ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ.
ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.
കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം.
നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്.
അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസരത്തിലാണ് ഞാന്‍ കഴിഞ്ഞദിവസം, വിധവകള്‍ നേരിടുന്ന സാമുഹ്യപ്രശ്നങ്ങളേക്കുറിച്ച് കേരള വനിതാകമ്മീഷന് മെംബര്‍, ടി. ദേവി ദേശഭിമാനിയുടെ, ‘സ്ത്രീ‘ പംക്തിയില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. (http://www.deshabhimani.com/specials/stree/cover.htm)
സ്ത്രീയുടെ വൈധവ്യം മുന്‍-ജന്മദോഷമാണ് എന്നുപറഞ്ഞ് അവരെ പാപികളായി കണക്കാക്കുന്ന മത ആഡ്യതയുടെ പുണ്യ-പാപ ജാഡയിലേക്കാണ് ദേവിയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എന്റെ പ്രശ്നങ്ങളല്ല എന്ന മലയാളിയുടെ ക്രൂര മനോഭാവത്തേക്കുറിച്ച് അവര്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്.
വിധവകളുടെ സംഘടനകളേക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ വിധവകളല്ലാത്തവരുടെ പരിഹാസ്യമായ പ്രതികരണങ്ങള്‍ അവര്‍ രേഖപ്പെടുത്തുന്നു. ”ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട്. ഞങ്ങള്‍ വിധവകളല്ല. ഞങ്ങള്‍ക്കു ഭര്‍ത്താവുണ്ട്“.
വിധവയുടെ മകന് പറയുന്നു,”വിധവകളെന്നു പറഞ്ഞ് വീട്ടില്‍ പ്രശനമുണ്ടാക്കല്ലെ! ഞങ്ങളുടെ വീട്ടില്‍ വിധവയ്ക്ക് ഒരു പ്രശ്നവുമില്ല"
ഇനി ഭാഗം രണ്ടിലേക്കു കടക്കട്ടെ.
“ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മത-വിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി“ എന്നു പറഞ്ഞാണല്ലോ കഴിഞ്ഞഭാഗം നിര്‍ത്തിയത്
എന്നാല്‍ കേരളത്തില്‍ ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായാണ് അനുഭവങ്ങള്‍ ഉണ്ടായത്. അതായത് കേരളത്തിലെ ക്തേത്ര വളപ്പുകളില്‍ ബ്രാഹ്മണന്റെ പരിശുദ്ധവേശ്യകളായി അവിടുത്തെ അധ:ക്രൂതര്‍ക്കു മാറേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ എന്തോ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം
ആ വ്യത്യസ്ഥമായ കാരണങ്ങള്‍ എന്തായിരിയ്ക്കാം?
ഒരു പക്ഷെ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥ ആയിരിയ്ക്കാം അതിനു കാരണം. മറ്റൊന്ന്, കേരളത്തിലെ ബുദ്ധഭിക്ഷുകിനികള്‍ മറ്റെവിടേക്കോ ഓടി രക്ഷപ്പെട്ടിരുന്നിരിയ്ക്കാം. സിലോണിലേക്കു രക്ഷപ്പെടുക അവര്‍ക്കെളുപ്പമായിരുന്നല്ലോ.
എങ്കിലും കേരളത്തിലെ അധ:ക്രുതരും പിന്നോക്കരും മുകളില്‍ പറഞ്ഞ ദേവദാസി സമ്പ്രദായത്തിന്റെ ജനകീയരൂപത്തില്‍ നിന്നു മോചിതമായിരുന്നു എന്നു പറയാന്‍ സാധിയ്ക്കുകയില്ല.
പുരോഹിത-രാജ-പടയാളി കൂട്ടായ്മ തെക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയ ആറാം നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ദേവദാസി സമ്പ്രദായത്തിന്റെ ഉദയം ഉണ്ടായത് എന്നു കഴിഞ്ഞഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.
ഈ കുടിയേറ്റം കേരളത്തില്‍ ഒരു ‘ജാതി-ജന്മി-നാടുവാഴി‘ സമ്പ്രദായമാണല്ലോ ഉണ്ടാക്കിയത്. ജന്മി-കുടിയാന് സമ്പ്രദായത്തില്‍, കുടിയാന് സ്ത്രീയും ജന്മിയുടെ സ്വകാര്യസ്വത്തായിരുന്നു.
മലയപ്പുലയന്, മനതാരില്‍ ആശപോലെ വളര്‍ന്നു വന്ന വാഴക്കുലയും അകത്തെ പുലകിപ്പെണ്ണും, പറമ്പിലെ പശുവും, ഒന്നു പോലെയായിരുന്നു, ജന്മി കണ്ണുവച്ചാല്‍ നഷ്ടപ്പെടാനുള്ളവ. പക്ഷെ കേരളത്തിലെ ജന്മികളും നാടുവാഴികളും ബ്രാഹ്മണര്‍ ആയിരുന്നില്ല. ഡോക്ടര്‍, കെ. ജംനദാസ് എഴുതുന്നതു പോലെ, ഗുജറാത്തില്‍ യുവതികള്‍ വിവാഹത്തിനു മുന്‍പ് പൂജാരിയുടെ കൂടെ ഒരു രാത്രി ചിലവ്ഴിയ്ക്കണമായിരുന്നു, അതുപോലെ ‘നവരാത്രി‘ ആഘോഷങ്ങളില്‍ ഒരോ ദിവസവും ഓരോവീട്ടില്‍ നിന്ന് പുരോഹിതനു കൂട്ടു കിടക്കാന്‍ ഓരോ സ്ത്രീ പോകണമായിരുന്നു.
പക്ഷെ കേരളത്തില്‍ പുരോഹിതന്മാര്ക്കു സംബന്ധമുണ്ടായിരുന്നുവല്ലോ. അതിനാല്‍ കുടിയാന് സ്ത്രിയില്‍ അവകാശം, നാട്ടുവാഴികള്‍ക്കും ജന്മികള്‍ക്കുമായിരുന്നു. കുടിയാന് വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവളെ ജന്മിയ്ക്കു കാഴ്ച വയ്ക്കുക, കേരളത്തില്‍ പതിവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. കുടിയാന് സ്ത്രീകള്‍ മാറുമറ്യക്കരുത് എന്നുള്ളതും ജന്മിയുടെ തീരുമാനമായിരുന്നല്ലോ
പക്ഷെ ഇന്നു കേരളത്തില്‍ ജന്മി-കുടിയാന് വ്യവസ്ഥ ഇല്ല. ജനാധിപത്യഭരണ സമ്പ്രദായം ജന്മി കുടിയാന് വ്യവസ്ഥയെ നിയമപരമായി അസാധുവാക്കി. പക്ഷെ സ്തീയെ സ്വകാര്യസ്വത്തായി കണ്ടിരുന്ന ജന്മി മനസിനെന്തുപറ്റി? ആ മനസ് അതു നിയമപരമയോ, സാമൂഹികമായോ, രഷ്ട്രീയമായോ അസാധുവാണെന്ന് അംഗീകരിച്ചോ?
അതുപോലെ, സ്വന്തം സൌന്ദര്യവും, സ്ത്രീത്വത്തിന്റെ സുകുമാരതയും ഉപഗോഗിച്ച് പുരുഷനെ (ബ്രാഹ്മണനെ) പാട്ടിലാക്കുന്നത് ആചാരമാക്കിയ കേരളത്തിലെ സംബന്ധസ്ത്രീ മനസിനെന്തു പറ്റി?
ഇന്നു കേരളത്തില്‍ നായരോ നമ്പൂതിരിയോ ആകണമെന്നില്ല സ്ത്രീയെ സ്വകാര്യസ്വത്തായി കാണാന്‍, അതു പോലെ നായരു സ്ത്രീ ആകണമെന്നില്ല, സംബന്ധത്തിന്റെ മനസുണ്ടാകുവാന്‍.
ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.
ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ വ്യക്തിമനസുകളില്‍ അവ വേര്‍പിരിയ്ക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു എന്നു തന്നെ പറയാം.
സൂര്യനെല്ലിയും, വിദുരയും, കിളിരൂരും, കവിയൂരും പിന്നെ കേരളത്തില്‍ ഇന്നു കുടില്‍ വ്യവസായം പോലെ പെരുകുന്ന പെണ്-വാണിഭങ്ങളും ഇതല്ലേ സൂചിപ്പിയ്ക്കുന്നത്. അതും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത പുരുഷന്മാരെ ശിക്ഷിയ്ക്കുന്നതില്‍ സമൂഹമോ നീതിന്യായവകുപ്പോ മാത്രുകാപരമായ നിലപാടുകള്‍ എടുക്കാറുമില്ല. ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കികുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.
കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ പെണ്‍വണിഭക്കേസില്‍ രസകരമായ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണല്ലോ ഇപ്പോള്‍ കേരളത്തില്‍. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനും വേണ്ടിയെന്ന ജാഡയില് പ്രവര്‍ത്തിയ്ക്കുന്ന രണ്ടു സ്ത്രീ സംഘടനകളെ (ജനാധിപത്യ മഹിളാ സംഘടനയും മഹിളാകോണ്‍ഗ്രസും) പ്രോക്സിയാക്കി കളിയ്ക്കുകയാണ് ഭരണവും പ്രതിപക്ഷവും. പ്രതിസ്ഥാനത്ത് ഒരു വനിതാ മന്ത്രി-അരോഗ്യമന്ത്രി, ശ്രീമതി. ശ്രീമതി.
പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ നിഷ്ടരം പിച്ചിച്ചീന്തിയ, പുരുഷന്മാരേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. അതുപോലെ അവളെ പഴനി, കുമളി, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യഭിചാരവ്യാപാരത്തിനായി കൂട്ടിക്കൊടുത്തവരേയും കൊണ്ടു നടന്നവരേക്കുറിച്ചും കേള്‍ക്കുന്നില്ല.
വനിതാക്കമ്മിഷനും രംഗത്തുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ മൊഴിയെടുത്ത അന്നത്തെ വനിതാകമ്മീഷണര്‍ മരിയ്ക്കുന്നതിനു മുന്‍പ് ശാരിയുടെ മൊഴിയേടുത്തിരുന്നു എന്നു പറയുന്നു. മൊഴിയില്‍ ധാരാളം വി.ഐ.പി കളുടെ പേരുകള്‍ അടങ്ങിയിരുന്നു എന്നും.
ഇനി ഈ പ്രശ്നത്തിന്റെ ഏറ്റവും കാതലായ ഭാഗത്തേക്കു വന്നാല്‍; ഈ പെണ്‍കുട്ടിയുടെ കൂട്ടിക്കൊടുപ്പുകാരി മറ്റൊരു സ്തീയാണ്, പെണ്‍കുട്ടിയുടെ ബന്ധത്തിലുള്ളവര്‍, പ്രായപൂര്‍ത്തിയായ, അമ്മയുടെ സ്ഥാനമുള്ള ഒരു സ്ത്രീ.
സ്വന്തം മകള്‍ കുറഞ്ഞത് ഒന്‍പതു മാസക്കാലമെങ്കിലും വ്യഭിചാരവസ്തുവായി ഉപയോഗിയ്ക്കപ്പെട്ടിരുന്നത് അറിഞ്ഞില്ല എന്നു പറയുന്നു മാതാപിതാക്കള്‍. ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും എന്നു ചോദിച്ചാല്‍ വിവാദമാകും എന്നറിയാം എങ്കിലും സത്യത്തിന്റെ പേരില്‍ അതു ചോദിയ്ക്കാതിരിയ്കാന്‍ കഴിയുന്നില്ല. ആ അമ്മയും മകളും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ഒരു മകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കേണ്ട് വ്യക്തിയാണ് അമ്മ.
ഒന്നു കൂടി ചോദിയ്ക്കട്ടെ, ശാരി എന്ന പെണ്‍കുട്ടിയ്ക്ക് അവളെ ഉപയോഗിച്ച ഏതെങ്കിലും ഒരു ഉന്നതന്റെ സഹായത്താല്‍ ഒരു സീരിയല്‍ നടിയുടെ തൊഴില്‍ തരപ്പെട്ടിരുന്നെങ്കില്‍ അവളും ഒരു മാന്യമായ കുടുംബത്തിലെ വ്യക്തിയായി മത്രമല്ലേ ഇന്നറിയപ്പെടുമായിരുന്നുള്ളു. പൊള്ളയായ ആത്മാവും പേറി എത്രയോ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ അന്നം നടത്തുമ്പോളും അവളുടെ വേദനയില്‍ അവരാരെങ്കിലും പങ്കുകാരാകാറുണ്ടോ?
അതുപോലെ ശാരിയെ കൂടെക്കൊണ്ടു നടന്നതു പുരനിറഞ്ഞുനിന്നിരുന്ന ഭാര്യയും മക്കളും സ്വന്തമായുള്ള പുരുഷന്മാരാണ്. അവരുടെ കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്തൃബന്ധങ്ങള്‍ക്ക്, രക്ഷകര്‍തൃബന്ധങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? ആകുടൂംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കുണ്ടകാനിടയുള്ള ലൈംഗികവികലതയ്ക്കുത്തരവാദി ആ മാതാപിതാക്കള്‍ തന്നെയാണ്.
പൊതുവെ പറഞ്ഞാല്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വികലമായ വശങ്ങള് വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകുന്നതിനുള്ള ഒരു പ്രധാന കാരണം അവരവരുടെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും മാതാപിതാക്കളുടെ പെരുമാറ്റങ്ങളും, ലൈംഗിക അരാജകത്വങ്ങളും മനോഭാവങ്ങളും, ജീവിതരീതികളും ഒക്കെയാണ്.
പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ജീവിയ്ക്കുന്നത്. മക്കളു കള്ളുകുടിയന്മാരും, പെണ്ണുപിടിയന്മാരും, ആണു പിടയകളും ഒക്കെയായി മാറുമ്പോഴും പല മാതാപിതാക്കളും വേവലാതി കൊള്ളുന്നത്, ആരെങ്കിലും അറിഞ്ഞോ, തറവാടിന്റെ മാനം(?) കളഞ്ഞോഎന്നൊക്കെ ആയിരിയ്ക്കും. മലയാളികള്‍ എന്തിനാണ് ഇത്രയധികം പരസ്പരം ഭയക്കുന്നത്? മലയാളിക്കൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താണ്? പരസ്പരം ഭയക്കുകയും വിശ്വാസിയ്കാത്തവരുമായ ആളുകള്‍ ഒരു മേശയ്ക്കപ്പുറത്തുമിപ്പുറത്തുമിരുന്നു ചിരിച്ചു കളിച്ച് സ്വയം മറയിടുന്നു എന്നാണോ?
ചുരുക്കത്തില്‍: സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല. ഇന്നു സ്തീസ്വാതന്ത്യത്തിന്റെ പേരില്‍ രൂപം കൊണ്ടിരിയ്ക്കുന്ന വനിതാകമ്മീഷനുകളും, സ്തീ സംഘടനകളും രാഷ്ട്രീയ, മുതലാളിത്ത ചേരികളില്‍ നില്ക്കുന്നിടത്തോളം കാലം അവര്‍ക്കു സ്ത്രീത്വത്തിന്റെ യദ്ധര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനോ അതിനു പ്രതിവിധി കാണാനോ കഴിയുകയില്ല. മലയാളിയുടെ കുടുംബം അവന്റെ തന്നെ ചുമതലയാണ്. പക്ഷെ ഇല്ലാത്ത ആഡ്യതയുടെയും പാരമ്പര്യത്തിന്റെയും ജാഡയില് ഒളിച്ചിരിയ്ക്കാതെ സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കു നേരെ റിയലിസ്റ്റിക്കായ മനോഭാവം അവര്‍ കൈവരിയ്ക്കേണ്ടിയിരിയ്കുന്നു. അതിലേക്ക് അവര്‍ സാമൂഹ്യമായി കൂടുതല്‍, സ്നേഹവും, സാഹോദര്യവും, ബഹുമാനവും, മാനവികതയും ഉള്ളവരാകേണ്ടിയിരിയ്ക്കുന്നു.ഇതിലേക്ക് ബ്ലോഗേഴ്സ് കൂട്ടായ്മയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?
മാന്യവായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണ്.
(തുടരും)
പകര്‍പ്പവകാശം: മാവേലികേരളം (Prasannakumary Raghavan).
(ലേഖികയുടെ അനുവാദം കൂടാതെ ഈ പോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ പകര്‍ത്തപ്പെടുവാന്‍ പാടുള്ളതല്ല)
73 comments:
"ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല"
പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ജീവിയ്ക്കുന്നത്.
കൂടുതല്‍ കൂടുതലായി വീട്ടിനുള്ളിലേക്കു ചുരുങ്ങുന്ന മലയാളിക്ക് കുലമഹിമയും, കുടുംബശ്രേഷ്ടതയും ഒക്കെ കച്ചിത്തുരുമ്പുകളാണു.
“അതിനു കുടുമ്പത്തില്‍ പിറക്കണം”, “തറവാട്ടില്‍ പിറക്കണം” എന്നോക്കെ മോഹന്‍ലാലിനെയും മറ്റുമൊക്കെ കൊണ്ടു വിഡ്ഢിവേഷം ആടിക്കുന്നു നാടാ!
അടുക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികള്‍ മാതൃകയാവുന്നത് വെള്ളിത്തിരയിലെ സ്നേഹനിധികളായ അമ്മായിയമ്മമാര്ക്കു മാത്രമല്ലെന്നു വരുമ്പോഴാണു ജനാധിപത്യവിരുദ്ധമായ മാധ്യമങ്ങളുടെ സ്വാധീനം മനസ്സിലാക്കേണ്ടുന്നത്..
ബ്ലോഗെന്ന ജനാധിപത്യ മാധ്യമത്തിന്റെ പ്രസക്തിയും !
പ്രിയ മാവേലി,
താങ്കളുടെ ആത്മാര്‍ത്ഥതയേയും, അറിവിനേയും ബഹുമാനിച്ചുകൊണ്ട് പറയട്ടെ... ചിത്രകാരന് താങ്കളുടെ സ്ത്രീ പക്ഷ ചിന്തകളോട് വിയോജിക്കുന്നു.
സ്ത്രീ പീഢിപ്പിക്കപ്പെടുന്നവളാണെന്നും, പുരുഷന് പീഢകനാണെന്നും വിശ്വസിക്കാന്‍ ചിത്രകാരനു കഴിയില്ല.
സമൂഹത്തിന്റെ ഉപരിതലത്തിലേക്ക് ഒരു പീഢിപ്പിക്കപ്പെട്ട സ്ത്രീയോ,കൊലചെയ്യപ്പെട്ട സ്ത്രീയുടെ ജഢമോ പൊങ്ങിവരുന്നത് സ്ത്രീ പീഢനത്തിന്റെ തെളിവായി മാത്രം മനസ്സിലാക്കുക എന്നത് സ്ത്രീ മനസ്സിന്റെ മനശ്ശാസ്ത്രപരമായ ഒരു എടുത്തുചാട്ടമായി മാത്രമേ ചിത്രകാരന് കാണുന്നുള്ളു.
ഇന്ത്യയില്‍ സ്ത്രീയെ മൃഗസമാനമായി.. അതിലും നിന്ദ്യമായി ഏറ്റവും കൂടുതല്‍ പീഢിപ്പിച്ച ബ്രാഹ്മണപുരുഷന്മാര് വ്യക്തിപരമായി വളരെ സാധുക്കളായിരുന്നു. സ്വന്തം ഭാര്യമാരേയും പെണ്മക്കളേയും കേരളത്തിലെ ബ്രഹ്മണര്‍ ദ്രോഹിച്ചിരുന്നതുപോലെ മറ്റോരു സമൂഹവും പീഢിപ്പിച്ചിരിക്കയില്ല.
നമ്മുടെ ഓരോ ഇല്ലങ്ങളിലും ജീവിതത്തിലൊരിക്കലും തന്റെ ഭര്‍ത്താവിനെ ഒന്നു തൊടുകപോലും ചെയ്യാതിരുന്ന വിധവകളായ സ്ത്രീകളുടെ എണ്ണം ഒന്നും രണ്ടുമൊന്നുമായിരുന്നില്ല.
തല മുണ്ഡനം ചെയ്ത് ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് അശുഭ ലക്ഷണമായി ... മരണാനന്തരജീവിതത്തില്‍ കണ്ണും നട്ട് നംബൂതിരിയുടെ ആദ്യ ഭാര്യയിലുള്ള ആണ് കുട്ടിയെ തനിക്കു മോക്ഷം നല്കുന്ന ദൈവം പോലെ മനസ്സില്‍ ധ്യാനിച്ച് ഇരുട്ടുമുറിയിലെ ചാണകം തേച്ച തറയില്‍ കീറപ്പായില്‍ ജീവിതം ഹോമിച്ച സ്ത്രീകള്‍ സംതൃപ്തരായിരുന്നു. അവര്‍ പീഢിപ്പിക്കപ്പെടുന്നതായി അവര്‍ക്ക് ഒരിക്കലും തോന്നിയിരുന്നില്ല. അതും താങ്കള്‍ സ്ത്രീ പീഢനമെന്നുതന്നെയല്ലേ പറയുക ?
ചിത്രകാരന് അതു സ്ത്രീ പീഢനമായി തോന്നുന്നില്ല.
നികൃഷ്ടമായ സാമൂഹ്യ അനാചാരങ്ങളായാണ് ചിത്രകാരന് അവയെ വായിക്കുന്നത്. രണ്ടിന്റേയും തീഷ്ണത ഒന്നാണെങ്കിലും,ദൃശ്യകോണുകള്‍ വ്യത്യസ്ഥമാണ്.
ബ്രഹ്മണ ഗൃഹങ്ങളില്‍ സ്ത്രീകള്‍ക്ക് മിണ്ടാപ്രാണിയായി ദാസ്യവൃത്തി ചെയ്യാനുള്ള അവസരം മാത്രം ലഭിച്ചപ്പോഴും അവള്‍ക്ക് നോവുന്നില്ലായിരുന്നു. ബ്രഹ്മണ്യത്തിന്റെ മ്ലേച്ഛ സംസ്കാരം നല്കിയ ഓരോ വേഷങ്ങള്‍ എന്നതിലുപരി അതില്‍ സ്ത്രീ പീഢനത്തിന്റെ വര്‍ഗ്ഗ വിദ്വേഷമൊന്നും ഇല്ലായിരുന്നു.
മാത്രമല്ല, മൃഗസമാനരായ അന്തര്ജ്ജനങ്ങളെന്ന ഈ സ്ത്രീകള്‍ക്ക് ഒന്നാം തരം അഹങ്കാരം തോന്നാനുള്ള ചില പൊടികൈകളും ബ്രഹ്മണ്യം ഏര്‍പ്പെടുത്തിയിരുന്നു.
ഈട്ടിത്തടിയില്‍ പണിത ചിത്രപ്പണിയുള്ള കട്ടിലില്‍ നല്ല പഞ്ഞിക്കിടക്കയില് രാജകീയമായി കഴിഞ്ഞിരുന്ന അന്നത്തെ നായര്‍ സ്ത്രീകള്‍ ഇല്ലത്തുനടക്കുന്ന വിശേഷ സദ്യകളില്‍ പട്ടിക്കൂട്ടത്തെപ്പോലെ വന്ന് അന്തര്‍ജ്ജനങ്ങള്‍ കഴിച്ച ഉച്ചിഷ്ട ഇലയില്‍(മറ്റ് ഇല ഉപയോഗിക്കാന്‍ പാടുള്ളതല്ല) വിളബിക്കൊടുക്കുന്ന ഭക്ഷണം ആര്‍ത്തിയോടെ ഭക്ഷിക്കുന്നതു കാണാനുള്ള ഭാഗ്യവുമുണ്ടായിരുന്നു.
ഇങ്ങനെ ഉച്ചിഷ്ടംകഴിക്കുന്നത് നായര്‍ സ്ത്രീകള്‍ക്ക് ആഭിജാത്യം നല്കുന്ന ഒരു അവകാശമായി ബ്രാഹ്മണ്യം ആചാരവല്ക്കരിച്ചിരുന്നതിനാല് നായര്‍ സ്ത്രീകള്‍ക്കും അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പോള്‍ അവിടെയും സ്ത്രീപീഢനമില്ല.
പിന്നെ സമീപകാലത്ത് ശാരി,...തുടങ്ങിയ പെണ്‍കുട്ടികള്‍ ... ഇയ്യാം പാറ്റകളെപ്പോലെ സീരിയല്‍ സിനിമാ മോഹങ്ങളുമായി പണത്തിന്റേയും പ്രലോഭനങ്ങളുടേയും വലയില്‍ കുരുങ്ങി ജീവന് നഷ്ടപ്പെടുത്തിയത് എങ്ങിനെയാണ് സ്ത്രീ പീഢനമാവുക എന്നു മനസ്സിലാകുന്നില്ല.
സ്ത്രീ ചൂഷണം എന്നായിരിക്കും സ്ത്രീ പീഢനത്തേക്കാള്‍ നല്ല പദം.
കാരണം കേരളത്തിലെ ആയിരക്കണക്കിനു സിനിമ , സീരിയല്‍ മോഹമുള്ള പെണ്‍കുട്ടികള്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ടായിരിക്കും.
പുറത്തറിയുംബോളാണ് സ്ത്രീ ചൂഷണം സ്ത്രീ പീഢനമായിത്തീരുന്നത്.
രാമായണം പൊക്കിപ്പിടിച്ച് ബ്രഹ്മണ ജനത പാര്‍ട്ടി ഭരണം നേടാന്‍ എളുപ്പവഴി കണ്ടുപിടിക്കുന്നതുപോലെ, കേരളത്തിലെ രാഷ്ട്രീയ കക്ഷികളും , പത്രക്കാരും, ടീവിയും ഈ ചൂഷിത സ്ത്രീകളുടെ ശേഷിക്കുന്ന അഭിമാനം പിച്ചിപ്പറിച്ചെടുത്ത് ആര്‍മ്മാദിക്കുന്നു.
ജനം വാര്ത്തവായിച്ചും,ടിവി കണ്ടും പുതിയ പീഢനങ്ങള്ക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.
ഹെയ്യ്...!!! ലജ്ജാവഹം... ഇതിനെയാണോ താങ്കള്‍ സ്ത്രീ നേരിടുന്ന കൊടിയ അക്രമമെന്നു വിശേഷിപ്പിക്കുന്നത് ?
ചിത്രകാരനു പറയാനുള്ളത് ഇതൊന്നും സ്ത്രീയുടെ പ്രശ്നമല്ലെന്നാണ്. സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യമില്ലായ്മയുടെയും,ആത്മാഭിമാനമില്ലായ്മയുടേയും ദുരന്തഫലം എന്നേ പറയാനാകു.
ആജ്ഞാശക്തിയും,ബുദ്ധിപരമായ കഴിവും ഉള്ള സ്ത്രീക്ക് നിഷ്പ്രയാസം പുരുഷ മേധാവിത്തം അവസാനിപ്പിക്കാനാകും . അതുപോലെ ആത്മാഭിമാനവും കഴിവും ഇല്ലാത്ത സ്ത്രീയെ ഭാര്യയാക്കിയ പുരുഷന് പുരുഷമേധാവിത്വം കാണിച്ചില്ലെങ്കില്‍ കുടുംബത്തിനു പുറത്തുള്ളവര്‍ കുടുംബം വെളുപ്പിച്ചു തരും. തുല്യ കഴിവും തുല്യ ആത്മാഭിമാനവുമുള്ളവര്‍ തമ്മിലുള്ള വിവാഹ ബന്ധം ഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കുന്ന ജീവിതാനുഭൂതിയുമാകും !!!
ഇത്രയും മാവേലിക്കുള്ള മറുപടിയാണെന്നു ധരിക്കരുതേ... സ്ത്രീപക്ഷ ചിന്തക്കെതിരെയുള്ള ചിത്രകാരന്റെ ചിന്തകളുടെ കെട്ടഴിച്ചെന്നുമാത്രം.
സസ്നേഹം.....
പ്രിയ ചിത്രകാരാ
എന്റെ പോസ്റ്റിന്റെ എസ്സെന്‍സ് ചിത്രകാരനു പിടികിട്ടിയോ എന്നു സംശയിയ്ക്കുന്നു.
‘സ്ത്രീ ചൂഷണം എന്നായിരിക്കും സ്ത്രീ പീഢനത്തേക്കാള്‍ നല്ല പദം‘ എന്നു ചിത്രകാരന് എഴുതിയിരിയ്ക്കുന്നു. എന്റെ പൊസ്റ്റില്‍ ഞാന്‍ സ്ത്രീ പീഡനം എന്ന വാക്ക് ഉപയോഗിച്ചിരുന്നുവോ, ഞാന്‍ വീണ്ടും വായിച്ചു നോക്കി. കാണാന്‍ കഴിഞ്ഞില്ല.
അഥവാ സന്ദര്ഭികമായി ആവാക്കു ഉപയോഗിച്ച് എങ്കില്‍ പറയട്ടെ, എന്റെ പോസ്റ്റ് സ്ത്രീപീഡനത്തേക്കുറിച്ചല്ല.
എന്റെ പോസ്റ്റിന്റെ ഉള്ളടക്കം വര്‍ഷങ്ങളായി ഒരു സമൂഹം അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍, അനുഭവങ്ങള്‍ ഇവയൊക്കെ കാലക്രമേണ ചരിത്രമായി, സംസ്കാരമായി/സ്വഭാവമയി ആ വ്യക്തിയില്‍ രൂപാന്തരം പ്രാപിയ്ക്കും എന്നാണ്.
അതു വ്യക്തിയുടെ പഠനമായി അവന്റെ തലച്ചോറില്‍ രൂപം കൊള്ളും. ഇതു ശാസ്തീയമായി തെളിയിച്ചിട്ടുള്ളതാണ്. Socio-historical psychology എന്ന ഒരു educational psychological theory അനുസരിച്ചാണ് അത്. അതിന്റെ ഉപ്ജ്ഞാതാവ് ഒരു റഷ്യന്‍ educationalist ആണ്. Vygotsky.
പറഞ്ഞുവന്നത്, സാമൂഹ്യ ആചാരങ്ങള്‍, അനുഭവങ്ങള്‍ മനുഷ്യന്റെ തലച്ചോറില്‍ രേഖപ്പെടുത്തുന്നു എന്ന്.
ആ അറിവ് ഒരു വ്യക്തിയെ സംബന്ധിച്ചു സത്യമാണ്, unless there is an educational intervention.
ചിത്രകാരന് ഉദ്ധരിച്ച കഥകളിലെ ബ്രാഹ്മണ/നായര്‍ സ്ത്രീകള്‍ക്കു തങ്ങളനുഭവിച്ചതു സ്വാഭാവികമായി തോന്നിയെങ്കില്‍ (‘പീഢനമായി’ തോാന്നിയില്ലെങ്കില്)ഇതാണതിനു കാരണം. അതവരുടെ പാഠമായിപ്പോയി. തങ്ങള്ക്കങ്ങനെയല്ലാതെ വേരൊരു രീതി സാദ്ധ്യമല്ല എന്നവരു ധരിയ്ക്കുന്നു. അതില്‍നിന്നു വ്യത്യ്സ്ഥമായി മറ്റൊന്നുണ്ട് എന്നറിയുന്നിടം വരെ അവരതില്‍ ജീവിയ്ക്കുന്നു.
പക്ഷെ അതു നീതിയാണൊ, ധര്‍മ്മമാണോ എന്നതാണു പ്രശ്നം. അതു പുറത്തു നിന്നുമുള്ള/ അല്ലെങ്കില്‍ അതില്‍ നിന്നു വ്യത്യസ്ഥമായ അനുഭങ്ങള്‍ ഉള്ളവര്‍ക്കു മാത്രമേ അനീതിയാണെന്നു മനസ്ലാകത്തുള്ളു. അതിനേക്കുറിച്ച അവരെ പറഞ്ഞു ബോധവതികളാക്കുന്നതാണ് educational intervention എന്നു പറഞ്ഞത്.
“സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല‘ ഇവിടെ ഞാന്‍ സ്ത്രീയ വേറിട്ടുകാണുന്നില്ല. സ്ത്രീ, സമൂഹത്തിന്റെ ഭാാഗമാണ്. അതിന്റെ പല ഭാവങ്ങളേക്കുറിച്ചാണു പറഞ്ഞത്. പുരുഷന്, സ്തീ, കുട്ടികള്‍ ഇവരുടെ പ്രവൃത്തികള്‍ ഒരുമിച്ചു സമ്മേളിയ്ക്കുന്നു കുടുംബത്തില്‍. ഇതില്‍ ഒരു കൂട്ടരുടെ പ്രശ്നം മറ്റുള്ളവരേയും ബാധിയ്ക്കുന്നു.
എന്നാല്‍ അച്ഛനുമമ്മയ്ക്കുമാണ് കുടുംബത്തില്‍ കൂടുതല്‍ ഉത്തര്വാദിത്വം. കാരണം അവരുടെ പ്രവൃത്തികളും മനോഭാവങ്ങളും ലൈഗികസ്വഭാവങ്ങളും അവരുടെ സ്വഭാവരൂപീകരണത്തിനു കാരണമാകുന്നു.
പിന്നെ ആചാരങ്ങള്‍ക്കു കൊടിപിടിച്ചു നില്ക്കുന്ന അനേക കുടൂംബങ്ങളില്‍ സ്നേഹമില്ല, നന്മയില്ല, ധര്മ്മങ്ങളീല്ല,നില്‍നില്‍പ്പിനു വേണ്ടിയുള്ള അഭിനയങ്ങള്‍ മാത്രം. സ്വന്തം മകളുടെ വേദനയറിയാത്ത അമ്മയും അച്ഛനും ഈ ധര്‍മ്മമില്ലാത്ത അവസ്തയുടെ പ്രതീകങ്ങളാണ്.
ഇത്തരം സമൂഹത്തിനു വേണ്ടത് educational intervention ആണ്. അതിനു നമ്മുടെ രാഷ്ട്രീയ-മുതലാളിത്ത ചേരിയിലെ വനിതാസംഘടകള് പ്രാപ്തരല്ല. അതാണു ഞാന്‍ പറഞ്ഞത്.
ചിത്രകാരന് പറയുന്നു, ‘തുല്യ കഴിവും തുല്യ ആത്മാഭിമാനവുമുള്ളവര്‍ തമ്മിലുള്ള വിവാഹ ബന്ധം ഭൂമിയെ സ്വര്‍ഗ്ഗതുല്യമാക്കുന്ന ജീവിതാനുഭൂതിയുമാകും !!!‘
ഇത് ആദര്‍ശ സന്ദര്‍ഭം. അതിനെ ആരും ചോദ്യം ചെയ്യില്ല. പക്ഷെ ഞാന്‍ എഴുതിയത്, ആദര്‍ശ സാഹചര്യത്തേക്കുറിച്ചല്ല.
അതുകൊണ്ടു തന്നെ എന്റേതൊരു സ്തീപക്ഷ പോസ്റ്റ് അല്ല. സ്ത്രീപ്രശ്നത്തെ സമുഹത്തിന്റെ നടുവില്‍ നാട്ടി വച്ചാണ് ഞാനതിന്റെ നാനാവശങ്ങള്‍ അന്വേഷിയ്ക്കുന്നത്, ആരുടേയും പക്ഷം പിടിച്ചിട്ടല്ല.
ചിത്രക്കരന് എന്റെ പോസ്റ്റ് സന്ദര്‍ശിച്ചതിലും കമന്റിട്ടതിലും വളരെ സന്തോഷം. എന്റെ പോസ്റ്റിനെക്കുറിച്ച് ഇങ്ങനെ ഒരു ധാരണ ഉണ്ടാകാം എന്നു ചിത്രകാാരന്റെ കമന്റു വായിച്ചപ്പോഴാണ് മനസിലായത്.
ഈ കമന്റു വായിച്ചിട്ട് അഭിപ്രായം എഴുതും എന്നു കരുതുന്നു.
പ്രിയ മാവേലി,
താങ്കള്‍ പറഞ്ഞതു ശരിയാണ്.
പെട്ടെന്ന് ഇതൊരു സാമൂഹ്യ വിശകലനത്തില്‍ നിന്നും വഴിമാറിയ ഒരു സ്ത്രീപക്ഷ ചിന്തയാണെന്ന് ചിത്രകാരനു തോന്നിപ്പോയി. പ്രത്യേകിച്ച ശാരിമാരുടെ സാന്നിദ്ധ്യമായിരിക്കും ചിത്രകാരനില്‍ ആ മുന്വിധിയുണ്ടാക്കിയത്.
എന്തായാലു അതുകൊണ്ട് മാവേലി കുറച്ചു വിജ്ഞാനപ്രധമായ മറ്റുകാര്യങ്ങള്‍കൂടി പറഞ്ഞല്ലോ...!
തലമുറകളായി മനുഷ്യന് അനുഭവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ മനുഷ്യ മസ്തിഷ്ക്കത്തില്‍ ഒരു പൊതുനിയമമായി രേഖപ്പെടുത്തുന്നുണ്ടായിരിക്കണം. അതുകോണ്ടായിരിക്കാം എത്ര ലളിതമായ സത്യം പോലും വിശ്വാസികള്‍ക്ക് മനസ്സിലാക്കാനാകാതെ തങ്ങളുടെ അധമ വിശ്വാസങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്.
പൊസ്റ്റ് വീണ്ടും വായിക്കാം. ഇപ്പോള്‍ സമയക്കുറവുള്ളതിനാല്‍ തത്ക്കാലം വിട.
പ്രിയ നളന്,
താങ്കള്‍ പറഞ്ഞത് ശരിയാണ്. സിനിമയും, മാദ്ധ്യമവും ഒക്കെ ഉപയോഗിച്ച്, മനുഷ്യന് പരിചയിച്ചു വന്ന അല്ലെങ്കില്‍ നല്ലതെന്നു പരിചയം കൊണ്ടു തോന്നുന്ന ബിംബങ്ങളെ വീണ്ടും അവരില്‍ ഉറപ്പിച്ചു നാട്ടുക. അതു വലരെ എളുപ്പവുമാണ്. പ്രത്യേകിച്ചു പഴയതില്‍ നിന്നു മാറി പുതിയ വഴികള്‍ ഉണ്ടോ എന്നു ചിന്തിയക്കാന് എന്തൊക്കെ സോഫിസ്റ്റികേഷന്സും സാക്ഷരതയും ജീവിതത്തില്‍ ഉണ്ടായാലും മടിയ്ക്കുന്ന മലയാളിയുടെ ഇടയില്‍.
ഏതെല്ലാം പീഢനങ്ങളില്‍ കൂടി കടന്നു പോയാലും മനുഷ്യന് മനസിലാക്കുകയില്ല താന്‍ അനുഭവിയ്ക്കുന്നതു പീഢനമണെന്ന്`.
ചിത്രകാരനെഴുതിയ കമന്റും എന്റെ മറുപടിയും കൂടി വായിച്ചു നോാക്കുക.
This is a superb article. And subsequent debate between Chitrakaran is even better. The one that I liked most is
"ഒരു സമൂഹം അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍, അനുഭവങ്ങള്‍ ഇവയൊക്കെ കാലക്രമേണ ചരിത്രമായി, സംസ്കാരമായി/സ്വഭാവമയി ആ വ്യക്തിയില്‍ രൂപാന്തരം പ്രാപിയ്ക്കും എന്നാണ്.
"
ആ അറിവ് ഒരു വ്യക്തിയെ സംബന്ധിച്ചു സത്യമാണ്, unless there is an educational intervention. .
This is one of that educational intervention for me. May be I need to know more. Thank you MaveliKeralam.
But I doubt that Shari is a victim of DEVADASI system as this is not in practice in Kerala these days even if Latha Nair was influenced with this system.
I think underline factor is only Money. (bail: I have been living outside Kerala for last 10yrs).
dear Ranjith
I am writing this in English assuming you have some problem with Malayalam.
First of all, I am highly appreciative of you getting at the core of my post.
I thought that the explanation would take care of the theory behind it. In that regard as you put it correctly, Chithrakaran's criticism which many might have shared, asssited me to uncover its core.
Since you are interested to know more about it, I shall include that in my next post.
Your concern whether the devadasi element had influenced Latha Nair is a good one. I explained in my post that though Devadasi system was not explicit in Kerala its democratised versions were,which culminated in a devalued femininity. Females once became a comodity could be exchanged for money, position, promotion etc.and in most cases the beneficiaries were familiy members. Degeneration of values and morality, the outcome were endless.
So the line of impact was indirect. Otherwise how will you explain the current degeneration in the state of Kerala? Nothing would happen without a cause.
The Vygotskian Educational Theory ofcourse based on the Marxian premise that once took the western educational world by storm is still influencing it.
പ്രിയ മാവേലി,
കുറച്ച് ഇംഗ്ലീഷൊക്കെ വായിക്കുന്നത് ചിത്രകാരനും ഇഷ്ടമാണ്. എന്നാല്‍ മലയാളം മനസ്സില്‍ തട്ടുന്ന അത്ര ആഴത്തില്‍ ഇംഗ്ലീഷ് എത്തില്ല. മാത്രമല്ല ഇവിടെ കമന്റെഴുതുന്നവരേക്കാള് എത്രയോ ഇരട്ടി മനുഷ്യര്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ട് എന്ന പരിഗണന മാനിച്ച് കഴിയുന്നതും മലയാളത്തില്‍തന്നെ പ്രതികരണം എഴുതാന്‍ ശ്രമിക്കണമെന്ന് ചിത്രകാരന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
വളരെ നല്ല ടോപിക്, നന്നായി അവതരിപ്പിച്ചിരിക്കുന്നു.
വായിക്കുന്നെണ്ടന്നറിയിക്കാന് മാത്രമാണീ കുറിപ്പ്.
(പ്രതികരിക്കാന്‍ ഉള്ള കോപ്പ് തത്ക്കാലം കൈയില്‍ ഇല്ലാത്തതിനാലാണേ)
പ്രിയ മാവേലി കേരളം:
ഇന്നത്തെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ചാന് നമ്മള് വേവലാതിപ്പെടെണ്ടതെന്ന് സൂചിപ്പിച് പണ്ട് ഞാന്‍ മാവേലിയുടെ ഒരു പോസ്റ്റിനു കമന്റിട്ടിരുന്നു. അത് “ മകളോടു പറയണം” എന്നോ മറ്റോ എന്നൊരു വാചകത്തിലാാണ് പുറത്തു വന്നത്. സ്ത്ര്രീധന സമ്പ്രദായം പണ്ടത്തെക്കാള്‍ തീക്ഷ്ണമാണെന്നും അതിനെ ക്കുറിച്ച് പുതിയ തലമുറയും ബോധ്യമുള്ളവരാകണമെന്നുമായിരുന്നു വിവക്ഷ.
ഇപ്പോള്‍ ഇതെല്ലാാം എഴുതിയതില്‍ സന്തോഷം.
Thanks for your reply.
You may please respond in Malayalam.
Since I am using office comp for reading blogs, I have a few limitations, one of them being installing Malayalam writing software. I hardly put comments on blogs, unless a blog changes my main stream thinking habit in some way.(In fact, when I had read some of your previous posts, I could not agree with all of your views but I did not comment. But this is a special one for many reasons.
ചിത്രകാരാ അങ്ങനെ വിഷമിയ്ക്കാതിരിയ്ക്കു
രജ്ഞിത്തിന് മലയാളത്തിന് എന്തെങ്കിലും പ്രശ്നമുണ്ട് എന്നു ധരിച്ചു.അതു ഞാന്‍ എന്റെ കമന്റില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ.
അതു കോണ്ട് എന്റെ മാന്യ മലയാളം വായനക്കാര്‍ക്കു വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിയ്ക്കുന്നു.
കൈതമുള്ളേ,
അങ്ങനെ പറയരുത്. മനസില്‍ വരുന്ന ആശയം എഴുതണം. ഇതു നമ്മുടെ എല്ലാവരുടേയും പ്രശ്നമാണ്. അതു പറയാനായി ഞാനൊരു തുടക്കമിടുന്നു എന്നേ ഉള്ളു.ഇതു വെറുതെ പറയുന്നതല്ല എന്നുള്ളതിനാണ് അതിനുപോല്ബലകമായ തിയറികള്‍ എഴുതുന്നത്.തോന്നുന്ന എന്തഭിപ്രായവും ധൈര്യമായി എഴുതണം അതു വിലപ്പെട്ടതാണ്.
എതിരന്‍ കതിരാ
സന്തോഷം വന്നതില്‍.
എന്റെ ആദ്യം മുതലുള്ള പോസ്റ്റുകള്‍ക്കു പ്രത്യേകമായ ഒരുദ്ദേശമുണ്ട. അതായത് ഒരു പ്രശ്നം അവതരിപ്പിയ്ക്കുമ്പോള്‍ അതിനുള്ള കാരണങ്ങളും എന്താണെന്നനേഷിയ്ക്കുക. കാരണങ്ങള്‍ അറിഞ്ഞാലേ പരിഹാരങ്ങള്‍ കണ്ടിപിടിയ്കകാനാക്കു.
പക്ഷെ ചിലരൊക്കെ എന്റെ പോസ്റ്റിന്റെ ഉദ്ദേശത്തെ തെറ്റിദ്ധരിച്ചു.
എന്റെ അഭിപ്രായത്തില്‍ നമ്മുടെ സമൂഹത്തില്‍ മാത്രമേ ഈ അന്വേഷണമില്ലാതുള്ളു.
പാശ്ചാത്യസമൂഹം അതിനിപ്പോഴത്തെ നിലയില്‍ ആയിരിയ്ക്കുന്നതിന് പ്രത്യേകമായ കാരണങ്ങളുണ്ട്, ഉദ. ലോകമഹായുദ്ധങ്ങള്‍. യുദ്ധം അവരെ സാങ്കേതികമായി വികസിപ്പിച്ചു, പക്ഷെ സാമൂഹ്യമായും ധാര്‍മ്മികമായും പിന്നോട്ടാക്കി. ഇതിനെ അംഗീകരിയ്ക്കാനുള്ള സത്യസന്ധത പാശ്ചാത്യനുണ്ട്. അതവരുടെ പ്രശ്ന പരിഹാരത്തിന് അവരെ സഹായിയ്ക്കുന്നു.
ഇന്ത്യയിലെ പ്രശ്നങ്ങള്‍ വെറെയാണ്.പക്ഷെ അതെന്താണെന്നു മറ്റുള്ളവര്‍ മനസിലാക്കിയാല്‍ അതു നമ്മട ഇമേജിനു ചേര്‍ന്നതല്ല എന്നുള്ള ധാരണകള്‍ ചിലരു വച്ചു പുലര്‍ത്തുന്നു.അത് ഒരു രാജ്യമെന്ന നിലയില്‍ നമ്മളെ കൂടുതല്‍ നാശത്തിലേക്ക് നയിയ്ക്കുകയേ ഉള്ളു.
സമൂഹത്തിന്റെ ജീര്ണ്ണതയോടു പോരാടാനുള്ള എറ്റവും ഫലപ്രദമായ അയുദ്ധം അറിവാണ്. പുതിയ അറിവ്. അതാണെന്റെ ഉദ്ദേശം.
രഞിത്ത്
മലയാളത്തിനു പ്രശ്നങ്ങള്‍ ഇല്ല എന്നറിഞ്ഞതില്‍ സന്തോഷം.
ഞാന്‍ എതിരന്‍ കതിരനെഴുതിയ കമന്റും വായിച്ചു നോക്കുമല്ലോ? എന്റെ ബ്ലോഗുപോസ്റ്റുകളിലെ ആശയങ്ങള്‍ ചിലര്‍ക്കൊക്കെ വിഷമമുണ്ടാക്കും എന്ന് എനിയ്ക്കറിയാമായിരുന്നു. കാരണം ഞാന്‍ കൈകാര്യം ചെയ്ത വിഷയങ്ങള്‍ ചിലരുടെയൊക്കെ കമ്ഫോര്ട് സോണില്‍ അസ്വസ്തതകള്‍ ഊണ്ടാക്കുന്നതായിരുന്നു.
എന്റെ സത്യാനേഷണത്തിന്റെ ഭാഗമായിരുന്നു അത്. തെറ്റു ചെയ്യാത്തവരായി ആരുമില്ല, പക്ഷെ അതു തെറ്റായിരുന്നു എന്ന ബോധമാണ് അതിന്റെ പരിഹാരത്തിന്റെ തുടക്കം.ആ ബോധം തനിയെ ഉണ്ടാകുവാനും പ്രയാസമാണ്, ചിലര്‍ക്ക്. പക്ഷെ ഒരു പുതിയ അറിവിന് അതു സാധിയ്ക്കും.
കുരേശേയായി ഞാന്‍ ഉദ്ദേശിഅയ്ക്കുന്നതെന്താണെന്ന് കൂടുതല്‍ വ്യക്തമാക്കാം. സമയക്കുറവു കാരണം ഞാന്‍ ഉദ്ദേശിയ്ക്കുന്ന വേഗതയില്‍ എല്ലാം എഴുതാന്‍ സാദ്ധിയ്ക്കുന്നില്ല.
പിന്നെ എനിയ്ക്കു കമന്റെഴുതുന്നവര്‍ എല്ലാവരും എനിയ്ക്കു ധാരാളം പ്രോത്സാഹനമാണ് തരുന്നത്.
പ്രിയ മാവേലി കേരളമേ,
ലേഖനത്തിന്റെ ആദ്യത്തെ ഭാഗത്തെക്കുറിച്ചെന്തെങ്കിലും പറയാനുള്ള വിവരമില്ല. പക്ഷെ രണ്ടാമത്തെ ഭാഗമായ
“ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല.” ഇത് വളരെ ശരിയാണ്. ഇന്ത്യന്‍ സബ്കോണ്ടിനെന്റ് പ്രതിഭാസം എന്ന് തന്നെ പറയാം ഞാന്‍ വായിച്ചതില്‍ നിന്ന് .
എന്തിനു അധികം പറയുന്നു, ഈവ് ടീസിങ്ങ് എന്ന പ്രാചീന കല ഇന്ത്യയിലും ബാംഗ്ലാദേശിലും പാകിസ്താനിലും മാത്രമാണ് കണ്ടുവരുന്നത് എന്ന് വായിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത എത്രയോ നാടുകളുണ്ട്, അവിടെയൊന്നുമില്ലാത്ത പ്രതിഭാസമാണ് ഇന്ത്യയില്‍. എന്തുകൊണ്ടെന്ന് ചിന്തിക്കുമ്പോള്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തിനു വളരെ പ്രസക്തിയേറുന്നു.
ഇതിനെ കര്‍ശന നിയമം കൊണ്ടേ മറികടക്കാന്‍ കഴിയുകയുള്ളൂ. ചൂളം വിളിക്കുന്നത് പോലും ഒരു പെണ്ണിനു അരോചകമെന്ന് തോന്നിയാല്‍ അത് ഈവ് ടീസിങ്ങ് ഗണത്തില്‍ പെടുത്താമെന്നും കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി നിയമങ്ങള്‍ അനുശാസിക്കുന്നു. എങ്കിലും നാട്ടില്‍ നിയമപാലകര്‍ തന്നെ ചൂളം വിളിയും അശ്ലീല കമന്റുകളുമായി സ്ത്രീകളെ പരിഹസിക്കുമ്പോള്‍ എങ്ങിനെയിതിനൊരൊറുതി വരുമെന്ന് മനസ്സിലാവുന്നില്ല. ഈവ് ടീസിങ്ങ് എന്ന കടുത്ത മാനസിക വൈകല്യം മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ഒരിന്ത്യക്കാരന് പോലും പ്രകടിപ്പിക്കുന്നതും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യം മൊത്തം അതിനെതിരെ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പക്ഷെ വിമാനം കയറുമ്പോള്‍ തന്നെ ഈ അവബോധം തനിയേ എങ്ങിനെ ഇവരിലെല്ലാം സൃഷ്ടിക്കപ്പെടുന്നു എന്നും ശ്രദ്ധിക്കണം. അതില്‍ നിന്നു തന്നെ, നമ്മുടെ നാട്ടില്‍ എന്തും കാണിക്കാം ആരും ചോദിക്കില്ല്യാ എന്നുള്ളത് തീര്‍ച്ചയായും നിയമത്തിന്റെ വീഴ്ചയായി മാത്രമേ എനിക്ക് കാണുവാന്‍ സാധിക്കുന്നുള്ളൂ.
“ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.” - ശരിയാണ്. പക്ഷെ ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. ഇതിനും കര്‍ശന നിയമങ്ങള്‍ കൊണ്ട് വന്നാലേ നാടിനു ഒരല്പം എങ്കിലും പുരോഗതി പ്രാപിക്കാന്‍ കഴിയുകയുള്ളൂ.
“പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ജീവിയ്ക്കുന്നത് ” - ഇത് വളരെ സത്യം!
എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് നിയമം കൊണ്ട് വന്നാലും സമൂഹം പെണ്ണിനു പഴി ചാര്‍ത്തും എന്ന്. അത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശക്തമായി നിയമങ്ങള്‍ കൊണ്ടു വരികയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ തന്നെ കുറ്റങ്ങള്‍ കുറയുകയും അത്കൊണ്ട് സമൂഹ മെന്റാലിറ്റി മാറുകയും ചെയ്യും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു... ധൈര്യമായി നിയമസംരക്ഷണം ഒരു ചെറിയ പ്രശ്നത്തിനു പോലും(ഈവ് ടീസിങ്ങ് പോലുള്ളവ) തേടണമെന്ന് സ്ത്രീകള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ചൂളം വിളിക്കുന്നതും, കമന്റടിക്കുന്നതും ഒന്നും സഹിച്ചു നില്‍ക്കേണ്ട കാര്യമേയില്ല. ഇതിനു നിയമസംരക്ഷണം ഉണ്ടെന്ന് തന്നെ സ്ത്രീകള്‍ക്ക് മിക്കവര്‍ക്കും അറിയില്ല താനും.
ഇത് നോക്കൂ
ഒരു സമൂഹം അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍, അനുഭവങ്ങള്‍ ഇവയൊക്കെ
കാലക്രമേണ ചരിത്രമായി, സംസ്കാരമായി/സ്വഭാവമയി ആ വ്യക്തിയില്‍ രൂപാന്തരം
പ്രാപിയ്ക്കും എന്നാണ്.
അപ്പറഞ്ഞത് നേരത്തേ ശ്രദ്ധിച്ചിരുന്നു. ഇതു നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്
നിസ്സാരമല്ല. സൂപ്പര്സ്റ്റാറുകളിലൂടെയും മറ്റും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍ അവ വീണ്ടും
കരുത്താര്‍ജ്ജിക്കുകയും മാറ്റത്തെ പ്രതിരോധിക്കുവാന്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്നു.
eve-teasing നെ ഇഞ്ചി പറഞ്ഞ പോലെ നിയമം കൊണ്ടും, നിയമത്തെപ്പറ്റിയുള്ള അവബോധം കൊണ്ടും മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. ഏതൊരു കാര്യത്തിലെന്നപോലെയും ഇക്കാര്യത്തിലും അടിസ്ഥാന കാരണങ്ങളെ അഭിമുഖീകരിക്കാതെ, താല്‍ക്കാലിക ശമനങ്ങള്‍ മാത്രം ലാക്കാക്കുക എന്നത് നമ്മള് ശീലിച്ചുപോയതുകൊണ്ടു മാത്രമല്ല, മാധ്യമങ്ങളുടെ സ്വാധീനവും വളരെ ശക്തമായിത്തന്നെ ഇവിടെയുമുണ്ട്. നിയമം കൊണ്ടു ഒരു patch up എന്നല്ലാതെ, അടിസ്ഥാന കാരണങ്ങളെ നിലനിര്‍ത്താന്‍ പോന്നത് (അതിലേക്കുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ അഭാവത്തില്‍) എന്ന പ്രതിലോമത കൂടിയൂണ്ടെന്നു കാണാതെ പോകരുത്.
വിശ്വാസം, ആചാരം, സംസ്കാരം, അനുഭവം ഇവയെല്ലാം പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന ഒരു ശൃംഗല. അതിലേക്കടിസ്ഥാനപരമായ മാറ്റം നിസ്സാര കാര്യമല്ല. ‘educational intervention" എന്തുകൊണ്ടു ഫലം ഉണ്ടാക്കുന്നില്ല എന്നു ഗൌരവമായി നോക്കേണ്ട കാര്യമാണു.
സ്ത്രീകള്‍ എന്തുകൊണ്ടാണു patch up നു വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്നത് ?
സാമൂഹിക പ്രശ്നങ്ങളെ അവഗണിച്ച് സ്ത്രീകളുടെ മാത്രം പ്രശ്നങ്ങളിലിടപെടുന്നത്.?
വിശ്വാസങ്ങളും ആചാരങ്ങള്‍ക്കും നേരെ വിധേയ മനോഭാവം (മറിച്ചുള്ള ബോധം ഉള്ളപ്പോഴും) വച്ചു പുലര്‍ത്തുന്നത്?
വിധേയത്വം ഭാവി തലമുറയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണു.
കമന്റു നീളുന്നു (പോസ്റ്റാക്കി ലിങ്കാം)
നളന് പറഞ്ഞത് കറക്റ്റ്.
പാച്ചപ്പല്ല ആവശ്യം .
ശരിയായ കാരണം കണ്ടെത്തി പരിഹരിക്കുകതന്നെ വേണം മൂല്യച്യുതികളെ.
പ്രിയ ഇഞ്ചിപ്പെണ്ണിന്,
സ്വാഗതം. ഇഞ്ചി എന്റെ പോസ്റ്റിന്റ് രണ്ടാംഭാഗത്തിലൂടെ ഒന്നാം ഭാഗത്തെ അറിയുന്നു എന്നു പറഞ്ഞു. അതു തന്നെയാണ് എന്റെ ഉദ്ദേശവും.
ഇന്ത്യയുടെ അല്ലെങ്കില്‍ കേരളത്തിന്റെ സാമൂഹ്യ-ധാര്‍മ്മിക പ്രശ്നങ്ങളെ കാരണവല്ക്കരിയ്ക്കാതെ അവകള്‍ക്കു പരിഹാരം കണാന്‍ കഴിയില്ല. ഒരു പ്രശ്നത്തിനും കാരണം അറിയാതെ പരിഹാരം കണ്ടെത്താന്‍ കഴിയില്ല.
അതെ, എന്തുകൊണ്ടാണ് വിമാനം കണ്ടുകഴിയുമ്പോള്‍ ഇവരൊക്കെ ഇതു (ഈവ് റ്റീസിങ്) വേണ്ടാന്നു വയ്ക്കുന്നത്. എന്തൊക്കെയോ പുതിയ ബോധത്തിന്റെ കാരണത്താല്‍ ആ സ്വഭാവം മറച്ചു പിടിയ്ക്കയാണ്. ഒരു പക്ഷെ തിരിച്ചു ചെന്നാല്‍ അതു വീണ്ടും തുടരാനും സാദ്ധ്യതയുണ്ട്.നിയമത്തിനും അപ്പുറമായ ഒരു പ്രമാണിത്വം, എലീറ്റിസം, അതാണിതിനു കാരണം. സ്വന്തം കുടുംബത്തില്‍ നിന്നും, കൂട്ടു കുടുംബത്തില്‍ നിന്നുമാണ് ഒരുവ്യക്തി ഇത് ആദ്യമായി പഠിയ്ക്കുന്നത് എന്നാണ് എന്റെ കാഴ്ച്ചപ്പാട്.
കാരണം കേരളത്തില്‍ ഒരുവ്യക്തിയില്‍ കുടുംബവ്യവസ്തകളുടെ പ്രേരണ വളരെ കൂടുതലാണ്. സ്വന്തം വീട്ടില്‍ ,അല്ലെങ്കില്‍ മച്ചാന്റെ വീട്ടില്‍ ,സ്വന്തം തെരുവില്‍,സ്വന്തം നാട്ടില്‍ ,സ്വന്തം പാര്‍ട്ടിയില്‍, സ്വന്തം നിയമസഭയില്‍ അതി ശക്തമായി സ്ഥാനം പിടിച്ചിരിയ്ക്കുന്ന ഈ പ്രമാണിസിന്ഡ്രൊം ആണ് ഈവ് ടീസിങ് തുടങ്ങി മറ്റെല്ലാ പ്രതിപക്ഷബഹുമാനമില്ലായ്മയ്ക്കും കാരണം.
നമ്മുടെ നിയമസഭയിലുള്ളവര്‍ അഥവാ നിയമുണ്ടാക്കുന്നവര് അല്ലെങ്കില്‍ നിയമപാലകര്‍ നിയമത്തെ ബഹുമാനിയ്ക്കുന്നുണ്ട?
അതുകോണ്ട്, നിയമം കോണ്ട് എല്ലാം നേടാം, സ്ത്രീകള്‍ക്കു നിയമ അവബോധം മതി എന്നുള്ളത് ആാധുനിക ലിബറലിസ്റ്റുകളുടെ സാമൂഹ്യ നശീകരണത്തെ മനപ്പൂര്‍വം ലക്കാക്കിയുള്ള ഒരു അപ്പ്രോച്ച് ആണെന്നാണ് എന്റെ വിചാരം. ഇതാണ് സ്ത്രീയുടെ സ്വാതന്ത്യം എന്നവര്‍ പറയുന്നതു തെറ്റിദ്ധാരണാ ജനകമാണ്.ഉദാഹരണങ്ങള്‍. ധാരാളമുണ്ട്.
ഇനി എന്റെ വേറൊരു ചോദ്യം, നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കു പോതുവെ ചേരുന്ന ഒരു സ്ഥാനമാണോ ഒരു victim മിന്റേത് അല്ലെന്നാണ് എന്റെ അനുമാനം. ഇന്നത്തെ ജനാധിപത്യവ്യവസ്ഥയില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രിക്കള്ക്കും അധികാരമുണ്ട്, ശക്തിയൂണ്ട്, സ്ഥാനവുമുണ്ട്, കൂട്ടായ്മയുണ്ട്.
പക്ഷെ മുകളില്‍ പറഞ്ഞ ഈവ് ടീസിങ് നടത്തുന്ന ആണ്‍മക്കളൊക്കെ ഈ അമ്മമാരും (അഛന്മ്മാരും) വളര്‍ത്തി വിടുന്നവരാണ് എന്നുള്ളതൊരു സത്യമല്ലേ?
അമ്മ അച്ഛനേയോ, അച്ഛന് അമ്മയേയോ ബഹുമാനിയ്ക്കാത്ത വീട്ടിലെ,കൂട്ടുകുടുംബത്തിലെ, സമൂഹത്തിലെ,ദേശത്തിലെ, രാഷ്ട്രത്തിലെ കുട്ടികള്‍ക്കു മറ്റുള്ളവരെ ബഹുമാനിയ്കാനുള്ള സ്വഭാവമുണ്ടാകുന്നില്ല.
നമ്മുടെ സമൂഹം ഇപ്പോഴും ഒരു ലീഗല്‍ സമൂഹമല്ല, ഒരു പാരമ്പര്യ സമൂഹമാണ്. അതങ്ങനെ തന്നെ നിലനില്ലുകയും വേണം. (ലീഗല്‍ സമൂഹങ്ങള്‍ക്ക് എല്ലാ സാമൂഹ്യപ്രശ്നങ്ങളേയും പരിഹരിയ്ക്കാന്‍ സാദ്ധ്യമല്ല, ആധുനിക പാശ്ചാത്യ സമൂഹങ്ങള്‍ ഉദ.അമേരിയ്കയില്‍ ഒരു സ്ത്രീ പതിനഞ്ചു മിനിട്ടിനുള്ളില്‍ റേപു ചെയ്യപ്പെടുന്നു എന്നു കണക്ക്).അമേരിയ്ക്കയെ പോലെ ശക്തമായ ഒരു ലീഗല്‍ സമൂഹമുണ്ടാക്കാന്‍ ഇന്ത്യയ്ക്കു സാംബത്തികവുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍, സംസ്കാരം, പരമ്പര്യം ഇതൊക്കെ വലരെ വിലപ്പെട്ടതാണ്. പക്ഷെ അതു ദുഷിച്ചു നാറിയതായാലോ?
അതു മാറ്റപ്പെടണം. അതിനു പുതിയ അവബോധമാണു വേണ്ടത്. A well planned educational intervantion. മതത്തിന്റെയും, ദൈവത്തിന്റയും സംസ്കാരത്തിന്റയും കാര്‍മികത്വത്തില്‍ ചരിത്രാതീതമായി നമ്മളില്‍ വളര്‍ത്തിക്കൊണ്ടുവന്ന ആ നാറലിനെക്കുറിച്ച് ഈ സന്ദര്‍ഭത്തിലാണ് നമ്മള് അറിയേണ്ടത്. അറിഞ്ഞിട്ടു ദൂരീകരിയ്ക്കേണ്ടത്.
ഇഞ്ചി തന്ന ആ ലിങ്കിലും പറഞ്ഞിട്ടുണ്ടല്ലോ. ഒരു സ്വഭാവമാറ്റമാണ് ഈവ് റ്റീസിംഗിനു സ്ഥിരമായ പരിഹാരം എന്ന്.
‘A behavioural change is the only lasting solution to this problem. This requires an extensive public education aimed at every section of society at large‘
ഇതിലേക്ക് നമ്മള് സ്ത്രീകള്‍ക്കു ബ്ലോഗിലൂടെ ആശയരൂപീകരണം നടത്താന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു നല്ല കാര്യമായിരിയ്ക്കും.
ഇഞ്ചിയുടെ സാന്നിദ്ധ്യം ഇവിടെ വളരെ വിലപ്പെട്ടതാണ്.മറ്റുള്ള സ്തീകളും,അവരുടെ അഭിപ്രായങ്ങള്‍ കോണ്ടുവരുമെന്നു പ്രതീക്ഷിയ്കുന്നു.എന്നു പരഞ്ഞതുകൊണ്ട് ഇതൊരു സ്തീപ്രശ്നമാണെന്നല്ല. സാമൂഹ്യപ്രശ്നം തന്നെയാണ്.
പ്രിയ നളന്, ചിത്രകാരന്
ചിത്രകാരന് പറഞ്ഞതു തന്നെ ഞാനും പറയുന്നു. വളരെ കൃത്യമാണ്് നളന്റെ അനുമാനങ്ങള്‍.
നിയമവശത്തുകൂടി ഒരു സമ്പൂര്ണ്ണസാമൂഹ്യമാറ്റം, അതു സാധിയ്ക്കുമെന്ന് അതിലേക്കു കച്ചകെട്ടിയിറങ്ങിയ സമൂഹങ്ങള്‍ തന്നെ ഇതുവരെ തെളിയിച്ചിട്ടില്ല.
“സ്ത്രീകള്‍ എന്തുകൊണ്ടാണു patch up നു വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്നത് ?
സാമൂഹിക പ്രശ്നങ്ങളെ അവഗണിച്ച് സ്ത്രീകളുടെ മാത്രം പ്രശ്നങ്ങളിലിടപെടുന്നത്.?
വിശ്വാസങ്ങളും ആചാരങ്ങള്‍ക്കും നേരെ വിധേയ മനോഭാവം (മറിച്ചുള്ള ബോധം ഉള്ളപ്പോഴും) വച്ചു പുലര്‍ത്തുന്നത്?“
നളന്റെ ഈ ചോദ്യങ്ങള്‍ അതീവ പ്രസക്തങ്ങളാണ്.
‘educational intervention" എന്തുകൊണ്ടു ഫലം ഉണ്ടാക്കുന്നില്ല എന്നു ഗൌരവമായി നോക്കേണ്ട കാര്യമാണു.
യദ്ധാര്‍ഥത്തില്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്ന intervention ന് അതിന്റെ ഫലമുണ്ടാകും.
പക്ഷെ ഈ ഇന്റര്‍വെന്‍ഷന്‍ തന്നെ ഏത് ഉദ്ദേശത്തെ ലാക്കാക്കി നടപ്പാക്കുന്നു എന്നുള്ളതും വളരെ നിര്‍ണ്ണായകമാണ്, പ്രത്യേകിച്ച് ഇന്നത്തെ മാര്‍ക്കറ്റ് യുഗത്തില്‍.
നളന് സൂപ്പര്‍സ്റ്റാറുകളുടെ കാര്യം പറഞ്ഞല്ലോ. അതു മാര്‍ക്കറ്റിന്റെ ഒരു educational intervention ആണ്. പെട്ടെന്ന് മമ്മൂട്ടിയെ സംസ്കാരനായകനായി കൊണ്ടാടുക, യുവമനസുകളുടെ ഇടയിലേക്കിറക്കിവിടുക. സമൂഹത്തില്‍ വൈകാരിക സ്വാധീനമുള്ളവര്‍ക്കു പുതിയ അവബോധം പെട്ടെന്നു സൃഷ്ടിയ്ക്കാനാകും. അതോടെ മമ്മൂട്ടി, ഉപയോഗ്ഗിയ്ക്കുന്നതും ചൂണ്ടിക്കാട്ടുന്നതുമായ എല്ലാ ബ്രാന്‍ഡുകളും വില്ക്കപ്പെടുന്നു. ഇങ്ങ്നെ തുടങ്ങി ഇന്നത്തെ വനിതാകമ്മീഷന് വരെ മാര്‍ക്കറ്റിന്റെ ഈ ബ്രാന്‍ഡു അവബോധത്തിന്റെ ഭാഗമാണ്. ഒരു തരം കായംകുളം വാള് പ്രതിഭാസം.ഇതിലേതാണ് എന്താണ് എന്നു തിരിച്ചറിയാനാവാതെ നട്ടം തിരിയുന്ന ജനം.
ഇതിനു പകരം ഒരു സംസ്കാര നായകന്/ന്മാര്‍ സ്മൂഹത്തിലെ അനീതികള്‍ക്കെതിരായി യുവ മനസുകളില്‍ അവബോധം വളര്‍ത്തുന്നതും educational intervention ആണ്.
പൊതുവെ ഇന്നത്തെ മാര്‍ക്കറ്റുകള്‍, നേരത്തേ ചീഞ്ഞളിഞ്ഞ ഇന്‍ഡ്യയുടെ/കേരളത്തിന്റെ സംസ്കാരിക-പാരമ്പര്യ പ്രസ്ഥാനങ്ങളുമായി ഒരവിശുദ്ധ ബന്ധത്തില്‍ എര്പ്പെട്ടിരിയ്കുന്നതാണ് നമ്മള് ഇന്നു കാണുന്നത്. ഇതു സംഗതികളെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നുണ്ട്.
നാളെയേക്കുറിച്ചുചിന്തിയ്ക്കുന്നവര്ക്കു ഇന്നു പലതും ചെയ്യേണ്ടതുണ്ട്.
നളന്റെയും ചിത്രകാരന്റയും സാന്നിദ്ധ്യവും അഭിപ്രായങ്ങളും അനുമാനങ്ങളും ഈ തരുണത്തില്‍ നമ്മുടെ സമൂഹത്തിനു വളരെ വിലപ്പെട്ടതാണ് എന്നൊരിയ്ക്കല്‍ കൂടി പറയുന്നു.
മുഴുവനും വായിച്ചു, കമന്റുകളും, ഈ ചര്‍ച്ച ഇവിടെ അവസാനിക്കേണ്ടതല്ല, തുടര്‍ന്നും ചര്ച്ചിക്കപെടേണ്ടതാണ്. അതിനു ഈ പോസ്റ്റ് മറ്റുള്ളവരുടെ കണ്ണില്‍ പെടുത്താനായി എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്യട്ടെ.
മാവേലി കേരളമേ
എന്റെ അപ്പ്രോച്ച് ഈ കാര്യത്തില്‍ വളരെ പ്രഗമാറ്റിക്ക് ആണ്. എനിക്ക് ഈവ് ടീസിങ്ങിന്റെ സൈക്കോ അനാലിസിസ് ചെയ്യാനുള്ള വിവരമില്ലാത്ത ഒരു സാധാരണ സ്ത്രീയാണ്. എനിക്ക് ഇത്രേയുള്ളൂ പ്രശ്നം. എന്റെ മകള്‍ വഴിയിറങ്ങി നടക്കുമ്പോള്‍ അവളെ ഓട്ടോറിക്ഷാ സ്റ്റാന്റ് മുതല്‍ ബ്ലോഗ് വരെ ചൂളം വിളിയും അസഭ്യവും കൊണ്ട് നിറക്കരുത്.
ഒരാള്‍ എന്നോട് ഈയിടെ പറഞ്ഞു, നാല് പെണ്മക്കളുണ്ട് അയാള്‍ക്ക്. എല്ലാ കുട്ടികളും വടക്കേ അമേരിക്കയില്‍ വളര്‍ന്നവര്‍, അദ്ദേഹത്തിന്റെ ഭാര്യയും പത്ത് കഴിഞ്ഞ് ഇവിടെ വളര്‍ന്ന് പഠിച്ച സ്ത്രീ. പക്ഷെ ഒരു വട്ടം നാട്ടില്‍ പെണ്‍കുട്ടികള്‍ പ്രായമായതില്‍ പിന്നെ പോയിട്ടു വന്നു. ഈ പെണ്കുട്ടികള്ക്കോ ആ അമ്മക്കോ മനസ്സില്‍ തട്ടിയിരിക്കുന്ന ഭയവും അവജ്ഞയും അവര്‍ വിക്റ്റിം ആണെന്ന് വിചാരിച്ചിട്ടല്ല എന്ന് മനസ്സിലായിക്കാണുമല്ലോ. ആ പ്രശ്നം നേരിടേണ്ടത് എന്റെ കണ്ണില്‍ നോക്കിയിട്ട് നിയമവഴിയാണ്. കാരണം നിയമവഴി തേടിയാലും ഗുണമില്ലാതെയാവുമ്പോഴാണ് അമ്മൂമ്മാര് പറഞ്ഞുകൊടുക്കുന്ന ഇല വന്ന് മുള്ളേല് വീണാലുള്ള പഴഞ്ചൊല്ലിനു പ്രാധാന്യം വരുന്നത്. കാരണം അവര്‍ അവരുടെ എക്സ്പീരിയന്‍സ് ആവും പറഞ്ഞ് കൊടുക്കുന്നത്. വെറുതേ പെണ്ണ് ഒച്ച് വെച്ചിട്ട് കാര്യമില്ല, നിയമം പോലും നിങ്ങള്‍ക്കനുകൂലമല്ല എന്നുള്ളതാണ് അവര്‍ പറയുന്നത്. അല്ലാതെ മന:പൂര്‍വ്വം ദുരാചാരങ്ങള്‍ കൊണ്ട് വന്നു അതു വീണ്ടും കണ്ടിന്യൂ ചെയാന്‍ വളം വെച്ച് കൊടുക്കുന്നു എന്നും വിക്റ്റിം ആയിട്ട് സ്വയം വിചാരിക്കുന്നു എന്ന് കരുതുന്നതും എന്റെ നോട്ടത്തില്‍ അത്ര ശരിയല്ല. മറിച്ച് ചിന്തിച്ച് നോക്കൂ. ഇത് സ്ത്രീകളുടെ പ്രശ്നമല്ല, ഒരു കറമ്പന് അല്ലെങ്കില്‍ ഇന്ത്യയിലെ പിന്നോക്ക സമൂദായത്തിലെ ആളുടെ കാര്യമാണെങ്കില്‍, നിയമം വേണമെന്നല്ലേ നമ്മള് പറയുന്നുള്ളൂ. അവരോട് നിങ്ങള്‍ വിക്റ്റും ആണെന്ന് സ്വയം വിചാരിച്ചിട്ടാണീ പ്രശ്നണള്‍ എന്ന് സ്വതവേ പറയാറില്ല. നാട്ടില്‍ പോയിട്ട് വരുന്ന എത്രയോ മദാമ്മകള്‍ ഈ പ്രശ്നം പറയുന്നു? ഇത് ഒരു റിയല്‍ സോഷ്യല്‍ ഈവിളാണ് ആസ് ബാഡ് ആസ് കറപ്ഷന്‍ നാട്ടില്‍. അതുകൊണ്ട് അതിനു അതിന്റേതായ സ്ഥാനം കൊടുക്കേണ്ടിയിരിക്കുന്നു. ഒ, ആമ്പിള്ളേരല്ലേ അവര്‍ കൊറച്ചൊക്കെ അങ്ങിനെയാവും എന്ന വിചാരമാണ് വിദ്യാഭ്യാസമുള്ളവര്‍ക്ക് വരെ.
നിയമം താല്‍ക്കാലിക പാച്ച്അപ്പാവും. പക്ഷെ ഞാന്‍ കരുതുന്നത് ഇങ്ങിനെയാണ്. ഒരുത്തന് ഈവ് ടീസ് ചെയ്യുമ്പോള്‍ എനിക്ക് പോലീസിനെ വിളിക്കാം, പോലീസ് വരും, അവനെ പൊക്കിക്കോണ്ട് പോവും അല്ലാതെ പോലീസുകാരന്റെ വായില്‍ ഇരിക്കുന്നതും കൂടി ഞാന്‍ കേള്‍ക്കില്ല എന്നുള്ളത് എനിക്ക് നിയമം കര്‍ശനമാക്കുന്നതോട് കൂടി എനിക്ക് ആ കോണ്‍ഫിഡന്‍സ് കിട്ടുന്നു.. ആ കോണ്‍ഫിഡന്‍സ് തന്നെ മതി 50% പ്രശ്നങ്ങളും തീര്‍ക്കാന്‍. ആ കോണ്‍ഫിഡന്‍സ് ഇപ്പോള്‍ ഭയന്ന് നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന ധൈര്യവും അതിലൂടെ അവര്‍ക്ക് തന്റേടത്തോടെ നില്ക്കാന് പറ്റുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഈ അനുമാനത്തില്‍ എത്തിയത് ഇങ്ങിനെയാണ്. ഇവിടെ ഇത്രയും നിയമങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമായിട്ടും ഇഷ്ടം പോലെ ഡേറ്റ് റെപ്പ്, സെക്ഷുവല് ഹരസ്സമെന്റ്, ഡൊമെസ്റ്റിക്ക് വയലന്‍സ് എഗൈന്‍സ്റ്റ് വുമണ്‍ ഒക്കെ ദിനംപ്രതി ഉണ്ട്. പക്ഷെ ഇവിടെയുള്ളത് സ്ത്രീകള്‍ക്ക് നിയമവഴി തേടാം എന്നുള്ള കോണ്‍ഫിഡന്‍സുണ്ട്.
ഒരു പ്രശ്നം വരുമ്പോള്‍ അവരുടെ സമീപന രീതി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോള്‍ ദ പോലീസ് എന്ന് ഒരൊറ്റ പറച്ചിലാണ്. അതേ സമയം ഞാന്‍ ആണെങ്കില്‍ കണ്ണ് നിറയും, ചേട്ടന്റെ നമ്പര്‍ കറക്കണോ അപ്പന്റെ നമ്പര്‍ കറക്കണോ എന്നാലോചിക്കും..പിന്നെ ഒ, അവരേം കൂടി തീ തീറ്റിക്കുന്നത് എന്തിനാന്ന് കരുതും. ആ കോള്‍ ദ പോലീസ് എന്ന കോണ്ഫിഡന്സില് നിന്നാണ് ഇവിടുത്തെ സ്ത്രീകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ ധൈര്യം കിട്ടുന്നതും എന്ന് എനിക്ക് അനുഭവമാണ്.
അവര്‍ക്ക് ആരും വേണ്ട, ചേട്ടന്മാര് വേണ്ട, ഭര്‍ത്താവ് വേണ്ട. സ്വതന്ത്രമായി നില്ക്കാന് അവരെ പ്രേരിപ്പിക്കുന്നതും നിയമസംരക്ഷണമാണ്.
അതുപോലെ ശരിയായ നിയമത്തിന്റെ കരങ്ങള്‍ എത്താത്ത കുറച്ച് സ്ഥലങ്ങളുമുണ്ട് അമേരിക്കയില്‍. അവിടെയുള്ള തെരുവുകളില്‍ സ്ത്രീകള്‍ക്ക് നാട്ടിലെ പോലെ തന്നെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് കാണുന്നു. അവരൊന്നും നമ്മുടെ നാട്ടില്‍ നിന്ന് പഠിച്ച “വിധേയത്വം” മനസ്സില്‍ കൊണ്ട് നടക്കുന്നവരല്ല.. ..ആ കോണ്‍ഫിഡന്‍സ് അവര്‍ക്ക് നഷ്ടപ്പെടുന്നതോട് കൂടി പ്രശ്നങ്ങളും കൂടുന്നു.
എന്തുകൊണ്ട് മറുനാട്ടിലോട്ട് വിമാനം കയറുന്നവര്‍ അതും സ്ത്രീകള്‍ തികച്ചും ‘വിധേയരായുള്ള‘ സമൂഹങ്ങളില്‍ പോലും നല്ല ഡീസന്റായി പെരുമാറുന്നു? ആലോചിച്ചിട്ട് എനിക്ക് നിയമം മാത്രമേ മിസ്സിങ്ങ് ലിങ്ക് ആയി തോന്നുന്നുള്ളൂ. ശ്രദ്ധിച്ചിട്ടില്ലേ, തമിഴ് നാട്ടില്‍ ചെന്നാല്‍ പോലും മലയാളി ആണുങ്ങള് ഡീസന്റാവും. മറുനാടാണേ, തമിഴന്മാര് എല്ലാം കൂടി എടുത്തിട്ട് പെരുമാറും എന്ന് എത്രയോ പേര് പറയുന്നു. അതുകൊണ്ട് അവര്‍ നല്ല ഡീസന്റായിട്ട് മലയാളി പെണ്ണുങ്ങളെ മാത്രം അവിടേം കമന്റടിക്കും, തമിഴ് പെമ്പിള്ളേരെ വെറുതേ വിടും!
അതുകൊണ്ടാണ് ഞാന്‍ ആദ്യത്തെ കമന്റ് വെച്ചതും. ഇത്രയും വിശദീകരണം ആ കമന്റിന്റെ കൂടെ ഇപ്പോള്‍ വെക്കേണ്ടി വന്നു.
ഇതെല്ലാം പറഞ്ഞുവെന്നു കരുതി സാമൂഹ്യപരമായ മാറ്റം വേണ്ട എന്നൊന്നുമല്ല പറയുന്നത്. ആ മാര്‍ഗ്ഗം നല്ല ചിന്തകരും എഴുത്തുകാരും ഒക്കെ നിര്‍വ്വഹിക്കട്ടെ. അതാവും അവസാനം ഒരു സമൂഹത്തിനെ മുന്നോട്ട് മാര്‍ഗ്ഗദര്‍ശിയായി നയിക്കുന്നതും. ആ അപ്പ്രോച്ച് സ്ലോ ആണ് ഏറ്റവും നല്ലതും... പക്ഷെ എന്റെ പ്രശ്നം ഇന്നത്തേതാണ്....
നളന്, സ്ത്രീകള്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ പോലും സത്യസന്ധമായി ഇടപെടുന്നില്ല എന്നുള്ള ദുഖകരമായ സത്യമാണ് ഞാന്‍ കാണുന്നത് ആക്ചുവലി.
ഇഞ്ചിയുടെ പ്രശ്നങ്ങള്‍ ഇഞ്ചിയുടെ മാത്രം പ്രശ്നമാണെങ്കില്‍ എന്തിനു മറ്റുള്ളവരെ ബോധിപ്പിക്കണം ?
എന്തിനു ബ്ലോഗെഴുതണം ?
വിദ്യാലയങ്ങളുടെ ആവശ്യം എന്താണ്? ആര്‍ക്കുവേണ്ടിയാണത് ? ഇഞ്ചിയുടെ കുട്ടികളെ വിദ്യാലയങ്ങളിലയ്ക്കുന്നില്ലേ? അതോ സ്വയം പഠിപ്പിക്കുകയാണോ?
സംസ്കാരത്തിന്റെ ആവശ്യമെന്താണു?
ശാസ്ത്രത്തിന്റെ ആവശ്യമെന്താണു? റിസേര്‍ച്ച് എന്തിനു?
സര്‍ക്കാരിന്റെ ആവശ്യമെന്താണു? എന്തിനാണു ജനാധിപത്യം ?
വിധേയത്വം ശരിയായ വാക്കാണോ എന്നറിയില്ല.. Conformism is the biggest crime against the future generation.
സമൂഹത്തിന്റെ മൂല്യ ബോധമില്ലായ്മയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പ്രശ്നകാരി. പണമാണ് സംസ്കാരത്തിന്റെ അളവുകോല്‍ എന്ന തെറ്റായ മൂല്യബോധം ഒരു സംസ്കാരമായി സ്വാംശീകരിച്ച മലയാളി കുറ്റങ്ങളെല്ലാം അന്യന്റെ ചുമലിലേക്കിട്ട് മാന്യന് ചമയുന്ന കപട സംസ്കാരം ചുമക്കുന്നവനാണ്.
ഇവിടത്തെ ദരിദ്രനാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരനെന്ന് നമ്മുടെ കപട മൂല്യബോധം നമ്മേ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
തറവാടിത്വവും കുലമഹിമയും പണത്തിന്റെ സൃഷ്ടിയായതിനാല്‍ കുറച്ചു പണമുണ്ടായാല് നമ്മളെല്ലാം ധനികരുടെ ഗ്രൂപ്പിലെ പൊങ്ങച്ച ഫ്ലാറ്റിലേക്ക് ചേക്കേറി , നമ്മുടെ സാംസ്കാരിക മാലിന്യമെല്ലാം പുറംബോക്കില്‍ താമസ്സിക്കുന്ന ദരിദ്രന്റെ തലയിലേക്ക് ഒഴിക്കുകയാണ് പതിവ്.
നമ്മുടെ വേസ്റ്റ് ചുമക്കേണ്ടതും ശുദ്ധീകരിക്കേണ്ടതും തറവാടിത്വമില്ലാത്ത ദരിദ്രന്റെ ചുമതലയാണെന്ന് നാം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുകോണ്ടും, നമ്മുടെ ശീലം അതായതുകൊണ്ടും നാം അവന്റെ അടുത്തുപോലും പൊകില്ല. നാടുനന്നാക്കേണ്ടതും , വാര്‍ദ്ധക്യത്തില്‍ നട്ടം തിരിയുന്ന നമ്മുടെ സ്വന്തം മാതാപിതാക്കന്മാരെ പരിചരിക്കേണ്ടതും നമ്മുടെ നാട്ടിലെ ബിപീല്‍ കാരന്റെ കര്‍ത്തവ്യമാണെന്നാണ് നാം വിശ്വസിക്കുന്നത്.
ജീവിതത്തിലെപ്പൊഴെങ്കിലും നാട്ടില്‍ കുടുംബ സമേതം വരുന്ന പരിഷ്ക്കാരികള്‍ പ്രതീക്ഷിക്കുന്നത് നമ്മള് അയച്ചുകോടുത്ത പണം കൊണ്ട് ഇവര്‍ നമുക്കു പഞ്ചനക്ഷത്ര സല്‍ക്കാരം നല്കേണ്ടതല്ലേ... എന്ന പണത്തിന്റെ മൂല്യ ബോധത്തില്‍ നിന്നുള്ള ചോദ്യമാണ്.
ഒരൊറ്റ മറുപടിയേയുള്ളു. പണം സ്നേഹത്തിനോ,രാജ്യ സ്നേഹത്തിനോ പകരം വെക്കാവുന്ന വസ്തുവല്ല.
നമ്മുടെ നാടു നന്നാകാന്‍ നമ്മള് അദ്ധ്വാനിക്കുകതന്നേ വേണം. വിദേശത്തുപോയി അദ്ധ്വാനിച്ചാല്‍ വിദേശരാജ്യം അഭിവൃദ്ധിപ്പെടുകയും, നമ്മുടെ നാടിന് ഒരു പരാശ്രയബോധം ചാര്‍ത്തിക്കിട്ടുകയും ചെയ്യുന്നത് സ്വാഭാവികമാണ്.
കോള്‍ ദി പോലീസ് എന്നു വിളിക്കുംബോഴേക്ക് പോലീസ് ഓടിവരുന്നത് ആ രാജ്യത്തെ ജനങ്ങള്‍ ബുദ്ധിപരമായും സാംസ്കാരികമായും വളരുന്നതുകൊണ്ടാണ്. മറ്റു രാജ്യങ്ങളിലെ മനുഷ്യരെ കൊണ്ടുവന്ന് അവനുവേണ്ടി അദ്ധ്വാനിക്കാന്‍ ആവശ്യപ്പെടുന്നതിനുള്ള ലൊകവിവരം അവനുള്ളപ്പോള്‍ നാട്ടിലെ ക്രമ സമാധാന പാലനത്തിലും അവനു കഴിവുണ്ടാകും.
സര്‍വ്വോപരി സ്വന്തം നാടിനെയും സ്വന്തം അച്ഛനമ്മമാരേയും സ്നേഹിക്കാനുള്ള സംസ്കാരം അവനുണ്ടാകും.
മലയാളിക്ക് ഇല്ലാത്തതും അതാണ്.
മലയാളിയുടെ അച്ഛന് പുലയനല്ലെന്നും , ഒരു സായിപ്പാണെന്നും പറഞ്ഞുകേള്‍ക്കാന്‍ കൊതിക്കുന്ന പണത്തില്‍ മാത്രം അധിഷ്ടിതമായ അധമബോധം ... പാരംബര്യമായി കാത്തുസൂക്ഷിക്കുന്നവനാണ് തറവാടിയായ മലയാളി...മലയാളിയായ ഹിന്ദുവിന്റെയും മുസ്ലീമിന്റേയും ,കൃസ്ത്യാനിയുടെയും പൊതുസ്വഭാവമാണിത് !!!
പോസ്റ്റും കമന്റും ഒക്കെ വായിച്ചൂ. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒരു പുതിയ കാര്യം അല്ല. സ്ത്രീയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയുവാന്‍ ഇന്നോ ഇന്നലെയൊ അല്ല തുടങ്ങിയത്. മിക്കവാറുമുള്ള എല്ലാ ചര്‍ച്ചകളും 'കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാകുന്ന' രീതിയില്‍ ആണ് അവസാനികുന്നത്. അഥവാ ഇനി ചര്‍ച്ചയില്‍ പൊതുവായ ഒരു ആശയം ഉടലെടുതു എന്നു തന്നെ ഇരിക്കട്ടെ അത് അക്ഷരങ്ങളില്‍/വാമൊഴിയായി മാത്രമാണ്. അത് കൊണ്ട് സ്ത്രീക്ക് എന്ത് നേട്ടം, അത് വായിക്കുന്ന/അറിയുന്ന എത്ര പേര് കാണും. അതെല്ലാം പ്രാവര്‍ത്തികം ആക്കുക എന്നതില്‍ അല്ലെ ചര്‍ച്ചയുടെ വിജയം.
സ്ത്രീയെ അല്ലെങ്കില്‍ സ്ത്രീക്ക് ശത്രു/അടിച്ചമര്‍ത്തുന്നത്/അടക്കി ഭരിക്കുന്നത്/സ്വകാരസ്വത്തായി [ഈ വാക്ക് ഉച്ചിതമോ?? അങ്ങിനെ എങ്കില്‍ പുരുഷന് സ്ത്രീയുടെയും സ്വകാരസ്വത്ത് അല്ലേ] പുരുഷന് മാത്രം എന്ന് തീര്‍ത്ത് പറയാന്‍ ആവില്ല, സമൂഹവും എന്നു പറയുന്നതല്ലേ കൂടുതല്‍ ഉചിതം.
ചര്‍ച്ച ഫോളോ ചെയ്യുന്നു.
ലേഖനം വായിച്ചിട്ട് പലതും മനസ്സിലായില്ല. (എന്റെ കുഴപ്പമായിരിക്കും, ഒരു പക്ഷേ.) ഉദാഹരണം: "സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റെയും കുട്ടികളുടെയും പ്രശ്നമാണ്." സ്ത്രീത്വത്തിന്റെ എന്തു പ്രശ്നം? അതോ സ്ത്രീകളുടെ മുഴുവന്‍ പലവിധപ്രശ്നങ്ങളോ? ഇനി, പുരുഷന്മാരും കുട്ടികളും പ്രശ്നക്കാരാണെന്നാണോ? അതല്ല, സ്ത്രീക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പുരുഷന്മാരെയും കുട്ടികളെയും കൂടി ബാധിക്കുമെന്നാണോ? അതുമല്ല, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പുരുഷന്മാരുടെയും കുട്ടികളുടെയും ബാധ്യതയാണെന്നാണോ? :) ഇതിലേതാണുദ്ദേശിച്ചതെങ്കിലും യോജിപ്പില്ല.
വേറൊന്ന്, സെക്സ് വര്ക്കിലേര്പ്പെടുന്ന സ്ത്രീകളെ ഇരകളെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനോട് തെല്ലും യോജിപ്പില്ല. വാര്‍ത്താരൂപത്തില്‍ ഇക്കിളി അവതരിപ്പിക്കാനായി മാധ്യമങ്ങള്‍ എടുക്കുന്ന ഒരു അടവാണത്. കേരളത്തിലെ വിഡ്ഢികളായ ഫെമിനിസ്റ്റുകള്‍ അത് ഏറ്റെടുക്കുന്നത് അവരുടെ ബൗദ്ധികപാപ്പരത്തമോ ആര്‍ജ്ജവമില്ലായ്മയോ കൊണ്ടാണ്. വേശ്യകളായതിന്റെ പേരില്‍ നിയമം അനുശാസിക്കുന്ന ശിക്ഷാനടപടികളുടെയോ മറ്റോ പുറമേ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ ഈ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അതേപ്പറ്റി പരാമര്‍ശിക്കാം. അല്ലാതെ 'അവളനുഭവിക്കുന്ന വേദനകള്‍' എന്നൊക്കെ പറഞ്ഞാല്‍ തനിപൈങ്കിളിയാകുകയേ ഉള്ളൂ. (ഇപ്പോള്‍ ഓര്‍മ്മ വന്നു: പൈങ്കിളിത്തമാണ് കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം!)
ഈവ് ടീസിങ്ങിനെപ്പറ്റി ഇഞ്ചി പറഞ്ഞതിനോട് യോജിക്കുന്നു. കര്‍ശനമായ നിയമവും അതിന്റെ ഫലപ്രദമായ പ്രയോഗവുമാണ് ഒരേയൊരു മരുന്ന്. അല്ലാതെ, ഇക്കാര്യത്തില്‍ സമൂഹത്തിന്റെ സൈക്കോളജിയെപ്പറ്റി പ്രബന്ധമെഴുതാനും വേണ്ടിയൊന്നുമില്ല. അതു വളരെ സിമ്പിളാണ്. ഞാനടക്കമുള്ള കേരളത്തിലെ പുരുഷന്മാര് വളര്‍ന്നു വന്നത് സ്ത്രീകള്‍ ഒരു തരം പിന്നോക്കജീവികളാണെന്ന (തെറ്റായ) ബോധത്തോടെയാണ്. അപ്പോള്‍ ഒരു സ്ത്രീ എന്ന വ്യക്തിയോട് മോശമായി പെരുമാറിയാല്‍ (തുറിച്ചുനോട്ടം, അശ്ലീലകമന്റ്, കൈക്രിയ തുടങ്ങിയവ) അത് വളരെ ലാഘവത്വത്തോടെ കാണാനുള്ള പരിശീലനം ചെയ്യുന്നവനും കണ്ടു നില്ക്കുന്നവനും ലഭിച്ചിട്ടുണ്ട്. അടി കിട്ടുമെന്ന സ്ഥിതി വന്നാല്‍ സംഗതി മാറിക്കോളും. നിയമത്തെ ഭയന്ന് ഒരു തലമുറ ഇതില്‍ നിന്ന് ഒഴിവായി നിന്നാല്‍ അടുത്ത തലമുറയെ സംബന്ധിച്ചിടത്തോളം മര്യാദയ്ക്ക് നടക്കുകയെന്നത് ഒരു സ്വാഭാവികസംഗതിയായി മാറിക്കോളും. ഇഞ്ചി പറഞ്ഞതു പോലെ സ്ത്രീകളുടെ ആത്മവിശ്വാസം കൂടുകയും ചെയ്യും.
പ്രിയ ഇഞ്ചിപ്പെണ്ണിന്
കമന്റിലെ ഇഞ്ചിയുടെ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതാണ് എന്നാദ്യമായി പറയട്ടെ.
1. ഇഞ്ചിയുടേയും, സുഹൃത്തിന്റേതും, എന്റേതും ഒരേ പ്രശ്നം തന്നെയാണ്. കേരളത്തിലെ അനേകം അമ്മാമാരുടേയും, പെണ്‍കുട്ടികളുടേതും പ്രശ്നവും അതു തന്നെയാണ്.
2. ഇനി പ്രശ്നപരിഹാരത്തിലേക്കു വരുമ്പോള്‍,
ഇഞ്ചി നിയമത്തിന്റെ സംരക്ഷണം മാത്രം കാംക്ഷിയ്കുന്നു.
കേരളത്തില്‍/ഇന്ത്യയില്‍, ഈവ് ടീസിങിന് നിയമം ഉണ്ടോ എന്നെനിയ്ക്കറിഞ്ഞുകൂടാ. പക്ഷെ അനീതിയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമം കൊണ്ടുവന്ന രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കു വളരെ ഉയര്‍ന്ന സ്ഥാനം തന്നെ ഉണ്ടാകുമെന്നു ഞാന്‍ കരുതുന്നു.
ഇന്ത്യയില്‍ ഐതിഹാസിക ഗാര്‍ഹിക പീഡന നിയമം കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ സ്ത്രീ സംഘടനകള്‍ പ്രതികരിച്ചതെങ്ങനെ എന്നു ശ്രദ്ധിയ്ക്കൂ. വനിതാ കമ്മീഷനും കേരള സംസ്ഥാന അസൂത്രണ ബോര്‍ഡും തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്പശാലയില് പറഞ്ഞത്, ‘ഗാര്‍ഹിക പീഡന നിയമം കൊണ്ടു മാത്രം കാര്യമായില്ല, നിയമം ഉപയോഗിയ്ക്കുവാന്‍ സ്ത്രീകളേയും, സമൂഹത്തേയും ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്... ഇന്ത്യയിലെ സ്ത്രീപീഠനം തടയാന്‍ ഇതിനോടകം അറുപത്തിനാലു നിയമങ്ങള്‍ ഉണ്ടായിട്ടും പീഠനത്തിനൊരു കുറവുമുണ്ടയിട്ടില്ല.”(ദേശാഭിമാനി ദിനപ്പത്രം 7/11/2006)
സ്തീധനത്തിനെതിരായും ഉണ്ട് ഇതു പോലെ നിയമങ്ങള്‍. പക്ഷെ സ്തീ പീഡനത്തിനോ സ്ത്രീധനത്തിനോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഇതു രണ്ടും നടക്കുന്നതു നമ്മുടെ വീടുകളില്‍ തന്നെയാണ് താനും. കാരണം ഇവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍,നമ്മുടെ ആചാര-സംസ്കാര-സാമ്പത്തിക രീതികളുമായി ബന്ധപ്പെട്ട്, മനസുകളുമായി വല്ലാതെ അടുപ്പം പ്രാപിച്ചു കിടക്കുന്നു എന്നുള്ളതാണ്. പെണ്‍വാണിഭവും ഈവ് ടീസിങുമൊക്കെ ഇതിന്റ് കടയ്ക്കല്‍ നിന്നു തന്നെ പൊട്ടിമുളച്ചവയാണ്.
ഇതിന്റെ കാരണങ്ങള്‍ ഒന്നും എനിയ്ക്കറിയണമെന്നില്ല എനിയ്ക്കു പരിഹാരവും സംരക്ഷണവുമാണ് വേണ്ടത് എന്നു ചിലര്‍ പറയുന്നത് അവരുടെ ജനാധിപത്യാവകാശം തന്നെയാണ്.
3. ഇതൊക്കെ ആണെങ്കിലും, കേരളത്തിലെ സ്തീ പൊതുവെ ഇരകളല്ല എന്നാണ് ഞാന്‍ എഴുതിയത്. കേരളത്തിലെ സ്ത്രീകള്‍ക്കു ഇരയുടെ ബോധം ഉണെന്നു ഞാന്‍ എന്റെ കമന്റില്‍ എഴുതിയതായി ഇഞ്ചി എഴുതി. അതു ശരിയല്ല. എന്റെ കമന്റ് ഒന്നു കൂടി വായിച്ചു നോക്കൂ.
പക്ഷെ ആ കഴിവ് ഇന്ന് തലമുറകളിലൂടെ ഇന്ത്യയുടെ സ്ത്രീത്വത്തിലേക്കു കടന്നു വന്ന/കടത്തിവിട്ട അനാചാരങ്ങളേയും സ്വഭാവങ്ങളേയും നിലനിര്‍ത്താനാണ് അവര്‍ പൊതുവെ ഉപ്യോഗിയ്ക്കുന്നത് എന്നാണ് ഞാന്‍ എഴുതിയത്. അല്ലാതെ അമ്മൂമ്മക്കഥകളെ അല്ല ഞാന്‍ അര്‍ഥമാക്കിയത്. അതായ്ത്, സ്ത്രീയ്ക്ക് rationality and reasoning ഉപയോഗിച്ച് സ്വന്തം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയണം എന്ന്. അതു നിയമ സംരക്ഷണംത്തിന്റെ മറുവശമാണ്.
എന്റെ അഭിപ്രായത്തില്‍ സ്തീധനസ്മ്പ്രദായവും ഈവ്ടീസീങ്ങും നമ്മുടെ സമൂഹത്തിന്റെ രണ്ട് ഈവിളുകള് ആണ്. പക്ഷെ ഇതിനെ രണ്ടിനൊടും കേരളത്തിലെ സ്ത്രീകള്‍ ഒരേ മനോഭാവത്തോടെയാണോ കാണുന്നത്. സ്തീധനം ഇല്ലാത്തവന്റെ പ്രശ്നമാണ് എന്ന നിലപാടല്ലേ അതിനു ബുദ്ധിമുട്ടില്ലാത്തവര്‍ എടുക്കുന്നത്. സമൂഹത്തെ ഒന്നായിക്കാണാന്‍ കഴിയണം എന്നുള്ള ഒരു കാഴ്ച്ചപ്പാടാണ് ഞാന്‍ കോണ്ടുവരുന്നത്.
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വിവാഹക്കമ്പോളത്തില്‍ ടെ ടാഗുകെട്ടിയാണ് നടക്കുന്നത് എന്ന് വിദേശത്തു നിന്നു വരുന്ന മദാമ്മമാര് അറിയുന്നൂണ്ടോ? അറിഞ്ഞാല്‍ അതിലും അവര്‍ അവജ്ഞകാണിയ്ക്കില്ലേ? ഈ രണ്ട് അവജ്ഞയേയും പക്ഷെ നമുക്കു വ്യത്യസ്തമായി കാണാന്‍ കഴിയുമോ
ഒരേസമൂഹത്തിലുള്ളവര് തന്നെ ഒരേപ്രശ്നത്തെ പലേതരത്തില്‍ കാണുകയാണ്. അതവരുടെ കാഴ്ചപ്പാടിന്റെ വ്യത്യാസമാണ്.അതിനെ പാര്ശ്വവല്ക്കരിച്ചുകാണുകയാണ് ചിലര്‍ക്കു താല്പര്യം.
അമേരിയ്ക്കന്‍ കോണ്ടക്സ്റ്റില്, പോലീസിനെ വിളിയ്ക്കുമ്പോള്‍ സ്തീയ്ക്കു കിട്ടുന്ന കോണ്‍ഫിഡന്‍സ് സമ്മതിച്ചു.
അതിനേക്കുറിച്ച് ഇഞ്ചിതന്നെ എഴുതിയതിങ്ങനെയാണ് “ ഇവിടുത്തെ സ്ത്രീകള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ ധൈര്യം കിട്ടുന്നതും എന്ന് എനിക്ക് അനുഭവമാണ്.
അവര്‍ക്ക് ആരും വേണ്ട, ചേട്ടന്മാര് വേണ്ട, ഭര്‍ത്താവ് വേണ്ട. സ്വതന്ത്രമായി നില്ക്കാന് അവരെ പ്രേരിപ്പിക്കുന്നതും നിയമസംരക്ഷണമാണ്“.
ഇത്തരം സ്വാതന്ത്ര്യം പക്ഷെ കേരളത്തിലെ സാഹചര്യത്തില്‍, അവിടുത്തെ സ്തീകള്‍ക്കു പ്രത്യേകിച്ചും സമൂഹത്തിനു പൊതുവേയും afford ചെയ്യാന്‍ പറ്റുമോ? കുടുംബന്ധങ്ങള്‍ പോട്ടിച്ചെറിയാന് ഉള്ള നിയമസംരക്ഷണം കൊടുക്കുന്ന സ്വാതന്ത്യം അതു മിഥ്യയാണ്. കെരളം കേരളത്തിന്റെ സാഹചര്യത്തിനനുകൂലമായ പരിഹാരമാണ് കാണേണ്ടത്. കേരളത്തിന്റെ സാഹചര്യത്തില്‍ അതുകൊണ്ടാണ് ഒരു പുതിയ അവബോധം കരണീയമായിരിയ്കുന്നത്. നിയമം മാത്രം പോരാ.
ഇനി ഈ പ്രശ്നത്തിനു വേറൊരാംഗിള് കൂടിയുണ്ട്. ഒരു ക്രിസ്ത്യന്‍ ചുറ്റുപാടില്‍ വളരുന്നവര്‍ക്ക് മതത്തിന്റെ ആലയങ്ങള്‍ അവര്‍ക്ക് ധാരാളം അവബോധങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. എന്നാല്‍ ഹിന്ദുവിന്റെ മതം വലരെ വ്യത്യസ്ഥമായ രീതിയിലാണ് ദൈവത്തെ അറിയുന്നത്. it is a one to one correspondence with God with no middle men. ഈ higher order realisation സാധാരണക്കാരനു പ്രാപ്തമാകുന്ന രീതിയില്‍ പണ്ടുള്ള രിഷികള് ദൈവജ്നാനം ലളിതമാക്കിയിരുന്നു. പക്ഷെ അമ്പല പൂജാരിയുടെ വരവോടെ ഹിന്ദുമതക്കാരായി മാറിയവര്‍ക്കു പൊതുവെ ഈ discourse നുള്ള അവസരം ഇല്ലാതായിരിയ്ക്കയാണ്. അതാണ് ഞാന്‍ എഴുതിയത് സംസ്കാരത്തില്‍ വന്നു ചേര്‍ന്ന ച്യുതി മാറ്റിയെടുക്കേണ്ടതും ഇതുമായി ബന്ധിപ്പിയ്ക്കണമെന്ന്. ഇതു ഹിന്ദുമതത്തിന്റെ ഒരു പരാജയമാണ്. അതിന്റെ റിക്കവറി ആണ് പുതിയ സംസ്കാര സ്മീപനം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. അത്തരത്തില്‍ വളരെ മുന്നോട്ടു പോയ സമൂഹങ്ങള്‍ക്ക് അതിന്റെ ആവശ്യം ഇല്ലാായിരിയ്ക്കാം. ഇതിനെ മത വിവേചനമായി ആരും കാണുകയില്ല എന്നു പ്രതീക്ഷിയ്ക്കുന്നു.
ഇത്തരുണത്തില്‍ ഇഞ്ചിയുടെ അഭിപ്രായത്തില്‍ ഉള്ള വ്യതിയാനങ്ങള്‍ തികച്ചും മനസിലക്കാവുന്നതാണ്. ഓരൊര്‍ത്തര്‍ക്കും ഇത്തരം വ്യത്യാസമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അതു മുന്നോട്ടുകൊണ്ടുവരുന്നതു വഴി പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയും. അങ്ങനെ പരസ്പര അനുരഞനത്തിലൂടെ ശ്രമിച്ചാല്‍ കേരളത്തിന്റെ സാമൂഹ്യപ്രശ്നങ്ങള്‍ക്കും അതുവഴി സ്ത്രീപ്രശ്നങ്ങല്ക്കും പരിഹാരം കണ്ടെത്താന്‍ കഴിയൂം എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. എന്നേപ്പോലെ എല്ലാവര്ക്കും അവരവരുടെ വിശ്വാസങ്ങള്‍ മുന്നോട്ടു കോണ്ടുവരാനുള്ള അവകാശമുണ്ട് എന്നും ഞാന്‍ വിശ്വസിയ്ക്കുന്നു.
പ്രിയകുറുമാന്
എന്റെ ബ്ലോഗു സംദര്ശിച്ചതില് വളരെ സന്തോഷം. ഈ cause നെ വിജയിപ്പിയ്ക്കുന്നതിലേക്കുള്ള കുറുമാന്റെ എല്ലാ ശ്രമങ്ങല്ക്കും നന്ദി.
വീണ്ടും വരുക.
നളനും ചിത്രകാരനും ഈ കോസിലുള്ള ശുഷ്കാന്തി വളരെ വിലപ്പെട്ടതാണ് എന്നൊരിയ്ക്കാല് കൂടി പറയട്ടെ. നിങ്ങളുടെ സാന്നിദ്ധ്യം വീണ്ടും പ്രതീക്ഷിച്ചു കോണ്ട്.
പ്രിയ മയൂരയ്ക്കു സ്വാഗതം.
മയൂര പറഞ്ഞതു ശരിയാണ്, എന്തിനാണ് വീണ്ടും വീണ്ടും ഇതു ചര്‍ച്ചചെയ്യപ്പെടുന്നത്, എന്റെ അഭിപ്രായത്തില്‍, എത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടും വീണ്ടും അതു പ്രശ്നമായി അവശേഷിയ്കുന്നതുകോണ്ട്, എന്നാണ്.
ഇതു നമ്മുടെ സമൂഹത്തിലെ മാത്രം കാര്യമല്ലല്ലോ. ഓപ്പ്ര വിന്‍ഫ്രി, എത്രയോ വര്‍ഷങ്ങളായി അവതരിപ്പിയ്ക്കുന്നു, സ്ത്രീയുടെ പ്രശ്നങ്ങള്‍? നമ്മുടെ പത്രമാസികകളും, മറ്റുമാധ്യമങ്ങളും അതു തന്നെ ചെയ്യുന്നു. സമൂഹത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചു പ്രതികരിയ്ക്കാന്‍ ചിലര്‍ക്കുള്ള ഒരഭിവാജ്ഞയായിരിയ്ക്കാം അതിനവരെ പ്രേരിപ്പിയ്ക്കുന്നത്.
പിന്നെ പ്രവര്‍ത്തിയ്ക്കുന്ന കാര്യം,സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഒറ്റയ്ക്കൊരാള്‍ക്ക് അങ്ങനെ പ്രവര്‍ത്തിച്ച് ശരിയാക്കാന്‍ പറ്റുമോ?നമ്മുടെ എല്ലാവരുടേയും പ്രശ്നമാണ് അതിനാല്‍ നമ്മളെല്ലാവരുംക്കൂടി ഇതിനൊരു പര്‍ഹാരം കാണണം എന്നു കരുതണം അപ്പോഴേ പരിഹാരം കാന്നൂ. ഗവണ്മെന്റും, ജനങ്ങളും, സാമൂഹ്യസംഘടനകളും ഒക്കെ ഒരുമിച്ചു നില്‍ക്കണം. അതുവരെ ആളുകള്‍ ഇങ്ങനൊക്കെ എഴുതും. അവരട ഒരു സമാധാനത്തിനു വേണ്ടി.
മയൂരയുടെ ചൊദ്യത്തിന് ഞാന്‍ ഉത്തരം തന്നോ എന്നറിഞ്ഞുകൂടാ, എനിയ്ക്കറിയാവുന്നത് എഴുതി അത്രമാത്രം.
അവസാനത്തെ പാര മനസിലാക്കിയഹനുസരിച്ച്, സ്ത്രീയ സ്വകാര്ര്യസ്വത്താക്കി എന്നുവചച്ച്, അവളുടെ വ്യക്തിത്വത്തെ മാനിയ്ക്കാതെ അവളെ ഒരു വസ്തുവാക്കി എന്നാണ്. മറിച്ചും കാണാം.
അവകാശങ്ങളെല്ലാം ഉള്ളവന്റേതാണ്. പണമുള്ളവന്റെ, അധികാരമുള്ളവന്റെ, വിദ്യാഭ്യാസമുള്ളവന്റെ, കൗശലമുള്ളവന്റെ, കയ്യൂക്കുള്ളവന്റെ. ഒന്നുമില്ലാത്തവന്റെമേലും അവകാശം ഉള്ളവന്റേതാണ്. ദേവദാസികളാകട്ടെ മുഗളന്റെ ഹാറെം ആകട്ടെ, എന്തും അങ്ങനെ സ്ഥാപിക്കപ്പെട്ട അവകാശങ്ങളാണ്. മറുവശത്തോ, ഒന്നുമില്ലായ്മയില്‍ നിന്നും ഉള്ളവന്റെ വെപ്പാട്ടിയെന്ന സ്ഥാനം അഭിലഷിക്കുന്നവരും. പണ്ടും, ഇന്നും, ഏതുകാലത്തും.
സമ്പത്തിന്റെ അസന്തുലിതാവസ്ഥയുള്ള നാട്ടില്‍, വിദ്യാഭ്യാസത്തില്‍ അസന്തുലിതാവസ്ഥയുള്ള നാട്ടില്‍, പൗരാധികാരത്തില് തുല്യതയില്ലാത്ത നാട്ടില്‍ മനുഷ്യാവകാശം തീരെക്കുറഞ്ഞിരിക്കും. എവിടെ മനുഷ്യാവകാശങ്ങള്‍ക്ക് വില തുല്യമല്ലാതെയാകുന്നോ അവിടെ ഏറ്റവും പിന്നോക്കാവസ്ഥ സ്ത്രീകള്‍ക്കായിരിക്കും, മാത്രമല്ല, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനു സ്ത്രീകളും കൂട്ടുനില്‍ക്കുകയും ചെയ്യും. ഇതിനപവാദമഅയൊരു നാട് ഞാന്‍ ഇനിയും കണ്ടിട്ടില്ല (ഒരുപാട് നാട് ഇനിയും കാണാന്‍ ബാക്കിയുമുണ്ട്).
-എന്തു തരം സാമൂഹികസമത്വവും സ്ത്രീസ്വാത്രന്ത്ര്യത്തിലേക്ക് നയിക്കും, എന്തുതരം അസമതയും സ്ത്രീ ചൂഷണവസ്തുവാകുന്നതിലേക്കും- ലെനിന് (ക്ലാര സെറ്റ്കിനു നല്കിയ അഭിമുഖത്തില്‍ നിന്ന്)
പരാജിതന് സ്വാഗതം
“ചുരുക്കത്തില്‍: സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല“ എന്നു പറഞ്ഞാല്‍, കുടുംബത്തിനുള്ളില്‍ സ്തീയുടെ പ്പ്രശ്നം പുരുഷന്റയും, കിട്ടികളുടേതുമാണ് എന്നാണ്.അതിനോടും പരാജിതനു യോജിപ്പില്ലല്ലോ?
അടുത്തത്,
ശാരി എന്ന പെണ്‍കുട്ടി ‘വ്യഭിചാരവസ്തുവായി ഉപയോഗപ്പെട്ടിരുന്നു’ എന്നുള്ളത് അവളൊരു
‘സെക്സ് വര്‍ക്കറായിരുന്നു എന്ന അര്‍ഥം തരുന്നില്ല.
‘ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും ....”എന്നാണു ഞാന്‍ എഴുതിയത്.
മകളുടെ വേദന അമ്മ കാണാതെ പോയി എന്നെഴുതുന്നതു പൈങ്കിളിത്തമാണ് എന്ന അറിവ് പരാജിതന് അറിയിയ്ക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്നില്ല.
അപ്പോള്‍ ‘പൈങ്കിളിത്തമാണ് കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം!‘ അല്ലേ? അപ്പോള്‍ അവര്‍ ഈവ് ടീസിങിനെക്കുറിച്ചെന്തിനു പരാതിപ്പെടുന്നു.
അപ്പോള്‍ ഈവ് ടീസിഗിന്റെ പ്രതിവിധി സിമ്പിളാണല്ലോ, നല്ല അടികൊടുക്കുക. അപ്പോ പ്രശ്നം അങ്ങനെ തീര്‍ക്കുക.
കൈകൊടു പരാജിതാ
സാമൂഹികമായതുള്പ്പടെയുള്ള ഏത് പ്രശ്നത്തിനും ശാശ്വതമായ ഒരു പരിഹാരം (മനുഷ്യനുള്ളിടത്തോളം കാലം അവര്‍ വിവിധ തരക്കാരായിരിക്കുന്നതുകൊണ്ടും എല്ലാത്തരം സ്വഭാവങ്ങളും രീതികളും അവനിലുള്ളതുകൊണ്ടും ഈ ശാശ്വതപരിഹാരം എന്ന് പറയുന്നത് സാധ്യമാവുമോ എന്നറിയില്ല) കാണണമെങ്കില്‍ ആ പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കണം. മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കണം. പരീക്ഷിക്കപ്പെട്ടവ കാലാകാലങ്ങളില്‍ വിലയിരുത്തപ്പെടണം-വേണ്ട മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്തണം-അങ്ങിനെയല്ലേ അവ മുന്നോട്ട് കൊണ്ടുപോകേണ്ടത്- എന്ത് സാമൂഹ്യപ്രശ്നമാണെങ്കിലും ഇത് തന്നെയല്ലേ രീതി?
സ്ത്രീകള്‍ക്കെതിരെയുള്ള മനുഷ്യാവകാശപ്രശ്നങ്ങള്‍ക്ക്
ശാശ്വതമായ പരിഹാരം സാധ്യമാകുമെങ്കില്‍ തന്നെ ചിലപ്പോള്‍ അത് ഒന്നോ രണ്ടോ തലമുറകള്‍ കഴിഞ്ഞേ ചിലപ്പോള്‍ പറ്റൂ-മൂലകാരണം കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ പരീക്ഷിക്കാന്‍ തുടങ്ങിയാല്‍ തന്നെ. ഈ തലമുറയുടെ കാര്യത്തില്‍ ഇഞ്ചിയും പരാജിതനും പറഞ്ഞതുപോലെ ശക്തമായ നിയമങ്ങള്‍ തന്നെ വേണം. അതുകൊണ്ടുള്ള ഗുണം നിയമം പാലിക്കപ്പെടുമെന്നും നിയമലംഘനം നടത്തിയാല്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കൂടെയുള്ളവര്‍ പോലും കാണില്ല എന്നുമുള്ള ഒരു ബോധം ആള്‍ക്കാര്‍ക്ക് ഉണ്ടായാല്‍ തന്നെ തെറ്റുകള്‍ ചെയ്യുന്നത് കുറയും. മാത്രവുമല്ല വളര്‍ന്നുവരുന്ന തലമുറ എന്താണ് ഈവ് ടീസിംഗിന് ജയിലില്‍ പോകേണ്ടിവരുന്നത് എന്നുള്ള കാര്യം അന്വേഷിക്കുകയും അതിനെതിരെ ജാഗരൂകരാവുകയും ചെയ്യും. ജയിലില്‍ പോകാന്‍ മാത്രം എന്താണ് ഈ പ്രശ്നത്തിന്റെ ഗൌരവം എന്ന് അവനെ ആ സമയത്ത് പറഞ്ഞ് മനസ്സിലാക്കിയാല്‍ അത് അവന് ഒന്നുകൂടി ഉള്‍ക്കൊള്ളാനും സാധിക്കും. നമ്മുടെ നാട്ടില്‍ കളിയാക്കിയാലോ ദേഹോപദ്രവം ചെയ്താലോ
മറ്റ് മാനസിക പീഢനങ്ങള്‍ സ്ത്രീകളോട് ചെയ്താലോ ഇത് ഒരു മനുഷ്യാവകാശ പ്രശ്നമാണെന്ന് പോലും പലപ്പോഴും കുട്ടികള്‍ക്ക് പോലും അറിയില്ല. അതിന്റെ പേരിലുള്ള നിയമനടപടികളുടെ ഫലമായുള്ള സന്ദേശം സമൂഹത്തില്‍ വേണ്ട രീതിയില്‍ എത്തുന്നില്ല. ശക്തമായ നിയമപാലനം ശക്തമായ സന്ദേശങ്ങള്‍ നല്‍കും. സതി എന്നൊരു ആചാരം നിന്നത് അങ്ങിനെകൂടിയല്ലേ- ആള്‍ക്കാരില്‍ അവബോധം സൃഷ്ടിക്കുക കൂടാതെ?
അതിനോടൊപ്പം ശാശ്വതമായ പരിഹാരത്തിനു വേണ്ടി അടുത്ത തലമുറയെ ലക്ഷ്യമാക്കിയുള്ള നടപടികളും ആരംഭിക്കണം. മൂലകാരണം അറിഞ്ഞുള്ള പരിഹാരക്രമങ്ങളാവാം. പക്ഷേ എന്താണ് മൂലകാരണമെന്നത് അറിയണം. അതെങ്ങിനെയറിയും എന്നറിയില്ല. നാടിന്റെ ശരിയായ ചരിത്രമറിഞ്ഞതുകൊണ്ട് അറിയുമോ എന്നറിയില്ല. മിക്കവാറും മൂലകാരണം തേടിയുള്ള അന്വേഷണങ്ങള്‍ ഓരോരുത്തരുടെയും രീതിയനുസരിച്ച് ഓരോ വഴിക്ക് പോകാനേ സാധ്യതയുള്ളൂ. മിക്കവയും അനുമാനങ്ങളാവും. അതിനെല്ലാം എന്തെങ്കിലും
എതിര്‍വാദങ്ങളും കാണും. ഫിസിക്സോ കെമിസ്ട്രിയോ കണക്കോ പോലെ തെളിയിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ലല്ലോ ഇവ. മൂലകാരണമന്വേഷിച്ചുള്ള പഠനങ്ങള്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാതെ നടത്തിയാല്‍ അതുകൊണ്ട് പ്രയോജനവുമുണ്ടാവില്ല.
വേണ്ട ധാര്‍മ്മിക പഠനങ്ങളുള്‍പ്പടെ വീട്ടിലും സ്കൂളിലും കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തിയാല്‍ അടുത്ത തലമുറയെ ഇന്നത്തെ തലമുറയിലെ പല പ്രശ്നങ്ങളില്‍ നിന്നും
മോചിപ്പിക്കാം. പക്ഷേ എന്തൊക്കെ ചെയ്താലും ഒരു സമൂഹത്തില്‍ പല തരത്തിലുള്ള ആള്ക്കാര് ഉണ്ടാവും-മര്യാദക്കാര് തൊട്ട്
ചീത്തയാള്‍ക്കാര്‍ വരെ. അതുകൊണ്ട് നിയമവും നിയമപരിപാലനവും കൂടിയേ തീരൂ. നാട്ടില്‍ സ്ത്രീ പീഡനത്തിനും സ്ത്രീധനത്തിനും എതിരെ മാത്രമല്ല
അഴിമതിക്കും മോഷണത്തിനും കൊലപാതകത്തിനും എല്ലാം എതിരെ നാട്ടില്‍ നിയമമുണ്ട്. എന്നിട്ടും ഇതെല്ലാം നിര്ബാധമെന്നപോലെ നടക്കുന്നുമുണ്ട്. ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ എങ്ങിനെയാണ് ഒരു കാര്യം നടത്തേണ്ടതെന്ന് നമുക്കറിയില്ല. നമ്മള് കണ്ട് പരിചയിച്ചതാണ് രീതിയെന്നാണ് നമ്മള്, സ്ത്രീയായാലും പുരുഷനായാലും, കരുതുന്നത്. അവിടെ ചരിത്രത്തിനെക്കാള്‍ നമ്മുടെ അവബോധമില്ലായ്മയുടെ പ്രശ്നമല്ലേ? ചിലപ്പോള്‍ വേറൊരു നാട്ടില്‍ ചെല്ലുമ്പോളായിരിക്കും ഒരു ഓഫീസ് കാര്യം ഒറ്റദിവസം കൊണ്ട് എങ്ങിനെ നടത്തിക്കിട്ടാം എന്ന് നമ്മള് മനസ്സിലാക്കുന്നത്. അങ്ങിനെ മനസ്സിലാക്കുന്ന നമുക്കും തിരിച്ച് നാട്ടില്‍ വന്നാല്‍ പഴയ രീതി തന്നെ കാണേണ്ടി വരികയും ചെയ്യും.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് ശരിയായ വിലകല്‍പ്പിക്കുന്ന ഒരു സമൂഹമുണ്ടാവുകയാണെങ്കില് അതിനര്‍ത്ഥം ആ സമൂഹം നന്നായി എന്ന് തന്നെയാണ്. അവിടെ പിന്നെ അഴിമതിയും മോഷണവും എല്ലാം കുറവേ കാണുകയുള്ളൂ. കാരണം ആള്ക്കാര് മൊത്തത്തില്‍ നന്നായി. പക്ഷേ അങ്ങിനെ എല്ലാവരും നല്ലവരായ ഒരു മനുഷ്യസമൂഹം സ്വപ്നം കാണുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം ശരിയായ അവബോധം ആള്‍ക്കാരില്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം- നിയമങ്ങള്‍ വഴിയും അതുപോലെ തന്നെ ശരിയായ ധാര്‍മ്മിക പഠനങ്ങള്‍ വഴിയും. എന്നിട്ടും തെറ്റുകള്‍
ചെയ്യുന്നവരെ നിയമത്തിന്റെ വഴിക്ക് കൈകാര്യം ചെയ്തല്ലേ പറ്റൂ.
എന്തൊക്കെയാണ് തങ്ങളുടെ അവകാശങ്ങളെന്നും എന്തൊക്കെയാണ് തങ്ങള്‍ക്കെതിരെയുള്ള അവകാശലംഘനങ്ങളെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്തണമെങ്കില്‍ വിദ്യാഭ്യാസമുള്‍പ്പടെ പല കാര്യങ്ങളും വേണം. അതിനോടൊപ്പം നമുക്ക് നമ്മുടേതായ ചില സംസ്കാരങ്ങള്‍ (കുടുംബ ബന്ധങ്ങളുള്പ്പടെ) കാത്തുസൂക്ഷിക്കുകയും വേണം.
“പൈങ്കിളിത്തമാണ് കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം!“
വളരെ ശരി തന്നെ...
പക്ഷെ നിയമം കൊണ്ട് ഈവ് ടീസിങ് മാറ്റിയെടുക്കാം എന്നു പറഞ്ഞതിനോടു യോജിക്കുന്നില്ല.
നിയമം ആവശ്യമില്ലെന്നു തെറ്റി വായിക്കേണ്ട്
നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് ചെറിയ ഒരു ശതമാനം മാത്രമാണു, അതു ഉപരിവര്ഗ്ഗമാണന്നതാണു മറ്റൊരു കാര്യം. ഫലത്തില്‍ നിയമം കൊണ്ടുള്ള പ്രയോജനം ചെറിയ ഒരു ഉപരിവരഗ്ഗത്തിനാണു താനും. എനിക്കെന്റെ കാര്യം എന്നു മാത്രം ഫലത്തില്‍ വരുന്നു.
എപ്പോഴാണു നിയമം ആവശ്യമായി വരുന്നത്?
നിയമം അതിന്റെ കാരണങ്ങളെ അഡ്രസ് ചെയ്യുന്നില്ല.
അതിന്റെ കാരണങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം കിട്ടുന്ന അവസരങ്ങളിലെല്ലാം തലപൊക്കും.
അടി കിട്ടുന്ന അവസരങ്ങളില്‍ മാത്രം. പിന്നെ കണ്ടുനില്ക്കുന്നവനേയും ആശ്രയിക്കേണം.കണ്ടുനില്ക്കുന്നവന് സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഒരുത്തനാണെങ്കില്‍ അവിടെയും രക്ഷയില്ല. എല്ലാം കൂടി ഒത്തുവരണം.
പിന്നെ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ നിയമം കോണ്ടു പ്രയോജനം ലഭിച്ചതും ഉപരിവര്ഗ്ഗത്തിനാണു. അതു മനസ്സിലാക്കണമെങ്കില്‍ ഡൌണ്ടൌണ് പ്രദേശങ്ങളിലേക്കു പോയി നോക്കിയാല്‍ മതി. പിന്നെ മാവേലി പറഞ്ഞ പോലെ ഇവിടുത്തെ സാഹചര്യങ്ങള്‍ അല്ല. നമ്മൂടെ പോലുള്ള സ്ത്രീ വിരുദ്ധ ആചാരങ്ങളോ സദാചാര ബോധമോ ഉള്ളവയല്ല. അതു പോലെ നമ്മുടെ പോലെ ഒരു പൊതു സമൂഹം അല്ല. ഒരു ലൂസ് വ്യക്ത്യാതിഷ്ഠിത സമൂഹമാണു താനും. അവിടെ നിയമം പ്രയോജനം ചെയ്യും. അതുപോലെ ഇവിടെ പകര്‍ത്തിയാല്‍ പ്രയോജനം ഒരു ലൂസ് ജനവിഭാഗത്തിനു മാത്രമായിരിക്കും. ഞാന്‍! എനിക്കു നിയമ സംരക്ഷണം! കാരണങ്ങളൊക്കെ അവിടെ നിലനിന്നോട്ടെ, എന്നെ ബാധിക്കാതിരുന്നാല് മാത്രം മതി! മറ്റുള്ളവരെ ബാധിച്ചാല്‍ അത്രയും നല്ലത് (ഞാന്‍ താരതമ്യേന മിടുക്കി ആയില്ലേ)
എന്നു മാത്രം ചിന്തിക്കുന്ന ഒരു വിഭാഗത്തിനു.
അയ്യോ ഇത്രയും എഴിതിക്കഴിഞ്ഞാണു ദേവന്റെ കമന്റ് കണ്ടത് ! ഏതായാലും എഴുതിപ്പോയി.
“-എന്തു തരം സാമൂഹികസമത്വവും സ്ത്രീസ്വാത്രന്ത്ര്യത്തിലേക്ക് നയിക്കും, എന്തുതരം അസമതയും സ്ത്രീ ചൂഷണവസ്തുവാകുന്നതിലേക്കും-ലെനിന് “
ആദ്യം പറഞ്ഞ പോലെ അടിസ്ഥാന കാരണങ്ങളെ അഡ്രസ് ചെയ്യാതെ ചെയ്യുന്ന patch up കളൊക്കെ ഫലത്തില്‍ ഡൈവേര്ഷന് ടെക്നീക്സാണു ! ങേ എത്തിയോ!!
സ്ത്രീയെ മാത്രമായി സമത്വസുന്ദരമായ ഒരു വ്യവസ്ഥിതിയിലെത്തിക്കുന്ന നമ്മുടെ സാമൂഹ്യ സമത്വവാദം ബാലിശമാണ്. അച്ഛന്റേയോ,ആങ്ങളയുടേയോ,കൈക്കരുത്തിന്റെ തണലിലോ, അമ്മയുടെ നാവിന്റെ ചുരികത്തലക്കു കീഴിലോ ആ ഉണ്ണിയാര്ച്ചാവാദത്തിന് താല്‍ക്കാലികമായി നിലനില്‍ക്കാനായേക്കും. കോടതിയുടേയും,പോലീസിന്റേയും നീതിനിര്‍വ്വഹണത്തിനു കീഴിലുള്ള സ്ത്രീ സമത്വത്തിന് അത്രയും ചെറിയ കാലത്തെ സുരക്ഷിതത്വം പോലും നല്‍കാനാകില്ല.
ഇവിടെ സംസാരിക്കുന്ന നളനും,ദേവനും ആ സത്യം സ്ഫുടമായി ദര്‍ശിക്കുന്നു എന്നത് സന്തോഷകരം തന്നെ.
ദേവന് നല്കിയ ക്വാട്ട് പ്രശ്നത്തിന്റെ കാതല്‍ അനാവരണം ചെയ്യുന്ന മഹത്തായ വാചകം തന്നെ.
ഒന്നു കോപ്പി പേസ്റ്റട്ടെ!
“-എന്തു തരം സാമൂഹികസമത്വവും സ്ത്രീസ്വാത്രന്ത്ര്യത്തിലേക്ക് നയിക്കും, എന്തുതരം അസമതയും സ്ത്രീ ചൂഷണവസ്തുവാകുന്നതിലേക്കും- ലെനിന് (ക്ലാര സെറ്റ്കിനു നല്കിയ അഭിമുഖത്തില്‍ നിന്ന്)“
മാവേലി കേരളം എഴുതിയ പോലെ നെടുനാളത്തെ സംസ്കാര-ആചാരങ്ങള്‍ പിന്‍ബലമേകുന്നു എന്നത് അത്ര ശരിയല്ല. ഇതൊക്കെ പുതുതായി സൃഷ്ടിക്കപ്പെടുന്നതുമാണ്. മരുമക്കത്തായം മാറിയപ്പോള്‍ മലയാളി ഹിന്ദു പിടിച്ചു കൊണ്ടുവന്ന ആചാരമാണ് സ്ത്രീധനസമ്പ്രദായം. 50-60 കൊല്ലങ്ങള്‍ക്കകം സംഭവിച്ചത്. നിയമം കൊണ്ടു വന്നതൊന്നും ആരും കൂസുന്നില്ല. വളരെ അപരിഷ്കൃത സമൂഹത്തിലേക്കുള്ള തിരിച്ചുപോക്ക്.
വക്കാരിമഷ്ടാ, അടുത്ത തലമുറബോധവല്ക്കരണം എന്നൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം. ജാതകപ്പൊരുത്തത്തിലുള്ള കടുമ്പിടുത്തം, കിലോക്കണക്കിനു സ്വര്‍ണ്ണം ഒക്കെ നമ്മള് അടുത്ത തലമുറയ്ക്കും കൊടുത്തിരിക്കയാണ്. പുതിയ തലമുറയ്ക്ക് ഇതിലൊക്കെ അഭിമാനമാണെന്നതു പോലെയാണ് കാര്യങ്ങള്‍. ലളിതമായ വിവാഹച്ചടങ്ങുകളുണ്ടായിരുന്ന മലയാളി ഇന്നു പുതിയതും വികൃതവുമായ ചടങ്ങുകള്‍ പല സംസ്കാര(?)ങ്ങളില്‍ നിന്നും വാരിക്കൂട്ടുകയാണ്. സങ്കീര്‍ണമായ സമൂഹപ്രശ്നങ്ങളാണ് ഇതിന്റെ അടിത്തട്ടില്‍.
ഇതിന്റെയൊക്കെ വീഡിയോ എടുത്തുവയ്ക്കുന്നുണ്ടെന്നുള്ളത് ഭാഗ്യം. ചരിത്രവിദ്യാര്ത്ഥികള്ക്കു പിന്നീട് ഉപയോഗിക്കാം. ഇതു കണ്ട് ലജ്ജിക്കാം.
എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയെങ്കിലും വേണം നളന്. എനിക്ക് താങ്കളെ പോലെ ചിന്തിക്കാന്‍ കഴിയില്ല.
എന്തിനു റോഡില്‍, ദേ ഇവിടെത്തന്നേ എന്നെപ്പോലൊരു സാധാരണ സ്ത്രീയുടെ കമന്റ് വായിച്ച് എനിക്ക് വിവരമില്ലാത്തതിന്റെ പാപ്പരത്തെ പരിഹസിക്കാതിരിക്കാനും കൂടിയാവണം താങ്കളെപ്പോലുള്ള ചിന്തകര്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നിങ്ങള്‍ ഈ ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ബുദ്ധിജീവികളായ കുറച്ച് ഉപരിവര്‍ഗ്ഗത്തിനു മാത്രമേ ലഭിക്കുകയുള്ളൂ. സത്യജിത് റായുടെ പാത്ഥേര് പാഞ്ചാലി സിനിമകള്‍ പാവങ്ങളെക്കുറിച്ചാണെങ്കിലും അത് അവരുടെ ഇടയില്‍ ഓടാണ്ട് ഫ്ലോപ്പയപോലെ ആവും.
എന്റെ അറിവിലുള്ള കാര്യങ്ങള്‍ എനിക്ക് ശരിയെന്ന് തോന്നിയവക്ക് പരിഹസിക്കാതെ മനസ്സിലാക്കിപ്പിച്ചുതരാന് പറ്റുമെങ്കില്‍ തരൂ, കേള്‍ക്കാന്‍ സന്നദ്ധയാണ് എപ്പോഴും. പക്ഷെ താങ്കള്‍ കാര്യപ്രസക്തമായ കമന്റിടുമ്പോള്‍ അതിന്റെ കൂടെ ഒ, ഇവള്ക്കൊന്നും വിവരമില്ല, ഇവള്‍ക്കിവളുടെ കാര്യം മട്ടിലുള്ള കുത്തുവാക്കുകളും മറ്റുമുള്ള അവസാനത്തെ വരികള്‍ എന്തായാലും
ഇവിടെ കൂടുതല്‍ ചര്‍ച്ചക്ക് സ്ത്രീകളെ പ്രേരിപ്പിക്കുമോ? വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണ്, അല്ലാതെ എന്ത് കൊണ്ട് നിനക്ക് വിശന്നു എന്ന സിദ്ധാന്തങ്ങള്‍ അല്ല. വിശപ്പടങ്ങുമ്പോഴേ അവന് അത് മനസ്സിലാവുള്ളൂ.
ഞാന്‍ എന്റെ പ്രശ്നങ്ങള്‍ പറയുന്നു, എന്റെ അനുഭവങ്ങളില്‍ നിന്നുള്ള അനുമാനങ്ങളും.
അത്രേയുള്ളൂ. അത് തെറ്റാണെങ്കില്‍ തെറ്റാണെന്ന് പറഞ്ഞാല്‍ മതിയല്ലോ? മനസ്സിലാക്കിപ്പിച്ച് തരാന്‍ സഹായിക്കുമല്ലോ? എനിക്ക് വെറുതെ ബ്ലോഗിലെ നേരമ്പോക്ക് വാദ പ്രതിവാദം മാത്രമല്ല ഈ വക കാര്യങ്ങള്‍. എന്റേതായ പല രീതിയില്‍ ഞാന്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരുവളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇത് മനസ്സിലാവണം എന്ന് ആഗ്രഹവുമുണ്ട്.
മാവേലി കേരളമേ,
മദാമ്മ - അമേരിക്ക എന്നൊക്കെ പറഞ്ഞത്, അവര്‍ക്ക് മാത്രം പ്രശ്നങ്ങള്‍ ഉണ്ടെന്നല്ലല്ലോ. എപ്പോള്‍ ഇന്ത്യന്‍ സ്ത്രീയുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചാലും അവിടെ ഇര/വിധേയത്വം മുതലായവ അനാവശ്യമായ ടേംസ് കടന്ന് വരുന്നു. ആക്രമിക്കുന്നവനെ ഫോക്കസ് ചെയ്യുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സ്ത്രീ മീക്ക് ആന്റ് ഷൈ ആണെങ്കില്‍ അവളെ ആക്രമിക്കാമോ? ആര് കൊടുത്തു ആ ലൈസന്‍സ്? അതോ തന്നേക്കാള്‍ പൊക്കം കുറഞ്ഞവനേ പൊക്കം കൂടിയവര്‍ ആക്രമിക്കാമോ? അതോ ഈ ഇര എന്ന് പറയുന്നതിന്റെ അര്‍ത്ഥങ്ങള്‍ എനിക്ക് മനസ്സിലാവുന്നില്ലേ?
ക്രിസ്ത്യന്‍/ ഹിന്ദു / മുസ്ലീം - ഇതൊക്കെ വളരെ ശരിയാണ്. അതുമാത്രമല്ല, വളര്‍ന്ന് വരുന്ന സാഹചര്യവും വീട്ടിലെ ചുറ്റുപാടും അവബോധം സൃഷ്ടിക്കാന്‍ തീര്‍ച്ചയായും വളരെയധികം പങ്ക് വഹിക്കുന്നു.
നിയമം മാത്രം മതി എന്ന് ഞാന്‍ ഒരിക്കലും പറയില്ല. അത് വമ്പന്‍ വിഡ്ഡിത്തമാണ്. ഈ ലോകം മുഴുവന്‍ നിയമങ്ങള്‍ പരന്ന് കിടന്നിട്ടും കുറ്റകൃത്യങ്ങള്‍ ഉണ്ടാവുന്നില്ലേ? അവ കൂടുന്നില്ലേ?
തീര്‍ച്ചയായും വിദ്യാഭ്യാസപരമായും എന്തിനു പൊതുജനങ്ങള്‍ വേണ്ടുന്ന പരസ്യങ്ങള്‍ വഴിയുമെല്ലാം ഈ അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. മിക്കപ്പോഴും ചെയ്യുന്നത് വലിയ ഒരു ക്രൈം ആണെന്ന് പോലും ഇവര്‍ക്ക് മനസ്സിലാവുന്നില്ല. ഇതിലെന്ത് ഇത്ര വലിയ പ്രശ്നം, ഞങ്ങള്‍ ആമ്പിള്ളേര് അല്ലേ എന്നുള്ള വിചാരമാണ്.
അതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ബ്ലാങ്ക് നോയ്സ് പ്രോജ്ക്റ്റിനെ കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ.
Blank Noise Project
(ഇവിടെ സ്ത്രീകള്‍ പോകുന്ന ബ്യൂട്ടിപാര്‍ലറുകള്‍, കടകള്‍, ഡോക്റ്റേറ്സ് ഓഫീസുകള്‍, ഓഫീസുകള്‍ അവിടെയെല്ലാം സെക്ഷുവല് ഹരസ്സമെന്റ് എന്തെല്ലാമാണെന്നും അതിനെതിരെ എന്തെല്ലാം ചെയ്യാം എന്നും സകല സ്ഥലത്തും പോസ്റ്റുറുകളുണ്ട്. അതും കതകുകളുടെ പുറകില്‍.
വായിക്കാത്തവരും വായിച്ചു പോവും.)
ഈവ് ടീസിങ്ങിനെതിരെ ഇന്ത്യയില്‍ നിയമങ്ങളുണ്ട്. സ്ത്രീകളെ ചൂളം വിളിക്കുന്നത് പോലും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. പക്ഷെ അങ്ങിനെയുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് പോലും അറിയില്ല. മാത്രമല്ല, ഈവ് ടീസിങ്ങ് എന്ന ക്രൈമിനു അതിന്റെ ഗൌരവം പലരും കൊടുക്കുന്നില്ല. അത് ഇന്ത്യയുടെ ഇന്ഫ്രാസ്റ്റ്രക്ചര് ഡെവല്പമെന്റിന്റെ പോലെ തന്നെ എനിക്ക് ഇമ്പോര്‍ട്ടന്‍സ് ഉണ്ട്.
സ്ത്രീധന നിയമങ്ങള്‍ കൊണ്ട് വന്നപ്പോള്‍ അതിനു വേണ്ടി അവബോധം സൃഷ്ടിച്ചപ്പോള്‍ എത്രമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന് കണക്കുകള്‍ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല, പബ്ലിക്കായിട്ട് കാലാകാലങ്ങളായി നടക്കുന്ന ഈ ഹരസ്സ്മെന്റ് നിന്നാല്‍ തന്നെ സ്ത്രീകളുടെ മറ്റുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് നല്ല ഫോക്ക്സ് കിട്ടും.
നളന് ആദ്യം പറഞ്ഞിരുന്ന മാധ്യമങ്ങളിലൂടെ സൂപ്പര്‍ സ്റ്റാറുകള്‍ സൃഷ്ടിക്കുന്ന ആ ഇമേജ് തീര്‍ച്ചയായും പ്രതിരോധിക്കേണ്ടതാണ്.
ആശാ പരേക് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് ആയിരുന്നപ്പോള്‍ ആയിരുന്നെന്ന് തോന്നുന്നു സ്ത്രീകളെ അടിക്കുന്നതും മറ്റും ഭര്‍ത്താവാണെങ്കില്‍ പോലും സിനിമകളില്‍ കാണിക്കുന്നത് കാണിക്കാന്‍ പാടില്ല എന്ന് നിയമങ്ങള്‍ കൊണ്ട് വന്നതായി ഓര്‍മ്മിക്കുന്നു. മാത്രമല്ല, പണ്ട് ഇന്ത്യന്‍ സിനിമയുടെ സ്ഥിരം ട്രേട്മാര്ക്ക് ആയിരുന്ന റേപ്പ് സീനുകളിലും മറ്റും സെക്ഷുവാലിറ്റിയല്ല അവിടെ ക്രൂവല്റ്റിയാണ് കാണിക്കേണ്ടതെന്നും നിയമങ്ങള്‍ കൊണ്ട് വന്നിരുന്നതായി ഓര്‍മ്മ.
എന്റെ കണ്ക്ലൂഷന് ഇതാണ്. എല്ലാ സൈഡില്‍ നിന്നും എല്ലാ തലങ്ങളിലും ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുക. അത് നിയമത്തിനു കൂടുതല്‍ ശക്തി കൊടുക്കുന്നു.
മാവേലി കേരളം, :)
'സ്ത്രീയുടെ പ്രശ്നം പുരുഷന്റേയും കുട്ടികളുടേതുമാണെ'ന്നു പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല. മനസ്സിലാകാത്തതിനോട് യോജിക്കാനോ വിയോജിക്കാനോ ഒന്നും പറ്റില്ലല്ലോ. അതെന്തായാലും ശരി, സ്ത്രീകള്‍ നേരിടുന്ന പ്രശ്നം അവരുടേത് മാത്രമാണെന്നാണ് എന്റെ തോന്നല്‍. 'പുരുഷസൃഷ്ടിയായ സ്ത്രീ' (manmade woman) എന്ന അവസ്ഥയില്‍ നിന്ന് പുറത്തു കടക്കണോ വേണ്ടയോ എന്നതാണ് അവള് നേരിടുന്ന കാതലായ പ്രശ്നം. ആ ചോദ്യം സ്ത്രീകള്‍ സ്വയം ചോദിക്കേണ്ടതാണ്. മറ്റാരെങ്കിലും അവളോടത് ചോദിച്ചിട്ട് ഒരു കാര്യവുമില്ല.
പിന്നെ, സെക്സ് വര്‍ക്കിന്റെ കാര്യം. ഒരു ദിവസം നിരവധി തവണ ലൈംഗിക ഇടപാട് സംബന്ധമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും മറ്റും ചെയ്തിരുന്ന ഒരു സ്ത്രീ സെക്സ് വര്ക്കറല്ലായിരുന്നിരിക്കാം. അതു പോട്ടെ. യഥാര്‍ത്ഥ സെക്സ് വര്ക്കര്മാരെപ്പറ്റി പൊള്ളയായ ആത്മാവുമായി കുടുംബം പോറ്റുന്ന പെണ്‍കുട്ടികള്‍ എന്നൊക്കെ പറയുന്നത് ശരിയല്ലെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അതിലെ പൈങ്കിളിച്ചുവ അഥവാ നിസ്സാരവത്കരണം യഥാര്‍ത്ഥപ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതയെ നേര്‍പ്പിച്ചു കാണിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളു.
ഈവ് ടീസിങ്ങിനെക്കുറിച്ച് നേരത്തെ പറഞ്ഞത് തന്നെയേ പറയാനുള്ളൂ. നിയമവും അതിന്റെ പ്രത്യക്ഷത്തിലുള്ള, ഫലപ്രദമായ പ്രയോഗവും വലിയൊരു ശതമാനത്തെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. പിന്നെ കാരണങ്ങളുടെ കാര്യത്തില്‍ മലയാളിയുടെ ലൈംഗികദാരിദ്ര്യവും ചേര്ക്കാമായിരിക്കും. പക്ഷേ ഇത്തിരി സെക്സ് സ്റ്റാര്വ്ഡ് ആണെന്ന ന്യായത്തിന്മേല് ഒരു പെണ്ണിനോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷന് അവകാശമുണ്ടോ? അത് വെറും മുഷ്ക് തന്നെയാണ്. വേണ്ട പോലെ നിന്ദിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്തതു കാരണം അടിയുറച്ചു പോയ ഒരു മുഷ്ക്. ഒരു സംഭവം പറയാം. മുമ്പൊരിക്കല്‍ സര്‍വ്വകലാശാലാ ഉദ്യോഗസ്ഥയായ ഒരു സ്ത്രീ ബസ്സില്‍ വച്ച് ഒരു പുരുഷനാല്‍ (അയാളും അവിടെ തന്നെ ഉദ്യോഗസ്ഥനായിരുന്നു) നികൃഷ്ടമായി അപമാനിക്കപ്പെട്ടതിനെപ്പറ്റി അധ്യാപകനും സഹൃദയനുമായ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: "ഞാന്‍ മാഹിയില്‍ നിന്ന് കള്ളുകുടിച്ചിട്ട് വരുന്ന വഴിയില്‍ ബസ്സ്റ്റോപ്പില്‍ വച്ച് ഒരു കുടിയന് എന്നോട് വഴക്കിട്ടു. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ എനിക്കിട്ട് രണ്ട് തല്ലും കിട്ടി. അതു പോലൊക്കെയല്ലേയുള്ളൂ ഇതും?" നല്ല ലോജിക്ക്, അല്ലേ? ലൈംഗിക അതിക്രമത്തെ ഒരു സാധാരണ അക്രമം എന്ന രീതിയില്‍ കണ്ടു കൂടെ എന്നാണ് സുഹൃത്തിന്റെ ചോദ്യം. പുരുഷന്മാര് പൊതുവേ ചെറിയൊരു തല്ലിനും മറ്റും പരാതിയും കേസുമൊന്നുമായി മുന്നോട്ട് പോകാറില്ല. അതേ അവഗണനയോടെ സ്ത്രീകളും ഇത്തരം സംഗതികളെ കണ്ടുകൊള്ളണമെന്ന ബൗദ്ധികമുഷ്ക്. ഇതാണ് സമത്വം വരുന്ന വഴി! സമത്വത്തെപ്പറ്റി വഴിയേ പറയാം. ഈവ് ടീസിങ്ങിനെപ്പറ്റി ഇഞ്ചി പറഞ്ഞത് അത്തരം കാര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന ഒരു 'സ്ത്രീയുടെ' സുചിന്തിതമായ അഭിപ്രായമാണെന്ന് ഞാന്‍ കരുതുന്നു. അതിനു ശരിക്കും വാലിഡിറ്റി ഉണ്ടെന്നും.
ദേവാ, അവകാശങ്ങളെല്ലാം ഉള്ളവന്റേതായിരിക്കാം. പക്ഷേ ഇല്ലാത്തവനും അവകാശങ്ങളുണ്ടെന്ന് സ്ഥാപിക്കേണ്ടത് ഒരു പരിഷ്കൃതസമൂഹത്തിന്റെ ദൗത്യങ്ങളില്‍ പെടില്ലേ? പിന്നെ, സാമൂഹികസമത്വത്തിന്റെ ബൈപ്രോഡക്ട് ആണ് സ്ത്രീസ്വാതന്ത്ര്യം എന്നത് നവഫെമിനിസ്റ്റുകള്‍ അംഗീകരിക്കില്ലെന്നു തോന്നുന്നു. സാമൂഹികസമത്വം ആദ്യം വരട്ടെ, പിറകേ സ്ത്രീവിമോചനം സംഭവിക്കട്ടെ എന്ന സമീപനം ശരിയാകുമോ? രണ്ടിനും വേണ്ടിയുള്ള യത്നങ്ങള്‍ സമാന്തരമായി നടക്കേണ്ടതാണ്. രണ്ടും ഒരിക്കലും സംഭവിച്ചില്ലെങ്കില്‍ പോലും. (ദോഷൈകദൃഷ്ടി! :) )
സമത്വം എന്ന വാക്കും (ഫെമിനിസവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍) തെറ്റായി ഉപയോഗിക്കപ്പെടുന്നതാണ്. സ്ത്രീയ്ക്ക് വേണ്ടത് വിമോചനമാണ്. ആദ്യം പറഞ്ഞ പോലെ 'മാന്മേഡ് വുമണ്‍' എന്ന ദുരവസ്ഥയില്‍ നിന്നുള്ള വിമോചനം. (ഇത് വിസ്തരിക്കാന്‍ തുടങ്ങിയാല്‍ ഒരു പാട് എഴുതേണ്ടി വരും. പിന്നൊരിക്കലാവാം.)
എതിരന്‍ കതിരവന്‍, പിന്നെ എന്താണ് ഇതിനുള്ള പ്രതിവിധി? നിയമം ഒരു പാച്ചപ്പ് മാത്രമേ ആകുന്നുള്ളൂ. അടുത്ത തലമുറയെ ബോധവല്‍ക്കരിക്കുക എന്നതും അത്ര പ്രായോഗികമല്ല, ഇനി ചരിത്രപരമായി ഒരു പരിഹാരം കാണാമെന്ന് വെച്ചാല്‍ എന്താണ് ശരിയായ ചരിത്രമെന്നത് മിക്കവാറും തര്ക്കത്തലേ കലാശിക്കുകയുള്ളൂ താനും. മാവേലി കേരളം പറഞ്ഞ educational intervention എന്നത് ഒരു രീതിയില്‍ ബോധവല്‍ക്കരണം തന്നെയല്ലേ. എന്തൊക്കെയാണ് ഒരു സ്ത്രീയുടെ മാനുഷികാവകാശങ്ങള്‍ എന്ന് അവരെ ബോധവല്ക്കരിക്കുന്നതല്ലേ എന്താണ് ചൂഷണം, എന്താണ് അതല്ലാത്തത് എന്ന് അവര്‍ക്ക് അറിയാനുള്ള ആദ്യത്തെ പടി? എന്തായാലും എതിരന്‍ കതിരവന്‍ പറഞ്ഞതുപോലെ സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നമാണ് ഇതിനു പിന്നില്‍. താത്വികമായി പറഞ്ഞാല്‍ മനുഷ്യന് നന്നായാല്‍ ഇതെല്ലാം ശരിയാവും. മനുഷ്യന് എന്ന് പറഞ്ഞാല്‍ നമ്മളോരോരുത്തരും. പ്രായോഗികമായി നോക്കിയാല്‍ നിയമങ്ങള്‍ വേണം. പിന്നെ നമുക്കുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നമുക്കു ചുറ്റുമുള്ള ഓരോ സ്ത്രീക്കും പുരുഷനും ഉണ്ടെന്നുള്ള ബോധം ഉണ്ടാവണം. ആ ബോധം ഉണ്ടാക്കണമെങ്കില്‍ വളരെ ചെറുപ്പത്തിലേ അതിനുള്ള പരിശീലനം കുട്ടികള്‍ക്ക് കൊടുക്കണം. എന്ത് പൊട്ടത്തരമാണെങ്കിലും സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ടാവണം. എന്റെ കുടുംബം പോറ്റാന്‍ ഞാനും എന്റെ ഭാര്യയും അദ്ധ്വനിച്ചുണ്ടാക്കുന്ന പൈസ മതി എന്നൊരു ചിന്ത പുരുഷന് വന്നാല്‍ സ്ത്രീധനത്തോടുള്ള ആര്‍ത്തി പകുതി കുറയില്ലേ? എന്തുകൊണ്ടാണ് അങ്ങിനെ ചിന്തിക്കാന്‍ പറ്റാത്തത്? എന്ത് വേണം എന്ന് പെണ്‍വീട്ടുകാര്‍ ചോദിക്കുകയാണെങ്കില്‍ പെണ്ണിനെ മാത്രം മതി എന്ന് ആണ്‍വീട്ടുകാര്‍ പറഞ്ഞാല്‍ ബാക്കി ആര്‍ത്തിയും തീരില്ലേ? എന്തുകൊണ്ടാണ് അതിന് സാധിക്കാത്തത്?
ഓഫ്:
നളന്: “ങേ എത്തിയോ!!“ എന്നുള്ള രണ്ട് വാക്കുകളും ആ രണ്ട് അത്ഭുതചിഹ്നങ്ങളും എന്നെ ഉദ്ദേശിച്ചാണോ നളന് പറഞ്ഞതെന്ന് എന്റെ വൃത്തികെട്ട കോംപ്ലക്സ് മൂലം എനിക്ക് തോന്നുന്നു. അങ്ങിനെയാണെങ്കില്‍- നളനുള്ളതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം നളന് ഒരു രീതിയിലും അംഗീകരിക്കാനോ യോജിക്കാനോ കഴിയാത്തവര്‍ക്കും ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള ഒരു സഹിഷ്ണുതാ ബോധവും മനസ്സും, “ങേ എത്തിയോ?” എന്ന് ചോദിച്ച് കുത്തുന്നതില്‍ നിന്നുള്ള ആനന്ദം അനുഭവിക്കുന്നതിനെക്കാളും (അങ്ങിനെ വല്ല ആനന്ദവും കിട്ടിയെങ്കില്‍) “നിങ്ങളുടെ സാന്നിധ്യം എനിക്ക് ഇവിടെ ഇഷ്ടമില്ല” എന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുകയും (പോസ്റ്റിട്ട ആളല്ലാതെ വേറേ ആര് അത് പറഞ്ഞാലും അത് കേള്‍ക്കണോ വേണ്ടയോ എന്നത് കേള്‍ക്കുന്നയാളുടെ സ്വാതന്ത്ര്യം) ഒക്കെ ചെയ്യുന്ന ഒരു മനസ്ഥിതി വന്നാലേ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പോലും എന്തെങ്കിലും പ്രയോജനമുണ്ടാവൂ എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ നാട്ടില്‍ എന്തിനെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുകയും അതെല്ലാം തന്നെ ചര്‍ച്ചകള്‍ മാത്രമായി തീരുകയും ചെയ്യുന്നതിനുള്ള ഒരു കാരണം നമ്മുടെ ഇതുപോലത്തെ മനോഭാവമാണ്. നമുക്കെല്ലാം ചിലപ്പോള്‍ താത്പര്യം നമുക്ക് ഇഷ്ടമുള്ളവര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു സദസ്സാണ്. പക്ഷേ ഒരു ഓപ്പണ്‍ ഫോറത്തില്‍ ചിലപ്പോള്‍ നമുക്ക് വിരോധമുള്ളവരും വരും, അവര്‍ക്ക് പറയാനുള്ളത് പൊട്ടത്തരമാണെങ്കിലും അല്ലെങ്കിലും പറയും. എന്ത് അഭിപ്രായത്തെയും ഡൈവേര്ഷന് ടെക്നിക്കെന്നോ മറ്റോ ഒക്കെയുള്ള മുന്‍വിധിയോടെ മാത്രം കാണുന്ന നമ്മളെപ്പോലുള്ളവര്‍ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പിന്നെ എന്ത് പ്രതിവിധി മുന്നോട്ട് വെച്ചിട്ടും എന്താണ് കാര്യം? പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നെങ്കില്‍ അതിനെ അംഗീകരിക്കുക, അല്ലെങ്കില്‍ തള്ളിക്കളയുക. നീയൊന്നും ഇവിടെ ഒന്നും പറയേണ്ട, പറയേണ്ടതെല്ലാം ഞങ്ങള്‍ പറഞ്ഞുകൊള്ളാം എന്നുള്ള മനോഭാവമാണോ നമുക്ക് സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളിലും മറ്റും വേണ്ടത്? അങ്ങിനെയൊരു മനോഭാവം ഉണ്ടെങ്കില്‍ തന്നെ ബ്ലോഗ് പോലുള്ള ഒരു മാധ്യമത്തില്‍ അതിനെ ആരെങ്കിലും വകവെക്കുമോ?
നളന് എന്നെ ഉദ്ദേശിച്ചല്ലേ “ങേ എത്തിയോ !!“ എന്ന് എഴുതിയതെങ്കില്‍ മാപ്പ്.
മാവേലി കേരളം, ഓഫിനു മാപ്പ്.
“-എന്തു തരം സാമൂഹികസമത്വവും സ്ത്രീസ്വാത്രന്ത്ര്യത്തിലേക്ക് നയിക്കും, എന്തുതരം അസമതയും സ്ത്രീ ചൂഷണവസ്തുവാകുന്നതിലേക്കും-ലെനിന് “
ലെനിനു തീര്‍ച്ചയായും കേരളത്തില്‍ വരാന്‍ പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പറ്റിയും ഗൌരിയമ്മ പോലുള്ളവരെ പറ്റിയും ഊഹിക്കുവാന്‍ കഴിഞ്ഞിരിക്കുകയില്ല ;) [ഇതൊരു തമാശയായി വായിച്ചാലും മതി]
കമ്യൂണിസം എന്തിനുമുള്ള ഒറ്റമൂലിയാണെന്ന് സ്ഥാപിച്ചെടുക്കുവാന്‍ ലെനിന് ഒരു ഉട്ടോപ്പിയന്‍ ആശയം പറഞ്ഞുവച്ചെന്നതില് കൂടുതല്‍ ഒരു പ്രാധാന്യവും ഈ വരികള്‍ക്കില്ല.
വക്കാരിമഷ്ടാ:
പറഞ്ഞതുപോലെ ചെറുപ്പക്കാരായ ആണുങ്ങളുടെ സ്വാര്‍ത്ഥതയാണ് സ്ത്രീധനസമ്പ്രദായത്തിനു പുറകില്‍. അവര്‍ വേണ്ടാ എന്നു തീരുമാനിക്കുന്നില്ല. ചുളുവിന്് കിട്ടുന്നതല്ലെ മേടിച്ചേക്കാം എന്നു മാത്രമല്ല നിര്‍ബ്ബന്ധവുമുണ്ട്. അമേര്ക്കയില് ഒന്നാന്തരം ഉദ്യോഗമുള്ള എന്റെ ഒരു സുഹൃത്ത് (?!) പെണ്ണിന്റെ തിരുവനന്തപുരത്തെ വീടു കൈക്കലാക്കിയിട്ടേ അടങ്ങിയുള്ളു. ബോധവല്‍ക്കരണം എവിടെ തുടങ്ങണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. അവിടെയെന്തിനാ തനിയ്ക്കു വേറേ വീട് എന്നതിനു ഒരു കള്ളച്ചിരി മറുപടി. ഭാര്യയുടെ അച്ഛന് സ്ഥിരം രോഗിയായി. ഇയാള്‍ക്കെന്തു ബഹുമാനം ഭാര്യയോട്. ഏതു പെണ്ണിനെ ആര് ഈവ് റ്റീസ് ചെയ്താലും ഇയാള്‍ക്കെന്ത്?
വിദ്യാഭ്യാസം ,’സംസ്കാരം’, മറുനാടന്‍ ജീവിതപരിസരങ്ങളും അവിടത്തെ നിയമവ്യവസ്ഥകളോടുള്ള പരിചയം ഇതൊന്നും ഇയാളുടെ തലയില്‍ വെളിച്ചം കേറ്റിയിട്ടില്ലെങ്കില്..........
പ്രിയ ദേവന് സ്വാഗതം.
ദേവന് പറഞ്ഞത് നൂറുശതമാനം ശരിയാണ്. അതായത് സ്തീ അവളുള്ക്കൊള്ളുന്ന സമൂഹത്തിന്റെ ഒരു പരിശ്ചേദം ആണ്. സമൂഹത്തിന്റെ ആരോഗ്യവും അനാരോഗ്യവും മനുഷ്യാവകാശധ്വംസനവും എല്ലാം കൂടുതല്‍ പ്രതിഫലിയ്ക്കുന്നവളില് ആണ്.
പക്ഷെ ആ അവസ്ഥയില്‍ നിന്ന് അവള്‍ക്കു മുന്നിലേക്കും പോവേണ്ട്? അല്ലെങ്കില്‍ അതു സ്ത്രീകളെ കൊടും നിരാശയില്‍ തള്ളി ഇടുകയല്ലേ?
സ്തീയെ അല്ലെങ്കില്‍ നമ്മുടെ സമൂഹത്തെ അങ്ങനെ ഒരു ആശയില്ലായ്മയിലേക്കു തള്ളിയിടുക എന്നുള്ളത് എന്റെ പോസ്റ്റിന്റെ ഉദ്ദേശമല്ല എന്നു പറയട്ടെ. എങ്ങനെ മുന്നോട്ടു പോകാം എന്നൊരു ചിന്ത ഏത്ര വഴിമുട്ടിയ സന്ദര്‍ഭത്തിലും ഉണ്ടാകുമല്ലോ?
കേരളത്തിലെ സ്ത്രീയ്ക്ക് മുന്നോട്ടു പോകാനൊരു വഴിവേണം, അപ്പോള്‍ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിയ്ക്കാം എന്ന ഒരു ചിന്ത നമ്മുടെ പദ്ധതിയില്‍ ഉണ്ടാവണം.
അങ്ങനെയൊരു പദ്ധതിയ്ക്കു ആശയപരമായ രൂപീകരണം കൊടുക്കുന്നതു തന്നെ, അതു വായിയ്കുന്നവര്ക്കു, ഒന്നുമല്ലെങ്കില്‍ അവരെകുറിച്ചു ചിന്തിയ്കൂന്നവരെങ്കിലും ഉണ്ടല്ലോ എന്ന ഒരു സമാധാനം കൊടുക്കില്ലേ ?
ഇതാണ് എനിയ്ക്കു തോന്നുന്നത്.
പ്രിയ വാക്കാരീ സ്വാഗതം
വാക്കാരിയുടെ balanced and investigative approach തീര്‍ശ്ചയായും ഈ ചര്‍ച്ചയ്ക്കൊരു മുതല്‍ക്കൂട്ടാണ്.
‘ഈ തലമുറയുടെ കാര്യത്തില്‍ ഇഞ്ചിയും പരാജിതനും പറഞ്ഞതുപോലെ ശക്തമായ നിയമങ്ങള്‍ തന്നെ വേണം‘എന്നു വാക്കാരി എഴുതി.
നിയമങ്ങള്‍ തീര്‍ശ്ചയായും വേണം. ഇഞ്ചി ഒരു കമന്റില്‍ എഴുതിയിട്ടുണ്ട്, ഇന്ത്യയില്‍ ഈവ് ടീസിങിനെതിരായി നിയമം ഉണ്ട് എന്ന്.
പക്ഷെ നിയമം കൊണ്ടു മാത്രം ഈ പ്രശ്നം പൂര്ണ്മായും പരിഹാരിയ്ക്കാനാവുകയില്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. അതിനൊരു കാരണം നളന് പറഞ്ഞതുപോലെ അത് കാരണങ്ങളെ അഡ്രസു ചെയ്യുന്നില്ല എന്നതാണ്. പിന്നെ നിയമം സാധാരനക്കാരന് അപ്രാപ്യവുമാണ്.
വക്കാരിയുടെ രണ്ടു കമന്റുകളിലുമായി, ധാരാളം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.educational intervention ന്റെ ഭാഗമായി നമുക്കു ചെയ്യാവുന്നവ.
തീര്‍ശ്ചയായും നമ്മുടെ വീടുകളില്‍ നിന്നു തന്നെ ആണ് അതു തുടങ്ങേണ്ടത്. ഇതയും വഷളായതിനാല്‍ കൊച്ചുകുട്ടികളില്‍ മാത്രം അവരുടെ പാഠമായി തുടങ്ങിയാല്‍ അതിനു കാലമെടുക്കും.
അപ്പോള്‍ യുവാക്കളേയും യുവതികളേയും കുട്ടുകളേയും ടാര്‍ജറ്റു ചെയ്യുന്ന ഒരു പരിപാടിയായിരിയ്ക്കണം.
പിന്നെ എന്റെ ബ്ലോഗില്‍ എല്ലാവര്ക്കും സ്ഥനമുണ്ട്, അതു തുല്യവുമാണ്. എല്ലാവരും അഭിപ്രായം പരയുക. എന്തെങ്കിലും തെറ്റിദ്ധരണകള്‍ ഉണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുക. പൊതു നന്മയെ ലാക്കാക്കി പ്രവര്ത്തിയ്ക്കുന്നവര്ക്കു പൊതുവായി ചിന്തിയ്ക്കാന്‍ കഴിയണം.
അല്ലെങ്കില്‍ നമ്മളീ പറയുന്നതൊക്കെ വെറും വാക്കുകളായി പോകും. അങ്ങനെ ആകരുത്.
അതുകൊണ്ട് ഇനിയും ഏതുതരത്തില്‍ (1)നിയമം അനുശാസിയ്ക്കുന്നതിനും (2) സമൂഹ്യപരിവര്ത്തനത്തിനിനുമായി നമുക്കെങ്ങനെ ഒരു intervention നു പരിപാടിയിടാം എന്നതിനേക്കുറിച്ച് അടുത്ത പടിയായി ആലോചിയ്ക്കാം.
പ്രീയ ഇഞ്ചി,
ഇത് സ്ത്രീകളുടെ പ്രശ്നമായതുകൊണ്ടാണെന്നു ധരിച്ചല്ല ഇടപെട്ടത് എനിക്കതില്‍ താല്പര്യവുമില്ല. ഈ ഒരു ചര്‍ച്ച അതിലേക്കു ചുരുങ്ങുന്നതും ആശാവഹമല്ല. അങ്ങിനെവന്നപ്പോള് താങ്കളുടെ കമന്റിനെ ബേസ് ചെയ്തു കുറച്ചു ചോദ്യങ്ങളിലൂടെ പറയാന്‍ ശ്രമിച്ചു, അല്ലാതെ എവിടെയാണു പരിഹസിച്ചത് ?
അതിനുള്ള മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു, അതില്‍ നിന്നും പ്രയോജനം എനിക്കോ , താങ്കള്‍ക്കോ ആവാം, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ആകാം. അത്രയേ ഉളൂ.
അതു ചെയ്യാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി,ഒരു വിക്റ്റിമിന്റെ ലെനില്‍ നിന്നുകൊണ്ട് എന്നെ ഭീകരനായി ചിത്രീകരിക്കുന്നതെന്തിനു!
ഏതൊ സിനിമയിലെ ഒരു മേല്‍ ഷുവനിസ്റ്റ് ലൈനിലുള്ള ഡൈലോഗ് “താങ്കള്‍ വെറും പെണ്ണായി പോയി”
എല്ലാം പറഞ്ഞിട്ടു ഇതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ. ഉഗ്രന്‍! നടല്ക്കട്ടെ
പ്രിയമാവേലികേരളം,
ഇവടെയെത്താന് ഒരുപാടു വൈകി. ഇതിനു മുന്‍പത്തെ പൊസ്റ്റ് വായിച്ചിട്ടില്ല്യാ. ഇതും ഒന്ന് ഓടിച്ച് വായിച്ചേള്ളൂ. ഒന്നുംമിണ്ടാണ്ടെ പോവാനും തോന്നിണില്ല്യ.
കമന്റിലേയ്ക്ക് കടക്കണേന്റെ മുമ്പ് എന്നെപ്പറ്റി ഒരു വാക്ക്. ന്ന് വെച്ചാ ന്റെ ജോലീനെപ്പറ്റി. ഞാന്‍ കേരളത്തിലെ ഒരു പെണ്‍പള്ളിക്കൂടത്തിലെ വാദ്ധ്യാരിണിയാണ്. എന്റെ കുട്ട്യോളും ഞാനും എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. ക്ലാസ്സിലും അല്ലാണ്ടേം.അങ്ങനെ ള്ള ചില കൊച്ച് കൊച്ച് അനുഭവങ്ങള്‍ടെ പിന്‍ബലത്തില്‍ എഴുതണതാണീ കമന്റ്.
കോളേജില്‍ വന്നാ ആദ്യം വരന കുട്ട്യോള്‍ക്ക് , അത് അന്‍ഡര്‍ ഗ്രാജ്വേറ്റ്സായാലും, പീ ജീ ആയാലും, കോളേജിനേം അവടത്തെ ചിട്ടവട്ടങ്ങളേം പറ്റി പറഞ്ഞ് കൊടുക്കണം ന്നാണ് നിയമം.
ആദ്യം മുതല്‍ അവസാനം വരെ ഞാനവരോട് മറ്റു പലത്വാണ് പറയാറ്.
പക്ഷേ ആദ്യത്തെ ക്ലാസ്സുകളില്ക്ക് വെച്ചിട്ടുള്ള ചില കാര്യങ്ങള്‍ ണ്ട്.
അതിലൊന്ന് ബസ്സില്‍ വരണ കുട്ട്യോളോടാണ്. ബസ്സിലെ കിളി-കണ്ടക്ടര്‍- സഹയാത്രിക ശല്യം. ശല്യം ന്നുള്ള വാക്കല്ല ഇവടെ പറേണ്ടെ. കുട്ട്യോള്‍ക്ക് പേട്യാ ചില ബസ്സുകളെ വരെ. അമ്മമാരോടു പറഞ്ഞപ്പോ കൃത്യായിട്ടുള്ല ഉപദേശം കൊടുത്തു - വളഞ്ഞ വഴിയ്ക്കുള്ള വേറെ ഒരു ബസ്സുണ്ട്. അതില്‍ പോന്നോളാന്‍.ഞാനെന്റെ കുട്ട്യോള്‍ക്ക് ഇവടത്തെ പൊലിസ് ഡിപാര്റ്റ്മെന്റില്ന്ന് തന്നിട്ടുള്ള ഫോണ്‍ നംബര് കൊടുക്കും.അല്ലെങ്കി ബസ്സിന്റെ നുംബറും ഡീറ്റെയില്‍സും തരാന്‍ പറയും. എന്നിട്ട് നേരിട്ട് വിളിച്ച് പറയും. വിശ്വസിക്കാന്‍ പ്ര്യാസം തോന്നിയേക്കാം.പക്ഷേ ഞങ്ങള്‍ടെ വ്നിതാപൊലിസ് ചേച്ചിമാര് അവന്മാര്ക്കിട്ട് പൊട്ടിച്ചത് കണ്ടപ്പോ ഭയങ്കര അഭിമാനം തൊന്നീന്ന് എന്റ് മക്കള്‍ പറഞ്ഞു.ആ ചേച്ചിമാര് പൊട്ടിച്ചത് നിങ്ങളാ ചെയ്യെണ്ടീര്ന്നെ മക്കളേന്ന് പറഞ്ഞപ്പോ പിന്നെം ഇവര്‍ വാടികൊഴിഞ്ഞു.
നമ്മള് സ്വയം ചെയ്താല്‍ ശരിയാവണപല പ്രശ്നങ്ങള്‍ക്കും മറ്റുള്ളവര്‍ വന്ന് സമാധാനം ണ്ടാക്കട്ടെ ന്ന് ആലോചിക്കണതാണ് ആദ്യ പ്രശ്നം ന്ന് എനിക്ക് തോന്നീണ്ട്.
നിയമത്തിന്റെ പിന്‍ബലം നല്ലതന്നെ. പക്ഷെ കാക്കിടെ ഉള്ളിലുള്ള മനുഷ്യന്മാര് ചെയ്യണ കാര്യങ്ങല്‍ പലതും പലപ്പഴും നമ്മക്കും ചെയ്യാന്‍ പറ്റും ന്നുള്ള വിശ്വാസം എന്തെ നമ്മടെ കുട്ട്യോള്ക്കില്ല്യാത്തെ. അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്ത്രൈണത, അടക്കം, ഒതുക്കം , ശാലീനത, മാങ്ങാത്തൊലി എന്നിവ ഈ വ്ക അപമാനങ്ങള്‍ മിണ്ടാണ്ടെ സഹിക്കണതിനെയെങ്ങനെ ന്യായീകരിക്കുണു??
അപ്പോ അവട്യാണ് പ്രശ്നം ന്ന് എനിക്ക് തോന്നും.ഇങ്ങനെള്ള ഓരോ സുന്ദരവാക്കുകള്ടെ ,സങ്കല്പ്പങ്ങള്ടെ ഉള്ളില്പ്പെട്ടു നിക്കണതാ പെങ്കുട്ട്യോള്ക്ക് അലങ്കാരം ന്ന് അവരടെ തലയില്‍ നമ്മള് കേറ്റി വെച്ചിട്ട്ണ്ട്.
അതിന്റപ്പറം പോവാന്‍ നമ്മടെ പെങ്കുട്ട്യോള്ക്കോ അതിന്റപ്രം പോയ പെങ്കുട്ട്യോളെ അംഗീകരിക്കാന്‍ പ്രബുദ്ധരായ നമ്മടെ ആങ്കുട്ട്യോള്ക്കോ മനസ്സില്ല്യ.
ഞാന്‍ അമേരിക്കേലോ ആഫ്രികേലോ പോയിട്ടില്ല്യ. ഈ കേരളത്തില്‍ ഇവറ്റത്തെ ബസ്സിലും ഓട്ടോ ലും, ചന്തയിലും, ഒക്കെ പോണ ഒരു സാധാരണ സ്ത്രീയാണ്. അതോണ്ട് തന്നെ ഒന്ന് പറയാം.പോടാ പുല്ലേ ന്നും പറഞ്ഞ് തല ഉയര്‍ത്തിപ്പിടിച്ച് ഒരു സ്ത്രീ നടക്കാന്‍ തയ്യാറാവാണെങ്കി ആര്‍ക്കും അവളെ തടയാന്‍ പറ്റില്യ. തീര്‍ച്ചയായും "പോക്ക് കേസ്സ്", "കോന്തന് ഭര്‍ത്താവ്", "മോളെ അഴിച്ച് വിട്ട അച്ഛനും അമ്മേം" എന്നൊക്കെ നമ്മളേം വീട്ട്കാര്ം ജനം ഒന്ന് പറഞ്ഞ് നോക്കും. അതിലൊക്കെ വീണാ കഴിഞ്ഞു.പിന്യൊരിക്കലും നമ്മള് എണീറ്റ് നിക്കില്ല്യ. പക്ഷെ അതിന്റ്യൊക്കെ ഉള്ളിലും പിടിച്ച് നിക്കാന്‍ പറ്റ്യോ,എന്നാപിന്നെ അവരു നമ്മളെ എഴുതിത്തള്ളും. പിന്നെ പരം സുഖ്! .
പക്ഷേ ഈ ആദ്യത്തെ ഘട്ടത്തിന്റെ ഉള്ളിക്കൂടെ പോവാന്‍ ഒരു തലമുറയെങ്കിലും തയ്യാറാവണം. ചോര ഒരിത്തിരി കളയണ്ട്യേരും.വല്ല രക്തസാക്ഷികള്ടേം അല്ല. നമ്മള്ടെ.
ലീവിനു നാട്ടില്‍ വരുമ്പോ ഒരു ജില്ലേലൊരു ദിവ്സം ന്നുള്ള കണക്കിനു സംസ്ഥാനം മുഴോനും നടന്ന് പെണ്ണുകണ്ട് , അവസാനം റ്റോസ്സ് ചെയ്തു തീരുമാനിക്കണ പെണ്ണിനെ കെട്ടാം ന്ന് സമ്മതിക്കണ വിശാലമനസ്കരാവാന് കൂട്ടാക്കാത്ത ചെറുപ്പക്കാരടെ.
വൃത്ത്യായി വസ്ത്രം ധരിച്ച് കണ്ണെഴുതി, പൊട്ടു തൊട്ടു വന്നാ , നീയീ അണിഞ്ഞൊരുങ്ങീതൊക്കെ എന്നെ കാണിക്കാനല്ലേ മോളെ, ഞാന്‍ നോക്കി നിന്നില്ല്യെങ്കി നിന്റെ രാവിലത്തെ അദ്ധ്വാനം മുഴോനും വെയിസ്റ്റല്ലേ ന്നും പറഞ്ഞ് പെങ്കുട്ട്യോളെം നോക്കി മിഴുങ്ങസ്സ്യാന്നു നിക്കണ കോന്തന്മാരെ കണ്കോണുകൊണ്ട്പോലും കാണാണ്ടെ ജീവിതത്തിനെ നോക്കി ചിരിക്കണ പെങ്കുട്ട്യോള്‍ടെ,(വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതതവന്മാരാ ഈ വായ്നോക്കിക്കൂട്ടം. കുറച്ച് നേരം നിന്നിട്ടും പ്രതികരണൊന്നൂല്ല്യാന്ന് കണ്ടാ പൊക്കോളും, ഉറപ്പ്.പക്ഷെ അവന്മാരെ ശ്രദ്ധിക്കാനാള്ക്കാരുണ്ടെന്ന് കാണുമ്പഴാ ഈ ഹരം , കൂട്ടത്തിന്റെ പിന്‍ബലത്തില്‍ ആളാവാന്‍, ആണാവാനുള്ള ഈ ത്വര.)
കഴുത്തില്‍ പ്രൈസ് റ്റാഗ് കെട്ടിത്തൂക്കിക്കൊണ്ട് കല്യാണമാര്ക്കറ്റില്യ്ക്ക് വരണ ശുംഭന്മാരടെ മുന്പില് കഴുത്തു നീട്ടിക്കൊടുക്കില്ല്യാന്ന് ഒറപ്പിക്കണ മിടുക്കികള്ടെ ,
അങ്ങനെ ഒരു പെങ്കുട്ടിടെ വീട്ടിലെ മുതലുകൊണ്ടും എന്റെ വീടിനു രണ്ടാം നില പണിയണ്ടാന്നും, പെങ്ങള്ടെ കല്ല്യാണം നടത്തണ്ടാന്നും തീരുമാനിക്കണ അസ്സലു ആങ്കുട്ട്യോള്‍ടെ...
ആരെങ്കിലുമൊക്കെ വന്ന് ലോകം നേരെയാക്കിത്തന്നാ ഞാനവടെ സുഖായിട്ട് ജീവിച്ചോളാം ന്ന് പ്രതീക്ഷിച്ചിരിക്കണോരാ അധികം.. അല്ലെങ്കി പായാരം പറച്ചിലും പ്രതികരണത്തിനുള്ള സന്നാഹമൊരുക്കലും, പദ്ധതി പ്ലാന്‍ ചെയ്യലും ഒക്കെയായി, ഒരു തലമുറേം കൂടി സ്വയം വിഡ്ഡികളാവാം.
വര്‍ത്താനം പറയാനല്ലാണ്ടെ ശരിക്കും ഇതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള മനുഷ്യന്മാരിവടെ കൊറവാ. എന്തിനാ വെറുതീ ആണെന്നും പെണ്ണെന്നും ചേരിതിരിവു?
ചിത്രകാരാ,
താങ്കള്ടെ ആദ്യകമന്റില് സ്ത്രീ പീഡനം ന്ന് വ്യാഖ്യാനിച്ചേയ്ക്കാവുന്നതും, എന്നാല്‍ പീഡനമനുഭവിക്കുണൂന്ന് പ്രസ്തുതകഥാപാത്രങ്ങള്‍ക്ക് ഒരിക്കലും തോന്നീരിക്കാന്‍ ഇടയില്ല്യാത്തതുമായ എന്ന് താങ്കള്‍ക്ക് തോന്ന്യേ ചില ചിത്രങ്ങള്‍ കണ്ടു-ഇരുണ്ടമുറിയിലെ തണുത്ത നിലത്ത് ജീവിതം മുഴുവനും "സായൂജ്യം" കണ്ടെത്തണ ബ്രാഹ്മണ വിധവകള്‍ടെ അടക്കം. കഷ്ടം തോന്നി കേട്ടപ്പോ. ലോകത്ത് ഒരു മനുഷ്യജീവീം അനുഭവിക്കാന്‍ പാടില്ല്യാത്ത കാര്യങ്ങളാ. ആണോ പെണ്ണോ ന്നുള്ളത് വേറെ ഇഷ്യു. അതൊന്നും പീഡനല്ലെങ്കിപിന്നെ പീഡനം ന്നുള്ള വാക്കിനു ചിത്രകാരന് കൊടുക്കണ നിര്‍വ്വചനമെന്താ സുഹൃത്തെ?
തൃശ്ശൂരുന്നു കോഴിക്കോടുവന്ന് ഒരിടി വെച്ച് തരാന്‍ തോന്നി. സത്യം.
നല്ല ചര്‍ച്ച. എല്ലാവരും ഭംഗിയായി സ്വന്തം കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ചെറിയ ഈഗോ പ്രശ്നങ്ങള്‍ ഇവിടേയുമുണ്ട്.എങ്കിലും അതു പതിവിലും നേരിയ അളവിലേ ഉള്ളു എന്നതിനാല്‍ സസ്നേഹം അവഗണിക്കുക.
സ്ത്രീധനം ഒരു അനാചാരമായിരിക്കാം.അതിനെ മറികടക്കാന്‍ നിയമങ്ങളുമുണ്ട്. അതിനെതിരെ ധാരാളം പ്രചരണവും നാം നടത്തിയിരിക്കുന്നു.എന്നിട്ടും ഈ സാധനം നമ്മുടെ സമൂഹത്തില്‍നിന്നും പോകാത്തതെന്തുകൊണ്ടണ് ?
ആദര്‍ശം മൂത്ത് ഒരുത്തന് സ്ത്രീധനം വാങ്ങാതിരുന്നാല്‍ അയാള്‍ ഒരു ഗാന്ധിയോ,കൃസ്തുവോ ആണെന്നാണ് സമൂഹം കളിയാക്കുക. പ്രയോഗിക ജീവിതം അറിയാത്തവന് ! ഭാര്യാ പിതാവും,മാതാവും ആത്മഗതം ചെയ്യുന്നത് അടുത്തമോള്ക്ക് കുറച്ചുകൂടി “യോഗ്യനായ ചെക്കനെ വാങ്ങാന്‍“ ആ പണം നീക്കിവക്കമല്ലോ എന്നാണ്.
അങ്ങനെ രണ്ടാമത്തെ മോളെ കുറച്ചുകൂടി നല്ല സ്ഥിതിയില്‍ കെട്ടിച്ചയക്കുംബോഴാണ്... നമ്മുടെ ആദര്‍ശ ധീരന് ഗാന്ധിക്ക് സ്വന്തം ഭാര്യയുടെ കയ്യില്‍ നിന്നും പൊരിഞ്ഞ വഴക്കു കേള്‍ക്കേണ്ടി വരിക.സ്ത്രീധനം വാങ്ങാത്തതിന് !!!!
പിന്നെ മറ്റോരു കാര്യം... സ്ത്രീധനം എങ്ങിനെയാണ് സ്ത്രീക്കെതിരെയായ അനാചാരമാകുന്നത് എന്നും ചിത്രകാരനു മനസ്സിലാകുന്നില്ല. സ്ത്രീയുടെ മാതാപിതാക്കള്‍ തങ്ങളുടെ പൊള്ളയായ സാംബത്തിക സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി സഹിക്കേണ്ടിവരുന്ന ധനസമാഹരമാണ് സ്ത്രീധനമായി കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ പെണ്ണിന്റെ അച്ഛന് കൂടുതല്‍ അദ്ധ്വാനിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്ന നല്ല വശവും സ്ത്രീ ധനത്തിനുണ്ടെന്നാണ് ചിത്രകാരന്റെ പക്ഷം.(സ്ത്രീധനത്തിന്റെ തീക്ഷ്ണത എന്തെന്ന് ചിത്രകാരന് അറിയാത്തതുകോണ്ട് വീക്ഷണത്തില്‍ തെറ്റുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.)
പ്രശ്നം പുറമേ കാണുന്നതല്ല.
പ്രശ്നം വളരെ ലളിതമാണുതാനും.
കേരളീയന്റെ പണാധിഷ്ടിതമായ മൂല്യബോധമാണ് പ്രതി.
പാരംബര്യം,തറവാടിത്വം,അന്തസ്സ്,കുലമഹിമ,ജാതി എന്നതൊക്കെ മലയാളിയെ ബാധിച്ചിരിക്കുന്ന പണാധിഷ്ടിത മൂല്യബോധത്തിന്റെ പര്യായങ്ങളാണ്.
ഈ തെറ്റായ മൂല്യ ബോധത്തില്‍ നിന്നും മോചനം നേടാന്‍ കൂടുതല്‍ പണം സംബാദിച്ചാല് കഴിയുമെന്ന് ആരും സ്വപ്നം കാണാതിരിക്കുക.
(പണം സംബാധിക്കുന്നത് മോശമാണെന്ന് അര്‍ത്ഥമാക്കുന്നില്ല)
കാരണം... പണം കോണ്ട് വാങ്ങാന്‍ കഴിയാത്തതാണ് മൂല്യ ബോധം. പണം മഹനീയമാണെന്ന് കരുതുന്നവര്‍ക്ക് മൂല്യ ബോധത്തോട് ശത്രുവിനോട് തോന്നുന്നതുപോലുള്ള വെറുപ്പും അവജ്ഞ്ഞയുമാണുണ്ടാവുക.
പണം മൂല്യ ബോധമായുള്ളവര് തങ്ങളാണ് ലോകത്തെ ഒരേയൊരു സദാചാര സമൂഹം എന്നും വീംബടിക്കും.
നമുക്കു ചുറ്റുമുള്ള പാവങ്ങള്‍ നമ്മുടെ സഹോദരങ്ങളല്ലെന്നും,അവരുമായി നമുക്കു വംശീയ ബന്ധമ്പോലുമുണ്ടെന്ന് സ്ഥാപിക്കപ്പെടുന്നത് കടുത്ത അപമാനമാണെന്നും തിരിച്ചറിയുന്ന ഉപരി വര്‍ഗ്ഗം മലയാളിയുടെ വികസന സ്വപ്നങ്ങളുടെ ശാപമായി തീരുന്നതും തെറ്റായ മൂല്യ ബോധത്തിന്റെ ഫലമാണ്.
ചുരുക്കത്തില്‍ കേരളത്തില്‍ ബ്രഹ്മണകുലജാതനായ ഒരു സാമൂഹ്യ പരിഷ്ക്കര്‍ത്താവ് ഉദയം ചെയ്യാതെ നമുക്ക് സാംസ്കാരിക മോചനമില്ലെന്നാണ് ചിത്രകാരന്റെ കണ്ടെത്തല്‍.
ശ്രീ നാരായണഗുരു വിപ്ലവകരമായി മലയാളിയെ മാറ്റിമറിച്ചെങ്കിലും, ഗുരു എത്രമാത്രം മഹാനാണെങ്കിലും , സ്വന്തം മേല്ജാതിക്കാരന് മാത്രമേ ആധരണീയനായുള്ളു എന്ന മെന്റല്‍ ബ്ലൊക്ക് അനുഭവിക്കുന്ന മലയാളിക്ക് അദ്ധേഹത്തിന്റെ ദര്‍ശനങ്ങള്‍ ഉള്ക്കോള്ളാനുള്ള ഹൃദയ ശുദ്ധിയില്ലാത്തതിനാല്‍ ആ മഹാപുരുഷന് മലയാളിയുടെ മുഴുവന്‍ ഗുരുവായി കണക്കാക്കപ്പെടുകയില്ല.
പണത്തിലധിഷ്ടിതമായ മൂല്യബോധത്തില്‍നിന്നും നമ്മേ രക്ഷിക്കാനായി ഒരു ബ്രഹ്മണകുലജാതനായ ഗുരുദേവന്റെ സാമൂഹ്യ പരിഷ്ക്കര്ത്താവായുള്ള രംഗപ്രവേശം ചിത്രകാരന് കൊതിക്കുന്നു.
കടിച്ച പാംബുതന്നെ വിഷമിറക്കുന്നതിനും ആവശ്യമാണെന്നു ചുരുക്കം.(ഒരു നാടന്‍ പ്രയോഗം മാത്രമായി...ശാസ്ത്രീയത തിരയരുത്)
ബുദ്ധി ഒരിക്കല്‍ താക്കോലുകൊണ്ട് പൂട്ടിക്കഴിഞ്ഞാല്‍ അതെ താക്കോലുകൊണ്ടു മാത്രമേ തുറക്കാനാകു ... എന്ന് കുറച്ചുകൂടി മനസ്സിലാകുന്ന ഭാഷയില്‍ പറയാം.
ഇങ്ങനെ പൂട്ടിയിട്ട മനസ്സു തുറന്നാലേ 1500 കൊല്ലമായി ജീര്ണീച്ചിരിക്കുന്ന മഹാലക്ഷ്മിയെ (പണത്തിന്റെ ദൈവം)അടിച്ചു പുറത്താക്കി,സരസ്വതിയെ (അറിവിന്റെ ദൈവം)സ്വീകരിച്ചിരുത്താന്‍ കഴിയുകയുള്ളു.
“ചേട്ടേ പോ... ശീവോതീ വാ...“ എന്നുപറഞ്ഞൊരു ശുദ്ധികലശം !!!!
ഈ വാക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തിനു മൊത്തമായും ബാധകമാണെന്നു തന്നെ ചിത്രകാരന് ഉറച്ചു വിശ്വസിക്കുന്നു.
പ്രിയ അചിന്ത്യ ടീച്ചറെ,
ടീച്ചറുടെ തെറ്റിദ്ധാരണ മൂലമുള്ള ധാര്‍മ്മിക രോക്ഷമാണെങ്കിലും... സസ്നേഹം ചിത്രകാരന് അടി കൈപ്പറ്റിയിരിക്കുന്നു.
അന്ന് അന്തര്ജ്ജനങ്ങളായി ജീവിച്ച സ്ത്രീകള്‍ സായൂജ്യം നല്കുന്ന ജന്മമായിത്തന്നെയാണ് തങ്ങളുടെ അടിമത്വത്തെ മനസ്സിലാക്കിയിരുന്നത് എന്നേ ചിത്രകാരന് ഉദ്ദേശിച്ചുള്ളു. ചിത്രകാരന് അത് സായൂജ്യം നല്കുന്നു എന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
സമൂഹ്യ പരിഷ്ക്കരണത്തിനും,വിധവാവിവാഹത്തിനും ഇറങ്ങിത്തിരിച്ച വിടി ഭട്ടതിരിപ്പാടും മറ്റും വിവാഹം ചെയ്യാന്‍ നിശ്ചയിച്ച വിധവകളെ തങ്ങള്‍ അനുഭവിക്കുന്ന വൈധവ്യത്തിന്റേയും,അടിമത്വത്തിന്റേയും അര്‍ത്ഥശൂന്യത മനസ്സിലാക്കിപ്പിച്ചു കൊടുക്കാനായി മാസങ്ങള്‍ ബ്രൈന്‍ വാഷ് നടത്തേണ്ടി വന്നു എന്നാണ് ചിത്രകാരന് മനസ്സിലാക്കിയിരിക്കുന്നത്. അതായത് തങ്ങളുടെ അടിമത്വത്തില്‍ അപമാനകരമായി എന്തെങ്കിലുമുണ്ടെന്ന് ആ സ്ത്രീകള്‍ക്ക് അന്നു മനസ്സിലായിരുന്നില്ലെന്നാണ് ചിത്രകാരന് പറഞ്ഞത്.
ടീച്ചര്‍ തല്ലു തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കട്ടെ!
ഇവിടെ കമന്റെഴുതുന്നവര്ക്കും കമന്റെഴുതാന്‍ പോകുന്നവര്‍ക്കും കൂടി ഒരറിയിപ്പ്
ഞാനീ പോസ്റ്റിവിടെ ഇട്ടതും, ഇതിനു മുന്‍പു പല പോസ്റ്റുകളും എഴുതിയതും, പ്രത്യേക ഉദ്ദേശങ്ങളോടെയാണെന്നു ഇതിനു മുന്‍പു ഞാന്‍ പറഞ്ഞിരുന്നു വല്ലോ?
നമ്മുടെ നാട്ടിലെ ജീര്ണതളോട് പ്രതികരിയ്ക്കുക, അതില്‍ നിന്ന് എന്തെങ്കിലും ഒരാശയം ഉരുത്തിരിഞ്ഞുവന്നാല്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കുക.ഇതാണ് എന്റെ ഉദ്ദേശം.
ഇതു സ്തീയുടെ പ്രശ്നമായി എഴുതിയെങ്കിലും ഇതു നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ്. എന്നാല്‍ തുട്ങ്ങുമ്പോള് ഒരു പ്രശ്നത്തില്‍ തുടങ്ങുക, എന്നൊരു അപ്പ്രോച്ചു കാരണമാണ് അങ്ങനെ ചെയ്തത്.
ഈ ബ്ലോഗു കൂട്ടായ്ക അതിനു പറ്റിയ ഒരു സ്റ്റേജാണ് എന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. കാരണം മനസു കൊണ്ടു ചിന്തിയ്ക്കുന്ന വേഗതയില്‍ ലോകത്തിന്റെ നാനാഭാഗത്തുള്ളവരുമായി നമുക്ക് അഭിപ്രായം കൈമാറാന്‍ കഴിയുന്നു.
അപ്പോള്‍ അങ്ങനെ ഒരു കൂട്ടായ്മയില്‍ എന്നേപ്പോലെ ചിന്തിയ്ക്കുന്നവര് ധാാരാളമാളുകളുണ്ടാകും എന്ന പ്രതീക്ഷ്യൂണ്ട എനിയ്ക്ക്. അതു ശരിയുമാണ്. ഇവിടെ വന്നു കമന്റിട്ട എല്ലാവരിലും തന്നെ ഞാന്‍ എന്റെ ചിന്തകളേ തന്നെ കണ്ടു.
ആശയമാണ് ഇവിടെ നമ്മള് കൂട്ടായ്കയ്കായു ഉപ്യോഗിയ്ക്കുന്നത്. അല്ലാതെ നമ്മള് പരസ്പരം കാണുന്നില്ല, ഇതാരാണ് എന്നറിയുന്നില്ല, അപ്പോള്‍ ഈ ആശയങ്ങള്‍ ഒരോ വ്യക്തികള്‍ക്കും പകരം നില്‍ക്കുകയാണ്.അതിലൂടെ മാത്രമാണ് നമ്മള് പരസ്പരം അറിയുന്നത്.
അതുകോണ്ടു തന്നെ ഈ വാക്കുകളെ ചിലപ്പോള്‍ ഒരുവ്യക്തിയുടെ ആകെത്തുകയായി നമ്മള് തെറ്റിധരിയ്ക്കയും ചെയ്യും.
ചിലപ്പോള്‍ നമ്മള് എഴുതുന്നത് മറ്റൊന്നും ചിന്തിയ്ക്കതെ ആയിരിയ്ക്കാം. അതു പക്ഷെ അപരന് വായിയ്ക്കുമ്പോള്‍ അവര്‍ അതില്‍ നമ്മള് വിചാരിയ്ക്കാത്തതായ ഒരര്‍ത്ഥം കണ്ടേക്കാം. അപ്പോള്‍ അവര്‍ അതില്‍ പ്രതികരിയ്ക്കും അതു സ്വാാഭാവികം. ആ പ്രതികരണത്തോടെങ്ങനെ പ്രതികരിയ്ക്കും എന്നും നമ്മള് ശ്രദ്ധിയ്ക്കണം.
അറിയാതെ പറ്റിപ്പോയതാണെങ്കില്‍ അതുവിശദീകരിയ്ക്കാം, വേണെങ്കില്‍ മാപ്പു പറയാം.(മലയാളിക്കു മാപ്പു പറയുക തരം താണു പോകുന്ന അനുഭവമായി തോന്നാറുണ്ട്. ഞാന്‍ എന്റെ മക്കളോടു മാപ്പു പറയും, ഞാന്‍ പറഞ്ഞത്/ചെയ്തത് ശരിയല്ല എന്ന അവരുടെ കാഴ്ചപാട് വിശദീകരിയ്ക്കുമ്പോള്‍, അവരു പറഞ്ഞതു ശരിയാണല്ലോ എന്ന അവസ്ഥ ഉണ്ടാകുമ്പോള്‍. അങ്ങനെ മാപ്പു പരയുക വഴി, പരസ്പര ബഹുമാനത്തിന്റെ ഒരു പാഠമാണ് ഞാന്‍ അവരെ പഠിപ്പിയ്ക്കുന്നത് എന്നെനിയ്ക്കു മനസിലായി. കാരണം അവരെ എന്നോടും മാപ്പു പറയും, മറ്റുള്ളവരോടും മാപ്പു പറയും)
ഇനി മറ്റൊരാള്‍ പറഞ്ഞതു നമുക്കു convincing അല്ല എങ്കില്‍ മാപ്പു പറയേണ്ട് ആവശ്യമില്ല. പക്ഷെ ഞാന്‍ ഉദ്ദേശിച്ചത് ഇതാണ് എന്നു വിശദിക്കരിയ്ക്കുക.
പിന്നെ പരസ്പരം ബഹുമാനമില്ലാത്ത വാക്കുകള്‍ അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിയ്ക്കുന്നതും ശരിയല്ല.
ഇതിപ്പോള്‍ ഞാനിവിടെ എഴുതേണ്ട ആവശ്യമില്ല, കാരണം നമ്മളൊക്കെ പ്രായപൂര്‍ത്തിയായി, ചില്രൊക്കെ മക്കളുമായി, മക്കളും പ്രായ്മായവരൊക്കെ ചിലരെങ്കിലും എന്നേപ്പോലെ ഉണ്ട്.
എന്നാല്‍ നംമ്മള് പഠിച്ച സ്കൂള്‍ വ്യവസ്ഥയിലോ വളര്‍ന്ന വീടുകളിലോ പൊതുവേ മാനവികതയുടെ പാഠങ്ങള്‍ പഠിച്ചിട്ടില്ല. എനിയ്ക്കു വേണ്ടി/ എന്റെ വീടിനു വേണ്ട് ചിന്തിച്ചാല്‍ മാത്രം മതി,എന്നു തന്നെയല്ല മറ്റുള്ളവര്‍ക്കു വേണ്ടി ചിന്തിയ്ക്കയേ വേണ്ട എന്നുള്ള രീതിയിലാണ് നമ്മള് വളര്‍ന്നത്. അതിന്റെ പോരായ്ക മലയാളം കൂട്ടായ്മയില്‍ ശരിയ്ക്കും കാണാം. നല്ല നല്ല ചര്‍ച്ചകളൊക്കെ വാക്ക് പോരില്‍ അവസാനിച്ചു പോകുന്നു.
പ്രത്യേകിച്ച് ഇവിടെ നമ്മട cause, മാനവികതയ്ക്കു വേണ്ടിയാണ്, അപ്പോള്‍ ആദ്യമായി, നമ്മള് തന്നെ മാനവികതിയിലേക്കൂള്ള മാറ്റങ്ങള്‍ക്കു, നമ്മളുടെ ദൈനംദിന ജീവിതത്തിലൂടെ തയ്യാറാകണം. അതിനും കൂടി നല്ല ഒരവസര്മായി ഈബ്ലോഗിനെ കാണുക.
ഇപ്പോള്‍ തന്നെ ഞാന്‍ എഴുതിയതു തെറ്റിദ്ധരിയ്ക്കപ്പെടാം. ഇതു വായിയ്ക്കുന്ന ഒരാള്‍ക്കു ചിന്തിയ്ക്കാം, എന്തേ എനിയ്ക്കു മാനവികതാബോധം ഇല്ലെന്നാണോ, ഇവരു പറയുന്നത് ‘നിങ്ങളെന്തു തോാന്ന്യാസമാ എഴുതുന്നത്‘ എന്നൊക്കെ എനിയ്ക്കെഴുതാം.
പക്ഷെ ഞാന്‍ പൊതുവേ എഴുതുന്ന കാര്യങ്ങളാണ്. ആവശ്യമുള്ളവര്ക്കതു മനസിലാക്കാം.ആവശ്യമില്ലാത്തവര്‍ക്ക് ഒരഭിപ്രായ്മായി തള്ളീക്കളയാം.
ഇതൊക്കെ നേരത്തേതന്നെ അറിവുള്ളവര്‍ ആ സ്വഭാവം സ്വയവേ കാണിയ്ക്കുമല്ലോ? അപ്പോല്‍ പിന്നെ അവര്‍ക്കു പ്രശന്മില്ലല്ലോ
അതുപ്പോലെ നമ്മളിലുള്ള പ്രമാണിബോധത്തേയും നമ്മള് നിയന്ത്രിയ്ക്കേണ്ടിയിരിയ്ക്കുന്നു (ആവശ്യമെങ്കില്‍) അവനാരാ/അവളാരാ ഞാന്‍ പറഞ്ഞതിനെതിരു പറയാന്‍, അല്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍, ഞാനാരാണെന്നാ ഇവട വിചാരം, ഇതൊക്കെ.
ഇഞ്ചിപ്പെണ്ണ്, നളന്, വക്കാരി തുടങ്ങിയവര്‍ ഇങ്ങനെ കമന്റില്‍ ഉപയോഗിച്ച വാക്കുകളുടെ/ആശയങ്ങളുടെ പെരില്‍ ചില പ്രതിഷേധങ്ങള്‍ പരസ്പരം ഉയര്‍ത്തിയിരിയ്ക്കുന്നു.
ദയവായി ഈ തെറ്റിദ്ധരണകള്‍ പരസ്പരംതിരുത്തുകയും മനസിലാക്കുകയും ചെയ്യുക.ഇതു നമ്മുടെ ചര്‍ച്ചയില്‍ വെള്ളമൊഴിയ്ക്കരുത്.
വാക്കുകള്‍ വെറും വാക്കുകളല്ല. അവ ഒരോവ്യക്തിയേയും സമൂഹവുമായി ബന്ധിപ്പിയ്ക്കുന്ന tool കളാണ്, അതില്‍ വൈകാരികതയും, മനസും, സംസ്കാരവും ഒക്കെ അടങ്ങിയിട്ടുണ്ട്. അതു കോണ്ട് വാക്കുകളെ നമ്മള് വെറുതെ കിട്ടുന്നവയായി കണക്കാക്കരുത്, അതിനെ ബഹുമാനിയ്ക്കണം, വാക്കുകള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ചിത്രങ്ങളുമാണ്.
ഇവിടെ കമന്റിട്ട എല്ലാവരുടേയും ആദര്‍ശത്തെ ഞാന്‍ വീട്ണ്ടും വീട്ണ്ടും പ്രകീര്‍ത്തിയ്ക്കുന്നു.
പക്ഷെ ഇതിവിടെ വെറും വാക്ക് പയറ്റില് തീരരുത് എന്ന് എല്ലവ്രോടുമായി അപേക്ഷിയ്ക്കുന്നു.
അതുകോണ്ട് ചര്‍ച്ചകള്‍ നടക്കട്ടെ. ഈ ചര്‍ച്ചയില്‍ നിന്ന് പല നല്ല ആശയങ്ങളും അഭിപ്രായങ്ങളും പുറത്തു വരുന്നുന്റ്.
അചിന്ത്യയുടെ കമന്റ് ഞാന്‍ ഇപ്പോള്‍ വായിച്ചതേ ഉള്ളു. കേരളത്തിലെ സ്വന്തം അനുഭവത്തില്‍ നിന്നെഴുതിയിരിയ്ക്കുന്നതാണ്. അവിടുത്തെ അനുഭവങ്ങളേക്കുറിച്ച് നല്ല ഒരു വിവരണം കിട്ടുന്നു. അങ്ങനെ ധാരാളം ആളുകള്‍ സ്വന്തം അനുഭവങ്ങള്‍ എഴുതാന്‍ ഇനിയും കിടക്കുന്നു.
സമയക്കുറവു കോണ്ട് ചിലെരുടെ കമന്റുകള്‍ക്കു ഞാന്‍ മറുപടി എഴുതിയില്ല എന്നും ഇവിടെ സൂചിപ്പിയ്ക്കട്ടെ.
Lastly but not the least,നമ്മട ക്രിക്കറ്റ് ടിം ആസ്ത്രേലിയയെ തോല്‍പ്പിച്ച് 20-20 കപ്പ് വേള്‍ഡ് കപ്പില്‍ ഫൈനലില്‍ എത്തിയിരിയ്ക്കുന്നു.ഫൈനലില്‍ നേരിടുന്നത് പാകിസ്ഥാനെ.നാളെയാണ് ഫൈനല്‍.
എന്റെ പൊന്നുചിത്രകാരാ, അടിടെ കൂടെ ഒരിടീം കൂടി തരാന്‍ തോന്നുണു.മണ്ണാങ്കട്ട.
ചിത്രകാരന് ആ പറഞ്ഞ അവസ്ഥയാണ് പ്രശ്നം. ഇതൊക്ക്യാണ് സായൂജ്യം ന്ന് ആ പാവങ്ങള്‍ തെറ്റിദ്ധരിയ്ക്കണ അല്ലെങ്കി മനപ്പൂര്‍വ്വം അവരടെ മനസ്സില്‍ ഒരു സിംബോളിക് സതി അനുഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിക്കണ ആ വ്യവസ്ഥിതി. അതാണ് മാവേലിക്കുട്ടി/ട്ടന് പറഞ്ഞ ആ കന്‍ഡീഷനിംഗ്. സതി അനുഷ്ഠിക്കണത് അന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്നായിത്തോന്നീര്‍ന്നില്ല്യാ അതോണ്ട് അത് ഒരു ദുരാചാരല്ലാന്നും അവര്‍ക്കതിലെതിര്‍പ്പിണ്ടായിരുന്നില്ല്യാന്നും പറയാന്‍ പാട്വോ കുട്ടീ? സതി അനുഷ്ഠിക്കലാണ് ഏറ്റോം വല്ല്യേ ശരീന്ന് തന്ന്യാവണം തീയില്‍ക്ക് ചാടണത് വരെ ഓരോ പതിവ്രതാരത്നോം വിചാരിച്ചിരുന്നെ. അഥവാ , അങ്ങന്യല്ലാന്ന് തോന്ന്യേ ആരെങ്കിലൂണ്ടായിരുന്നെങ്കിത്തന്നെ പുറത്ത് പറയുമായിരുന്ന്വോ? കാരണം അങ്ങനെ വന്നാല്‍ അവടെ ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയുടെ ഏറ്റോം വല്ല്യെ ഗുണായിക്കാണണ പാതിവ്രത്യം തന്നെയല്ലെ. രാജാവെങ്ങനെ നഗ്നനാവും?
(പാവല്ലെ ചിത്രകാരന്, എന്റെ കയ്യിന്ന് ഒരിടി വാങ്ങാന്ള്ള ആരോഗ്യൊന്നും അങ്ങേര്‍ക്ക്ണ്ടായീന്ന് വരില്ല്യ. അടിയ്ക്ക് പകരം തുളസീദാസിന്റേം രാജസേനന്റേം ഒക്ക് സിനിമ കാട്ടിക്കൊടുക്കാം ല്ലെ.അങ്ങനെത്തന്നെ വേണം.)
അചിന്ത്യ : അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്ത്രൈണത, അടക്കം, ഒതുക്കം , ശാലീനത, മാങ്ങാത്തൊലി ....
ഈശ്വര വിശ്വാസം, ഭക്തി. ഇതു കൂടി ചേര്‍ത്താലും സ്ത്രീക്ക് അഭികാമ്യമെന്നു അടിച്ചേല്പിക്കപ്പെട്ട ലിസ്റ്റ് പൂര്‍ണ്ണമാകില്ല.
വ്യക്തിപരമായ വിശ്വാസങ്ങളാണെന്ന ഞ്യായീകരണങ്ങള് അടിമത്തത്തേയും ഞ്യായീകരിക്കുമല്ലോ. അതാണല്ലോ ഇന്നത്തെ സ്ത്രീ പക്ഷം
ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം. കോഴിയോ മുട്ടയോ എന്ന പോലെ സാമൂഹിക സമത്വമോ സ്ത്രീ സ്വാതന്ത്ര്യമോ ആദ്യം എന്ന് നെടുനീളെ ചര്‍ച്ച ഇനിയും നടക്കും. നാളെ എന്റെ പെങ്ങളെ ഇനിയും വേറെ ഒരുത്തന് ഞോണ്ടും. ഞാന്‍ അവനെ അടിച്ച് അടപ്പിളക്കും. പെങ്ങളോട് ഈ കേസില്‍ ആരെ വിളിച്ചാലും കേരളാ പോലീസിനെ മാത്രം സഹായത്തിന് വിളിക്കരുത് എന്ന് പറയും. എന്റെ സുഹൃത്താണ് ഞോണ്ട് കേസില്‍ പ്രതി എങ്കില്‍ ഒരു പൊടിയ്ക്ക് ഡീസെന്റായിക്കൂടേടാ എന്ന് ചോദിക്കും. തീര്‍ന്നു.
അടുത്തയിടെ റ്റിവീയില് ഏതോ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ ഭ്ര്ത്താവിനോടു ചോദിച്ചു“ എന്താ ഈ ആണുങള് സ്ത്രീകളോട് ഇങനെ പെരുമാറുന്നതെന്ന്.“ അതിന് അദ്ദേഹം പറഞ്ഞ മറുപടി “ ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ അവരെ (പുരുഷനെ)കുറ്റം പറഞിട്ട് കാര്യമില്ല, അറിവു വച്ചു തുടങ്ങുന്ന കാലം മുതല്ക്കേ വീട്ടില്‍ നിന്നും, സമൂഹത്തില്‍ നിന്നും പുരുഷനായാല്‍ ഇങനെയൊക്കെയാണ്, അല്ലെങ്കില്‍ ഇങനൊക്കെ വേണം എന്ന തരത്തിലുള്ള് ഒരു വിഷം കുത്തിവച്ചു വിടുന്നുണ്ട്. പെണ്‍കുട്ടികളോടാണെങ്കില്‍ ഓ, ആണ്കുട്ടികളങനൊക്കെ ചെയ്യും നീയങു സഹിച്ചോണം എന്ന വിഷവും. ഇത് എത്ര വളര്‍ന്നാലും വിദ്യാഭ്യാസം നേടിയാലും അവന്റെ/അവളുടെ മനസ്സില്‍ അതേപോലെ കിടക്കുകയും ചെയ്യും. ഇതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നമുക്ക് നമ്മുടെ കുട്ടികളില്‍ ഇത്തരം തെറ്റായ ചിന്തകള്‍ വളരാതിരിക്കാന്‍ ശ്രധിക്കുക എന്നുള്ളതാണ്.നാം എത്ര നല്ല കാര്യങള് പറഞു കൊടുത്താലും അവര്‍ വളരുമ്പോല്‍ മറ്റുള്ളവരില്‍ നിന്നും പലതും കണ്ടു പഠിക്കില്ലേ എന്നൊരു ചോദ്യവും കൂട്ടത്തില്‍ വന്നു.
അങ്ങനെയൊരു സാഹചര്യം എന്തുകൊണ്ടു വരുന്നു? ഇതും, വിമാനം കയറുമ്പോള്‍, അല്ലെങ്കില്‍ തമിഷ്നാട്ടില് പോകുമ്പോള്‍ നല്ലവനാകുകയും തിരിച്ചുവരുമ്പോല്‍ വീണ്ടും തഥൈവ എന്നുള്ളതും കൂട്ടി ചേര്‍ത്തു വായിക്കാമെന്നു തോന്നുന്നു. സാഹചര്യവും ചുറ്റുപാടുമാണ് പലരേയും തെറ്റു (തെറ്റും ശരിയും ആപേക്ഷികമാണെന്നു പറയാമെങ്കിലും നാം ജീവിക്കുന്ന സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ചില തെറ്റും ശരികളും ഉണ്ടെന്നുള്ളത് നിഷേധികാനാവില്ല.)ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു പറയാറുണ്ട്. എന്തുകൊണ്ട് അങനെ സംഭവിക്കുന്നു? എനിക്കു തോന്നുന്നത് അത് നാം കുട്ടികളില്‍ എങനെയാണ് ജീവിതമൂല്യങള് പറഞുകൊടുക്കുന്നത് എന്നുള്ളതിനെ ആശ്രയിച്ചിരിക്കുമെന്നാണ്.
ഉദാഹരണത്തിന്, പരീക്ഷയ്ക്ക് കോപ്പി അടിക്കരുതെന്ന് പല വിധത്തില്‍ നമുക്ക് പറഞു കൊടുക്കാം. കോപ്പിയടിക്കുന്നത് ആരെങ്കിലും കണ്ടാല്‍ മോശമാണെന്നൊ, അല്ലെങ്കില്‍ ഞാനറിഞാല് അടി തരുമെന്നോ പറയാം. വേറൊന്ന് കോപ്പിയടിക്കുന്നതു കൊണ്ടുള്ള ദോഷ വശങള് പറഞു കൊടുക്കാം. അതുകൊണ്ട് നാം ഒന്നും നേടില്ലെന്നും , അള്‍ട്ടിമേറ്റായി നമുക്കു തന്നെയാണതിണ്ടെ ദോഷന്മെന്നും പറഞു മനസ്സിലാക്കി കൊടുക്കാം. ഇവിടെ ഈ രണ്ടു വിഭാഗം കുട്ടികളും കോപ്പിയടിക്കാതെ നല്ല കുട്ടികളായി തന്നെയിരിക്കാമെങ്കിലും, ആദ്യത്തെ വിഭാഗം ആരും കാണില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കോപ്പിയടിക്കുക തന്നെ ചെയ്യാം. രണ്ടാമത്തെ കൂട്ടരാവട്ടെ എന്തൊക്കെ സാഹചര്യം കിട്ടിയാലും കോപ്പിയടിക്കുകയുമില്ല.
അപ്പോള്‍ നാം കുട്ടികള്‍ക്ക് ശരിതെറ്റുകള്‍ എങനെ , ഏതു രീതിയില്‍ പറഞ് കൊടുക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.തെറ്റുചെയ്യാതിരിക്കുന്നത് അവനവനു വേണ്ടിയാണെന്നും മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടീയായിരിക്കരുതെന്നും കുട്ടികളെ പറഞു മനസ്സിലാക്കണം.
ഇന്ന്, മറ്റുള്ളവര്‍ അറഞ്ഞാല്‍ മാത്രമാണ്` പല തെറ്റുകളും തെറ്റുകളാവുന്നത്. ആരും അറിഞില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല എന്ന മാനസീകാവസ്ഥ മുകളില്‍ പറഞ സ്ഥിതിവിശെഷത്തില് നിന്നുണ്ടാവുന്നതാണെന്നാണെന്റെ തോന്നല്‍.ഇങനെയൊരു മാനസീകാവസ്ഥ അടുത്ത തലമുറയില്‍ ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിച്ചാല്‍തന്നെ വലിയൊരു മാറ്റമാവും നമ്മെ കാത്തിരിക്കുന്നത്.
പിന്നെ, സ്ത്രീ പുരുഷനാല്‍ അപമാനിക്കപ്പെട്ടു എന്നു പറയാറുണ്ട്. ഇവിടെ എങനെയാണ്` സ്ത്രീ അപമാനിതയാവുന്നതെന്നു മനസ്സിലാവുന്നില്ല.നമ്മുടെ പെണ്‍കുട്ടികളിലും ഈ ഒരു തോന്നല്‍ നാം അടിച്ചേല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. മറിച്ച്, തെറ്റു ചെയ്തവനും, അവന്റെ മാതാപിതാക്കളുമല്ലേ അപമാനിതരാവേണ്ടത്? അങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിനക്കൊന്നും പറ്റിയിട്ടില്ല,നീ വിഷമിക്കണ്ട എന്നവരെ പറഞ് ബോധ്യപ്പെടുത്തുന്നതിനുപകരം, മറിച്ചുള്ള പറച്ചിലുകള്‍ അവരുടെ ആത്മധൈര്യം കെടുത്താനും, പ്രശ്നങളില്‍ നിന്നും ഒളിച്ചോടാനും മാത്രമേ സഹായിക്കൂ.
‘വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാക്കാന്‍ കഴിയാതെ പോയ അമ്മയെ’ ഒരിക്കലും ഒരമ്മ എന്നു വിളിക്കാന്‍ കഴിയില്ല. അതേസമയം ആ പെണ്‍കുട്ടിയെ പീഢിപ്പിച്ച (തല്ക്കാലം വേറെ വാക്കൊന്നുമറിയില്ല)നരാധമന്മാരുടെ സ്വഭാവം മനസ്സിലാക്കതെ പോകുകയോ, അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുകയോ ചെയ്ത മാതാപിതാക്കളും അങനെ വിളിക്കപ്പെടാന്‍ അര്‍ഹരല്ല.
ഒരു കാര്യം കൂടി, സ്ത്രീസംവരണത്തെ (ഗര്ഭാവസ്ഥയിലൊഴിച്ച് സ്ത്രീക്ക് എന്തെങ്കിലും തരത്തിലുള്ള സംവരണം വേണമെന്ന അഭിപ്രായമൊന്നുമെനിക്കില്ല :))കുറിച്ച് പലയിടത്തും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ? യഥാര്‍ഥത്തില്‍ ‘പുരുഷന്‘ എന്ന ലേബലില്‍ പുരഷന്മാരാണ് (എല്ലവരുടെയും കാര്യമല്ല)അനര്‍ഹമായ പലതും അനുഭവിച്ചു പോരുന്നത്. ഒരു വ്യക്തി ബഹുമാനിക്കപ്പെടെണ്ടത്,ആണോ, പെണ്ണൊ എന്നു നോക്കിയല്ല, മറിച്ച് ആളുടെ സ്വഭാവം, വ്യക്തിത്വം മുതലായ കാര്യങളെ അനുസരിച്ചാവണം. പുരുഷനായതുകൊണ്ടു മാത്രം വിവരവും വിവേകവുമില്ലാത്ത പുരുഷന്മാര്ക്കും വീട്ടിലും സമൂഹത്തിലും മാന്യതയും മറിച്ച് ,സ്ത്രീകള്‍ക്ക്, സ്ത്രീയായതുകൊണ്ടു മാത്രം അവര്‍ എത്ര നല്ലവരായിരുന്നാലും അവരുടെ വാക്കിന് അര്‍ഹമായ അംഗ്ഗീകാരം കിട്ടാതെയും പോകുന്നുണ്ട്. പണം, പദവി,അംഗീകാരം എന്നിങനെയെന്തും അര്‍ഹരല്ലാത്തവരുടെ കൈയ്യില്‍ കിട്ടിയാല്‍ ദോഷമെ സംഭവിക്കൂ. അര്‍ഹരായവര്‍ക്ക് അതിനനുസരിച്ചുള്ള അംഗീകാരം കിട്ടാതിരിക്കുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് അനര്‍ഹര്‍ക്ക് അത് ലഭിക്കുകയെന്നത്.
പ്രിയ മാവേലികേരളം, ഈ പോസ്റ്റും കമന്റുകളും വായിച്ചു കഴിഞപ്പോള്‍ ഇതൊക്കെയാണ്` മനസ്സില്‍ തോന്നിയത്. പോസ്റ്റുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കില്‍ ക്ഷമിക്കുക. കമന്റിന് നീളം കൂടി പോയതിലും.:)
ഓ.ടോ നം.1
ഇത്തിരി വെത്തിപരം....
മുകളില്‍ പറഞ പോലൊക്കെ നല്ല രീതിയില്‍ കാര്യങളൊക്കെ പറഞുകൊടുത്ത് കുട്ടികളെ വളര്‍ത്തണമെന്നുണ്ട്. നല്ലൊരു ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. അങനെയല്ലാതെ വന്നാല്‍ ഭാവിയില്‍ സംഭവിക്കാനിടയുള്ള രണ്ടു കാര്യങള്.
1. ഇതൊക്കെ പറഞു കൊടുത്തിട്ടും,നാളെ എന്റെ മകള്‍ ഒന്നും ചെയ്യാതെ,“എന്നെ കമന്റടിച്ചേ എന്നെ അപമാനിച്ചേ..ങീ.ങീ..“എന്നും പറഞ് എന്റടുത്തു വന്നല് ആദ്യം അവള്ക്കിട്ടൊരെണ്ണം കൊടുക്കും.:-യുക്തിപൂര്‍വം ആലോചിച്ച് അവിടെവച്ച് പ്രതികരിക്കാതിരുന്നതിന്.
2. എന്റെ മകന്, ഏതെങ്കിലും പെണ്‍കുട്ടികളെ, അവരെ ശല്യപ്പെടുത്തുന്ന വിധത്തില്‍ കമന്റടിക്കുകയോ,പെരുമാറുകയോ ചെയ്തെന്നു ഞാനറിഞാല് അവന്റെ പല്ലടിച്ചു ഞാന്‍ താഴെയിടും.
അത്തറേയുള്ളൂ.
ഓ.ടോ നം.2
ഇതു വായിക്കുന്ന ഓരോ അച്ഛനോടും അമ്മയോടും :-
നിങള്‍ നിങളുടെ കുട്ടികളെ ആണും പെണ്ണും,അവര്‍ണനും, സവര്ണാനും, മറ്റേതും മറിചേതും ഒക്കെയായി വളര്‍ത്തു ന്നതിനു പകരം, നല്ല മനുഷ്യരായി ,മനുഷ്യരായി മാത്രം വളര്‍ത്താന്‍ ശ്രദ്ധിക്കൂ..
ഇതൊരുപദേശമല്ല, അപേക്ഷ മാത്രം..
രാവിലെ എഴുതി വച്ചിരുന്നെങ്കിലും ഇപ്പളാ പോസ്റ്റിയത്.അതിനിടക്കു വന്ന 6-7 കമന്റുകള്‍ ഇപ്പളാ കാണുന്നതും:)
ദില്‍ബാസുരാ,
സാമൂഹികസമത്വം, സ്ത്രീസ്വാതന്ത്ര്യം, കോഴിമുട്ട ലൈനില്‍ ചര്‍ച്ചിയത് ചുമ്മാ ഒരു ഇന്റലക്ച്വല്‍ മാസ്റ്റര്ബേഷനു വകുപ്പുണ്ടോ എന്ന പെര്‍വേര്‍ഷന്‍ ലൈനില്‍ തന്നെ! അല്ലാതെന്താ? ഒരാള്‍ ഒരു കാര്യം പറയുന്നു. മറ്റൊരാള്‍ അതിന്റെ സാധുതയെപ്പറ്റി സംശയമുന്നയിക്കുന്നു. അതൊക്കെ 'ഫയങ്കര' നിഷിദ്ധമാണല്ലോ. പിന്നെ ഈ പറയുന്നവരൊക്കെ പുസ്തകവും തിന്ന് മിനെറല്‍ വാട്ടറും കുടിച്ച് ചുരുണ്ടിരുന്ന് കമന്റുന്നവരാണല്ലോ. തന്നെ തന്നെ!
പിന്നെ, പെങ്ങളെ ഞോണ്ടിയവനെ അടിച്ച് അടപ്പിളക്കുക എന്നൊക്കെയുള്ളത് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഫാന്റസിയാ. കുറെ കൊല്ലം മുമ്പ് കൊല്ലത്ത് നല്ല തണ്ടും തടിയും തല്ലുകൂടി പരിചയവുമുള്ള ഒരാള്‍ മരുമകളെ ശല്യപ്പെടുത്തിയ പൂവാലന്സിനോട് ചോദിക്കാന്‍ ചെന്നു. ആളിന്റെ കാറ്റ് പോയി, കുത്തുകൊണ്ടിട്ട്. അതുകൊണ്ട് കാര്യം അവിടെ 'തീര്‍ന്നില്ല'. കേരളാ പൊലീസ് തന്നെ വരേണ്ടി വന്നു, കുത്തിയവനെ പിടിക്കാനും ജീവപര്യന്തം വാങ്ങിക്കൊടുക്കാനും.
പ്രിയ ഇഞ്ചിപ്പെണ്ണിന്
നമ്മുടെ ചര്‍ച്ച ഒരു പോയിന്റു കടന്നിരിയ്ക്കുന്നു എന്നു കരുതാം.
അതായത് ലീഗല്‍ ഡിസ്കോഴ്സും/ഇന്റര്‍വെന്‍ഷനും പരസ്പര പൂരകമായ രണ്ടു പ്രതിവിധികളാണ് അല്ലാതെ mutually evasive അല്ല എന്ന ഒരു പൊതു തീര്രുമാനം ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിരിയ്ക്കുന്നു.
ഇഞ്ചി തന്ന ലിങ്കു നോക്കി. ലീഗല്‍ ഡിസ്കോഴ്സിന്റെ വിവിധ വിവരങ്ങള്‍ പല പോസ്റ്റുകളില്‍ നിന്നു വയിച്ചു. രണ്ടു വശങ്ങളും അതില്‍ കൊടുത്തിട്ടുണ്ട്.
പരാജിതന്,
അപ്പോള്‍ സ്ത്രീയുടെ പ്രശ്നത്തില്‍ ഒരോഹരിയെടുക്കാന് ഉദ്ദേശമില്ല. ഒകെ.
'പുരുഷസൃഷ്ടിയായ സ്ത്രീ' (manmade woman) എന്ന അവസ്ഥയില്‍ നിന്ന് പുറത്തു കടക്കണോ വേണ്ടയോ എന്നതാണ് അവള് നേരിടുന്ന കാതലായ പ്രശ്നം.
അങ്ങനെ സ്വയം പുരുഷന്റെ സൃഷ്ടിയായി കരുതുന്ന സ്ത്രീകളും ഉണ്ട. അതുല്യ പറഞ്ഞ സാമ്പിളിലും അത്തരം ചിലരെ കണ്ടതുപോലൊരു തോന്നല്‍.
അവര്‍ക്കും പറ്റുന്നതു അവബോധം തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.
‘പക്ഷേ ഇത്തിരി സെക്സ് സ്റ്റാര്വ്ഡ് ആണെന്ന ന്യായത്തിന്മേല് ഒരു പെണ്ണിനോട് അപമര്യാദയായി പെരുമാറാന്‍ ഒരു പുരുഷന് അവകാശമുണ്ടോ? അത് വെറും മുഷ്ക് തന്നെയാണ്‘ ഒരു നല്ല പോയിന്റ്.
‘പുരുഷന്മാര് പൊതുവേ ചെറിയൊരു തല്ലിനും മറ്റും പരാതിയും കേസുമൊന്നുമായി മുന്നോട്ട് പോകാറില്ല. അതേ അവഗണനയോടെ സ്ത്രീകളും ഇത്തരം സംഗതികളെ കണ്ടുകൊള്ളണമെന്ന ബൗദ്ധികമുഷ്ക്.‘. ഇതിനോടു യോജിയ്ക്കുന്നില്ല. കരണം അയാട ഭാര്യയേയോ പെങ്ങളേയോ വല്ലോരും അപമാനിച്ചാല്‍ അയാള്‍ അങ്ങനെ തന്നെ പറയുമോ? ഇല്ല.
“സാമൂഹികസമത്വത്തിന്റെ ബൈപ്രോഡക്ട് ആണ് സ്ത്രീസ്വാതന്ത്ര്യം എന്നത് നവഫെമിനിസ്റ്റുകള്‍ അംഗീകരിക്കില്ലെന്നു തോന്നുന്നു“. ഇതു കുറച്ചുകൂടി വിശദമാക്കാമോ?
ചുറ്റുക്കിപ്പറഞ്ഞാല്, പരാജിതന് അനുകൂലങ്ങളും അല്ലാതത്തുമായ ക്രിയാത്മക ആശയങ്ങള്‍ കോണ്ടു വന്നു.
പിന്നെ മുകളില്‍ ഇഞ്ചിയോടു പറഞ്ഞിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.
അഭിപ്രായങ്ങള്‍ narrow down ചെയ്താല്‍, പൊതുവെ എല്ലാവരും നിയമവഴിയും ഇന്റര്‍വെന്‍ഷനും അനുകൂലിയ്ക്കുന്നു എന്നു കാണാം.
പ്രിയ അചിന്ത്യ സ്വാഗതം.
(ഞാനും ഒരു അദ്ധ്യാപികയാണ്. അതേപ്രശ്നങ്ങള്‍ തന്നെയാണ്, ഇവിടെയും കൈകാര്യം ചെയ്യുന്നത്, പക്ഷെ തികച്ചും വ്യത്യസ്ഥ സാമുദായിക/സാംസ്കാരിക സാഹചര്യത്തില്‍)
അചിന്ത്യയുടെ കമന്റ് ഈ പോസ്റ്റിനൊരു നല്ല സംഭാവനയാണ്. കാരണം നാട്ടില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് പത്രത്തില്‍ വായിച്ചും പിന്നീട് കുറച്ചുനാളത്തെ ലീവിനു വരുമ്പോളുള്ള ഓട്ടപ്രദക്ഷിണത്തിനുമിടയില് അറിയുന്നതുമായ കാര്യങ്ങളില്‍ കൂടിയാണ് മനസിലാക്കുന്നത്. നാട്ടിലെ പത്രങ്ങളിലെ വാര്‍ത്തകള്‍ വിശ്വസിയ്ക്കാമോ എന്ന നിലയും ആയിട്ടൂണ്ട്. അപ്പോഴാണ് അചിന്ത്യയുടെ മായം ചേര്‍ക്കാത്ത സ്വന്തം അനുഭവങ്ങള്‍.
അതിലെ എല്ലാവരികളും വളരെ ശ്രദ്ധയോടെയാണ് വായിച്ചത്.
ചിലതൊക്കെ പ്രത്യേകം ശ്രദ്ധിച്ചു.
“നമ്മള് സ്വയം ചെയ്താല്‍ ശരിയാവണപല പ്രശ്നങ്ങള്‍ക്കും മറ്റുള്ളവര്‍ വന്ന് സമാധാനം ണ്ടാക്കട്ടെ ന്ന് ആലോചിക്കണതാണ് ആദ്യ പ്രശ്നം ന്ന് എനിക്ക് തോന്നീണ്ട്“
അതായത് പെണ്‍കുട്ടികള്‍ക്ക് കുറച്ചുകൂടി ധൈര്യം വേണം.അവരുടെ പ്രശ്നം കേള്‍ക്കാനും സഹായിയ്ക്കാനും ആളുണ്ടെങ്കില്‍ അവര്‍ക്ക് അ ധൈര്യം വരുമെന്നു ചുരുക്കം.(ഒരു സംശയം: കോളേജടിസ്ഥാനത്തില്‍ ഈ കുട്ടികളോട് ഇതിനേക്കുറിച്ചു പ്രിന്‍സിപ്പല്‍/തുല്യസ്ഥാനത്തുള്ളവര് സംസാരിയ്ക്കാറുണ്ടോ?)
“അഥവാ അങ്ങനെ പ്രതികരിച്ചാ കുറഞ്ഞു പോണ സ്ത്രൈണത, അടക്കം, ഒതുക്കം , ശാലീനത, മാങ്ങാത്തൊലി എന്നിവ ഈ വ്ക അപമാനങ്ങള്‍ മിണ്ടാണ്ടെ സഹിക്കണതിനെയെങ്ങനെ ന്യായീകരിക്കുണു??
അപ്പോ അവട്യാണ് പ്രശ്നം ന്ന് എനിക്ക് തോന്നും.ഇങ്ങനെള്ള ഓരോ സുന്ദരവാക്കുകള്ടെ ,സങ്കല്പ്പങ്ങള്ടെ ഉള്ളില്പ്പെട്ടു നിക്കണതാ പെങ്കുട്ട്യോള്ക്ക് അലങ്കാരം ന്ന് അവരടെ തലയില്‍ നമ്മള് കേറ്റി വെച്ചിട്ട്ണ്ട്“.
ഇതാണ് സംസ്കാരം/ആചാരം/സ്തീത്വം ഇവയേക്കുറിച്ചുള്ള മിഥ്യാധാരണയുടെ പ്രേരണകള്‍ കുടുംബത്തിനകത്തു നിന്നും വരുന്നതിനേക്കുറിച്ചു ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയത്. ഇതു സമൂഹത്തിന്റെ പൊതുവായ സൃഷ്ടിയാണ്.
(പെണ്‍കുട്ടികളുടെ അമ്മമാരോടു പറഞ്ഞപ്പോള്‍ വളഞ്ഞവഴിയേ ഉള്ള ബസില്‍ കയറാന്‍ പറഞ്ഞതല്ലാതെ അവര്‍ വേറെന്തങ്കിലും പറഞ്ഞോ? അതായത് ഇത്തരം മിധ്യാധാരണകള്‍ വരുത്തുന്ന പ്രശനങ്ങളേക്കുറിച്ച് അവര്‍ക്കറിവുണ്ട്? അതുപോലെ അവരുടെ അച്ചന്മാര്ക്കും)
“പക്ഷെ അതിന്റെയൊക്കെ ഉള്ളിലും പിടിച്ച് നിക്കാന്‍ പറ്റ്യോ,എന്നാപിന്നെ അവരു നമ്മളെ എഴുതിത്തള്ളും. പിന്നെ പരം സുഖ്!“ .
അതെ കേരളത്തിലെ സ്തീകള്‍ക്കു കഴിവുണ്ട്. അതു ന്യായ-യുക്തിയൊടെ ഉപയോഗ്ഗിച്ചാല് അവരെ തേടിച്ചെല്ലുന്നവര്‍ നിരാശരായിക്കോള്ളും എന്ന്.
പരാജിതന്റെ കമന്റില്‍ ‘പുരുഷസൃഷ്ടിയാണ്‘ താനെന്നു ചിന്തിയ്ക്കുന്ന സ്തീയുടെ പ്രശ്നത്തേക്കുറിച്ചു പറഞ്ഞിരുന്നു.
‘പക്ഷെ അവന്മാരെ ശ്രദ്ധിക്കാനാള്ക്കാരുണ്ടെന്ന് കാണുമ്പഴാ ഈ ഹരം“
അവന്മാര്ക്കുവേണ്ടിയാണ് ഞാന്‍ അണിഞ്ഞൊരുങ്ങുന്നത് എന്നു ഭാവിയ്ക്കുമ്പോള്‍, എന്നാല്‍ ഞങ്ങളുകാണാന് വരുന്നു എന്ന പ്രശ്നം.
‘അതിന്റപ്പറം പോവാന്‍ നമ്മടെ പെങ്കുട്ട്യോള്ക്കോ അതിന്റപ്രം പോയ പെങ്കുട്ട്യോളെ അംഗീകരിക്കാന്‍ പ്രബുദ്ധരായ നമ്മടെ ആങ്കുട്ട്യോള്ക്കോ മനസ്സില്ല്യ‘.
ഇവിടെ കുഴപ്പം ആണ്കുട്ടികളുടേതാണെന്നു തോന്നുമെങ്കിലും, ആണ്മക്കളെ സാരിച്ചുമ്പില് കെട്ടിയിട്ടുവളര്‍ത്തുന്ന ആചാരമുള്ള വീടുകളില്‍ നിന്നു വരുന്നവരാണ് ഇവര്‍ പൊതുവെ എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.
‘വര്‍ത്താനം പറയാനല്ലാണ്ടെ ശരിക്കും ഇതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള മനുഷ്യന്മാരിവടെ കൊറവാ. എന്തിനാ വെറുതീ ആണെന്നും പെണ്ണെന്നും ചേരിതിരിവു?‘
ആണും പെണ്ണുമായി ചേരി തിരിവല്ല, ഒരേപ്രശ്നത്തില് തന്നെ അവര്‍ വ്യത്യസ്ഥറോളുകളാണ് കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് പറയുന്നത്.
വര്‍ത്തമാനം പറയാനല്ലാതെ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്നു തന്നെയാണ് തീരുമാനം.അതിനു നമ്മുടെയൊക്കെ സഹകരണമുണ്ടെങ്കിലേ നടക്കു. ഒരാളുതന്നെ വിചാരിച്ചാല്‍ നടക്കില്ല.
ഇത്തരം പ്രശ്നങ്ങളേക്കുറിച്ച് നാട്ടില്‍ കോളജുകളിലും സ്കൂളുകളിലും എന്തൊക്കെ ബോധവല്‍ക്കരണം നടക്കുന്നൂണ്ട്? എതെങ്കിലും NGO കള്‍ നമ്മുടെ സ്കൂള്‍/കോളേജുകളില്‍ ഇതിനുവേണ്ടി ഇടപെടുന്നുണ്ടോ?
അതുപോലെ ഇഞ്ചിയുടെ കമന്റു വായിച്ചുനോക്കുക.
“ഈവ് ടീസിങ്ങിനെതിരെ ഇന്ത്യയില്‍ നിയമങ്ങളുണ്ട്. സ്ത്രീകളെ ചൂളം വിളിക്കുന്നത് പോലും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണ്. പക്ഷെ അങ്ങിനെയുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് പോലും അറിയില്ല. മാത്രമല്ല, ഈവ് ടീസിങ്ങ് എന്ന ക്രൈമിനു അതിന്റെ ഗൌരവം പലരും കൊടുക്കുന്നില്ല. അത് ഇന്ത്യയുടെ ഇന്ഫ്രാസ്റ്റ്രക്ചര് ഡെവല്പമെന്റിന്റെ പോലെ തന്നെ എനിക്ക് ഇമ്പോര്‍ട്ടന്‍സ് ഉണ്ട്“
ഇതിനേക്കുറിച്ച് എന്തു പറയുന്നു.
അചിന്ത്യ ഈ ചര്‍ച്ചയുടെ ഭാഗമായതില്‍ വളരെ സന്തോഷം. ഇനിയും ക്രിയാത്മകമായി ഈ ചര്‍ച്ചയില്‍ തുടരുമെന്നു പ്രതീക്ഷിയ്ക്കുന്നു.
ഇഞ്ചിയും മാവേലി കേരളവും മറ്റും പറഞ്ഞതുപോലെ നിയമവഴിയും ഇന്റര്‍വെന്‍ഷനും ഒരേ രീതിയില്‍ വേണമെന്ന് തന്നെയാണ് തോന്നുന്നത്. നിയമങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. വേണ്ടത് ആ നിയമങ്ങളുടെ സന്ദേശം എല്ലാവര്ക്കും കിട്ടുക എന്നതാണ്-കുറ്റം ചെയ്യുന്നവരെയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും കൂടാതെ സമൂഹത്തില്‍ മൊത്തത്തില്‍. നിയമവഴിയുടെ ഒരു പ്രശ്നമായി പറഞ്ഞത് നിയമം മിക്കവാറും ഉപരിവര്‍ഗ്ഗത്തിനെ പ്രാപ്യമാകുന്നുള്ളൂ എന്നാണ്. അത് എങ്ങിനെ എല്ലാവര്ക്കും ഒരേ രീതിയില്‍ പ്രാപ്യമാക്കാം? ഇപ്പോഴത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തില്‍ അത് എങ്ങിനെ സാധ്യമാകും?
പ്രാപ്യമാവാത്തത് പണം കാരണമാണോ, അജ്ഞതയാണോ അതോ ഇവയെല്ലാം കൂടി ചേര്‍ന്നതാണോ? അങ്ങിനെ നോക്കുമ്പോഴാണ് എതിരന്‍ കതിരവന്‍ പറഞ്ഞതുപോലെ ഈ പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാവുന്നത്. പലതും അങ്ങോട്ടുമിങ്ങോട്ടും കെട്ടുപിണഞ്ഞ് കിടക്കുന്ന പ്രശ്നങ്ങളാണ്. പല രീതിയില്‍ കൈകാര്യം ചെയ്യേണ്ടവയാണെങ്കിലും പരിഹാരമുണ്ടാവുകയാണെങ്കില് പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവുകയും ചെയ്യും. ഇതിന്റെ ഒരു പോയിന്റ് എന്ന് പറഞ്ഞാല്‍ ഈയൊരു സാമൂഹ്യപ്രശ്നത്തില്‍ സമൂഹത്തിലെ എല്ലാവരും ഒരു രീതിയിലല്ലെങ്കില്‍ വേറൊരു രീതിയില്‍ ഉള്‍പ്പെടുന്നു എന്നതാണ്. സ്ത്രീധനമാണെങ്കില്‍ പെണ്‍വീട്ടുകാര്‍ വിക്റ്റിമാവുന്നു. അവിടെ പെണ്ണും പെണ്ണിന്റെ മാതാപിതാക്കളുമെല്ലാമുണ്ട്. ഇനി ചോദിച്ച് വാങ്ങുന്നവരോ? ചെറുക്കനും ചെറുക്കന്റെ മാതാപിതാക്കളും. രണ്ടിടത്തും സ്ത്രീയുമുണ്ട്, പുരുഷനുമുണ്ട്.
എതിരന്‍ കതിരവന്‍ പറഞ്ഞ സ്ത്രീധന സമ്പ്രദായം തന്നെ നോക്കിയാല്‍ അതിന് ചരിത്രത്തിന്റെ വലിയ പിന്‍ബലമൊന്നുമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അതിന്റെ കാരണമായി കാണുന്നത് അദ്ധ്വാനിക്കാതെ കുറച്ച് പൈസ കിട്ടുന്നു, അത് സ്വന്തമാക്കുന്നു എന്നൊരു നയമല്ലേ? ആ ഒരു രീതി മാറിയാല്‍, അതായത് അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസാ മതി എനിക്ക് എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ സ്ത്രീധനം മാത്രമല്ല അഴിമതിയും കൈക്കൂലിയും വരെ ചിലപ്പോള്‍ നില്ക്കും. ഒരു പ്രശ്നത്തിന്റെ പരിഹാരം മറ്റ് പല പ്രശ്നങ്ങളും തീര്‍ക്കും.
പക്ഷേ അഴിമതിയും കൈക്കൂലിയും (അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന പൈസ എന്ന രീതിയില്‍) കുറ്റകരമായി കാണുന്ന സമൂഹം എന്തുകൊണ്ട് സ്ത്രീധന സമ്പ്രദായം ഒരു കുറ്റമായി കാണുന്നില്ല? അതേ സമയം നിയമവും അവബോധവും കൊണ്ട് സതി എന്നൊരു ആചാരം ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഒഴിവാക്കാനും പറ്റി. പക്ഷേ എന്തുകൊണ്ട് സ്ത്രീധനമെന്ന “ആചാരം“ അങ്ങിനെ ഒഴിവാക്കാന്‍ പറ്റുന്നില്ല? ശക്തമായ നിയമങ്ങളും അവയുടെ പരിപാലനവും ഒരളവുവരെയെങ്കിലും സാധിക്കില്ലേ. എതിരന്‍ പറഞ്ഞതുപോലെ ബോധവല്‍ക്കരണവും പരാജയപ്പെടുന്ന ഒരവസരത്തില്‍ പിന്നെ നിയമമല്ലേ ഒരു പോംവഴി?
അവിടെയും നമുക്ക് വേണ്ട ഒരു കാര്യമാണെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ നമുക്ക് മടിയുമില്ല. അപ്പോള്‍ നമ്മുടെ സ്വാര്‍ത്ഥതയാണ് ഇവിടുത്തെ ഒരു കാരണം.
എനിക്ക് തോന്നുന്നത് മറ്റുള്ളവരുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ എന്ന് ശാന്തമായി ചിന്തിക്കാന്‍ ഒരവസരം കിട്ടിയാല്‍ ചിലപ്പോള്‍ ഇതിന് കുറച്ചെങ്കിലുമൊരു മാറ്റം വരുമായിരിക്കും. സ്ത്രീധനത്തിനു വേണ്ടി വാശി പിടിച്ച് ഒരു കുടുംബത്തെ കണ്ണീര് കുടിപ്പിക്കുന്നവര്‍ തന്റെ കുടുംബത്തിനാണ്, അല്ലെങ്കില്‍ തന്റെ മകള്‍ക്കാണ് ഈയൊരു അവസ്ഥ വന്നിരുന്നെങ്കില്‍ എന്നൊന്ന് ചിന്തിക്കാന്‍ പറ്റിയാല്‍ അത് എന്തെങ്കിലും ഒരു പോസ്റ്റിറ്റീവായ മാറ്റം ഉണ്ടാക്കില്ലേ?
അങ്ങിനെ നോക്കുമ്പോള്‍ മനുഷ്യന് കൂടുതല്‍ കൂടുതല്‍ മെറ്റീരിയലിസ്റ്റിക് ആകുന്നത് ഇതിനൊക്കെ ഒരു കാരണമാണോ? അങ്ങിനെയാണെങ്കില്‍ സ്പിരിച്വാലിറ്റി, ഈശ്വരവിശ്വാസം (ശരിയായ, പോസ്റ്റിറ്റീവായ) ഇവയൊക്കെ എന്തെങ്കിലും പരിഹാരമുണ്ടാക്കുമോ? അറിയില്ല-തോന്നലുകള്‍ മാത്രം.
സ്ത്രീകളുടെ പ്രശ്നങ്ങളുടെ വേറൊരു കാര്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയാണ്. ചെയ്തത് തെറ്റാണെങ്കില്‍ തെറ്റ് ചെയ്തവര്‍ക്ക് അന്യായമായ സപ്പോര്‍ട്ട് കൊടുക്കാതിരിക്കുന്നതും അതേ സമയം തെറ്റ് ചെയ്യപ്പെട്ടവര്‍ക്ക് എല്ലാവിധ പിന്തുണയും കൊടുക്കുകയും ചെയ്യാന്‍ പറ്റുമ്പോള്‍ അടുത്ത പ്രാവശ്യവും തെറ്റ് ചെയ്യപ്പെടുമ്പോള്‍ അത് ഒന്നുകൂടി ധൈര്യമായി വിളിച്ച് പറയാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. തെറ്റ് ചെയ്യുന്നവര്‍ കൂടുതല്‍ കൂടുതല്‍ ആ തെറ്റ് കാരണം ഒറ്റപ്പെടുന്നു എന്നൊരു തോന്നലുണ്ടാവുമ്പോള്‍ അതും പിന്നെയും ആ തെറ്റ് ചെയ്യാതിരിക്കാന്‍ ഒരു പ്രേരണയാവാം. “ആരെങ്കിലും അറിയുമോ” എന്ന പേടി നാട്ടിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കാണിക്കുന്ന പലര്‍ക്കുമുണ്ട്-കാരണം പലരും ആ നിലയിലൊക്കെ ജീവിക്കുന്നവരാണ്.
ഇവിടെയും പിന്തുണ കൊടുക്കണമെങ്കില്‍ തങ്ങള്‍ക്കാണ് ആ ഒരു സ്ഥിതിവിശേഷം വന്നതെങ്കില്‍ എന്നൊരു ചിന്ത എല്ലാവര്ക്കും ഉണ്ടാവണം.
വനജ പറഞ്ഞതിനോട് യോജിക്കുന്നു. പലതും വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്-അതുപോലെ സ്കൂളുകളില്‍ നിന്നും. ഓരോ കുട്ടിക്കും മാതാപിതാക്കളും സ്കൂള്‍ ടീച്ചര്‍മാരും റോള്‍ മോഡലുകളായാല്‍ അവര്‍ അതിനനുസരിച്ച് മിക്കവാറും വളരും. പെണ്‍കുട്ടിയെ ഒരുത്തന് തോണ്ടി എന്ന് പെണ്‍കുട്ടി വീട്ടില്‍ വന്നുപറയുമ്പോള്‍ അങ്ങിനെ തോണ്ടാന്‍ ഒരാണ്‍കുട്ടിയുണ്ടായി എന്നതും അതുപോലെ തന്നെ പ്രാധ്യാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. തോണ്ടിയാല്‍ തക്കതായ രീതിയില്‍ പ്രതികരിക്കാന്‍ ഒരു പെണ്‍കുട്ടിയെ പ്രാപ്തയാക്കുന്ന അതേ രീതിയില്‍ തന്നെ പെണ്‍കുട്ടികളെ തോണ്ടാതിരിക്കാന്‍ ആണ്‍കുട്ടികളെയും പ്രാപ്തരാക്കാം. ഇഞ്ചി പറഞ്ഞതുപോലെ എല്ലാ തലങ്ങളില്‍ നിന്നും എല്ലാ സൈഡുകളില്‍ നിന്നും ഇന്റര്‍വെന്‍ഷന്‍ വേണ്ട ഒരു കാര്യമാണിത്. എന്നാലും മനുഷ്യസ്വഭാവമനുസരിച്ച് വിവിധ തരക്കാരായ ആള്ക്കാര് സമൂഹത്തില്‍ കാണും. അതിന്റെ ഏറ്റക്കുറച്ചിലുകളാവാം മാനദണ്ഡം.
പെരിങ്ങോടരേ സ്വാഗതം
പെരിങ്ങോടരുടെ കമന്റിനെ ഞാന്‍ ശരിയ്ക്കു മനസിലാക്കിയെങ്കില്‍,
സാമൂഹികസമത്വം = സ്ത്രീസ്വാത്രന്ത്ര്യം എന്നത് ഒരു കമ്മ്യൂണിസ്റ്റ് ഉട്ടോപ്യ ആണെന്നാണൊ?
മാര്‍ക്കറ്റിന്റെ പ്രേരണകള്‍ രാഷ്ട്രീയത്തില്‍, 'political correction എന്ന മായം ചേര്‍ത്തു വിടുമ്പോള്‍, സാമൂഹിക സമത്വം, സ്തീസ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന വാക്കുകള്‍ക്ക് തെറ്റിദ്ധരിയ്ക്കപ്പെട്ട അര്‍ഥങ്ങളാണ് ഉണ്ടാകുന്നത്.
ഈ സാഹചര്യത്തില്‍ എന്റെ പോസ്റ്റ്, സ്ത്രീ/സമൂഹ നവോഥാനത്തേക്കുറിച്ചാണ്, സ്വാതന്ത്യത്തേക്കുറിച്ഛല്ല.
എതിരന്‍ കതിരവന്‍
‘മരുമക്കത്തായം മാറിയപ്പോള്‍ മലയാളി ഹിന്ദു പിടിച്ചു കൊണ്ടുവന്ന ആചാരമാണ് സ്ത്രീധനസമ്പ്രദായം. 50-60 കൊല്ലങ്ങള്‍ക്കകം സംഭവിച്ചത്‘ ഇതിനെന്തങ്കിലും തെളിവുണ്ടോ കതിരവാ? അതോ പൊതുവേ ഉള്ള അറിവാണോ?
പക്ഷെ അതെങ്ങനെയാണ് ക്രിസ്ത്യാനിയുടെ ഇടയില്‍ പ്രബലമായത്.
എതിരന്‍ പറഞ്ഞതുപോലെ, സ്തീധനത്തേക്കുറിച്ചു പറഞ്ഞാല്‍ തീരാത്ത കഥകളാണ്.
സ്തീധനം കൊടുക്കാന്‍ കഴിവുള്ളവര്‍ ശ്രീധനം വാങ്ങാതെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാകണം.ശ്രീധനത്തിനു പകരം, rationality യും reasoning ഉള്ള പെണ്‍കുട്ടികളേ കല്യാണം കഴിയ്ക്കാന്‍ തയ്യാറാകണം.
പ്രിയചിത്രകാരാ വീണ്ടും സ്വാഗതം
“സ്ത്രീയുടെ മാതാപിതാക്കള്‍ തങ്ങളുടെ പൊള്ളയായ സാംബത്തിക സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി സഹിക്കേണ്ടിവരുന്ന ധനസമാഹരമാണ് സ്ത്രീധനമായി കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ പെണ്ണിന്റെ അച്ഛന് കൂടുതല്‍ അദ്ധ്വാനിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്ന നല്ല വശവും സ്ത്രീ ധനത്തിനുണ്ടെന്നാണ് ചിത്രകാരന്റെ പക്ഷം“ എന്നു ചിത്രകാരന് എഴുതിയിരിയ്ക്കുന്നു.
ചിത്രകാരാ സ്തീയുടെ മാതാപിതാക്കള്‍ പൊള്ളയ്ക്കു വേണ്ടിയോ അല്ലാതെയോ ഉണ്ടാക്കുന്ന കാശ് മകളുടെ ഭര്ത്താവിനെന്തിനു കൊടുക്കണം, മകള്‍ക്കു കോടുത്തുകൂടേ, അതും ഈ പരാക്രമം പിടിച്ച ബാര്‍ഗൈനിംഗ് ഇല്ലാതെ.ആ സ്വത്തിനു മറ്റാര്‍ക്കും അവകാശമില്ല, ഭര്‍ത്താവിനും ഇല്ല, അതുപോലെ ഭര്‍ത്താവിന്റെ സ്വത്തിനു ഭര്‍ത്താവിനാണ് അവകാശം. അവരൊരുമിച്ച പരസ്പരം equal partners ആയി ആ പണം കൈകാര്യം ചെയ്യുന്നു. പക്ഷെ അതു കൈകാര്യം ചെയ്യാന്‍ മക്കളെ പഠിപ്പിയ്ക്കണം അല്ലെങ്കില്‍ മക്കള്‍ പഠിയ്ക്കണം.
ചിത്രകാരാ സ്വന്തം മക്കളെ ആണിനെ ആയാലും പെണ്ണിനെ ആയാലും സ്വതന്ത്രബോധത്തോടെ വളര്‍ത്താന്‍ താല്പര്യ്മില്ലാത്ത/ അല്ലെങ്കില്‍ അതിനെ ഭയക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കു വേണ്ടി ഉള്ളതാണ് ഈ ശ്രീധന സമ്പ്രദായം അല്ലാതെ ആണിനോ പെണിനോ വേണ്ടി ഉള്ളതല്ല. അതാണ് അതിന്റ് കുഴപ്പം.
കല്യാണം കഴിയ്ക്കുന്ന ആാണും പെണ്ണും സ്വയം ഒന്നും അഭിപ്രായം പറയാന്‍ കഴിവില്ലാത്തവരാക്കി ഈ മതാപിതാക്കള്‍ വളര്‍ത്തുന്നതിന്റെ രഹസ്യം ആണത്.
പിന്നെ പാവപ്പെട്ടവന് ഇതൊന്നും ഇല്ലാത്തതിനെ പെരില്‍ അനുഭവിയ്ക്കുന്നു.
ഒരു ചെറിയ കാര്യം കൂടി പറഞ്ഞോട്ടേ. ഓഫ് ടോപ്പിക്കിവാന്നുണ്ടെങ്കില് ദയവായി ഡിലിറ്റിയേക്കണേ.
എപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു സംഗതിയാണ് എല്ലാം അവസാനം സ്ത്രീകള്‍ പോലും ഇത് സ്ത്രീകളുടെ ‘കുറ്റമായി’ കറങ്ങിത്തിരിഞ്ഞ് വരുത്തുന്നത്.
1. അമ്മമ്മാര് ആണ്മക്കളെ നേരെ ചൊവ്വേ വളര്ത്താഞ്ഞിട്ടാണ് - സ്ഥിരം കേള്‍ക്കുന്നതാണ് ഇത്.
അമ്മമാരാണോ കള്ള് കുടിക്കാനും സിഗററ്റ് വലിക്കാനും കച്ചട സിനിമകള്‍ കാണാനും ആണ്മക്കള്ക്ക് പറഞ്ഞ് കൊടുത്തിട്ടുള്ളത്? അത് അമ്മമാരല്ലെങ്കില് ഈവ് ടീസിങ്ങ് അല്ലെങ്കില്‍ സ്ത്രീകളെ ബഹുമാനിക്കാതിരിക്കാന്‍ അമ്മമാര്‍ പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല, ബോധ/ഉപബോധമായിട്ട് പോലും. ഇത് അമ്മമാര്‍ നേരെ വളര്ത്താഞ്ഞിട്ടുള്ളത് എന്ന് പറയുന്നത് പഴ്യ അമ്മൂമ്മ്മ ചൊല്ലുകളായ ഇല വന്നേല് മുള്ളേല് വീണാല്‍ ചൊല്ലുകള്‍ പോലെ തന്നെ അധികം വാലിഡിറ്റിയില്ലാത്തവയാണ്. പെണ്‍കുട്ടികളെ ആണ്‍കുട്ടികളേക്കാളും കുറച്ച് കൂടി കെയര്‍ ചെയ്തിട്ടാണ് ഈ ലോകത്തില്‍ മൊത്തം വളര്‍ത്തുന്നത്. പക്ഷെ വേറെ എവിടെയുമില്ലാത്ത കാര്യങ്ങള്‍ എങ്ങിനെ ഇന്ത്യയില്‍ മാത്രം വന്നു? പെണ്മക്കളെ ഇന്ത്യയിലേക്കളും കൊന്നൊടുക്കുന്ന ചൈനയില്‍ ഇല്ലല്ലോ ഈവ് ടീസിങ്ങ്? അതുകൊണ്ട് അത് മനസ്സിലാക്കൂ ആദ്യം. ഇത് ആരുടേം ഇന്‍ഡയറക്റ്റ് തെറ്റല്ല. തെറ്റ് തെറ്റ് ചെയ്യുന്നവരുടെ മാത്രം കുറ്റമാണ് . അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്.
2. സ്ത്രൈണ ഭാവം
ഞാന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ട്, ജീന്‍സൊക്കെ ഇട്ട് മുടിയൊക്കെ ബോബി അടിച്ച് പൊളിച്ച് സ്മാര്‍ട്ടായിട്ട് പോണ പെണ്ണുങ്ങളെ ബസ്സിലെ കണ്ടക്ടറൊക്കെ ഒരകലം വെക്കും..പക്ഷെ അവള് പോക്ക് കേസാന്ന് അടക്കം പറയും..
നേരിട്ട് പറയാനൊക്കെ പേടിയാ...അടി കിട്ടുവോന്ന് പേടിയുണ്ട്. അതേ സമയം ഹാഫ് സാരി ചുറ്റി സ്വന്തം കാര്യം നോക്കി വരുന്ന പെണ്ണിന്റെ വയറ്റില്‍ ഒന്ന് തലോടണം. അത് കൊള്ളാം. പെണ്ണിനു സ്ത്രൈണ ഭാവം ഉള്ളതുകൊണ്ട് ഈ വൃത്തികെട്ടവന്മാര്ക്കൊക്കെ ഉപദ്രവിക്കാമോ? ഒരു പരിഷ്കൃത സമൂഹത്തില്‍ ധൈര്യമുള്ളവരും, ധൈര്യമില്ല്ലാത്തവരും, മുടന്തനും, ബുദ്ധിയില്ലാത്തവരും, നാണം കൂടുതുലുള്ളവരും ഒക്കെ ഒരുപോലെ നിയമസംരക്ഷണം കിട്ടണം. അല്ലാതെ സകലരും എല്ലാവരേയും കയറി അടിച്ചു കളയും എന്നൊക്കെ പറയുന്നത് ഏത് ന്യായമാണ്? കാലം മാറിയില്ലേ? നമ്മള് സിവിലൈസേഷനിലേക്കല്ലേ പോകേണ്ടത്? അതോ എല്ലാ പ്രശ്നവും അടിച്ച് തീര്‍ക്കുകയാണോ? എനിക്ക് ആരേം അടിക്കാന്‍ ഉദ്ദേശമില്ല. നിയമം അളുകള്‍ കയ്യിലെടുക്കാതിരിയിക്കാനാണ് നമ്മളൊക്കെ ടാക്സ് കൊടുക്കുന്നത്. കയ്യൂക്കള്ളവനല്ല കാര്യക്കാരനാവേണ്ടത്! അത് ഭോഷ്ക്കാണ്. പോലീസിനെ വിളിക്കുമ്പോള്‍ പോലീസ് വന്ന് അത് മര്യാദക്ക് അശ്ലീലചുവയില്ലാതെ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ അടിമുടി നോക്കാതെ അത് ഡീസന്റായിട്ട് കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ നീല ഉടുപ്പിട്ട് നില്ക്കുന്ന യൂണിയന് തൊഴിലാളികള്‍ ഉപദ്രവിക്കുമ്പോള്‍ അവനെ ഞാന്‍ അടിക്കാന്‍ ചെന്നാല്‍ ഞാന്‍ പെട്ടിയിലാവും!
നമ്മുടെയൊക്കെ ഉള്ളില്‍ രൂഡമൂലമായിരിക്കുന്ന എത്ര തേച്ചാലും മാറാത്ത കാട്ട് നീതി ടയ്പ്പ് ചിന്താഗതികളുണ്ട്. അതുകൊണ്ട് നിയമം നമ്മള്ക്കിഷ്ടമല്ല. എന്നാല്‍ പിന്നെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥനേയും പോലീസുകാരനേയും അഴിമതി കാണിക്കുന്ന വോട്ട് ചോദിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരനേയും ഒക്കെ നമ്മള് തല്ലാത്തത് എന്ത്? അതാണ് അപ്പോള്‍ ആദ്യത്തെ പ്രശ്നം. ഒരു പെണ്ണിനെ കമന്റടിക്കുന്നതൊക്കെ ആ കൈക്കൂലി ചോദിക്കുന്നതുപോലെയുള്ള അല്ലെങ്കില്‍ അഴിമതി കാണിക്കുന്നതുപോലെയുള്ള ഇമ്പോര്‍ട്ടന്‍സ് കൊടുക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ക്ക് തന്നെ തല്ലിതീര്ക്കാമെന്ന് തന്നെ നമ്മള് പറയുന്നത്.
ഒരു പെണ്ണിനു വഴിയിറങ്ങി നടക്കാന്‍ പറ്റില്ലെങ്കില്‍ അവിടെ ഒരു സമൂഹവും നന്നാവില്ല. എവിടെ പെണ്ണിനു വിദ്യാഭ്യാസവും ബഹുമാനവും തുല്ല്യതയുമുണ്ടോ അവിടെ ആ സമൂഹങ്ങള്‍ പുരോഗതി പ്രാപിക്കുന്ന പച്ചയായ കണക്കുകള്‍ കണ്ടില്ലാന്ന് നടിച്ച് സമൂഹം നന്നാവുമ്പോള്‍ സ്ത്രീകള്‍ക്കും കിട്ടും അതിന്റെ പങ്ക് എന്ന് എങ്ങിനെ പറയാന്‍ സാധിക്കുന്നു?
കേരളത്തില്‍ സ്കൂളിലും കോളേജിലും പോയപ്പോള്‍ എനിക്കൊക്കെ ദിവസവും ഡിവൈഡറും കോമ്പസ്സും സേഫ്റ്റിപിന്നും കൊണ്ട് പോവേണ്ടി വരുമായിരുന്നു. അടുത്ത് വന്ന് ഉപദ്രവിക്കുമ്പോള്‍ അത് ഇങ്ങിനെ കയ്യില്‍ മുഷ്ടിക്കുള്ളില്‍ പിടിക്കും. എന്റെ ദേഹത്തിന്റെ അടുത്ത് വരുമ്പോള്‍ അത് കൊള്ളുകയും ചെയ്യും. എത്ര അടുത്ത് വരുമ്പോഴാണ് അത് അവരുടെ ദേഹത്ത് കൊള്ളുകയെന്ന് ഡിവൈഡറുടെ നീളം വെച്ച് ഊഹിക്കാവുനതേയുള്ളൂ. അശ്ലീല കമന്റുകള്‍ പിന്നെ കേള്‍ക്കാതിരിക്കന്‍ നിവൃത്തിയിലല്ല്ലോ. അല്ലാതെ ഞാന്‍ കോളേജിലും ജോലിക്കും പോവുന്ന വഴി മുഴുവന്‍ ആളുകളെ തല്ലിക്കൊണ്ട് നടക്കാന്‍ പറ്റുമായിരുന്നില്ല. എനിക്ക് അതില്‍ നിന്ന് ഒരു സ്വാതന്ത്ര്യം വേണം. എനിക്ക് ദിവസവും കുടയും ഡിവൈഡറുമൊന്നും കൊണ്ട് പോവണ്ട. ഞാന്‍ സ്ത്രൈണഭാവങ്ങളായ സാരിയുടുക്കല്, മുല്ലപ്പൂ ചൂടല്‍, പൊട്ട് തൊടല്, അണിഞ്ഞൊരുങ്ങല്, ഭക്തി, മക്കളെ പ്രസവിക്കല്‍, കരുണ, ക്ഷമ ഇവയെല്ലാം കാണിക്കും. അത്കൊണ്ട് ഞാന്‍ ഡിവൈഡറും കൊണ്ട് നടക്കണോ ഇന്ത്യയില്‍ മുഴുവന്‍? എനിക്ക് എന്റെ മകളെങ്കിലും ഒരു ഡിവൈഡറും കൊണ്ട് വഴിയിറങ്ങി നടന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല.
തെറ്റുകാരെ ഫോക്കസ് ചെയ്യാതെ അവരെ സൈക്കോ അനാലിസിസ് ചെയ്യാതെ ഇതൊക്കെ ഉപദ്രവിക്കപ്പെട്ടവരുടെ കുറ്റമാണെന്ന് പറയുന്നത് ഞാന്‍ നോക്കിയിട്ട് ഇന്ത്യയില്‍ മിക്കതും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ.
ഒരു ചെറിയ സൊല്യൂഷന്: എത്രയോ പബ്ലിക്ക് ഇന്ററസ്റ്റ് ആഡ്സു വരുന്നു ടിവിയില്‍. എയ്ഡ്സിനെതിരേയും മറ്റും. ഇതുപോലെയുള്ള കാര്യങ്ങള്‍ എല്ലാ സ്കൂളിലും കോളേജിലും പരസ്യ ബോര്‍ഡുകളും മറ്റും കൊണ്ട് വന്ന് അവബോധമുള്ളവരാക്കുക. ആണ്‍കുട്ടികള്‍ സ്വന്തം പെങ്ങളെ നോവിക്കുമ്പോള്‍ മാത്രമല്ല, മറ്റ് സ്ത്രീകളും വല്ലവരുടേയും പെങ്ങളാണെന്ന് കരുതി തീരുമാനിക്കുക, അറ്റ് ലീസ്റ്റ് കൂട്ടുകാര്‍ വിലസുമ്പോള്‍ ഞാനിതില്‍ ഇല്ല, ഇത് ശരിയല്ല എന്ന് പറയാനുള്ള തന്റേടം എങ്കിലും കാണിക്കുക. അല്ലാതെ ഒ, അവളെയല്ലേ എന്ന് അത് ആസ്വദിക്കാതിരിക്കുക. കാരണം അവരൊക്കെ തന്നെ പിന്നെ സ്വന്തം പെങ്ങളേയും തരം കിട്ടിയാല്‍ ഉപദ്രവിക്കും എന്നുള്ള മിനിമം ബോധം വേണം. ഇനി നിയമം വേണ്ടെങ്കില്‍....കൊക്കോകോള നിറുത്തി ഇളനീര് കുടിക്കാന്‍ ചെറുപ്പക്കാര്‍ ഒരുമിച്ച് അധ്വാനിച്ചിട്ടല്ലേ കേരളത്തില്‍ കോക്കിനെതിരെ ഇത്രയും പ്രചരണം ഉണ്ടായത്? അതുപോലെ ഇത്രയും ക്രൂരമായ കാര്യം ഇനിയും തുടര്‍ന്ന് കൊണ്ട് പോവാതെയിരിക്കാന്‍ കേരളത്തിലെ ചെറുപ്പക്കാര്‍ മാത്രം മനസ്സ് വെച്ചാല്‍ എങ്കിലും സാധിക്കും എന്ന് എനിക്കുറപ്പുണ്ട്.
ക്രിസ്ത്യാനികള്‍ക്കിടയില്‍ കുടുംബസ്വത്തിന്റെ ഒരു ഭാഗം എന്ന നിലയിലാണ് കെട്ടിച്ചുവിടുന്ന പെണ്ണിന് ധനം കൊടുത്തിരുന്നത്. അതു മാറി വന്നപ്പോള്‍ (സ്വാര്‍ത്ഥത കാരണം?) പിടിച്ചുവാങ്ങലായി. അത് പഴേ മട്ടീലേക്കു പോക്കാന്‍ വേണ്ടിയല്ലെ മേരി റോയ്ക്ക് കേസ് കൊടുക്കേണ്ടി വന്നത്?
മരുമക്കാത്തായത്തില്‍ സംബന്ധക്കാരന് ഒന്നും കൊടുക്കേണ്ട. കല്യാണം ഒരു ബാധ്യത അല്ലായിരുന്നു. ബഹുഭര്‍തൃത്വവും നിലവിലുണ്ടായിരുന്നു (എന്റെ “ശ്ലീലമെന്ത് അശ്ലീലമെന്ത്” പോസ്റ്റില്‍ തകഴി എഴുതിയ ഭാഗം ശ്രദ്ധിക്കുക). പെണ്ണുണ്ടാകുമ്പോള്‍ മുതല്‍ സ്വര്‍ണ്ണമോ ധനമോ കൂട്ടി വയ്ക്കേണ്ടിയും വന്നിരുന്നില്ല. എന്റെ അമ്മാവന്മാരാരും സ്ത്രീധനം വാങ്ങിയിട്ടീല്ല. (തെളിവിനു വേണ്ടീ പറഞ്ഞതാണേ)
അചിന്ത്യ:
ശരിയാണ്.
പെണ്ണിന്റെ ധൈര്യവും നിലപാടും പ്രതിരോധം സൃഷ്ടിയ്ക്കും. അവര്‍ക്കു നേരെ ടീസിങ്ങുമായി വരാന്‍ ഇച്ചിരെ പുളിക്കും.
എന്റെ അനുഭവം:
രണ്ടു കൊല്ലം മുന്‍പ് എന്റെ ടീനേജ് മകള്‍ ഒരു മലയാളം സീരിയലില്‍ പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കിളിരൂര്‍/അനഘ സംഭവത്തിനുശേഷം തന്നെ. ഒരു “ഡെയിഞ്ചറസ് സോണ്‍’ഇലേക്ക് സധൈര്യം ചെന്നു.ആരും ശല്യം ചെയ്യാന്‍ വന്നില്ല. കാരണം അമേരിക്കയില്‍ നിന്നു വന്നവരാണെന്നും തൊട്ടാല്‍ വെവരം അറിയുമെന്നും ഉള്ള അറിവല്ലെ? എന്നാല്‍ ദയനീയമായ ചില ചൂഷണങ്ങള്‍ കാണേണ്ടി വന്നു.ചാന്‍സു ചോദിച്ചു വരുന്ന പെണ്‍കുട്ടികളുടേയും മാതാപിതാക്കളുടേയും വിവരക്കേടും നിസ്സഹായതയാണുമാണ് ചൂഷണം ചെയ്യപ്പെടുന്നത്. ധൈര്യമുള്ള വേറൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂട്ടത്തില്‍.
മകള്‍ക്ക് ഒരു ലേഡീ ഡോക്ടറെ കാണേണ്ടിവന്നു. സീരിയലില്‍ അഭിനയിക്കാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍ ഉടനെ ഗര്‍ഭ പരിശോധന നടത്തി. ഞങ്ങള്‍ ചിരിച്ചു മടുത്തു. പക്ഷെ ഇതാണല്ലൊ പതിവ് എന്ന സത്യം ബാക്കി കിടന്നു!
എന്റെ മുകളിലെ കമന്റില്‍ ‘’തകഴി’ എന്നത് ‘തോപ്പില്‍ ഭാസി’ എന്നു വായിക്കണം.
ക്ഷമിക്കണം.
ഇഞ്ചിയ്ക്ക് ഞാന്‍ പറഞ്ഞേന്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല്യ.
പണ്ടൊരു കഥ കേട്ട്ണ്ട്. ബസ്സില്‍ വെച്ച് ഒരു സ്ത്രീടെ വസ്ത്രത്തിനകത്ത് തേള് കയറീ ത്രെ.അത് കടിക്കാനും തുടങ്ങി.എഴുനേറ്റു നിന്ന് അയ്യോ തേള് കയറീന്നും പറഞ്ഞ് വസ്ത്രം അഴിച്ചു മാറ്റാനൊ, ബസ്സില്‍ നിന്നും ഇറങ്ങാനോ മടിച്ച് (സ്ത്രീയല്ലേ) വേദന സഹിച്ചിരുന്ന സ്ത്രീ അവസാനം ബസ് നിര്‍ത്യേപ്പോ കൊഴഞ്ഞു വീണു മരിച്ചു .മരിച്ചാലും വേണ്ടില്ല്യാ, ഇതെങ്ങനെ പുറത്തു പറയും ന്ന് ആ ചേച്ചി വിചാരിച്ചില്ല്യേ. അതാണ് ഞാനുദ്ദേശിച്ച കപടസ്ത്രൈണത.നമ്മട്യൊക്കെ ഉള്ളില്‍ അടിച്ച് കയറ്റീരിക്കണ, പലപ്പഴും നമ്മക്കൊരു ഗുണോം ചെയ്യാത്ത ഒരു "ഗുണം"
സ്ത്രൈണത ന്നു വെച്ചാല്‍ സാരീം ഹാഫ് സാരീം ഉടുക്കലല്ല.കഷ്ടമേ.
സ്ത്രൈണത ഒരു ദോഷം ന്നും പറഞ്ഞിട്ടില്ല്യ.സ്വയം അലങ്കരിക്ക്യേം മക്കളെ പ്രസവിക്ക്യേം (ഇതിവടെ എപ്പോ പറഞ്ഞു?)ചെയ്യണതാണിവടത്തെ പ്രശ്നം ന്നും പറഞ്ഞിട്ടില്ല്യ.കേരളത്തില്‍ ഞാനടക്കം ഒട്ടുമിക്ക സ്ത്രീകളും സാരി തന്ന്യാ ഉടുക്കണെ; ഞാനൊഴിച്ച് ഒട്ടു മിക്ക സ്ത്രീകളും പ്രസവിച്ചിട്ടുമുണ്ട്. പക്ഷെ ആറ്റിറ്റ്യൂഡ് ന്ന് പറഞ്ഞിട്ടൊരു വസ്തുണ്ട്. സദിരന്‍ പറഞ്ഞപോലെ അതുള്ളവരടെ അടുത്ത് കളിച്ച് നോക്കാന്‍ ഒരിത്തിരി ശങ്ക ണ്ടാവും. സത്യം. അതിനു ജീന്‍സിടണ്ട. പലപ്പഴും ഒരു നോട്ടം മത്യാവും.
പിന്നെ എല്ലാത്തിനും അടീം തല്ലും . എന്നെ ആരും അനാവശ്യായി തൊടരുത്. ഈ പാഠം അവരൊക്കെ പഠിച്ചിട്ടെ , എല്ലാ പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കണ ആദര്‍ശരാഷ്ട്റം വന്നിട്ടേ ഞാന്‍ പുറത്തിറങ്ങൂ , അല്ലെങ്കി എനിക്ക് പ്രൊറ്റെക്ഷന് പൊലിസ് വേണം ?എനിക്ക് വയ്യ.
എന്റെ പൊന്നുമോളെ, നമ്മടെ നാട്ടിലു പെങ്കുട്ട്യോള്‍ടെ മേല്‍ ഓരോരുത്തന്മാര് കൈ വെയ്ക്കുമ്പോഴും പൊലിസ് വന്നിട്ട് സമാധാനം ണ്ടാക്കാം ന്ന് വെക്ക്യെ? എനിക്കിഷ്ടായി. എന്റെ മേലൊരുത്തന്‍ തൊട്ടാ, എന്റെ കൈ പൊങ്ങും. അത് നിയമം കയ്യിലെടുക്കലല്ല. റിഫ്ലക്സ് ആക്ഷനാ.അല്ലാണ്ടെ തിങ്ങി നിറഞ്ഞ് ബസ്സില്‍ പോലീസ് ചേച്ചീ ഓടിവരൂന്ന് കാത്ത് നിക്കേ? ഇതൊക്കെ പ്രായോഗികാണോ? അതിനു പകരം ബസ്സില്‍ത്തന്നെ എന്റെ ചിന്നു ഒന്ന് ബഹളം വെച്ചാ ബാക്കി കാര്യം അതിലുളവര്‍ നോക്കിക്കോളും. അങ്ങനെ രണ്ട് ബസ്സില്‍ ണ്ടായാ മൂന്നാമത്തെ ബസ്സില്‍ അവന് ഡീസന്റാവും. ഉറപ്പ്. അനുഭവാ.
ആണ്‍കുട്ടികള്‍ തനിക്കും അമ്മേം പെങ്ങലും ണ്ടേന്ന് ഒറ്ത്താല്‍ ഒക്കേം ശര്യാവും, അതാണ് ഏറ്റവും നല്ലത്? വളരെ ശര്യാണ്. പക്ഷെ ഇതൊരു പുത്യേ കണ്ടുപിടിത്തല്ലല്ലോ കുഞ്ഞി? "തനിക്കുമിലേടോ അമ്മേം പെങ്ങളും" എന്നുള്ള വാചകം ഒരു ക്ലീഷെ ആയിപ്പോയതറിഞ്ഞില്യേ ഇവടെ? ഈ വൃത്തികെട്ടവന്മാര്ക്ക് അമ്മേം പെങ്ങളും ണ്ടെന്ന് ഇനി ഒരു ബോധവല്‍ക്കരന പരിപാട്യോ?
മുതിരാ, മോള്‍ക്ക് പ്രെഗ്നന്‍സി റ്റെസ്റ്റ് നടത്ത്യേപ്പൊ മുതിരന് ചിരിച്ചു. പക്ഷെ ഇവടെള്‍ല ചില അച്ഛനമ്മമാര്‍ റിസള്‍ട്ട് വരണേന്റെ മുന്‍പെ തുടങ്ങും, "ആരാടീ...അവന് "ന്ന്.അതാണ് വ്യത്യാസം.
അയ്യോ നേരം വൈകി.
പോട്ടേട്ടോ
സ്നേഹം
പ്രിയ അചിന്ത്യ ടീച്ചറെ,
ടീച്ചറുടെ സംസാരം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.
കുട്ടിക്കാലം ഓര്‍ത്തുപോയി. ചിത്രകാരന്റെ അമ്മ ഒരു കളഭക്കുറി ചാര്‍ത്തിയാണ് ചിത്രകാരനേ സ്കൂളില്‍ വീടുക. കുറച്ചകലെയുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയാല്‍ അവിടത്തെ അമ്മ ചിത്രകാരന്റ് നെറുകയില്‍ രക്ത ചന്ദനംകൊണ്ട് ഒരു പൊട്ടുകൂടി തൊട്ടുതരും. നല്ല തണുപ്പാണ് .
മതൃത്വത്തിന്റെ സ്നേഹത്തിന്റെ ഒരിക്കലും മറക്കാത്ത ആ തണുപ്പ് അചിന്ത്യ ടീച്ചറുടെ വാക്കുകളില്‍ ചിത്രകാരന് അനുഭവപ്പെട്ടു.വളരെ നന്ദി.അമ്മയെ ഓര്‍മ്മിപ്പിച്ചതിന്.
അചിന്ത്യ ടീച്ചര്‍ പറയുന്ന അനുഭവ സാക്ഷ്യമാണ് സ്ത്രീ കരുത്താക്കേണ്ടത്.
കേരളത്തിലെ ആണിനായാലും പെണ്ണിനായാലും ആയിരത്തിലൊരളില് മാത്രം കണ്ടുവരുന്ന ഗുണ വിശേഷമാണ് ആത്മാഭിമാനം എന്നുള്ളത്.
ആ സാധനത്തിന്റെ അഭാവമാണ് നമ്മുടെ നാണം കുണുങ്ങലിന്റെ രഹസ്യം.
ഈ ആത്മാഭിമാനമുള്ളവര്‍ക്ക് ആണായാലും,പെണ്ണായാലും തന്റേടമുണ്ടാകും.കാര്യപ്രാപ്തിയും.
ബസ്സില്‍ വച്ച് ദ്രോഹിക്കപ്പെടുന്ന സ്ത്രീക്ക് കുറ്റവാളിയെ പെട്ടെന്ന് പിന്തിരിപ്പിക്കാനാകും.
ഒരു നോട്ടം തന്നെ സാധാരണ മതിയാകും... അതും ഏല്ക്കുന്നില്ലെങ്കില് “മാറിനിക്കെടോ” എന്ന് ആജ്ഞാപിക്കാം. രോഗം മൂര്‍ച്ചിച്ച കേസാണെങ്കില്‍ ഒച്ചവെക്കുന്നതും, ശാരീരികമായി തിരിച്ചു ദ്രോഹിക്കുന്നതും,പോലീസ് സഹായം ആവശ്യപ്പെടുന്നതും വരെ പരിഗണിക്കാന്‍ ... അവരുടെ ബുദ്ധി ആര്‍ക്കും പണയപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അവര്‍ക്കു സ്വമേഥയാ സാധിക്കുന്നതാണ്.
ഈ വിശേഷ ബുദ്ധിയില്ലാത്തവര്ക്കാണ് മുകളില്‍ പറഞ്ഞ പുറത്തുനിന്നുള്ള സഹായം ആവശ്യമായി വരുന്നത്.നമ്മുടെ സമൂഹത്തില്‍ അത്തരം ലജ്ജാശീലകളുടെ അംഗസംഖ്യ ഭൂരിപക്ഷമായതിനാല്‍ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രസക്തിയുണ്ട്.
നമ്മളില്‍ അനാവാശ്യ ലജ്ജാശീലം നിറക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിയാണ്. വിശ്വാസങ്ങളാണ്.
നമ്മുടെ ബോധത്തെ തടവിലിടാന്‍ പ്രപ്തമായ ആ വിശ്വാസ പ്രമാണങ്ങളെ കണ്ടെത്തി നശിപ്പിക്കുക മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം.
കേരളത്തില്‍ ഒരു കാലത്ത് സ്ത്രീയെ അടിമയായി മാത്രം പോറ്റിയിരുന്ന നംബൂതിരി സമുദായത്തെക്കുറിച്ച് ചിത്രകാരന് നേരത്തെ സൂചിപ്പിച്ചിരുന്നു.
ഒരു സിനിമാ പാട്ടു പുസ്തകം പോലുള്ള കവിതാ പുസ്തകത്തിന്റെ മാസ്മരിക ശക്തികൊണ്ടാണ് ആ ഭാഗ്യഹീനകളായിരുന്ന സ്ത്രീകളെ ബ്രഹ്മണ്യം തളച്ചിട്ടിരുന്നതെന്ന സത്യം ആരും കാണാതെ പോകുന്നത് എന്തുകോണ്ടാണെന്ന് ചിത്രകാരനെ അതിശയ്യിപ്പിക്കുന്നു.
ആ കവിതാ പുസ്തകത്തിന്റെ പേര് “ശീലാവതി”.
ബ്രാഹ്മണര്‍ തങ്ങളുടെ നിരവധി ഭാര്യമാരെ (പലപ്പോഴും ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്നിട്ടും,ഇഷ്ടമ്പോലെ പരസ്ത്രീഗമനം നടത്തുന്നത് പതിവാക്കിയിട്ടും)എങ്ങിനെ ചെമ്മിരിയാട്ടിന്‍ കൂട്ടം പോലെ നിയന്ത്രിച്ചു എന്ന് നമ്മുടെ ചരിത്ര കുതുകികള്‍ക്കും,സാമൂഹ്യ ശാസ്ത്രജ്ഞന്മാര്ക്കും വിഷയമാകാത്തതില് ചിത്രകാരന് ലജ്ജിക്കുന്നു.
ശീലവതി എന്ന പുസ്തകം രചിക്കപ്പെട്ടതുതന്നെ നമ്മുടെ സ്ത്രീകളെ അന്ത്ര്ജ്ജനങ്ങളാക്കുന്നതിനു വേണ്ടിയായിരുന്നു. സ്ത്രീബുദ്ധിയെ മയക്കിക്കിടത്താനുള്ള സോഫ്റ്റ് വെയര്‍ എന്നാണ് ആ പുസ്തകത്തെ ചിത്രകാരന് വിളിക്കുക.
സ്ത്രീയുടെ പാതിവൃത്യത്തെ മഹത്വവല്ക്കരിക്കുന്നതിനും, പുരുഷന്റെ പരസ്ത്രീ ഗമനത്തെ പതിവു ദിനചര്യയായി സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടി രചിക്കപ്പെട്ട ഈ മനോഹര വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണ പുതുതായി വാങ്ങുക എന്നത് പോലും നമ്മുടെ നംബൂതിരി സ്ത്രീകളുടെ അഭിലാഷമായിരുന്നു. രാമായണവും ശീലവതിയുമല്ലാതെ മറ്റൊരു പുസ്തകവും വായിക്കാന്‍ അനുവാദമില്ലാതിരുന്ന സ്ത്രീകള്‍ ലോകത്തെ കണ്ടിരുന്നത് ശീലാവതിയിലെ പാതിവൃത്യത്തിന്റെ മകുടോദാഹരണമായ നായിക ശീലാവതിയുടെ കണ്ണൂകളിലൂടെ മാത്രമായിരുന്നു.
(ആ പുസ്തകം കയ്യിലുള്ളവര്‍ ദയവായി ഈ ബ്ലൊഗില്‍ പകര്‍ത്തിയിട്ട് ചര്‍ച്ചചെയ്യണമെന്ന് മഹനീയമായ ഈ പൊസ്റ്റിന്റെ ലക്ഷ്യത്തെ ഓര്‍ത്തുകോണ്ട് ചിത്രകാരന് അഭ്യര്‍ത്ഥിക്കുന്നു.)
ശീലാവതിയുടെ ഭര്‍ത്താവ് ,തോന്നിവാസിയായ ഒരു ബ്രഹ്മണ മുനിയായിരുന്നു. അക്കാലത്ത് ഏറ്റവും വെറുക്കപ്പെട്ട കുഷ്ടരോഗ ബാധിതനായിരുന്ന ഭര്‍ത്താവിന് സ്വന്തം ദിനചര്യകള്‍ അനുഷ്ടിക്കാനുള്ള അനങ്ങാനുള്ള കഴിവുപോലും ഇല്ലാതിരുന്നിട്ടും ... കക്ഷിയുടെ ആഗ്രഹങ്ങളും ,ഭര്‍ത്സനങ്ങളും ആ സ്ത്രീ ഒരു അടിമകണക്കെ സസന്തോഷം അനുഭവിച്ചു. ഇയ്യാളുടെ ശാപമേല്ക്കാതെ ജന്മം ജീവിച്ചു തീര്‍ത്താല്‍ മാത്രമേ മോക്ഷം ലഭിക്കു. കുഷ്ടരോഗിയായ ഭര്‍ത്താവിന്റെ ഉച്ചിഷ്ടൈലയില് മാത്രം ഭക്ഷണം കാഴിക്കാന്‍ അനുവധിക്കപ്പെട്ട ശീലാവതിക്ക് ഒരു ദിവസം ചോറുണ്ണുംബോള് ഭര്‍ത്താവിന്റെ മുറിഞ്ഞുവീണ ഒരു വിരല്‍ കയ്യില്‍ തടഞ്ഞു . ഭക്തിപൂര്‍വ്വം ആ വിരള് മാറ്റിവച്ച് ശീലാവതി ഭക്ഷണം പൂര്‍ത്തിയാക്കി.
സ്വയം നടക്കാനോ ഇരിക്കാനോ വയ്യാത്ത ഈ ബ്രഹ്മണ ഭര്‍ത്താവിനെ തലയില്‍ ചുമന്ന് സ്ഥലത്തെ വേശ്യഗൃഹത്തിലേക്കു കൊണ്ടുപോകുന്ന പതിവൃതരോഗം ബാധിച്ച ശീലാവതിയെയും, നമുക്കു കാണാം.
“ഉഗ്രതപസ്സ്”എന്ന ഈ ഭര്‍ത്താവിനെയും കൊണ്ട് വേശ്യ ഗൃഹത്തിലേക്കുള്ള വഴിയില്‍ ഒരു മഹര്‍ഷിയുടെ കാലില്‍ അറിയാതെ ചവിട്ടി നാളെ സൂര്യനുദിക്കും മുന്‍പ് നീ വിധവയാകുമെന്ന ശാപമേല്ക്കേണ്ടി വന്ന ശീലാവതി ... തന്റെ ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായി അപ്പോള്‍ തന്നെ ഘോര തപസ്സ് ആരംഭിക്കുകയും, സൂര്യോദയം സ്തഭിച്ചുപോയതിനാല് ദേവന്മാര് ഓടിയെത്തി വൃദ്ധനും, രോഗിയും,ആയ ഭര്‍ത്താവിന് യൌവ്വനവും ആരോഗ്യവും വരമായി നല്കി പ്രശ്നം പരിഹരിച്ചു എന്നാണ് ശീലാവതിയുടെ കഥ.
ഈ കഥയൂണ്ടാക്കിയ സാംസ്കാരിക വിഷത്തിന്റെ അനന്തര ഫലങ്ങളിലാണ് മലയാളിയുടെ സ്ത്രീ ചിന്തകള്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1500 വര്‍ഷക്കാലം ബ്രഹ്മണ സ്ത്രീകളെ അടിമയാക്കി നിര്‍ത്തിയ ഈ കവിതാപുസ്തകത്തില്‍ നിന്നും സ്ത്രീ മോചനം നേടിയിട്ടു കേവലം60 കൊല്ലമായിട്ടേയുള്ളു.
പ്രിയ വനജയ്ക്ക് സ്വാഗതം
'പോസ്റ്റുമായി ഇതിന് ബന്ധമൊന്നുമില്ലെങ്കില്‍ ക്ഷമിക്കുക' വനജയുടെ ഈ വിഷമം തികച്ചും അസ്ഥാനത്താണ്.കാരണം വനജയുടെ കമന്റ് ഈ പോസ്റ്റുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. വളരെ വിലപ്പെട്ട കമന്റ്.
ഉദാഹരണങ്ങള്‍:
“ ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ അവരെ (പുരുഷനെ)കുറ്റം പറഞിട്ട് കാര്യമില്ല, അറിവു വച്ചു തുടങ്ങുന്ന കാലം മുതല്ക്കേ വീട്ടില്‍ നിന്നും, സമൂഹത്തില്‍ നിന്നും പുരുഷനായാല്‍ ഇങനെയൊക്കെയാണ്, അല്ലെങ്കില്‍ ഇങനൊക്കെ വേണം എന്ന തരത്തിലുള്ള് ഒരു വിഷം കുത്തിവച്ചു വിടുന്നുണ്ട്. പെണ്‍കുട്ടികളോടാണെങ്കില്‍ ഓ, ആണ്കുട്ടികളങനൊക്കെ ചെയ്യും നീയങു സഹിച്ചോണം എന്ന വിഷവും. ഇത് എത്ര വളര്‍ന്നാലും വിദ്യാഭ്യാസം നേടിയാലും അവന്റെ/അവളുടെ മനസ്സില്‍ അതേപോലെ കിടക്കുകയും ചെയ്യും“
ഇത് ഈ പോസ്റ്റു കൈകാര്യം ചെയ്യുന്ന പ്രശ്നത്തില്‍ സംസ്കാരത്തിന്റെ റോളിനെ ശരി വയ്ക്കുന്നു.
'സാഹചര്യവും ചുറ്റുപാടുമാണ് പലരേയും തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു പറയാറുണ്ട്‘.
അതായത് ശരിയായ സംസ്ക്കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരില്‍ വീണ്ടും സാഹചര്യത്തിന്റെ തെറ്റായ പ്രേരണകള്‍.
'അപ്പോള്‍ നാം കുട്ടികള്‍ക്ക് ശരിതെറ്റുകള്‍ എങനെ , ഏതു രീതിയില്‍ പറഞ് കൊടുക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.തെറ്റുചെയ്യാതിരിക്കുന്നത് അവനവനു വേണ്ടിയാണെന്നും മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടീയായിരിക്കരുതെന്നും കുട്ടികളെ പറഞു മനസ്സിലാക്കണം'
അതായത്, തെറ്റായ സാംസ്കാരിക-സാമൂഹ്യ ചുറ്റുപാടുകള്‍, കുട്ടികളില്‍ തെറ്റായ സ്വഭാവ രൂപീകരണം ഉണ്ടാക്കുന്നു.
'പണം, പദവി,അംഗീകാരം എന്നിങനെയെന്തും അര്‍ഹരല്ലാത്തവരുടെ കൈയ്യില്‍ കിട്ടിയാല്‍ ദോഷമെ സംഭവിക്കൂ'.
അതെ, ഇതു സ്തീയുടെയോ പുരുഷന്റെയോ പ്രശ്നമായി വേര്‍തിരിയ്ക്കാന്‍ പറ്റില്ല. തെറ്റ് എവിടെയുണ്ടോ അവിടെയാണ് പരിഹാരം കാണാന്‍ നോാക്കേണ്ടത്.
'ഇതു വായിക്കുന്ന ഓരോ അച്ഛനോടും അമ്മയോടും...’
മക്കളുള്ളതോ/ഇല്ലാത്തതോ/ഭാവിയില്‍ മാതാ പിതാക്കാളാകുന്നവുടെയോ അതു വഴി സമൂഹത്തിന്റെ മൊത്തം വ്യാകുലതയാണ് വനജ ഇവിടെ വെളിവാക്കുന്നത്.അത്, ഈ പ്രശ്നത്തിന്റെ മുഖത്ത് നിസഹായരായി നോക്കി നില്‍ക്കാതെ ശാശ്വതമായ ഒരു പരിഹാരത്തിന് നമ്മള് ഒന്നടങ്കം ശ്രമിയ്ക്കേണ്ടതിന്റെ ആവശ്യത്തെ അതി ശക്തമായി വെളിപ്പെടുത്തുന്നു.
ഓ ടോ ആയി എഴുതിയത് ഈ കോസിനോടുള്ള വ്യക്തിപ്രരമായ commitment നേ കാണിയ്ക്കുന്നു. ഈ വ്യക്തിപരമായ commitment സാമൂഹ്യതലത്തില്‍ വ്യാപിപ്പിയ്ക്കുക എന്നുള്ളതാണ് നമ്മുടെ ആവശ്യം. അതെങ്ങനെ വേണമെന്ന് നമുക്ക് ഒരുമിച്ചു നിന്ന് തീരുമാനിയ്ക്കണം.
ഇത്തരം ആശയങ്ങള്‍ അടച്ചു മൂടിക്കെട്ടി വയ്ക്കാതെ പൂറത്തുകോണ്ടു വരൂ ഇനിയും ഇനിയും.
ദില്‍ബസുരന്‍ തമ്പീ സ്വാഗതം
ആശങ്ക മനസിലാക്കുന്നു. എന്നുവിചാരിച്ച്,“ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല എന്നര്‍ത്ഥം“, ഇത്രമാത്രം നെഗറ്റീവ് ആകാതിരിയ്ക്കൂ.
ഇങ്ങനെ അങ്ങു നുള്ളി എടുത്തുകളയാന്‍ പറ്റുമെങ്കില്‍ അതെന്നേ ആരെങ്കിലും ചെയ്തേനേ.
we need positive energy especially from youngsters like you.
പ്രിയ ഇഞ്ചീ വീണ്ടും വന്നതില്‍ സന്തോഷം.
ഇഞ്ചിയുടെ പ്രധാനപ്പെട്ട രെണ്ട് ചിന്തകള്‍:
1'അമ്മമ്മാര് ആണ്മക്കളെ നേരെ ചൊവ്വേ വളര്ത്താഞ്ഞിട്ടാണ് - സ്ഥിരം കേള്‍ക്കുന്നതാണ് ഇത്'
2 ‘അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്‘
അമ്മമാരെ കുറ്റം പറയുകയോ അതുവഴി, കുറ്റവാളിയ്ക്കു കടന്നുകളയാന്‍ പഴുതുണ്ടാക്കുകയോ അല്ല.
എന്റെ പോസ്റ്റിലും, അചിന്ത്യ, വനജ, ചിത്രകാരന്, നളന്,എതിരന്‍, വാക്കാരി, ദേവന്,പരാജിതന്, (ബക്കി ആരയെങ്കിലും വീട്ടുപോയിട്ടുണ്ടെങ്കില് കൂട്ടിച്ചേര്‍ക്കാം)തുടങ്ങിയവര്‍ സംസ്കാരത്തിന്റെ തെറ്റായ പ്രേരണകളേക്കുറിച്ചു പല അളവില്‍ പറയുന്നുണ്ട്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, സംസ്കാരത്തിന്റെ സന്ദേശവാഹകരാണ് മാതാപിതാക്കളും സമൂഹവും. സംസ്കാരത്തെ നിരൂപണാത്മകമായി നോക്കിക്കാണുന്നില്ലെന്നോ, അതിനെ പലേ മിധ്യാകാരണങ്ങളാല് ഭയക്കുന്നതോ ആണ് മാതാപിതാക്കള്‍ ചെയ്യുന്നത്. അല്ലാതെ ഇവര്‍ മനപൂര്‍വം തെറ്റുചെയ്യുന്നു എന്നല്ല വിവക്ഷ.
ഇ സംസ്കാരം തന്നെയല്ലേ, ഇഞ്ചി ഈ താഴെപ്പറയുന്ന വാചക്ത്തില് പറയുന്നത.
‘നമ്മുടെയൊക്കെ ഉള്ളില്‍ രൂഡമൂലമായിരിക്കുന്ന എത്ര തേച്ചാലും മാറാത്ത കാട്ട് നീതി ടയ്പ്പ് ചിന്താഗതികളുണ്ട്. അതുകൊണ്ട് നിയമം നമ്മള്ക്കിഷ്ടമല്ല‘.
ഇതു പ്രിമിറ്റീവ ആയ കാട്ടു നീതിയല്ല നമ്മുടെ സംസ്കാരത്തിന്റ് പ്രേരണകളാണ്.
സ്തീയെ നിസ്സാരവല്ക്കരിയ്ക്കുക എന്ന സംസ്കാരത്തിന്റെ പ്രേരണ അതാണു കാരണം, പെണ്ണു പരാതിക്കാരിയാകുമ്പോള്, അവളെ ഒന്നു നോക്കി രസിയ്ക്കാന് അവള് പുരുഷനുവേണ്ടി സൃഷ്ടിയ്ക്കപ്പെട്ടവളാണ് എന്ന പോലീസുകാരന്റെ ഉപബോധം.
“ഞാന്‍ സ്ത്രൈണഭാവങ്ങളായ സാരിയുടുക്കല്, മുല്ലപ്പൂ ചൂടല്‍, പൊട്ട് തൊടല്, അണിഞ്ഞൊരുങ്ങല്, ഭക്തി, മക്കളെ പ്രസവിക്കല്‍, കരുണ, ക്ഷമ ഇവയെല്ലാം കാണിക്കും. അത്കൊണ്ട് ഞാന്‍ ഡിവൈഡറും കൊണ്ട് നടക്കണോ ഇന്ത്യയില്‍ മുഴുവന്‍? എനിക്ക് എന്റെ മകളെങ്കിലും ഒരു ഡിവൈഡറും കൊണ്ട് വഴിയിറങ്ങി നടന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല“
സ്വന്തം വസ്ത്രധാരണയിലൂടെ, ഒരുക്കത്തിലൂടെ സ്വന്തം വ്യക്തിത്വം കാണിയ്ക്കുക, അതാണിവിടെ സ്ത്രീ ചെയ്യുന്നത്.
എന്നാല്‍ മുകളില്‍ പറഞ്ഞആണ്കൂട്ടര് അവള് വേഷന്ം കെട്ടുന്നത് എനിയ്ക്കു വേണ്ടിയാണ് എന്നു വിശ്വസിയ്ക്കും.
പരാജിതന്റെ കമന്റില്‍ ഞാന്‍ ‘പുരുഷസൃഷ്ടിയാണ്‘ എന്നു വിശ്വസിയ്ക്കുന്ന സ്തീയുടെ ഭാവത്തെക്കുറിച്ചു പറയുന്നൂണ്ട്. അങ്ങനെ വിശ്വസിയ്കുന്നവര്‍ ഞാന്‍ വേഷം കെട്ടുന്നത് പുരുഷനു വേണ്ടിയാണ് എന്നു ചിന്തിയ്ക്കു.
സ്തീത്വത്തിന് ഈ രണ്ട് വശങ്ങളുണ്ട് എന്നുള്ളതു സത്യമല്ലേ? ഈ രണ്ടു ഭാവങ്ങളേക്കുറിച്ചും അചിന്ത്യ തന്റെ അനുഭവത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതൊക്കെ ഈ പ്രശ്നത്തിന്റെ വൈവിധുമാര്ന്ന മുഖങ്ങളാണ്.
‘തെറ്റുകാരെ ഫോക്കസ് ചെയ്യാതെ അവരെ സൈക്കോ അനാലിസിസ് ചെയ്യാതെ ഇതൊക്കെ ഉപദ്രവിക്കപ്പെട്ടവരുടെ കുറ്റമാണെന്ന് പറയുന്നത് ഞാന്‍ നോക്കിയിട്ട് ഇന്ത്യയില്‍ മിക്കതും സ്ത്രീകളുടെ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ‘
ഈ സൈക്കോ അനാലിസിസ് ഈ പ്രശ്നത്തിന്റെ യധാര്ഥകാരണങ്ങള് തേടുന്നവര്‍ക്ക് ഒഴിച്ചു കൂടാന്‍ പാടില്ലാത്തവയാണ്.
അതായത് നമുക്കറിയാം നമ്മുടെ സമൂഹത്തിലെ ഒരു പ്രശ്നം ഉണ്ടെന്ന്. പക്ഷെ വക്കാരി പറയുന്നതുപോലെ അതിനെ ഒരു സൈന്റിഫിക്-റിസേര്‍ച്ചു തലത്തിലേക്കു കൊണ്ടു വന്നു സ്ഥാപിയ്കാണമെങ്കില് ചില പ്രൊസസുകള്‍ ഉണ്ട്.
ആദ്യമായി we have to define the problem. അതിനു മുന്‍പായി അതിന്റെ പശ്ചാത്തലത്തിലേക്കിറങ്ങി അനേഷിയ്ക്കണം (development of the theme). ആ സ്റ്റേജിലാണ് നമ്മള് ഇപ്പോള്‍.
‘ആണ്‍കുട്ടികള്‍ സ്വന്തം പെങ്ങളെ നോവിക്കുമ്പോള്‍ മാത്രമല്ല, മറ്റ് സ്ത്രീകളും വല്ലവരുടേയും പെങ്ങളാണെന്ന് കരുതി തീരുമാനിക്കുക, അറ്റ് ലീസ്റ്റ് കൂട്ടുകാര്‍ വിലസുമ്പോള്‍ ഞാനിതില്‍ ഇല്ല, ഇത് ശരിയല്ല എന്ന് പറയാനുള്ള തന്റേടം എങ്കിലും കാണിക്കുക‘
ഇന്നത്തെ സാഹചര്യത്തില്‍ ഇതു സാദ്ധ്യമാകുന്നില്ല. ഇതാണ് നമ്മുടെ ലക്ഷ്യം.
ചിതകാരന്റെ ഒടുവിലത്തെ കമന്റു നോക്കുക. ഒരു ചെറിയ പുസ്തകം അതിലെ ആശയം ബ്രാഹണസ്തീകളില് വരുത്തി വച്ച മിദ്ധ്യാധാരണകളും, അത് അവരില്‍ medidate ചെയ്ത സ്വാഭാവങ്ങളും. ക്രമേണ അതു ബ്രാഹ്മണസ്തീകളില് മാത്രമല്ല, കേരളത്തിലെ സകല സ്ത്രീകളിലും ഒരു mediating tool ആയി പ്രവര്‍ത്തിച്ചു. ഇന്നും കാര്യമായ മാറ്റമില്ല.
ആനി ബെസന്റിന്റെ theosophical society യുടെ നവോധാനപ്രസ്ഥാനമാണ് ബ്രഹമണസ്തികളെയും പുരുഷന്മാരെയും ഈ നിലയിലാക്കിയത്.(അവിടെയും നവോധാനം ബ്രാഹമണനു മാത്രം മതി എന്ന വിവേചനം അവര്‍ കാട്ടി)
പക്ഷെ ഒരു സാാമൂഹ്യ നവോധാനം കേരളത്തിനുണ്ടാവണം. അതാണിവിടുത്തെ ലക്ഷ്യം.
എനിയ്ക്കറിയാവുന്നതൊക്കെ ഞാന്‍ പറഞ്ഞു ഇഞ്ചി. കൂടുതല്‍ അറിയാവുന്നവര്‍ ഇനിയും എഴുതുക.
ഒരു quickfix solution ഉണ്ടാവില്ല ഇഞ്ചീ. അതല്ല എന്റെ പൊസ്റ്റിന്റെ ലക്ഷ്യവും.
""തെറ്റ് തെറ്റ് ചെയ്യുന്നവരുടെ മാത്രം കുറ്റമാണ് . അല്ലാതെ അവന്റെ അമ്മേടേയൊ അപ്പന്റേയൊ അല്ല. അങ്ങിനെ പറയുന്നതു വഴി തെറ്റുചെയ്തവര്‍ക്ക് രക്ഷപ്പെടാന്‍ കൂടുതല്‍ പഴുതുക്കള്‍ സൃഷ്ടിക്കുകയാണ് നമ്മള്.""
ഒരു നാലഞ്ചു കൊല്ലം മുന്‍പു വരെ ഞാനും ഇങനൊക്കെതന്നെയാണ് പരഞിരുന്നത്. അന്ന് അതാണ്` ശരിയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നെ കാരണങള്‍ തിരയാന്‍ ഠുടങിയപ്പോളാണ് കുറച്ചു സത്യങള്‍ മനസ്സിലായത്.
കുറ്റക്കാര്‍ ആര് ഉന്നുള്ളതല്ല ഇവിടെ പ്രശ്നം . ഈ പ്രവണതകള്‍ എങനെയുണ്ടാവുന്നു എന്നതിനുള്ള കാരണമാണ്. രോഗ കാരണം അറിഞിട്ടു വ്വേണമല്ലോ ചികിത്സ തീരുമാനിക്കന്‍.
ഒരു കുട്ടിയും തെറ്റുകാരായി ജനിക്കുന്നില്ല. എന്നു വച്ചാല്‍ ബൊര്ന് ക്രിമിനത്സ് കോട്യിലൊന്നൊ വല്ലൊം കാണുമായിരിക്കും. ഒരു പക്ഷേ എന്റെ അച്ഛനും, ഭര്‍ത്താവുമുള്‍പ്പെടെ ഭൂരിപക്ഷം വരുന്ന പുരുഷന്നാരും പിന്നെ ഇങനൊക്കെയായത് എന്തു കൊണ്ട്? തെറ്റുകാരനായി ജനിക്കാത്ത ഒരു കുട്ടി തെറ്റു ചുയ്യുന്നതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാവുമല്ലോ? ആ കാരണം തേടി പോയാല്‍ നാം എവിടെ ചെന്നെത്തും?
മാതാപിതാക്കളല്ല തെറ്റുകാരെങ്കില്‍ പിന്നാര്? സഹൂഹം. പക്ഷേ സമൂഹത്തില്‍ ഈ കാര്യങള് വന്നതെങനെ? സമൂഹം എന്നു പറഞാല്‍ എന്താണ്? പല കുടുമ്പങള് ചേരുന്നത്. ഒരുവന്റെ അടിസ്ഥാന സ്വഭാവം രൂപപ്പെടുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. പിന്നീട് എന്തെങ്കിലും കണ്ടും കേട്ടും ഒക്കെ അത് മാറി പോകുന്നുവെങ്കില്‍ താഴേ എന്തെങ്കിലുന്മൊക്കെ പിശക് പറ്റിയിട്ടുണ്ടെന്നര്ഥം.
നാം ഒരു വീടുണ്ടാക്കുന്നുവെന്നിരിക്കട്ടെ. അത് (അടിത്തറയാണേറ്റവും പ്രധാനം)ഏതു മഴയും കാറ്റുന്ം വന്നാലും അതിനെ പ്രധിരോധിക്കാണം എന്ന നിലയില്‍ നല്ല സിമന്റും, കമ്പിയും നല്ല ആശാരിയേയുമൊക്കെ വച്ചാണ് നാം ചെയ്യുന്നത്. ഇവിടെ ഈ കാര്യങളൊക്കെ തിരഞെടുക്കുന്നത് നാം തന്നെ യാണ്. അങനെ പണിത ഒരു വീട് ഏതു കാറ്റു വന്നാലും കുഴപ്പമില്ലാതെനില്ക്കും. നേരെ മറിച്ചാണെങ്കിലോ? ഇവിടെ നമ്മുടെ കുട്ടികളുടെ സ്വഭാവമെന്ന വീട് രൂപപ്പെടുത്തുന്ന ആശാരിമാര് (ഇവിടെയാണ് പാരമ്പര്യമെന്ന മൂത്താശാരിയുടെ റോള്‍.) നമ്മള് തന്നെയാണ്`. പിന്നീടാണ് അവന് സമൂഹമെന്ന കാറ്റിലേക്കും മഴയിലേക്കുമൊക്കെ പോകുന്നത്. അത് ഞാന്‍ എന്റെ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നാം അറിഞുകൊണ്ടു ചെയ്യുന്നതായിരിക്കില്ല..കുട്ടികള്‍ ചെറുതായിരിക്കുമ്പോല് നാം മുതിര്‍ന്നവര്‍ തമ്മില്‍ പറയുന്ന ചെറിയ തമാശകള്‍ പോലും അവര്‍ ശ്രദ്ധിക്കുന്നുണ്ടാവും. കള്ളടിക്കാനും കമണ്ടടിക്കനുമൊന്നും നാം പറഞു കൊടുക്കില്ല. സത്യം. പക്ഷേ അതറിഞു കഴിഞാന് ഓ അവനാണല്ലേ അങനൊക്കെ കാണും എന്ന ഒരു നിസംഗതതന്നെയാണ് ഇപ്പോഴും ഭൂരിപക്സ്കത്തിനും. അത് തെറ്റാവര്ത്തിക്കപ്പെടാന് കാരണമാകുകയും, പിന്നീട് തിരുത്താന്‍ വയ്യാത്ത വിധം ഒരു ശീലമായി തീരുകയും ചെയ്യും.
ഇവിടെയാണ് അപമാനിക്കപ്പെടുന്നത സ്ത്രീയല്ല, മറിച്ച് തെറ്റുചെയ്തവനും അവന്റെ മാതാപിതാക്കളുമാണെന്നതിന്റെ പറഞതിന്റെ പ്രസക്തി. തന്റെ മകന്/മകള്‍ IAS (ഉദാ. മാത്രം) നേടിയാല്‍ അത് അഭിമാനമായി കാണുന്ന മാതാപിതാക്കളും ബന്ധുക്കളും , ഒരുവന് (എത്ര വല്യവനായാലും) ഇങനെയുള്ള സ്വഭാവ വൈകല്യം കാണിച്ചാന് അത് അവര്‍ക്ക് അപമാനമായി കാണാനും തയാറാവണം.IAS കിട്ടുമ്പോല്‍ നീയെന്റെ അഭിമാനമാടാ എന്നു പറയുന്ന ആര്‍ജവം വൃത്തികേടുകള്‍ കാണിക്കുമ്പോള്‍ നീയെനിക്ക് അപമാനമാണ്, അല്ലെങ്കില്‍ നീ ഞങളെയാണ് അപമാനിച്ചത് എന്നു പറയാനും കാണിക്കണം.സ്വന്തം അച്ചനേയും അമ്മയേയും പറഞാല്‍ ആര്‍ക്കും കൊള്ളും.അത്ര്യെങ്കിലും മൂല്യബൊധം നമ്മില്‍ ബാക്കിയുണ്ട്.
അനുകൂല സാഹചര്യം വരുമ്പോല്‍ തെറ്റുചെയ്യും എന്ന ഒരു ഫാക്റ്റര്‍ ഇപ്പോഴത്തെ തലമുറയിലുല്ല്ലതു കൊണ്ട് അചിന്ത്യചേചി പറഞ പോലെ പെണ്‍കുട്ടികളുടെ ആറ്റിടുഡും വളരെ പ്രധാനമാണ്. ഇഞ്ചി പറഞ പോലെ കോമ്പസ്സും ഡിവൈഡറും ആവശ്യമുണ്ടായിരിക്കാം. നാളത്തെ പെണ്‍കുട്ടിക്ക് ഇതൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ പറ്റും. നാം മമ്മുടെ ആണ്‍കുട്ടികളെ അനുകൂല സാഹചര്യത്തില്‍ തെറ്റു ചെയ്യുന്നവരായി വളരാതിരിക്കാന്‍ വേണ്ടതു ചെയ്യുക.
പിന്നെ, അമ്മപെങള് ഫാക്ടര്‍, ഇക്കാര്യം ഒരുവണ്ടെ അമ്മയും പെങളും തന്നെ അവനെ പറഞു മനസ്സിലാക്കട്ടെ. വേറാരെങ്കിലും പറയുന്നതിനേക്കാളും ഇഫെക്റ്റ് ഉണ്ടാവും.
പിന്നേം ഓടൊ.#3
പിന്നേം വെത്തിപരം
ഞാന്‍ ബിയെഡ്ഡിന് പഠിക്കുന്ന സമയത്താണ് സൂര്യനെല്ലി വിവാദം. അന്ന് MALE CLASSMATES ആ കുട്ടിയേയും കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. അവരോട് മണിക്കൂറുകളോളം ഒറ്റയ്ക്ക് ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷേ 15 വയസ്സു കാലത്തെ എന്റെ മനോനിലയുമായി തട്ടിച്ചുനോക്കിയപ്പോള്‍ ഈ കുട്ടി ഇങനെയൊരു കുടുക്കില്‍ എങനെ അകപ്പെട്ടു എന്നത് എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു, അവരോട് ഞാന്‍ അത് പറഞിരുന്നില്ലെങ്കിലും. ആ ഒരു പ്രായത്തില്‍ ഒരിക്കലും എന്തൊക്കെ സാഹചര്യമുണ്ടായാലും ഞാന്‍ അങനെയൊരു പ്രശ്നത്തില്‍ ചെന്നു ചാടില്ലെന്ന് എനിക്ക് ഊറപ്പാണ്.
ഇതുകൊണ്ടാണ് സാഹചര്യം കൊണ്ടാണ് തെറ്റുകള്‍ ചെയ്യുന്നത് (തെറ്റുകള്‍ക്ക് വിധേയ്യ/വിധേയന് ആവുകയെന്നല്ല ഉദ്ദേസിച്ചത്) എന്നുള്ളത് എനിക്ക് മനസ്സിലാവാത്തത്. എന്തൊക്കെ സാഹചര്യം ഉണ്ടായാലും ഇങനെയുള്ള കാര്യങള് ഞാന്‍ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. (Thanks to my parents)
ഓടൊ.#4
മുകളില്‍ പറഞിരിക്കുന്ന കാര്യങള്ക്ക് എന്റെ പരിമിതമായ അറിവിന്റേയും അനുഭവത്തിന്റെയും ,ചിന്താശക്തിയുടെയും പിന്‍ബലം മാത്രമാണുള്ളത്. ഇതാണ് അള്മ്മേറ്റായി ശരി എന്ന് ഒരു ധാരണയുമില്ല.( ഞാന്‍ IAS നു പഠിക്കുന്നില്ല. അതുകൊണ്ട് ഇങനൊക്കെ പറയാമല്ലോ,അല്ലേ)
എനിക്കു വട്ടായി, നിങള്‍ക്കോ.
ഞാന്‍ ഊളന്പാറയിലേക്കാ..വട്ടു മാറിയാല്‍ തിരിച്ചു വരാം. അയ്യോ ക്രിക്കറ്റ് മാച്ചു തുടങാറായി, അല്ലെങ്കില്‍ അതു കണ്ടിട്ടു പോകാം.. ഈശ്വരാ വട്ടു കൂടുമോ ???
അചിന്ത്യ പറയുന്നതൊക്കെ എനിക്ക് നല്ലവണ്ണം മനസ്സിലായി. പക്ഷെ ഞാന്‍ പറഞ്ഞത് മനസ്സിലായോ എന്നൊരു ശങ്ക. അതുകൊണ്ട് ഒന്നു കൂടെ പറയാം. ഞാനും വനജയും അചിന്ത്യയും മാവേലി കേരളവും ഒക്കെ പറയുന്നത് ഒരേ കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ പല പെര്സ്പേക്റ്റീവ് എന്നേയുള്ളൂ.
പക്ഷെ സൊല്യൂഷന് എനിക്കിതിന്റെ കൂടുതല്‍ പ്രാക്റ്റിക്കാലിറ്റിയാണ്. നോക്കൂ, മിനുട്ടിനു മിനുട്ടിനു പോലീസിനെ വിളിക്കണം എന്നൊക്കെ കരുതാന്‍ ഞാന്‍ മണ്ടിയല്ല. അങ്ങിനെ എല്ലാ സെക്കന്റും പോലീസിനെ വിളിക്കണെമെന്ന് കരുതാന്‍ വീ ആര് നോട്ട് ലിവിങ്ങ് ഇന്‍ എ പൊലീസ് സ്റ്റേറ്റ്. പക്ഷെ അത് തരുന്ന കോണ്‍ഫിഡന്‍സ് എന്നാണ് ഉദ്ദേശിച്ചത്
....അത് ഒന്ന് ആലോചിക്കൂ..
ഇതിന്റെ മറ്റൊരുദാഹരണം എനിക്ക് റാഗിംഗ് ആണ്. പ്രൊഫഷണല്‍ കോളേജുകളില്‍ സ്പ്രെഡ് ചെയ്തിരുന്ന തികച്ചും വൃത്തികെട്ട ഒരാനാചാരം. മുന്‍പൊരിക്കല്‍ 'ഞാന്‍' എന്ന ബ്ലോഗറുടെ പോസ്റ്റില്‍ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. അതുപോലെയൊരു സോഷ്യല്‍ ഈവിളാണിതും. കാലാകാലങ്ങളായി ഇന്ത്യയില്‍ മാത്രം കൊണ്ട് നടന്ന ഒരു സോഷ്യല്‍ ഈവിള്‍ എങ്ങിനെ ഇപ്പോള്‍ 90% കാലായലങ്ങളില് നിന്ന് തുടച്ച് മാറ്റപ്പെട്ടു? പുതിയതായി പ്രൊഫഷണല്‍ കോളേജിലും മറ്റും ചേരുന്ന കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു ഇതിപ്പോള്‍ അധികം ഇല്ല എന്ന്. എങ്ങിനെ അത് നമ്മള്‍ക്ക് സാധിച്ചു എന്ന് ആലോചിച്ചിട്ട് കര്‍ശനമായ നിയമവും ജാഗരൂകരായ അദ്ധ്യാപകരും കുട്ടികളും കാരണമാണ്. 90% റാഗിംഗ് കുറഞ്ഞുവെന്നു തന്നെ കാണിക്കുന്നു ഈ നയം കൊണ്ട്. അതേ നയമാണ് ഇവിടെ സ്വീകരീകേണ്ടതെന്നാണ് എന്റെ വാദം. അല്ലാതെ ഓരോ തവണയും റാഗ് ചെയ്യപ്പെടുമ്പോള്‍ ജൂനിയേര്‍സ് തിരിച്ച് തല്ലിയോ പോലീസിനെ മുട്ടിനു വിളിച്ചോ അല്ല. പക്ഷെ പിടിക്കപ്പെട്ടാല്‍ ശിക്ഷ അതിഗംഭീരമായിരിക്കുമെന്നും റിയാക്ഷന് സ്വിഫ്റ്റ് ആയിരിക്കുമെന്നുമുള്ള ഭയം. അല്ലാതെ റാഗിംഗ് എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് തിയറി കൊണ്ടോ, ഇനി റാഗ് ചെയ്യപ്പെടാതെയിരിക്കാന്‍ തിരിച്ച് ജൂനിയേര്‍സ് അടിക്കണമെന്നോ മറ്റോ ഉള്ളതുകൊണ്ടല്ല. എങ്ങിനെ ഇത്ര വര്‍ഷങ്ങളായി കൊണ്ടു നടന്ന ഇത്ര ഡീപ് റൂട്ടഡ് പ്രൊഫഷണല്‍ കോളേജ് കള്‍ച്ചര്‍ വെറും അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് മാറി എന്നുള്ളത് ശ്രദ്ധിച്ചു പഠിക്കേണ്ട വിഷയമാണ്.
ഇന്ത്യയില്‍ ആണുങ്ങള് ചെയ്യുന്നത് സ്റ്റ്രീറ്റ് റാഗിങ്ങ് ആണ് സ്ത്രീകളെ. അല്ലാതെ ഈ ഇഷ്യുവില്‍ എനിക്ക് മറ്റൊരു കോമ്പ്ലക്സിറ്റിയും ഇല്ല.
ഇതിനു ഫെമിനിസ്റ്റ് ആംഗിളുകളായ വിധേയത്വം/ ഇര/ സ്ത്രൈണഭാവം മുതലായവ കൊണ്ട് വരുന്നത് തന്നെ പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. ഇത് പെണ്ണുങ്ങളെ സബ്ഡ്യൂ ചെയ്യാന്‍ ആണെന്നൊക്കെയുള്ള ഫെമിനിസ്റ്റ് തിയറികള്‍ ഞാന്‍ സബ്സ്ക്രൈബ് ചെയ്യുന്നില്ല. അതുകൊണ്ടാണ് ഞാന്‍ സ്ത്രൈണഭാവങ്ങള്‍ ലിസ്റ്റ് ഇട്ടത് ...ജീന്‍സും സാരിയുമൊന്നുമല്ല എന്ന് എനിക്കും അറിയാം, പക്ഷെ അതും ഇങ്ക്ലൂഡ് ചെയ്ത് മോഡസ്റ്റ് ആയിട്ട് ഡ്രെസ്സ് ചെയ്യണം ഈവ് ടീസിങ്ങ് നിറുത്താന്‍ എന്ന് യൂണിവേര്സ്റ്റികള് സര്‍ക്കുലര്‍ ഇറക്കിയ നാടാണ് നമ്മുടേത്. അതുകൊണ്ടാണ് ഞാനതിവിടെ പറഞ്ഞത്... അതൊന്നും കൊണ്ടല്ല ഈവ് ടീസിങ്ങ് എന്ന് കാണിക്കാന്‍.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഉപദ്രവിക്കുന്നു എന്നതില്‍ കവിഞ്ഞ് ഇതിന് എനിക്ക് വേറെ ആംഗിളില്ല്ല. അത് ഒരു സിമ്പിള്‍ കാര്യമാണെന്ന് കരുതി ഒ, ഇത്ര ഒച്ച വെക്കാനുണ്ടോ ഇതിനൊക്കെ നിയമം എന്തിനു തിരിച്ച് കൈകാര്യം ചെയ്തൂടെ എന്നുള്ള ലെവലിലേക്ക് പോവരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്, ജസ്റ്റ് ലൈക്ക് റാഗിങ്ങ്...
നോക്കൂ വഴി നടക്കുമ്പോള്‍ ദേഹത്ത് തട്ടാനും തൊടാനും ശ്രമിക്കുന്ന ഓരോ #$%$# നേയും കൈ വെക്കണം എന്നുമാത്രമല്ല, കൊന്നു കളയണം എന്നു പോലും എനിക്ക് തോന്നാറുണ്ട്.
ഇത് ഓരോ പെണ്‍കുട്ടിക്കും തോന്നുണ്ടാവും, അവരവര്‍ക്ക് പറ്റാവുന്ന പോലെ അതിനെ പ്രതിരോധിക്കുന്നുമുണ്ടാവും. അല്ലാതെ വാടിത്തളര്‍ന്ന പെണ്കുട്ടികളൊക്കെ തീര്‍ത്തും പൈങ്കിളി ക്ലിഷേയാണ് അറ്റ്ലീസ്റ്റ് കേരളത്തിലെ പെണ്‍കുട്ടികളുടെ ഇടയില്‍. എനിക്കിതില്‍ doesnt matter how a victim behaves after being attacked. it only matters how she was attacked and who attacked.
അചിന്ത്യ പറയുന്നത് സൊല്യൂഷനല്ല, വെറുതേ ഒരു റിഫ്ല്സ്ക് ആക്ഷനാണ്...മനുഷ്യരുടെ... അതിന്റെ പ്രാക്റ്റിക്കാലിറ്റി വളരെ മിനിമലാണ് എന്ന് ഞാന്‍ കരുതുന്നു, ഇതുപോലെയുള്ള ഒരു സീരിയസ് ക്രൈമിനു. എല്ലാവര്ക്കും സാധിക്കുന്ന എല്ലാ സമയത്തും സാധിക്കുന്ന ഒന്നല്ല അത്. അചിന്ത്യക്കുള്ള അനുഭങ്ങള്‍ പോലെ തന്നെ, തിരിച്ച് പ്രതികരിച്ച് അതിലും കൂടുതല്‍ പറ്റിയിട്ടുള്ള,
പിന്നീട് കൂട്ടുകാരുമായി വന്ന് അതിലും വൃത്തികേട് കാണിച്ചിട്ടുള്ളതൊക്കെ പത്രത്തില്‍ തന്നെ വായിക്കാമല്ലോ. അതുകൊണ്ട് അതൊരു ഫുള്‍ സൊല്യൂഷനല്ല. എനിക്ക് പറയുന്നത് മനസ്സിലാവുന്നു, പെണ്‍കുട്ടികള്‍ പ്രോ-ആക്റ്റീവ് ആവണെമെന്നുള്ളത്. തീര്‍ച്ചയായും, പക്ഷെ അതിനു എന്ഫോര്സ്മെന്റ് കൂടി ശക്തിപ്രാപിക്കണം. എന്നാലേ ഈ പ്രശ്നത്തിന്‍െ റൂട്ട് കോസ് തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നു.
വൈ ദേ ആര് അറ്റാക്ഡ് എന്നാണീ പോസ്റ്റിന്റെ കാതല്‍ എന്ന് ഞാന്‍ കരുതുന്നു. ലേഖിക അത് സാമൂഹ്യ സംസ്കാരിക ചുറ്റുപാടുകള്‍ വാദത്തിനായി നിരത്തുമ്പോള്‍ ഞാന്‍ ഇതിന്റെ ലീഗാലിറ്റിയും നിയമവും, ഈ ക്രൈമിനു വേണ്ടത്ര ഗൌരവം കൊടുക്കാത്തതിന്റേയും വാദമുഖങ്ങള്‍ നിരത്തുന്നു. ഇത് വെറുതെ ഒരു കുട കൊണ്ടോ ഒരു കോമ്പസ് കൊണ്ടോ അല്ലെങ്കില്‍ ഒന്ന് ചെപ്പടിക്കിച്ച് തീര്‍ക്കാവുന്ന പ്രശ്നമല്ല. അതിന്റെ ഗൌരവം മനസ്സിലാക്കണം. വെറുതേ മെലിഞ്ഞു ഉണങ്ങി നില്ക്കുന്ന ഒന്ന് വിരട്ടിയാല്‍ ഓടുന്ന അയ്യോ പാവം കോളേജ് പയ്യന്മാരല്ല മിക്ക ഈവ് ടീസേര്സും. അങ്ങിനെ ഒരു ആംഗിള്‍ ഇതിനു കൊണ്ട് വരരുത്.
എനിക്കോര്‍മ്മ വരുന്നത് മുന്‍പൊരിക്കല്‍ ഒത്തിരി ഡൊമസ്റ്റിക്ക് വയലന്‍സ് കൊണ്ട് ഹരാസ്സ് ചെയ്യപ്പെട്ട് എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ എഴുതി, തിരിച്ചടിക്കൂ എന്ന്. അന്ന് എന്റെ കയ്യില്‍ അതായിരുന്നു സൊല്യൂഷന്. നല്ല ഇരുമ്പിന്റെ സോസ്പാനില്ലേ, ഇനി തല്ലാന്‍ വരുമ്പോള്‍ തിരിച്ചടിക്കണം എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അന്ന് അതിന്റെ ഗൌരവം അത്രേയുണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അവള് ആശുപത്രിയിലായി. തല്ലാന്‍ വന്നപ്പോള്‍ അവള് ഒന്ന് ആഞ്ഞ് വീശിയതേയുള്ളൂ, അത് കയ്യില്‍ തടഞ്ഞുപിടിച്ച് ആ ദ്രോഹി അവളുടെ തലക്കിട്ട് വീശി.$%^%$!!!...സൊ യൂ സീ പ്രാക്റ്റിക്കാലിറ്റി ഓഫ് സച്ച് തിങ്ങ്സ് ആര് വെരി മിനിമല്‍. ദാറ്റ്സ് നോട്ട് ആന്റ് നെവര്‍ വില്‍ ബീ ദ സൊല്യൂഷന് റ്റു എ ക്രൈം..
തീര്‍ച്ചയായും സംസ്കാരം വളര്‍ത്തു ദോഷം ഒക്കെ ഒരു പങ്കു വഹിക്കുന്നുണ്ട്. എല്ലാ ക്രൈമിനും അങ്ങിനെ ഒരു വശമുണ്ട് വനജേ. തീര്‍ച്ചയായും!
പണ്ട് ബില്‍ ക്ലിന്റണ് വരെ പറഞ്ഞിട്ടുണ്ട്, അമ്മ ഡിവോര്‍സി ആയതുകൊണ്ടാണ് അയാള്‍ക്ക് ഇങ്ങിനെ ഒക്കെ ചെയ്യെണ്ടി വന്നതെന്ന്...yeah yeah!! But it doesnt matter ennaanu njaan paranjathinte artham. of course എല്ലാരും നല്ലവണ്ണം കുട്ടികളെ വളര്‍ത്തണം...but
when you are an adult they themselves make the choices and they should be responsible. അത്രേയുള്ളൂ.
എന്തായാലും ഈ ഡിസ്കഷന് എന്റെ തീര്‍ന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉദാഹരണമായി ഈവ് ടീസിംഗിനെ എടുത്താല്‍:
ചെയ്യുന്നത് - പുരുഷന്മാര്
ചെയ്യപ്പെടുന്നത് - സ്ത്രീകളോട്
ഈ ചെയ്യുന്ന പുരുഷന്മാരില് ഒരു നല്ല ശതമാനം മറ്റ് ക്രിമിനല്‍ ആക്റ്റിവിറ്റീസിലൊന്നും പെടാത്തവരായിരിക്കും. അവര്‍ കടയില്‍ പോയി സാധനം വാങ്ങിച്ചാല്‍ കൃത്യമായി പൈസാ കൊടുക്കും, മോഷണം, പിടിച്ചുപറി, കൊള്ള, കൊലപാതകം ഇവയൊന്നും ചെയ്യാത്തവര്‍. പക്ഷേ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍.
എന്തായിരിക്കാം അതിന് കാരണം?
അവരില്‍ തന്നെ ഒരു കൂട്ടം മറ്റേതൊരു മനുഷ്യാവകാശ ലംഘനം പോലെ തന്നെയാണ് ഈവ് ടീസിംഗും എന്നുള്ള ബോധത്തിലാവില്ല ചെയ്യുന്നത് - അതിന് ആ ഒരു ഗൌരവം അവര്‍ കൊടുക്കുന്നില്ല. ചെയ്യുന്നവരും സമൂഹമുള്‍പ്പടെ പലരും ഇത് വളരെ ലൈറ്റായിട്ടാണ് എടുക്കുന്നത് പലപ്പോഴും.
അതിന് കാരണം?
മോഷണം മുതലായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിന്റെ അനന്തരഫലങ്ങളെപ്പറ്റി നല്ല ബോധമുണ്ടാവും. ഒരാള്‍ മോഷ്ടാവാണ് എന്നറിഞ്ഞാല്‍ കുടുംബത്തില്‍ നിന്ന് പോലും പിന്തുണ ചിലപ്പോള്‍ കിട്ടില്ല. അല്ലെങ്കില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചവനാണ് എന്നറിയുമ്പോള്‍ അയാളെ ന്യായീകരിക്കുന്നവര്‍ പോലും അയാള്‍ ഒരു മോഷ്ടാവാണ് എന്നറിഞ്ഞാല്‍ പിന്നെ ന്യായീകരിക്കില്ല. കാരണം മോഷണം ഒരു കുറ്റമാണ്, അതിന് കാലാകാലങ്ങളായി നാട്ടില്‍ ശിക്ഷയുണ്ട്. അത് അനുഭവിച്ചേ മതിയാവൂ. പക്ഷേ പെണ്‍കുട്ടികളെ തോണ്ടുന്നതും പിടിക്കുന്നതും ആ ഒരു ഗണത്തില്‍ പെടുന്നില്ല പലര്‍ക്കും.
അതിനെന്താവാം കാരണം?
ബസ്സില്‍ വെച്ച് നമ്മുടെ പോക്കറ്റടിച്ചു എന്ന് ബോധ്യമായാല്‍ നമ്മള് ഉടനെ പറയുന്നത് വണ്ടി പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നാണ്. യാത്രക്കാരെല്ലാവരും തന്നെ സഹകരിക്കും. വണ്ടി സ്റ്റേഷനിലേക്ക് പോകും. എല്ലാവരെയും പരിശോധിക്കും. പക്ഷേ ഒരു സ്ത്രീയെ ബസ്സില്‍ വെച്ച് ഒരാള്‍ ഉപദ്രവിച്ചാല്‍ സ്ത്രീ പറഞ്ഞാല്‍ പോലും മിക്കവാറും അങ്ങിനെയൊരു സ്ഥിതിവിശേഷം ഉണ്ടാവില്ല. യാത്രക്കാരുടെ സഹകരണം പോലുമുണ്ടാവില്ല.
ആ വ്യത്യാസത്തിന്റെ കാരണമാണ് നോക്കേണ്ടത്. സ്ത്രീ പ്രതികരിക്കണം എന്ന് പറയാം. പക്ഷേ സ്ത്രീ പ്രതികരിച്ചാല്‍ പോലും കൂടെനിന്ന് സഹായിക്കാന്‍ എത്രപേര്‍ തയ്യാറാവും എന്നതനുസരിച്ചിരിക്കും ആ പ്രതികരണത്തിന്റെ വിജയം. നമ്മുടെ പോക്കറ്റടിച്ചാല്‍ നമ്മള് ഒച്ചവെച്ചില്ലെങ്കിലും കണ്ടക്ടറോട് പറഞ്ഞാലും മതി, വണ്ടി സ്റ്റേഷനിലേക്ക് പോകണോ എന്ന് ചോദിക്കും, നമ്മള് വേണം എന്ന് പറഞ്ഞാല്‍ വണ്ടി പോയിരിക്കും. ഉപദ്രവിക്കപ്പെട്ടാല്‍ അങ്ങിനെ പറയാന്‍ ഒരു സ്ത്രീക്ക് തോന്നണമെങ്കില്‍ അതിനുള്ള സാഹചര്യം സമൂഹം ഉണ്ടാക്കിക്കൊടുക്കണം. അതിനുള്ള ഉത്തരവാദിത്തം സ്ത്രീക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാവര്‍ക്കുമുണ്ട്.
ഇനി പറയുന്നത് ഒരു പാവപ്പെട്ട പെണ്‍കുട്ടിയോ മറ്റോ ആണെങ്കിലോ? അവിടെയും തെറ്റ് ചെയ്യപ്പെട്ട ആളുടെ “സ്റ്റാറ്റസ്” നോക്കി പ്രതികരണത്തിന് വ്യത്യാസമുണ്ടാവാം. പിന്നെയും നമ്മളൊക്കെത്തന്നെ ഉത്തരവാദികള്‍. ഒരു മുറുക്കാന്‍ കടയില്‍ മോഷണം നടന്നാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടന്നാലും പ്രതികരണം ഒരേപോലെയായിരിക്കും. പക്ഷേ സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ അതിനുപോലും ചിലപ്പോള്‍ വ്യത്യാസമുണ്ടാവും.
മോഷണം ഒരു ഉദാഹരണമാക്കിയാല്‍ മോഷ്ടിക്കപ്പെട്ടയാള് ആ കേസിന് പുറകെ നടക്കും. പക്ഷേ ഒരു സ്ത്രീ അങ്ങിനെ നടന്നാലോ (കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉഷയുടെ അനുഭവം). അവിടെയും തന്നോട് ഒരു അന്യായം ചെയ്യപ്പെട്ടിരിക്കുന്നു എന്നൊരു ബോധം സ്ത്രീകളില്‍ ഉണ്ടാവണം. അത് ഏത് തരത്തിലുള്ള (പണക്കാരോ പാവപ്പെട്ടവരോ സ്ത്രൈണതയുള്ളവരോ ഇല്ലാത്തവരോ ആയ എല്ലാവരിലും) സ്ത്രീയായാലും. ആ ഒരു ബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. അതിനുള്ള പ്രതികരണങ്ങള്‍ പല രീതിയിലാവാം. ഓരോരുത്തരുടെയും സ്വഭാവമനുസരിച്ച് വേണമെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ച് ചോദിക്കാം, പ്രതികരിക്കാം. അല്ലെങ്കില്‍ അടുത്തിരിക്കുന്ന ആളോട് പറയാം. ആ ഒരു ലെവല്‍ കഴിഞ്ഞാല്‍ അത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമായി മാറണം. സ്ത്രീകള്‍ തന്നെ ഇതെല്ലാം കൈകാര്യം ചെയ്യണം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഫലം കിട്ടണമെന്നില്ല.
സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെങ്കില്‍ നമുക്ക് പ്രിയപ്പെട്ടവര്ക്കാര്ക്കെങ്കിലുമാണ് ഇത് വന്നതെങ്കില്‍, അല്ലെങ്കില്‍ നമുക്കാണ് ഇങ്ങിനെയൊരു അനുഭവം എങ്കില്‍ എന്ന് ശാന്തമായി ചിന്തിക്കാനുള്ള ഒരു മനസ്ഥിതി ഉണ്ടാവണം എല്ലാവര്ക്കും. നാളെ നമുക്കും ഇതേ അനുഭവം വന്നേക്കാം എന്നൊരു തോന്നല്‍ ഉണ്ടായാല്‍ ആ സ്വാര്‍ത്ഥത കാരണമെങ്കിലും നമ്മള് ഇന്നത്തെ ഇരയെ സഹായിച്ചേക്കാം.
കുറ്റം ചെയ്യുന്നവര്‍ക്കുള്ള പ്രേരണയുടെ ഒരു കാരണം കുറ്റത്തിന്റെ ഗൌരവം മനസ്സിലാക്കിക്കൊടുക്കാത്തതാണ്. അവിടെയാണ് ശക്തമായ നിയമപരിപാലനത്തിന്റെ പ്രസക്തി. അഴിമതിക്കാരെയും കൊലപാതകികളെയും വരെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെയും ന്യായീകരിക്കാനും സംരക്ഷിക്കാനും ആള്ക്കാര് ഉണ്ടാവും. എങ്കിലും ശക്തമായ നിയമപരിപാലനവും അതിന്റെ സന്ദേശവും കൊടുപ്പിക്കാന്‍ ശ്രമിച്ചാല്‍ പേടികൊണ്ടെങ്കിലും മാറ്റമുണ്ടാവാം. ചെയ്താലും കുഴപ്പമില്ല, ആരും പിടിക്കുകയില്ല എന്നൊരു ധൈര്യം നിയമപരിപാലനം മൂലം കുറെയൊക്കെ ഇല്ലാതാക്കാം. നാലുപേരറിഞ്ഞാലോ എന്നുള്ള മനോഭാവം ചെയ്യപ്പെടുന്നവര്‍ക്ക് മാത്രമല്ല,ചെയ്യുന്നവര്‍ക്കുമുണ്ട്. ഇനി എന്ത് ചെയ്താലും ഊരിപ്പോരാം എന്നുള്ള മനോഭാവമാണെങ്കില്‍ അത് വേറൊരു തലമാണ്. അത് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല. ആ ഒരു സാഹചര്യം വേണമെങ്കില്‍ കര്‍ശനമായ നിയമപരിപാലനം എല്ലാ മേഖലയിലും വേണം. എത്രത്തോളം പറ്റും എന്നതാണ് ചോദ്യം.
ശ്വാശ്വതമായ ഒരു മാറ്റം എത്രമാത്രം സാധ്യമാവും എന്നറിയില്ല. അതിന് ചെറുപ്പത്തിലെ തന്നെ ശ്രമിക്കണം, വീട്ടുകാരും അദ്ധ്യാപകരും അങ്ങിനെയുള്ളവരും എന്നാണ് തോന്നുന്നത്-മാവേലി കേരളം പറഞ്ഞ എജ്യൂക്കേഷണല്‍ ഇന്റര്‍വെന്‍ഷന്‍ വഴിയൊക്കെ. ഒരു കുട്ടി വളര്‍ന്ന് വരുന്ന സ്റ്റേജുകള്‍ ശ്രദ്ധിച്ച് നോക്കി എവിടെവെച്ചാണ് ഇത്തരം ക്രിമിനല്‍ ചിന്തകള്‍ അവനില്‍ വളരുന്നതെന്നും സാഹചര്യങ്ങളനുസരിച്ച് എങ്ങിനെയാണ് ഇത് ആള്‍ക്കാരില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നുമൊക്കെ നോക്കേണ്ടി വരും. ഒരു സമൂഹത്തിന്റെ മൊത്തം സ്വഭാവം മാറിയാലേ ചിലപ്പോള്‍ ഇതില്‍നിന്നും പൂര്‍ണ്ണമായ ഒരു മോചനമുണ്ടാവൂ. അവിടെ ചരിത്രപരമായ കാര്യങ്ങളും എല്ലാം കണക്കിലെടുക്കേണ്ടി വരും. അതുപോലെ സ്ത്രീകളും പുരുഷന്മാരുമുള്പ്പടെ സമൂഹത്തിന്റെ മൊത്തം പശ്ചാത്തലവും.
Nice to read all comments pertaining to this topic. Completely agree with author that problems of feminine are problem of family and in turn problem of society and vice versa.
When females are aware of their rights and if males are equally ignorant then it may end up in disaster. If these kinds of discussions reach only to females and not to males, it might have paradoxical effect may be in the form of increased divorce rate. That is one problem that India is facing today, an increased divorced rate all over country in the last 15 years and alarmingly higher in Kerala.
(It is a personal tragedy for me when one of my best friends had to sign a divorce paper. Both were educated but the expectations were not equal. Thought I supported girls’ views despite the fact that he is my friend, I couldn’t justify her views on divorce.
His expectations were formed the way he lived and he looked for the same from his wife. His father never used to give any power/respect to his mother and treated something like, “it is your luck that you are living with me”. My friend thought it was the way the world live. He wasn’t aware of the changed world. Later, after 2 years of divorce, he repented for his views but that just could not unite them again. I would say in this case both are losers and more importantly their family members, which is why it becomes a society issue.)
My view is on giving awareness to BOTH SEX how important to get equally treated. Let it be in the syllabus, at least starting from plus two levels. (I am not sure it is already there). Another powerful option is media. May be it is already there. I don’t have much access to read weeklies. Long back ago, I read an article on something like this “Whose husband is the society?” by S.SaradaKKutty in Mathrubhumi weekly. She was criticizing society in view of PE Usha(Calicut university issue).
എന്തൊക്കെയാണു മാറ്റേണ്ടെതെന്ന കാര്യത്തില്‍ വലിയ അഭിപ്രായ വ്യത്യാസം കാണുന്നില്ല.
മാറ്റത്തെ എതിര്ക്കുന്നതാരാണു ? എന്തിനുവേണ്ടി?
ആര്‍ക്കാണു മാറ്റം ആവശ്യമാകുന്നത്?
നിയമം കൊണ്ടു ഫലം ലഭിക്കുന്ന ഉപരിവര്‍ഗ്ഗം, അതുമൂലം ലഭ്യമാകുന്ന കംഫര്‍ട്ട് സോണില്‍ തൃപ്തിപ്പെടുകയും, മറ്റുള്ളവര്‍ക്കുകൂടി ലഭ്യമാകേണ്ട അടിസ്ഥാനപരമായ മാറ്റത്തില്‍ താല്പര്യം (വെറും അഭികാമ്യം എന്ന
അര്‍ഥത്തിലല്ല) കാണിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം.
നിലവിലുള്ള ആചാരക്രമങ്ങളും, വ്യവസ്ഥയും , ബോധവും അടങ്ങുന്ന പൊതു സ്വഭാവത്തെ മാറ്റാതെ, ഉപരിതലത്തില്‍ മാത്രം വരുത്തുന്ന മാറ്റങ്ങള്‍ ഫലത്തില്‍ അതു നിലനിര്‍ത്തുവാന്‍ താല്പര്യപ്പെടുന്ന ശക്തികളുടെ കച്ചവട തന്ത്രം തന്നെയാണു. മാധ്യമങ്ങളിലൂടെ അരക്കിട്ടുറപ്പിക്കുന്ന മൂല്യങ്ങള്‍ - കുലമഹിമ, പൈതൃകം, വിശ്വാസങ്ങള്‍, ഭക്തി,സവര്‍ണ്ണത പ്രത്യേകിച്ചും സ്ത്രീകളക്കഭികാമ്യമായ അടക്കവും ഒതുക്കവും, ശലീനത എന്നിവ അധികാരത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
മാറ്റത്തെ പ്രതിരോധിക്കുന്നതില്‍ അധികാരത്തിന്റെ രാഷ്ട്രീയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. മൂല്യങ്ങളുടെ സംരക്ഷകര്‍ ഈ അധികാരത്തിന്റെ പങ്കു പറ്റുന്നവരാണു.
പണമുള്ളിടത്ത് അധികാരം വരുന്നത് സ്വാഭാവികം.
കുടുംബങ്ങളില്‍ ധനസമ്പാദനത്തിന്റെ റോള്‍ നഷ്ടമാകുന്നതോടെ വൃദ്ധരായ മാതാപിതാക്കള്‍ക്കു അധികാരത്തിന്മേലുള്ള അവകാശം പ്രാപ്യമാകുന്നത് മൂല്യങ്ങളുടെ സംരക്ഷകരാകുന്നതിലൂടെയാണു.
ഈ വക മൂല്യങ്ങളുടെയും അതുവഴി അധികാരങ്ങളുടേയും പൊതു പ്ലാറ്റ്ഫോമാണു മതം. ഈ ഒരു ഘടനയെ വെല്ലുവിളിക്കാത്ത ശ്രമങ്ങളുടെ ഫലങ്ങത്തിന്റെ ആയുസ്സ് വളരെ ചെറുതായിരിക്കും.
അധികാരത്തെ നേരിടാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്ന അവസ്ഥയില്‍ അതിന്റെ തന്നെ വക്താക്കളായി സ്വയം മാറുന്നതും സ്വാഭാവികം. പര്‍ദ്ദയും, മുഖം മറയ്ക്കലും, ശാലീനതയും, ഭക്തിയുമൊക്കെ സ്ത്രീകളുടെ തന്നെ അവകാശങ്ങളാവുന്നതീ വഴിക്കാണു. (പട്ടേലരുടെ സെന്റിന്റെ മണം).
മാറ്റം തുടങ്ങേണ്ടത് സ്വയവും സ്വന്തം വീട്ടില്‍ നിന്നാണെന്നുള്ളത് ശരിയാണു. ഇതിനു സാമൂഹികമായ വെല്ലുവിളികളെ നേരിടേണ്ടി വരും, അതിനെ നേരിടാന്‍ കൂട്ടായ്മയും സംഘടിത ശക്തിയും ഉപയോഗെക്കേണ്ടി വരും.
ബോധവല്‍ക്കരണത്തിലൂടെയും, സ്വയം മാതൃകയാകുന്നതിലൂടെയും കുട്ടികളെ നല്ല നടപ്പിനു സജ്ജരാക്കുന്നതോടൊപ്പം, മാറ്റത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകതയും ബോധവും വളര്‍ത്തേണ്ടതുണ്ട്. സ്വയം നന്നായാല്‍ മാത്രം പരിസരം നന്നാവുകയില്ല. നമ്മുടെ എല്ലാ പ്രവര്‍ത്തനവും സമൂഹത്തിന്റേതുമായി ബന്ധപ്പെട്ടു കിടക്കുന്നതെന്ന ബോധം. ആ ഒരു ബോധത്തില്‍ നിന്നു മാത്രമേ ശരി-തെറ്റുകളെ തിരിച്ചറിയാനുള്ള ആര്‍ജ്ജവം
കൈവരികയുള്ളൂ. നേരിട്ടുള്ള സാമൂഹ്യ ഇടപെടലുകളിലൂടെ മാത്രം ഉണ്ടാവുന്ന ഒന്ന് (പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ലഭിക്കുന്നതല്ലെന്നു സാരം). റ്റി.വി. യുടേയും കമ്പ്യൂട്ടറിന്റേയും ലോകത്തില്‍നിന്നും പുറത്തേക്കു വരുന്ന അവസ്ഥ സംജാതമാകേണ്ടതുണ്ട്. നമ്മുടെ സംസ്കാരവും, ചരിത്രവും, പഴമയും മറ്റും കുറ്റമറ്റതല്ലെന്നും , ആ കുറ്റങ്ങളും കുറവുകളോടും കൂടിത്തന്നെ അഭിമാനിക്കപ്പെടണമെന്നുമുള്ള ബോധം. (ഉപാധികളോടെയല്ലല്ലോ അമ്മയെ സ്നേഹിക്കുന്നത്). കുറ്റങ്ങളും കുറവുകളും ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ അവ തിരുത്തി മുന്നേറാനൊക്കുകയൊള്ളൂ. അപകര്‍ഷതാബോധവും, ദുരഭിമാനവും വരുന്നത് കുറ്റങ്ങള്‍ മൂടി വയ്ക്കുമ്പോഴാണു.
conformity-
നിഷ്ക്രീയത്വം ആവശ്യപ്പെടുന്ന അന്ധവിശ്വാസങ്ങളും (ജ്യോതിഷം, വിധി), ദുരാചാരങ്ങളും (സ്ത്രീധനം) മറ്റും എതിര്ക്കപ്പെടേണ്ടവയെന്നു ബോദ്ധ്യമുള്ളപ്പോഴും സ്വന്തം കാര്യം വരുമ്പോള്‍ നിലവിലുള്ള സാമൂഹ്യ
വ്യവസ്ഥയുമായി സമരസപ്പെടുന്ന അവസ്ഥ. ഈ സമരസപ്പെടല്‍ എങ്ങിനെ നിലവിലുള്ള വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നുവെന്നും, പുതിയ തലമുറയ്ക്കും ഇതേ അവസ്ഥ തന്നെയാണു കൈമാറുന്നതെന്നും മനസ്സിലാകുമ്പോള്‍ മാത്രമാണു ഇതിന്റെ ഭീകരത കാണാനാവുന്നത്. അതുകൊണ്ടാണു ഇത് പുതിയ തലമുറയോടു ചെയ്യുന്ന ക്രൂരമായ കുറ്റമായിപ്പറഞ്ഞത്.
പ്രിയ എതിരന്‍
കണ്‍ഗ്രാജുലേഷന്‍സ്, മോളു സീരിയലില്‍ അഭിനയിച്ചതില്‍. ആ സീരിയലിന്റെ പേരെന്താണ്.
പക്ഷെ പ്രെഗ്നന്‍സി റ്റെസ്റ്റിന്റെ റാഷണല്‍ എന്തായിരുന്നു? അതനേഷിച്ചിരുന്നോ? അറിയാന്‍ താല്പര്യമുണ്ട്.
ചിതകാരാ
ഒരു സമൂഹത്തെ ബുദ്ധിപരമായി എങ്ങനെ തന്പാട്ടിലാക്കാം എന്നുള്ളതിനു കാണിച്ച ഉദ്ദഹരണം ഉദാത്തം തന്നെ.
രണ്ടാമത്തെ ഭാഗത്തിനെ ഒരു ചുരുക്കം തയ്യാറാക്കുകയാണ് ഞാന്‍.
പ്രിയ ഇഞ്ചീ,
ഇഞ്ചി പറഞ്ഞത് മനസിലാകുന്നുണ്ട്. നിയമത്തിനു സോഷ്യല്‍ ഈവിളിനെ കൈകാര്യം ചെയ്യാന്‍ കഴിയും.
പക്ഷെ നിയമത്തിന്റെ ആഗോള ഫലത്തേക്കുറിച്ച് ഒന്നു പഠിച്ചാല്‍ മതിയാകും അതിനു ഒരു പേര്സെന്റേജില് കൂടുതല്‍ വിജയമില്ല എന്ന്. (ഇതിനേക്കുറിച്ചു കൂടുതല്‍ പിന്നീടെഴുതാം.)
ഞാനൊരു കമന്റില്‍ എഴുതിയിരുന്നു, we are mainly defining the problem എന്ന്. പക്ഷെ ഇഞ്ചി സൊലൂഷനിലാണ്.
“വിധേയത്വം/ ഇര/ സ്ത്രൈണഭാവം മുതലായവ കൊണ്ട് വരുന്നത് തന്നെ പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്“. ഇതു സങ്കീര്ണ്മാകുന്നത് സൊലൂഷനില്‍ ഉപയോഗിയ്ക്കുമ്പോഴാണ്.
പ്രിയ വാക്കാരി
എല്ലാം പടിപടിയായി വ്യക്തമാക്കുന്നു വാക്കാരിയുടെ കമന്റുകള്‍. ഒരു സൊലൂഷന് പലതിനും പരിഹാരമാകും. വളരെ ശരിയാണ്.
ഇനി എല്ലാ ആശയ്ങ്ങളും കൂടി ഒരു ചുരുക്കം തയ്യാറാക്കുകയാണ്. അത് അടുത്ത പോസ്റ്റായി ഇടാം.
പ്രിയ രഞിത്ത്,
ഈ പ്രശ്നത്തിന്റെ കോസിനോടു താദാമ്യം പുലര്‍ത്തുന്നതു പ്രോത്സാഹനം തരുന്നു.
സുഹൃത്തിന്റെ അനുഭവം, ഒറ്റപ്പെട്ടതല്ല. എനിയ്ക്കും അത്തരം അനേകം പേരെ അറിയാം.
നളന്
നിയ്മത്തിന്റെ കുറവുകള്‍ തീര്‍ശ്ചയായും ഒരു യാദ്ധാര്ത്യമാണ്. ഇതു നിയമം. വേണ്ടാ എന്നു പറയുകയല്ല.അതു മനസിലാക്കിയ്ക്കാന് കൂടുതല്‍ ശ്രമം വേണമെന്നു തോന്നുന്നു.
മാവേലി കേരളം:
“സമ്മര്‍ ഇന്‍ അമേരിക്ക” എന്ന സീരിയല്‍ കൈരളിയില്‍ കഴിഞ്ഞകൊല്ലം വന്നിരുന്നു. അംബിക, രവി വള്ളത്തോള്‍, സുമ ജയറാം, വത്സലാ മേനോന് ഇവര്ക്കൊക്കെയൊപ്പം മോളും (എട്ടാം ക്ലാസില്‍ പഠിയ്ക്കുന്നു അന്ന്)ന്യൂ ജേഴ്സിയില്‍ നിന്നും വേറൊരു പെണ്‍കുട്ടിയും. വാഷിങ്ടണ്‍ ഡി. സിയിലും തിരുവനന്തപുരത്തും ഷൂടിങ്. വീട്ടില്‍ നിന്നും ആദ്യം മാറിത്താമസിച്ചതും തിരക്കിട്ട അഭിനയവും ഇതിനിടയ്ക്ക് ഒരു ticketed program-ല്‍ കഥകളി (പൂതനാമോക്ഷം, 40 മിനുട് ഒറ്റയ്ക്ക് പ്രേക്ഷകരെ കയ്യിലെടുക്കണം) അവതരിപ്പിക്ക്ണ്ടി വന്നതും കഠിനമായ stress ഉണ്ടാക്കി ഒരു ബ്ലീഡിങ് പ്രശ്നം വഷളായി. നാട്ടില്‍ ചെന്ന പടി എറ്ണാകുളത്തടുത്തുള്ള ഒരു വലിയ ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റിനെ കണ്ടു. stress കാരണമായിരിക്കുമല്ലൊ ഇത് എന്നു ഞാന്‍. എന്താണതിനു കാരണം, ഡോക്ടര്‍. സീരിയല്‍ അഭിനയമാണെന്നു പറഞ്ഞതോടെ മറ്റു ചെറു ഡോക്ടര്‍മാര്‍, ആശ്രമ അന്തേവാസിനികള്‍ എന്നിങ്ങനെ മുറിയിലുണ്ടായിറ്രുന്നവര് ഞെട്ടി, വിളറി. “പ്രശ്ന“മുള്ള ടീനേജ് സീരിയല്‍ നടിയേം കൊണ്ട് അച്ഛന് എത്തിയിരിക്കുന്നു! ടെസ്റ്റിനു ഓര്‍ഡര്‍ ചെയ്തു. പ്രെഗ്നന്റ് അല്ല! ഡൊക്ടര്‍ക്കും മറ്റുളവര്‍ക്കും വളരെ സന്തോഷം, ആശ്വാസം! “ഇവിടെ ഇതു മാത്രമേ ഡോക്ടര്‍മാര്‍ വരെ ചിന്തിക്കുന്നുള്ളോ” എന്ന് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മകള്‍. “എന്നോടിത് നേരെ എന്തുകൊണ്ടു ചോദിച്ചില്ല” എന്നും അവള്‍ക്ക് സംശയം.
difficult to read. some probs with the formatting or font.
:-(
Post a Comment