Sunday, April 29, 2007

ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?

“Cheat us once. Shame on you.
Cheat us twice. Shame on us“
(A Chinese proverb)

ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പര‍മോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു.

രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്.

ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വരെയും

കാരണം, ക്രിസ്ത്യന്‍, ഹിന്ദു മാനേജുമെന്റുകളുടെ ഉടമസ്ഥതയില്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ ആ വിധിയെക്കുറിച്ചു മൌനമവലംഭിച്ചു.

സ്റ്റേറ്റ്-സ്വകാര്യ ടി. വി ചനലുകളോ, മറ്റു മീഡിയകളോ പത്രങ്ങളുടേതില്‍ നിന്നു വ്യതിരക്തമായ ഒരു നിലപാടും എടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്.

കേരളത്തിന്റെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് ഭരണകക്ഷീയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ദീകരണങ്ങള്‍ പോലും ജനങ്ങളുടെ അറിവിലേക്ക് ഈ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതിന്റെ ആവശ്യം മനസ്സിലക്കിയില്ല എന്നുള്ളതാണ് എന്റെ അറിവ്.

ഒരു മുസ്ലീം മാനേജുമെന്റിന്റേതെന്നു കരുതുന്ന ‘മാദ്ധ്യമം‘ എന്ന പത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്, അതിനു കേരളത്തിലെ എല്ലാവരും വായനക്കാരുമല്ല. മാദ്ധ്യമത്തിന്റ എഡിറ്റോറിയല്‍ ആര്‍ജ്ജവത്തിനു മുന്നില്‍ ഞാന്‍ ശിരസു നമിയ്ക്കുന്നു.

വെബ്സൈറ്റുകള്‍ ചിലവ വിധിയുടെ ചര്‍ച്ച നടത്തിയെങ്കിലും, അതിന്റെ ഏറ്റവും കൂടുതല്‍ ദേഷഫലങ്ങള്‍ക്കു ഇരയാകുന്ന ഭൂരിപക്ഷത്തിന് അതു കൊണ്ടു യാതൊരു പ്രയോജനവുമുണ്ടായില്ല, കാരണം ഇന്റര്‍ നെറ്റുംം ഇംഗ്ലീഷും ഒക്കെ അവര്‍ക്കിനിയും വളരെ ദൂരത്തിലാണ്.

ഓ.ബി.സി ബില്ലെനേക്കുറിച്ചു കൂടുതല്‍

എന്‍.എസ് സജിത്ത് ദേശാഭിമാനി വീക്കിലിയിലെ (ഏപ്രില്‍ 22, 2007), ‘ജുഡീഷ്യ-റിയുടെ കടന്നു കയറ്റം’ എന്ന ലേഖനത്തില്‍, മറ്റു പിന്നോക്ക ജാതികള്‍ക്ക് മുന്തിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നുള്ള ഗവണ്മെന്റു തിരുമാനത്തിനെതിരെ സുപ്രിം കോടതി നടത്തിയ രണ്ടാമത്തെ കടന്നു കയറ്റമാണ് മാര്‍ച്ച് 29 സ്റ്റേ എന്നു വാദിയ്ക്കുന്നു. കഴിഞ്ഞകൊല്ലം പാര്‍ലമെന്‍റ് മറ്റുപിന്നോക്ക ജാതികള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ അനുവദിയ്ക്കുന്നതിന് എടുത്ത തീരുമാനത്തെ സുപ്രീം കോടതി എതിര്‍ത്തു. അതു മറികടക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 93-ആം ഭേദഗതിയെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഏകോപനമായി ഉന്നത വിദ്യാഭ്യാസസ്ഥപന പ്രവേശനത്തിലുള്ള റിസെര്‍വേഷന്‍ ബില്‍ പാസ്സാക്കിയത്.

ആ ബില്‍ പാസ്സാക്കിയതോടെ കഴിഞ്ഞകൊല്ലം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ All India Institute of Medical Science ല്‍‍ കാട്ടിക്കൂട്ടിയ പ്രതിഷേധ മഹാമഹങ്ങളും ഈ വര്‍ഷം മാര്‍ച്ച് 29 ലെ സ്റ്റേയെ തുടര്‍ന്ന് ഇന്‍ഡ്യയിലെ പ്രമുഖ പട്ടണങ്ങളില്‍ പ്രകടിപ്പിച്ച ആനന്ദപ്രകടനങ്ങളും സ്വന്തം രാജ്യത്തെ പിന്നോ‍ക്ക ജനതയെ സഹായിയ്ക്കുന്നതിനുള്ള ഗവണ്മെന്റു തീരുമാനത്തോട്, ഒരു വികസിത വിഭാഗമെന്നുള്ള നിലയില്‍ അവര്‍ക്കുള്ള മനോഭാവം വെളിപ്പെടുത്തുന്നതാണ്.

ഗ്ലോബലിസത്തിന്റെ ഭൌതികതയില്‍ ആനുകാലിക ഇന്‍ഡ്യയെ സ്വന്തം കണ്ണിലുടെ മാത്രം നോക്കിക്കാണാനാണ്, ‘മെറിറ്റോക്രാറ്റുകള്‍‍‘ എന്നു സ്വയം പറയുന്ന അവര്‍ തുനിയുന്നത്; വളരുന്ന ഇന്‍ഡ്യയില്‍, അവര്‍ സ്വന്തം കഴിവുകള്‍ കൊണ്ടു മാത്രം ഉന്നതസ്ഥാനം നേടിയ ഒരു ജനതയും, കഴിവും, പ്രചോദനവുമില്ലാത്ത ഭൂരിപഷം അവര്‍ നേടിയ സ്ഥാനമാനങ്ങള്‍ക്കു നെരേ പിച്ചക്കൈ നീട്ടുന്നവരുമായാണ് അവര്‍ കാണുന്നത്.

എന്നാല്‍ ആകസ്മികമായിട്ടല്ല അവര്‍ക്കാസ്ഥാനങ്ങള്‍ നേടാനുള്ള അടിസ്ഥാനങ്ങള്‍ ഉണ്ടായത് എന്നവരെ ആരും മനസ്സിലാക്കിയ്ക്കുന്നില്ല. ഇന്ത്യയുടെ ഭൂരിപക്ഷത്തിനു നേര്‍ക്ക് ജാതി-വര്‍ഗ്ഗീയ അധിവിവേശം കാട്ടി ഇന്ത്യയുടെ സകല സമ്പത്തും സ്വകാര്യ സ്വത്താക്കി അനുഭവിച്ച ഒരു മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണ് അവരുടെ ഭൂരിപക്ഷത്തിന്റയും നേട്ടങ്ങള്‍ എന്നവര്‍ അറിയുന്നില്ല.

റിസര്‍വേഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇന്‍ഡ്യയുടെ മാനവിക വികസന ശേഷി വകുപ്പു മന്ത്രിയായ അര്‍ജുന്‍ സിംഗിനെ അവര്‍ ഒരു ‘cynical old men acting on cold political arithmetic’ എന്നാണു വിളിച്ചത്.

പാര്‍ലമെന്റില്‍, ‘The present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’ എന്നു പ്രസംഗിച്ചതിന്‍് അവര്‍ Ram Jethmalani യെ അധിക്ഷേപിച്ചു.

പക്ഷെ സ്വന്തം പിതാമഹന്മാരൂടെ പാപങ്ങളേക്കിറിച്ച്, അസത്യം കുത്തി നിറച്ചു വച്ചിരിയ്ക്കുന്ന ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അവരെന്തു മന‍സിലാക്കാനാണ്?

ഒരു രാജ്യത്തെ ജനങ്ങള്‍ മുന്നോക്കമാകുന്നത് അതിന്റെ ജനത ആ മുന്നോക്കാവസ്ഥയ്ക്ക്കു വേണ്ടി ശ്രമിയ്ക്കുമ്പോള്‍ മാത്രമാണ് എന്നാണവര്‍ വിശ്വസിയ്ക്കുന്നത്. അതിനു കഴിവില്ലാത്തരാണ് പിന്നോ‍ാക്ക ജാതികള്‍ എന്നും.

മറ്റൊരു രാജ്യത്തുമില്ലാത്തതു പോലെ ഇന്ത്യയിലെ പിന്നോക്ക ജാതികള്‍ പിന്നോക്കാവസ്ത്യ്ക്കു വേണ്ടി മത്സരിയ്ക്കുന്നു എന്നു സുപ്രിം കോടതി അതിന്റെ സ്റ്റേയില്‍ പറയുമ്പോഴും അതും അതു മുകളിലെ മെറിറ്റൊക്രാറ്റുകള്‍ പറയുന്നതു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. (“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa)

എന്നിട്ടും പാര്‍ലമെന്റു റിസര്‍വേഷന്‍ ബില്ലിനു വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചില്ല.

ഏപ്രില്‍ 23ന് അതു സുപ്രീം കോടതിയോട് മാര്‍ച്ച് 29ന്റ് സ്റ്റെ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി അതു പരിഗണിച്ചില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍-വി

പിന്നോക്ക വിഭാഗത്തിനെതിരെയുള്ള കോടതി സ്റ്റേയുടെ വിധിന്യായം വായിയ്ക്കുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിഭാഗങ്ങളായ എക്സിക്യൂറ്റീവ്, ലെജിസ്ലേറ്റീവ്, നീതിന്യായ വ്യവസ്ഥയും അതിലെ മെറിറ്റൊക്രാറ്റുകളുമാണ് ഇന്ത്യന്‍ പിന്നോക്ക ജാതിക്കാരെ തോല്‍പ്പിച്ചതെന്നു മനസ്സിലകുന്നത്. അല്ലാതെ പിന്നോക്ക ജാതി സംവരണം സ്റ്റെ ചെയ്തതു യാതൊരു കാരണവശാലും അവരുടെ തെറ്റുകൊണ്ടല്ല.

Mandal കമ്മീഷന്റെ 27 % സീറ്റുകള്‍ മറ്റു പിന്നോക്കജാതിക്കാര്‍ക്കായി മാറ്റി വയ്കണമെന്നുള്ള തീരുമാനങ്ങളെ കോടതി എന്തിര്‍ത്തത് ആ കണക്കിലേക്കെത്തിച്ചേന്ന കാമ്മീഷന്റെ ന്യ്യീകരണങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്. ഈ കമ്മീഷന്‍ 1991 ലാണു രൂപം കൊണ്ടത്. പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കമ്മീഷന്റെ തെറ്റുകളെ തിരുത്തേണ്ടത് ഇന്ത്യന്‍ ജുഡീഷ്യറി ഒരാവശ്യമായി കരുതിയില്ല.

എന്നാല്‍ ഇപ്പോഴതു പിന്നോക്കത്തിനെതിരായി ഉപയോഗിച്ചിരിയ്ക്കുന്നു.

എന്നാല്‍ ഇന്നും‍ അതിന്റെ ശരിയായ അടിസ്ഥാനങ്ങളീലേക്കെങ്ങനെ എത്തിച്ചേരാമെന്നുള്ളതിനേക്കുറിച്ചു കോടതിയ്ക്കും ഒരു രൂപവുമില്ല. അതാണു കേരളത്തിലെ മന്ത്രിയുടെ അനേഷണത്തിനു മറുപടിയായി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പറഞ്ഞത്.

കൂടാതെ ഇന്‍ഡ്യയുടെ പിന്നോക്ക ജാതികളെ കുറിയ്ക്കുന്ന സത്യമായ യാതൊരു കണക്കുകളും ഗവണ്മെന്റിന്റെ പക്കലില്ല. ആകെക്കൂടിയുള്ള കണക്ക് 1931ലെ ഒരു നാഷണല്‍ സെന്‍സസിലുള്ളതാണ്, അതിപ്പോള്‍ സ്വീകാര്യവുമല്ല.

അതുമല്ല, ചരിത്രപരമോ, മനുഷ്യവംശ ശാസ്ത്രപരമോ ആയ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍-ഡ്യയുടെ നിയമാവലിയില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് ഉചിതമായ വിര്‍വചനങ്ങളോ വിവരണങ്ങളോ ഇല്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, പിന്നോക്ക ജാതി, മറ്റു പിന്നോക്ക ജാതി ഇവയൊക്കെ, സ്വതന്ത്ര ഇന്‍ഡ്യയിലെ രാഷ്ട്രീയ നേതാക്കള്‍ പടച്ചു വിട്ട വെരും രാഷ്ട്രീയ വിഭജനക്രിയകള്‍ മാത്രമാണ്.

പമ്പരാഗത തൊഴിലുകള്‍ നഷ്ടമായതിനു പുറമേ ചരിത്ര-സാമൂഹ്യ സാംഗത്യങ്ങളും നഷ്ടപ്പെട്ട അവര്‍ വീണ്ടും നീതിന്യായ- രാഷ്ട്രീയ വകുപ്പുകളുടെ കളിപ്പന്താകുന്ന അവസ്ഥ.

എന്‍. എസ്. സജിത്തിനെപ്പോലെയുള്ളവര്‍ ഈ സ്റ്റേയെ ഇന്ത്യയുടെ എക്സിക്യുട്ടീവിനു നേര്‍ക്കുള്ള നീതിന്യായത്തിന്റെ കടന്നുകയറ്റമായി ക്കാണുന്നു.

എന്നാല്‍ മെറിറ്റോക്രാറ്റുകളും അവരെ പിന്താങ്ങുന്നവരും അതിനെ ഇന്‍ഡ്യയില്‍ നില‍നിന്നുവന്ന രാഷ്ട്രീയ പരാജയത്തിനെതിരെ ഇന്നിപ്പോല്‍ ഉയര്‍ന്നുവന്ന നീതിന്യായത്തിന്റെ ഇടപെടലാണെന്നു സമര്‍ദ്ധിയ്ക്കുന്നു.

എന്നാല്‍ സ്റ്റെ വിധിന്യായത്തില്‍ പറഞ്ഞിരിയ്ക്കുന്ന താഴത്തെ വിവരം വായിയ്ക്കുമ്പോഴാണ് സുപ്രിം കോര്‍ട്ടിന്റെ യധാര്‍ദ്ധ ഉദ്ദേശത്തേക്കുറിച്ചു സംശയമുണ്ടാകുന്നത്.

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced”. (
http://www.esamskriti.com/html/readcont/sc_2007.doc).

കേരളം ഒരു റിസര്‍വേഷന്‍ സ്റ്റേറ്റായിരുന്നു. ഇന്നു കേരളത്തിനവകാശപ്പെടാവുന്ന കമ്മ്യൂണല്‍-സാമൂഹിക ഏകികരണം ഈ റിസര്‍വേഷന്‍ കാരണമാണ് എന്നുള്ള സത്യം മുകളിലെ വാദഗതിയെ അസാധുവാക്കുന്നു.

Prabhul Biwai യുടെ ‘Anti-quota Stir Misguided' ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ‘anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(
http://in.rediff.com/news/2006/may/30bidwai.htm)

ഇതു ശരിയാണെങ്കില്‍ ഈ റിസര്‍വേഷന്‍ സ്റ്റേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നീതിന്യായ ആര്‍ജവത്തെ വളരെയധികം അപകടപ്പെടുത്തുന്നു. കൂടാതെ ഇത്രയും നാള്‍ ഈ മെരിറ്റോക്രാറ്റുകള്‍ രാഷ്ട്രീയ കുതിരകയറ്റം നടത്തിയിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങലെ മന:പ്പൂര്‍വം കൂടുതല്‍ പിന്നോക്കമാക്കുന്നതിലുള്ള ഒരു മന്‍:പൂര്‍വ ശ്രമമായും ഇതു കാണപ്പെടും.

ഈ പശ്ചാത്തല‍ത്തില്‍ ഈ സ്റ്റെ ഇവിടുത്തെ പിന്നോക്കവിഭാഗത്തിന്റെ നേര്‍ക്കുള്ള മനുഷ്യാവകാശ ധ്വംസനമാ‍യിതന്നെ കണക്കാക്കേണ്ടിയിരിയ്ക്കുന്നു. തന്നെയുമല്ല അവശരുടെ നേര്‍ക്ക് ഒരു കാലത്തു നടന്നിയിരുന്ന ഇവിടുത്തെ സവര്‍ണ-ഉന്നത വിഭാഗത്തിന്റെ വിവേചനം, ഇപ്പൊഴും ജനാധിപത്യത്തിന്റെ തൊലിയ്ക്കുള്ളില്‍ തുടരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.

അടുത്ത സെപ്റ്റെംബറിലേക്ക് ഈ സ്റ്റേയ്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട് എന്നു കേള്‍ക്കുന്നു. ഇ ചെറിയ കാലഘട്ടത്തിനുള്ളില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനതയേക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ വിവരണപ്പട്ടിക സത്യസന്ധമായി എങ്ങനെ ഇവിടുത്തെ രാഷ്ട്രീയക്കര്‍ ഉണ്ടാക്കിയെടുക്കും എന്നുള്ളത് അതി പ്രധാനമായ ഒരു ചോദ്യമാണ്.

ആ നിലയ്ക്ക് ആ അപ്പീല്‍ എന്തായിരിയ്ക്കും നേടാന്‍ സാദ്ധ്യതയുള്ളത്?

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പിന്നോ‍ക്ക വിഭാഗങ്ങള്‍ എങ്ങെനെ ഈ രാഷ്ട്രീയ-നീതിന്യായ ചളിക്കുണ്ടില്‍ നിന്നും ഒത്തൊരുമിച്ചു മുന്നേറണം എന്നുള്ളതിനേക്കുറിച്ച് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

അതെങ്ങനെ സാദ്ധിയ്ക്കാനാകും?

വാല്‍ക്കഷണം

ഇന്നു വരെ വികസിതവിഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തം ജാതിയിലെ നേതാക്കള്‍ നടത്തിയ രാഷ്ട്രീയ നേതൃത്വത്തില്‍ കണ്ണുമടച്ചു വിശ്വസിച്ചു നടന്നിരുന്നവരാണ്്‍ ഇവിടുത്തെ പ്രത്യേകിച്ചു കേരളത്തിലെ പിന്നോക്കര്‍. അതിന്റെ ഫലമായി ഇന്നവര്‍ക്കു സ്വന്തം സത്വം പോലും നഷ്ടമായി.

അതു കോണ്ടു തന്നെ സ്വന്തം ആസ്ഥിത്വത്തെക്കുറിച്ചു, ചരിത്രത്തേക്കുറിച്ചും വര്‍ഗ്ഗ-രാഷ്ടട്രീയ ചട്ടക്കൂട്ടുകള്‍ക്കു പുറത്തു കടന്നു പുതിയ പഠനങ്ങളും ഗവേഷണങ്ങളും അവര്‍ നടത്തേണ്ട സമയമായിരിയ്ക്കുന്നു.

താഴെപ്പറയുന്നത് ഇതിലേക്കുള്ള പഠനങ്ങളില്‍ ഉയരേണ്ട്ചില ചോദ്യങ്ങളാണെന്നു കരുതുന്നു.


ഇവിടുത്തെ പിന്നോക്ക വിഭാഗക്കാര്‍ ആര്?

അവരുടെ ചരിത്രം എന്ത്?

അവര്‍ മുന്നോക്ക വിഭാഗത്തിന്റെ മുന്നില്‍ കൈ നീട്ടി യാചിയ്ക്കുകയാണൊ?

അവര്‍ക്കെങ്ങനെ ഒത്തു ചേര്‍ന്ന് സ്വന്തം നില മറ്റുള്ളവരെ മനസിലാക്കിയ്കാന്‍ കഴിയും
അല്ലെങ്കില്‍ നാളെ അവരുടെ പിന്‍-ഗാമികളുടെ അവസ്ഥയെന്ത്?

പിന്നോക്കക്കാരെ സഹായിയിയ്ക്കുന്നതിനു സ്റ്റൈപ്പന്റുകളും രിസര്‍വേഷനും മാത്രം മതിയാകുമോ?

മുന്നോക്കരെന്നഭിമാനിയ്ക്കുന്ന ഒരു ജനതയ്ക്ക് പിന്നോക്കരോടുള്ള പ്രതിബദ്ധതയെന്ത്?

ഈ ലിസ്റ്റില്‍ കൊടുത്തതൊക്കെ ഈ വിഷയത്തോടു ബന്ധപ്പെട്ടതെന്ന് എനിയ്ക്കു തല്‍ക്കാലം തൊന്നിയവയാണ്. വായനക്കാര്‍ക്ക് ഇനിയും കൂടുതല്‍ ഇതില്‍ കൂടുതല്‍ ചേര്‍ക്കാന്‍ കഴിയും.

ഇതിലോരോന്നിനേക്കുറിച്ചുമുള്ള റിസേര്‍ച്ചുകളും വിവരങ്ങളും തരാന്‍ സന്മനസ്സുള്ളവര്‍ ഒരു കൂട്ടമുണ്ടാക്കുന്നതു നല്ലതണോ എന്നും ആലോചിയ്ക്കുക.

അടുത്തത് മൈനോരിറ്റി സ്റ്റാറ്റസ്

(For more inclusivity, English version is added here)


Stay on Reservation Bill-Gross human Right Violation?

Cheat us once. Shame on you.Cheat us twice. Shame on us.

{A Chinese proverb}

My concern is based on two recent legal decisions made by the esteemed Supreme Court of India, the final authority on legal matters in the nation. First, the March 29, 2007 stay on Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes. Second, it granted protective minority rights to Christians and Muslims in Kerala, two most economically, socially and educationally advanced religious groups in the state in terms of their ownership in capital, landed property and institutions.

If the first decision put a plug on many young Indians’ dream to enter India’s elite institutions in the 2007 academic year, the second has not even trickled into Kerala’s ordinary people. Because they haven’t even heard of it; the media in Kerala, owned by Christian and Hindu managements apparently muted the news.

According to my knowledge no TV channel, state run or otherwise, a radio station or any means of public or private communication uttered a word about the crisis that has the most devastating effect on the majority Keralites who belong to Hinduism, the most traditional religion of the land.

Neither Deshabhimani, a media apparently under the ownership of the state’s ruling Communist Marxist party did find it apt to inform the public.

The only media in my understanding that disclosed the judgment was Madhyamam, apparently run by a Muslim management and not read all over Kerala. My hats off to its editorial integrity.

A few websites that disclosed the matter are of little use to the affected Kerala population for Internet and English are beyond their reach.

More on the OBC Reservation Bill

According to N.S. Sajith in the ‘The Judiciary’s Excesses’ that appeared in Deshabhimani Weekly, 22 April 2007, Supreme Court’s March 29 stay on the Reservation Bill was its second quash on Parliaments’ initiative to reserve seats for the backward castes. In 2006 it had ruled against admitting India’s socially and educationally backward learners into professional Institutions. The parliament then unanimously passed the Reservation Bill as part of its 93rd constitutional amendment, on April 7, 2007 as an alternative to that ruling.

The protest staged by the student bodies of the elite institution of All India Institute of Medical Sciences in Delhi and the euphoria it unleashed in the major metropolis of India after the SC’s stay is an indication of how they view the government’s act to bring the disadvantaged in the society up to their level.

Those ‘meritocrats’ of the current globalised material world of India see themselves as an advanced group replete with inborn potential as opposed to the majority with hardly any potential begging for an undeserving statusquo.

It is not by accident that the majority of ‘meritocrats’ are in those institutions. In racial and religious terms they represent India’s oppressor castes. Out of anger they called Arjun Singh the minister of India’s Human Resource Development who presented the Bill in the parliament as one of the ‘cynical old man acting on cold political arithmetic’.

They ridiculed Ram Jethmalani for saying in the Parliament that “the present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’.

But how do they know about their ancestors if the truth about their ancestry and anthropology is shrouded in the fabricated history of India?

They believe that they “belong to the Rang De Basanti generation who believe in har desh mahan nahi hota, use mahan banana padta hain (A country can achieve greatness only if its citizens strive to make it great”.

And this should be read in conjunction with the Supreme Court’s judgment,
“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa).

The government had made it clear that the additional 27% OBC admission would never affect the non-reserved in any way. It has plans “to increase the total number of seats in central educational institutions by 54 per cent within a year, at an estimated expense of Rs. 80 billion (Rs. 8,000 crores)”, if the plan goes ahead.

However the central government is still determined to maintain the Bill.

On 23rd April, it appealed before the Supreme Court to ‘vacate the stay on the Reservation Bill’. But the court declined.

The failure of Indian democracy.

Ironically the Court’s judicial rationale on staying the Bill has nothing to do with the backwardness of the OBC. But it has everything to do with the backwardness, lack of merit and morality within the democratic components; executive, legislative and judiciary of India controlled so far by its ‘great’ groups.

While the court heavily criticised Mandal commission’s (1991) recommendations to provide 27% reservation for OBC as inaccurate and flawed being based on false fundamentals it does not know how the correct information could be gathered. That was how the SC judges answered the minister from Kerala on his question about it last week. The legal authority of India is questioning after sixteen years the Commission’s findings that OBC constitute 52% of the population of India.

What more, India has no valid information on the demography of its backward castes. The only information of that kind available from a 1931 national census is not valid now. The commission’s statistics were the basis for the reservation Bill.



There is not even a proper definition for India’s disadvantaged people in the normal historical and anthropological contexts. Scheduled caste, tribes, backward and other backward are political categories tinkered up in the post- independent India.

The classic cases of India’s judicial, executive and legislative bungling are surfacing now only to punish the majority population who are already variously disadvantaged. Alienated from traditional skills, they lost their historical and social relevance and are now a political football between the executive and the judiciary.

Some may concur with NS Sajith that the stay on the reservation Bill is the case of India’s judicial excesses on the executive.

The ‘meritocrats’ may proclaim that time has come for India’ s judicial awakening to clear up its political mess such as ‘vote bank’ a sleazy trade of reservation for political power between India’s ‘great’ leaders and small people.

But when one reads the following statement from the SC verdict on the Bill, belief in the court will take a different turn

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced” (http://www.esamskriti.com/html/readcont/sc_2007.doc).

Kerala has been a reservation state. And any communal and racial harmony it can boast of has come from its reservation approaches nullifies the above argument.

Prabhul Biwai in his essay,’Anti-quota Stir Misguided’ argues that the anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(http://in.rediff.com/news/2006/may/30bidwai.htm)

If this is true, it puts the judicial integrity of India’s Supreme Court in serious jeopardy making its monumental stay on OBC reservation a deliberate attempt at further stagnate the socially and educationally backward castes of India who have been the subject of a political ride since independence, the responsibility of which rests on its so called leaders who belong to the ‘meritocrats’ camp.

In this regard the issue of the Bill’s stay is the violation of the fundamental human rights of its disadvantaged population. It implies that India’s apartheid still continues under its democratic skin.

And the ‘meritocrats’ ’ presumption that only one section of the population is eligible for super speciality education and the majority does not qualify for that is gross insensitivity to India’s skewed socio-economic and educational development and is therefore a further proof for its hidden apartheid.

The court did not argue that ‘a backward minority’ is a myth, but it opposed the arithmetic used in projecting their statistics. Is it the problem of the backward castes?

The court has agreed to hear the appeal on the Bill in a few months’ time seemingly in September. And how are the politicians going to formulate a comprehensive caste statistics about a major chunk of India’s population in an honest and sincere manner within such a short time?

And what will be the outcome of that appeal?

An important question now, is what is the role of India’s disadvantaged castes to help each other to escape from this politico-judicial quagmire?

As I wrote at the top, they have cheated India’s disadvantaged not once but many times. So now the fault is theirs if they do not stand up to get counted.

And how do they do it?

(Next time Minority Status)

My English Readers please send your comments on this posting to my English blog

MKERALAM. Being supported by a regional language, my blog mavelikeralam does not accept strictly English comments.

Sorry



">Link












84 comments:

മാവേലികേരളം(Maveli Keralam) said...

ഇതു ശരിയാണെങ്കില്‍ ഈ റിസര്‍വേഷന്‍ സ്റ്റേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നീതിന്യായ ആര്‍ജവത്തെ വളരെയധികം അപകടപ്പെടുത്തുന്നു.

കൂടാതെ ഇത്രയും നാള്‍ ഈ മെരിറ്റോക്രാറ്റുകള്‍ രാഷ്ട്രീയ കുതിരകയറ്റം നടത്തിയിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങലെ കൂടുതല്‍ പിന്നോക്കമാക്കുന്നതിലുള്ള ഒരു മന്‍:പൂര്‍വ ശ്രമമായും ഇതു കാണപ്പെടും.

Anonymous said...

ഇടി വെട്ടിയവനെ പാമ്പും കടിച്ചു.മുസ്ലിം, ക്രിസ്റ്റ്യന്‍, പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍, OBC എന്നിവര്‍ക്കൊക്കെ വേറെ വേറെ സംവരണം കൊടുക്കുന്നു എന്നു പറയുന്നതിലും ശരി ഈ മുന്നോക്കക്കാര്‍ എന്നു പറയുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം ശതമാനം സീറ്റില്‍ അയിത്തം ഉണ്ട് എന്നു പറയുന്നതല്ലേ.
രണ്ടുതരം പൌരന്മാരെ ഉണ്ടാക്കുന്നതും ഇവിടത്തെ വ്യവസ്ഥിതി തന്നെ.

Mr. K# said...

“കാരണം, ക്രിസ്ത്യന്‍, ഹിന്ദു മാനേജുമെന്റുകളുടെ ഉടമസ്ഥതയില്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ ആ വിധിയെക്കുറിച്ചു മൌനമവലംഭിച്ചു.“
ബൂലോകരും മൌനം അവലംബിച്ചു. :-)

മാവേലികേരളം(Maveli Keralam) said...

'ഈ മുന്നോക്കക്കാര്‍ എന്നു പറയുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം ശതമാനം സീറ്റില്‍ അയിത്തം ഉണ്ട് എന്നു പറയുന്നതല്ലേ.
രണ്ടുതരം പൌരന്മാരെ ഉണ്ടാക്കുന്നതും ഇവിടത്തെ വ്യവസ്ഥിതി തന്നെ'

ആ വ്യ്‌വസ്ഥിതിയോടു പ്രതിഷേധമുണ്ടെങ്കില്‍ അതുമായി മുന്നോട്ടു പോകണം.

പ്രശ്നങ്ങള്‍ അതു ബാധിച്ചിരിയ്ക്കുന്ന ഗ്രൂപ്പുകള്‍ തന്നെ മുന്നോട്ടു കൊണ്ടു പോകണം എന്നൊരാശയമാണ് ഞാന്‍ മുന്നോട്ടു വച്ചത്.

chithrakaran ചിത്രകാരന്‍ said...

പ്രിയ മാവേലി,
താങ്കളുടെ ആത്മാര്‍ത്ഥതയും,മനുഷ്യസ്നേഹപരമായ നിലപാടുകളുടെയും പ്രതിഫലനമായ ഈ ലേഖനം ചിത്രകാരന്‍ വായിച്ചു.
ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കുന്നതിന്‌ തടസ്സം നില്‍ക്കുന്ന ഒട്ടേറെ സാമൂഹ്യ സീലങ്ങള്‍ ശക്തമായി നില്‍ക്കുന്നുണ്ട്‌.

ജീവഛവങ്ങളായി ജീവിക്കുന്ന 80% വരുന്ന ഇന്ത്യന്‍ ജനതയെ ഉണര്‍ത്തിവിട്ടാല്‍ അവരുടെ പ്രകൃതിസംബത്തും, നഗര സ്വത്തും, അവസരങ്ങളും, സൌകര്യങ്ങളും ഇതുവരെ അവിഹിതമായി ഉപയോഗിച്ചു വരുന്ന സവര്‍ണര്‍ക്ക്‌ അതു നഷ്ടപ്പെടുമെന്നും നമുക്കറിയാം.
ഈ നഷ്ടം സവര്‍ണ മെറിറ്റൊക്രറ്റുകള്‍ക്കുണ്ടാക്കുന്ന ദുഖവും, കണ്ണീരും, പ്രതിഷേധവുമാണ്‌ സവര്‍ണ വ്യവസ്ഥിതിയിലെ കോടതിക്ക്‌ സഹിക്കാനാകാത്ത അനീതിയായി തോന്നുന്നത്‌.

( ഓ.ടോ. : കോലോത്തെ പശൂനെ നോക്കാന്‍ ജനിച്ച ഒബിസി കൃഷ്ണനെന്തിനാ പെണ്ണുകെട്ടുന്നതെന്ന് തംബ്രാന്‍ കുട്ടികള്‍ക്ക്‌ ചിന്തിച്ചാല്‍ മനസിലാകില്ല, ഇപ്പൊ കോടതിക്കും മനസ്സിലാകുന്നില്ല !!!
ഒബിസി കൃഷ്ണന്റെ വിയര്‍പ്പും, ചോരയും ഊറ്റിക്കുടിച്ച്‌ വളര്‍ന്ന നമുക്ക്‌ അവനെ മനുഷ്യനാക്കാനുള്ള ചെറിയോരു ത്യാഗം പോലും ചിന്തിക്കാനാകാത്തത്‌ നമ്മുടെ മനുഷ്യത്വഹീനമായ മനസുകൊണ്ടുതന്നെയാണ്‌.)

മാവേലികേരളം(Maveli Keralam) said...

“ബൂലോകരും മൌനം അവലംബിച്ചു. :-)“

കുതിരവട്ടന്റെ കമന്റിനെ ഞാന്‍ ശരിയ്ക്കും മനസ്സിലാക്കിയെങ്കില്‍, ബൂലോകരുടെ മൌനം കണ്ടു താങ്കള്‍ ചിരിയ്ക്കു എന്നാണ്.

കുതിരവട്ടാ, ആനുകാലിക പ്രാധാന്യമുള്ളതെന്ന് എനിയ്ക്കു തോന്നീയതു കൊണ്ടു മാത്രമല്ല ഞാനാ പോസ്റ്റിട്ടത്.

അതില്‍ പ്രതിപാദിച്ചിരിയ്ക്കുന്ന കേരളത്തിലെ നല്ല ഒരംശം ആളുകളുടെ മുന്നില്‍ ഇരുട്ടു പെയ്യിയ്ക്കുന്ന ഗവണ്മെന്റു നീക്കങ്ങളാണ് അത്.

മലയാളികളുടെ ഇടയിലെ പ്രബുദ്ധമായ ഒരു ജനതയായി ഞാന്‍ ബ്ലോഗേഴ്സിനെ കണ്ടു.അവരുടെ മനസ്സില്‍ അനുകമ്പ ഉണ്ടാകുമെന്നു കരുതി. അഭിപ്രായം ഉണ്ടാകുമെന്നു കരുതി.

പക്ഷെ താ‍ങ്കള്‍ പറയുന്നു അവരും മനപൂര്‍വം മൌനമവലംഭിച്ചു എന്ന്, അതില്‍ താങ്കള്‍ക്കു സന്തോഷവും.

പിന്നെ അല്പം വ്യക്തിപരമായാല്‍, എന്റെ മക്കളുടെ വിദ്യാഭാസത്തിന് ഈ ബ്ബില്ലുകളേതെങ്കിലും കുഴപ്പം ചെയ്യുമെന്നു ഭയന്നിട്ടല്ല ഞാന്‍ ആ പോസ്റ്റിങ്ങ് നടത്തിയത്.സത്യം പറഞ്ഞാല്‍ അഹ:ങ്കാരമായി തെറ്റിദ്ധരിയ്ക്കും, അതു കോണ്ടു കൂടുതലായി അതിനേക്കുറിച്ചു പറയുന്നില്ല.

എന്നാല്‍ എന്റെ മക്കള്‍ക്കൊപ്പം അവസരം കിട്ടാത്ത അനേകം കുട്ടികളുടെ ഭാവി, കുതിരവട്ടനു ചിരിയുണ്ടാക്കുന്ന ആ നിശബ്ദതയില്‍ വെറും തരിശുഭൂമിയായി പോകുന്നു.

അവരുടെ വേദനയില്‍ മനസ്സു കുരുങ്ങിപ്പോയതു കോണ്ട് എന്നെക്കഴിയുന്നതു ചെയ്തു.

വേദനയുടെ മുഖം കാണാതെ, നിശബ്ദതയുടെ ഇരുട്ടു വാരിപ്പുതച്ചിരിയ്ക്കുന്നവരെ കണ്ടു സ്വസ്ഥബുദ്ധികള്‍ക്കു ചിരിയോ?

മാവേലികേരളം(Maveli Keralam) said...

ഒരു തിരുത്ത്

കുതിരവട്ടനു ഞാനെഴുതിയ കമന്റ് നാലാം വരി,’ചിരിയ്ക്കു‘ എന്നല്ല ‘ചിരിയ്ക്കുന്നു’ എന്നു വായിയ്കാനപേക്ഷിയ്ക്കുന്നു.

കുതിരവട്ടന്‍ | kuthiravattan said...
This comment has been removed by the author.
മാവേലികേരളം(Maveli Keralam) said...

കുതിരവട്ടാ

കമന്റു വയിച്ചു.ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചു എന്നെനിയ്ക്കു തോന്നുന്നില്ല.

“എനിക്ക് വേണ്ടത് താങ്കള്‍ ഉദ്ദേശിക്കുന്ന പരിഹാരമല്ല. ഞാന്‍ മിണ്ടാതെ ഇരിക്കുന്നുമില്ല. ഇനിയെനിക്ക് ആവശ്യമില്ലെങ്കിലും ആവശ്യമുള്ളവര്‍ ഒരു പാടുണ്ട്. അവര്‍ക്കു വേണ്ടി എന്നാല്‍ കഴിയും വിധം ഞാന്‍ പ്രതികരിക്കുന്നുമുണ്ട്“.

ഈ വാക്കുകളില്‍ നിന്ന് താങ്കള്‍ എവിടെ നില്‍ക്കുന്നു എന്നു വ്യക്തമാണല്ലോ?

താങ്കള്‍ ചോദിച്ചു “OBC കാര്‍ക്കു 27% ശതമാനം സംവരണം കൊടുത്താല്‍ ഒരു പരിഹാരമാകുമോ? താങ്കള്‍ പറയൂ“.

OBC എന്നു പറയുന്നവര്‍ക്കു തീര്‍ശ്ചയായും റിസര്‍വേഷന്‍ ആവശ്യമാണ്. അതു വേണ്ടെന്നു കോടതി പോലും പറഞ്ഞില്ലല്ലോ, ഇന്ത്യയിലെ എത്ര ശതമാണമാണ് ഓ ബി സി എന്നുള്ളതിനു കൃത്യമായി കണക്കു കാണിയ്ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് കോടതിയ്ക്കു തീരുമാനമെടുക്കാനാവാഞ്ഞ അവസ്ഥ ഉണ്ടാക്കിയത്.

എന്റെ ലേഖനത്തിന്റെ ആദ്യാവസാനം അതാണു ഞാന്‍ പറഞ്ഞത്.

സത്യസന്ധമായ കണക്കനുസരിച്ച് ഇത്ര ശതമാനം ഒ ബിസി യ്ക്കു, ഇന്ന കാരണത്താല്‍ ഇനിയും റിസര്‍വേഷന്‍ ആവശ്യമില്ല, ഇത്രപേര്‍ക്ക് ഇനിയും ആ സഹായം ആവശ്യമുണ്ട്.

ആ കാണക്കുണ്ടാക്കുക ഗവണ്മെന്റിന്റെ ചുമതലായാണ്.അതു ഗവ്ണ്മെന്റു ചെയ്തില്ല. ഈ സാഹചര്യത്തില്‍ ഒബിസിയ്ക്കു റിസര്‍വേഷന്‍ വേണ്ട എന്നു സത്യ സന്ധമായി താങ്കള്‍ക്കു പറയാന്‍ കഴിയുമോ? വൈകാരികമായ ഉത്തരമല്ല, ന്യായമായ ഉത്തരം.

പിന്നെ എന്തു കൊണ്ടു ഒബിസിയ്ക്കു റിസെര്‍വേഷന്‍ കൊടുക്കണം?

ഈ ചോദ്യം ചിലര്‍ക്കൊക്കെ വളരെ അസുഖകരമായ ഒരു ചോദ്യമാണ്. കാരണം അതിനുത്തരം കാണാന്‍ ഇന്‍ഡ്യയുടെ ചരിത്ര സാമൂഹിക പുരാതനത്വത്തിലേക്കു പോകേണ്ടി വരും.

ഇന്‍ഡ്യയെന്ന അതി പുരാതന സംസ്കാരം ഇവിടെ നിലനിര്‍ത്തിയവരുടെ പിന്തലമുറക്കാരാണ് ഇന്നത്തെ ഒബിസികള്‍?

ഇന്ദ്യയുടെ skilled people. കേരള മര്‍ക്സിസ്റ്റുകാര്‍ അവരെ മാര്‍ക്സിന്റെ അനുയായികളാക്കി വര്‍ഗസമരത്തിന്റെ യോദ്ധാക്കളാക്കിയപ്പോള്‍, മുന്നില്‍ നടന്നു പോയ നേതാവിനെ വിശ്വസിച്ചവര്‍ കീ ജെ വിളിച്ചു.വഞ്ചിയ്ക്കപ്പെട്ടതവര്‍ അറിഞ്ഞില്ല.

കേരളത്തിന്റെ ഈ skilled പരമ്പരയുടെ കഥ ഒരു പുതിയ സമൂഹ്യ-ആത്മീയതയുടെ ഊടും പാവുമൊരുക്കി ഒരു കെട്ടുകഥയോടെ, അവതരിപ്പിയ്ക്കുന്നതാണ് പറകി പെറ്റ പന്തിരു കുലം.

ഒന്നു കാര്യമായി ബുദ്ധിയുള്‍പ്പെടുത്തി ആ കഥയൊന്നവലോകനം ചെയ്യാമോ?

അപ്പോള്‍ മനനസിലാകും ഇവിടുത്തെ പിന്നോ‍ാക്ക വിഭാഗത്തിന്റെ കുലത്തൊഴിലായ, വൈദ്യം, ജോത്സ്യം, ശില്പവിദ്യ, കാവ്യം, ജ്ഞാനവിദ്യ, സംഗീതം ഇതൊക്കെ എങ്ങനെ അവര്‍ക്കു നഷ്റ്റമായി എന്ന്.

ഒരുകാലത്തു വൈദ്യശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരയിരുന്നവര്‍ക്കിന്നു കേരളത്തില്‍ ഒരു വൈദ്യശാല ഇടാന്‍ പറ്റില്ല. കോ‍ാട്ടയ്കല്‍ ജനിച്ചാല്‍ മതി അവന്‍ വൈദ്യനായി. തച്ചന്‍ ഇന്നത്തെ ആര്‍ക്കിറ്റെക്ച്ചറിന്റെ മുന്‍‍പില്‍ ആരാണ് എന്നുള്ള ചോദ്യം ഉയരുന്നു.ഒക്കെ അവര്‍ക്കു കൈമോശം വന്നു.
അതോടെ കൈമോശം വന്നതു ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങളാണ്.

കൈ കൊണ്ടു മെയ് ചൊറിയാന്‍ പോലും skill‍ ഇല്ലാത്ത സവര്‍ണ്ണന്റെ കടന്നുകയറ്റം കോണ്ട് ജീവിതം നഷ്ടപ്പെട്ടവര്‍ക്കു അതിനു പ്രതിഫലമായി സംവരണം വേണം.

പക്ഷെ അതിനൊരു തുടക്കവും അവസാനവും കണക്കും ഒക്കെ വേണം. അതില്ലാത്തതവരുടെ കുറ്റമല്ല. സ്വര്‍ണരെന്നു പറഞ്ഞു നടന്നു ഭരിച്ചവരുടെ പിടിപ്പു കേടാണ്.

പിന്നെ സര്‍ണ്ണരുടെ പിന്നോക്കാവസ്ഥ, അതില്ല എന്നു പറയുന്നില്ല, പക്ഷെ അതു സാമൂഹിക, രാഷ്റ്റ്രീയ, മതപ്രമായ അധിനിവശങ്ങള്‍ അനുഭവിച്ചതിന്റെ കാരണങ്ങളാളല്ല്.

പി കേശവ ദേവിന്റെ ‘അയല്‍ക്കാര്‍‘, എം ടിയുടെ നാലുകെട്ട് വായിച്ചാല്‍ മതി അതിനുത്തരം കാണാന്‍,

നാടിന്റെ സ്വത്തു മുഴുവന്‍ പല പ്രകാരത്തില്‍ പിടിച്ചെടുത്ത്, പെണ്ണിന്റെയും അഹങ്കാരത്തിന്റെയും പേരില്‍ അങ്ക്ം വെട്ടി, ധൂര്‍ത്തടിച്ചു വ്യ്‌വഹാരം നടത്തി, ജനങ്ങളില്‍ നിന്നു കൈയ്യേറിയ ഭൂസ്വത്തു നോക്കി ക്കണ്ടു നടത്താന്‍ leadership or management skill ഇല്ലാതെ മറ്റുള്ളവര്‍ക്കു ചുളു വില്യ്ക്കു അന്യാധീനപ്പെടുത്തി, കേരളത്തിന്റെ സാമ്പത്തിക രൂപകല്പനയില്‍ അതു വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടക്കി വച്ച് ഇപ്പോള്‍ പാപ്പരായവര്‍ക്ക് എന്തിന്റെ പേരിലാണ് റിസര്‍വേഷന്‍.

എന്നാലും പൂര്‍വ്വികരുടെ തെറ്റിന്റെ പേരില്‍ ഇന്നുള്ളവരെ കഷ്ടപ്പെടുത്തരുത് എന്നുള്ള മാനുഷികമൂലുത്തിന്റെ ലൈനില്‍ അവരെ സഹായിയ്ക്കേണ്ട എന്നു ഞാന്‍ പറയില്ല. ഇല്ലാത്തവന്റെ വേദന എല്ലവര്‍ക്കും ഒരു പോലെയാണ്.

പക്ഷെ അതിനെ ഒബിസിയുടെ രിസര്‍വേഷനുമായി കുട്ടികെട്ടരുത്. കാരണം രണ്ടും രണ്ടു വകുപ്പാണ്.

ഇതയുമാണ് എനിയ്ക്കു പറയ്യാനുള്ളത്.

(സത്യം വേദനാജാനകമാണ്. പക്ഷെ ഒരു പോയിന്റു debate ചെയ്യുമ്പോള്‍ അതിനോടാനുകൂല്യം നടത്താന്‍ പറ്റില്ലല്ലോ. അല്ലാതെ മറ്റൊന്നും വിചാരിയ്ക്കരുത്. ഇതില്‍ വ്യക്തിപരമായി ഒന്നുമില്ല. നിങ്ങളുടെ cause നു വേണ്ടി നിങ്ങളും എന്റേതുമായി ഞാനും നില്ല്ക്കുന്നു)

Mr. K# said...
This comment has been removed by the author.
Mr. K# said...

ഞാന്‍ വാരി വലിച്ചെഴുതി, അതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് വ്യക്തമായോ എന്നറിയില്ല. അതു കൊണ്ട് വ്യക്തമായി താഴെ എഴുതുന്നു.

മാവേലി,പണ്ട് അങ്ങനെയൊക്കെ നടന്നിട്ടുണ്ട്, അതു കൊണ്ട് ഇന്ന് ഇങ്ങനെയാണ് സൊലൂഷന്‍ വേണ്ടത് എന്നു പറയുകയല്ല വേണ്ടത്.ഇന്നത്തെ സാമൂഹ്യസ്ഥിതി പഠിച്ച് അതിനനുസരിച്ചുള്ള പരിഹാരമാണ് വേണ്ടത്. മാവേലിക്ക് എതിരഭിപ്രായമുണ്ടൊ ഇക്കാര്യത്തില്‍?

Mr. K# said...

ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുക.

chithrakaran:ചിത്രകാരന്‍ said...

സംവരണം എന്താണെന്ന് സവര്‍ണര്‍ക്ക്‌ മാത്രമല്ല അവര്‍ണര്‍ക്കും മനസ്സിലാകാറില്ല. കേരളത്തിലെ ബസ്സ്സുകളില്‍ സ്ത്രീകള്‍ക്ക്‌ സീറ്റ്‌ സംവരണം കൊടുക്കുന്നതുപോലെ ഒരു മാന്യമായ പെരുമാറ്റമാണ്‌ തൊഴില്‍-വിദ്ധ്യാഭ്യാസ സംവരണവും.

ഉദാഹരണത്തിന്‌ നൂറു കുടുംബമുള്ള ഒരു ഗ്രാമത്തില്‍ നൂറു "അവസര കസേരകള്‍" ലഭിച്ചാല്‍ ഒരോ കുടുംബത്തിനും ഓരോ "അവസര കസേര" ഉണ്ടെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍, ഗ്രാമത്തിലെ അഞ്ചു കുടുംബക്കാര്‍ വട്ടിപ്പലിശ,മന്ത്രവാതം,തുടങ്ങിയ തറവേലകളിലൂടെ അവരില്‍ 80 കുടുംബക്കാരുടെ വീടും, പറംബും സ്വത്തുക്കളും സ്വന്തമാക്കി അവരെ അടിമകളാക്കി ഒരു വ്യവസ്ഥിതിയുണ്ടാക്കുംബോള്‍.സ്വാഭാവികമായും 80 കുടുംബങ്ങളുടെ "അവസര കസേരകളും" അഞ്ചു കുടുംബക്കാരിലെ അംഗങ്ങള്‍ക്കായി വീതിച്ചുലഭിച്ചിരുന്നു.
എന്നാല്‍ ഒരു ജനാതിപത്യ വ്യവസ്ഥിതി വരുന്നതോടെ 80 കുടുംബങ്ങള്‍ക്ക്‌ അവകാശപ്പെട്ട 80 അവസര കസേരകളില്‍ കേവലം 27 "അവസര കസേരകള്‍" 80 കുടുംബത്തില്‍പെട്ടവര്‍ക്കുതന്നെ നല്‍കി സാമൂഹ്യ അസമത്വം സാവധാനമെങ്കിലും കുറച്ചുകൊണ്ടുവരാന്‍ തീരുമാനിക്കുന്നത്‌.
ഈ ചെറിയ ഒരു കാര്യത്തെപോലും അട്ടിമറിക്കാന്‍ ഇന്ത്യന്‍ സവര്‍ണത കാണിക്കുന്ന അഹങ്കാരത്തിന്‌ ചിലപ്പോള്‍ നല്ല വിലകോടുക്കെണ്ടിവരും എന്നുമാത്രമേ പറയാനാകു.

കുതിരവട്ടന്‍ | kuthiravattan said...

ആദ്യം ഡിലീറ്റ് ചെയ്ത കമന്റ്. ഒന്നു കൂടി ഇടുന്നു. കമന്റിന്റെ സമയം 10:45 ആയിരുന്നു.

മാവേലി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. താങ്കള്‍ നല്ലവണ്ണം പഠിച്ചിട്ടാണ് ഈ പോസ്റ്റ് ഇട്ടത് എന്നെനിക്കറിയാം. താങ്കള്‍ ഈ പോസ്റ്റിട്ട് പത്തു മിനിറ്റിനുള്ളില്‍ തന്നെ ഞാനതു വായിച്ചിരുന്നു. മാത്രവുമല്ല സമാന ചിന്താഗതിയുള്ള എന്റെ ഒരു സുഹൃത്തിന് ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഇതും പറഞ്ഞു, ആരും പ്രതികരിക്കാന്‍ പോകുന്നില്ല. ഈ പോസ്റ്റിനു മുകളില്‍ എനിക്കും ഒന്നും പറയാനില്ല.
ഇതൊന്നും കാണാതെ നിശബ്ദതയുടെ ഇരുട്ടു വാരിപ്പുതച്ചിരിക്കുന്നവരില്‍ ഞാന്‍ പെടില്ല. ഇവിടെ കമന്റു കാണാത്തതു കൊണ്ട് ആരും വായിച്ചിട്ടില്ല എന്നു വിചാരിക്കണ്ട. വായിച്ചിട്ട് മിണ്ടാതിരിക്കുന്നവരാണ് അധികം. രണ്ടാണു കാരണം. ഒന്നുകില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുന്നു. അല്ലെങ്കില്‍ മാവേലി പറഞ്ഞ സൊലൂഷന്‍ അല്ല അവര്‍ക്കു താല്പര്യം.
OBC കാര്‍ക്കു 27% ശതമാനം സംവരണം കൊടുത്താല്‍ ഒരു പരിഹാരമാകുമോ? താങ്കള്‍ പറയൂ, എന്നിട്ടു ഞാന്‍ ബാക്കി പറയാം.
സവര്‍ണ്ണരെന്ന പേരും വച്ച് കാല്‍ക്കാശിനു ഗതിയില്ലാതെ ഒരു ആനുകൂല്യങ്ങളുമില്ലാതെ തെണ്ടി നടക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. സ്റ്റൈപ്പന്‍ഡ് കിട്ടിയ കാശു കൊണ്ട് വെള്ളമടിച്ചു പാമ്പായി നടക്കുന്നവരേയും ഞാന്‍ കണ്ടിട്ടുണ്ട്. നല്ല മാര്‍ക്കോടെ ഒരു പോസ്റ്റ് ഗ്രാഡ്വേഷന്‍ ഡിഗ്രിയെടുത്ത് ഒന്നരക്കൊല്ലം ഇന്‍ഡ്യയൊട്ടാകെ ജോലി ഒന്നുമില്ലാതെ (എന്നു വച്ചാല്‍ കൊച്ചു കൊച്ചു ജോലികളുമായി) തെണ്ടിത്തിരിഞ്ഞു നടന്നിട്ടുള്ളവനാണ് ഞാന്‍. പറയാനാണെങ്കില്‍ ഒരു പാടുണ്ട്. എനിക്ക് വേണ്ടത് താങ്കള്‍ ഉദ്ദേശിക്കുന്ന പരിഹാരമല്ല. ഞാന്‍ മിണ്ടാതെ ഇരിക്കുന്നുമില്ല. ഇനിയെനിക്ക് ആവശ്യമില്ലെങ്കിലും ആവശ്യമുള്ളവര്‍ ഒരു പാടുണ്ട്. അവര്‍ക്കു വേണ്ടി എന്നാല്‍ കഴിയും വിധം ഞാന്‍ പ്രതികരിക്കുന്നുമുണ്ട്. പത്താം ക്ലാസു പാസായി തെണ്ടിത്തിരിഞ്ഞു നടക്കുന്നത് പോലെയല്ല, പോസ്റ്റ് ഗ്രാഡ്വേഷന്‍ കഴിഞ്ഞു നടക്കുന്നത്. അനുഭവങ്ങള്‍ ഞാന്‍ വിവരിക്കുന്നില്ല. മാവേലി തന്നെത്താന്‍ ഒന്ന് ആലോചിച്ചു നോക്ക്.
qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

9:41 PM ന് ഇട്ട കമന്റ്.

മാവേലി പറഞ്ഞു “ ഇന്ത്യയിലെ എത്ര ശതമാണമാണ് ഓ ബി സി എന്നുള്ളതിനു കൃത്യമായി കണക്കു കാണിയ്ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് കോടതിയ്ക്കു തീരുമാനമെടുക്കാനാവാഞ്ഞ അവസ്ഥ ഉണ്ടാക്കിയത്.“
ഇതൊരു മുട്ടു ന്യായമല്ലേ, ഓരൊ അഞ്ചു വര്‍ഷം കൂടൂമ്പൊഴും അധ്യാപകരെയും അങ്കന്‍വാടി ടീച്ചര്‍മാരെയും നാട്ടിലങ്ങോളമിങ്ങോളമോടിച്ച് സെന്‍സസ് എടുക്കുന്നുണ്ടല്ലോ. എന്നിട്ടും ഗവണ്മെന്റിന്റെ കൈയില്‍ കണക്കില്ല എന്നു കോടതി വിശ്വസിച്ചോ?
മാത്രമല്ലാ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തികസ്ഥിതിയെപ്പറ്റി കൃത്യമായ കണക്കും ഗവണ്മെന്റ്റിന്റെ കൈയിലുണ്ട്. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം നല്കാത്തതിന് ഒരേ ഒരു കാരണം. രാഷ്ട്രീയമായ കളികളാണ്.
പിന്നെ പണ്ട് അടിച്ചമര്‍ത്തിയതിന്റെ പേരില്‍ മാത്രം ഇപ്പോള്‍ റിസര്‍വേഷന്‍ കൊടുക്കണം എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. യാതൊരു ശാ‍സ്ത്രീയ അടിത്തറയുമില്ല അതിന്. പണ്ട് വെള്ളക്കാരന്‍ അടിമക്കച്ചോടം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് അവന്റെ മക്കളെ തല്ലാന്‍ പാടുണ്ടോ? ഇനി തല്ലാന്‍ നോക്കിയാ അവര്‍ കൈയും കെട്ടി നോക്കി നില്‍ക്കുമോ? അതു തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. ഒന്നുകില്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം, അല്ലെങ്കില്‍ ജാതീയമായി സംവരണം കൊടുക്കേണ്ട് സ്വാര്‍ത്ഥ രാഷ്ട്രീയക്കാര്‍ ഒരു വഴിക്ക് അല്ലാത്തവര്‍ വേറെ വഴിക്ക്.
എം ടി യുടെ നോവല്‍ വായിച്ച് കേരളത്തിലെ ജനങ്ങളെ അറിയേണ്ട ഗതികേട് എനിക്കില്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതും അവിടെത്തന്നെയാണ്. എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. എന്നേക്കാള്‍ നന്നായി പഠിച്ചിരുന്നവന്‍. വാര്യരായിരുന്നു. അവന് പത്താം ക്ലാസിനു ശേഷം പഠിക്കാന്‍ സാധിച്ചില്ല. കാരണം സാമ്പത്തിക സ്ഥിതി അത്ര മോശമായിരുന്നു. വയസ്സായ അമ്മയെ നോക്കണം, അച്ഛന്‍ മരിച്ചു. ഇന്നും അവന്‍ അമ്പലത്തിലെ മാല കെട്ടുമായി കഴിഞ്ഞു പോരുന്നു. അവനു കിട്ടിയില്ല, അവന്റെ കുട്ടികള്‍ക്ക് കിട്ടുമോ മാവേലി സംവരണം?

qw_er_ty

Anonymous said...

sejDeb The best blog you have!

Anonymous said...

U3tS1q Please write anything else!

Anonymous said...

Hello all!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Hello all!

Anonymous said...

Nice Article.

Anonymous said...

Please write anything else!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Nice Article.

Anonymous said...

Wonderful blog.

Anonymous said...

kycXfW write more, thanks.

Anonymous said...

Please write anything else!

Anonymous said...

Magnific!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Nice Article.

Anonymous said...

Nice Article.

Anonymous said...

Hello all!

Anonymous said...

Nice Article.

Anonymous said...

Please write anything else!

Anonymous said...

Nice Article.

Anonymous said...

Magnific!

Anonymous said...

Energizer Bunny Arrested! Charged with battery.

Anonymous said...

When there's a will, I want to be in it.

Anonymous said...

If ignorance is bliss, you must be orgasmic.

Anonymous said...

Nice Article.

Anonymous said...

Nice Article.

Anonymous said...

When there's a will, I want to be in it.

Anonymous said...

Friends help you move. Real friends help you move bodies.

Anonymous said...

Wonderful blog.

Anonymous said...

Give me ambiguity or give me something else.

Anonymous said...

Thanks to author.

Anonymous said...

Magnific!

Anonymous said...

Build a watch in 179 easy steps - by C. Forsberg.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Build a watch in 179 easy steps - by C. Forsberg.

Anonymous said...

I don't suffer from insanity. I enjoy every minute of it.

Anonymous said...

If ignorance is bliss, you must be orgasmic.

Anonymous said...

Change is inevitable, except from a vending machine.

Anonymous said...

Oops. My brain just hit a bad sector.

Anonymous said...

Build a watch in 179 easy steps - by C. Forsberg.

Anonymous said...

When there's a will, I want to be in it.

Anonymous said...

Friends help you move. Real friends help you move bodies.

Anonymous said...

Give me ambiguity or give me something else.

Anonymous said...

When there's a will, I want to be in it.

Anonymous said...

Save the whales, collect the whole set

Anonymous said...

Hello all!

Anonymous said...

Friends help you move. Real friends help you move bodies

Anonymous said...

Clap on! , Clap off! clap@#&$NO CARRIER

Anonymous said...

I don't suffer from insanity. I enjoy every minute of it.

Anonymous said...

Give me ambiguity or give me something else.

Anonymous said...

Calvin, we will not have an anatomically correct snowman!

Anonymous said...

Clap on! , Clap off! clap@#&$NO CARRIER

Anonymous said...

Lottery: A tax on people who are bad at math.

Anonymous said...

When there's a will, I want to be in it.

Anonymous said...

All generalizations are false, including this one.

Anonymous said...

Lottery: A tax on people who are bad at math.

Anonymous said...

Suicidal twin kills sister by mistake!

Anonymous said...

Clap on! , Clap off! clap@#&$NO CARRIER

Anonymous said...

Thanks to author.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Ever notice how fast Windows runs? Neither did I.

Anonymous said...

Build a watch in 179 easy steps - by C. Forsberg.

Anonymous said...

Suicidal twin kills sister by mistake!

Anonymous said...

Hello all!

Anonymous said...

A flashlight is a case for holding dead batteries.

Anonymous said...

free car facts vin
winter emergency kit for the car
advantage car hire
car maxford mustangs
lambskin car coat
amman car rental
vigilance for driver in car
three wheel car auto

generic viagra said...

hello fellas, I just want to emphasize the good work on this blog, has excellent views and a clear vision of what you are looking for.