Thursday, June 14, 2007

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3






ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌.

ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌.


അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌.

യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ സമയത്തു നൂറു കണക്കിനുവാഹനങ്ങള്‍ നീങ്ങുന്ന ഈ പട്ടണത്തിലെ ഗതാഗതം ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ഒഴുകുന്നു.

കേപ്‌ ടൗണ്‍ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്‌ ആകര്‍ഷണമായ വിക്ടോറിയ ആന്‍ഡ്‌ ആല്‍ബേര്‍ട്‌ വാട്ടര്‍ ഫ്രണ്ടു സന്ദര്‍ശകരുടെ വിനോദഭാവനകളെ യാധര്‍ത്ഥ്യമാക്കുന്നു.



വി&ഏ ഷെമ്പെയ്ന്‍ ക്രുയ്സ്


അസ്തമനം തേടി കടലിന്റെ ഉള്ളിലേക്കൊരു യാത്ര, നുരഞ്ഞുപതിയുന്ന ഷെമ്പെയില്‍ നുണഞ്ഞു കൊണ്ട്(വേണ്ടവര്‍ക്ക്). സൂര്യന്‍ ഒരു വലിയ ചെമ്പു താലമായി, സിന്ദൂരശ്ചവി തൂകിയ ചക്രവാളച്ചരിവിലേക്കു താഴുമ്പോള്‍, ഇരുട്ടിനെ ഭയന്നു നിശബ്ദമായി കേഴുന്നു കടല്‍...
അറ്റ്‌-ലാന്റിക്കിന്റെ തീരത്ത്‌ വിക്ടോറിയ, ആല്‍ബേര്‍ട്‌ എന്നീ സമുദ്ര തടങ്ങളെ സംയോജിപ്പിച്ച്‌ വികസിപ്പിച്ചെടുത്ത ഈ അഴിമുഖം വെസ്റ്റേണ്‍ കേപ്പിലെ ആറു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ഒന്നാണ്‌.

സമുദ്രജീവിതവും തുറമുഖവും മല്‍സ്യബന്ധനവും ബോട്ടു യാത്രയും സൂര്യാസ്തമനവും തുടങ്ങി കടലിനെ ചുറ്റിപ്പറ്റിയ എല്ലാ അനുഭവങ്ങളും മേന്മയുടെ ഉച്ച നിലവാരത്തില്‍ സഞ്ചാരികള്‍ക്കനുഭവവേദ്യമാകുന്ന വിധത്തിലാണ്‌ ഇവിടെ എല്ലാ വിനോദ സംരംഭങ്ങളും ഒരുക്കിയിരിയ്ക്കുന്നത്‌.









ഹാര്‍ബര്‍ ക്രൂയ്സ്
വി&എ വാട്ടര്‍ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളും പണ്ടത്തെ ചരിത്രവും സചാരികള്‍ക്കു പരിചയപ്പെടുത്തുന്ന ഒരു കടല്‍ ചുറ്റല്‍






ചരിത്രവും കലയും ലോകത്തിലെ എല്ലാ വിശിഷ്ട ഭോജ്യങ്ങളുടെ ഗന്ധവും ചാലിച്ചെടുത്ത അറ്റ്‌-ലാന്റിക്കിന്റെ ശീതകാറ്റ്‌ കാഴ്ച്ചക്കരെ നര്‍മ്മഭാവത്തില്‍ തലോടുമ്പോള്‍ അവര്‍ക്കു മറ്റൊരു ലോകത്തിന്റെ അനുഭവമുണ്ടാകുന്നു.









റ്റൂ ഓഷ്യന്‍ അക്വേറിയം-കടലിലേക്കൊരു വാതായനം


മൃഗങ്ങളും, മത്സ്യങ്ങളും. ഉരഗങ്ങളും പക്ഷികളുമടക്കം 3000 ജന്തു ജീവജാലങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന കടലിനുള്ളിലെ ഒരു പ്രകൃതിസങ്കേതം


വാട്ടര്‍ഫ്രണ്ടിന്റില്‍ നിരനിരയായി നിന്നു യാത്രക്കാരനു സ്വാഗതമരുളുന്ന ഇവിടുത്തെ ഭോജനാലയങ്ങളില്‍ ഇന്‍ഡ്യന്‍, ഇറ്റാലിയന്‍, ചൈനീസ്‌ തുടങ്ങി ലോകത്തിലെ എല്ലാ ഒന്നാം നമ്പര്‍ പാചകങ്ങളും ലഭ്യമാണ്‌.

തുടരും

ചിത്രങ്ങള്‍ക്കു കടപ്പാട്, http://www.capetownpass.co.za/attractions/attr/twooceansaquarium.asp










">Link

Wednesday, June 06, 2007

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.)


അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു.
ഇവിടെ ആധാരം

ഒടുവില്‍ കിട്ടിയ വാര്‍ത്തയനുസരിച്ച്‌ ഇവയുടെ എണ്ണം 27 ആയി ഉയര്‍ന്നിരിയ്ക്കുന്നു. ഇനിയും അതുയരാണു സാദ്ധ്യത.

കേരളത്തിലെ പത്രങ്ങള്‍ മനപൂര്‍വം ജനശ്രദ്ധയില്‍ നിന്നകത്തി നിര്‍ത്തിയ ഈ വിധി വിവാദപരവും, യുക്തി ചിന്തയ്ക്കു നിരക്കാത്തതും ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു പാഴ്‌വേലയുമായാണ്‌ അനുഭവപ്പെടുന്നത്‌.

ന്യൂനപക്ഷത്തിന്റെ വികസനം ഭൂരിപക്ഷത്തിന്റേതില്‍ നിന്നു പിന്നോക്കമാകാതിരിയ്ക്കുന്നതിനു അവര്‍ക്കു സ്വന്തമായി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്നതിനു സംരക്ഷണം നല്‍കുന്ന ഭരണഘടനാവ്യവസ്ഥ (എണ്ണം 30) ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂന പക്ഷത്തിന്റെ അധികാര വിപുലീകരണത്തിനു നിദാനമാകുന്നു എന്നുള്ളതാണ്‌ 'മൈനോരിറ്റി സ്റ്റാറ്റസ്‌' വിധിയിലെ വിവാദം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഈ വിധി ഒരു അരാജകത്വത്തിലേക്കു തള്ളിയിടുന്നതു കൂടാതെ ഇന്ത്യയിലെ ജാതി-വര്‍ണ്ണ വിവേചനത്തിന്റ കെടുതിയില്‍ നിന്നിപ്പോഴും കരകയറാത്ത ഹിന്ദു ഭൂരിപക്ഷത്തിന്റയും പാവപ്പെട്ടവരുടെയും ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ ഇതു തകിടം മറിയ്ക്കുകയും ചെയ്യുന്നു.

കൂടാതെ കേരളം ദശവര്‍ഷങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വികസന മോഡലിന്റെ നെഞ്ചത്ത്‌ ഇതു കത്തി വയ്ക്കുകയും ചെയ്യുന്നു.

യധാര്‍ഥത്തില്‍ ഇന്നു മൈനോരിറ്റി സ്റ്റാറ്റസിനു കൊടി പിടിയ്ക്കുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷവും ഈ സാമൂഹ്യ മോഡലിന്റെ ആനുകൂല്യം ധാരാളം അനുഭവിച്ചവരാണ്‌. (എതിര്‍പ്പുണ്ടോ)

കേരളത്തിലെ രണ്ടു പ്രധാന ന്യൂന പക്ഷങ്ങളാണ്‌ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും. ഇവര്‍ ഹിന്ദു ഭൂരിഭാഗത്തേക്കാള്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരാണെന്നാണ്‌ എന്റെ അറിവ്‌.

ഈ ന്യൂനപക്ഷത്തിന്റെ‍ ഭുരിപക്ഷവും കേരളത്തിന്റെ മുന്‍ ജാതി-വര്‍ണ്ണ വിവേചന അവസരങ്ങളെ തങ്ങള്‍ക്കനുഗുണമായി മാറ്റിയവരാണു താനും.

അലസരായ, സ്വത്തു വളര്‍ച്ചയേക്കുറിച്ചോ അതിന്റെ കാര്യക്ഷമമായ മേല്‍നോട്ടത്തേക്കുറിച്ചോ യാതൊന്നും അറിഞ്ഞു കൂടാതിരുന്ന, സ്വന്തമായ യാതോരു തൊഴില്‍ വൈദഗ്ധ്യവുമില്ലാതിരുന്ന വരേണ്യവര്‍ഗത്തിന്റെയും അതു പോലെ കര്യപ്രാപ്തിയില്ലാതിരുന്ന രാജഭരണ മേധാവിത്വത്തിലുമായിരുന്നു ഒരു കാലത്തു കേരളത്തിന്റെ ഭൂരി ഭാഗം ഭൂസ്വത്തുക്കളും.

സ്വയം പാപ്പരായപ്പോള്‍ ആ സ്വത്തുക്കള്‍ മുഴുവനും അവര്‍ പണയം വച്ചത് ഈ ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു.‍

മിഷനറി-കൊളോണിയല്‍ കൂട്ടുകെട്ടും അറബി നാട്ടിലെ എണ്ണയും ഈ ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ വികസന അവസരങ്ങള്‍ നേടിക്കൊടുത്തു.

വിദേശ പണത്തിന്റ ഒഴുക്കില്‍ വീണ്ടും ന്യൂനപക്ഷം കേരളത്തിന്റ ഭൂസ്വത്തുക്കള്‍ വാരിക്കൂട്ടി.

അങ്ങനെയൊക്കെ ആയിട്ടും അവിടുത്തെ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ നേരെ പരാതി ചൊരിഞ്ഞില്ല.

പകരം സ്വന്തം വിധിയെ പഴിച്ചു കൊണ്ട്‌, ന്യൂനപക്ഷത്തിന്റെ വളര്‍ച്ചയില്‍ അവരെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടും സ്വന്തം ഇടങ്ങളിലേക്കു പിന്മാറുകയാണുണ്ടായത്‌. അല്ലാതെ അവരുടെ വികസനത്തിനു തടസം നില്‍ക്കാനോ, അവരോടു വിവേചനം കാട്ടാനോ ചെന്നില്ല.

പക്ഷെ ഈ സത്യങ്ങളെ കാറ്റില്‍ പറപ്പിച്ചുകൊണ്ട്‌ ഇപ്പോള്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങള്‍ ഒരു ന്യൂനപക്ഷ സഹതാപ ലേബലുമൊട്ടിച്ച്‌ ഭരണഘടനയുടെ 30ആം വകുപ്പിന്റെ സംരക്ഷണം തേടുന്നതെന്തിന്‌? അവര്‍ക്കു ഭൂരിപക്ഷത്തോടൊപ്പം വികസനമില്ലാഞ്ഞിട്ടോ, അതോ അവരുടെ വിദ്യഭ്യാസക്കച്ചവടത്തിന്റ മുഴുവന്‍ ലാഭവും സമൂഹത്തില്‍ അശരണരായവര്‍ക്കു പുറം തിരിഞ്ഞു നിന്ന് സ്വന്തമായി വീതിച്ചെടുക്കാനോ?

ആരാണു കേരളത്തിലെ ന്യൂനപക്ഷം?

ഇത്തരുണത്തില്‍ ഉയരുന്ന രസകരമായ രണ്ടു ചോദ്യങ്ങളാണ്‌,

(1)ആരാണു കേരളത്തിലെ ന്യുനപക്ഷം?

(2)ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പനുസരിച്ചുള്ള ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപന അവകാശങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും' ഒന്നു തന്നെയാണോ?

ലോകത്തെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടേയും പ്രശ്നം പരിഹരിയ്ക്കാനായി നിലകൊള്ളുന്ന യുണൈറ്റഡ്‌ നേഷന്‍സു പോലും ന്യൂനപക്ഷമെന്തെന്നുള്ളതോ ആരെന്നുള്ളതോ ഇന്നു വരെ നിര്‍വച്ചിട്ടില്ല.

സാന്ദര്‍ഭികമായി,ഒരു ഭരണക്രമവും വ്യവസ്ഥയുമില്ലാത്തിടത്ത്‌,് ഭൂരിപക്ഷത്തിന്റയും ശക്തി കൂടിയവരുടേയും നിരന്തരമായ വിവേചനങ്ങള്‍ക്കും ക്രൂരതയ്ക്കും വിധേയമാകുന്നവരെയാണ്‌ ന്യൂനപക്ഷമെന്നു നിര്‍വചിയ്ക്കപ്പെടുന്നത്‌. ഒരു ജനാധിപത്യരാജ്യമായ ഇന്‍ഡ്യില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.

യുണൈറ്റഡ്‌ നേഷന്‍സിനേപ്പോലെ തന്നെ, ഇന്ത്യന്‍ ഭരണഘടനയും ദേശത്തിന്റയോ സ്റ്റേറ്റിന്റയോ അടിസ്ഥാനത്തില്‍ ഒരു ന്യൂനപക്ഷത്തെ നിര്‍വചിച്ചിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചു പറയുന്ന ഭരണഘടനയുടെ 30-ആം വകുപ്പില്‍ പോലും ഇന്ത്യയിലെ ന്യൂനപക്ഷം ആരെന്നു വ്യക്തമാക്കുന്നില്ല.
ഇവിടെ ആധാരം

അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഭാഗമായ അഖിലേന്ത്യ കത്തോലിക്ക കൗണ്‍സിലിന്റെ പ്രസിഡണ്ടായ ജോണ്‍ ദയാല്‍ തന്റെ ‘The Indian Goverement, the Supreme Court and the Relisious Minorities in India' എന്ന ലേഖനത്തില്‍ പറയുന്നത്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ 30-ആം വകുപ്പ്‌ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌, ഇന്ത്യയുടെ ബഹുസംസ്കാരത്തിന്റെ തൊങ്ങലാടകളില്‍ തങ്ങളെ തങ്ങളാക്കുന്ന ആ വ്യതിരക്ത സംസ്കാരം, സരക്ഷിയ്ക്കുന്നതിനും, പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉപാധിയാകത്തക്കവണ്ണം അവരുടെ സ്ഥാപനങ്ങളുടെ സ്വയംഭരണം നടത്തിക്കൊണ്ടു പോകുന്നതിലേക്കുള്ള മതപരവും ഭാഷാപരവുമായ അവകാശങ്ങളാണ്‌ എന്നാണ്‌. (എന്റ പരിഭാഷയാണ്‌, തെറ്റുണ്ടെങ്കില്‍ ക്ഷമിയ്ക്കുക)
ഇവിടെ ആധാരം

കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്‌ മറ്റുള്ള കേരളക്കാരില്‍ നിന്നു വ്യതിരക്തമായ ഒരു സംസ്കാരമുണ്ടോ? ഉണ്ടെങ്കില്‍ അതു യൂറോപ്യന്റേതോ, റോമിന്റേതോ, അമേരിയ്ക്കയുടേതോ? അതുപോലെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കും വ്യത്യസ്ഥമായ ഒരു സംസ്കാരമുണ്ടോ? (അറിയാന്‍ ചോദിയ്ക്കുകാണേ)

2004ലെ ഒരു കണക്കനുസരിച്ച്‌, കേരളത്തില്‍ 98 ഹിന്ദു ഉടമസ്ഥതയ്ക്കെതിരേ, 258 ന്യൂനപക്ഷ പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടായിരുന്നു. അവയൊക്കെ ന്യൂനപക്ഷത്തിന്റെ വ്യതിരക്തമായ സംസ്കാരത്തെ സംരക്ഷിയ്ക്കുന്നതിനും പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനും ഉണ്ടാക്കിയവയായിരുന്നോ?

അതേ ലേഖനത്തില്‍ തന്നെ ദയാല്‍, ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറാലായ സോളി സൊനാബ്ജി, അടുത്തയിട സുപ്രിം കോടതിയ്ക്കു മുന്‍പാകെ, ന്യൂനപക്ഷങ്ങളുടെ സ്വന്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും അവയുടെ സയംഭരണം നടത്തുന്നതിനുമുള്ള അവകാശം പരമമായതു കൊണ്ട്‌ അതില്‍ 'ഒട്ടിപ്പു പണി' നടത്തതുത്‌ എന്നു പറഞ്ഞതായി പറയുന്നു.

എന്നാല്‍ ഏപ്രില്‍ 11, 2007ല്‍ അതേ ബഹുമാനപ്പെട്ട മുന്‍ അറ്റോര്‍ണി ജനറല്‍ ‘ന്യൂനപക്ഷമെന്ത്‌?’ എന്ന തലക്കെട്ടില്‍ എഴുതിയതായി കാണിച്ചിരിയ്ക്കുന്ന ലേഖനത്തില്‍ പറയുന്നതെന്താണെന്നു നോക്കുക

കേരളത്തിന്റെ സന്ദര്‍ഭത്തില്‍ 1958ലെ കേരളവിദ്യാഭ്യാസ ബില്ലിനോടനുബന്ധിച്ചുള്ള കോടതി അഭിപ്രായത്തില്‍ ഒരു സ്റ്റേറ്റിന്റെ ന്യുനപക്ഷത്തെ എങ്ങനെ തീരുമാനിയ്കണമെന്നു പറഞ്ഞിരിയ്ക്കുന്നതനുസരിച്ച്‌, അവിടുത്തെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ആഗ്ലോ-ഇന്ത്യാക്കാരും നൂനപക്ഷമാണെന്നു പറയുന്നു. (എന്റെ പരിഭാഷ)(ഇത്‌ അംഗസംഖ്യയെ ആശ്രയിച്ചുള്ള ഒരു നിഗമനമായിരുന്നു)


അടുത്ത പേജില്‍, അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമനുസരിച്ച്‌, കേവലം അംഗസംഖ്യയുടെ പേരില്‍ മാത്രം ഒരു ന്യൂനപക്ഷത്തെ തീരുമാനിയ്ക്കുന്നതു അവിതര്‍ക്കമായ തീരുമാനമല്ല എന്നു പറയുന്നു. പകരം ഒരു രാജ്യത്തിന്റയോ സ്റ്റേറ്റിന്റയോ ന്യൂനപക്ഷ-ഭൂരി‍പക്ഷത്തെ തീരുമാനിയ്ക്കുന്നതിന്റെ മാനദണ്ഡം അവരുടെ അധികാരത്തിന്റെ അടയാളങ്ങളാണ്‌ എന്നും പറയുന്നു. ഇതറിയാന്‍ ചോദിയ്കേണ്ട സംഗത്യമായ ചോദ്യങ്ങള്‍, (രാഷ്ട്രീയ സമൂഹ്യ) തീരുമാനങ്ങളെടുക്കാനും, നയരൂപീകരണത്തിനും അവ നടപ്പിലാക്കുന്നതിനും ആര്‍ക്കാണൂ കൂടുതല്‍ ശക്തിയുള്ളത്‌ എന്നാണെന്നും‌ എന്നും അദ്ദേഹം പറയുന്നു.
ഇവിടെ ആധാരം

അദ്ദേഹത്തിന്റെ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കേരളത്തിലെ യധാര്‍ഥ ന്യൂനപക്ഷം ആര്‌?

ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ നോക്കുക
ഇവിടെ ആധാരം

കുറച്ചു ചരിത്രം

കേരളത്തിലെ 'മൈനോരിറ്റി സ്റ്റാറ്റസ്‌'ന്റെ ചരിത്രം ഇവിടെ 2000ല്‍ യു.ഡി.എഫ്‌ ഭരണകലത്ത്‌ ആരഭിച്ച സ്വയം സ്ഥാപിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട്‌ ആരഭിയ്ക്കുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി.എ.കെ.ആന്റണിയുടെ ഈ സംരംഭം, ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങങ്ങളിലേക്ക്‌ ഭീമമായ കാപ്പിറ്റേഷന്‍ തുകകള്‍ മുടക്കി പോയിരുന്ന പണച്ചാക്കുകളെ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയതായിരുന്നെങ്കിലും അതു ക്രമേണ സാമൂഹ്യ പ്രതിബദ്ധത ഉള്‍ക്കൊണ്ട ഒരു സംരംഭമായി രൂപാന്തരം പ്രാപിച്ചു. ഒരു സ്വകാര്യ കോളേജ്‌ സമം രണ്ടു ഗവണ്മെന്റു കോളേജ്‌ എന്ന ആശയം രൂപീകരിച്ച്‌ അതു കേരളത്തിലെ പിന്നോക്ക-ദാരിദ്ര്യ വിഭാഗങ്ങള്‍ക്ക്‌ സവരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഗവണ്മെന്റിന്റെ ഈ സ്വകാര്യ പങ്കു സംരംഭത്തില്‍ പങ്കാളികളാന്‍ ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അവരുടെ പിന്നോക്കവസ്ഥ കാരണം കഴിയാതെ വന്നു എന്നത്‌ ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

പകരം സമ്പത്തികമായും മറ്റ്‌ എല്ലാവിധത്തിലും മുന്നോട്ടു നിന്ന ന്യൂനപക്ഷങ്ങള്‍ക്ക്‌ ആ സംരംഭത്തെ പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. അതോടെ കേരളത്തിലെ സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ദ്ധികളുടെ എണ്ണവും പൂര്‍വാധികം വര്‍ദ്ധിയ്ക്കാന്‍ ഇടയായി.

2005ലെ വിദ്യാഭ്യാസമന്ത്രി, ശ്രീ.ഇ.റ്റി മുഹമ്മദിന്റെ വാകുകള്‍ അനുസരിച്ച്‌ 2005-06 അദ്ധ്യയനവര്‍ഷത്തില്‍ എന്‍-ജിനീയറിംഗ്‌, മെഡിക്കല്‍, ബിഫാം കോഴ്സുകളിലേക്കുള്ള പ്രവേശനം 2000-01 കാലഘട്ടത്തിലെ 9,369 ല്‍ നിന്ന് 29,511 ആയി വര്‍ദ്ധിച്ചു. അതേ കാലഘട്ടത്തിലെ റിസര്‍വേഷന്‍ സീറ്റുകളിലേക്കുള്ള പ്രവേശനം 2666 ല്‍ നിന്ന് 7004 ആയും ഉയര്‍ന്നു. (ഈ പ്രവേശനങ്ങള്‍ എല്ലാം മെറിറ്റ്‌ അടിസ്ഥനത്തില്‍ ആണെന്നാണ്‌ എന്റെ അറിവ്‌).

പക്ഷെ സ്വാര്‍ദ്ധമായ ലാഭേശ്ച കാരണം, സ്വകാര്യസ്ഥാപനങ്ങള്‍ ക്രമേണ റിസര്‍വേഷന്‍ സീറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ഇന്ത്യയുടെ പരമോന്നത ന്യായപീഠമായ സുപ്രിം കോടതി ഈ മൂലധന നിയന്തിത കാലഘട്ടത്തില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാവകാശങ്ങളൂടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചില വിധിപ്രസ്ഥാവനകളേക്കുറിച്ചു കൂടി പറയാതെ ഈ ചരിത്രം പൂര്‍ത്തിയാവില്ല.

ആദ്യത്തേത്‌ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ്‌. അതിന്റെ വിധിയില്‍ ന്യയാധിപനായിരുന്ന ജീവന്‍ റെഡി, സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിയ ഒരു പരിപാടിക്രമമാണ്‌ ഉന്നയിച്ചത്‌. എ.കെ ആന്റണിയുടെ സംരംഭം ഈ മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്നു തോന്നുന്നു.

രണ്ടാമത്തെ ടി.എം.ഏ പൈ കേസിലുണ്ടായ, ന്യാധിപന്‍ ബി.എന്‍. ക്രിപാലിന്റെ പതിനൊന്നംഗ ബഞ്ചിലെ വിധി, ഉണ്ണികൃഷ്ണന്‍ വിധിയുടെ ന്യൂനതകളെ പരിഹരിച്ച്‌, സ്വകാര്യ മനേജുമെന്റുകളെ അനുകൂലിയ്ക്കുന്നതായിരുന്നു. സ്വകാര്യ കോളേജുകളുടെ സ്വയം ഭരണത്തെ കൂടുതല്‍ അനുകൂലിയ്കയും എന്നാല്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ സാംഗത്യം കാണുകയും ചെയ്ത ഒരു വിധിയായിരുന്നു അതെങ്കിലും അതിനും പ്രശ്നങ്ങള്‍ക്കു കാര്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നു തന്നെയല്ല, സ്വകാര്യ മാനേജുമെന്റുകള്‍ സ്വയം ഭരണത്തിന്റ പേരില്‍ തങ്ങള്‍ക്കു തോന്നിയ ഫീസ്‌ നിരക്കും കാപ്പിറ്റേഷന്‍ ഫീസും ഈടാക്കാന്‍ തുടങ്ങി.

മാനേജുമെന്റിനെ അനുകൂലിച്ചു റിസര്‍വേഷന്‍ വേണ്ട എന്നു പൊതുവായി വിധിയില്‍ പറഞ്ഞു എങ്കിലും റിസര്‍വേഷന്റെ ആവശ്യത്തെ പ്രാദേശികമായി അതു പരിഗണിയ്ക്കുകയും ചെയ്തു.

ടി.എം.എ പൈ കേസിന്റ വിധിയുടെ മറ്റൊരു പ്രത്യാഘാതം അതിനെ തുടര്‍ന്ന് ഗവണ്മെന്റു-സ്വകാര്യ തലങ്ങളില്‍ ഒരു പോലെ ഉണ്ടായ ഭീമമായ ഫീസു വര്‍ദ്ധനയാണ്‌. ഈ അവസ്ഥ കേരളത്തിലെ സാധാരണക്കാരന്റെ ഉന്നത വിദ്യാഭ്യാസസ്വപ്നത്തെ തകിടം മറിച്ചു എന്ന വസ്തുതയ്ക്കു മുന്‍പില്‍ സുപ്രിം കോടതിയ്ക്കു നിസംഗമായി നോക്കി നില്‍ക്കുവനേ കഴിഞ്ഞുള്ളു.
ആധാരം ഇവിടെ

പിന്നീട്‌ 2005ല്‍ കേരളത്തിലെ സ്വകാര്യ സ്ഥപനങ്ങളില്‍ അനുവര്‍ത്തിച്ചു വന്ന 50% റിസര്‍വേഷന്‍ സമ്പ്രദായം സുപ്രിം കോടതി ഇല്ലാതാക്കി.

ഇതേതുടര്‍ന്നാണ്‌ സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച്‌ കേരളത്തിലെ യു.ഡി.എഫ്‌ ഗവണ്‍മന്റ്‌ 2006ല്‍ കെരളാ പ്രൊഫഷനല്‍ കോളേജു ബില്‍ പാസാക്കിയത്‌. ഇതും സുപ്രിം കോടതി അസാധുവാക്കി.

യു.ഡി.എഫ്‌. ഗവണ്മെനിന്റ വിദ്യഭ്യാസമന്ത്രി ശ്രീ. എം.എ.ബേബിയുടെ അഭിപ്രായത്തില്‍ 2006ലെ കേരളാ സ്വകാര്യ കോളേജു ബില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശത്തെ കുറിച്ചുള്ളതായിരുന്നു. എങ്കിലും, ന്യൂനപക്ഷത്തിന്റെ മൈനോറിറ്റി സ്റ്റാറ്റസ്‌ അതിന്റെ ചിന്തയായിരുന്നില്ല. കാരണം കേരളത്തിലെ ഒരൊറ്റ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥപനം പോലും'മൈനോരിറ്റി സ്റ്റാറ്റസ്‌'നു വേണ്ടി ശ്രമിച്ചിരുന്നില്ല, കാരണം അവര്‍ അതിനു യോഗ്യരാവുകയില്ല എന്നവര്‍ക്കു തന്നെ അറിയാമായിരുന്നു.
ആധാരം ഇവിടെ

ചുരുക്കത്തില്‍, (1) അംഗ സംഖ്യയുടെ പേരില്‍ മാത്രം, കേരളത്തിലെ (ഈ ലേഖനത്തില്‍ പ്രതിപാദിയ്ക്കുന്ന) ന്യൂനപക്ഷങ്ങള്‍, ഭരണഘടനയുടെ 30ആം വകുപ്പില്‍ പ്രതിപാദിയ്ക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കു യോഗ്യരല്ല. (2) ഭരണഘടനാപരമായ ന്യൂന പക്ഷത്തിന്‍് ഒരു സ്റ്റേറ്റില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനുള്ള സംരക്ഷണങ്ങളും 'മൈനോരിറ്റി സ്റ്റാറ്റസും‘ രണ്ടും രണ്ടാണ്‌‌. (ഞാനെത്ര ആലോചിച്ചിട്ടും എനിയ്ക്കിങ്ങനെയേ മനസിലക്കാന്‍ ക്ഴിയുന്നുള്ളു)

ഇന്ത്യന്‍ ഭരണഘടനയുടെ 30ആം വകുപ്പ് ന്യൂനപക്ഷ സ്റ്റാറ്റസിനേക്കുറിച്ച്‌ യാതൊന്നും പറയുന്നില്ല.
ഇവിടെ ആധാരം

സംഗതികള്‍ ഇങ്ങനെ ഭരണഘടനാപരമായും നിയമനിര്‍മ്മാണപരമായും കുഴഞ്ഞുമറിഞ്ഞ്‌ ഒരെത്തും പിടിയുമില്ലാതെ കിടക്കുമ്പോഴാണ്‌, ഇപ്പോള്‍ മൈനോരിറ്റി വിദ്യാഭ്യാസ കമ്മീഷന്‍ എന്നു പറയുന്ന ഒന്നു തല്ലിക്കൂട്ടുന്നതും, അതിനു പ്രത്യേക നിയമനിര്‍മ്മാണ അവകാശം കല്‍പ്പിച്ചു കൊടുക്കുന്നതും, ന്യൂനപക്ഷത്തില്‍ നിന്നു തന്നെ മൂന്നു പേരെ അതിന്റെ കമ്മീഷണര്‍ മാരായി നിയമിയ്ക്കപ്പെടുന്നതും, അവര്‍ കേരളത്തിലെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു മൈനോരിറ്റി സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നതും.

അതോടെ ന്യൂനപക്ഷ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിയമസാധുതയോടെ സംവരണത്തിന്റെ ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാമെന്നുള്ള അവസ്ഥ വന്നു.

ഈ കാരണങ്ങളാലാണ്‌ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ 'മൈനോരിറ്റി സ്റ്റാറ്റസ്‌' യുക്തിയ്ക്കു നിരക്കാത്തതായും, ഇന്ത്യന്‍ നീതിന്യായ വകുപ്പിന്റെ ഒരു പാഴ്‌പണിയായും തോന്നുന്നത്‌.

പരിഹാരമായി എനിയ്ക്കു തോന്നുന്നത്‌;

(1) തങ്ങളിലുള്ള വിശ്വാസം ഒരിയ്ക്കല്‍ സ്വയം നഷ്ടപ്പെടുത്തിയ സ്വകര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ഗവണ്മെന്റു ഇനിയും ചര്‍ച്ചയ്ക്കൊരുങ്ങാതെ, കേരളത്തിലെ പിന്നോക്കരും ദരിദ്രരുമായ ഭൂരിപക്ഷത്തിന്റ ഉന്നത വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വെണ്ടി ആവശ്യമായ നിയമ നിര്‍മ്മാണം നടത്തേണ്ടതാകുന്നു.

(2) അതുണ്ടാകാത്ത പക്ഷം, കേരളത്തിലെ ഗവണ്‍മന്റ്‌ സഹായത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ സ്ഥപനങ്ങള്‍ക്കു കൊടുക്കുന്ന സഹായം ഉടനടി പിന്‍-വലിച്ച്‌ ആ സഹായം ഉപയോഗിച്ച്‌ ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വന്തം ഉന്നത വിദ്യഭാസ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്ക്‌ ചിലവഴിയ്കേണ്ടതാകുന്നു.

(3)അങ്ങനെ സ്വകാര്യസ്ഥാപനങ്ങളും അവരുടെ അനുകൂലികളും‍ ഒരു വശത്തും, ഗവണെന്റും, പിന്നോക്കരും, പാവങ്ങളും, അവരുടെ അനുഭാവികളും മറു വശത്തുമായി നില്‍ക്കുന്ന ഈ പ്രശ്നത്തില്‍‍, കേരളത്തിന്റെ മത-സാമൂഹ്യ-വ്യക്തി വിഭാഗീയത അതിന്റെ ഒരു പ്രത്യാഘാതമായി പലരും കാണുന്നു. കാലിക പ്രാധാന്യമുള്ള ഈ പ്രശ്നത്തെ എങ്ങനെ നമുക്കു നേരിടാന്‍ സാദ്ധിയ്ക്കുമെന്നുള്ളതു പ്രധാനമായ ഒരു ചോദ്യമാണ്.



------------


Kerala Minorities and their ‘Minority Status’

(Religion as an opinion or an intellectual vision as we knew it is changing, taking new forms of power, politics and material. We are upset about changes. But do we fear that breaking our silence on changes will dent on our decency and good nature. For those who think that a discussion on change is eminent to forge a healthy religious unity among the Kerala people, here is an opportunity)




The National Commission for Minority Educational Institutions (NCMEI) on Wednesday granted minority status to five educational institutions under the Pushpagiri Medical Society; ending an eight-year-old wait that began in February 1999. With this, the number of professional colleges having minority status in Kerala has gone up to 11

To read more click here


http://blogsearch.google.com/blogsearch?hl=en&num=10&c2coff=1&lr=lang_ml&safe=off&ie=UTF-8&scoring=d&q=blogurl:.+%22വിഭാഗം:+ലേഖനം%22





Friday, May 04, 2007

കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി

ഇതു വേറൊരു പോസ്റ്റാക്കുകയാണ്.

ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുക, എന്നു കുതിരവട്ടന്‍ എഴുതി. പ്ക്ഷെ അതെന്തിന്റെ മറുപടിയാണെന്നു മനസിലാകുന്നില്ലല്ലോ. അതിന്റെ ചുരുക്കം ഞാന്‍ മനസിലാക്കുന്നതിങ്ങനെയാണ്-തമിഴ് നാട്ടില്‍ ന്യായീകരിയ്ക്കാനവത്ത ഒബിസി റിസര്‍വേഷന്‍, സവര്‍ണ്ണര്‍ക്കു നിസ്സാരമായ റിസര്‍വേഷന്‍.

അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല.

കാരണം ഞാന്‍ വ്യക്തമാക്കിയിരുന്നു എന്റെ പോസ്റ്റിലും കമന്റിലും, ഒബിസി റിസര്‍വേഷന്റെ കാരണങ്ങള്‍.

ഒരു കൂട്ടം ആളുകളുടെ വികസനം ഒരു ന്യുനപക്ഷം സ്വാര്‍ദ്ധ താല്പര്യങ്ങളും അതിലേക്കുള്ള ഉപാധികളും ഉപ്യോഗിച്ച് നാളുകളോളം തടഞ്ഞു വച്ചാല്‍, പിന്നീടു വരുന്ന ജനകീയ ഭരണകൂടം അവരുടെ നഷ്ടപ്പെട്ട വികസനം തിരിച്ചു കൊടുക്കാന്‍ കഴിയില്ലെങ്കിലും അതിനൊരു പ്രതിവിധിയായി അവര്‍ക്കാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ഇതാണ് റിസര്‍വേഷന്‍. ലോകത്തവിടെയും റിസെര്‍വേഷന്റെ ആധാരം ഇതു തന്നെയാണ്.

ചിത്രകാരന്‍ വളരെ ലളിതമായ ഒരു കണക്കുലൂടെ ഇതു വിശദീകരിയ്ക്കുന്നുണ്ടല്ലോ?

അതുകൊണ്ടു തന്നെ സവര്‍ണ്ണര്‍ ഈ ആനുകൂല്യങ്ങള്‍ക്കര്‍ഹരാകുന്നില്ല. കാരനം മുയലിന്റെ കൂടെയും വേട്ടപ്പട്ടിയുടെ കൂടെയും ഓടുന്നതു പോലെയുള്ള അനുഭവം. (© ദില്‍ബാസുരന്‍)

സവര്‍ണ്ണനു ആനുകൂല്യം കിട്ടാനുള്ള ഒരേ ഒരു ഉപാധി മാനുഷികമൂല്യങ്ങളുടെ വള്ളിയില്‍ പിടിയ്ക്കുകയാണ്.

അതിന്റെ പേരില്‍ കിട്ടുന്ന ആനുകൂല്യത്തെ ഒബിസി ആനുക്കുല്യങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയേ ചര്‍ച്ച ചേയ്യാവൂ. കാരണം ഇതു രണ്ടും രണ്ടു തട്ടുകളിലാണ് ഉറപ്പിച്ചിരിയ്ക്കുന്നത്.


പിന്നെ വിവേചനം അനുഭവിച്ചവരെ എന്നും അതിന്റെ പേരില്‍ പിന്നോക്കരായി നിര്‍ത്തുന്നതും ശരിയല്ല, അതിനൊക്കെ ഒരവസാനം ഉണ്ടാകണം എന്നാണ് ഞാന്‍ പറഞ്ഞത്.

കുതിരവട്ടന്‍ വാദിയ്ക്കുന്നതു സവര്‍‍ണ്ണര്‍ക്കു സാമ്പത്തിക സംവരണം വേണെമെന്നാണ്

എന്നാല്‍ സാമ്പത്തിക റിസര്‍വേഷന്‍ സവര്‍ണ്ണനെന്നല്ല അവര്‍ണ്ണനും കൊടുക്കുന്നതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു വഴി തെളിയ്ക്കാം.

കാരണം:

ഒരു ഒബിസി ആനുകൂല്യങ്ങളുടെ ഫലമായി ഒരു നല്ല നിലയില്‍ എത്തുന്നു എന്നു കരുതുക. extreme case ല് അവര്‍ക്കു വ്യാപാര വ്യ്‌വസായങ്ങളായി, ഉന്നത ഉദ്യോഗസ്ഥരുണ്ടായി. പക്ഷെ ആ തലമുറയ്ക്ക് ആ നേട്ടത്തിനു കാരണമായ skill കള്‍ അടുത്ത തലമുറകളിലേക്കു വിദഗ്ദ്ധമായി കൈ മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അധികം വൈകാതെ അവരു പാപ്പരാകും.

അപ്പോള്‍ സാമ്പത്തിക ആനുകൂല്യം ഉണ്ട് എന്നിരിയ്ക്കുക, ആ ഒബിസി അപ്പോള്‍ സാമ്പത്തിക ആനുകൂല്യത്തിന്റെ ക്യുവില്‍ വരും‍.

അപ്പോള്‍ കുതിരവ്ട്ടനെന്തു ചെയ്യും സമ്പത്തിക ആനുകൂല്യം സവര്‍ണ്ണനേ ഉള്ളു എന്നു പറയുമോ? ആഗ്രഹമുണ്ടെങ്കിലും പറയാന്‍ കഴിയില്ല.

ഓബിസി ആനുകൂല്യം ജാതി/വര്‍ഗ മേല്‍ക്കോയ്മയുടെ വകുപ്പിലായതു കൊണ്ടു മാത്രമാണ് അതു കാലാകാലങ്ങള്‍ അനുസരിച്ചു revise ചെയ്യണം എന്നു പറയാനും അതിനൊരവസാനമുണ്ടാകണമെന്നു പറയാനും ‍ കഴിയുന്നത്.

സാമ്പത്തിക ആനുകൂല്യം എന്തിന്റെ പേരിലാ revise ചെയ്യുന്നത്. ഉള്ളവന്റയും ഇല്ലാത്തവന്റയും അകലം കൂടിക്കൊണ്ടിരിയ്ക്കുന്ന ഈ അവസ്ഥയില്‍ പ്രത്യേകിച്ച്. കുറെപ്പേരു മെച്ചപ്പെട്ടാല്‍ കുറേപ്പേരു വന്നു കോണ്ടിരിയ്ക്കും

പിന്നെ വേറെ പലതും അതുകൊണ്ടു സംഭവിയ്ക്കാം

മാര്‍ക്കറ്റ് എക്കോണമിയുടെ തനിഗുണം അങ്ങോട്ടനുഭവിയ്ക്കുമ്പോള്‍, ഗവന്ണ്മെന്റിനിവിടെ ഒരു ചുക്കു വിലയുയില്ലാതാകും. കാപ്പിറ്റല്‍ ഉടമകള്‍ പറയും ഞങ്ങള്‍ പരയുന്നതു പോലെ ഒപ്പുമിട്ടു സ്റ്റാമ്പുമടിച്ചോണ്ടിരുന്നോ സാരന്മ്മാരെ എന്ന്‌.

അവരിഷ്ടപ്പെടുന്നതു സാമ്പത്തിക ആനുകൂല്യമാണ്. ആനുകൂല്യം കൊടുത്തു ഇല്ലാത്തവനെ പറ്റിപ്പിയ്കാനും വികസിപ്പിയ്ക്കാനും ഒന്നുമല്ല, അവര്‍ക്കു താല്പര്യം. പകരം ലാഭത്തിന്റെ ഒരു വീതം പിന്നോക്ക ഗ്രാന്റായി അങ്ങോട്ടു തരാം. അതിന്റെ ഒരു വിഹിതം പറ്റി കമാന്നൊരക്ഷരം മിണ്ടാതെ ഒരു ഭാഗത്തിരുന്നോ എന്നു പറയും.

ഇതാണ് equality eqaulity എന്നു പറയുന്നതിന്റെ ഉള്ളുകള്ളീ. അതായത് എല്ലാവരും ജനിയ്ക്കുമ്പോള്‍ തുല്യരാണ്. പക്ഷെ തുല്യാവസരം കൊടുത്തു കഴിഞ്ഞാലും എല്ലാവരും തുല്യരാകില്ല. അതുകൊണ്ടു തുല്യരല്ലാത്തവരെ തുല്യരാക്കുന്ന വിദ്യാഭ്യാസ രിസര്‍വേഷന്‍ ഒന്നും വേണ്ട്, കാരണം അവനു തുല്യനാകാന്‍ കഴിയില്ല.

ഉന്നത വിദ്യാഭ്യാസം കൊണ്ടു വേറെയും കുഴപ്പങ്ങളുണ്ട്. പിന്നോക്കകാരനറിവു ലഭിയ്ക്കും. അതു കുഴപ്പാ.

ചുരുക്കി പരഞ്ഞാല്‍ റിസര്‍വേഷന്റെ philosophy പണ്ടത്തെ ജാതി വര്‍ണ്ണ മേല്‍ക്കോയ്മയല്ല എന്നു തീരുമാനിച്ചാല്‍ ആ നിമിഷം റിസര്‍വേഷന്റെ എല്ലാ അര്‍ഥവും നഷ്ടമാകും. സാമ്പത്തിക ആനുകൂല്യത്തില്‍ ഭൂതമില്ല, വര്‍ത്തമാനം മാത്രമേ ഉള്ളു. പിന്നെ കൊറെ സ്ഥിരം മുന്നോക്കനും അവരട ഓദാര്യത്തില്‍ ജീവിതം സ്ഥീരം തീറെഴുതിയ കുറെ പിന്നോക്കരും.

അപ്പോപ്പിന്നെ സവര്‍ണനും അവര്‍ണനും ഒന്നും ഇല്ലാതാകും. ഇപ്പൊപ്പിന്നെ സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്നൊക്കെ പരഞ്ഞു തല്ലുകൂടാം, ആ വാക്കുകള്‍ക്ക് എന്തൊക്കെയോ അര്‍ഥങ്ങളും ആസ്തിത്വങ്ങളുമുണ്ട് ഇപ്പോഴും.

മരിച്ചു പോകാതെ ഇരിയ്ക്കുന്ന സുഹ്രുത്തുക്കള്‍ക്കൊക്കെ അന്നു പട്ടിണിയുണ്ടാവില്ലായിരിയ്ക്കാം. സോഷ്യല്‍ ഗ്രാന്റൊക്കെ കിട്ടുമായിരിയ്ക്കും.

ആസ്തിത്വമില്ലാതെ അമേരിയ്ക്കയിലെ പാവപ്പെട്ട നീഗ്രൊകളെ പോലെ കഴിവുള്ളവന്റെ വിഹിതം വാങ്ങി മാത്രമേ ജീവിയക്കാന്‍ കഴിയൂ എന്ന ആ അവസ്ഥ, കേരളത്തിലെ പിന്നോക്കര്‍ക്കു വേണ്ടി ഞാന്‍ ആ അവസ്ഥ ആഗ്രഹിയ്ക്കില്ല.

തമിഴ് നാട്ടിലെ കാര്യം

ഒബിസി വിധിയിലും മറ്റു ചര്‍ച്ചകളിലും പറഞ്ഞിരുന്നത് ഓബിസി യുടെ പിന്നോ‍ക്ക നില ഇന്ത്യയിലെ ഓരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണെന്നാണ്. ഒരു സ്റ്റേറ്റില്‍ ഒരു വിഭാഗം പിന്നോക്കമാണെങ്കില്‍ മറു സ്റ്റേറ്റില്‍ അവരു മുന്നോക്കമയിരിയ്ക്കും.


എന്നു പറഞ്ഞാല്‍ തമിഴ് നാട്ടിലെ പിന്നൊക്കന്റെ അവസ്തയല്ല കേരളത്തിലെ പിന്നോക്കന്. തമിഴ് നാട്ടില്‍ പിന്നോക്ക വിഭഗം വലരെ മുന്നേറിയവാരാണെന്നു പലരും പരയുന്നുണ്ട്. മുന്നോക്കമായ ഒബിസിയെ വീണ്ടും ആനുകൂല്യത്തിനു വേണ്ടി പിന്നോക്കമാക്കുന്നത് എന്റെ ആശയങ്ങള്‍ക്ക് ഒരുതരത്തിലും മറുപടിയല്ല.

അല്ലെങ്കില്‍ അവിടുത്തെ രാഷ്റ്റ്ര്രിയത്തീന്റ് കുഴപ്പമായിരിയ്ക്കാം. എന്തു കൊണ്ടായാലും അതൊരു ഒബിസി രിസര്‍വേഷന്റ് മാതൃകയായി ചൂണ്ടിക്കാട്ടാന്‍ പറ്റുവോ?


ഇന്നില്‍ തന്നെയാണ് ജീവിയ്ക്കേണ്ടത്. പക്ഷെ ഈ ഇന്ന് എന്നാണു തൂടങ്ങുന്നത്? ഈ നിമിഷത്തിലോ, സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമോ, ഒരു നൂറ്റാണ്ടിനോ ഒരു സഹസ്രാബ്ദത്തിനു മുന്‍പോ?

സ്വന്തം സൌകര്യത്തിനു വേണ്ടി തുടങ്ങുന്ന ഒന്നല്ലോ കുതിരവട്ടാ കാലം. ഇന്നലെയില്ലാതെ ഇന്നില്ല.

പിന്നെ കഴിഞ്ഞ ഒരു ദിവസം ഒരു വെബ് ആര്‍ട്ടിക്കിളീല്‍ ഒരു കമന്റു വായിച്ചു. വിഷയം ജാതി സംവരണം തന്നെ. ഓര്‍മ്മയില്‍ നിന്നും എഴുതുകയാണ്. ഒരാള്‍ പറയുന്നു അയാളുടെ പക്കല്‍ 25 ബ്രാഹ്മണയുവാക്കളുണ്ട്. വര്‍ഗ്ഗിയതയേക്കുറിച്ചു പരയുന്ന മന്ത്രിമാരുടെ പെണ്മക്കളെ കൊണ്ടു വന്നാല്‍ അയാള്‍ ബ്രാഹ്മണയുവാക്കളുമായുള്ള അവരുടെ വിവാഹം നടത്തിക്കൊടുക്കാം എന്ന്. അങ്ങനെ ആ ബ്രാഹ്മണര്‍ ജാതി മത ചിന്തകള്‍ക്കധീനരാണ് എന്നു കാണിച്ചു കൊടുക്കാം എന്നുള്ള താണ് വെല്ലു വിളിയുടെ അര്‍ഥമെന്നു തോ‍ന്നുന്നു.

അതിലെ തമാശ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍, തൊഴിലില്ലാത്ത ഒരു ബ്രാഹ്മണയുവാവിനെ ഏതു പെണ്ണു കല്യാണം കഴിയ്ക്കും? പത്യേകിച്ചു കേരളത്തിലെ പെണ്‍കുട്ടികള്‍. മറ്റൊന്നുമല്ല, ഒരു മൂടു കപ്പ നടാന്‍ കഴിയുമോ അവര്‍ക്ക്? അതു പോലെ വേരെന്തെങ്കിലും ചെയ്യാന്‍?

കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരുടെ ഒക്കെ ജീവിതം എത്ര കഷ്ടപ്പെട്ടാണ് അവര്‍ മുന്നോ‍ട്ടു കൊണ്ടു പോകുന്നത്, അവര്‍ ഏറെക്കുറെയെങ്കിലും വിജയിയ്ക്കുന്നതു അവര്‍ക്കു ഏതെങ്കിലും തൊഴിലറിയാവുന്നതു കൊണ്ടാണ്. അദ്ദ്വാനിയ്ക്കുക അവരുടെ രക്തത്തിലുള്ളതാണ് അതുകോണ്ടാണ് അവരു മരിയ്ക്കാത്തത്. ‍

സങ്കുചിത മനസ്കന്റെ മെയ് ദിന പോസ്റ്റിങ്ങിലെ ഒരു ഷണ്മുഖന്റെ അനുഭവം കണ്ടിരുന്നോ/ ഇല്ലെങ്കില്‍ ഇതാ ലിങ്ക്. http://preranabahrain.blogspot.com/2007/05/blog-post.html.

സ്വതന്ത്ര ഭാരതത്തില്‍ വളരെ പിന്നോക്കമായി പണമില്ലാത്ത സവര്‍ണ്ണന്‍. പക്ഷെ അവര്‍ക്കു വേണ്ടത് എന്തായിരുന്നു എന്ന് ആരെങ്കിലും അനേഷിച്ചിരുന്നെങ്കില്‍, അവരു തൊഴിലുകള്‍ പഠിച്ചിരുന്നെവെങ്കില്‍. ഞാന്‍ വെറുതെ ചിന്തിയ്യ്ക്കുകയാണ് അതേയുള്ളു.

സൌത്താഫ്രിയ്ക്കയില്‍ അടുത്തയിട ഒരു വലിയ കോളേജു തുടങ്ങി skill പഠിപ്പിയ്ക്കാനായിട്ട്. അവിടെ പഠിപ്പിയ്ക്കുന്നതെന്താണെന്നോ? സിമന്റു കട്ടയുണ്ടാക്കുക, ഭിത്തികെട്ടുക, ആണിയടിയ്ക്കുക, പലക ഒട്ടിച്ചു ചെര്‍ക്കുക തുടങ്ങിയ. ഈ ഇരുപത്തൊന്നം നൂറ്റാണ്ടിലും ഇതൊന്നുമറിയാത്തവരോ?

ഇതൊക്കെക്കാണുമ്പോള്‍ എന്റെ നാട്ടിലെ തൊഴിലറിയാവുന്നവരെക്കുറിച്ചെനിയ്ക്കഭിമാനമുണ്ടാകുന്നു. രാവും പകലുമില്ലാതെ അദ്ദ്വാനിയ്ക്കുന്ന അവരോടെനിയ്ക്കു ബഹുമാനമുണ്ടാകുന്നു. നാടു കടന്ന് കടലു കടന്ന് അവര്‍ പോകുന്നു, ഷണ്മുഖനെപ്പോലെ. അങ്ങനെ എത്രയെത്ര ഷണ്മുഖന്മാര്‍.

കേരളത്തില്‍ സവര്‍ണര്‍ മാതമേ ഉണ്ടായിരുന്നുള്ളു എന്നു വിചാരിയ്ക്കുക, എങ്കില്‍ ആ നാടിപ്പോല്‍ എങ്ങനെ നിലനിന്നേനെ?

അദ്ധ്വാനിയ്ക്കുന്ന, തൊഴില്‍ ചെയ്യാന്‍ മടിയില്ലാത്ത കേരലത്തിലെ പിന്നോക്ക വിഭാഗത്തിനു വെണ്ടിയാണ് ഞാന്‍ വാദിയ്ക്കുന്നത്. അവരു പിന്നോക്കരല്ല, കഴിവും സാമര്‍ദ്ദ്യവുമുള്ളവരാണ്. അവരെ പിന്നോക്കമാക്കിയതിന്റെ കുഴപ്പമേ ഉള്ളു. അവരുടെ മക്കള്‍ക്കു പഠിയ്കാന്‍ ആനുകൂല്യങ്ങള്‍ വേണം.

പിന്നെ സ്വന്തമായ തൊഴിലോ അദ്ധ്വാനമോ അറിഞ്ഞു കൂടാത്ത ജനതയിലുള്ളവര്‍ക്കു സഹായം ആവശ്യമാണെങ്കില്‍ അതിനും ആനുക്കുല്യമുണ്ടാകണം.

അതിനു വേണ്ടി ശ്രമിയ്ക്കുന്നതിനുള്ള ശ്രമം പിന്നോക്കര്‍ക്കു വേണ്ടിയുള്ള ശ്രമത്തിനു സാധാരണ ഗതിയില്‍ വിരുദ്ധമല്ല.

നിര്‍ത്തുന്നു.











">Link




Sunday, April 29, 2007

ഒ.ബി.സി.റിസര്‍-വേഷന്‍ ബില്‍ സ്റ്റേ, ‍ഇന്ത്യയുടെ മനുഷ്യാവകാശ ധ്വസനം?

“Cheat us once. Shame on you.
Cheat us twice. Shame on us“
(A Chinese proverb)

ഈ പ്രശ്നത്തിന്റെ ആധാരം അടുത്തയിട ഇന്ത്യയിലെ പര‍മോന്നത നീതി പീഠമായ സുപ്രീം കോര്‍ട്ട് എടുത്ത രണ്ടു വിധി ന്യായങ്ങളാണ്‍്. ആദ്യത്തേത്, ഈ വര്‍ഷം മാര്‍ച്ച് 29 ന് Central Educational Institutions (Reservation in Admission) Bill നെതിരെ എടുത്ത സ്റ്റേ. ഈ ബില്ല് ഇന്‍ഡ്യയിലെ മറ്റു പിന്നോക്ക സമുദായക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തില്‍ 27% സംവരണം അനുവദിയ്ക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു.

രണ്ടാമത്തേത്, മൂലധനം, സ്വകാര്യ സ്വത്ത്, വിവിധ സ്ഥപനങ്ങളുടെ ഉടമസ്ഥത ഇവയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ ഏറ്റം മുന്‍ നിരയില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്ക് അനുവദിച്ചു കൊടുത്ത നൂനപക്ഷ സ്റ്റാറ്റസ്.

ആദ്യത്തെ വിധി ഇവിടുത്തെ സൂപ്പര്‍ വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ തങ്ങള്‍ക്കു കൂടിഅവസരമുണ്ടാകുമെന്നു കണ്ടിരുന്നു ഇന്ത്യയിലെ മറ്റു പിന്നോക്ക വിദ്യാര്‍ദ്ധികളുടെ സ്വപ്നങ്ങളുടെ കൂമ്പടപ്പിച്ചപ്പോള്‍ രണ്ടമത്തെ വാര്‍ത്തയുടെ ഒരു വിവരം പോലും കേരളത്തിലെ സാധാരണക്കാരുടെ മനസ്സില്‍ കടന്നെത്തിയില്ല, ഒരു പക്ഷെ ഇപ്പോള്‍ വരെയും

കാരണം, ക്രിസ്ത്യന്‍, ഹിന്ദു മാനേജുമെന്റുകളുടെ ഉടമസ്ഥതയില്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ ആ വിധിയെക്കുറിച്ചു മൌനമവലംഭിച്ചു.

സ്റ്റേറ്റ്-സ്വകാര്യ ടി. വി ചനലുകളോ, മറ്റു മീഡിയകളോ പത്രങ്ങളുടേതില്‍ നിന്നു വ്യതിരക്തമായ ഒരു നിലപാടും എടുത്തിട്ടില്ല എന്നാണ് എന്റെ അറിവ്.

കേരളത്തിന്റെ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് ഭരണകക്ഷീയുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ദീകരണങ്ങള്‍ പോലും ജനങ്ങളുടെ അറിവിലേക്ക് ഈ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതിന്റെ ആവശ്യം മനസ്സിലക്കിയില്ല എന്നുള്ളതാണ് എന്റെ അറിവ്.

ഒരു മുസ്ലീം മാനേജുമെന്റിന്റേതെന്നു കരുതുന്ന ‘മാദ്ധ്യമം‘ എന്ന പത്രം മാത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്, അതിനു കേരളത്തിലെ എല്ലാവരും വായനക്കാരുമല്ല. മാദ്ധ്യമത്തിന്റ എഡിറ്റോറിയല്‍ ആര്‍ജ്ജവത്തിനു മുന്നില്‍ ഞാന്‍ ശിരസു നമിയ്ക്കുന്നു.

വെബ്സൈറ്റുകള്‍ ചിലവ വിധിയുടെ ചര്‍ച്ച നടത്തിയെങ്കിലും, അതിന്റെ ഏറ്റവും കൂടുതല്‍ ദേഷഫലങ്ങള്‍ക്കു ഇരയാകുന്ന ഭൂരിപക്ഷത്തിന് അതു കൊണ്ടു യാതൊരു പ്രയോജനവുമുണ്ടായില്ല, കാരണം ഇന്റര്‍ നെറ്റുംം ഇംഗ്ലീഷും ഒക്കെ അവര്‍ക്കിനിയും വളരെ ദൂരത്തിലാണ്.

ഓ.ബി.സി ബില്ലെനേക്കുറിച്ചു കൂടുതല്‍

എന്‍.എസ് സജിത്ത് ദേശാഭിമാനി വീക്കിലിയിലെ (ഏപ്രില്‍ 22, 2007), ‘ജുഡീഷ്യ-റിയുടെ കടന്നു കയറ്റം’ എന്ന ലേഖനത്തില്‍, മറ്റു പിന്നോക്ക ജാതികള്‍ക്ക് മുന്തിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നുള്ള ഗവണ്മെന്റു തിരുമാനത്തിനെതിരെ സുപ്രിം കോടതി നടത്തിയ രണ്ടാമത്തെ കടന്നു കയറ്റമാണ് മാര്‍ച്ച് 29 സ്റ്റേ എന്നു വാദിയ്ക്കുന്നു. കഴിഞ്ഞകൊല്ലം പാര്‍ലമെന്‍റ് മറ്റുപിന്നോക്ക ജാതികള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ അനുവദിയ്ക്കുന്നതിന് എടുത്ത തീരുമാനത്തെ സുപ്രീം കോടതി എതിര്‍ത്തു. അതു മറികടക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 93-ആം ഭേദഗതിയെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഏകോപനമായി ഉന്നത വിദ്യാഭ്യാസസ്ഥപന പ്രവേശനത്തിലുള്ള റിസെര്‍വേഷന്‍ ബില്‍ പാസ്സാക്കിയത്.

ആ ബില്‍ പാസ്സാക്കിയതോടെ കഴിഞ്ഞകൊല്ലം ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ All India Institute of Medical Science ല്‍‍ കാട്ടിക്കൂട്ടിയ പ്രതിഷേധ മഹാമഹങ്ങളും ഈ വര്‍ഷം മാര്‍ച്ച് 29 ലെ സ്റ്റേയെ തുടര്‍ന്ന് ഇന്‍ഡ്യയിലെ പ്രമുഖ പട്ടണങ്ങളില്‍ പ്രകടിപ്പിച്ച ആനന്ദപ്രകടനങ്ങളും സ്വന്തം രാജ്യത്തെ പിന്നോ‍ക്ക ജനതയെ സഹായിയ്ക്കുന്നതിനുള്ള ഗവണ്മെന്റു തീരുമാനത്തോട്, ഒരു വികസിത വിഭാഗമെന്നുള്ള നിലയില്‍ അവര്‍ക്കുള്ള മനോഭാവം വെളിപ്പെടുത്തുന്നതാണ്.

ഗ്ലോബലിസത്തിന്റെ ഭൌതികതയില്‍ ആനുകാലിക ഇന്‍ഡ്യയെ സ്വന്തം കണ്ണിലുടെ മാത്രം നോക്കിക്കാണാനാണ്, ‘മെറിറ്റോക്രാറ്റുകള്‍‍‘ എന്നു സ്വയം പറയുന്ന അവര്‍ തുനിയുന്നത്; വളരുന്ന ഇന്‍ഡ്യയില്‍, അവര്‍ സ്വന്തം കഴിവുകള്‍ കൊണ്ടു മാത്രം ഉന്നതസ്ഥാനം നേടിയ ഒരു ജനതയും, കഴിവും, പ്രചോദനവുമില്ലാത്ത ഭൂരിപഷം അവര്‍ നേടിയ സ്ഥാനമാനങ്ങള്‍ക്കു നെരേ പിച്ചക്കൈ നീട്ടുന്നവരുമായാണ് അവര്‍ കാണുന്നത്.

എന്നാല്‍ ആകസ്മികമായിട്ടല്ല അവര്‍ക്കാസ്ഥാനങ്ങള്‍ നേടാനുള്ള അടിസ്ഥാനങ്ങള്‍ ഉണ്ടായത് എന്നവരെ ആരും മനസ്സിലാക്കിയ്ക്കുന്നില്ല. ഇന്ത്യയുടെ ഭൂരിപക്ഷത്തിനു നേര്‍ക്ക് ജാതി-വര്‍ഗ്ഗീയ അധിവിവേശം കാട്ടി ഇന്ത്യയുടെ സകല സമ്പത്തും സ്വകാര്യ സ്വത്താക്കി അനുഭവിച്ച ഒരു മേല്‍ക്കോയ്മയുടെ ബാക്കി പത്രമാണ് അവരുടെ ഭൂരിപക്ഷത്തിന്റയും നേട്ടങ്ങള്‍ എന്നവര്‍ അറിയുന്നില്ല.

റിസര്‍വേഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇന്‍ഡ്യയുടെ മാനവിക വികസന ശേഷി വകുപ്പു മന്ത്രിയായ അര്‍ജുന്‍ സിംഗിനെ അവര്‍ ഒരു ‘cynical old men acting on cold political arithmetic’ എന്നാണു വിളിച്ചത്.

പാര്‍ലമെന്റില്‍, ‘The present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’ എന്നു പ്രസംഗിച്ചതിന്‍് അവര്‍ Ram Jethmalani യെ അധിക്ഷേപിച്ചു.

പക്ഷെ സ്വന്തം പിതാമഹന്മാരൂടെ പാപങ്ങളേക്കിറിച്ച്, അസത്യം കുത്തി നിറച്ചു വച്ചിരിയ്ക്കുന്ന ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അവരെന്തു മന‍സിലാക്കാനാണ്?

ഒരു രാജ്യത്തെ ജനങ്ങള്‍ മുന്നോക്കമാകുന്നത് അതിന്റെ ജനത ആ മുന്നോക്കാവസ്ഥയ്ക്ക്കു വേണ്ടി ശ്രമിയ്ക്കുമ്പോള്‍ മാത്രമാണ് എന്നാണവര്‍ വിശ്വസിയ്ക്കുന്നത്. അതിനു കഴിവില്ലാത്തരാണ് പിന്നോ‍ാക്ക ജാതികള്‍ എന്നും.

മറ്റൊരു രാജ്യത്തുമില്ലാത്തതു പോലെ ഇന്ത്യയിലെ പിന്നോക്ക ജാതികള്‍ പിന്നോക്കാവസ്ത്യ്ക്കു വേണ്ടി മത്സരിയ്ക്കുന്നു എന്നു സുപ്രിം കോടതി അതിന്റെ സ്റ്റേയില്‍ പറയുമ്പോഴും അതും അതു മുകളിലെ മെറിറ്റൊക്രാറ്റുകള്‍ പറയുന്നതു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. (“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa)

എന്നിട്ടും പാര്‍ലമെന്റു റിസര്‍വേഷന്‍ ബില്ലിനു വേണ്ടിയുള്ള ശ്രമം ഉപേക്ഷിച്ചില്ല.

ഏപ്രില്‍ 23ന് അതു സുപ്രീം കോടതിയോട് മാര്‍ച്ച് 29ന്റ് സ്റ്റെ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി അതു പരിഗണിച്ചില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍-വി

പിന്നോക്ക വിഭാഗത്തിനെതിരെയുള്ള കോടതി സ്റ്റേയുടെ വിധിന്യായം വായിയ്ക്കുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിഭാഗങ്ങളായ എക്സിക്യൂറ്റീവ്, ലെജിസ്ലേറ്റീവ്, നീതിന്യായ വ്യവസ്ഥയും അതിലെ മെറിറ്റൊക്രാറ്റുകളുമാണ് ഇന്ത്യന്‍ പിന്നോക്ക ജാതിക്കാരെ തോല്‍പ്പിച്ചതെന്നു മനസ്സിലകുന്നത്. അല്ലാതെ പിന്നോക്ക ജാതി സംവരണം സ്റ്റെ ചെയ്തതു യാതൊരു കാരണവശാലും അവരുടെ തെറ്റുകൊണ്ടല്ല.

Mandal കമ്മീഷന്റെ 27 % സീറ്റുകള്‍ മറ്റു പിന്നോക്കജാതിക്കാര്‍ക്കായി മാറ്റി വയ്കണമെന്നുള്ള തീരുമാനങ്ങളെ കോടതി എന്തിര്‍ത്തത് ആ കണക്കിലേക്കെത്തിച്ചേന്ന കാമ്മീഷന്റെ ന്യ്യീകരണങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ്. ഈ കമ്മീഷന്‍ 1991 ലാണു രൂപം കൊണ്ടത്. പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കമ്മീഷന്റെ തെറ്റുകളെ തിരുത്തേണ്ടത് ഇന്ത്യന്‍ ജുഡീഷ്യറി ഒരാവശ്യമായി കരുതിയില്ല.

എന്നാല്‍ ഇപ്പോഴതു പിന്നോക്കത്തിനെതിരായി ഉപയോഗിച്ചിരിയ്ക്കുന്നു.

എന്നാല്‍ ഇന്നും‍ അതിന്റെ ശരിയായ അടിസ്ഥാനങ്ങളീലേക്കെങ്ങനെ എത്തിച്ചേരാമെന്നുള്ളതിനേക്കുറിച്ചു കോടതിയ്ക്കും ഒരു രൂപവുമില്ല. അതാണു കേരളത്തിലെ മന്ത്രിയുടെ അനേഷണത്തിനു മറുപടിയായി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പറഞ്ഞത്.

കൂടാതെ ഇന്‍ഡ്യയുടെ പിന്നോക്ക ജാതികളെ കുറിയ്ക്കുന്ന സത്യമായ യാതൊരു കണക്കുകളും ഗവണ്മെന്റിന്റെ പക്കലില്ല. ആകെക്കൂടിയുള്ള കണക്ക് 1931ലെ ഒരു നാഷണല്‍ സെന്‍സസിലുള്ളതാണ്, അതിപ്പോള്‍ സ്വീകാര്യവുമല്ല.

അതുമല്ല, ചരിത്രപരമോ, മനുഷ്യവംശ ശാസ്ത്രപരമോ ആയ സങ്കേതങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍-ഡ്യയുടെ നിയമാവലിയില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് ഉചിതമായ വിര്‍വചനങ്ങളോ വിവരണങ്ങളോ ഇല്ല. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, പിന്നോക്ക ജാതി, മറ്റു പിന്നോക്ക ജാതി ഇവയൊക്കെ, സ്വതന്ത്ര ഇന്‍ഡ്യയിലെ രാഷ്ട്രീയ നേതാക്കള്‍ പടച്ചു വിട്ട വെരും രാഷ്ട്രീയ വിഭജനക്രിയകള്‍ മാത്രമാണ്.

പമ്പരാഗത തൊഴിലുകള്‍ നഷ്ടമായതിനു പുറമേ ചരിത്ര-സാമൂഹ്യ സാംഗത്യങ്ങളും നഷ്ടപ്പെട്ട അവര്‍ വീണ്ടും നീതിന്യായ- രാഷ്ട്രീയ വകുപ്പുകളുടെ കളിപ്പന്താകുന്ന അവസ്ഥ.

എന്‍. എസ്. സജിത്തിനെപ്പോലെയുള്ളവര്‍ ഈ സ്റ്റേയെ ഇന്ത്യയുടെ എക്സിക്യുട്ടീവിനു നേര്‍ക്കുള്ള നീതിന്യായത്തിന്റെ കടന്നുകയറ്റമായി ക്കാണുന്നു.

എന്നാല്‍ മെറിറ്റോക്രാറ്റുകളും അവരെ പിന്താങ്ങുന്നവരും അതിനെ ഇന്‍ഡ്യയില്‍ നില‍നിന്നുവന്ന രാഷ്ട്രീയ പരാജയത്തിനെതിരെ ഇന്നിപ്പോല്‍ ഉയര്‍ന്നുവന്ന നീതിന്യായത്തിന്റെ ഇടപെടലാണെന്നു സമര്‍ദ്ധിയ്ക്കുന്നു.

എന്നാല്‍ സ്റ്റെ വിധിന്യായത്തില്‍ പറഞ്ഞിരിയ്ക്കുന്ന താഴത്തെ വിവരം വായിയ്ക്കുമ്പോഴാണ് സുപ്രിം കോര്‍ട്ടിന്റെ യധാര്‍ദ്ധ ഉദ്ദേശത്തേക്കുറിച്ചു സംശയമുണ്ടാകുന്നത്.

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced”. (
http://www.esamskriti.com/html/readcont/sc_2007.doc).

കേരളം ഒരു റിസര്‍വേഷന്‍ സ്റ്റേറ്റായിരുന്നു. ഇന്നു കേരളത്തിനവകാശപ്പെടാവുന്ന കമ്മ്യൂണല്‍-സാമൂഹിക ഏകികരണം ഈ റിസര്‍വേഷന്‍ കാരണമാണ് എന്നുള്ള സത്യം മുകളിലെ വാദഗതിയെ അസാധുവാക്കുന്നു.

Prabhul Biwai യുടെ ‘Anti-quota Stir Misguided' ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ‘anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(
http://in.rediff.com/news/2006/may/30bidwai.htm)

ഇതു ശരിയാണെങ്കില്‍ ഈ റിസര്‍വേഷന്‍ സ്റ്റേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ നീതിന്യായ ആര്‍ജവത്തെ വളരെയധികം അപകടപ്പെടുത്തുന്നു. കൂടാതെ ഇത്രയും നാള്‍ ഈ മെരിറ്റോക്രാറ്റുകള്‍ രാഷ്ട്രീയ കുതിരകയറ്റം നടത്തിയിരുന്ന ഇവിടുത്തെ പിന്നോക്ക വിഭാഗങ്ങലെ മന:പ്പൂര്‍വം കൂടുതല്‍ പിന്നോക്കമാക്കുന്നതിലുള്ള ഒരു മന്‍:പൂര്‍വ ശ്രമമായും ഇതു കാണപ്പെടും.

ഈ പശ്ചാത്തല‍ത്തില്‍ ഈ സ്റ്റെ ഇവിടുത്തെ പിന്നോക്കവിഭാഗത്തിന്റെ നേര്‍ക്കുള്ള മനുഷ്യാവകാശ ധ്വംസനമാ‍യിതന്നെ കണക്കാക്കേണ്ടിയിരിയ്ക്കുന്നു. തന്നെയുമല്ല അവശരുടെ നേര്‍ക്ക് ഒരു കാലത്തു നടന്നിയിരുന്ന ഇവിടുത്തെ സവര്‍ണ-ഉന്നത വിഭാഗത്തിന്റെ വിവേചനം, ഇപ്പൊഴും ജനാധിപത്യത്തിന്റെ തൊലിയ്ക്കുള്ളില്‍ തുടരുന്നു എന്നും മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.

അടുത്ത സെപ്റ്റെംബറിലേക്ക് ഈ സ്റ്റേയ്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട് എന്നു കേള്‍ക്കുന്നു. ഇ ചെറിയ കാലഘട്ടത്തിനുള്ളില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്ക ജനതയേക്കുറിച്ചുള്ള ഒരു സമ്പൂര്‍ണ വിവരണപ്പട്ടിക സത്യസന്ധമായി എങ്ങനെ ഇവിടുത്തെ രാഷ്ട്രീയക്കര്‍ ഉണ്ടാക്കിയെടുക്കും എന്നുള്ളത് അതി പ്രധാനമായ ഒരു ചോദ്യമാണ്.

ആ നിലയ്ക്ക് ആ അപ്പീല്‍ എന്തായിരിയ്ക്കും നേടാന്‍ സാദ്ധ്യതയുള്ളത്?

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പിന്നോ‍ക്ക വിഭാഗങ്ങള്‍ എങ്ങെനെ ഈ രാഷ്ട്രീയ-നീതിന്യായ ചളിക്കുണ്ടില്‍ നിന്നും ഒത്തൊരുമിച്ചു മുന്നേറണം എന്നുള്ളതിനേക്കുറിച്ച് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

അതെങ്ങനെ സാദ്ധിയ്ക്കാനാകും?

വാല്‍ക്കഷണം

ഇന്നു വരെ വികസിതവിഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തം ജാതിയിലെ നേതാക്കള്‍ നടത്തിയ രാഷ്ട്രീയ നേതൃത്വത്തില്‍ കണ്ണുമടച്ചു വിശ്വസിച്ചു നടന്നിരുന്നവരാണ്്‍ ഇവിടുത്തെ പ്രത്യേകിച്ചു കേരളത്തിലെ പിന്നോക്കര്‍. അതിന്റെ ഫലമായി ഇന്നവര്‍ക്കു സ്വന്തം സത്വം പോലും നഷ്ടമായി.

അതു കോണ്ടു തന്നെ സ്വന്തം ആസ്ഥിത്വത്തെക്കുറിച്ചു, ചരിത്രത്തേക്കുറിച്ചും വര്‍ഗ്ഗ-രാഷ്ടട്രീയ ചട്ടക്കൂട്ടുകള്‍ക്കു പുറത്തു കടന്നു പുതിയ പഠനങ്ങളും ഗവേഷണങ്ങളും അവര്‍ നടത്തേണ്ട സമയമായിരിയ്ക്കുന്നു.

താഴെപ്പറയുന്നത് ഇതിലേക്കുള്ള പഠനങ്ങളില്‍ ഉയരേണ്ട്ചില ചോദ്യങ്ങളാണെന്നു കരുതുന്നു.


ഇവിടുത്തെ പിന്നോക്ക വിഭാഗക്കാര്‍ ആര്?

അവരുടെ ചരിത്രം എന്ത്?

അവര്‍ മുന്നോക്ക വിഭാഗത്തിന്റെ മുന്നില്‍ കൈ നീട്ടി യാചിയ്ക്കുകയാണൊ?

അവര്‍ക്കെങ്ങനെ ഒത്തു ചേര്‍ന്ന് സ്വന്തം നില മറ്റുള്ളവരെ മനസിലാക്കിയ്കാന്‍ കഴിയും
അല്ലെങ്കില്‍ നാളെ അവരുടെ പിന്‍-ഗാമികളുടെ അവസ്ഥയെന്ത്?

പിന്നോക്കക്കാരെ സഹായിയിയ്ക്കുന്നതിനു സ്റ്റൈപ്പന്റുകളും രിസര്‍വേഷനും മാത്രം മതിയാകുമോ?

മുന്നോക്കരെന്നഭിമാനിയ്ക്കുന്ന ഒരു ജനതയ്ക്ക് പിന്നോക്കരോടുള്ള പ്രതിബദ്ധതയെന്ത്?

ഈ ലിസ്റ്റില്‍ കൊടുത്തതൊക്കെ ഈ വിഷയത്തോടു ബന്ധപ്പെട്ടതെന്ന് എനിയ്ക്കു തല്‍ക്കാലം തൊന്നിയവയാണ്. വായനക്കാര്‍ക്ക് ഇനിയും കൂടുതല്‍ ഇതില്‍ കൂടുതല്‍ ചേര്‍ക്കാന്‍ കഴിയും.

ഇതിലോരോന്നിനേക്കുറിച്ചുമുള്ള റിസേര്‍ച്ചുകളും വിവരങ്ങളും തരാന്‍ സന്മനസ്സുള്ളവര്‍ ഒരു കൂട്ടമുണ്ടാക്കുന്നതു നല്ലതണോ എന്നും ആലോചിയ്ക്കുക.

അടുത്തത് മൈനോരിറ്റി സ്റ്റാറ്റസ്

(For more inclusivity, English version is added here)


Stay on Reservation Bill-Gross human Right Violation?

Cheat us once. Shame on you.Cheat us twice. Shame on us.

{A Chinese proverb}

My concern is based on two recent legal decisions made by the esteemed Supreme Court of India, the final authority on legal matters in the nation. First, the March 29, 2007 stay on Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes. Second, it granted protective minority rights to Christians and Muslims in Kerala, two most economically, socially and educationally advanced religious groups in the state in terms of their ownership in capital, landed property and institutions.

If the first decision put a plug on many young Indians’ dream to enter India’s elite institutions in the 2007 academic year, the second has not even trickled into Kerala’s ordinary people. Because they haven’t even heard of it; the media in Kerala, owned by Christian and Hindu managements apparently muted the news.

According to my knowledge no TV channel, state run or otherwise, a radio station or any means of public or private communication uttered a word about the crisis that has the most devastating effect on the majority Keralites who belong to Hinduism, the most traditional religion of the land.

Neither Deshabhimani, a media apparently under the ownership of the state’s ruling Communist Marxist party did find it apt to inform the public.

The only media in my understanding that disclosed the judgment was Madhyamam, apparently run by a Muslim management and not read all over Kerala. My hats off to its editorial integrity.

A few websites that disclosed the matter are of little use to the affected Kerala population for Internet and English are beyond their reach.

More on the OBC Reservation Bill

According to N.S. Sajith in the ‘The Judiciary’s Excesses’ that appeared in Deshabhimani Weekly, 22 April 2007, Supreme Court’s March 29 stay on the Reservation Bill was its second quash on Parliaments’ initiative to reserve seats for the backward castes. In 2006 it had ruled against admitting India’s socially and educationally backward learners into professional Institutions. The parliament then unanimously passed the Reservation Bill as part of its 93rd constitutional amendment, on April 7, 2007 as an alternative to that ruling.

The protest staged by the student bodies of the elite institution of All India Institute of Medical Sciences in Delhi and the euphoria it unleashed in the major metropolis of India after the SC’s stay is an indication of how they view the government’s act to bring the disadvantaged in the society up to their level.

Those ‘meritocrats’ of the current globalised material world of India see themselves as an advanced group replete with inborn potential as opposed to the majority with hardly any potential begging for an undeserving statusquo.

It is not by accident that the majority of ‘meritocrats’ are in those institutions. In racial and religious terms they represent India’s oppressor castes. Out of anger they called Arjun Singh the minister of India’s Human Resource Development who presented the Bill in the parliament as one of the ‘cynical old man acting on cold political arithmetic’.

They ridiculed Ram Jethmalani for saying in the Parliament that “the present generation, the people of so-called merit must learn that the present society will have to pay for the sins of our ancestors’.

But how do they know about their ancestors if the truth about their ancestry and anthropology is shrouded in the fabricated history of India?

They believe that they “belong to the Rang De Basanti generation who believe in har desh mahan nahi hota, use mahan banana padta hain (A country can achieve greatness only if its citizens strive to make it great”.

And this should be read in conjunction with the Supreme Court’s judgment,
“Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to become backward” (Sunday Times; South Africa).

The government had made it clear that the additional 27% OBC admission would never affect the non-reserved in any way. It has plans “to increase the total number of seats in central educational institutions by 54 per cent within a year, at an estimated expense of Rs. 80 billion (Rs. 8,000 crores)”, if the plan goes ahead.

However the central government is still determined to maintain the Bill.

On 23rd April, it appealed before the Supreme Court to ‘vacate the stay on the Reservation Bill’. But the court declined.

The failure of Indian democracy.

Ironically the Court’s judicial rationale on staying the Bill has nothing to do with the backwardness of the OBC. But it has everything to do with the backwardness, lack of merit and morality within the democratic components; executive, legislative and judiciary of India controlled so far by its ‘great’ groups.

While the court heavily criticised Mandal commission’s (1991) recommendations to provide 27% reservation for OBC as inaccurate and flawed being based on false fundamentals it does not know how the correct information could be gathered. That was how the SC judges answered the minister from Kerala on his question about it last week. The legal authority of India is questioning after sixteen years the Commission’s findings that OBC constitute 52% of the population of India.

What more, India has no valid information on the demography of its backward castes. The only information of that kind available from a 1931 national census is not valid now. The commission’s statistics were the basis for the reservation Bill.



There is not even a proper definition for India’s disadvantaged people in the normal historical and anthropological contexts. Scheduled caste, tribes, backward and other backward are political categories tinkered up in the post- independent India.

The classic cases of India’s judicial, executive and legislative bungling are surfacing now only to punish the majority population who are already variously disadvantaged. Alienated from traditional skills, they lost their historical and social relevance and are now a political football between the executive and the judiciary.

Some may concur with NS Sajith that the stay on the reservation Bill is the case of India’s judicial excesses on the executive.

The ‘meritocrats’ may proclaim that time has come for India’ s judicial awakening to clear up its political mess such as ‘vote bank’ a sleazy trade of reservation for political power between India’s ‘great’ leaders and small people.

But when one reads the following statement from the SC verdict on the Bill, belief in the court will take a different turn

“(OBC Reservation) would lead to chaos, confusion, and anarchy which would have destructive impact on the peaceful atmosphere in the educational and other institutions and would seriously affect social and communal harmony. The constitutional guarantee of equality and equal opportunity shall be seriously prejudiced” (http://www.esamskriti.com/html/readcont/sc_2007.doc).

Kerala has been a reservation state. And any communal and racial harmony it can boast of has come from its reservation approaches nullifies the above argument.

Prabhul Biwai in his essay,’Anti-quota Stir Misguided’ argues that the anti-reservation move was not spontaneous and natural but organised by three parties ‘one upper caste-dominated professional guilds like the Indian Medical Association; captains of industry and owners of private colleges, who stridently oppose any extension of Dalit-Adivasi (Scheduled Castes-Scheduled Tribes) reservations; and Bhartiya Janata Party politicians’
(http://in.rediff.com/news/2006/may/30bidwai.htm)

If this is true, it puts the judicial integrity of India’s Supreme Court in serious jeopardy making its monumental stay on OBC reservation a deliberate attempt at further stagnate the socially and educationally backward castes of India who have been the subject of a political ride since independence, the responsibility of which rests on its so called leaders who belong to the ‘meritocrats’ camp.

In this regard the issue of the Bill’s stay is the violation of the fundamental human rights of its disadvantaged population. It implies that India’s apartheid still continues under its democratic skin.

And the ‘meritocrats’ ’ presumption that only one section of the population is eligible for super speciality education and the majority does not qualify for that is gross insensitivity to India’s skewed socio-economic and educational development and is therefore a further proof for its hidden apartheid.

The court did not argue that ‘a backward minority’ is a myth, but it opposed the arithmetic used in projecting their statistics. Is it the problem of the backward castes?

The court has agreed to hear the appeal on the Bill in a few months’ time seemingly in September. And how are the politicians going to formulate a comprehensive caste statistics about a major chunk of India’s population in an honest and sincere manner within such a short time?

And what will be the outcome of that appeal?

An important question now, is what is the role of India’s disadvantaged castes to help each other to escape from this politico-judicial quagmire?

As I wrote at the top, they have cheated India’s disadvantaged not once but many times. So now the fault is theirs if they do not stand up to get counted.

And how do they do it?

(Next time Minority Status)

My English Readers please send your comments on this posting to my English blog

MKERALAM. Being supported by a regional language, my blog mavelikeralam does not accept strictly English comments.

Sorry



">Link












Wednesday, April 18, 2007

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം



ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു.

ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു.




അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം.

അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി
യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം.

ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍.

ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം എന്ന നിലയിലാണ് കേപ്പിന്റെ കൊളോണിയല്‍ അധിനിവേശം ആരംഭിയ്ക്കുന്നത്.

ഈ വ്യാപാര പാത വഴി കടന്നു പോകുന്ന കപ്പലുകള്‍ക്കു ഭക്ഷണസാധനങ്ങളും വീഞ്ഞും വിതരണം ചെയ്യുന്ന ഒരു വിതരണശാല ഒരുക്കുക എന്ന വെല്ലുവിളിയുമായാണ് 1652 ല്‍ ഡച്ചു ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കുപ്രസിദ്ധ കമാന്‍-ഡര്‍ ജാന്‍ വാന്‍ റിബക്ക് കേപ്പിലെത്തുന്നത്. അത്‌ അവിടേക്കുള്ള യൂറോപ്യന്‍ കുടിയേറ്റത്തിന്റെ ആരഭം കുറിച്ചു. അതിനു മുന്‍പ് ഇതു കോയിക്കോയികള്‍ എന്നറിയപ്പെടുന്ന ഒരാഫ്രിയ്ക്ന്‍ ജനതയുടെ നാടായിരുന്നു.

ഈ കുടിയേറ്റത്തിന്റെയും വിതരണക്കമ്പനികളുടെയും ഭാഗമായി ഇവിടെ ഉയര്‍ന്നു വന്ന അനേകം പ്രഭു മന്ദിരങ്ങളിലും വൈന്‍ തോട്ടങ്ങളിലും തൊഴിലിന്റയും സേവനത്തിന്റയും ധാരാളം ആവശ്യങ്ങളുണ്ടായി. ആ ആവശ്യങ്ങള്‍ക്കായി മറ്റു കോളനികളില്‍ നിന്നു ധാരാളം ആളുകളെ അടിമകളാക്കി അങ്ങോട്ടു കൊണ്ടു വരപ്പെട്ടു. ഇന്‍ഡ്യ, സിലോണ്‍‍, ഇന്‍ഡോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു അവരിലധികവും.

ഒരു ഭാഗത്തു പ്രഭുത്വവും മറുഭാഗത്തു പതിത്വവും വളര്‍ത്തിയെടുത്ത ഈ സമാന്തരജനാവലികള്‍ കാലക്രമേണ സൌത്താഫ്രിയ്ക്കയുടെ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പ്രകൃതിചിത്രത്തിനു പ്രത്യേക രൂപഭേദങ്ങളും അവസ്ഥാന്തരങ്ങളും സൃഷ്ടിച്ചെടുത്തു.

വെളുത്ത തൊലിയുള്ള വെള്ളക്കാര്‍, വെളുത്തവരല്ലാത്തവരെ അധ:കൃതരായി വിധിയെഴുതുകയും അവര്‍ക്കെതിരെ വര്‍ണ്ണവീവേചനം ഏര്‍പ്പെടുത്തുകയും ചെയ്തു. 1948ല്‍ ഈ വര്‍ണ്ണ വിവേചനം ഇവിടുത്തെ ഭരണഘടനയുടെ നിയമാവലിയിലുള്‍പ്പെടുത്തുകയും ചെയ്തു.

സൌത്താഫ്രിയ്ക്കയിലെ വര്‍ണ്ണവിവേചനവും ഇന്‍ഡ്യയിലെ ചാതുര്‍വണ്യമേല്‍ക്കോയ്മയും തമ്മില്‍ സമാന്തരങ്ങളും അന്തരങ്ങളുമുണ്ട്. രണ്ടും ഭൂരിപക്ഷത്തിന്റെ മേല്‍ ന്യൂനപക്ഷം അടിച്ചേല്‍പ്പിച്ച അന്യായമായിരുന്നെങ്കില്‍, ആദ്യത്തേതു ഭരണാഘടനാവ്യവസ്ഥിതവും രണ്ടാമത്തേത് ജാതി-ദൈവപ്രസ്ഥനവുമായിരുന്നു.

1994 ല്‍ ഒരു ജനാധിപത്യ സ്വതന്ത്ര രാജ്യമായതോടെ, ഈ രാജ്യം വര്‍ണ്ണ വിവേചനത്തിന്റെ ക്രൂരമായ കെടുതികളില്‍ നിന്നും ഭരണഘടനാപരമായി മോചിതമായി. ലോകത്തിലെ ഏറ്റവും പുരോഗമനാത്മകം എന്ന ബഹുമതി നേടിയെടുത്ത ഇതിന്റെ ഭര‍ണഘടന വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു നേരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അതോടെ വര്‍ഗ്ഗിയത പൊതുരംഗങ്ങളില്‍ നിന്നു പിന്‍-വാങ്ങി എന്നു മാത്രമല്ല അതു മാന്യതയുടെയും മനുഷ്യത്വത്തിന്റയും ലക്ഷണമല്ല എന്ന ഒരവബോധവും സവര്‍ണ്ണരില്‍ ഉണ്ടാക്കി. പക്ഷെ ദൈവത്തിന്റെ വകുപ്പില്‍ പെട്ടു പോയതുകൊണ്ട് വിവേചനം ഇന്‍ഡ്യയിലിന്നും ഭരണഘടനയ്ക്കതീതമായി മനുഷ്യന്റെ മനസ്സുകളിലല്‍ ഇന്നും പ്രതിഷ്ഠമായിരിയ്ക്കുന്നു.

(അടുത്തത് കേപ്പ് പെനിന്‍സുലയൂടെ വിനോദസഞ്ചാരാകര്‍ഷണങ്ങള്‍)


">Link


Thursday, April 12, 2007

വിഷു-കേരളത്തിന്റെ പുതു വര്‍ഷദിനം


കൊന്നപ്പൂക്കള്‍
ഈ വര്‍ഷം എപ്രില്‍ 15 നാണല്ലോ കേരളത്തിന്റെ പുതുവര്‍ഷ ദിനമായ വിഷു.


സൂര്യന്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തേതായ മേഷയില്‍ പ്രവേശിയ്ക്കുന്ന സമയമാണ്‌ കേരളീയര്‍ വിഷുവായി ആഘാഷിയ്കുന്നത്‌.
വിഷുക്കണി

വിഷു ആഘോഷം തുടങ്ങുന്നത്‌ ബ്രാഹ്മമുഹൂര്‍ത്തത്തിലെ (വെളുപ്പിനു 3 മുതല്‍ 6 വരെ) വിഷുക്കണി കാണലോടെയാണ്‌.


കാലികമായി ലഭിയ്ക്കുന്ന പ്രകൃതി വിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ്‌ കണി ഒരുക്കുന്നത്‌.

തലേദിവസം എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷമാണ്‌ വീട്ടിലെ പ്രധാന സ്ത്രീ, അമ്മ ഇതൊരുക്കുന്നത്‌. സ്വര്‍ണ നിറമുള്ള പച്ചക്കറികള്‍, പഴങ്ങള്‍, അരി (നെല്ല്) കൊന്നപ്പൂവ്‌ മുണ്ട്‌, തേങ്ങാപകുതി, വെറ്റില, പുസ്തകം, നാണയം, വൃത്താകൃതിയിലുള്ള കണ്ണാടി, സ്വര്‍ണം ഇവയാണ്‌ കണിയ്ക്കു സാധാരണ വേണ്ടുന്ന വകകള്‍.

ഇനി കണിയെങ്ങനെ ഒരുക്കാം

ആദ്യം ഒരു ചെറിയ ഉരുളി എടുക്കുക (വൃത്താകൃതിയിലുള്ള എതെങ്കിലുമൊരു പാത്രം). അതിന്റെ നടുവില്‍ നെല്ല് (അരി) വിതര്‍ത്തിയിടുക.

തേങ്ങമുറിയില്‍ എണ്ണയൊഴിച്ച്‌ അതില്‍ കനമുള്ള ഒരു പഞ്ഞിത്തിരി തെറുത്ത്‌ താഴ്ത്തി വയ്ക്കുക. ഇത്‌ അരിയുടെ മുകളില്‍ പാത്രത്തിന്റെ നടുവിലായി ഉറപ്പിച്ചു വയ്ക്കുക.

മറ്റുള്ള സാധനങ്ങളെല്ലാം ഇതിനു ചുറ്റുമായി ഭംഗിയില്‍ അലങ്കരിച്ചു വയ്ക്കുക. കണ്ണാടി നേരേ പുറകില്‍ തന്നെ വയ്ക്കണം.

കണി ഒരുക്കി പൂജാമുറിയില്‍ വയ്ക്കുക.

അടുത്ത ദിവസം വെളുപ്പിനെ തേങ്ങാവിളക്കിലെ തിരി കത്തിച്ചു കഴിഞ്ഞാല്‍ വിഷു കാഴ്ചയ്ക്കു തയ്യാറായി.

വീട്ടിലെ ഓരോരുത്തരേയും വിളിച്ചുണര്‍ത്തി കണ്ണുകെട്ടിയാണ്‌ കണികാണാനായി പൂജാമുറിയിലേക്കു കൊണ്ടു വരുക.

കണ്ണാടിയില്‍ കൂടി പ്രതിബിംബിച്ചു വരുന്ന വിളക്കിന്റെ പ്രഭയില്‍ തിളങ്ങിവരുന്ന മഞ്ഞഗോളം ഒരു സൂര്യോദയമായി തോന്നുന്നു. ഈ സങ്കല്‍പ്പ സൂര്യ ദര്‍ശനമാണ്‌ വിഷുക്കണി.

കേരളത്തിന്റെ പലാഭാഗങ്ങളിലുമുള്ളവര്‍ വിഷുക്കണി പല രീതിയിലാണ്‌ ഒരുക്കുന്നത്‌.

വിഷുകൈനീട്ടമാണ്‌ ആഘോഷത്തിന്റെ രണ്ടാം ഭാഗം. വീട്ടിലെ പ്രധാനപ്പെട്ട പുരുഷന്‍, അച്ഛനാണ്‌ ഈ ചടങ്ങു വിര്‍വഹിയ്ക്കുന്നത്‌.

അതുകഴിഞ്ഞാല്‍ കുട്ടികള്‍ പടക്കം പൊട്ടിയ്ക്കാനായി ഒത്തുകൂടും, സ്ത്രീകള്‍ പാചകത്തിനും. കേരളത്തിന്റെ തനതായ ചതുര്‍ രസങ്ങളടങ്ങുന്ന വിഭവങ്ങളാണ്‌ സാധാരണ തയ്യാറാക്കുന്നത്‌.

ഊണു കഴിയ്ക്കുന്നതു സാധാരണ വാഴയിലയിലാണ്‌. വീട്ടിലെ എല്ലാവരും ഒന്നിച്ചാണ്‌ ഊണു കഴിയ്ക്കുന്നത്‌. ഊണിനു ശേഷമുള്ള സമയം ബന്ധു,സാമൂഹ്യസന്ദര്‍ശനം, കായിക വിനോദങ്ങള്‍ ഇവയ്കായിട്ടണ്‌ ചിലവഴിയ്ക്കുന്നത്‌.

ഭൗതിക തലത്തില്‍ വിഷു വ്യക്തിയുടെ കുടുംബ സാമൂഹ്യ ബന്ധങ്ങളേയും മനോവ്യാപരങ്ങളേയും കണക്കിലെടുക്കുമ്പോള്‍ ആത്മീയ തലത്തില്‍ അതു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ശുദ്ധമായ ഏകത്വത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സൂര്യന്‍ മേഷ രാശിയില്‍ പ്രവേശിയ്ക്കുന്നതു പ്രകൃതിയിലെ അതിപ്രധാനമായ ഒരു ചാക്രിക സംഭവമാണ്‌. അതു പ്രകൃതിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന എല്ല ജീവജാലങ്ങളുടെയും ജീവക്രമങ്ങളുടെ പലവിധ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിനെക്കുറിച്ച്‌ അറിവുള്ളവര്‍ വെളിപ്പെടുത്തുന്നതിനെയാണ്‌ വിഷുഫലം പറയല്‍ എന്നു പറയുന്നത്‌.

വിഷു ഒരു മതേതര ആഘോഷം.

വിഷുവിന്റെ വിവരങ്ങളിലൊന്നും മതസൂചനകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ഇത്‌ അതിപുരാതനമായ ഒരു മതേതര ആഘോഷമാണ്‌ എന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു. പക്ഷെ അടുത്ത കാലത്തായി ചില കേരളക്ഷേത്രങ്ങളില്‍ വിഷുവിനെ പരദേവതകളും ദേവന്മാരുമായി ബന്ധിച്ചു നിര്‍ത്താന്‍ ശ്രമം കാണുന്നു.

മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയുള്ള കല ഘട്ടത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ആളുകള്‍ അവരുടെ പുതുവല്‍സരങ്ങള്‍ ആഘോഷിയ്ക്കുന്നുണ്ട്‌.

കേരളത്തിന്റെ ഈ പുതുവല്‍സരാഘോഷം പുതിയതലമുറയുടെ അറിവിലേക്ക്‌ എത്തിച്ചു കൊടുക്കുക ഒരാവശ്യമാണ്‌.

ലോകത്തിന്റെ എതുഭാഗത്തായാലും ഈ വിഷുക്കണി ഒരുക്കുന്നതിനു പ്രയാസമില്ല. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ കിട്ടാവുന്നവയെ ഉപയോഗിച്ച്‌ ഇതു ചെയ്യാവുന്നതാണ്‌. തേങ്ങാമുറി വിളക്കിനു പകരം ഒരു ചെറിയ വിളക്കു മതിയാകും.

കേരളത്തിലും ലോകത്തിന്റെ നാനാഭങ്ങളിലുമുള്ള എല്ലാ കേരളീയര്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

(If you have any problem in understanding Malyalalam, go to my English blog. Click on the link MKERALAM given in my Malyalam blog)

">Link


Monday, April 02, 2007

ഇന്‍ഡ്യ ഗവണ്മെന്റിന്റെ ജാതി സംവരണ ക്വോട്ടയ്ക്കു സുപ്രിം കോടതി നിയന്ത്രണം വയ്ക്കുന്നു.


ഇന്‍ഡ്യയിലെ താണ, മറ്റു പിന്നോക്ക ജാതി വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശന സീറ്റുകള്‍ 22.5% ല്‍ നിന്നും 49.5% ത്തിലേക്കുയര്‍ത്തണമെന്നുള്ള ഗവണ്മെന്റിന്റെ തീരുമാനം, സുപ്രിം കോടതി സസ്പെന്റ് ചെയ്തിരിയ്ക്കുന്നതായി സൌത്താഫ്രിയ്കന്‍ നാഷനല്‍ പത്രമായ Sunday Times റിപ്പോര്‍ട്ടു ചെയ്യുന്നു.

റിപ്പോര്‍ട്ടു ഇങ്ങനെ തുടരുന്നു;

ഗവണ്മെന്റിന്റെ ഈ നീക്കത്തെ നെരത്തേ തന്നെ ഉന്നതജാതിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അതിശക്തമായി എതിര്‍ത്തിരുന്നു.

രണ്ടംഗ കോര്‍ട്ടു ബഞ്ച് ഗവണ്മെന്റിനോടു ‘പിന്നോക്ക ജാതിക്കാരെന്ന’ വകുപ്പില്‍ പെടുത്തിയവരുടെ കൃത്യമായ എണ്ണമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥിതിവിവരണം ആശ്യപ്പെട്ടിരിയ്ക്കുകയാണ്.

“The state is empowered to eneact affirmitive action to help backward classes, but it should not be unduly adverse to those who are left out of such action", said the judges, quotes the paper.

"Nowhere in the world do castes queue up to be branded as backward. Nowhere in the world is there a competition to became backward".

1990ല്‍ ഇതു പോലെ താഴ്ന്ന ജാതിക്കാരെ അനുകുലിയ്കൂന്ന ഗവണ്മെന്റിന്റെ ക്വോട്ട ശ്രമത്തിനെതിരായി നാടെങ്ങും പ്രതിഷേധം പൊങ്ങുകയും കൂടിയ ജാതിയിലെ വിദ്യാര്‍ത്ഥികള്‍ സ്വയം ആത്മഹൂതി ചെയ്യുകയും വരെ ചെയ്തീരുന്നു.

ഈ ആഴ്ച്ചത്തെ കോടതി തീരുമാനം, കോടതി വരാന്തയില്‍ അകാംക്ഷയോടെ കാത്തു നിന്നിരുന്ന ഉന്നത ജാതി വിദ്യാര്‍ത്ഥികള്‍ക്ക് അത്യധികം സന്തോഷകരമായി

ഇപ്പോള്‍ ഇന്‍ഡ്യില്‍ നിലവിലിരിയ്ക്കുന്ന affirmative action നിയമങ്ങളനുസരിച്ച് ഉന്നത ഗവണ്മെന്റു കോളേജുകളില്‍ ‍ താഴ്ന്നജാതിക്കാര്‍ക്ക് 22,5% സംവരണമാണ് നിലവിലുള്ളത്.

ഉന്നത ജാതി വിദ്യാത്ഥികള്‍ ഗണ്മെന്റിന്റെ നീക്കത്തെ എതിര്‍ക്കുന്നത് അത് ഇപ്പോഴത്തെ
ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണവിലവാരം കുറയ്ക്കുമെന്നാരോപിച്ചുകൊണ്ടാണ്.

ഗണ്മെന്റിന്റെ നിലപാട്, കീഴ്ജാതികള്‍ അനുഭവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടിച്ചമര്‍ത്തലുകളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് ‍അവരെ ഇനിയെങ്കിലും മോചിപ്പിയ്ക്കണമെന്നുള്ളതാണ്. ഈ അടിച്ചമര്‍ത്തലിന്റെ ഫലമായി അവര്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടതുമൂലം ഇന്ന് ഉന്നത ജാതിക്കാരോടു ഉന്നത വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ മത്സരിച്ചു സ്ഥാനം പിടിയ്ക്കാന്‍ തനിയെ കഴിയാതെ വരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴജാതി, മറ്റുപിന്നോക്ക ജാതിക്കാ‍ര്‍ക്ക് നൂനപക്ഷമായ മേല്‍ജാതിയ്ക്കുള്ള അത്രയും വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഉണ്ടോ?

സ്വാതന്ത്ര്യം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും സ്വതാന്ത്രഭാരതത്തില്‍ ജനിച്ച പ്രജകള്‍ എല്ലാം തുല്യരാണോ അവര്‍ക്കു കിട്ടുന്ന അവസരങ്ങളനുസരിച്ച്?

പ്രത്യേകിച്ച് ആനുകാലിക മാര്‍ക്കറ്റ് എകോണമിയുടെ ഭാഗമായി ഉന്നത മേഘലകളീല്‍ ജോലി സ്വീകരിയ്ക്കാന്‍ പ്രാപ്തരാകുന്നവരുടെ എണ്ണത്തില്‍ ഇന്‍ഡ്യയുടെ ഭൂരി പക്ഷ പിന്നോക്കവിഭാഗത്തില്‍ പെട്ട എത്ര ശതമാനമുണ്ട്?

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിയ്ക്കുന്നതും ‘അഹം ബ്രഹ്മാസ്മി‘ എന്ന ആത്മീയ സിദ്ധാന്തവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

എന്താണു വായനക്കാരുടെ അഭിപ്രായങ്ങള്‍?



Friday, March 30, 2007

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1












കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച



(ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര)
യൂറോപ്പിന്റെ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌.

ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ കേരളത്തിലെ ചരിത്ര ബാലപാഠമായിരുന്നു ഒരുകാലത്ത്‌.

പിന്നീടു കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു.

1994 ലെ അതിന്റെ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ഈ പ്രദേശങ്ങളെ പല ഭരണ മേഘലകളായി വിഭജിയ്ക്കപ്പെട്ടു.

ഇന്നു കേപ്‌ ഒഫ്‌ ഗുഡ്‌ ഹോപ്പും കേപ്‌ പെനിന്‍സുല എന്നറിയപ്പെടുന്ന അതിന്റെ ചുറ്റുപ്രദേശങ്ങളും വെസ്റ്റേണ്‍ കേപ്‌ എന്ന ഭരണമേഘലയിലാണ്‌.




മുനമ്പ്‌ എന്നു പറയുന്നെങ്കിലും ഇതൊരു പര്‍വതമാണ്‌. ഗുഡ്‌ ഹോപ്പു മുനമ്പിനെ കൂടാതെ അടുത്തായി വേറെ രണ്ടു മുനമ്പുകള്‍ കൂടിയുണ്ട്‌. കേപ്പ്‌ മുനമ്പും, കേപ്‌ മക്ലിയറും.

സമുദ്ര നിരപ്പില്‍ നിന്നും 200ല്‍ പരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേപ്പ്‌ മുനമ്പിന്റെ നിറുകയില്‍ കഴിഞ്ഞ ദിവസം കയറി നിന്നപ്പോള്‍ ഒരിയ്ക്കല്‍ ചരിത്രം പഠിപ്പിച്ചിരുന്ന അദ്ധ്യാപകനും ഗ്രമാന്തരീക്ഷത്തിലെ ജനകീയ വിദ്യാലയവും അവിടെ തുടങ്ങിയ ബൗദ്ധിക കാല്‍ വയ്പ്പുകളും ഓര്‍മ്മയുടെ
പലേ ആവിഷ്കാരങ്ങളണിഞ്ഞു മനസ്സിലേക്കോടിയെത്തി.

പ്രകൃതിയെ കീഴടക്കാനുള്ള മനുഷ്യന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ്‌ മുനമ്പിന്റെ നിറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ്‌-ഹൗസ്‌.

മുനമ്പിന്റെ മറ്റൊരു ദൃശ്യം



ഗതകാല ശ്രേയസിന്റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന ആവൃദ്ധസ്മാരകം ലണ്ടനില്‍ നിര്‍മ്മിച്ചു കൊണ്ടുവന്നതാണെന്നൊരാലേഖനം സൂചിപ്പിയ്ക്കുന്നു.




1860 മുതല്‍ 1919 വരെയായിരുന്നു ഇതിന്റെ ഉപയോഗ കാലഘട്ടം. 67 കിലോമീറ്റര്‍ അകലെയുള്ള കപ്പലിനു വരെ കാണത്തക്ക വിധത്തിലായിരുന്നു ഇതിന്റെ വെളിച്ച സൗകര്യമെങ്കിലും സദാ മൂടല്‍ മഞ്ഞും മേഘങ്ങളും മൂടിക്കിടന്നിരുന്ന കാരണത്താല്‍ അതു കപ്പല്‍ക്കാര്‍ക്കു ധാരാളം വിഷമതകള്‍ ഉണ്ടാക്കിയിരുന്നു. 1911ലെ പോര്‍ട്ടുഗീസു കപ്പല്‍ ലുസിറ്റാനിയായുടെ തകര്‍ച്ചയോടെ ഇവിടെതന്നെ 87 മീറ്റര്‍ ഉയരത്തില്‍ മറ്റൊരു ലൈറ്റ്‌-ഹൗസ്‌ പണിഞ്ഞു. അതോടെ ഇതൊരു ചരിത്രസ്മാരകമായി മാറി.


ഒച്ചയോ അനക്കമോ മനുഷ്യവാസമോ ഇല്ലാത്ത ആ മലയുടെ മുകളില്‍ ആ വിളക്കുമാടം ഒരാശ്രമം പോലെ നിന്നു.

അതിന്റെ മുകള്‍പ്പരപ്പു മുഴുവന്‍ പലതരം സസ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. അതില്‍ നിന്നുതിര്‍ന്നു വീണ ഒരു കാനന സൗരഭ്യം അവിടമാകെ പരന്നിരുന്നു.

എങ്കിലും ഒരു കാലത്ത്‌ ആ ദീപ സ്തംഭത്തിന്റെ ഉള്ളിലിരുന്ന് ചിലരൊക്കെ ലോകത്തിന്റ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കടല്‍ക്കച്ചവടവും അതു വഴി അവരുടെ ജീവിതവും നിയന്ത്രിച്ചിരുന്നു എന്നത്‌ അസുഖകരമായ ഒരു ചിന്തയായി ഒരു നിമിഷം മനസ്സിലേക്കു കടന്നു വന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ കൊളോണിയല്‍ വ്യാപാരം കൂടുതല്‍ വികസിച്ചപ്പോള്‍ കേപ്പിന്റെ തീരം വഴിയുള്ള കടല്‍ ഗതാഗതവും കണക്കിലധികം വര്‍ദ്ധിച്ചു.

ഇന്ത്യയില്‍ നിന്ന് പ്രകൃതി-മാനവ വിഭവങ്ങള്‍ മറ്റു സ്ഥലത്തേക്കും തിരിച്ചു സംസ്കൃത പദാര്‍ത്ഥങ്ങള്‍ ഇന്ത്യയിലേക്കും കടത്തിയ ആ വ്യാപാര ശൃംഘലയില്‍ ആദ്യം ഒരു ചിന്ന ഇടത്താവളം എന്ന നിലയിലാണ്‌ സൗത്താഫ്രിയ്ക്കയിലെ കേപിനു രംഗപ്രവേശമുണ്ടായത്‌.

പിന്നീടു വന്‍ തോതിലുള്ള അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ സാധ്യത മനസിലാക്കിയതോടെയാണ് അതൊരു കച്ചവടക്കോളണിയായി വികസിയ്ക്കപ്പെട്ടത്.

തൊണ്ണൂറുകളില്‍ കോളണികള്‍ മോചിപ്പിയ്ക്കാന്‍ തുടങ്ങിയതോടെയും ലോകത്തിന്റെ ധന വ്യാപാര വ്യവസായ തുലനം പടിഞ്ഞാറോട്ടുതിരിയുകയും ചെയ്തതോടെ
കേപ്പിലൂടെയുള്ള കൊളോണിയല്‍ കപ്പല്‍ വ്യാപാരത്തിനറുതി വന്നു.


ഈ ലൈറ്റു ഹൗസു കൂടാതെ കേപ്‌ പോയിന്റില്‍ പ്രധാനമായി കാണാനുള്ളത്‌ ചുറും 7750 ഹെക്റ്റാര്‍ വിസ്താരത്തില്‍ കിടക്കുന്ന ടേബിള്‍ മൗണ്ടന്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗങ്ങളാണ്‌. ലോകത്തിലെ അമൂല്യ സസ്യ മൃഗ സമ്പത്തുകളുടെ കലവറ കൂടിയാണ് ഈ പാര്‍ക്ക്.

കേപ്‌ പൊയിന്റിന്റെ അടിവാരം വരെ മാത്രമേ വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ളു. അതുകഴിഞ്ഞു കുത്തനെ മുകളിലേക്കുള്ള യാത്ര കാല്‍നടയിലാണ്‌. സ്റ്റേറ്റ്‌ വിനോദസഞ്ചാര വകുപ്പിന്റെ വക ട്രയിനുകള്‍ വഴി മുകളിലേക്കു പോകാമെങ്കിലും അധികമാളുകളും ഒരു തീര്‍ത്ഥയാത്രയുടെ അനുഭവം തരുന്ന കാല്‍നടയാണ്‌ ഇഷ്ടപ്പെടുന്നത്‌.


ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ളവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികളും, യുവാക്കളും, മദ്ധ്യവയസ്കാരും, വൃദ്ധരും.

ദിവസേന നൂറുകണക്കിനു യാത്രക്കാര്‍ നടന്നു പോകുന്ന ആ വഴിത്താരകളില്‍ ഒരു മുട്ടായിയുടെ പ്ലാസ്റ്റിക്കു പോലും വീണു കിടപ്പില്ലായിരുന്നു എന്നുള്ളത്‌, കേരളത്തില്‍ നിന്നായിരുന്നതുകൊണ്ടാകാം ഞങ്ങള്‍ക്ക്‌ അതിശയമായിതോന്നിയത്‌.

(അടുത്ത ഭാഗം കേപ്‌ ടൗണിന്റെ ചരിത്രോല്‍പത്തിയുടെ ചില ഭാഗങ്ങള്‍)



">Link





Saturday, March 24, 2007

നമ്മുടേതൊരു പ്രോഗ്രസ്സിവ് രാജ്യം...

'ഇതു നിന്റഛനാണോ?'
'അ-ല്ല... ഗാര്‍ഡിയനാ'
'നിന്റെ സ്കൂള്‍ രജിസ്റ്റ്രേഷന്‍ ഫോമില്‍ ഒപ്പിട്ട ഗാര്‍ഡിയന്‍?'

താണ്ടി പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി. അങ്ങനെയുമുണ്ടോ ഒരു ഗാര്‍ഡിയന്‍?

താന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഗാര്‍ഡിയനായി ആരായിരുന്നു കൂടെ വന്നത്‌?

ഗ്രാന്‍ഡ്മായായിരുന്നോ?പക്ഷെ ഗ്രാന്മയ്ക്കൊപ്പിടാനറിയില്ലല്ലോ.

'ഇയാളു നിന്റെയാരാ?' തന്റെ പ്രൈവസിയിലേക്കു നുഴഞ്ഞുകയറുന്ന പ്രിന്‍സിപ്പലിന്റെ ചോദ്യം അവളെ അല്‍പം അലോസരപ്പെടുത്തി.

'ഇവളുടെ അമ്മ എന്റെ ഗേള്‍ഫ്രണ്ടായിരുന്നു'അല്‍പം അഭിമാനത്തോടെ ഗാര്‍ഡിയന്‍ പറഞ്ഞു.

അതു വളരെ ഉദാരമായ ഒരു കാര്യമാണല്ലോ,പ്രിന്‍സിപ്പല്‍ ഓര്‍ത്തു. അമ്മ ഗേള്‍ഫ്രണ്ടാകുമ്പോള്‍ ഇവനച്ഛന്റെ സ്ഥാനം ഉണ്ടെന്നു പറയാം. പക്ഷെ അങ്ങനെ അയിരുന്നെന്നല്ലേ ഇവന്‍ പറയുന്നത്‌'

'നീ പോ എന്നിട്ട്‌ നിന്റെ യഥാര്‍‌ത്ഥ ഗാര്‍ഡിയനെ കൊണ്ടുവാ'പ്രിന്‍സിപ്പല്‍ ഒട്ടും ദാക്ഷിണ്യം കൂടാതെ പറഞ്ഞു.

അപ്പോഴവള്‍ കൂസലില്ലാതെ പ്രിന്‍സിപ്പലിന്റെ മുറി വിട്ട്‌ പുറത്തേക്കു നടന്നു. കൂടെ അയാളും.

നടന്നപ്പോള്‍ അവളൂടെ ഗില്ലറ്റിന്റെകൂര്‍ത്ത മുന മേനി കുറഞ്ഞ തറയെ കുത്തി വേദനിപ്പിച്ചു.ശരീരത്തോടിണങ്ങാതെ നിന്ന പൃഷ്ടത്തിന്റെ പീഠനത്തില്‍ ധരിച്ചിരുന്ന ലെതര്‍ മിനിയുടെ നാഡിഞ്ഞരമ്പുകള്‍ ശ്വാസം മുട്ടി.

പോയിക്കഴിഞ്ഞിട്ടും അവളുടെ പെര്‍ഫ്യുമിന്റ ഗന്ധം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബാക്കി നിന്നു.

'വിതൗട്ട്‌ എ ബാട്ടില്‍ ആന്‍ഡ്‌ എ മാന്‍, ദീസ്‌ ഗേള്‍സ്‌ തിങ്ക് ലൈഫ്‌ ഇസ്‌ വര്‍ത്‌-ലെസ്സ്‌', പ്രിന്‍സിപ്പല്‍ മാലതിയുടെ നേര്‍ക്കു തിരിഞ്ഞു പറഞ്ഞു.

മാലതിയുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ശ്രദ്ധയില്‍ ഇങ്ങനെ എത്ര കേസുകളാണ്‌ ക്ലാസ്സ്‌ ടീച്ചേഴ്സ്‌ കൊണ്ടുവരുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇതു നാലാമത്തെ കേസ്സാണ്‌.

പെണ്‍കുട്ടികള്‍ പെട്ടെന്നു ക്ലാസില്‍ വരാതിരിയ്ക്കുക.രണ്ടും മൂന്നും ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം.

അവിടുത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടമനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥി ഒരാഴ്ചയില്‍ കൂടുതല്‍ ക്ലാസില്‍ വരാതിരുന്നാല്‍ ഉടന്‍ തന്നെ ക്ലാസ്‌ രജിസ്റ്ററില്‍ നിന്നു പേരു വെട്ടണം.

ഒരിയ്ക്കല്‍ ലിസ്റ്റില്‍ നിന്നു പേരു വെട്ടിയാല്‍ പിന്നീടു വീണ്ടും രജിസ്റ്റര്‍‍ ചെയ്യാതെ അവരെ തിരിച്ചെടുക്കാനാവില്ല. അതിനു വീണ്ടും രക്ഷകര്‍ത്താകളോ ഗാര്‍ഡിയനോ വരണം.

എന്നാല്‍ രക്ഷകര്‍ത്താക്കാളുടെ ധാരണ കുട്ടികളെ ഒരിയ്ക്കല്‍ സ്കൂളില്‍ ചേര്‍ത്താല്‍ പിന്നെ ആവഴി തിരിഞ്ഞു നോക്കേണ്ടാ എന്നാണ്‌.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പേരു വെട്ടിയാല്‍ അതദ്ധ്യാപകരെത്തന്നെയാണ്‌ ദോഷമായി ബാധിയ്ക്കുന്നത്‌.കുട്ടികള്‍ ക്ലാസിലില്ലാതെ വന്നാല്‍ അവരുടെ ജോലിക്കു കുഴപ്പമാകും.

പെണ്‍കുട്ടികള്‍ ക്ലാസില്‍ വരാത്തതിനു പൊതുവെ കാരണം ആണ്‍കൂട്ടുകാരുടെ കൂടെ താമസിയ്ക്കുന്നതായിരിയ്ക്കും, ചിലപ്പോള്‍ അവരുടെ കൂടെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞു നടക്കുകയായിരിയ്ക്കും.

ആഫ്രിയ്ക്കന്‍ ജനതയുടെ പൗരാണിക സംസ്കാരമനുസരിച്ച്‌ ആണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അവര്‍ക്കു സ്വന്തം ഇഷ്ടമനുസരിച്ച്‌ ഏതു പെണ്‍കുട്ടിയുടെ കൂടെയും ജീവിയ്ക്കാം. മുതിര്‍ന്നവര്‍ അതിലൊക്കെ ഇടപെടുന്നത്‌,ആഫ്രിയ്ക്കന്‍ രീതികളോടുള്ള നിഷേധമാണെന്നവര്‍ വിശ്വസിയ്ക്കുന്നു.

എന്നാല്‍ പുതുതായ ജനാധിപത്യ സമ്പ്രദായം വ്യക്തിയില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നത്‌ ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണ്‌.

ഇത്തരമൊരു സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം സംസാരിയ്ക്കാറുണ്ട്‌. മാലതിയുടെ ഡിപ്പര്‍ട്ടുമെന്റല്‍ മീറ്റിങ്ങിലും. എന്നാല്‍ അതൊന്നും യാതൊരു പ്രശ്ന പരിഹാരത്തിനും ഉതകാറില്ല.

അതുകൊണ്ട്‌ ചില അദ്ധ്യാപകര്‍ രഹസ്യപോലീസിന്റെ ജോലികള്‍ ചെയ്യാറുണ്ട്‌.

അങ്ങനെയാണ്‌ ഒരദ്ധ്യാപിക താണ്ടിയുടെ ഒളിത്താവളം കണ്ടെത്തിയതും, മാലതിയോടു പറഞ്ഞതും, മാലതി അതു പ്രിന്‍സിപ്പലിനെ അറിയിച്ചതും, പ്രിന്‍സിപ്പല്‍ ആളെ വിട്ട്‌ അവളോട്‌ രക്ഷകര്‍ത്താവിനെ കൊണ്ടു വരാന്‍ പറഞ്ഞതും.

സ്കൂളിലേക്കു വന്ന വഴിയില്‍ കണ്ട ഒരാളെ ഗാര്‍ഡിയനായി അവള്‍ വിളിച്ചുകൊണ്ടു വന്നു.

അല്ലാതെ ന്യായമായി അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

രക്ഷകര്‍ത്താവായി ആകെ അവള്‍ക്കറിയാവുന്നത്‌ അവളുടെ ഗ്രാന്‍ഡ്മ മാത്രമാണ്‌.

അമ്മയാരാണെന്നറിയാമെങ്കിലും അവരുമായി അടുപ്പമോ പരിചയമോ ഇല്ല. അച്ഛനാരാണെന്ന് ഇതുവരെ ആരോടും അന്വേഷിച്ചിട്ടുമില്ല.

ടാന്‍ഡി അവളുടെ അമ്മ നൊലീസയ്ക്കു പതിനഞ്ചാമത്തെ വയസില്‍ പിറന്ന മകളാണ്‌.

ടാന്‍ഡി പിറന്നു രണ്ടാഴ്ച കഴിഞ്ഞ്‌ നൊലീസ അവളെ വല്ല്യമ്മ വെറോണിയ്ക്കയുടെ കൈയ്യിലേല്‍പ്പിച്ചിട്ട്‌ ഒരു പോക്കു പോയി. അവളുടെയും കൂട്ടുകാരികളുടെയും സ്വപ്നഭൂമിയായിരുന്ന ജോഹന്നസ്‌ ബര്‍ഗിലേക്ക്‌.

അവിടുത്തെ സ്വര്‍ണ്ണ മൈനുകളില്‍ ജോലി ചെയ്തിരുന്ന പുരുഷന്മാരുടെ ജീവിതത്തിലേക്ക്‌.

അവിടെ നീണ്ട പതിനഞ്ചുവര്‍ഷത്തെ ജീവിതം അവള്‍ക്കു നേടിക്കൊടുത്തത്‌ എയിഡ്സ്‌ എന്ന അത്ഭുതരോഗമാണ്‌.

നൊലീസ സ്വന്തം രോഗത്തെക്കുറിച്ചു മനസിലാക്കിയപ്പോഴേക്കും, സൗത്താഫ്രിയ്ക്ക ഒരു സ്വതന്ത്ര രഷ്ട്രമായി കഴിഞ്ഞിരുന്നു.

ജനാധിപത്യത്തിലേക്കു രാജ്യത്തിന്റെ പ്രവേശനമൊരുക്കിയ ഹ്യുമാനിസ്റ്റ്‌ ആശയക്കാരും ലിബറല്‍ പ്രസ്ഥാനക്കാരും പിന്നീടവള്‍ക്ക്‌ മറ്റൊരു സ്വര്‍ണ്ണഖനിയായി.

എയ്ഡ്സ്‌ ആക്റ്റിവിസത്തിന്റെ തലതൊട്ടപ്പന്മാരായിരുന്നു അവരില്‍ പലരും. അവരുടെ ഇടയില്‍ ഒരിയ്ക്കല്‍ തന്റെ വര്‍ഗത്തെ അടിമകളാക്കി ആട്ടിയോടിച്ച വര്‍ഗ്ഗീയ മേലാളന്മാറെ കണ്ടപ്പോള്‍ അവരുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടപ്പോള്‍ നൊലീസ്സ തന്റെ മനസ്സില്‍ ചോദിച്ചു,'ആരു പറഞ്ഞു നമ്മുടെ നാടു പ്രോഗ്രസ്സീവ്‌ അല്ലെന്ന്'.

അവിടുന്ന് ഒരു പടി കഴിഞ്ഞ്‌ നൊലീസ സൗത്ത്‌ ആഫ്രിയ്ക്കന്‍‍ എയ്ഡ്സ്‌ ആക്ടിവിസ്റ്റുകളുടെ ഒരു സജീവ പ്രവര്‍ത്തകയായി.

എയ്ഡ്സിന്റെ വാണിജ്യ സാദ്ധ്യതകളില്‍ കണ്ണുവച്ച മള്‍ട്ടി മില്ല്യന്‍ ഫാര്‍മസുട്ടിക്കല്‍ കമ്പനികളുടെയും അവര്‍ക്കു ചാരവൃത്തി ചെയ്യുന്ന ഹൂമാനിസ്റ്റ്‌ ലിബറലിസ്റ്റു രാജ്യസ്നേഹികളുടെയും മായാലോകത്തിന്‌ അവള്‍ ഒരു കാലാള്‍ പടയാളിയായി.

പ്രതിഫലമായി മള്‍ട്ടീനാഷനുകള്‍ അവള്‍ക്കു വിലകൂടിയ വിറ്റമിന്‍ കഷായങ്ങള്‍ സൗജന്യമായി കൊടുത്തു.മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങിയ നൊലീസ വീണ്ടും ജീവിതത്തെസ്വപ്നം കണ്ടു തുടങ്ങി.
......

അന്നു രാവിലെ മാന്റലയ്ക്കു നൊലീസയില്‍ നിന്നൊരു തിരക്കിട്ട ടെലിഫോണ്‍ സന്ദേശം ലഭിച്ചു. അടുത്ത ദിവസം പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അവള്‍ സ്കൂളില്‍ വരുന്നുണ്ട്‌ എന്ന്.

ആ സന്ദേശം മാന്റലയുടെ മനസിനെ ആവേശഭരിതമാക്കി.രക്ഷകര്‍ത്താക്കള്‍ മക്കളോടു കാണിയ്ക്കുന്ന നിരുത്തരവാദിത്വത്തില്‍ അയാള്‍ക്കു തോന്നിയിരുന്ന എല്ലാ ആശങ്കകളൂം അസ്ഥാനത്താണെന്ന് ആ ഫോണ്‍ വിളി അയാള്‍ക്കു തോന്നിപ്പിച്ചു.

വളരെ തിരക്കേറിയ ഒരു രക്ഷകര്‍ത്താവാണ്‌ നൊലീസ എന്ന് മാന്റലയ്ക്കു വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. അവിടെ നിന്നു നൂറ്റിയന്‍പതു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു സ്ഥലത്ത്‌ ഒരു ആക്ടിവിസ്റ്റു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലാണ്‌ അതു വഴി വരുന്നതെന്നവര്‍ പ്രത്യേകം പറഞ്ഞിരുന്നു.

പത്തു മണിയ്ക്കു മുന്‍പു തന്നെ ഈ പ്രത്യേക രക്ഷകര്‍ത്താവിനെ സ്വീകരിയ്ക്കുവാനായി മാന്റല തന്റെ ഓഫിസുമുറിയില്‍ കാത്തിരുപ്പായി.

സ്കൂള്‍മാനേജുമന്റ്‌ അംഗങ്ങളേയും ഡിപ്പാര്‍ടുമെന്റല്‍ മേധാവികളേയും അദ്ദേഹം ആ കൂടിക്കാഴ്ചയിലേക്കു പ്രത്യേകം ക്ഷണിച്ചിരുന്നു. മാലതിയും ആക്കൂട്ടത്തിലുണ്ടായിരുന്നു

കൃത്യം പത്ത്‌ ഇരുപത്തഞ്ചിനു നൊലീസയുടെ ബി.എം.ഡബ്ലിയു സ്കൂള്‍ ഗേറ്റു കടന്നു വന്നു.

മീറ്റിങ്ങില്‍ ഉപചാരവാക്കുകള്‍ വാരിക്കോരി വിളമ്പിയതിനു ശേഷം മാന്റല വിഷയം അവതരിപ്പിച്ചു.

കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ഇരുന്നാല്‍ അവരുടെ പരീക്ഷാഫലവും അതുവഴി ഭാവിയും നഷ്ടമാകും എന്നുള്ള ആശങ്കയാണ്‌ സ്കൂളിന്റെ ഭരണാധികളെ ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പ്രേരിപ്പിയ്ക്കുന്നതെന്നു മാന്റല പ്രത്യേകം പറഞ്ഞിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞു നൊലീസ മാന്റലയോടു ചോദിച്ചു.

'പ്രിന്‍സിപ്പല്‍ പത്രങ്ങളൊന്നും വായിക്ക്കാറില്ലേ?'

'ഉണ്ട്‌'

'മന്ത്രിമാരുടെ പ്രസ്താവനകളില്‍ അവര്‍ നിരന്തരം പറയുന്നുണ്ടല്ലോ, കുട്ടികളുടെ റിസള്‍ട്ട്‌ സ്കൂളീന്റെ ഉത്തരവാദിത്വമാണെന്ന്?'

'പക്ഷെ കുട്ടികള്‍ ക്ലാസ്സില്‍ കയറുന്നില്ല എങ്കില്‍ സ്കൂളെന്തു ചെയ്യും?'

'കുട്ടികള്‍ ക്ലാസ്സില്‍ കയറാത്തത്‌ അവര്‍ക്കു ക്ലാസുകള്‍ രസപ്രദമാകാത്തതു കൊണ്ടാണ്‌. അതിലേക്കല്ലേ ഗവണ്‍മെന്റ്‌ ഓ-ബി-ഇ (നാട്ടിലെ ഡി-റ്റി-പി-റ്റി പോലൊരു പരിഷ്ക്കാരം)തുടങ്ങിയത്‌. ഇവിടെ ഒ-ബി-ഇ ഇല്ലേ?'

'ഓ-ബി-ഇ താണക്ലാസുകളിലേക്കാണു മേഡം'

'അതു സാരമില്ല, കുറച്ചിവര്‍ക്കും കൊടുക്കണം, അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ'

എല്ലാ പ്രശ്നങ്ങളും അതു വഴി പരിഹരിച്ചെന്ന മട്ടില്‍ നൊലീസ ഇരിപ്പിടത്തു നിന്നും എഴുനേറ്റു എല്ലാരോടുമായി പറഞ്ഞു,'ഞാന്‍ കരുതിയത്‌ താന്‍ഡി വല്ല സീരിയസ്‌ ക്രൈമും ചെയ്തെന്നായിരുന്നു.ഷൂട്ടിംഗ്‌, കില്ലിംഗ്‌ അങ്ങനെ വല്ലതും. ഇന്നത്തെ യുവാക്കളില്‍ ക്രിമിനല്‍ മെന്റാലിറ്റി കൂടുതലാണല്ലോ?'

മുന്‍പേ നടന്ന നൊലീസയെ മാന്റല ഔപചാരികമായി പിന്തുടര്‍ന്നു.

കാറിലേക്കു കയറുന്നതിനു മുന്‍പേ അവര്‍ മാന്റലയ്ക്കൊരുപദേശം കൊടുത്തു:

'മിസ്റ്റര്‍ മാന്റല, കുറ്റങ്ങളും കുറവുകളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്‌.പക്ഷെ നമ്മുടേതൊരു പ്രോഗ്രസ്സീവ്‌ രാജ്യമാണ്‌, നമ്മള്‍ അതിലെ പിന്നോക്കമാക്കപ്പെട്ട ഒരു വര്‍ഗവും. അവസരങ്ങളേക്കുറിച്ചാണ്‌ നമ്മള്‍ ഇപ്പോള്‍ ചിന്തിയ്ക്കേണ്ടത്‌.ആദര്‍ശങ്ങളേക്കുറിച്ചല്ല...'

അവളുടെ കാറു മുന്‍പോട്ടു കുതിച്ചപ്പോള്‍ മാന്റല സമാധാനിച്ചു, 'ഹാവൂ, മറ്റാരും അതു കേട്ടില്ലല്ലോ'














Link

Sunday, March 18, 2007

Saturday, March 10, 2007

ബ്ലോഗിലെ ആള്‍മാറാട്ടം

രാജേഷിന്റെ ‘അപ്പോള്‍ നമ്മള്‍ ‘ജയിച്ചു’ അല്ലേ?’ എന്ന പോസ്റ്റില്‍ എന്റെ (mavelikeralam) പേരില്‍ വന്ന ഒരു വ്യാജ കമന്റാണ് എന്റെ ഈ പോസ്റ്റിന്റെ അടിസ്ഥാനം. പൊസ്റ്റിങ്ങ് ഇവിടെ

ഇതില്‍ രണ്ടാമത്തെ കമന്റാണ് എന്റെ പേരിലെ വ്യാജം. അതില്‍ നിന്നും എന്റെ ബ്ലോഗിലേക്കു വരാന്‍ ഒരു ലിങ്ക് ഇല്ല. എന്നാല്‍ പതിനൊന്നാമത്തെ കമന്റ് ഞാന്‍ അയച്ചതാണ്. അതില്‍ എന്റെ ബ്ലോഗിന്റെ ലിങ്കുമുണ്ട്.

യാഹുവിന്റെ copyright violation ല്‍ എനിയ്ക്കുള്ള പ്രതിഷേധം എന്റെ സ്വന്തം പോസ്റ്റില്‍ ഞാന്‍ അറിയിച്ചതാണ്. എന്നാല്‍ വ്യാജ mavelikerlam കമന്റില്‍ എന്റെ തനതായ ആശയത്തെ പ്രതിലോമകരമായി വളച്ചൊടിച്ചിരിയ്ക്കുന്നു.

ഇതു കൊണ്ടുള്ള ഈ വ്യാജന്റെ ഉദ്ദേശമെന്തായിരിയ്ക്കാം?

ബ്ലോഗില്‍ പരസ്പര സ്പര്‍ദ്ധ ഉണ്ടാക്കി ഒരു പക്ഷെ ഒരു കൂട്ടത്തല്ല് ഇനിയുമുണ്ടാക്കുക, അല്ലെങ്കില്‍ പ്രതിഷേധത്തില്‍ ഒരുമിച്ചു നിന്ന 150/600 ബ്ലൊഗേഴ്സില്‍ ഭിന്നതയുണ്ടാക്കുക, അങ്ങനെ പലതുമാകാം.

സ്വന്തമായ ഒരു identity ഇല്ലാത്തവനേ ഇത്തരം കാര്യത്തിനൊരുമ്പെടൂ എന്നതിനുദാഹരണം കൂടിയാണിത്.

ഗൂഗിള്‍ എന്ന കച്ചവട സാമ്രാട്ട് മൈനോറിറ്റി ഭാഷകളുടെ ഉന്നമനമെന്ന global social responsibility യുടെ പേരില്‍ അനുവദിച്ചു തന്നിട്ടൂള്ളതാണ് മലയാളം ബ്ലൊഗു സ്പേസ്. അതേ social responsibilty തന്നെയാണ് വര‍മൊഴി തുടങ്ങിയവയുടെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളികളും കാണിയ്ക്കുന്നത്. (രണ്ടിനും കച്ചവട സാദ്ധ്യതകളുമുണ്ടാവാം)

എന്നാല്‍ ഈ social responsibilty എന്താണെന്നു തന്നെ മനസിലാക്കാന്‍ പാരമ്പര്യവും വളര്‍ത്തും അനുവദിയ്ക്കാത്ത ഒരു കൂട്ടം മലയാളികള്‍ക്ക് ഈ ബ്ലോഗ്, നിന്ദയും വ്യക്തിഹത്യയുടെ ചേറും പരസ്പരം വാരിയെറിഞ്ഞും അതിലേക്കു പ്രേരണ പകര്‍ന്നും രസിയ്ക്കാനുള്ള ഒരു പുറമ്പോക്കായി തോന്നാം.

വ്യാജന്മാരേ നിങ്ങളേപ്പൊലുള്ളവര്‍ക്കു യോജിയ്ക്കുന്നതല്ല ഈ ബ്ലോഗ്. നിങ്ങള്‍ സ്വന്തമായി വെബ് പേജുണ്ടാക്കി കാശു കൊടുത്തു ഹോസ്റ്റു ചെയ്ത് ബ്ലോഗു കാലിയാക്കൂ.

ഈ ബ്ലോഗു സ്പേസിനിവിടെ വേറെ ആവശ്യമുണ്ട്. നിര്‍വ്യാജമായ ആവശ്യങ്ങള്‍ക്കു വെണ്ടി ഒത്തു ചേരാനും ആശയങ്ങള്‍ കൈമാറാനും, ആത്മപ്രകാശനം നടത്താനും അതിനാവശ്യമുള്ളവര്‍ സമാധാധാനമയി ഇവിടെ നിലനില്‍ക്കട്ടെ.

പിന്നെ രാജേഷിന്റെ,‘‘എന്തേ ഈ മലയാളീസ് ഇങ്ങനെ?’ എന്നുള്ള ബ്ലോഗിലുടെ അദ്ദേഹം മലയാളിയുടെ ജുഗുപ്സാവഹവും പൊതു സാമൂഹ്യനീതിയ്ക്കു നിരക്കാത്തും, ഈഗോ സ്വന്തം തലയില്‍ കയറി പബ്ലിക് ശല്യങ്ങളായി മാറിയിരിയ്ക്കുന്നതുമായ പ്രബുദ്ധരെന്നൂറ്റം കൊള്ളുന്ന ഒരു കൂട്ടം മലയാളി വര്‍ഗ്ഗത്തോടുള്ള പ്രതിഷേധമാണ് വരച്ചു കാട്ടുന്നതു എന്നുള്ളതായിരുന്നു എന്റെ ധാരണ. പക്ഷെ എന്നിട്ടെന്തേ സ്വന്തം ബ്ലോഗില്‍ ഒരു വ്യാജന്‍ കയറി സ്വന്തം മൂല്യങ്ങള്‍ക്കെതിരായി പ്രതിലോമകരമായ അഭിപ്രായമെഴുതിയതില്‍ അദ്ദേഹം മൌനം അവലംബിയ്ക്കുന്നു എന്നൊരു ചൊദ്യവും എനിയ്ക്കുണ്ട്.

പിന്നെ ഈ ബ്ലോഗിന്റെ സുരക്ഷയും അന്തസും കാത്തു സൂക്ഷിയ്ക്കുന്ന ജോലി വഹിയ്ക്കുന്ന ആളുകളേ, ഇത്തരം ക്രമക്കേടുകള്‍ നിങ്ങളുടെ terms and conditions ലെ code of conduct കളെ‍ ഒന്നും ഭേദിയ്ക്കുന്നില്ലേ? അതോ നിങ്ങള്‍ക്കതിനൊന്നും വകുപ്പുകളില്ലേ? ഇല്ലങ്കില്‍ എഴുതിയ്ണ്ടാക്കൂ. എന്തും സൃഷ്ടിച്ചാല്‍ മാത്രം പോരല്ലോ അതിന്റെ സുഗമമായ നടത്തിപ്പും നോക്കേണ്ടേ?

ബ്ലോഗിലെ ആള്‍‍മാറാട്ടക്കേസിലെ അന്വേഷണച്ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിയ്കുന്നു. നിങ്ങളതേറ്റെടുത്തു പരിഹാരം കാണുമെന്നു വിശ്വസിയ്ക്കുന്നു.





">Link

Monday, March 05, 2007

Sunday, February 18, 2007

ചില മനുഷ്യരുടെ ജീവിതം

പൂങ്കാവില്‍ തറവാടിന്റെ പൂമുഖത്തു കാലെടുത്തു വച്ചപ്പോഴുണ്ടായ രോമാഞ്ചം മറച്ചു പിടിച്ച്‌, പകലോന്‍ അവിടെ ഉപകരണമായി ആകെയുണ്ടായിരുന്ന ഒരു നാറിയ സ്റ്റൂളില്‍ ഉപവിഷ്ടനായി.

അത്‌, അവിടെ കാലൊടിഞ്ഞ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന കുറുപ്പിനെ അലോസരപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല.

പകരം 'പകലോനേ' എന്നു വിളിച്ചു കുറുപ്പയാളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു.

'വരാന്‍ പറഞ്ഞാളുവിട്ടിരുന്നുവോ?'

'ഉവ്വ്‌'

'നമുക്കൊന്നു നടക്കാം', കുറുപ്പു പുറത്തേക്കു കൈ ചൂണ്ടി.

മുറ്റത്തെ മണ്ണില്‍ ആഞ്ഞുചവിട്ടി നീങ്ങിയപ്പോള്‍ കാല്‍ക്കീഴിലെ 'കരുകര' ശബ്ദം ഒരു ദുര്‍ന്നിമിത്തമായി പകലോനു തോന്നി.

“പഹയന്‍ വാക്കു മാറുമോ?”, അയാളുടെ മനോഗതി വേഗതയാര്‍ന്നു.

അഞ്ചു ലക്ഷം അച്ചാരം വാങ്ങിയതാണ്‌. വാക്കു തെറ്റിച്ചാല്‍ പിഴയായി പത്തു ലക്ഷം തിരിച്ചു തരണം. മറ്റേതെങ്കിലും പണച്ചാക്ക്‌ ആ നഷ്ടവും നികത്താന്‍ തയ്യാറായി വന്നിട്ടുണ്ടാവുമോ. വാക്കിനേക്കാളും, പ്രമാണത്തേക്കാളും പച്ചനോട്ടിനു വിലയുള്ള കാലമാ.

പകലോന്‍ മനസ്താപത്തോടെ ആ തറവാടു പിതാമഹനെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടു.

സാറായുടെ ഒരു വലിയ മോഹമായിരുന്നു, ഒരു ട്രഡീഷണല്‍ തറവാടു വീട്‌. ചിക്കാഗോയിലെ അപ്പാര്‍ട്ടുമെന്റില്‍ നീണ്ട ദിവസത്തെ ജോലി കഴിഞ്ഞു തളര്‍ന്നു വീഴുമ്പോഴും ഫോണിലെ സന്ദേശമായി അവളതുള്‍ക്കോള്ളിയ്ക്കാറുണ്ട്‌.

“അതെ ഒരു സോഷ്യല്‍ റിഫോമേഷന്‍. എകണോമിക്ക്‌ റവലൂഷന്‍ എന്നു വേണമെങ്കിലും പറയാം. നാട്ടു പ്രമാണിമാരു വെറുതെ അപഹരിച്ചു സ്വന്തമാക്കിയതല്ലേ, ജനങ്ങളില്‍ നിന്ന്.എന്നാലും വെറുതെ തരണ്ട. കൈ നിറച്ചു കാശു കൊടുക്കാം. ”

“അതിന്റെയൊക്കെ അകത്തളങ്ങളില്‍ വ്യഭിചാരത്തിന്റെയും പിടിച്ചു പറിയുടെയും ചോര മണമുണ്ടാകാം. കൊത്തിക്കൊന്ന മനുഷേന്മാരട ഗതികിട്ടാത്ത ആത്മാക്കളെ ആവാഹിച്ചുവച്ചിരിയ്ക്കുന്ന ഇരുട്ടുമുറികളും. എനിയ്ക്കാ പ്രേതങ്ങളെ ഒക്കെ തുറന്നുവിടുന്നതൊരു ത്രില്ലാണ്‌ ”

ഇയാളു വാക്കു മാറാനാണു ഭാവമെങ്കില്‍ സാറായെന്തു പറയും, പകലോനോര്‍ത്തു. ഒരു ന്യായ യുദ്ധത്തിനാഹ്വാനം ചെയ്യും. തീര്‍ച്ച.

'പകലോനേ'

ഓ നടന്നു മാന്തോപ്പിലെത്തിയിരിയ്ക്കുന്നു. പലജാതി മാമ്പഴങ്ങളുടെ തരളിതമായ ഗന്ധം ഒരു നഷ്ടബോദ്ധത്തിന്റെ മുന്നണിപ്പടയാളികളേപ്പോലെ അയാളുടെ മനസ്സില്‍ തിരയടിച്ചു.

'പകലോനെ ഒരു കാര്യം അറിയാന്‍ വിളിപ്പിച്ചതാ'

-പറഞ്ഞോളു കുറുപ്പേ എത്രലക്ഷം കൂടി ഞാന്‍ തരണം, വാക്കിനു വിലയില്ലാത്ത പരട്ടക്കുറുപ്പേ?- അണപൊട്ടാന്‍ തയ്യാറായി നിന്ന ആത്മഗതം. പക്ഷെ പുറത്തേക്കു വന്നില്ല.

ഊഹത്തിന്റെ പേരില്‍ നിരത്തുന്ന കരുക്കള്‍ പെട്ടെന്നു പ്രയോഗിയ്ക്കരുതെന്നു സാറ പറയാറുള്ളതയാളോര്‍ത്തു.സത്യം പ്രതിയോഗിയുടെ വായില്‍ നിന്നു തന്നെ പുറത്തുവരുന്നിടം വരെ ക്ഷമയോടെ കാത്തിരിയ്ക്കണം.

'പകലോനേ എനിയ്ക്കൊന്നു പറഞ്ഞു തരുമോ നിങ്ങളെങ്ങനെയാണ്‌ ജീവിതത്തിലിത്രയും വിജയിച്ചതെന്ന്.ഈ പുറമുറ്റത്തെ പൂഴിമണ്ണില്‍ കോട്ടി വച്ച വാഴയിലയില്‍ നിങ്ങളു കഞ്ഞി കുടിച്ചിരുന്നതു ഞാനിപ്പോഴും ഓര്‍ക്കൂന്നു‌. ഇന്നിപ്പോ ലക്ഷങ്ങള്‍ തന്നു നിങ്ങളീ തറവാടു സ്വന്തമാക്കാന്‍ പോകുന്നു'.

വെട്ടാനോങ്ങി വച്ച ആയുധം പെട്ടെന്നു കൈയ്യില്‍ നിന്നു തെറിച്ചു പോയ അനുഭവത്തില്‍ പകലോന്‍ അന്തം വിട്ടുനിന്നു.

മാഞ്ചോട്ടില്‍ കിടന്നിരുന്ന ഒരു പഴയ ചാരു ബഞ്ചില്‍ കുറുപ്പു ചാരിയിരുന്നു.

-എങ്ങനെ ജയിച്ചു ഞാന്‍? കുറുപ്പു ചോദിച്ചതു ശരിയാണ്‌. പക്ഷെ അതെങ്ങനെ സാധിച്ചു. ഇതു വരെ അങ്ങനെയൊരു ചോദ്യം ആരും ചോദിച്ചിട്ടില്ല, അതുകൊണ്ടൊരുത്തരം പെട്ടെന്നങ്ങോട്ടു വരുന്നുമില്ല.

സാറ; അതെ അവളാണെന്റെ ജയം. നേഴ്സിഗ്‌ ജോലിയ്ക്കായി അവള്‍ ചിക്കാഗോയിലെത്തിയില്ലായിരുന്നെങ്കില്‍? പകലോനിന്നുമൊരടിയാന്‍ മാത്രമായി കഴിഞ്ഞേനേ-

'കുറുപ്പേ ഒന്നുമെന്റെ ജയമല്ല. ഒക്കെ എന്റെ മകളു സാറയുണ്ടാക്കിത്തന്നതാ.

'അതെ മക്കട ജയം അതു രക്ഷാകര്‍ത്താക്കടജയമാണ്‌'

‘പഠിയ്ക്കുന്ന കാലത്ത്‌ അവള്‍ വലിയ സമര്‍ദ്ധയായിരുന്നോ?' അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം കുറുപ്പു ചോദിച്ചു.

'അത്രയ്ക്കു മിടുക്കിയൊന്നുമായിരുന്നില്ല കുറുപ്പേ. പ്രീഡിഗ്രിയ്ക്കു രണ്ടു തവണ തോറ്റു'.

'എന്നിട്ട്‌'

'തോറ്റപ്പോള്‍ എനിയ്ക്കു ദേഷ്യം വന്നു.കൊറെ ചീത്തേം പള്ളുമൊക്കെ ആദ്യം പറഞ്ഞു.പക്ഷെ പിന്നെ ഞാന്‍ തന്നെ സമാധാനിപ്പിച്ചു. അടുത്ത തവണ തീര്‍‌ച്ചയായും ജയിയ്ക്കുമെന്നു പറഞ്ഞു പ്രോല്‍സാഹിപ്പിച്ചു ധൈര്യം കൊടുത്തു. ഒടുവില്‍ പ്രീ ഡിഗ്രി ജയിച്ചപ്പോള്‍ ഇടവകേലേ കപ്യാരുടെ ശുപാര്‍‌ശമേല്‍ അച്ചന്‍ കന്യാമേരീ നേഴ്സിഗ്‌ സ്കൂളിലേക്കൊരു കത്തു കൊടുത്തു. അവിടുന്നു നേഴ്സിംഗ്‌ ജയിച്ചിട്ടു നേരേ ബോംബെയ്ക്കു പോയി.’

‘അവിടേം ദുരിതമായിരുന്നു കുറുപ്പേ.കാലത്തു തൊട്ടു വൈകുന്നിടം വരെ കഫോം പഴുപ്പും കോരിയാല്‍ അഷ്ടിയ്ക്കുള്ളതു കിട്ടുമായിരുന്നില്ല. അവിടെക്കിടന്നെത്രകൊല്ലം കഷ്ടപ്പെട്ടിട്ടാ ഒടുവില്‍ എന്റെ കുട്ടി ചിക്കാഗോയിലെത്തിപ്പെട്ടത്‌ ’.

നരച്ച രോമങ്ങള്‍ കൈയ്യേറിയ കുറുപ്പിന്റെ മുഖത്തെ ആലസ്യം അപ്പോഴാണു പകലോന്‍ ശ്രദ്ധിച്ചത്‌.

'അങ്ങനെയൊന്നുമല്ലായിരുന്നു ഈ വീട്ടിനുള്ളിലെ ജീവിതം. ഇവിടെയുള്ളവര്‍ പരസ്പരം നേര്‍ക്കു നേര്‍ക്കു കാണൂക കൂടി ചെയ്തിട്ടില്ല, സംസാരോമില്ല. ’

‘പൂമുഖത്തെ ആ ചാരു കസേരയില്‍ ഞാനങ്ങനെ കിടക്കും, ഉദയം തൊട്ടസ്തമനം വരെ ഒരു കാവല്‍നായയെപ്പോലെ. അകത്ത്‌ ആരൊക്കെയാണ്‌ എന്തൊക്കെയാണ്‌ ഞാനൊന്നുമറിഞ്ഞിരുന്നില്ല'.

പകലോനത്ഭുതപ്പെട്ടു,ഇങ്ങനെയൊക്കെ സാറ പറയാറുണ്ടായിരുന്നു, അവളിതൊക്കെ എങ്ങനെ അറിഞ്ഞു?

കുറുപ്പു ഒരു മയക്കത്തിലാഴ്ന്നപോലെ കിടന്നു.

-അയാളുടെ മനസില്‍ കെട്ടിയലങ്കരിച്ച സപ്രമഞ്ചക്കിടക്ക,അതില്‍ അയാളങ്ങനെ കിടക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങള്‍. പാലപ്പൂവിന്റെ മൂക്കു തുളയ്ക്കുന്ന ഗന്ധം. കാല്‍പെരുമാറ്റമറിയിയ്കാതെ ഒരു സ്ത്രീരൂപം തന്നിലേക്കു പരതിക്കയറുന്നു. തന്റെ ജീവനീരൂറ്റിക്കുടിച്ചവള്‍ വന്നപോലെ അപ്രത്യക്ഷയാകുന്നു. അവളാരായിരുന്നു? തന്നെ വേളി കഴിച്ചിവിടെക്കൊണ്ടുവന്ന കൈകേയിക്കുഞ്ഞമ്മയോ അതോ....

കുഞ്ഞമ്മയുടെ യാതോരു ഭൗതിക അടയാളങ്ങളും തനിയ്ക്കു വ്യക്തമല്ലായിരുന്നല്ലോ, ഒരു സ്ത്രീയായിരിയ്ക്കാമെന്നുള്ളതൊഴിച്ച്‌. അതുകൊണ്ടു അതുകുഞ്ഞമ്മതന്നെ ആയിരുന്നു എന്നുറപ്പിയ്കാന്‍ തരമില്ല. കുഞ്ഞമ്മ നാലു മക്കളെ പ്രസവിച്ചു. അതിനിടെ കറവക്കാരന്‍ നാണുവിനു തൊഴുത്തില്‍ നിന്നന്തപുരത്തിലേക്കൊരൂടു പാതയുണ്ടായിരുന്നെന്നും കേട്ടിരുന്നു.

കുട്ടികളൊത്തിരിയായിരുന്നല്ലോ തറവാട്ടില്‍. കുഞ്ഞമ്മയുടെയും അവരുടെ അനിയത്തിമാരുടേയും. കുഞ്ഞമ്മയുടെ മൂന്നു പെണ്മക്കളും വിവാഹിതരായി. മരുമക്കത്തായമൊക്കെ മാറി അവരിപ്പോള്‍ വിദേശത്തെവിടെയൊക്കെയോ ആണല്ലോ-

'ഈ വീട്‌ ഒരു ശാപമാണു പകലോനേ, അതുകൂടി പറയാനാണു ഞാന്‍ വിളിച്ചത്‌' കുറുപ്പു സ്വപ്നത്തില്‍ നിന്നും എഴുനേറ്റു.

'തന്റെ കുട്ടിയ്ക്കതൊന്നുമറിയില്ല. പിന്നീടു വെറുതെ മന:സ്താപത്തിനിടയാകരുത്‌'.

'അവള്‍ക്കൊക്കെ അറിയാം കുറുപ്പേ'പകലോന്‍ കുറുപ്പിനെ ആശ്വസിപ്പിച്ചു

'ഉവ്വോ. മിടുക്കി...പകലോനേ നിങ്ങളോടെനിയ്ക്കിപ്പോ അസൂയ തോന്നുന്നു'

പകലോനു വിശ്വസിയ്കാന്‍ കഴിഞ്ഞില്ല, ഇത്രേം വലിയ സ്വത്തുക്കളുള്ള കുറുപ്പിനു തന്നോടസൂയയോ?

'ഈ വീട്ടില്‍ സ്നേഹമെന്നു പറയുന്നതൊന്നില്ല പകലോനേ. പകലോനതൊന്നും മനസിലാവേല്ല'.

കുറുപ്പു വീണ്ടും സ്വപ്നത്തിലാണ്ടു.

-സ്നേഹിച്ചിരുന്നില്ലേ തന്നെ ഒരാള്‍, അടുക്കളക്കാരി കാര്‍ത്തു. അവളെ പ്രാപിയ്കാന്‍ സപ്രമഞ്ചം വിട്ടു ഉരപ്പുരയിലേക്കു ചെന്നിരുന്നില്ലേ. അവളുടെ കൊച്ചുകൊച്ചു കിന്നാരങ്ങളില്‍ ചിരിച്ചു രസിച്ച്‌ സ്നേഹമെന്തെന്നാദ്യമായും അവസാനമായും അറിഞ്ഞ്‌, ഒടുവില്‍ അവള്‍ പ്രസവിച്ച മകന്റെ പിതൃത്വം പ്രശ്നമായപ്പോള്‍ അവളുടെ മുഖത്തു നോക്കി അക്രോശിച്ചു,'ഇവനെന്റെ മോനാണോടി' എന്ന്.

`അല്ല' എന്നു പറഞ്ഞവള്‍ നാടു വിട്ടു. എവിടയാണവളിപ്പോള്‍? എന്റെ മകനും?-

'അതൊക്കെ പഴേ കാര്യങ്ങളല്ലേ കുറുപ്പേ കള' പകലോന്‍ കുറുപ്പിനെ ഉപദേശിയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി.

'കുഞ്ഞമ്മയുടെ മകന്‍ വിദ്യാധരന്‍. എന്തായിരുന്നു ഞാനും അവനും തമ്മിലുള്ള ബന്ധം'

'അതു നിങ്ങളച്ഛനും മോനും തമ്മിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിക്കാണും, അതൊക്കെ മറക്കു കുറുപ്പേ'

'ഉം നാളേക്കൊണ്ടെല്ലാം അവസാനിക്കുകയാണു പകലോനേ. നാളെ കുഞ്ഞമ്മയുടെ മകന്‌ എല്ലാം നഷ്ടപ്പെടുകയാണ്‌'

'വീടിനു പകരം നാല്‍പ്പത്തചുലക്ഷം ഞാനങ്ങോട്ടു തരുന്നില്ലേ കുറുപ്പേ?'

'പക്ഷെ അതിനേക്കാള്‍ കൂടുതല്‍ കടമാണവന്‌'.

പകലോനതു വിശ്വസിയ്കാനായില്ല.

'നാളെ രെജിസ്റ്റ്രേഷന്‍ കഴിഞ്ഞാല്‍ പിന്നെ അവന്‍ വഴീലാ'

'അയ്യോ കുറുപ്പേ ഞാനെന്റെ മോളോടു പറയാം, അവളു വരുന്നിടം വരെ നിങ്ങളിവിടെ താമസിച്ചോളൂ'

'മണ്ടത്തരം പറയാതിരിയ്ക്കു പകലോനേ. അവനെ ഇവിടെ താമസിപ്പിച്ചാല്‍ പിന്നെ അവനിവിടുന്നെറങ്ങൂല്ല'

'വേണ്ട കുറുപ്പിനെ വഴിലാക്കീട്ട്‌ എന്റെ സാറയെന്നോടു പൊറുക്കില്ല'

'ഞാന്‍ വഴീലാവില്ല പകലോനേ, എനിയ്ക്കെന്റെ ഓഹരിയുണ്ട്‌. പമ്പാടില്‌,ഒരഞ്ചു സെന്റും, ഒരു ചെറിയ വീടും'.

പിന്നെയും കുറുപ്പു സ്വപ്നത്തിലാണ്ടു. സ്വപ്നത്തില്‍ നിന്നുണര്‍ന്നു പിന്നെയും പകലോനോടു പലതും പറഞ്ഞു, പൂങ്കാവു തറവാടിന്റെ ഒത്തിരി ഒത്തിരി കഥകള്‍. കഥകള്‍ കേട്ടു കേട്ടു പകലോന്‍ ഇടയ്ക്കൊക്കെ ഞെട്ടി.

രാവേറെ ചെല്ലുന്നിടം വരെ അയാളാ കഥകള്‍ കേട്ടിരുന്നു.

">Link