പ്രൊഫൈലില്‍ ഒരു ഫോട്ടോ കയറ്റുക, അതു പോലെ ‘Show profile images on comments? : Yes‘ സെറ്റ് ചെയ്യുക. അപ്പോള്‍ other option വഴിയുള്ള പ്രൊഫൈല്‍ കോപ്പിയടി മനസ്സിലാക്കാന്‍ സാധിക്കും.

പച്ചാളം : pachalam said...

സപ്തേട്ടാ,
സപ്തേട്ടന് ഒരു പുതിയ പ്രൊഫൈല് ഉണ്ടാക്കി
അതില് പച്ചാളം എന്ന നിക്നെയിമും ഇട്ട്
http://i111.photobucket.com/albums/n138/sreenisreedharan/DSC07283.jpg
ഈ ഫോട്ടോയും അപ്ലോഡ് ചെയ്യാന്‍ എന്തു ബുദ്ധിമുട്ടാണുള്ളത്??
ആളുകളെ കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ലേ?

50 :)

അങ്കിള്‍. said...

silence silence... എല്ലാപേരും അവരവരുടെ സീറ്റില്‍ പോയിരിക്കു. അപ്രത്തുമിപ്രത്തും ക്ലാസ്സുണ്ടെന്നോര്‍ക്കണം.

Maveli Keralam said...

ദില്‍ബു, സാന്‍-ഡോസ്,

ഇന്‍പെക്ടറും കോണ്‍സ്റ്റബിളും കൂടി ഡമ്മിയനേഷിച്ചപ്പോളേ ഞാന്‍ വിചാരിച്ചു ഇതലമ്പാകുമെന്ന്. മക്കളേ ഈ സ്റ്റേഷന്‍ തല്‍ക്കാലം അടച്ചു പൂട്ട്, ഇനി ഇവിടെങ്ങാനും വല്ല മനകളീലും വല്ല കൊലയും നടന്നാല്‍ നേരറിയാനായി ആളു വിടാം എന്നു പറയാനിരിയ്കയായിരുന്നു(അല്ലെങ്കില്‍ ഇവിടെ കേപ്ടൌണില്‍ വിവാദപരമായ് ഒരു സീരിയല്‍ കില്ലര്‍ കേസു തെളിയാതെ കിടക്കുന്നുണ്ട്).

അപ്പോഴാണ് ത്രികാല ന്ജ്ഞാനിയേപ്പോലെ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തോടു നിങ്ങളാരും അപ്രിയം കാട്ടതിരുന്നത് നിങ്ങട നല്ല ഗുണമായിത്തന്നെ കരുതുന്നു. അദ്ദേഹത്തിന്റെ അവതാരത്തോടു കൂടി ചര്‍ച്ച ഒരു പുതിയ വഴിയ്ക്കു നീങ്ങി എന്നുള്ളതും പ്രശംസാര്‍ഹമാണ്.

വേണുവിന്റെ പ്രവേശം രംഗത്തിന്റെ ഗൌരവം വീണ്ടെടുത്തു എന്നു പറയേണ്ടതില്ലല്ലോ

പിന്നെ ഇഞ്ചിയുടെ അശ്രാന്ത അനേഷണങ്ങളും കണ്‍സള്‍ട്ടിംഗുമാരംഭിച്ചു. ഇഞ്ചീ, സമയത്തിനും സന്മനസ്സിനും ഉപദശങ്ങള്‍ക്കും നന്ദി, സന്തോഷം.

ഇഞ്ചിയോടൊപ്പം നിന്ന വാക്കാരി, പച്ചാളം, കുമാര്‍,കുട്ടിച്ചാത്തന്‍, മുംസി, അനിയന്‍സ്, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും നന്ദി, സന്തോഷം

ദില്‍ബൂ, സാന്‍-ഡോ, കുട്ടിച്ചാത്തന്‍, ഇഞ്ചി, നിങ്ങളൊന്നും ക്ഷമ ചോദിയ്ക്കേണ്ട കാര്യമില്ല, കുട്ടിച്ചാത്തന്‍ പറഞ്ഞതു പോലെ ഞാന്‍ നിങ്ങളേക്കാളൊക്കെ വളരെ സീനിയറാണ്. സ്സിനിയേഴ്സ് ജൂനിയേഴ്സിനോട് അപ്രിയം കാട്ടരുതല്ലോ.

പിന്നെ പ്രശ്നത്തിനൊരു പ്രത്യേക പരിഹാരം കണ്ടെത്തിയില്ലെങ്കിലും, മലയാളി ബ്ലോഗര്‍മാര്‍ക്കു തമ്മില്‍ തല്ലി, ചീത്തയും മറ്റും വിളിയ്കാതെ ഒരു പ്രശ്നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാനെങ്കിലും കഴിഞ്ഞത് ഒരു വലിയ കാര്യമായി കരുതുന്നു. ഇനിയും ഈ ഗുണം നിലനിര്‍ത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.

ഹേ ജാരാ, താനും ഇതൊക്കെ വായിയ്ക്കുന്നുണ്ടെന്നു കരുതുന്നു. ആര്‍ക്കും അറിയാതെ ഒരു തെറ്റു സംഭവിയ്ക്കാം. അതു മനസിലാക്കന്‍ ശ്രമിയ്ക്കുമെന്നു കരുതുന്നു.

സ്വാതന്ത്ര്യത്തിന്റെ ലോകത്തെ പ്രസ്ഥനങ്ങള്‍ക്ക് ആളുകള്‍ക്കെത്രയും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനാണ് ആളുകള്‍ ശ്രമിയ്ക്കുന്നത്. തന്നെപ്പോളെയുള്ളവര്‍ എന്തു കൊണ്ടതിന്റെ ക്ഷുദ്ര ഉപയോഗത്തില്‍ രസം കാണുന്നു?

rajesh said...

എന്റെ ബ്ലോഗില്‍ മവെലികേരളം എന്ന പേരില്‍ വന്ന കമന്റിനെതിരെ ഞാന്‍ പ്രതികരിക്കാത്തത്‌ എന്ത്‌ എന്നാണ്‌ ചോദ്യം -- ഞാനെങ്ങനെ അറിയാനാ സുഹ്രുത്തെ ആരാണ്‌ കമന്റടിക്കുന്നത്‌ എന്ന്. എനിക്കു പറയാനുള്ളതെല്ലാം തന്നെ ഇതു വരെയും എന്റെ സ്വ്ന്തം പേരില്‍ ത്തന്നെ പറഞ്ഞിട്ടുണ്ട്‌. ഇപ്പോ ആര്‍ക്കെങ്കിലും നട്ടെല്ലില്ലാത്തതു കൊണ്ട്‌ വേറൊരു പേരില്‍ അഭിപ്രായം പറയണം എന്നു തോന്നിയാല്‍ അവനെ വായില്‍നോക്കീ, നട്ടെല്ലില്ലാത്തവനേ എന്നൊക്കെ വിളിക്കാമെന്നല്ലാതെ എന്താ ചെയ്ക?

വേണു venu said...

രാജേഷേ, ഇവിടെ വന്ന 50 നകത്തെ കമന്‍റിലും പരിഹാരമായി പറയാനൊന്നുമില്ലെന്നു വരുമ്പോള്‍ ഒന്നു വിചാരിക്കുക. ഇതു വളര്‍ച്ചയുടെ കാലം. ഇവിടെ പലതും കണ്ടെത്തേണ്ടതു കാലം നിശ്ചയിക്കും. അതു വരെ.:)

കെവിന്‍ & സിജി said...

എന്റെ ഒരു ചെറിയ അഭിപ്രായം. കമന്റെഴുതുന്നവര്‍ക്കു് അവരുടെ കമന്റു കള്‍ സ്വന്തം ബ്ലോഗിലും ആട്ടോമാജിക്കായി വരുന്ന ഒരു സിസ്റ്റം ഉണ്ടാവണം. അപ്പോള്‍ ഞാനെഴുതിയ കമന്റിന്റെ പകര്‍പ്പു് എന്റെ ബ്ലോഗിലും കാണും. അതല്ല, എന്റെ അപരനാണെഴുതുന്നതെങ്കില്‍ അതിന്റെ പകര്‍പ്പു് ഒരിക്കലും എന്റെ ബ്ലോഗില്‍ വരില്ല. വേഡ്പ്രസില്‍ ഈ സൌകര്യം ഉണ്ടു്, പക്ഷേ അതു ഡാഷുബോഡില്‍ മാത്രമേ കാണുന്നുള്ളൂ. മുന്‍പേജില്‍ വരികയാണെങ്കില്‍ ആര്‍ക്കും ഒറ്റനിമിഷം കൊണ്ടു ഒത്തുനോക്കാം, ഇതു ഒറിജിനല്‍ കെവിന്റെ കമന്റാണോ അതോ അപരന്റെ കമന്റാണോയെന്നു്. എപ്പടീ?

-സു- എന്നാല്‍ സുനില്‍|Sunil said...

മാവേലികേരളമേ,
“അതേ social responsibilty തന്നെയാണ് വര‍മൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)“ ഈ പ്രസ്താവന സത്യമാണോ? വരമൊഴി നിര്‍മ്മിച്ചവരും ബ്ലോഗറും ഒരുപോലെയല്ല. ബ്ലോഗറിന് കച്ചവട താല്‍പ്പര്യമുണ്ടായിരിക്കാം എന്നാല്‍ വരമൊഴിയുടെ നിര്‍മാതാവിന് ഈ സോഫ്റ്റ്‌വേയറ് ഓപ്പന്‍ സോഴ്സ് ആക്കി,എന്തു കിട്ടാനാണ്? കസ്റ്റമര്‍ സപ്പോറ്ട്ട് കൂടെ ഫ്രീ ആയി കിട്ടുന്നു. അതിനാല്‍ രണ്ടും ഒരേവാചകത്തിലുപയോഗിച്ചാല്‍ അരോചകമാണ്. -സു-

Maveli Keralam said...

സു എന്ന സുനില്‍,

"(രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)“

ഇതിനെ കച്ചവട മനോഭാവം എന്നു തെറ്റുദ്ധരിച്ചായിരിയ്ക്കണം സു പ്രതികരിച്ചതെന്നു തോന്നുന്നു.

വര‍മൊഴി ഓപന്‍സോഴ്സ് ആക്കി എന്നു പറയുമ്പോള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കച്ചവട മനോഭാവം ഇല്ല എന്നാണു മനസിലാക്കുന്നത്.

എന്നാല്‍ കച്ചവട മനോഭാവവും കച്ചവട സാദ്ധ്യതകളും രണ്ടും രണ്ടാണ്.

വര‍മൊഴിയേപ്പോലുള്ള ഒരു പ്രോഡ്ക്ടിനു മറ്റേതൊരു product entity യേപ്പോലെയും ‘കച്ചവട സാദ്ദ്യതകള്‍‘ ഉണ്ട്. മലയാള ഭാഷയോടുള്ള സാമൂഹ്യപ്രതിബദ്ധത (social responsibility)കാരണം അതിന്റെ രചയിതാക്കള്‍ അതൊരു ഓപ്പണ്‍ സോഴ്സ് ആക്കി.

അതല്ല അതവര്‍ക്കൊരു കച്ചവടച്ചര‍ക്കാക്കണമെങ്കില്‍ ആക്കാമായിരുന്നു. അതാണതിന്റെ കച്ചവട സാധ്യത.

ആ സാദ്ദ്യത അതിനെപ്പോഴുമുണ്ട്.

കച്ചവട സാദ്ദ്യതകളുള്ളതുകൊണ്ടാണ് വരമൊഴിയുടെ opensourcing ഒരു മഹത്തായ ത്യാഗമായിരിയ്ക്കുന്നതും. അതവ്രുടെ social responsibility അയി മനസിലാക്കാന്‍ കഴിയുന്നതും

Maveli Keralam said...

രാജേഷേ
‘ഞാനെങ്ങനെ അറിയാനാ സുഹ്രുത്തെ ആരാണ്‌ കമന്റടിക്കുന്നത്‌ എന്ന്‘.

അതു ശരിയണ്. അതുകൊണ്ടാണ് വിവരം കാണിച്ചു ഞാന്‍ തങ്കളുടെ പോസ്റ്റില്‍ അതിനെക്കുറിച്ചു കമന്റിട്ടത്.

Maveli Keralam said...

അങ്കിളേ
എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനു നന്ദി.

മഹാവിഷ്ണു:Mahavishnu said...

ബഹുമാന്യയായ മാവേലി കേരളം,
തങ്കളുടെ ഉദ്ദേശശുദ്ധിയും, ധാര്‍മിക രോക്ഷവും മനസ്സിലാക്കിയതിനാലും തങ്കളുടെ പൊസ്റ്റുകളിലെ ചിന്താഗതിയെ വളരെ ആദരവോടുകൂടിമാത്രം വായിക്കുന്നതിനാലുമാണ്‌ ഞാന്‍ നേരത്തെ കമന്റുകളില്‍ ഇടപെട്ടത്‌.
വളരെ നിയന്ത്രിതവും,സംരക്ഷിതവും,സുഖശീതളിമ പകരുന്നതുമായ ഒരു ബ്ലൊഗ്‌ അന്തരീക്ഷം ചെറിയ ഗ്രൂപ്പുകളില്‍ ഒരുക്കാമെങ്കിലും വിശാലമായ ബൂലൊകത്ത്‌ അതിനു പ്രസക്തിയില്ലെന്നു മാത്രമല്ല, അത്തരമൊരു ആഗ്രഹം പോലും പ്രതിലോമകരമാകും എന്നാണ്‌ എനിക്കു തോന്നുന്നത്‌. മവേലിയുടെ തുടക്കത്തിലെ ആവേശം കുറച്ചു തണുത്തിരിക്കും എന്ന പ്രതീക്ഷയിലാണ്‌ ഞാന്‍ സവിനയം ഈ അഭിപ്രായം പറയുന്നത്‌.

ആരെങ്കിലും എന്റെ പ്രൊഫെയില്‍ ഉപയൊഗിച്ച്‌ തെറ്റിധരിപ്പിക്കാന്‍ ഒരു കമന്റിട്ടാല്‍ സമയക്കുറവുകോണ്ട്‌ അവഗണിക്കുകയോ, തെറ്റിദ്ധാരണ തീര്‍ക്കാന്‍ അത്‌ അപരന്റെ കമന്റാണെന്ന് ഒരു കമന്റു മാത്രമിട്ട്‌ കൈകഴുകുക എന്നതാണ്‌ എന്റെ നിലപാട്‌.(തൂലികാനാമത്തില്‍ ബ്ലൊഗ്‌ ചെയ്യുന്നവര്‍ക്ക്‌ തലപോകുന്ന നിയമ ബാധ്യതകളൊന്നും ഇല്ലല്ലൊ എന്നതിനാലാണ്‌ ഞാന്‍ നിസംഗതകാണിക്കുന്നത്‌) മാവേലി കേരളത്തിന്‌ തീര്‍ച്ചയായും മറ്റൊരുനിലപാട്‌ ആകരുത്‌ എന്ന് അര്‍ഥമാക്കുന്നില്ല.
സമയമുള്ളപ്പോള്‍ എന്റെ ബ്ലൊഗ്‌ സന്ദര്‍ശിക്കാന്‍ തങ്കളെ സ്നേഹാദരം ക്ഷണിക്കുന്നു.

http://parasyan.blogspot.com/2007/03/blog-post_07.html
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...

Maveli Keralam said...

പ്രിയ മാവേലി കേരളമേ. ഈ കമെന്റ് പോസ്റ്റ് ചെയ്തയാളുടെ ലിങ്ക് ഒന്നു നോക്കു. ഇപ്പൊളെങ്ങിനെ?

കമെന്റ് വച്ചതാരാണെന്ന് അവര്‍ വന്ന് പറയാതെ വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതാണ് ബ്ലോഗ്ഗ്.

(ഒരു വികൃതിയാണ് ചെയ്തത് ഇപ്പോള്‍. ക്ഷമിക്കുമല്ലോ)

-സുല്‍

Maveli Keralam said...

സുല്‍

വിക്രിതിയെന്നവകാശപ്പെട്ടുവെങ്കിലും, സുല്‍ തന്ന വിവരം വളരെ വിലപ്പെട്ടതാണ്. അപ്പോഴീ password, username ഇതിലൊക്കെ എന്താണര്‍ത്ഥം?

ഇന്നലത്തെ ചര്‍ച്ചയില്‍ പൊതുവായി ഉരുത്തിരിഞ്ഞു വന്ന ഒരു പരിഹാരം, ഒരു ചിത്രം പ്രൊഫൈലില്‍ കയറ്റുക എന്നുള്ളതായിരുനു.

അങ്ങനെ ഒരു ചിത്രം ഉണ്ടെങ്കില്‍ ഇത്തരം വികൃതികള്‍ക്കു പരിഹാരമാകുമോ

Maveli Keralam said...

മഹവിഷ്ണൂ

താങ്കളുടെ അവസരോചിതമായ ഇടപെടല്‍ പ്രശംസനീയമായിരുന്നു എന്നൊരിയ്ക്കല്‍ കൂടി അറിയിയ്ക്കട്ടെ.

‘വളരെ നിയന്ത്രിതവും,സംരക്ഷിതവും,സുഖശീതളിമ പകരുന്നതുമായ ഒരു ബ്ലൊഗ്‌ അന്തരീക്ഷം ചെറിയ ഗ്രൂപ്പുകളില്‍ ഒരുക്കാമെങ്കിലും വിശാലമായ ബൂലൊകത്ത്‌ അതിനു പ്രസക്തിയില്ലെന്നു മാത്രമല്ല, അത്തരമൊരു ആഗ്രഹം പോലും പ്രതിലോമകരമാകും എന്നാണ്‌ എനിക്കു തോന്നുന്നത്‌‘

എന്നാലും അങ്ങനെ ആശിയ്ക്കാമല്ലോ

ഏതൊരു പ്രസ്ഥനത്തിനും അനുഭാവികളും പ്രതിയോഗികളുമുണ്ടാകുമല്ലോ? അതു രണ്ടുമുണ്ടെങ്കിലേ ആശയ ചക്രത്തിനു പൂര്‍ണിമയുണ്ടാക്കൂ. ഇതെന്റെ അഭിപ്രായം മാത്രം.

ഗ്രൂപ്പുകള്‍ ആവശ്യമാണ്. അതൊരു വീക്ഷണത്തിന്റെ സമ്പൂര്‍ണമായ എടുത്തുകാട്ടലിനു വേണ്ടി.എന്നാല്‍ അതിനു മാനവികതയുണ്ടാകണമെങ്കില്‍ അത് ഇതര ആശയങ്ങളുമയി പൊരുത്തപ്പെട്ടും പ്രതികരിച്ചും ജയിച്ചും മുന്നേറണം.

പിന്നെ ബ്ലോഗിലെ ആള്‍മാറാട്ടം. അതു ബ്ലോഗിലെ സ്വാതന്ത്ര്യത്തിന്റെ ഒരു ദുരന്തഫലമാണ്. സ്വന്തം സ്വാതന്ത്യത്തെ മറ്റുള്ളവരുടെ സ്വാതന്ത്യം പോലെ മനസിലാക്കാന്‍ ശ്രമിയ്ക്കണം എന്നു ചിന്തിയ്ക്കുന്ന ഒരു ലോകത്തു സ്രിഷ്ടിയ്ക്കപ്പെട്ടതാണ് ബ്ലോഗ്. അതു ദുരുപയോഗപ്പെടുത്താതിരിയ്ക്കാന്‍ സാമൂഹ്യ അവബോദ്ധവും പ്രതിബദ്ധതയും പരസ്പര ബഹുമാനവും ആവശ്യമാണ്.

technology perfect ആക്കുന്നതിനു പരിമിതികളുണ്ട്. അതിനേക്കാള്‍ എളുപ്പം മനുഷ്യന്‍ perfect ആകുകയാണ്. അതിനു വേണ്ടി ശമിയ്ക്കയെങ്കിലുമാണ്.

മഹവിഷ്ണുവിന്റെ പൊസ്റ്റിങ്ങ് ഞാന്‍ കണ്ടു. ഞാനതു കണ്ടില്ലായിരുന്നു. അറീച്ചതില്‍ സന്തോഷം.
വായിച്ചിട്ടു കമന്റിടാം.