കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം
1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട.
1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട.
അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട് 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ് സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട് കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്.
സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ് വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്.
ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം.
വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം
ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപിച്ച് ദേശീയ സ്മാരകങ്ങളായി മാറിയ സൗത്താഫ്രിയ്ക്കന്‍ ചരിത്രത്തിന്റെ അടയാളങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്ന മ്യൂസിയങ്ങളാണ് ഇവിടെ ടൂറിസത്തിന്റെ വേറൊരാകര്‍ഷണം.
കളിമണ്‍ പാത്രങ്ങള്‍ തൊട്ട് ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്.
ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്കയില്‍ കാണാവുന്ന ഒരു സ്വര്‍ണ നിര്‍മ്മിതി
സൌത്താഫ്രിയ്ക്കന്‍ മാരിറ്റൈം മ്യൂസിയം, കാസില്‍ ഓഫ് ഗുഡ്‌ഹോപ്പിലെ ലാന്‍-ഡ് മാര്‍ക്കു മ്യൂസിയം, ഗോള്‍ഡ് ഓഫ് ആഫ്രിയ്ക്ക മ്യൂസിയം, സ്ലേവ് ലോഡ്ജ് മ്യൂസിയം, സൗത്താഫ്രിയ്ക്കന്‍ ആര്‍ട്ട് ഗാലറി എന്നിവ കേപ് പട്ടണത്തില്‍ തന്നെ ഉള്ള എതാനും മ്യൂസിയങ്ങളാണ്. ഇത്തരം പതിനഞ്ചു മ്യൂസിയങ്ങള്‍ ഒരുമിച്ച് ഇസിക്കോ മ്യൂസിയങ്ങള്‍ എന്നാണറിയപ്പെടുന്നത്.
ക്രൂരമായ കൊളോണിയല്‍ അധിനിവേശത്തിന്റെ കഥകള്‍ കറുത്ത ചാന്തു പോലെ തൂവിക്കിടക്കുന്ന ഈ ദേശത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു മൂന്നു മണിക്കര്‍ ഓട്ട പ്രദക്ഷിണമാണ് ഫുട്സ്റ്റെപ്സ് റ്റു ഫ്രീഡം എന്ന ഇസിക്കോയുടെ മറ്റൊരാകര്‍ഷണം.
പട്ടണത്തെ ആകമാനം വീക്ഷിച്ച് അതിന്റെ മുകളെടുപ്പുപോലെ നില്‍ക്കുന്ന സിഗ്നല്‍ ഹില്ലിലെ മറ്റൊരു മ്യൂസിയമാണ്, ബോക്കാപ്പ് മ്യൂസിയം. ഇത് ഇവിടുത്തെ അടിമച്ചരിത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നു.
9 comments:
കേപ് ടൌണ്‍ സഞ്ചാരികളുടെ സര്‍ഗം ഭാഗം 4
കളിമണ്‍ പാത്രങ്ങള്‍ തൊട്ട് ചുവര്‍ ചിത്രങ്ങള്‍ വരെ കാലത്തിന്റെ വിരലടയാളം പതിഞ്ഞതെന്തും അവിടെ ഭഗിയോടെ കാത്തു സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. അവയുടെ നിശബ്ദതയില്‍ ഈ ദേശത്തിന്റെ ചരിത്രമുണ്ട്, അതിലെ ദുഖ കാണ്ഡത്തിന്റെ ഏടുകളുണ്ട്, പ്രഭുത്വത്തിന്റെ ക്രൂരതയും, പതിത്വത്തിന്റെ രോദനങ്ങളുമുണ്ട്
ചരിത്രത്തിന്റെ ഉള്‍കാഴ്ചയുള്ള സ്ഥല വിവരണം വളരെ ഇഷ്ടമായി.
നല്ല വിവരണം.
അശോക്
എന്റെ പോസ്റ്റു സന്ദര്‍ശിച്ച കമന്റിട്ടതില്‍ വളരെ സന്തോഷം. വീണ്ടും വരുക.
ഇത്തിരിവെട്ടവും
ആദ്യമായാണ് എന്റെ ബ്ലോഗു സന്ദര്‍ശിയ്ക്കുന്നത്. വളരെ സന്തോഷം
വീണ്ടു വരിക.
പ്രിയ ബൂലോകരേ
ഇതു മറു മൊഴിയിലേക്കുള്ള ടെസ്റ്റിങ്ങാ ആണ്
കാണാന്‍ വൈകി.പടംസ് കൊള്ളാം :)
ഡിങ്കന്‍
എന്റെ പോസ്റ്റു സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. ഇനിയും വരുന്നതിനു സ്വാഗതം
മനോഹരമായ വിവരണം.
രാജ്യത്തെ മാത്രമല്ല , ജനങ്ങളുടെ ഹൃദയസ്പന്ദനമടക്കം ഈ കുറിപ്പുകളില്‍ വായിക്കാനാകുന്നു.
സന്തോഷം, നന്ദി..... മാവേലി കേരളം.
ചിത്രകാരാ
താങ്കളെപ്പോഴും എന്റെ പൊസ്റ്റിങ്ങുകളുടെ ധര്‍മ്മത്തേയും മര്‍മ്മത്തേയും തിരിച്ചറിയുന്നു.
സന്തോഷം പെരുത്ത സന്തോഷം
Post a Comment